COVID19/C2/Breastfeeding-during-COVID-19/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time
Narration
00:02 COVID-19 സമയത്ത് മുലയൂട്ടുന്നതിനെക്കുറിച്ചുള്ള സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:09 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത്
00:12 COVID-19 എന്താണ് ഒപ്പം
00:14 COVID-19 സമയത്ത് മുലയൂട്ടുന്നതിനുള്ള ഗനിർദ്ദേശങ്ങൾ.
00:19 എന്താണ്COVID-19 എന്ന് ആദ്യം മനസിലാക്കാം?
00:24 കൊറോണ വൈറസ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കോവിഡ് -19.
00:33 ഈ വൈറസ് ലോകം മൊത്തം പടർന്നു പിടിച്ചു .
00:37 രോഗം ബാധിച്ച ആളുകൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ അവർ സ്രവങ്ങൾ പുറത്തു വിടുന്നു .
00:44 ഈ സ്രവങ്ങളിൽ കൊറോണ വൈറസ് അടങ്ങിയിരിക്കുന്നു.
00:49 മറ്റ് ആളുകൾ ഈ സ്രവങ്ങൾ ശ്വസിക്കുമ്പോൾ അണുബാധ പടരുന്നു.
00:56 ഈ സ്രവങ്ങൾ 1 മുതൽ 2 മീറ്റർ വരെ സഞ്ചരിച്ച് ഉപരിതലത്തിൽ പറ്റിപിടിക്കുന്നു
01:04 ഇത് അവിടെ മണിക്കൂറുകളോ ദിവസങ്ങളോ ജീവനോടെ തുടരുന്നു.
01:09 അത്തരം രോഗബാധയുള്ള പ്രതലങ്ങളെ മറ്റ് ആളുകൾ കൈകൊണ്ട് സ്പർശിക്കുന്നു.
01:15 പിന്നീട് അവർ കണ്ണ് ,
01:18 മൂക്ക്

കൈ കഴുകാതെ വായ എന്നിവിടങ്ങളിൽ തൊടുന്നു.

01:23 അണുബാധ പടരുന്നത്തിനുള്ള മറ്റൊരു മാർഗമാണിത്.
01:28 രോഗബാധിതരായവർക്കു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ വൈറസ് പകരാം.
01:35 ഈ വൈറസ് ഗർഭാശയത്തിൽ വ്യാപിക്കുന്നു എന്നതിന് ഇന്നുവരെ വ്യക്തമായ തെളിവുകളൊന്നുമില്ല.
01:43 ഈ വൈറസ് രോഗം ഉള്ള അമ്മമാരുടെ മുലപ്പാൽ ഇതുവരെ കണ്ടെത്തിയിട്ടില്ല.
01:51 മുലയൂട്ടലിലൂടെയാണ് ഇത് പകരുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല.
01:57 കൊറോണ വൈറസ് അണുബാധയുടെ ക്ലിനിക്കൽ ലക്ഷണങ്ങൾ പലതാണ്.
02:03 പനി,

ചുമ,

02:05 ശ്വാസ തടസം ,

ക്ഷീണം,

02:07 തലവേദന,

തൊണ്ടവേദന എന്നിവ സാധാരണമാണ്.

02:12 ഛർദ്ദി,

അതിസാരം,

02:14 തുമ്മൽ

ചെങ്കണ്ണ് എന്ഐവ അസാധാരണമാണ്.

