C-and-C++/C4/Understanding-Pointers/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration


00:01 C, C++ ലെ Pointers എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 Pointers.
00:10 പോയിന്റർ സൃഷ്ടിക്കുന്നത്.
00:12 പോയിന്റർ കൊണ്ടുള്ള പ്രവർത്തനങ്ങൾ.
00:14 ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00:18 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu operating system version 11.10
00:25 ഉബുണ്ടുവിലെ gcc, g++ compiler version 4.6.1
00:31 pointersന്റെ ആമുഖത്തോടെ തുടങ്ങാം.
00:34 Pointers മെമറിയിലെ ലൊക്കേഷനുകള്‍ പോയിന്റ്‌ ചെയ്യുന്നു.
00:38 pointers മെമ്മറി അഡ്രസ്‌ സ്റ്റോർ ചെയ്യുന്നു.
00:41 ആ അഡ്രസിൽ സ്റ്റോർ ചെയ്യുന്ന മൂല്യവും തരുന്നു.
00:45 pointersന് ഉദാഹരണം നോക്കാം.
00:48 നമ്മുടെ ഫയലിന്റെ പേര് pointers_demo.c
00:54 ഇപ്പോൾ കോഡ് പരിശോധിക്കാം.
00:56 ഇത് ഹെഡർ ഫയൽ stdio.h
01:00 ഇത് മെയിൻ ഫങ്ഷൻ
01:03 ഇവിടെ long integer num “10” എന്ന മൂല്യം assign ചെയ്തിരിക്കുന്നു.
01:09 എന്നിട്ട് pointer ptr ഡിക്ലയർ ചെയ്യുന്നു.
01:12 ഒരു pointer ഡിക്ലയർ ചെയ്യാൻ asterisk ചിഹ്നം ഉപയോഗിക്കുന്നു.
01:16 ഈ pointer type long intലേക്ക് പോയിന്റ്‌ ചെയ്യുന്നു.
01:20 വേരിയബിളിന്റെ മെമ്മറി അഡ്രസ്‌ ലഭിക്കാൻ വേണ്ടി ഈ printf സ്റ്റേറ്റ്മെന്റിൽ ampersand ഉപയോഗിച്ചിരിക്കുന്നു.
01:28 അതിനാൽ ampersand num, numന്റെ മെമ്മറി അഡ്രസ്‌ നൽകുന്നു.
01:33 ഈ സ്റ്റേറ്റ്മെന്റ് വേരിയബിൾ numന്റെ അഡ്രസ്‌ പ്രിന്റ്‌ ചെയ്യുന്നു.
01:37 ഇവിടെ ptr, numന്റെ അഡ്രസ്‌ സ്റ്റോർ ചെയ്യുന്നു.
01:41 ഈ സ്റ്റേറ്റ്മെന്റ് ptrന്റെ അഡ്രസ്‌ പ്രിന്റ്‌ ചെയ്യുന്നു.
01:45 “sizeof” function, ptrന്റെ size നല്കുന്നു.
01:49 ഇത് ptrന് മൂല്യം നല്കുന്നു.
01:51 അതായത് numന്റെ മെമ്മറി അഡ്രസ്‌.
01:54 ഇവിടെ asterisk ptr ആ അഡ്രസിലെ മൂല്യം നല്കുന്നു.
01:59 ആയതിനാൽ asterisk ഉപയോഗിച്ചാൽ മെമ്മറി അഡ്രസ്‌ ലഭിക്കുന്നില്ല.
02:03 പകരം ഇത്, അതിലെ മൂല്യം നല്കുന്നു.
02:06 long intനുള്ള format specifier ആണ് %ld.
02:10 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
02:13 Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക.
02:21 കംപൈൽ ചെയ്യാൻ gcc space pointers underscore demo dot c space hyphen o space point ടൈപ്പ് ചെയ്യുക.
02:32 എന്റർ പ്രസ്‌ ചെയ്യുക.
02:34 dot slash point ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
02:39 ഔട്ട്‌പുട്ട് കാണുന്നു.
02:42 num അഡ്രസും ptrന്റെ മൂല്യവും ഒരേ പോലെയാണെന്ന് കാണാം.
02:48 അതുപോലെ numന്റേയും ptrന്റേയും മെമ്മറി അഡ്രസ്‌ വ്യത്യസ്ഥമാണ്.
02:53 പോയിന്ററിന്റെ size 8 bytes” ആണ്.
02:57 അത് പോലെ "ptr” പോയിന്റ്‌ ചെയ്യുന്ന മൂല്യം numൽ assign ചെയ്തിട്ടുള്ള 10 ആണ്.
03:03 ഇപ്പോൾ ഇതേ പ്രോഗ്രാം C++ൽ കാണാം.
03:07 ശ്രദ്ധിക്കുക നമ്മുടെ ഫയലിന്റെ പേര് pointer underscore demo.cpp
03:13 ഹെഡർ ഫയൽ iostream ആക്കുന്നത് പോലെയുള്ള ചില മാറ്റങ്ങൾ ഉണ്ട്.
03:19 std namespace ഉപയോഗിക്കുന്നു.
03:23 printf ഫങ്ഷന്റെ സ്ഥാനത്ത് cout ഫങ്ഷൻ കൊടുക്കുന്നു.
03:28 ബാക്കിയുള്ളവയെല്ലാം ഒരേ പോലെയാണ്.
03:30 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ടെർമിനലിലേക്ക് തിരിച്ചു വരിക.
03:34 കംപൈൽ ചെയ്യാൻ g++ space pointers_demo.cpp space hyphen o space point1 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
03:50 dot slash point1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
03:55 ഔട്ട്‌പുട്ട് C പ്രോഗ്രാമിലേത് പോലെയാണെന്ന് കാണാം.
04:00 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
04:03 സ്ലൈഡിലേക്ക് പോകാം.
04:05 ചുരുക്കത്തിൽ
04:06 ഇവിടെ പഠിച്ചത്,
04:08 പോയിന്ററിനെ കുറിച്ച്.
04:10 പോയിന്റർ സൃഷ്ടിക്കുന്നത്.
04:12 പോയിന്ററിലെ പ്രവർത്തനങ്ങൾ.
04:14 ഒരു അസ്സൈൻമെന്റ്, താഴെ പറയുന്ന പോലെ C, C++ പ്രോഗ്രാമുകൾ എഴുതുക.
04:18 ഒരു വേരിയബിളും പോയിന്ററും ഡിക്ലയർ ചെയ്യുക.
04:21 വേരിയബിളിന്റെ അഡ്രസ്‌ പോയിന്ററിൽ സ്റ്റോർ ചെയ്യുക.
04:24 പോയിന്ററിന്റെ മൂല്യം പ്രിന്റ്‌ ചെയ്യുക.
04:27 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
04:30 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
04:33 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
04:37 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
04:39 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
04:43 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
04:47 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
04:53 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
04:58 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
05:06 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
05:10 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
05:14 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya