LibreOffice-Suite-Math/C2/Introduction/Malayalam
From Script | Spoken-Tutorial
Time | Narration |
00:02 | LibreOffice Math ന്റെ ശബ്ദ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം. |
00:06 | ഈ ട്യൂട്ടോറിയലില്, നമ്മള് LibreOffice Math ന്റെ ആമുഖവും കൂടാതെ ഫോര്മുല എഡിറ്ററും പരിചയപ്പെടും. |
00:12 | നമ്മള് താഴെപ്പറയുന്ന ശീര്ഷകങ്ങള് പഠിക്കും: |
00:15 | എന്താണ്LibreOffice Math? |
00:18 | Formula Editor ഉപയോഗിച്ച് Math ഉപയോഗിക്കുന്നതിനാവശ്യമായ സിസ്റ്റം ആവശ്യകതകള് |
00:23 | അനായാസമായ ഒരു ഫോര്മുല എഴുതല് |
00:26 | എന്താണ് LibreOffice Math? |
00:29 | LibreOffice Math എന്നത് ഗണിതശാത്ര ഫോര്മുലകള് സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ്. |
00:39 | ഇത് ഓപ്പണ് സോഴ്സും, ചിലവില്ലാത്തതും വിതരണത്തില് നിയന്ത്രണമില്ലാത്തതും ആയതിനാല് LibreOffice സ്യൂട്ടിനകത്ത് ഇത് ലഭ്യമാണ്. |
00:47 | Math ഉപയോഗിച്ചുകൊണ്ട് സൃഷ്ടിച്ച ഫോര്മുലകളും ഇക്വേഷനുകളും തനതായതാണ് |
00:53 | അല്ലെങ്കില്LibreOffice Suiteലെ മറ്റ് പ്രമാണങ്ങള് വഴി ഉപയോഗിക്കാം. |
00:58 | ഫോര്മുലWriter അല്ലെങ്കില് Calc ലെ പ്രമാണങ്ങളിലേയ്ക്ക് എംബഡ് ചെയ്യാവുന്നതാണ്. |
01:05 | ഫോര്മുലയ്ക്ക് ചില ഉദാഹരണങ്ങള് ഫ്രാക്ഷനുകള്, ഇന്റഗ്രലുകള്, ഇക്വേഷനുകള് കൂടാതെ മെട്രിക്സ് എന്നിവയാണ്. |
01:13 | Math ഉപയോഗിക്കാനുള്ള സിസ്റ്റം ആവശ്യകതകള് നമുക്ക് നോക്കാം. |
01:17 | Windows ന്നിങ്ങള്ക്ക്Microsoft Windows 2000 (Service Pack 4 അല്ലെങ്കില്കൂടിയത്), XP, Vista, അല്ലെങ്കില് Windows 7 എന്നിവ ഉപയോഗിക്കാം; |
01:28 | Pentium-compatible PC 256 Mb RAM (512 Mb RAM ശുപാര്ശിതം); |
01:36 | Ubuntu Linux ന്: Linux kernel പതിപ്പ് 2.6.18 അല്ലെങ്കില് കൂടിയത്; Pentium-compatible PC 512Mb RAM ശുപാര്ശിതം |
01:51 | സിസ്റ്റം ആവശ്യകതകളെക്കുറിച്ചുള്ള പൂര്ണ്ണ വിവരങ്ങള്ക്ക് libreoffice വെബ്സൈറ്റ് സന്ദര്ശിക്കുക |
01:58 | നിങ്ങള് ഇതിനോടകം Libreoffice Suite ഇന്സ്റ്റാള് ചെയ്തിട്ടുണ്ടെങ്കില്, LibreOffice Suite of programs ല് നിങ്ങള്ക്ക് Math കണ്ടെത്താനാകും. |
02:06 | നിങ്ങള്LibreOffice Suite ഇന്സ്റ്റാള് ചെയ്തിട്ടില്ല എങ്കില്, അത് നിങ്ങള്ക്ക് ഔദ്യോഗിക സൈറ്റില് നിന്ന് ഡൌണ്ലോഡ് ചെയ്ത് എടുക്കാവുന്നതാണ് |