02:19 രോഗം ബാധിച്ച ആളുകൾക്ക് രോഗലക്ഷണങ്ങളൊന്നും കാണിക്കാൻ കഴിയില്ല.
02:25 നവജാത ശിശുക്കൾക്കു COVID-19 സാധ്യത കുറവാണ്.
02:30 കൊച്ചുകുട്ടികളിൽ COVID-19 കേസുകൾ വളരെ കുറച്ചു മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളു .
02:37 രോഗം ബാധിച്ച മിക്ക കുഞ്ഞുങ്ങളിലും നേരിയ ലക്ഷണങ്ങൾ അല്ലെങ്കിൽ ലക്ഷണങ്ങളോ ഇല്ല.
02:44 ഇപ്പോൾ, COVID-19 സമയത്ത് മുലയൂട്ടുന്നതിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാം.
02:51 എല്ലാ കുഞ്ഞുങ്ങൾക്കും മുലപ്പാൽ അത്യാവശ്യമാണ്.
02:56 COVID-19 എന്ന് സംശയിക്കപ്പെടുന്ന അല്ലെങ്കിൽ സ്ഥിരീകരിച്ച അമ്മമാർക്ക് ജനിക്കുന്ന കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.
03:03 COVID-19 സംശയിക്കപ്പെടുന്ന അല്ലെങ്കിൽ സ്ഥിരീകരിച്ച ഉള്ള കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടുന്നു.
03:10 എല്ലാ ശിശുക്കൾക്കും സാധാരണ പാലൂട്ടുന്നത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പാൽ നൽകണം.
03:17 ജനിച്ച് 1 മണിക്കൂറിനുള്ളിൽ മുലയൂട്ടൽ തുടങ്ങണം .
03:22 തുടരെ തുടരെയുള്ള മുലയൂട്ടൽ 6 മാസം തുടരണം.
03:28 ആവശ്യമെങ്കിൽ, അമ്മയ്ക്ക് പുറത്തു എടുത്ത മുലപ്പാൽ നൽകാം.
03:34 6 മാസം പ്രായമാകുമ്പോൾ പൂരക ഭക്ഷണങ്ങളും നൽകണം.
03:40 കുറഞ്ഞത് 2 വയസ്സ് വരെ മുലപ്പാൽ നൽകണം.
03:46 മുലയൂട്ടൽ, പാൽ പുറത്തു എടുക്കൽ , പൂരക ഭക്ഷണം എന്നിവ അത്യാവശ്യ കഴിവുകളാണ്.
03:54 മറ്റ് ട്യൂട്ടോറിയലുകളിൽ അവ ചർച്ച ചെയ്തിട്ടുണ്ട്
03:59 ഞങ്ങളുടെ വെബ്‌സൈറ്റിൽ മുൻ‌പത്തേ ഹെൽത് ആൻഡ് ന്യൂട്രീഷൻ സീരീസ് കാണുക.
04:06 COVID-19 സമയത്ത്, കുഞ്ഞിനെ ശുചിത്വത്തോടെ പാൽ കൊടുക്കാൻ പ്രത്യേക ശ്രദ്ധ നൽകണം.
04:13 അമ്മ കുഞ്ഞിനെ തൊടുന്നതിന് മുമ്പും ശേഷവും 20 സെക്കൻഡ് കൈ കഴുകണം.
04:21 അവൾ മുലയൂട്ടുന്നതിനു മുൻപും ശേഷവും കൈ കഴുകണം.
04:28 കൈകൾ വൃത്തിയാക്കാൻ ആൾകഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് റബ് ഉപയോഗിക്കാം.
04:34 അമ്മക്ക് COVID-19 സംശയാസ്പദമായ അല്ലെങ്കിൽ സ്ഥിരീകരിച്ച കേസാണെങ്കിൽ, മെഡിക്കൽ മാസ്കുകൾ ആവശ്യമാണ്.
04:43 അവൾ മുലയൂട്ടുന്ന സമയത്ത് മാസ്ക് ധരിക്കണം
04:46 പാൽ പുറത്തു എടുക്കുന്നു .
04:49 നനഞ്ഞുകഴിഞ്ഞാലുടൻ മാസ്ക് മാറ്റി വെക്കണം .
04:55 ഉപയോഗിച്ച മാസ്ക് ഉടനടി നീക്കം ചെയ്യണം.
05:01 ഇത് വീണ്ടും ഉപയോഗിക്കരുത്.
05:04 മാസ്കിന്റെ മുൻ വശത്തു അമ്മ തൊടരുത്.
05:09 അത് അവൾ പിന്നിൽ നിന്ന് നീക്കംചെയ്യണം.
05:13 ചിലപ്പോൾ, മെഡിക്കൽ മാസ്കുകൾ ലഭ്യമായേക്കില്ല.
05:19 അമ്മ അത്തരം സന്ദർഭങ്ങളിൽ, ഒരു ടിഷ്യു ഉപയോഗിക്കണം
05:22 അല്ലെങ്കിൽ വൃത്തിയുള്ള തുണി

അല്ലെങ്കിൽ ഒരു തൂവാല.

