LibreOffice-Suite-Calc/C3/Images-and-Graphics/Malayalam
From Script | Spoken-Tutorial
Resources for recording
Time | Narration | ||
00:00 | LibreOffice Calc- Inserting images എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
00:06 | ഇവിടെ പഠിക്കുന്നത്, | ||
00:09 | ഒരു ഡോക്യുമെന്റിൽ ഇമേജ് ഇൻസേർട്ട് ചെയ്യുന്നത്. | ||
00:13 | ഉദാഹരണം- jpeg, png അല്ലെങ്കിൽ bmp. | ||
00:19 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux version 10.04, LibreOffice Suite version 3.3.4 | ||
00:28 | സ്പ്രെഡ്ഷീറ്റിൽ ഇമേജുകൾ ചേർക്കുന്ന രീതികൾ,
ഇമേജ് ഫയൽ നേരിട്ട് ഇൻസേർട്ട് ചെയ്യുന്നത്. ഒരു ഗ്രാഫിക്സ് പ്രോഗ്രാമിൽ നിന്ന്. ഒരു clipboardന്റെ സഹായത്തൽ. ഗ്യാലറിയിൽ നിന്ന്. | ||
00:39 | ഓരോന്നിനെ കുറിച്ചും വിശദമായി പഠിക്കാം. | ||
00:43 | “Personal-Finance-Tracker.ods” സ്പ്രെഡ് ഷീറ്റ് തുറക്കാം. | ||
00:48 | ആദ്യമായി sheet 2 സിലക്റ്റ് ചെയ്യുക. | ||
00:51 | നമുക്ക് ഈ ഷീറ്റിൽ ഇമേജുകൾ ഇൻസേർട്ട് ചെയ്യാം. | ||
00:54 | ഒരു സെൽ സിലക്റ്റ് ചെയ്തിട്ട് picturesഇൻസേർട്ട് ചെയ്യുന്നതാണ് നല്ലത് ചെയ്യാം. | ||
00:59 | നിങ്ങളുടെ കംപ്യൂട്ടറിൽ ഒരു ഇമേജ് നേരത്തേ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ഇൻസേർട്ട് ചെയ്യാനായി ആദ്യം “Insert” ക്ലിക്ക് ചെയ്യുക. | ||
01:06 | എന്നിട്ട് “Picture”. “From File” സിലക്റ്റ് ചെയ്യുന്നു. | ||
01:10 | ഇപ്പോൾ നിങ്ങൾക്ക് ഇൻസേർട്ട് ചെയ്യേണ്ട ഇമേജ് ലൊക്കേറ്റ് ചെയ്യുക. | ||
01:14 | ഞാൻ ഡെസ്ക്ടോപ്പിലെ “Images” ഫോൾഡറിൽ ചില ഇമേജുകൾ സ്റ്റോർ ചെയ്തിട്ടുണ്ട്. | ||
01:20 | ഞാൻ “Image1” തിരഞ്ഞെടുക്കുന്നു. | ||
01:24 | “Location” ഫീൽഡിൽ നമുക്ക് ഇമേജിന്റെ പേര് കാണാം. | ||
01:28 | “Open” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | ||
01:31 | സ്പ്രെഡ് ഷീറ്റിൽ ഇമേജ് കാണുന്നത് ശ്രദ്ധിക്കുക. | ||
01:38 | ലിങ്ക് ചെയ്ത് കൊണ്ട് മറ്റൊരു picture ഇൻസേർട്ട് ചെയ്യാം. | ||
01:42 | ആദ്യം ഒരു പുതിയ സെൽ സിലക്റ്റ് ചെയ്യുക. | ||
01:45 | ക്ലിക്ക് ചെയ്യുക, “Insert” “Picture” എന്നിട്ട് “From File” സിലക്റ്റ് ചെയ്യുക. മറ്റൊരു ഇമേജ് സിലക്റ്റ് ചെയ്യാം. | ||
01:55 | ഇപ്പോൾ “Image 2” ക്ലിക്ക് ചെയ്യുക. | ||
01:58 | ഈ ഇമേജ് നിങ്ങളുടെ ഡോക്യുമെന്റുമായി ലിങ്ക് ചെയ്യുന്നതിന് “Link” ഓപ്ഷൻ ചെക്ക് ചെയ്ത് “Open” ക്ലിക്ക് ചെയ്യുക. | ||
02:05 | അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിനുള്ളിൽ “Keep Link” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | ||
02:11 | ഇപ്പോൾ picture ഫയലുമായി ലിങ്ക് ചെയ്യപ്പെട്ടു. | ||
02:15 | Linking | ||
02:17 | നമ്മൾ ഒരു ഫയൽ ലിങ്ക് ചെയ്യുമ്പോൾ:
ഈ ഇമേജ് സ്പ്രെഡ് ഷീറ്റ് ഉൾകൊള്ളാത്തതിനാൽ സ്പ്രെഡ്ഷീറ്റ് സേവ് ചെയ്യുമ്പോൾ അതിന്റെ size ചെറുതായിരിക്കും. |
