COVID19/C2/Breastfeeding-during-COVID-19/Malayalam
From Script | Spoken-Tutorial
|
|
00:02 | COVID-19 സമയത്ത് മുലയൂട്ടുന്നതിനെക്കുറിച്ചുള്ള സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:09 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത് |
00:12 | COVID-19 എന്താണ് ഒപ്പം |
00:14 | COVID-19 സമയത്ത് മുലയൂട്ടുന്നതിനുള്ള ഗനിർദ്ദേശങ്ങൾ. |
00:19 | എന്താണ്COVID-19 എന്ന് ആദ്യം മനസിലാക്കാം? |
00:24 | കൊറോണ വൈറസ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കോവിഡ് -19. |
00:33 | ഈ വൈറസ് ലോകം മൊത്തം പടർന്നു പിടിച്ചു . |
00:37 | രോഗം ബാധിച്ച ആളുകൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ അവർ സ്രവങ്ങൾ പുറത്തു വിടുന്നു . |
00:44 | ഈ സ്രവങ്ങളിൽ കൊറോണ വൈറസ് അടങ്ങിയിരിക്കുന്നു. |
00:49 | മറ്റ് ആളുകൾ ഈ സ്രവങ്ങൾ ശ്വസിക്കുമ്പോൾ അണുബാധ പടരുന്നു. |
00:56 | ഈ സ്രവങ്ങൾ 1 മുതൽ 2 മീറ്റർ വരെ സഞ്ചരിച്ച് ഉപരിതലത്തിൽ പറ്റിപിടിക്കുന്നു |
01:04 | ഇത് അവിടെ മണിക്കൂറുകളോ ദിവസങ്ങളോ ജീവനോടെ തുടരുന്നു. |
01:09 | അത്തരം രോഗബാധയുള്ള പ്രതലങ്ങളെ മറ്റ് ആളുകൾ കൈകൊണ്ട് സ്പർശിക്കുന്നു. |
01:15 | പിന്നീട് അവർ കണ്ണ് , |
01:18 | മൂക്ക്
കൈ കഴുകാതെ വായ എന്നിവിടങ്ങളിൽ തൊടുന്നു. |
01:23 | അണുബാധ പടരുന്നത്തിനുള്ള മറ്റൊരു മാർഗമാണിത്. |
01:28 | രോഗബാധിതരായവർക്കു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ വൈറസ് പകരാം. |
01:35 | ഈ വൈറസ് ഗർഭാശയത്തിൽ വ്യാപിക്കുന്നു എന്നതിന് ഇന്നുവരെ വ്യക്തമായ തെളിവുകളൊന്നുമില്ല. |
01:43 | ഈ വൈറസ് രോഗം ഉള്ള അമ്മമാരുടെ മുലപ്പാൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. |
01:51 | മുലയൂട്ടലിലൂടെയാണ് ഇത് പകരുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല. |
01:57 | കൊറോണ വൈറസ് അണുബാധയുടെ ക്ലിനിക്കൽ ലക്ഷണങ്ങൾ പലതാണ്. |
02:03 | പനി,
ചുമ, |
02:05 | ശ്വാസ തടസം ,
ക്ഷീണം, |
02:07 | തലവേദന,
തൊണ്ടവേദന എന്നിവ സാധാരണമാണ്. |
02:12 | ഛർദ്ദി,
അതിസാരം, |
02:14 | തുമ്മൽ
ചെങ്കണ്ണ് എന്ഐവ അസാധാരണമാണ്. |
02:19 | രോഗം ബാധിച്ച ആളുകൾക്ക് രോഗലക്ഷണങ്ങളൊന്നും കാണിക്കാൻ കഴിയില്ല. |
02:25 | നവജാത ശിശുക്കൾക്കു COVID-19 സാധ്യത കുറവാണ്. |
02:30 | കൊച്ചുകുട്ടികളിൽ COVID-19 കേസുകൾ വളരെ കുറച്ചു മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളു . |
