Advanced-Cpp/C2/Abstract-Class/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 abstract class and pure virtual function in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്.
00:10 അബ്സ്ട്രാക്റ്റ് ക്ലാസ്സ്‌.
00:11 പ്യുര്‍ വെര്‍ചല്‍ ഫങ്ഗ്ഷന്‍.
00:13 ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം.
00:16 ഇതിനായി ഉപയോഗിക്കുന്നത്.
00:19 ഉബുണ്ടു OS version 11.10
00:23 g++ കമ്പൈലർ  version 4.6.1
00:27 ആദ്യം നമ്മുക്ക് abstract class എന്താണെന്ന് നോക്കാം.
00:31 Abstract class എപ്പോഴും base class ആണ്.
00:35 അതില്‍ ഒരു pure virtual function എങ്കിലും അടങ്ങിയിരിക്കുന്നു.
00:39 abstract classന് instance നിര്‍മിക്കാന്‍ നമ്മുക്ക് സാധിക്കില്ല.
00:43 ഇനി നമ്മുക്ക് pure virtual function എന്താണെന്ന് നോക്കാം.
00:45 ഒരു pure virtual function എന്നാല്‍ ബോഡി ഇല്ലാത്ത ഒരു ഫങ്ഗ്ഷനാണ്.
00:49 ഇത് base classല്‍ നിര്‍വചിക്കുന്നില്ല.
00:52 ഇത് ഡിക്ലയര്‍ ചെയ്യുനത് :
00:54 virtual void virtualfunname()=0;
01:00 ഒരു derived class ഫങ്ങ്ഷനെ ഓവര്‍റൈഡ് ചെയ്തിരിക്കണം.
01:04 അല്ലാത്തപക്ഷം കംബൈലര്‍ എറര്‍ ഉള്ളതായി കാണിക്കും.
01:07 ഒരു ഫങ്ഗ്ഷന്‍ implement ചെയ്യുക എന്നത് ഡിറൈവ്ഡ് ക്ലാസ്സില്‍ നിക്ഷിപ്തമാണ്.
01:11 ഒരു ഉദാഹരണം നോക്കാം.
01:13 എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു.
01:18 നമ്മുടെ ഫയലിൻറെ പേര് abstract.cpp.
01:22 ഈ ഉദാഹരണത്തില്‍ രണ്ട് സംഖൃകളുടെ “addition”നും “substraction”നും ചെയ്യുന്നു.
01:28 നമ്മുക്ക് കോഡ് നോക്കാം.
01:30 iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്.
01:33 ഇവിടെ നാം STD namespace ഉപയോഗിക്കുന്നു.
01:36 abstractinterface എന്ന ക്ലാസ്സിന്‍റെ ഡിക്ലറെഷനാണ് ഇത്.
01:41 ഇത് public specifier ആണ്.
01:44 ഇവിടെ നമ്മള്‍ numbers എന്നൊരു virtual function ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
01:49 ഇത് ആരംഭിക്കുന്നത് 0 ആയിട്ടാണ്.
01:51 ഇവിടെ നമ്മുക്ക് non-virtual function ഉണ്ട്.
01:55 അതുപോലെ integer variables ആയ aയും bയും.
01:59 ഇവിടെ നമ്മള്‍ input function ആക്ക്സെസ് ചെയ്യുന്നു.
02:01 ഇവിടെ നമ്മള്‍ a , b എന്നീ രണ്ട് സംഖ്യകള്‍ സ്വീകരിക്കുന്നു.
02:05 ഇത് add എന്ന derived class ആണ്.
02:09 "abstractinterface" എന്ന base classന്‍റെ എല്ലാ സവിശേഷതകളും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു.
02:14 ഇവിടെ നമ്മള്‍ numbers എന്ന ഫങ്ഗ്ഷന്‍ ഓവര്‍റൈഡ് ചെയ്യുന്നു.
02:18 a, b എന്നീ രണ്ട് സംഖ്യകളുടെ “addition” ചെയ്യുന്നു.
02:21 റിസള്‍ട്ട്‌ sum എന്ന integer variableല്‍ സൂക്ഷിക്കുന്നു.
02:25 വാല്യൂ പ്രിന്‍റ് ചെയ്യുന്നു.
02:27 ഇവിടെ നമ്മുക്ക് sub എന്ന ഒരു derived class ഉണ്ട്.
02:31 ഇതും ഇന്‍ഹെറിറ്റ് ചെയ്യുനത് base class ആയ abstractinterfaceല്‍ നിന്നാണ്.
02:35 ഇവിടെ നമ്മള്‍ വീണ്ടും numbers എന്ന function ഓവര്‍റൈഡ് ചെയ്യുന്നു.