02:14 | Linux ല് നിങ്ങള്ക്കിത് synaptic package manager വഴി ഇന്സ്റ്റാള് ചെയ്യാം. |
02:18 | ഞാന്LibreOffice പതിപ്പ് 3.3.3 ഇന്സ്റ്റാള് ചെയ്തു |
02:24 | ശരി, നമുക്കിനിMath application തുറന്ന് ആരംഭിക്കാം. |
02:28 | Windows ല്Start മെനുവിലേയ്ക്ക് പോവുക. All Programs>> LibreOffice Suite>> LibreOffice Math ല് ക്ലിക്ക് ചെയ്യുക |
02:39 | എല്ലാം നമുക്ക് ഒരു LibreOffice Writer പ്രമാണത്തിന് അകത്തുനിന്നുതന്നെ സാധിക്കും. |
02:46 | ഒരു പുതിയ പാഠ പ്രമാണം തുറക്കാന് നമുക്കിനി LibreOffice Writer ല് ക്ലിക്ക് ചെയ്യാം. |
02:53 | ഇനി,Writer window യില്, നമുക്ക്Math വിളിക്കാം. |
02:57 | പ്രധാന മെനു ബാറിലെ ഇന്സേര്ട്ട് മെനുവില് നമുക്ക് ക്ലിക്ക് ചെയ്യാം, കൂടാതെ താഴെയുള്ള ഒബ്ജക്റ്റിനായി ഫോര്മുലയില് ക്ലിക്ക് ചെയ്യുക. |
03:09 | ഇപ്പോള് നമുക്ക്Writer window യില് മൂന്ന് മേഖലകള് കാണാം. |
03:14 | ആദ്യത്തേത് മുകളിലുള്ള Writer മേഖലയാണ്. |
03:18 | ഇവിടെ, ചെറിയ ചാര ബോക്സ് ശ്രദ്ധിക്കുക. |
03:22 | ഇവിടെയാണ്ഇക്വേഷനുകളോ അല്ലെങ്കില് നമ്മളെഴുതിയ ഫോര്മുലകളോ ഗണിതശാസ്ത്ര രൂപത്തില് പ്രത്യക്ഷപ്പെടുക. |
03:30 | രണ്ടാമത്തേത് താഴെയുള്ള Formula Editor മേഖലയാണ്. |
03:37 | ഇവിടെ നമുക്ക് പ്രത്യേക മാര്ക്കപ്പ് ഭാഷയില് ഗണിതശാസ്ത്ര ഫോര്മുലകള് ടൈപ്പ് ചെയ്യാം. |
03:44 | കൂടാതെ മൂന്നാമത്തേത് വലതു ഭാഗത്തായി പൊങ്ങിക്കിടക്കുന്ന Elements window ആണ്. |
03:50 | നിങ്ങള്Elements window കണ്ടില്ലെങ്കില്, നമുക്കത്View മെനുവില് ക്ലിക്ക് ചെയ്ത് Elements തിരഞ്ഞെടുത്ത് സാധിക്കാവുന്നതാണ്. |
04:01 | ഈwindow നമുക്ക് ഒരുപാട് ഗണിതശാസ്ത്ര ചിഹ്നങ്ങളും വെളിപ്പെടുത്തലുകളും സാദ്ധ്യമാക്കുന്നു. |
04:08 | Writer മേഖലയിലുള്ള ചാര നിറത്തിലുള്ള ബോക്സിന് പുറത്ത് നമ്മള് ഒരിക്കല് ക്ലിക്ക് ചെയ്താല് Math window കള് അപ്രത്യക്ഷമാകും. |
04:17 | ചാര ബോക്സില് ഡബിള് ക്ലിക്ക് ചെയ്ത് Math formula Editor ഉംElements windowയും തിരിച്ചുകൊണ്ടുവരിക. |
04:24 | ശരി, ഇനി നമുക്ക് വളരെ അനായാസമായ ഒരു ഗുണിത ഫോര്മുലയായ 4x3=12 എന്നതെഴുതാം |
04:37 | ഇപ്പോള്Elements window യ്ക്ക് ചിഹ്നങ്ങള് മുകളിലും അതുപോലെ താഴെയും ഉണ്ട്. |
04:46 | മുകളില് ഇടത്തറ്റത്തായി ഉള്ള ചിഹ്നത്തില് ഒരിക്കല് ക്ലിക്ക് ചെയ്യുക, അപ്പോള് ടിപ്പുകളില് പറയുന്നത് Unary അല്ലെങ്കില് Binary Operators എന്നാണ്. |
