Advanced-Cpp/C2/Abstract-Class/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | abstract class and pure virtual function in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത്. |
00:10 | അബ്സ്ട്രാക്റ്റ് ക്ലാസ്സ്. |
00:11 | പ്യുര്‍ വെര്‍ചല്‍ ഫങ്ഗ്ഷന്‍. |
00:13 | ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം. |
00:16 | ഈ ടൂട്ടോറിയൽ റെക്കോഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നത്. |
00:19 | ഉബുണ്ടു OS version 11.10 |
00:23 | g++ കമ്പൈലർ version 4.6.1 |
00:27 | ആദ്യം നമ്മുക്ക് abstract class എന്താണെന്ന് നോക്കാം. |
00:31 | Abstract class എപ്പോഴും base class ആണ്. |
00:35 | അതില്‍ ഒരു pure virtual function എങ്കിലും അടങ്ങിയിരിക്കുന്നു. |
00:39 | abstract class ന് instance നിര്‍മിക്കാന്‍ നമ്മുക്ക് സാധിക്കില്ല. |
00:43 | ഇനി നമ്മുക്ക് pure virtual function എന്താണെന്ന് നോക്കാം. |
00:45 | ഒരു pure virtual function എന്നാല്‍ ബോഡി ഇല്ലാത്ത ഒരു ഫങ്ഗ്ഷനാണ്. |
00:49 | ഇത് base classല്‍ നിര്‍വചിക്കുന്നില്ല. |
00:52 | ഇത് ഡിക്ലയര്‍ ചെയ്യുനത് : |
00:54 | virtual void virtualfunname()=0; |
01:00 | ഒരു derived class ഫങ്ങ്ഷനെ ഓവര്‍റൈഡ് ചെയ്തിരിക്കണം. |
01:04 | അല്ലാത്തപക്ഷം കംബൈലര് എറര്‍ ഉള്ളതായി കാണിക്കും. |
01:07 | ഒരു ഫങ്ഗ്ഷന്‍ പ്രയോഗത്തില്‍ വരുത്തുക എന്നത് ഡിറൈവ്ഡ് ക്ലാസ്സില്‍ നിക്ഷിപ്തമാണ്. |
01:11 | ഒരു ഉദാഹരണം നോക്കാം. |
01:13 | എഡിറ്ററിൽ ഞാൻ മുൻപുതന്നെ എഴുതി വച്ചിട്ടുള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു . |
01:18 | നമ്മുടെ ഫയലിൻറെ പേര് abstract.cpp എന്നാണ്. |
01:22 | ഈ ഉദാഹരണത്തില്‍ രണ്ട് സംഖൃകളുടെ “addition” നും “substraction” നും ചെയ്യുന്നു. |
01:28 | നമ്മുക്ക് കോഡ് നോക്കാം. |
01:30 | iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
01:33 | ഇവിടെ നാം STD namespace ഉപയോഗിക്കുന്നു. |
01:36 | abstractinterface എന്ന ക്ലാസ്സിന്റെ ഡിക്ലറെഷനാണ് ഇത്. |
01:41 | ഇത് public specifier ആണ്. |
01:44 | ഇവിടെ നമ്മള് numbers എന്നൊരു virtual function ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
01:49 | ഇത് ആരംഭിക്കുന്നത് 0 ആയിട്ടാണ്. |
01:51 | ഇവിടെ നമ്മുക്ക് non-virtual function ഉണ്ട്. |
01:55 | അതുപോലെ integer variables ആയ a യും b യും. |
01:59 | ഇവിടെ നമ്മള് input function ആക്ക്സെസ് ചെയ്യുന്നു. |
02:01 | ഇവിടെ നമ്മള് a , b എന്ന രണ്ട് സംഖ്യകള്‍ സ്വീകരിക്കുന്നു. |
02:05 | ഇത് add എന്ന derived class ആണ്. |
02:09 | "abstractinterface" എന്ന base classന്റെ എല്ലാ സവിശേഷതകളും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
02:14 | ഇവിടെ നമ്മള് numbers എന്ന ഫങ്ഗ്ഷന്‍ ഓവര്‍റൈഡ് ചെയ്യുന്നു. |
02:18 | a, b എന്ന രണ്ട് സംഖ്യകളുടെ “addition” ചെയ്യുന്നു. |
02:21 | റിസള്‍ട്ട് sum എന്ന integer variableല്‍ സൂക്ഷിക്കുന്നു. |
02:25 | വാല്യൂ പ്രിന്റ് ചെയ്യുന്നു. |
02:27 | ഇവിടെ നമ്മുക്ക് sub എന്ന ഒരു derived class ഉണ്ട്. |
02:31 | ഇതും ഇന്‍ഹെറിറ്റ് ചെയ്യുനത് base class ആയ abstractinterfaceല്‍ നിന്നാണ്. |
02:35 | ഇവിടെ നമ്മള് വീണ്ടും numbers എന്ന function ഓവര്‍റൈഡ് ചെയ്യുന്നു. |
02:39 | a, b എന്ന രണ്ട് സംഖ്യകളുടെ “diffrence” കാണുന്നു. |
02:43 | റിസള്‍ട്ട് പ്രിന്റ് ചെയ്യുന്നു. |