02:37 | രോഗം ബാധിച്ച മിക്ക കുഞ്ഞുങ്ങളിലും നേരിയ ലക്ഷണങ്ങൾ അല്ലെങ്കിൽ ലക്ഷണങ്ങളോ ഇല്ല. |
02:44 | ഇപ്പോൾ, COVID-19 സമയത്ത് മുലയൂട്ടുന്നതിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാം. |
02:51 | എല്ലാ കുഞ്ഞുങ്ങൾക്കും മുലപ്പാൽ അത്യാവശ്യമാണ്. |
02:56 | COVID-19 എന്ന് സംശയിക്കപ്പെടുന്ന അല്ലെങ്കിൽ സ്ഥിരീകരിച്ച അമ്മമാർക്ക് ജനിക്കുന്ന കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. |
03:03 | COVID-19 സംശയിക്കപ്പെടുന്ന അല്ലെങ്കിൽ സ്ഥിരീകരിച്ച ഉള്ള കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടുന്നു. |
03:10 | എല്ലാ ശിശുക്കൾക്കും സാധാരണ പാലൂട്ടുന്നത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പാൽ നൽകണം. |
03:17 | ജനിച്ച് 1 മണിക്കൂറിനുള്ളിൽ മുലയൂട്ടൽ തുടങ്ങണം . |
03:22 | തുടരെ തുടരെയുള്ള മുലയൂട്ടൽ 6 മാസം തുടരണം. |
03:28 | ആവശ്യമെങ്കിൽ, അമ്മയ്ക്ക് പുറത്തു എടുത്ത മുലപ്പാൽ നൽകാം. |
03:34 | 6 മാസം പ്രായമാകുമ്പോൾ പൂരക ഭക്ഷണങ്ങളും നൽകണം. |
03:40 | കുറഞ്ഞത് 2 വയസ്സ് വരെ മുലപ്പാൽ നൽകണം. |
03:46 | മുലയൂട്ടൽ, പാൽ പുറത്തു എടുക്കൽ , പൂരക ഭക്ഷണം എന്നിവ അത്യാവശ്യ കഴിവുകളാണ്. |
03:54 | മറ്റ് ട്യൂട്ടോറിയലുകളിൽ അവ ചർച്ച ചെയ്തിട്ടുണ്ട് |
03:59 | ഞങ്ങളുടെ വെബ്സൈറ്റിൽ മുൻപത്തേ ഹെൽത് ആൻഡ് ന്യൂട്രീഷൻ സീരീസ് കാണുക. |
04:06 | COVID-19 സമയത്ത്, കുഞ്ഞിനെ ശുചിത്വത്തോടെ പാൽ കൊടുക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. |
04:13 | അമ്മ കുഞ്ഞിനെ തൊടുന്നതിന് മുമ്പും ശേഷവും 20 സെക്കൻഡ് കൈ കഴുകണം. |
04:21 | അവൾ മുലയൂട്ടുന്നതിനു മുൻപും ശേഷവും കൈ കഴുകണം. |
04:28 | കൈകൾ വൃത്തിയാക്കാൻ ആൾകഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് റബ് ഉപയോഗിക്കാം. |
04:34 | അമ്മക്ക് COVID-19 സംശയാസ്പദമായ അല്ലെങ്കിൽ സ്ഥിരീകരിച്ച കേസാണെങ്കിൽ, മെഡിക്കൽ മാസ്കുകൾ ആവശ്യമാണ്. |
04:43 | അവൾ മുലയൂട്ടുന്ന സമയത്ത് മാസ്ക് ധരിക്കണം |
04:46 | പാൽ പുറത്തു എടുക്കുന്നു . |
04:49 | നനഞ്ഞുകഴിഞ്ഞാലുടൻ മാസ്ക് മാറ്റി വെക്കണം . |
04:55 | ഉപയോഗിച്ച മാസ്ക് ഉടനടി നീക്കം ചെയ്യണം. |
05:01 | ഇത് വീണ്ടും ഉപയോഗിക്കരുത്. |
05:04 | മാസ്കിന്റെ മുൻ വശത്തു അമ്മ തൊടരുത്. |