04:57 | താഴെ നമ്മള് ചില അടിസ്ഥാന ഗണിത ചിഹ്നങ്ങളായ പ്ലസ്,മൈനസ്, ഗുണിതം, ഹരണം എന്നിവ കാണുന്നു. |
05:08 | ഗുണിതസൂചകമായ രണ്ടാമത്തെ നിരയിലെ ‘a into b’ യില് നമുക്കിനി ക്ലിക്ക് ചെയ്യാം. |
05:17 | ഇനിFormula editor window ശ്രദ്ധിക്കുക. |
05:20 | ‘Times’ എന്ന വാക്കിനാല് രണ്ട് പ്ലേസ്ഹോള്ഡറുകള് വേര്പെടുത്തപ്പെട്ടതാണ് ഇത് കാണിക്കുന്നത്. |
05:27 | കൂടാതെ Writer ചാര ബോക്സ് മേഖലയില് ഒരു ഗുണിത ചിഹ്നത്താല് രണ്ട് സമചതുരങ്ങള് വിഭജിക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധിക്കുക. |
05:37 | Formula editor ലെ ആദ്യ പ്ലേസ്ഹോള്ഡറിനെ ഡബിള് ക്ലിക്ക് ചെയ്ത് തുടര്ന്ന് 4 എന്ന് ടൈപ്പ് ചെയ്തുകൊണ്ട് ഹൈലൈറ്റ് ചെയ്യുക. |
05:46 | അടുത്തതായി, Formula editor windowയില് രണ്ടാമത്തെ പ്ലേസ്ഹോള്ഡര് 3 എന്ന് ടൈപ്പ് ചെയ്തുകൊണ്ട് ഹൈലൈറ്റ് ചെയ്യുക. |
05:54 | Writer ചാര ബോക്സ് സ്വയംപ്രേരിതമായി റിഫ്രെഷ് ചെയ്യപ്പെടുകയും ‘4 ഗുണം 3’ എന്ന് പ്രദര്ശിപ്പിക്കുകയും ചെയ്യുന്നു. |
06:03 | നമുക്ക് മുകളിലുള്ള View മെനു ക്ലിക്ക് ചെയ്ത് Update തിരഞ്ഞെടുക്കാം. |
06:10 | അല്ലെങ്കില് നമുക്ക് keyboard shortcut F9 എന്നത്window റിഫ്രഷ് ചെയ്യാനായി ഉപയോഗിക്കാം. |
06:16 | അടുത്തതായി നമുക്ക് ഫോര്മുല പൂര്ത്തിയാക്കി ‘is equal to12’ എന്ന് അതിനോട് ചേര്ക്കാം. |
06:24 | ഇതിനായി,Elements windowയിലെ‘Relations’ എന്ന വിഭാഗത്തിലെ രണ്ടാമത്തെ ചിഹ്നത്തില് ക്ലിക്ക് ചെയ്യുക. |
06:35 | വ്യത്യസ്തrelation elements ഇവിടെ ശ്രദ്ധിക്കുക. |
06:38 | നമുക്ക് ആദ്യത്തേത് തിരഞ്ഞെടുക്കാം: ‘a is equal to b’ |
06:44 | കൂടാതെ നമ്മള് ആദ്യത്തെ പ്ലേസ്ഹോള്ഡര് നീക്കം ചെയ്യുകയും രണ്ടാമത്തെ പ്ലേസ്ഹോള്ഡറില് 12 എന്ന് ടൈപ്പ് ചെയ്യുകയും ചെയ്യും. |
06:53 | മാത്രമല്ല,Writer മേഖലയിലെ അനായാസമായ ഫോര്മുലയുമുണ്ട്. ‘4 times 3 is equal to 12’. |
07:01 | ഇപ്പോള് നമ്മള് Elements window എങ്ങനെയാണ് അനായാസമായി ഒരു ഫോര്മുല എഴുതുക എന്ന് മനസ്സിലാക്കി. |
07:09 | Formula Editor window യില് റൈറ്റ് ക്ലിക്ക് ചെയ്ത് ഇവിടെ ചിഹ്നങ്ങള് തിരഞ്ഞെടുക്കുകയാണെങ്കിലും നമുക്ക് ഒരു ഫോര്മുല എഴുതാനാകും. |
07:19 | അടുത്തcontext മെനു പ്രദര്ശിപ്പിക്കുക Elements windowയിലുള്ള അതേ വിഭാഗങ്ങള് തന്നെയാണ് പ്രദര്ശിപ്പിക്കുക. |