02:39 a, b എന്നീ രണ്ട് സംഖ്യകളുടെ “diffrence” കാണുന്നു.
02:43 റിസള്‍ട്ട്‌ പ്രിന്‍റ് ചെയ്യുന്നു.
02:45 ഇതാണ് നമ്മുടെ main function.
02:48 ഇവിടെ നമ്മള്‍ "add" എന്ന ക്ലാസ്സിന് obj1 എന്ന ഒബ്ജെക്റ്റ് നിര്‍മിക്കുന്നു.
02:53 ഒബ്ജെക്റ്റ് obj1 ഉപയോഗിച്ച് input, numbers എന്നീ രണ്ട് ഫങ്ഗ്ഷന്‍സ് വിളിക്കുന്നു.
02:59 sub എന്ന ക്ലാസ്സിന് obj2 എന്ന ഒരു ഒബ്ജെക്റ്റ് നിര്‍മിക്കുന്നു.
03:04 വീണ്ടും object obj2 ഉപയോഗിച്ച് input, numbers എന്നീ രണ്ട് ഫങ്ഗ്ഷന്‍സ് call ചെയ്യുന്നു.
03:08 ഇത് ഒരു return സ്റ്റേറ്റ്മെന്‍റൊണ്.
03:10 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
03:13 നിങ്ങളുടെ കീ ബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
03:21 കമ്പൈൽ ചെയ്യാൻ  g++ സ്പേസ് abstract ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് abs എന്ന് എഴുതുക.
03:31 എൻറ്റർ അമർത്തുക.
03:32  ./abs എന്ന് ടൈപ്പ് ചെയ്യുക.
03:34 എൻറ്റർ അമർത്തുക.
03:36 നമ്മള്‍ കാണുന്നത് : Enter the numbers
03:38 ഞാന്‍ കൊടുക്കുന്നത് : 9,4.
03:42 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : Sum is 13
03:46 വീണ്ടും നോക്കാം: Enter the numbers.
03:49 ഞാന്‍ കൊടുക്കുന്നത് : 8,3.
03:52 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : Diff is 5
03:56 ഈ ട്യൂട്ടോറിയല്‍ ഇവിടെ അവസാനിക്കുന്നു.
03:59 നമ്മുക്ക് സ്ലൈഡിലേക്ക് തിരിച്ചുപോകാം.
04:01 ചുരുക്കത്തിൽ
04:03 ഇവിടെ പഠിച്ചത്,
04:04 അബ്സ്ട്രാക്റ്റ് ക്ലാസ്സ്‌ഉദാഹരണം. class abstractinterface
04:09 പ്യുര്‍ വെര്‍ചല്‍ ഫങ്ഗ്ഷന്‍ ഉദാഹരണം. virtual void numbers()=0;
04:14 നിങ്ങൾ ചെയേണ്ടത്: student എന്ന ഒരു അബ്സ്ട്രാക്റ്റ് ക്ലാസ്സ്‌ നിര്‍മിക്കുക.
04:17 Info എന്ന പ്യുര്‍ വെര്‍ചല്‍ ഫങ്ഗ്ഷന്‍ നിര്‍മിക്കുക.
04:20 സ്റ്റുഡെന്‍ടിന്‍റെ(student) "name", "roll no" എന്നിവ ഫങ്ഗ്ഷനില്‍ സ്വീകരിക്കുക.
04:25 "marks", "sports" എന്ന രണ്ട് ഡിറൈവ്ഡ് ക്ലാസുകള്‍ നിര്‍മിക്കുക.
04:29 marks എന്ന ക്ലാസ്സില്‍, മൂന്ന് സബ്ജ്ക്ടിന്‍റെ മാര്‍ക്ക്‌ സ്വീകരിക്കുക.
04:32 sports എന്ന ക്ലാസ്സില്‍ സ്പോര്‍ട്സിലെ മാര്‍ക്ക്‌ കൊടുക്കുക.
04:35 total mark കണ്ടുപിടിക്കുക.
04:38 "result" എന്ന ഡിറൈവ്ഡ് ക്ലാസ്സ്‌ നിര്‍മിക്കുക.
04:41 ഇതില്‍, സ്റ്റുഡെന്‍റ്റിന്‍റെ name, roll-no, total marks എനിവ കാണിക്കുക.
04:47 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
04:50 ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു.
04:53 നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
04:58 സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്പുകൾ നടത്തുന്നു.
05:03 ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
05:07 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
05:14 സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
05:18 ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
05:25 ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്
05:30 ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്‌. ഞാൻ ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Janejoseph 15