LibreOffice-Suite-Math/C2/Introduction/Malayalam

From Script | Spoken-Tutorial
Revision as of 11:16, 28 March 2013 by Udaya (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search


Time Narration
00:02 LibreOffice Math ന്റെ ശബ്ദ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലില്, നമ്മള് LibreOffice Math ന്റെ ആമുഖവും കൂടാതെ ഫോര്മുല എഡിറ്ററും പരിചയപ്പെടും.
00:12 നമ്മള് താഴെപ്പറയുന്ന ശീര്ഷകങ്ങള് പഠിക്കും:
00:15 എന്താണ്LibreOffice Math?
00:18 Formula Editor ഉപയോഗിച്ച് Math ഉപയോഗിക്കുന്നതിനാവശ്യമായ സിസ്റ്റം ആവശ്യകതകള്
00:23 അനായാസമായ ഒരു ഫോര്മുല എഴുതല്
00:26 എന്താണ് LibreOffice Math?
00:29 LibreOffice Math എന്നത് ഗണിതശാത്ര ഫോര്മുലകള് സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ്.
00:39 ഇത് ഓപ്പണ് സോഴ്സും, ചിലവില്ലാത്തതും വിതരണത്തില് നിയന്ത്രണമില്ലാത്തതും ആയതിനാല് LibreOffice സ്യൂട്ടിനകത്ത് ഇത് ലഭ്യമാണ്.
00:47 Math ഉപയോഗിച്ചുകൊണ്ട് സൃഷ്ടിച്ച ഫോര്മുലകളും ഇക്വേഷനുകളും തനതായതാണ്
00:53 അല്ലെങ്കില്LibreOffice Suiteലെ മറ്റ് പ്രമാണങ്ങള് വഴി ഉപയോഗിക്കാം.
00:58 ഫോര്മുലWriter അല്ലെങ്കില് Calc ലെ പ്രമാണങ്ങളിലേയ്ക്ക് എംബഡ് ചെയ്യാവുന്നതാണ്.
01:05 ഫോര്മുലയ്ക്ക് ചില ഉദാഹരണങ്ങള് ഫ്രാക്ഷനുകള്, ഇന്റഗ്രലുകള്, ഇക്വേഷനുകള് കൂടാതെ മെട്രിക്സ് എന്നിവയാണ്.
01:13 Math ഉപയോഗിക്കാനുള്ള സിസ്റ്റം ആവശ്യകതകള് നമുക്ക് നോക്കാം.
01:17 Windows ന്നിങ്ങള്ക്ക്Microsoft Windows 2000 (Service Pack 4 അല്ലെങ്കില്കൂടിയത്), XP, Vista, അല്ലെങ്കില് Windows 7 എന്നിവ ഉപയോഗിക്കാം;
01:28 Pentium-compatible PC 256 Mb RAM (512 Mb RAM ശുപാര്ശിതം);
01:36 Ubuntu Linux ന്: Linux kernel പതിപ്പ് 2.6.18 അല്ലെങ്കില് കൂടിയത്; Pentium-compatible PC 512Mb RAM ശുപാര്ശിതം
01:51 സിസ്റ്റം ആവശ്യകതകളെക്കുറിച്ചുള്ള പൂര്ണ്ണ വിവരങ്ങള്ക്ക് libreoffice വെബ്സൈറ്റ് സന്ദര്ശിക്കുക
01:58 നിങ്ങള് ഇതിനോടകം Libreoffice Suite ഇന്സ്റ്റാള് ചെയ്തിട്ടുണ്ടെങ്കില്, LibreOffice Suite of programs ല് നിങ്ങള്ക്ക് Math കണ്ടെത്താനാകും.
02:06 നിങ്ങള്LibreOffice Suite ഇന്സ്റ്റാള് ചെയ്തിട്ടില്ല എങ്കില്, അത് നിങ്ങള്ക്ക് ഔദ്യോഗിക സൈറ്റില് നിന്ന് ഡൌണ്ലോഡ് ചെയ്ത് എടുക്കാവുന്നതാണ്
02:14 Linux ല് നിങ്ങള്ക്കിത് synaptic package manager വഴി ഇന്സ്റ്റാള് ചെയ്യാം.
