C-and-C++/C4/Understanding-Pointers/Malayalam

From Script | Spoken-Tutorial
Revision as of 15:34, 11 June 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration


00.01 C, C++ ലെ Pointers എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.08 Pointers.
00.10 പോയിന്റർ സൃഷ്ടിക്കുന്നത്.
00.12 പോയിന്റർ കൊണ്ടുള്ള പ്രവർത്തനങ്ങൾ.
00.14 ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00.18 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu operating system version 11.10
00.25 ഉബുണ്ടുവിലെ gcc, g++ compiler version 4.6.1
00.31 pointersന്റെ ആമുഖത്തോടെ തുടങ്ങാം.
00.34 Pointers മെമറിയിലെ ലൊക്കേഷനുകള്‍ പോയിന്റ്‌ ചെയ്യുന്നു.
00.38 pointers മെമ്മറി അഡ്രസ്‌ സ്റ്റോർ ചെയ്യുന്നു.
00.41 ആ അഡ്രസിൽ സ്റ്റോർ ചെയ്യുന്ന മൂല്യവും തരുന്നു.
00.45 pointersന് ഉദാഹരണം നോക്കാം.
00.48 നമ്മുടെ ഫയലിന്റെ പേര് pointers_demo.c
00.54 ഇപ്പോൾ കോഡ് പരിശോദിക്കാം.
00.56 ഇത് ഹെഡർ ഫയൽ stdio.h
01.00 ഇത് മെയിൻ ഫങ്ഷൻ
01.03 ഇവിടെ long integer num “10” എന്ന മൂല്യം assign ചെയ്തിരിക്കുന്നു.
01.09 എന്നിട്ട് pointer ptr ഡിക്ലയർ ചെയ്യുന്നു.
01.12 ഒരു pointer ഡിക്ലയർ ചെയ്യാൻ asterisk ചിഹ്നം ഉപയോഗിക്കുന്നു.
01.16 ഈ pointer type long int ലേക്ക് പോയിന്റ്‌ ചെയ്യുന്നു.
01.20 വേരിയബിളിന്റെ മെമ്മറി അഡ്രസ്‌ ലഭിക്കാൻ വേണ്ടി ഈ printf സ്റ്റേറ്റ്മെന്റിൽ ampersand ഉപയോഗിച്ചിരിക്കുന്നു.
01.28 അതിനാൽ ampersand num, numന്റെ മെമ്മറി അഡ്രസ്‌ നൽകുന്നു.
01.33 ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ numന്റെ അഡ്രസ്‌ പ്രിന്റ്‌ ചെയ്യുന്നു.
01.37 ഇവിടെ ptr, numന്റെ അഡ്രസ്‌ സ്റ്റോർ ചെയ്യുന്നു.
01.41 ഈ സ്റ്റേറ്റ്മെന്റ് ptrന്റെ അഡ്രസ്‌ പ്രിന്റ്‌ ചെയ്യുന്നു.
01.45 “sizeof” function, ptrന്റെ size നല്കുന്നു.
01.49 ഇത് ptrന് മൂല്യം നല്കുന്നു.
01.51 അതായത് numന്റെ മെമ്മറി അഡ്രസ്‌.
01.54 ഇവിടെ asterisk ptr ആ അഡ്രസിലെ മൂല്യം നല്കുന്നു.
01.59 ആയതിനാൽ asterisk ഉപയോഗിച്ചാൽ മെമ്മറി അഡ്രസ്‌ ലഭിക്കുന്നില്ല.
02.03 പകരം ഇത്, അതിലെ മൂല്യം നല്കുന്നു.
02.06 long intനുള്ള format specifier ആണ് %ld.
02.10 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
02.13 Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക.
02.21 കംപൈൽ ചെയ്യാൻ gcc space pointers underscore demo dot c space hyphen o space point ടൈപ്പ് ചെയ്യുക.
02.32 എന്റർ പ്രസ്‌ ചെയ്യുക.
02.34 dot slash point ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
02.39 ഔട്ട്‌പുട്ട് കാണുന്നു.
02.42 num അഡ്രസും ptrന്റെ മൂല്യവും ഒരേ പോലെയാണെന്ന് കാണാം.
02.48 അതുപോലെ num ന്റേയും ptr ന്റേയും മെമ്മറി അഡ്രസ്‌ വ്യത്യസ്ഥമാണ്.
02.53 പോയിന്ററിന്റെ size 8 bytes” ആണ്.
02.57 അത് പോലെ "ptr” പോയിന്റ്‌ ചെയ്യുന്ന മൂല്യം numൽ assign ചെയ്തിട്ടുള്ള 10 ആണ്.
03.03 ഇപ്പോൾ ഇതേ പ്രോഗ്രാം C++ൽ കാണാം.
03.07 ശ്രദ്ധിക്കുക നമ്മുടെ ഫയലിന്റെ പേര് pointer underscore demo.cpp
03.13 ഹെഡർ ഫയൽ iostream ആക്കുന്നത് പോലെയുള്ള ചില മാറ്റങ്ങൾ ഉണ്ട്.
03.19 std namespaceഉപയോഗിക്കുന്നു.
03.23 printf ഫങ്ഷന്റെ സ്ഥാനത്ത് cout ഫങ്ഷൻ കൊടുക്കുന്നു.
03.28 ബാക്കിയുള്ളവയെല്ലാം ഒരേ പോലെയാണ്.
03.30 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ടെർമിനലിലേക്ക് തിരിച്ചു വരിക.
03.34 കംപൈൽ ചെയ്യാൻ g++ space pointers_demo.cpp space hyphen o space point1ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
03.50 dot slash point1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
03.55 ഔട്ട്‌പുട്ട് C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം.
04.00 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
04.03 സ്ലൈഡിലേക്ക് പോകാം.
04.05 ചുരുക്കത്തിൽ
04.06 ഇവിടെ പഠിച്ചത്,
04.08 പോയിന്ററിനെ കുറിച്ച്.
04.10 പോയിന്റർ സൃഷ്ടിക്കുന്നത്.
04.12 പോയിന്ററിലെ പ്രവർത്തനങ്ങൾ.
04.14 ഒരു അസ്സിഗ്ന്മെന്റ്, താഴെ പറയുന്ന പോലെ C, C++ പ്രോഗ്രാമുകൾ എഴുതുക.
04.18 ഒരു വേരിയബിളും പോയിന്ററും ഡിക്ലയർ ചെയ്യുക.
04.21 വേരിയബിളിന്റെ അഡ്രസ്‌ പോയിന്ററിൽ സ്റ്റോർ ചെയ്യുക.
04.24 പോയിന്ററിന്റെ മൂല്യം പ്രിന്റ്‌ ചെയ്യുക.
04.27 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
04.30 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
04.33 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
04.37 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
04.39 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
04.43 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
04.47 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
04.53 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
04.58 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
05.06 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
05.10 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
05.14 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya