LaTeX/C2/Mathematical-Typesetting/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | 'LaTeX' ലെ 'Mathematical Typesetting' നെ കുറിച്ചുള്ള 'Spoken tutorial' ലേക്ക് സ്വാഗതം |
00:06 | എന്റെ പേര് കണ്ണന്‍ മൗട്ഗല്യ. |
00:08 | ഒരു ഓര്‍മ്മപ്പെടുത്തല്‍: നമ്മള്‍ ഇതിനെ ലാടെക്‌സ് എന്നു വിളിക്കണം ലാറ്റക്‌സ് എന്നല്ല. |
00:15 | ഈ പരിശീലന പരിപാടിയില്‍ നമ്മള്‍ പഠിക്കാന്‍ പോകുന്നത് എങ്ങനെ ഗണിത ചിഹ്നങ്ങള്‍ ലാടെക്‌സില്‍ ഉണ്ടാക്കാം എന്നാണ്. |
00:20 | പ്രത്യേകിച്ച്, ഗണിത മേഖലയില്‍ എങ്ങനെ ഇതില്‍ കയറാനും ഇറങ്ങാനും കഴിയും എന്നാണ്, അതായത് spaceന്റെ പ്രാധാന്യവും എങ്ങനെ അതുപയോഗിച്ച് |
00:29 | ഗണിത ചിഹ്നങ്ങളുണ്ടാക്കാം എന്നാണ്. |
00:31 | അവസാനമായി 'AMS math package' ഉം അതുപയോഗിച്ച് 'Matrices' ഉണ്ടാക്കുന്നതുകൊണ്ടുള്ള ഉപയോഗവും |
00:37 | ഈ പരിശീലന പരിപാടി ഞാന്‍ ചെയ്യുന്നത് 10,000 രൂപയില്‍ കുറവ് വിലയുള്ള ഒരു ലാപ്‌ടോപ്പിലാണ് |
00:43 | ഞാന്‍ ഉപയോഗിക്കുന്നത് 'Ubuntu TeXworks' ഉം 'LaTeX' ഉം ആണ് |
00:47 | അതിനു വേണ്ടിയുളള മുന്‍വ്യവസ്ഥകള്‍ ഇവയാണ് - LaTeX ലെ അടിസ്ഥാന സംഭാഷണ പരിശീലന പരിപാടി, |
00:53 | side-by-side പരിശീലന പരിപാടിയിലേക്കുളള വെളിപ്പെടുത്തല്‍ |
00:56 | എല്ലാം ഞങ്ങളുടെ വെബ്‌പേജില്‍ ലഭ്യമാണ് |
01:00 | ഞാന്‍ 'maths.tex' എന്ന ഫയല്‍ ഉപയോഗിക്കാം |
01:04 | നിങ്ങള്‍ ഈ പരിശീലന പരിപാടി കണ്ട ഞങ്ങളുടെ വെബ്‌പേജില്‍ ഇത് ഒരു കോഡ് ഫയലായി ലഭ്യമാണ്. |
01:11 | അതേ സ്ഥാനത്ത് നിങ്ങള്‍ക്ക് ഈ 'pdf' ഫയല്‍ TeX user group, India ല്‍ കാണാം |
01:17 | അസൈന്‍മെന്റ് ചെയ്യുമ്പോള്‍ നമ്മുക്കിത് ഉപയോഗിക്കാം |
01:20 | ഞാന്‍ 'TeXworks' വിന്‍ഡോയില്‍ പോകട്ടെ |
01:24 | ഞാന്‍ 'maths.tex' എന്ന ഫയല്‍ നേരത്തേ തുറന്നിരുന്നു |
01:27 | ദയവായി ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് എനിക്കൊപ്പം പരിശീലിക്കുക. |
01:32 | ഈ ഫയലിന്റെ മുകളിലുളള കമ്മാന്റുകളൊക്കെ നമ്മള്‍ നേരത്തേ കണ്ടു |
01:36 | ഈ കമ്മാന്റ് Paragraph intent നെ മാറ്റുന്നു |
01:42 | ഒരു അസൈന്‍മെന്റിലൂടെ ഈ പ്രസ്താവനയുടെ പ്രഭാവം നമ്മുക്ക് പഠിക്കാം |
01:47 | ഗണിതത്തില്‍ ഉപയോഗിക്കുന്ന ഗ്രീക്ക് ചിഹ്നങ്ങളിലൂടെ നമ്മുക്ക് തുടങ്ങാം |