02:18 ഞാന്LibreOffice പതിപ്പ് 3.3.3 ഇന്സ്റ്റാള് ചെയ്തു
02:24 ശരി, നമുക്കിനിMath application തുറന്ന് ആരംഭിക്കാം.
02:28 Windows ല്Start മെനുവിലേയ്ക്ക് പോവുക. All Programs>> LibreOffice Suite>> LibreOffice Math ല് ക്ലിക്ക് ചെയ്യുക
02:39 എല്ലാം നമുക്ക് ഒരു LibreOffice Writer പ്രമാണത്തിന് അകത്തുനിന്നുതന്നെ സാധിക്കും.
02:46 ഒരു പുതിയ പാഠ പ്രമാണം തുറക്കാന് നമുക്കിനി LibreOffice Writer ല് ക്ലിക്ക് ചെയ്യാം.
02:53 ഇനി,Writer window യില്, നമുക്ക്Math വിളിക്കാം.
02:57 പ്രധാന മെനു ബാറിലെ ഇന്സേര്ട്ട് മെനുവില് നമുക്ക് ക്ലിക്ക് ചെയ്യാം, കൂടാതെ താഴെയുള്ള ഒബ്ജക്റ്റിനായി ഫോര്മുലയില് ക്ലിക്ക് ചെയ്യുക.
03:09 ഇപ്പോള് നമുക്ക്Writer window യില് മൂന്ന് മേഖലകള് കാണാം.
03:14 ആദ്യത്തേത് മുകളിലുള്ള Writer മേഖലയാണ്.
03:18 ഇവിടെ, ചെറിയ ചാര ബോക്സ് ശ്രദ്ധിക്കുക.
03:22 ഇവിടെയാണ്ഇക്വേഷനുകളോ അല്ലെങ്കില് നമ്മളെഴുതിയ ഫോര്മുലകളോ ഗണിതശാസ്ത്ര രൂപത്തില് പ്രത്യക്ഷപ്പെടുക.
03:30 രണ്ടാമത്തേത് താഴെയുള്ള Formula Editor മേഖലയാണ്.
03:37 ഇവിടെ നമുക്ക് പ്രത്യേക മാര്ക്കപ്പ് ഭാഷയില് ഗണിതശാസ്ത്ര ഫോര്മുലകള് ടൈപ്പ് ചെയ്യാം.
03:44 കൂടാതെ മൂന്നാമത്തേത് വലതു ഭാഗത്തായി പൊങ്ങിക്കിടക്കുന്ന Elements window ആണ്.
03:50 നിങ്ങള്Elements window കണ്ടില്ലെങ്കില്, നമുക്കത്View മെനുവില് ക്ലിക്ക് ചെയ്ത് Elements തിരഞ്ഞെടുത്ത് സാധിക്കാവുന്നതാണ്.
04:01 ഈwindow നമുക്ക് ഒരുപാട് ഗണിതശാസ്ത്ര ചിഹ്നങ്ങളും വെളിപ്പെടുത്തലുകളും സാദ്ധ്യമാക്കുന്നു.
04:08 Writer മേഖലയിലുള്ള ചാര നിറത്തിലുള്ള ബോക്സിന് പുറത്ത് നമ്മള് ഒരിക്കല് ക്ലിക്ക് ചെയ്താല് Math window കള് അപ്രത്യക്ഷമാകും.
04:17 ചാര ബോക്സില് ഡബിള് ക്ലിക്ക് ചെയ്ത് Math formula Editor ഉംElements windowയും തിരിച്ചുകൊണ്ടുവരിക.
04:24 ശരി, ഇനി നമുക്ക് വളരെ അനായാസമായ ഒരു ഗുണിത ഫോര്മുലയായ 4x3=12 എന്നതെഴുതാം
04:37 ഇപ്പോള്Elements window യ്ക്ക് ചിഹ്നങ്ങള് മുകളിലും അതുപോലെ താഴെയും ഉണ്ട്.
04:46 മുകളില് ഇടത്തറ്റത്തായി ഉള്ള ചിഹ്നത്തില് ഒരിക്കല് ക്ലിക്ക് ചെയ്യുക, അപ്പോള് ടിപ്പുകളില് പറയുന്നത് Unary അല്ലെങ്കില് Binary Operators എന്നാണ്.