02:45 | ഇതാണ് നമ്മുടെ main function. |
02:48 | ഇവിടെ നമ്മള് "add" എന്ന ക്ലാസ്സിന് obj1 എന്ന ഒബ്ജെക്റ്റ് നിര്‍മിക്കുന്നു. |
02:53 | ഒബ്ജെക്റ്റ് obj1 ഉപയോഗിച്ച് input, numbers എന്ന രണ്ട് ഫങ്ഗ്ഷന്സ് വിളിക്കുന്നു. |
02:59 | sub എന്ന ക്ലാസ്സിന് obj2 എന്ന ഒരു ഒബ്ജെക്റ്റ് നിര്‍മിക്കുന്നു. |
03:04 | വീണ്ടും object obj2. ഉപയോഗിച്ച് input, numbers എന്ന രണ്ട് ഫങ്ഗ്ഷന്സ് വിളിക്കുന്നു. |
03:08 | ഇത് ഒരു return സ്റ്റേറ്റ്മെന്റൊണ്. |
03:10 | ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
03:13 | നിങ്ങളുടെ കീബോർഡ് ഒരേസമയത്ത് Ctrl + Alt + T എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
03:21 | കമ്പൈൽ ചെയ്യാൻ g++ സ്പേസ് abstract ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് abs എന്ന് എഴുതുക. |
03:31 | എൻറ്റർ അമർത്തുക. |
03:32 | ./abs എന്ന് ടൈപ്പ് ചെയ്യുക. |
03:34 | എൻറ്റർ അമർത്തുക. |
03:36 | നമ്മള് കാണുന്നത് : Enter the numbers |
03:38 | ഞാന്‍ കൊടുക്കുന്നത് : 9,4. |
03:42 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : Sum is 13 |
03:46 | വീണ്ടും കാണാം: Enter the numbers. |
03:49 | ഞാന്‍ കൊടുക്കുന്നത് : 8,3. |
03:52 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : Diff is 5 |
03:56 | ഈ ട്യൂട്ടോറിയല്‍ ഇവിടെ അവസാനിക്കുന്നു. |
03:59 | നമ്മുക്ക് സ്ലൈഡിലേക്ക് തിരിച്ചുപോകാം. |
04:01 | ചുരുക്കത്തിൽ |
04:03 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്, |
04:04 | അബ്സ്ട്രാക്റ്റ് ക്ലാസ്സ് eg. class abstractinterface |
04:09 | പ്യുര്‍ വെര്‍ചല്‍ ഫങ്ഗ്ഷന്‍ eg. virtual void numbers()=0; |
04:14 | നിങ്ങൾ ചെയേണ്ടത്: student എന്ന ഒരു അബ്സ്ട്രാക്റ്റ് ക്ലാസ്സ് നിര്‍മിക്കുക. |
04:17 | Info എന്ന പ്യുര്‍ വെര്‍ചല്‍ ഫങ്ഗ്ഷന്‍ നിര്‍മിക്കുക. |
04:20 | സ്റ്റുഡെന്ടിന്റെ(student) "name", "roll no" ഫങ്ഗ്ഷനില് സ്വീകരിക്കുക. |
04:25 | "marks", "sports" എന്ന രണ്ട് ഡിറൈവ്ഡ് ക്ലാസുകള്‍ നിര്‍മിക്കുക.. |
04:29 | marks എന്ന ക്ലാസ്സില്‍, മൂന്ന് സബ്ജ്ക്ടിന്റെ മാര്‍ക്ക് സ്വീകരിക്കുക. |
04:32 | sports എന്ന ക്ലാസ്സില്‍ സ്പോര്‍ട്സിലെ മാര്‍ക്ക് കൊടുക്കുക. |
04:35 | total mark കണ്ടുപിടിക്കുക. |
04:38 | "result" എന്ന ഒരു ഡിറൈവ്ഡ് ക്ലാസ്സ് നിര്‍മിക്കുക. |
04:41 | ഇതില്‍, സ്റ്റുഡെന്റ്റിന്റെ name, roll-no, total marks എനിവ കാണിക്കുക. |
04:47 | താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക. |
04:50 | ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്നെ സംഗ്രഹിക്കുന്നു. |
04:53 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അതു ഡൌണ്‍ലോഡ് ചെയ്ത് കാണാം. |
04:58 | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക് ഷോപ്സ് നടത്തിവരുന്നു. |
05:03 | ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
05:07 | കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക contact@spoken-tutorial.org |
05:14 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ എന്ന പദ്ധതിയുടെ ഭാഗമാണ്. |
05:18 | ഇതിനെ പിന്തുണയ്ക്കുന്നത്, നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
05:25 | ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്നു ലിങ്കിൽ ലഭ്യമാണ് |
05:30 | ഇത് ജെയിൻ ജോസഫ്. ഞങ്ങളോടൊപ്പം ചേർനതിന് നന്ദി. |