01:52 | dollar ചിഹ്നം നമ്മള്‍ 'LaTeX' ലെ ഗണിത മേഖലയില്‍ കയറാന്‍ ഉപയോഗിക്കുന്നു |
01:57 | നമ്മുക്ക് alpha യില്‍ തുടങ്ങാം. നമ്മള്‍ എഴുതേണ്ടത് dollar back slash alpha dollar |
02:06 | നമ്മുക്ക് കംപയില്‍ ചെയ്ത് നോക്കാം 'pdf' ല്‍ ഗ്രീക്ക് അക്ഷരം alpha ക്ക് എന്തു കിട്ടുമെന്ന് |
02:15 | ആദ്യത്തെ ഡോളര്‍ പറയുന്നത് നമ്മള്‍ ഗണിതമേഖലയിലേക്ക് കയറുന്നു എന്നാണ് |
02:20 | രണ്ടാമത്തെ ഡോളര്‍ പറയുന്നത് നമ്മള്‍ ഈ മേഖലയില്‍ നിന്ന് ഇറങ്ങുന്നു എന്നാണ്. |
02:24 | ഇപ്പോള്‍ മുതല്‍ ഡോളര്‍, ബ്‌ളാക്ക് സ്ലാഷ് എന്നീ ചിഹ്നങ്ങള്‍ ഞാന്‍ തെളിച്ചു പറയില്ല. |
02:30 | പക്ഷെ നിങ്ങള്‍ സ്‌ക്‌റീനില്‍ കാണുന്നത് അതു പോലെ തന്നെ ചെയ്യണം |
02:34 | അതു പോലെ നമ്മള്‍ beta,gamma,deltaയും എഴുതി കംപയില്‍ ചെയ്ത് നോക്കണം |
02:50 | ഞാന്‍ 'tex' ഫയല്‍ സേവ് ചെയ്തിട്ടില്ല കാരണം TeXworks സ്വയം അത് ചെയ്യുന്നു |
02:56 | നമ്മുക്കിത് ഡെലീറ്റ് ചെയ്യാം |
03:00 | ഇനി നമ്മുക്ക് ഗണിത പ്രയോഗശൈലിയില്‍ space നെക്കുറിച്ചുളള പൊതുഭാവന നോക്കാം |
03:05 | എങ്ങനെ നമ്മുക്ക് alpha a ഉണ്ടാക്കാം, അതായത് alpha യുടെയും 'a' യുടെയു ഗുണിതം? |
03:12 | നമ്മുക്ക് 'alpha a' ശ്രമിക്കാം |
03:17 | ഞാന്‍ കംപയില്‍ ചെയ്യട്ടെ. |
03:21 | 'LaTeX' പരാതിപ്പെടുന്നത് 'alpha a' ഒരു വ്യക്തതയില്ലാത്ത നിയന്ത്രണ ശ്രേണി എന്നാണ് |
03:27 | അത് പറയുന്നത് ഈ കമ്മാന്റ് മനസ്സിലായില്ല എന്നാണ്. ഞാനിത് അവസാനിപ്പക്കട്ടെ |
03:34 | LaTeX ഇത് ഓരോ കമ്മാന്റിലും space ലൂടെ കൈകാര്യം ചെയ്യുന്നു |
03:39 | നമ്മുക്ക് 'alpha' ക്കു ശേഷം ഒരു space കൊടുക്കാം |
03:44 | നമ്മുക്ക് ഇപ്പോള്‍ കംപയില്‍ ചെയ്തത് അവസാനിപ്പിച്ച് ഒന്നു കൂടി കംപയില്‍ ചെയ്യാം. ഇത് ഈ പ്രശ്‌നം പരിഹരിച്ചു |
03:52 | ഒരു കമ്മാന്റ് അവസാനിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നതു കൊണ്ട് space 'pdf' ല്‍ വരുന്നില്ല |
03:57 | നമ്മുക്ക് ഔട്ട്പുട്ടില്‍ spaces വേണമെങ്കില്‍ എന്തു ചെയ്യണം? |
04:03 | നമ്മള്‍ ചെയ്യുന്നത് 'LaTeX' നോട് വിശദമായി പറയണം |
04:07 | നമ്മുക്ക് 'LaTeX' നോട് ഒരു പുതിയ ലൈന്‍ തുടങ്ങാന്‍ പറയാം |
04:11 | alpha back slash space a എന്ന് നമ്മുക്ക് എഴുതാം |