04:57 താഴെ നമ്മള് ചില അടിസ്ഥാന ഗണിത ചിഹ്നങ്ങളായ പ്ലസ്,മൈനസ്, ഗുണിതം, ഹരണം എന്നിവ കാണുന്നു.
05:08 ഗുണിതസൂചകമായ രണ്ടാമത്തെ നിരയിലെ ‘a into b’ യില് നമുക്കിനി ക്ലിക്ക് ചെയ്യാം.
05:17 ഇനിFormula editor window ശ്രദ്ധിക്കുക.
05:20 ‘Times’ എന്ന വാക്കിനാല് രണ്ട് പ്ലേസ്ഹോള്ഡറുകള് വേര്പെടുത്തപ്പെട്ടതാണ് ഇത് കാണിക്കുന്നത്.
05:27 കൂടാതെ Writer ചാര ബോക്സ് മേഖലയില് ഒരു ഗുണിത ചിഹ്നത്താല് രണ്ട് സമചതുരങ്ങള് വിഭജിക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധിക്കുക.
05:37 Formula editor ലെ ആദ്യ പ്ലേസ്ഹോള്ഡറിനെ ഡബിള് ക്ലിക്ക് ചെയ്ത് തുടര്ന്ന് 4 എന്ന് ടൈപ്പ് ചെയ്തുകൊണ്ട് ഹൈലൈറ്റ് ചെയ്യുക.
05:46 അടുത്തതായി, Formula editor windowയില് രണ്ടാമത്തെ പ്ലേസ്ഹോള്ഡര് 3 എന്ന് ടൈപ്പ് ചെയ്തുകൊണ്ട് ഹൈലൈറ്റ് ചെയ്യുക.
05:54 Writer ചാര ബോക്സ് സ്വയംപ്രേരിതമായി റിഫ്രെഷ് ചെയ്യപ്പെടുകയും ‘4 ഗുണം 3’ എന്ന് പ്രദര്ശിപ്പിക്കുകയും ചെയ്യുന്നു.
06:03 നമുക്ക് മുകളിലുള്ള View മെനു ക്ലിക്ക് ചെയ്ത് Update തിരഞ്ഞെടുക്കാം.
06:10 അല്ലെങ്കില് നമുക്ക് keyboard shortcut F9 എന്നത്window റിഫ്രഷ് ചെയ്യാനായി ഉപയോഗിക്കാം.
06:16 അടുത്തതായി നമുക്ക് ഫോര്മുല പൂര്ത്തിയാക്കി ‘is equal to12’ എന്ന് അതിനോട് ചേര്ക്കാം.
06:24 ഇതിനായി,Elements windowയിലെ‘Relations’ എന്ന വിഭാഗത്തിലെ രണ്ടാമത്തെ ചിഹ്നത്തില് ക്ലിക്ക് ചെയ്യുക.
06:35 വ്യത്യസ്തrelation elements ഇവിടെ ശ്രദ്ധിക്കുക.
06:38 നമുക്ക് ആദ്യത്തേത് തിരഞ്ഞെടുക്കാം: ‘a is equal to b’
06:44 കൂടാതെ നമ്മള് ആദ്യത്തെ പ്ലേസ്ഹോള്ഡര് നീക്കം ചെയ്യുകയും രണ്ടാമത്തെ പ്ലേസ്ഹോള്ഡറില് 12 എന്ന് ടൈപ്പ് ചെയ്യുകയും ചെയ്യും.
06:53 മാത്രമല്ല,Writer മേഖലയിലെ അനായാസമായ ഫോര്മുലയുമുണ്ട്. ‘4 times 3 is equal to 12’.
07:01 ഇപ്പോള് നമ്മള് Elements window എങ്ങനെയാണ് അനായാസമായി ഒരു ഫോര്മുല എഴുതുക എന്ന് മനസ്സിലാക്കി.
07:09 Formula Editor window യില് റൈറ്റ് ക്ലിക്ക് ചെയ്ത് ഇവിടെ ചിഹ്നങ്ങള് തിരഞ്ഞെടുക്കുകയാണെങ്കിലും നമുക്ക് ഒരു ഫോര്മുല എഴുതാനാകും.