05:09 | അത് അവൾ പിന്നിൽ നിന്ന് നീക്കംചെയ്യണം. |
05:13 | ചിലപ്പോൾ, മെഡിക്കൽ മാസ്കുകൾ ലഭ്യമായേക്കില്ല. |
05:19 | അമ്മ അത്തരം സന്ദർഭങ്ങളിൽ, ഒരു ടിഷ്യു ഉപയോഗിക്കണം |
05:22 | അല്ലെങ്കിൽ വൃത്തിയുള്ള തുണി
അല്ലെങ്കിൽ ഒരു തൂവാല. |
05:27 | എല്ലായ്പ്പോഴും അവൾ അതിൽ തുമ്മുകയോ ചുമക്കുക യോ വേണം. |
05:31 | ഉടനെ അത് ഡസ്റ്റ്ബിനിൽ ഇട്ടു കൈ കഴുകണം. |
05:38 | അഴുക്കായ ഒരു ടിഷ്യു
അല്ലെങ്കിൽ തുണി |
05:40 | അല്ലെങ്കിൽ തൂവാല ആവശ്യമുള്ളപ്പോഴെല്ലാം മാറ്റണം. |
05:46 | മെഡിക്കൽ മാസ്കുകൾ ലഭ്യമല്ലെങ്കിൽ തുണി കൊണ്ടുള്ള മാസ്കുകളും ഉപയോഗിക്കാം. |
05:53 | ഓരോ മുലയൂട്ടലിനു മുമ്പ് അമ്മ മുല കഴുകേണ്ടതില്ല. |
05:58 | നെഞ്ചിലേക്കു ചുമച്ച്ചു എങ്കിൽ അവൾ അവ കഴുകണം. |
06:04 | കുറഞ്ഞത് 20 സെക്കൻഡ് നന്നായി കഴുകാൻ അവൾ സോപ്പും ചൂടുവെള്ളവും ഉപയോഗിക്കണം. |
06:12 | കുഞ്ഞിന്റെ പരിപാലകർകുഞ്ഞിനെ തൊടുന്നതിന് മുമ്പും ശേഷവും കൈ കഴുകണം. |
06:19 | പതിവായി മുറിയിലെ എല്ലാ ഉപരിതലങ്ങളും വൃത്തിയാക്കി അണുവിമുക്തമാക്കണം. |
06:26 | രോഗം ബാധിച്ച ചില അമ്മമാർ മുലയൂട്ടാൻ കഴിയാത്ത അവസ്ഥയിലായിരിക്കാം. |
06:32 | അത്തരം സന്ദർഭങ്ങളിൽ, കുഞ്ഞിന് അമ്മയുടെ മുലപ്പാൽ കൊടുക്കണം . |
06:39 | ഒരു നഴ്സിനോ കുടുംബാംഗത്തിനോ പാൽ കുഞ്ഞിന് കൊടുക്കാം . |
06:45 | പാലൂട്ടുന്നവർ രോഗബാധിതരുമായി സമ്പർക്കം പുലർത്താൻ പാടില്ല. |
06:51 | അവർ കുഞ്ഞിനെയോ പാലിനെയോ തൊടുന്നതിനുമുമ്പ്, 20 സെക്കൻഡ് കൈ കഴുകണം. |
06:59 | അവർ കൈ കഴുകിയ ശേഷം മാസ്ക് ധരിക്കേണ്ടതാണ്. |
07:05 | പുറത്തു എടുത്ത പാൽ ചൂടാക്കാതെ കുഞ്ഞിന് നൽകാം. |
07:11 | പുറത്തു എടുത്തപാൽ ശേഖരിക്കലും കൊടുക്കുന്നതും വളരെ ശ്രദ്ധാപൂർവ്വം ചെയ്യണം. |
07:18 | അമ്മ സുഖം പ്രാപിക്കുമ്പോൾ മുലയൂട്ടൽ വീണ്ടും തുടങ്ങണം . |
07:24 | രോഗം ബാധിച്ച ചില അമ്മമാർക്ക് പാൽ പുറത്തു എടുക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കാം. |
07:29 | അത്തരം സാഹചര്യങ്ങളിൽ, കുഞ്ഞിനെ പാലൂട്ടാൻ മറ്റ് മാര്ഗങ്ങള് പരീക്ഷിക്കുക. |
07:35 | ദാതാക്കളുടെ ഹ്യൂമൻ മിൽക്ക് ബാങ്കിൽ നിന്ന് മനുഷ്യരുടെ പാൽ ലഭ്യമാണോയെന്ന് പരിശോധിക്കുക. |
07:41 | അമ്മ സുഖം പ്രാപിക്കുന്നതുവരെ ദാതാക്കളിൽ നിന്നുള്ള മനുഷ്യരുടെ പാൽ കുഞ്ഞിന് നൽകുക. |
07:47 | ദാതാക്കളിൽ നിന്നുള്ള മനുഷ്യരുടെപാൽ ലഭ്യമല്ലെങ്കിൽ, അമ്മ സുഖം പ്രാപിക്കുന്നതുവരെ വെറ്റു നഴ്സിംഗ്(മുലയൂട്ടുന്ന മറ്റു അമ്മമാരുടെ പാൽ ) പരീക്ഷിക്കുക. |