04:17 | കംപയില്‍ ചെയ്യു. |
04:20 | ഇത് ഒരു space നെ ഉണ്ടാക്കി |
04:23 | നിങ്ങള്‍ക്ക് കൂടുതല്‍ space വേണമെങ്കില്‍ 'quad' ഉപയോഗിക്കൂ |
04:31 | കംപയില്‍ ചെയ്യു. |
04:34 | 'quad' ഒരു വലിയ space തന്നത് നമ്മുക്ക് കാണാം. |
04:40 | നമ്മുക്ക് ഇനി മറ്റൊരു വിഷയത്തിലേക്ക് കടക്കാം |
04:43 | അവസാനത്തെ രണ്ട് വരികള്‍ ഡലീറ്റ് ചെയ്ത് കംപയില്‍ ചെയ്യാം |
04:50 | നമ്മള്‍ ടെക്‌സ്റ്റില്‍ നിന്ന് ഗണിതമേഖലയിലേക്ക് പോകുമ്പോള്‍ എന്തു പറ്റും |
04:56 | ഇതു മനസ്സിലാക്കാന്‍ നമ്മുക്ക് product of $\ alpha and a is എന്ന് എഴുതാം |
05:04 | കംപയില്‍ ചെയ്യൂ |
05:07 | നമ്മുക്ക് കാണാന്‍ കഴിയും ഈ രണ്ട് 'a' കളുടെയും ഫോണ്ട് വ്യത്യസ്തമാണ് |
05:14 | ഇത് പരിഹരിക്കാന്‍ വേണ്ടി dollar ചിഹ്നത്തിന്റെ അകത്ത് 'a' എഴുതുക |
05:25 | ഞാന്‍ കംപയില്‍ ചെയ്യട്ടെ |
05:27 | ഇപ്പോള്‍ ഈ രണ്ട് 'a' കളുടെയും ഫോണ്ട് ഒരൂപോലെയാണ് |
05:32 | വേരിയബിളുകളുടെ ഫോണ്ടുകള്‍ ഒരുപോലെയാവാത്തത് ഒരു പൊതുവായ തെറ്റാണ് |
05:37 | നമ്മുക്കിത് ഒഴിവാക്കാം |
05:40 | കംപയില്‍ ചെയ്യൂ |
05:43 | നമ്മുക്ക് ഇനി മൈനസ്സ് ചിഹ്നനം ഉണ്ടാക്കാനുള്ള തത്ത്വം ചര്‍ച്ച ചെയ്യാം |
05:48 | നമ്മുക്ക് minus alpha നിര്‍മ്മിച്ച് കംപയില്‍ ചെയ്യണം എന്നു വിചാരിക്കുക |
05:58 | നമ്മുക്ക് കംപയില്‍ ചെയ്യാം |
06:01 | ശ്രദ്ധിക്കുക മൈനസ് ചിഹ്നം ഇവിടെ ഒരു ചെറിയ ഡാഷ് ആയിട്ടാണ് കാണാന്‍ കഴിയുക |
06:07 | നമ്മുക്ക് മൈനസ് ചിഹ്നം ഡോളര്‍ ചിഹ്നത്തിന്റെ അകത്ത് കോപ്പി ചെയ്യാം |
06:15 | നമ്മുക്ക് വീണ്ടും കംപയില്‍ ചെയ്യാം |
06:18 | ഇപ്പോള്‍ മൈനസ് ചിഹ്നത്തിന്റെ വ്യത്യാസം നോക്കൂ, രണ്ടാമത്തേതാണ് നമ്മുക്ക് വേണ്ടത്, ഡാഷ് ഉപയോഗിക്കാന്‍ പാടില്ല. |
06:27 | മൈനസ് ചിഹ്നത്തെ ഡോളറിന്റെ അകത്ത് കൊടുക്കാത്തത് തുടക്കകാര്‍ ഉണ്ടാക്കുന്ന പൊതുവായ തെറ്റാണ് |
06:33 | നമ്മുക്ക് ഇതെല്ലാം ഡലീറ്റ് ചെയ്യാം. |
06:36 | Next we would like to explain the 'frac' command that is used to create fractions. |
06:43 | 'frac a b'. നമ്മുക്കിത് കംപയില്‍ ചെയ്യാം |
06:50 | ഇത് 'a' യും 'b' യും ജനിപ്പിക്കുന്നു. 'frac' അവസാനിപ്പിക്കുന്നത് space ഉപയോഗിച്ചാണ്. ഇത് രണ്ട് arguments' ഉണ്ടാക്കുന്നു |