07:19 അടുത്തcontext മെനു പ്രദര്ശിപ്പിക്കുക Elements windowയിലുള്ള അതേ വിഭാഗങ്ങള് തന്നെയാണ് പ്രദര്ശിപ്പിക്കുക.
07:26 എന്തെങ്കിലും വിഭാഗങ്ങള് പ്രദര്ശിപ്പിക്കുന്നത് അതേ വിഭാഗത്തിലെ ലഭ്യമായ ചിഹ്നങ്ങള് പ്രദര്ശിപ്പിക്കും.
07:33 ഒരു ഫോര്മുലയിലേയ്ക്ക് പ്രവേശിക്കാനുള്ള മൂന്നാമത്തെ മാര്ഗ്ഗങ്ങളുണ്ട്
07:37 Formula Editor windowയില് നമുക്ക് നേരിട്ട് ഒരു ഫോര്മുല എഴുതാം.
07:42 ഇവിടെ നമ്മള് ഉപയോഗിക്കുക Math അപ്ലിക്കേഷന് മനസ്സിലാകുന്ന ഒരു പ്രത്യേക മാര്ക്കപ്പ് ഭാഷയാണ്.
07:50 മാര്ക്കപ്പ് ഭാഷയ്ക്കുള്ള അനായസമായ ഉദാഹരണം നമ്മള് ഇതിനകം തന്നെ കണ്ടതാണ്.
07:56 4 തവണ 3 തുല്യമാണ് 12’.
07:59 ‘times’ എന്ന വാക്ക് ഇവിടെ ശ്രദ്ധിക്കുക.
08:03 അതുപോലെത്തന്നെ 4 എന്നത് 4 തുല്യഭാഗങ്ങളാക്കി വിഭജിക്കാന് 1, മാര്ക്കപ്പ് എന്നത് : 4 over 4 equals 1’.
08:15 ഇത് പൂര്ത്തിയായി, നിങ്ങള്ക്കൊരു ജോലി ഇതാ:
08:20 Writer window യില്, താഴെക്കാണുന്ന ഫോര്മുല എഴുതുക
08:24 4 divided by 4 = 1
08:29 ‘newline’ മാര്ക്കപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഫോര്മുലയ്ക്കിടയില് ഒരു ഒഴിഞ്ഞ വരി നല്കുക
08:37 A Boolean AND b
08:40 4 എന്നത് 3 നെക്കാള് വലുതാണ്
08:43 x എന്നത് ഏകദേശം y യ്ക്ക് തുല്യമാണ്.
08:47 കൂടാതെ 4 എന്നത്3 ന് തുല്യമല്ല.
08:51 LibreOffice Math ആമുഖം കൂടാതെ Formula Editorഎനിവയെക്കുറിച്ചുള്ള ട്യൂട്ടോറിയല് ഇതോടുകൂടി അവസാനിക്കുന്നു.
08:59 ചുരുക്കത്തില്, നമ്മള് താഴെക്കാണുന്ന ശീര്ഷകങ്ങള് പഠിച്ചു:
09:03 എന്താണ് LibreOffice Math?
09:06 Mathഉപയോഗിക്കാനുള്ള സിസ്റ്റം ആവശ്യകതകളും മുന്വ്യവസ്ഥകളും
09:10 Formula Editor ഉപയോഗിക്കല്
09:13 ഒരു അനായാസമായ ഫോര്മുല എഴുതല്
09:16 ശബ്ദ ട്യൂട്ടോറിയല് Talk to a Teacher project മായി ബന്ധപ്പെട്ടതാണ്, National Mission on Education through ICT,MHRD ഇന്ത്യന് സര്ക്കാരാണ് ഇതിനാവശ്യമായ പിന്തുണ നല്കുന്നത്.
09:28 ഈ പ്രൊജക്റ്റ് കോര്ഡിനേറ്റ് ചെയ്യുന്നത് http://spoken-tutorial.org.
09:33 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെപ്പറയുന്ന ലിങ്കില് ലഭ്യമാണ് http://spoken-tutorial.org/NMEICT-Intro.
09:39 ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത്
09:58 നന്ദി.

Contributors and Content Editors

Udaya