05:27 എല്ലായ്പ്പോഴും അവൾ അതിൽ തുമ്മുകയോ ചുമക്കുക യോ വേണം.
05:31 ഉടനെ അത് ഡസ്റ്റ്ബിനിൽ ഇട്ടു കൈ കഴുകണം.
05:38 അഴുക്കായ ഒരു ടിഷ്യു

അല്ലെങ്കിൽ തുണി

05:40 അല്ലെങ്കിൽ തൂവാല ആവശ്യമുള്ളപ്പോഴെല്ലാം മാറ്റണം.
05:46 മെഡിക്കൽ മാസ്കുകൾ ലഭ്യമല്ലെങ്കിൽ തുണി കൊണ്ടുള്ള മാസ്കുകളും ഉപയോഗിക്കാം.
05:53 ഓരോ മുലയൂട്ടലിനു മുമ്പ് അമ്മ മുല കഴുകേണ്ടതില്ല.
05:58 നെഞ്ചിലേക്കു ചുമച്ച്ചു എങ്കിൽ അവൾ അവ കഴുകണം.
06:04 കുറഞ്ഞത് 20 സെക്കൻഡ് നന്നായി കഴുകാൻ അവൾ സോപ്പും ചൂടുവെള്ളവും ഉപയോഗിക്കണം.
06:12 കുഞ്ഞിന്റെ പരിപാലകർകുഞ്ഞിനെ തൊടുന്നതിന് മുമ്പും ശേഷവും കൈ കഴുകണം.
06:19 പതിവായി മുറിയിലെ എല്ലാ ഉപരിതലങ്ങളും വൃത്തിയാക്കി അണുവിമുക്തമാക്കണം.
06:26 രോഗം ബാധിച്ച ചില അമ്മമാർ മുലയൂട്ടാൻ കഴിയാത്ത അവസ്ഥയിലായിരിക്കാം.
06:32 അത്തരം സന്ദർഭങ്ങളിൽ, കുഞ്ഞിന് അമ്മയുടെ മുലപ്പാൽ കൊടുക്കണം .
06:39 ഒരു നഴ്‌സിനോ കുടുംബാംഗത്തിനോ പാൽ കുഞ്ഞിന് കൊടുക്കാം .
06:45 പാലൂട്ടുന്നവർ രോഗബാധിതരുമായി സമ്പർക്കം പുലർത്താൻ പാടില്ല.
06:51 അവർ കുഞ്ഞിനെയോ പാലിനെയോ തൊടുന്നതിനുമുമ്പ്, 20 സെക്കൻഡ് കൈ കഴുകണം.
06:59 അവർ കൈ കഴുകിയ ശേഷം മാസ്ക് ധരിക്കേണ്ടതാണ്.
07:05 പുറത്തു എടുത്ത പാൽ ചൂടാക്കാതെ കുഞ്ഞിന് നൽകാം.
07:11 പുറത്തു എടുത്തപാൽ ശേഖരിക്കലും കൊടുക്കുന്നതും വളരെ ശ്രദ്ധാപൂർവ്വം ചെയ്യണം.
07:18 അമ്മ സുഖം പ്രാപിക്കുമ്പോൾ മുലയൂട്ടൽ വീണ്ടും തുടങ്ങണം .
07:24 രോഗം ബാധിച്ച ചില അമ്മമാർക്ക് പാൽ പുറത്തു എടുക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കാം.
07:29 അത്തരം സാഹചര്യങ്ങളിൽ, കുഞ്ഞിനെ പാലൂട്ടാൻ മറ്റ് മാര്ഗങ്ങള് പരീക്ഷിക്കുക.
07:35 ദാതാക്കളുടെ ഹ്യൂമൻ മിൽക്ക് ബാങ്കിൽ നിന്ന് മനുഷ്യരുടെ പാൽ ലഭ്യമാണോയെന്ന് പരിശോധിക്കുക.
07:41 അമ്മ സുഖം പ്രാപിക്കുന്നതുവരെ ദാതാക്കളിൽ നിന്നുള്ള മനുഷ്യരുടെ പാൽ കുഞ്ഞിന് നൽകുക.
07:47 ദാതാക്കളിൽ നിന്നുള്ള മനുഷ്യരുടെപാൽ ലഭ്യമല്ലെങ്കിൽ, അമ്മ സുഖം പ്രാപിക്കുന്നതുവരെ വെറ്റു നഴ്സിംഗ്(മുലയൂട്ടുന്ന മറ്റു അമ്മമാരുടെ പാൽ ) പരീക്ഷിക്കുക.
07:55 വെറ്റ് നഴ്സിംഗ് എന്നാൽ അമ്മയല്ലാത്ത ഒരു സ്ത്രീയെ കുഞ്ഞിനെ മുലയൂട്ടാൻ അനുവദിക്കുക എന്നതാണ്.