07:00 | ആദ്യത്തെ അക്ഷരം 'a' യെ ആദ്യത്തെ argument ആയി എടുക്കുന്നു. അത് അംശമാകുന്നു. |
07:07 | രണ്ടാമത്തെ അക്ഷരം 'b' യെ രണ്ടാമത്തെ argument ആയി എടുക്കുന്നു, അത് ഛേദമാകുന്നു |
07:13 | ശ്രദ്ധിക്കുക 'a' യുടെയും 'b' യുടെയും വലിപ്പം സ്വയം കുറയുന്നു. |
07:20 | നമ്മുക്ക് വലിയ അക്ഷരങ്ങള്‍ ലഭിക്കാന്‍ എന്തു ചെയ്യണം? |
07:24 | What if we want to create 'ab' by 'cd'? I want you to try this. |
07:31 | LaTeX ല്‍ ഒരു അക്ഷരത്തില്‍ കൂടുതലുളള arguments' ബ്രായ്ക്കറ്റില്‍ കൊടുക്കണം |
07:37 | ഉദാഹരണത്തിന് നമ്മുക്ക് ഇവിടെ ബ്രാക്കറ്റ് കൊടുക്കാം ത്തത്ത |
07:41 | നമ്മള്‍ ഇത് കംപയില്‍ ചെയ്യുമ്പോള്‍ ആവശ്യമുളള ഔട്ട്പുട്ട് ലഭിക്കും. |
07:47 | ബ്രാക്കറ്റിന്റെ അകത്ത് കൊടുത്തതെല്ലാം ഒറ്റ argument ആയി എടുക്കുന്നു |
07:52 | അതുകൊണ്ട് എത്ര ബുദ്ധിമുട്ടുളള പദപ്രയോഗവും ബ്രാക്കറ്റില്‍ കൊടുത്താല്‍ ഉത്തരം ലഭിക്കും |
08:01 | ഇനി നമ്മുക്ക് സബ്‌സ്‌ക്രിപ്റ്റുകളെയും സൂപ്പര്‍സ്‌ക്രിപ്റ്റുകളെയും നോാക്കാം |
08:05 | x underscore a കൊണ്ട് x sub a ഉണ്ടാക്കുന്നു |
08:14 | 'a' യുടെ വലുപ്പം സ്വമേധയാ കുറഞ്ഞ് ഒരു ഉചിതമായ തത്തില്‍ എത്തുന്നു |
08:19 | 'ab' ഒരു സബ്‌സ്‌ക്രിപ്റ്റായി കൊടുത്താല്‍ എന്തു പറ്റും? ബ്രാക്കറ്റ ് ഉപയോഗിച്ച് സ്വയം ചെയ്ത് നോക്കുക |
08:28 | caret അല്ലെങ്കില്‍ up arrow ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് സൂപ്പര്‍സ്‌ക്രിപ്റ്റുകള്‍ ഉണ്ടാക്കുന്നത് |
08:33 | ഉദാഹരണത്തിന് നിങ്ങള്‍ക്ക് 'x' നെ പവര്‍ 3 ലേക്ക് ആക്കണമെങ്കില്‍ നങ്ങള്‍ എഴുതേണ്ടത് x up arrow 3 |
08:43 | നമ്മുക്ക് സബ്‌സ്‌ക്രിപ്റ്റുകളും സൂപ്പര്‍സ്‌ക്രിപ്റ്റുകളും ഒരുമിച്ചും കൊടുക്കാം |
08:48 | നമ്മുക്ക് x sub s superscript b എന്നു കൊടുക്കാം, കംപയില്‍ ചെയ്യാം |
08:58 | ഒന്നുകൂടി ബ്രാക്കറ്റ് ഉപയോഗിച്ച് സങ്കീര്‍ണ്ണമായ സബ്‌സ്‌ക്രിപ്റ്റുകളും സൂപ്പര്‍സ്‌ക്രിപ്റ്റുകളും ഉണ്ടാക്കാം. ഞാന്‍ ഡലീറ്റ് ചെയ്യട്ടെ. |
09:08 | ശരി, അടുത്തതായി നമ്മുക്ക് matrices ലേക്ക് പോകാം |
09:12 | a m s math എന്ന പാക്കേജില്‍ എനിക്ക് ഇഷ്ടമായ കുറച്ച് മെട്രിക്‌സ് നിര്‍വചനങ്ങള്‍ ഉണ്ട് |