07:26 | എന്തെങ്കിലും വിഭാഗങ്ങള് പ്രദര്ശിപ്പിക്കുന്നത് അതേ വിഭാഗത്തിലെ ലഭ്യമായ ചിഹ്നങ്ങള് പ്രദര്ശിപ്പിക്കും. |
07:33 | ഒരു ഫോര്മുലയിലേയ്ക്ക് പ്രവേശിക്കാനുള്ള മൂന്നാമത്തെ മാര്ഗ്ഗങ്ങളുണ്ട് |
07:37 | Formula Editor windowയില് നമുക്ക് നേരിട്ട് ഒരു ഫോര്മുല എഴുതാം. |
07:42 | ഇവിടെ നമ്മള് ഉപയോഗിക്കുക Math അപ്ലിക്കേഷന് മനസ്സിലാകുന്ന ഒരു പ്രത്യേക മാര്ക്കപ്പ് ഭാഷയാണ്. |
07:50 | മാര്ക്കപ്പ് ഭാഷയ്ക്കുള്ള അനായസമായ ഉദാഹരണം നമ്മള് ഇതിനകം തന്നെ കണ്ടതാണ്. |
07:56 | 4 തവണ 3 തുല്യമാണ് 12’. |
07:59 | ‘times’ എന്ന വാക്ക് ഇവിടെ ശ്രദ്ധിക്കുക. |
08:03 | അതുപോലെത്തന്നെ 4 എന്നത് 4 തുല്യഭാഗങ്ങളാക്കി വിഭജിക്കാന് 1, മാര്ക്കപ്പ് എന്നത് : 4 over 4 equals 1’. |
08:15 | ഇത് പൂര്ത്തിയായി, നിങ്ങള്ക്കൊരു ജോലി ഇതാ: |
08:20 | Writer window യില്, താഴെക്കാണുന്ന ഫോര്മുല എഴുതുക |
08:24 | 4 divided by 4 = 1 |
08:29 | ‘newline’ മാര്ക്കപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഫോര്മുലയ്ക്കിടയില് ഒരു ഒഴിഞ്ഞ വരി നല്കുക |
08:37 | A Boolean AND b |
08:40 | 4 എന്നത് 3 നെക്കാള് വലുതാണ് |
08:43 | x എന്നത് ഏകദേശം y യ്ക്ക് തുല്യമാണ്. |
08:47 | കൂടാതെ 4 എന്നത്3 ന് തുല്യമല്ല. |
08:51 | LibreOffice Math ആമുഖം കൂടാതെ Formula Editorഎനിവയെക്കുറിച്ചുള്ള ട്യൂട്ടോറിയല് ഇതോടുകൂടി അവസാനിക്കുന്നു. |
08:59 | ചുരുക്കത്തില്, നമ്മള് താഴെക്കാണുന്ന ശീര്ഷകങ്ങള് പഠിച്ചു: |
09:03 | എന്താണ് LibreOffice Math? |
09:06 | Mathഉപയോഗിക്കാനുള്ള സിസ്റ്റം ആവശ്യകതകളും മുന്വ്യവസ്ഥകളും |
09:10 | Formula Editor ഉപയോഗിക്കല് |
09:13 | ഒരു അനായാസമായ ഫോര്മുല എഴുതല് |
09:16 | ശബ്ദ ട്യൂട്ടോറിയല് Talk to a Teacher project മായി ബന്ധപ്പെട്ടതാണ്, National Mission on Education through ICT,MHRD ഇന്ത്യന് സര്ക്കാരാണ് ഇതിനാവശ്യമായ പിന്തുണ നല്കുന്നത്. |
09:28 | ഈ പ്രൊജക്റ്റ് കോര്ഡിനേറ്റ് ചെയ്യുന്നത് http://spoken-tutorial.org. |
09:33 | ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെപ്പറയുന്ന ലിങ്കില് ലഭ്യമാണ് http://spoken-tutorial.org/NMEICT-Intro. |
09:39 | ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് |
09:58 | നന്ദി. |