08:03 വെറ്റു നഴ്സിംഗ് സാധ്യമല്ലെങ്കിൽ, മൃഗങ്ങളുടെ പാൽ കുഞ്ഞിന് നൽകുക.
08:10 മൃഗങ്ങളുടെ പാൽ കുഞ്ഞിന് നൽകുന്നതിന് മുമ്പ് എല്ലായ്പ്പോഴും തിളപ്പിക്കുക.
08:16 ഈ ഓപ്ഷനുകളെക്കുറിച്ച് നിങ്ങളുടെ ആരോഗ്യപ്രവർത്തകരോട് അഭിപ്രായം ചോദിക്കുക.
08:23 ഫോർമുല പാൽ
08:25 ഫീഡിങ് ബോട്ടിൽസ്
08:27 പ്ലാസ്റ്റിക്, റബ്ബർ അല്ലെങ്കിൽ സിലിക്കൺ നിപ്പിള്സ് എന്നിവ ഉപയോഗിക്കരുത്.
08:32 സുഖം പ്രാപിക്കുമ്പോൾ വീണ്ടും മുലയൂട്ടൽ തുടങ്ങാൻ അമ്മയെ സഹായിക്കുക.
08:38 മറ്റൊരു പ്രധാനപ്പെട്ട കാര്യം അമ്മയും കുഞ്ഞും തമ്മിലുള്ള ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്കുള്ള സമ്പർക്കമാണ്.
08:46 അമ്മയ്ക്ക് COVID-19 ഉണ്ടെങ്കിൽ പോലും ജനിച്ച ഉടൻ തന്നെ അത് ആരംഭിക്കണം.
08:53 മുലയൂട്ടൽ ആരംഭിക്കാൻ ഇത് സഹായിക്കും.
08:58 കംഗാരു മദർ കെയർ രാവും പകലും ചെയ്യണം .
09:04 മുലയൂട്ടലും ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്കുള്ള അടുപ്പവും ശിശു മരണ നിരക്ക് കുറയ്ക്കുന്നു .
09:12 അവ വേഗത്തിലുള്ള ആജീവനാന്ത ആരോഗ്യ-വികസന ഗുണങ്ങൾ നൽകുന്നു.
09:20 മുലയൂട്ടുന്ന അമ്മമാർക്ക് സ്തന, അണ്ഡാശയ അർബുദ സാധ്യത കുറയ്ക്കുന്നു.
09:27 ഈ പ്രയോജനങ്ങൾ രോഗസാധ്യതക്കുള്ള ബുദ്ധിമുട്ടുകളേക്കാൾ വളരെ വലുതാണ് .
09:34 അവസാനമായി, മുന്നറിയിപ്പ് സൂചനകളെ കുറിച്ച് അമ്മയെയും കുടുംബാംഗങ്ങളെയും ഉപദേശിക്കണം.
09:42 കുഞ്ഞിന് ഉള്ള മുന്നറിയിപ്പ് സൂചനകൾ കണ്ടെത്താൻ അവരെ പരിശീലിപ്പിക്കണം.
09:48 എന്തെങ്കിലും അടയാളങ്ങൾ കണ്ടാൽ, വീണ്ടും ഡോക്ടറെ വിവരം അറിയിക്കണം.
09:53 ഈ ട്യൂട്ടോറിയലിൽ ഉള്ള നിർ‌ദ്ദേശങ്ങൾ‌ ഇപ്പോൾ‌ ലഭ്യമായ പരിമിതമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
10:01 പുതിയ തെളിവുകൾ ശേഖരിക്കപ്പെടുമ്പോൾ, ചില നിർദേശങ്ങൾ മാറിയേക്കാം.
10:08 ഏറ്റവും പുതിയ സർക്കാർ ചട്ടങ്ങൾക്ക് അനുസരിച്ച് ദയവായി ഈ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഉപയോഗിക്കുക.
10:14 ഏത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.

പങ്കു ചേർന്നതിന് നന്ദി.

Contributors and Content Editors

Prena