09:19 | നമ്മുക്ക് അത് 'usepackage' കമ്മാന്റ് ഉപയോഗിച്ച് ഉള്‍പ്പെടുത്താം |
09:26 | വരികള്‍ വേര്‍തിരിക്കാനായി ampersand അതായത് and ചിഹ്നം ഉപയോഗിക്കുന്നു |
09:31 | നമ്മുക്ക് ഒരു മെട്രിക്‌സ് ഉണ്ടാക്കാം |
09:34 | നമ്മള്‍ എഴുതേണ്ടത് 'begin matrix','a','b','end matrix'. ഡോളര്‍ ചിഹ്നം ഉപയോഗിക്കാന്‍ മറക്കരുത് |
09:44 | കംപയില്‍ ചെയ്ത് മെട്രിക്‌സ് പ്രതീക്ഷിച്ച പോലെയാണോ എന്നു നോക്കുക |
09:49 | ഇതില്‍ ഒരു രണ്ടാം വരി കൂടി ചേര്‍ക്കണം എന്നു കരുതുക. അതിനായി നമ്മള്‍ രണ്ട് back slashes കൊടൂക്കണം. ഇതിനര്‍ത്ഥം നമ്മള്‍ അടുത്ത വരിയില്‍ പോകുന്നു എന്നാണ് |
09:59 | നമ്മുക്ക് രണ്ടാം വരിയില്‍ 3 എന്‍ട്രികള്‍ കൊടുക്കണം എന്നു വിചാരിക്കുക .അതായത് 'c,d,e' എന്നു കൊടുക്കുക, കംപയില്‍ ചെയ്യുക. രണ്ടാം വരിയും ഇതില്‍ ഉള്‍പ്പെട്ടതായി കാണാം |
10:11 | നമ്മള്‍ മെട്രിക്‌സിനെ 'pmatrix' എന്നു കൊടുക്കുന്നു എന്നു വിചാരിക്കുക, 'begin' ലും 'end'ലും |
10:17 | കംപയില്‍ ചെയ്ത് അത് ലഭിക്കുക |
10:21 | നിങ്ങള്‍ക്ക് സമഗ്ര പഠനത്തിനുള്ള സമയമായി. അതിനായ് സ്ലയ്ഡ്‌സിലേക്ക് പോകാം |
10:28 | ഈ പരിശീലന പരിപാടിയില്‍ പഠിച്ചതെല്ലാം നമ്മുക്ക് ചുരുക്കിപ്പറയാം |
10:31 | ഗണിത മേഖലയില്‍ കയറാനും ഇറങ്ങാനും spaces ഉപയോഗിക്കുന്നു |
10:37 | ഭിന്നസംഖ്യകളും സബ്‌സ്‌ക്രിപ്റ്റും സൂപ്പര്‍്‌സ്‌ക്രിപ്റ്റും നിര്‍മ്മിക്കുന്നു. argument നെ ബ്രാക്കറ്റ് ഉപയോഗിക്കുന്നു |
10:44 | 'amsmath' പാക്കേജ് ഉപയോഗിച്ച് മെട്രിസസ് ഉണ്ടാക്കുന്നു |
10:48 | ഞാന്‍ കുറച്ച് അസൈന്‍മെന്റുകള്‍ തരട്ടെ |
10:51 | ഈ അസൈന്‍മെന്റ് spaces - വലുത്,ചെറുത് എന്നതിനെ കുറിച്ചാണ്. ദയവായി ഈ വീഡിയോ പോസ് ചെയ്ത് സ്ലയ്ഡ് വായിച്ച് അസൈന്‍മെന്റ് ചെയ്യുക |
11:01 | ഈ അസൈന്‍മെന്റ് ബ്രാക്കറ്റ് ഉപയോഗിച്ചുള്ള ഭിന്നസംഖ്യകളെ കുറിച്ചാണ് |
11:06 | ഈ അസൈന്‍മെന്റ് സബ്‌സ്‌ക്രിപ്റ്റിനെയും സൂപ്പര്‍്‌സ്‌ക്രിപ്റ്റിനെയും കുറിച്ചാണ് |
11:11 | ഈ അസൈന്‍മെന്റിലൂടെ നമ്മള്‍ മെട്രിക്‌സ് ഉണ്ടാക്കുന്ന കുറച്ച് മാര്‍ഗങ്ങള്‍ കൂടി പഠിക്കുംം |
11:17 | ഈ അസൈന്‍മെന്റ് കൂടുതല്‍ ഗണിത ചിഹ്നങ്ങള്‍ ഉണ്ടാക്കുന്നതിനെ കുറിച്ചാണ് |
11:21 | ഇതിന്റെ അടിസ്ഥാനം TUG India LaTeX എന്ന പഠന പുസ്തകമാണ്. നമ്മുക്ക് ഇപ്പോള്‍ ആ ലിഖിതം കാണാം |