07:55 | വെറ്റ് നഴ്സിംഗ് എന്നാൽ അമ്മയല്ലാത്ത ഒരു സ്ത്രീയെ കുഞ്ഞിനെ മുലയൂട്ടാൻ അനുവദിക്കുക എന്നതാണ്. |
08:03 | വെറ്റു നഴ്സിംഗ് സാധ്യമല്ലെങ്കിൽ, മൃഗങ്ങളുടെ പാൽ കുഞ്ഞിന് നൽകുക. |
08:10 | മൃഗങ്ങളുടെ പാൽ കുഞ്ഞിന് നൽകുന്നതിന് മുമ്പ് എല്ലായ്പ്പോഴും തിളപ്പിക്കുക. |
08:16 | ഈ ഓപ്ഷനുകളെക്കുറിച്ച് നിങ്ങളുടെ ആരോഗ്യപ്രവർത്തകരോട് അഭിപ്രായം ചോദിക്കുക. |
08:23 | ഫോർമുല പാൽ |
08:25 | ഫീഡിങ് ബോട്ടിൽസ് |
08:27 | പ്ലാസ്റ്റിക്, റബ്ബർ അല്ലെങ്കിൽ സിലിക്കൺ നിപ്പിള്സ് എന്നിവ ഉപയോഗിക്കരുത്. |
08:32 | സുഖം പ്രാപിക്കുമ്പോൾ വീണ്ടും മുലയൂട്ടൽ തുടങ്ങാൻ അമ്മയെ സഹായിക്കുക. |
08:38 | മറ്റൊരു പ്രധാനപ്പെട്ട കാര്യം അമ്മയും കുഞ്ഞും തമ്മിലുള്ള ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്കുള്ള സമ്പർക്കമാണ്. |
08:46 | അമ്മയ്ക്ക് COVID-19 ഉണ്ടെങ്കിൽ പോലും ജനിച്ച ഉടൻ തന്നെ അത് ആരംഭിക്കണം. |
08:53 | മുലയൂട്ടൽ ആരംഭിക്കാൻ ഇത് സഹായിക്കും. |
08:58 | കംഗാരു മദർ കെയർ രാവും പകലും ചെയ്യണം . |
09:04 | മുലയൂട്ടലും ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്കുള്ള അടുപ്പവും ശിശു മരണ നിരക്ക് കുറയ്ക്കുന്നു . |
09:12 | അവ വേഗത്തിലുള്ള ആജീവനാന്ത ആരോഗ്യ-വികസന ഗുണങ്ങൾ നൽകുന്നു. |
09:20 | മുലയൂട്ടുന്ന അമ്മമാർക്ക് സ്തന, അണ്ഡാശയ അർബുദ സാധ്യത കുറയ്ക്കുന്നു. |
09:27 | ഈ പ്രയോജനങ്ങൾ രോഗസാധ്യതക്കുള്ള ബുദ്ധിമുട്ടുകളേക്കാൾ വളരെ വലുതാണ് . |
09:34 | അവസാനമായി, മുന്നറിയിപ്പ് സൂചനകളെ കുറിച്ച് അമ്മയെയും കുടുംബാംഗങ്ങളെയും ഉപദേശിക്കണം. |
09:42 | കുഞ്ഞിന് ഉള്ള മുന്നറിയിപ്പ് സൂചനകൾ കണ്ടെത്താൻ അവരെ പരിശീലിപ്പിക്കണം. |
09:48 | എന്തെങ്കിലും അടയാളങ്ങൾ കണ്ടാൽ, വീണ്ടും ഡോക്ടറെ വിവരം അറിയിക്കണം. |
09:53 | ഈ ട്യൂട്ടോറിയലിൽ ഉള്ള നിർദ്ദേശങ്ങൾ ഇപ്പോൾ ലഭ്യമായ പരിമിതമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. |
10:01 | പുതിയ തെളിവുകൾ ശേഖരിക്കപ്പെടുമ്പോൾ, ചില നിർദേശങ്ങൾ മാറിയേക്കാം. |
10:08 | ഏറ്റവും പുതിയ സർക്കാർ ചട്ടങ്ങൾക്ക് അനുസരിച്ച് ദയവായി ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഉപയോഗിക്കുക. |
10:14 | ഏത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.
പങ്കു ചേർന്നതിന് നന്ദി. |