11:29 | ഞാന്‍ മുന്‍പേ ഈ ലിഖിതം ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു |
11:34 | നിങ്ങള്‍ ചില ചിഹ്നങ്ങള്‍ ഈ ലിഖിതത്തില്‍ പുനരുത്പാദിപ്പിക്കും |
11:39 | അടുത്ത അസൈന്‍മെന്റില്‍ കൂടുതല്‍ ചിഹ്നങ്ങള്‍ പരിശ്രമിക്കാം. |
11:43 | ഈ അസൈന്‍മെന്റുംTUG India ലിഖിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് |
11:48 | നിങ്ങള്‍ പാരഗ്രാഫ് ഇന്റെറ്റിനെ ഈ അസൈന്‍മെന്റില്‍ പരീക്ഷിക്കണം |
11:53 | ഇത് ഈ പരിശീലന പരിപാടിയൂടെ അവസാനത്തില്‍ എത്തിക്കുന്നു |
11:56 | ഈ വീഡിയോ ലഘൂകരിക്കുന്നത് spoken tutorial പദ്ധതിയാണ് |
12:00 | നിങ്ങള്‍ക്ക് ഇതോടൊപ്പം എത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് കാണുക |
12:04 | ഞങ്ങള്‍ spoken tutorial ഉപയോഗിച്ച് പരിശീലനശാല നടത്തുകയും സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കുകയും ചെയ്യുന്നു |
12:11 | നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ ഈ spoken tutorial ല്‍? ഞങ്ങളുടെ സൈറ്റ് കാണുക, നിങ്ങള്‍ക്ക് ചോദ്യമുള്ള മിനിറ്റും സെക്കന്റ്റും തിരഞ്ഞെടുക്കൂക |
12:20 | നിങ്ങളുടെ ചോദ്യം ലഘുവായി വിശദീകരിക്കുക. ഞങ്ങളുടെ സംഘത്തിലെ ആരെങ്കിലും ഉത്തരം നല്‍കും |
12:27 | സംഭാഷണ പരിശീലന പരിപാടിയിലെ ഫോറം ഇതിലെ പ്രത്യേക ചോദ്യങ്ങള്‍ക്കായുള്ളതാണ്, അതില്‍ പൊതൂവായ ചോദ്യങ്ങളോ വിഷയസംബന്ധമല്ലാത്ത ചോദ്യങ്ങളും ചോദിക്കരുത് |
12:36 | ഇത് കോലാഹലം ഒഴിവാക്കാന്‍ സഹായിക്കും. കുറച്ച് കോലാഹലങ്ങള്‍ കൊണ്ട് ഈ ചര്‍ച്ച നല്ലൊരു പഠന ഉപകരണമായി മാറ്റാന്‍ കഴിയും |
12:44 | ഈ സംഭാഷണ പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പാഠങ്ങള്‍ക്ക് ഈ വിലാസത്തിലെ stack exchange സന്ദര്‍ശിക്കുക |
12:50 | ലാടെക്‌സില്‍ ഉത്തരം ലഭിക്കുന്ന മഹത്തായ ഇടമാണിത് |
12:53 | നിങ്ങള്‍ക്ക് ഞങ്ങളുടെ പരിശീലനശാല,സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവയെ കുറിച്ച് ചോദ്യങ്ങളുണ്ടാവും, ഇതിനായി ഞങ്ങളുടെ ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക |
13:03 | Spoken Tutorial project is funded by NMEICT, MHRD, Government of India. |
13:09 | ഈ പരിപാടിയില്‍ ചേര്‍ന്നതിന് നന്ദി; വിട |