02:27 | കൂടാതെ ഇത് രണ്ട് ഫയലുകളും പ്രത്യേകം മോഡിഫൈ ചെയ്യാൻ യൂസറിനെ പ്രാപ്തനാക്കുന്നു. |
02:32 | ഇമേജ് ഫയലിൽ വരുത്തുന്ന എല്ലാ മാറ്റങ്ങളും, സ്പ്രെഡ്ഷീറ്റിൽ ലിങ്ക് ചെയ്തിരിക്കുന്ന ഇമേജിലും പ്രതിഫലിക്കും. | ||
02:39 | ഫയലുമായി ലിങ്ക് ചെയ്തിട്ടുള്ള Image 2ന്റെ കളർ greyscale ആക്കാം. | ||
02:46 | ഈ ചിത്രം എഡിറ്റ് ചെയ്യാനായി ഞാൻ GIMP ഉപയോഗിക്കുന്നു. | ||
02:50 | നിങ്ങളുടെ മെഷീനിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള ഏത് എഡിറ്ററും നിങ്ങൾക്ക് ഉപയോഗിക്കാം. | ||
02:54 | ആദ്യം "Personal-Finance-Tracker.ods" സേവ് ചെയ്ത് ക്ലോസ് ചെയ്യട്ടെ. | ||
03:01 | അടുത്തതായി, images ഫോൾഡറിലേക്ക് പോകുക. | ||
03:04 | "Image 2" സിലക്റ്റ് ചെയ്യുക. | ||
03:06 | ഇപ്പോൾ റൈറ്റ് ക്ലിക്ക് ചെയ്ത് Open with GIMP സിലക്റ്റ് ചെയ്യുക. | ||
03:10 | Image 2 GIMPൽ തുറക്കുന്നു. | ||
03:13 | Pictureനെ കളറിൽ നിന്നും greyscaleലേക്ക് മാറ്റുന്നു. | ||
03:18 | ഇപ്പോൾ ഇത് സേവ് ചെയ്ത് ഇമേജ് ക്ലോസ് ചെയ്യുക. | ||
03:22 | Personal-Finance-Tracker.ods തുറക്കുക. | ||
03:26 | Image 2 ഇപ്പോൾ greyscaleൽ കാണുന്നു. | ||
03:30 | പക്ഷേ ലിങ്കിങിന്റെ ഏറ്റവും വലിയ അസൗകര്യം എന്തെന്നാൽ, ഈ സ്പ്രെഡ്ഷീറ്റ് മറ്റൊരു കംപ്യൂട്ടറിലേക്ക് അല്ലെങ്കിൽ യൂസറിന് അയക്കുമ്പോൾ | ||
03:40 | സ്പ്രെഡ് ഷീറ്റും ഇമേജ് ഫയലും അയക്കേണ്ടി വരും. | ||
03:44 | അതായത് രണ്ട് ഫയലും സ്റ്റോർ ചെയ്തിരിക്കുന്ന ലൊക്കേഷൻ അറിയണം. | ||
03:52 | സ്പ്രെഡ് ഷീറ്റിന് വലത് വശത്തേക്ക് ഈ ഇമേജ് നീക്കാം. | ||
03:58 | ഒരു സ്പ്രെഡ് ഷീറ്റിൽ ഇമേജ് ഇൻസേർട്ട് ചെയ്യുന്നതിനുള്ള മറ്റൊരു മാർഗം ഇതിനെ സ്റ്റോർ ചെയ്തിരിക്കുന്ന ഫോൾഡറിൽ നിന്ന് സ്പ്രെഡ് ഷീറ്റിലേക്ക് ഡ്രാഗ് ചെയ്യുകയാണ്. | ||
04:09 | ഒരു ഇമേജ് ഡ്രാഗ് ചെയ്ത് ഡ്രോപ്പ് ചെയ്യാം. | ||
04:12 | ഇപ്പോൾ ഇമേജ് ഫയൽ നിങ്ങളുടെ സ്പ്രെഡ് ഷീറ്റിൽ ആവശ്യമുള്ള സ്ഥലത്തേക്ക് ഡ്രാഗ് ചെയ്ത് ഡ്രോപ്പും ചെയ്യുക. | ||
04:19 | നിങ്ങളുടെ ഡോക്യുമെന്റിൽ ഇമേജ് ഇൻസേർട്ട് ചെയ്തതായി നിങ്ങൾക്ക് കാണാം. | ||
04:23 | CTRL, Z പ്രസ് ചെയ്ത് ഈ മാറ്റങ്ങൾ അണ്‍ഡു ചെയ്യാം. | ||
04:29 | ഇപ്പോൾ ഡ്രാഗ്- ഡ്രോപ്പ് method ഉപയോഗിച്ച് ഇമേജ് ലിങ്ക് ചെയ്യാം. | ||
04:34 | ഇത് വളരെ എളുപ്പമാണ്.
ഇമേജ് സ്പ്രെഡ്ഷീറ്റിലേക്ക് ഡ്രാഗ് ചെയ്യുമ്പോൾ, “Control” “Shift” കീകൾ പ്രസ് ചെയ്യുക. | ||
04:44 | ഇമേജ് ഫയൽ ഇപ്പോൾ ഡോക്യുമെന്റിൽ ലിങ്ക് ചെയ്യപ്പെട്ടു. | ||
04:48 | CTRL S കീകൾ ഒരുമിച്ച് പ്രസ് ചെയ്ത് Calc ഫയൽ സേവ് ചെയ്യുക. | ||
04:54 | ഇപ്പോൾ ഫയൽ ക്ലോസ് ചെയ്യട്ടെ. | ||
04:58 | ഇനി ഇമേജ് ലൊക്കേറ്റ് ചെയ്തിട്ടുള്ള ഫോൾഡറിലേക്ക് പോകുക. | ||
05:02 | നമ്മൾ ഇൻസേർട്ട് ചെയ്തിട്ടുള്ള “Image 3.jpg”ഇമേജിനെ “Image4.jpg” എന്ന് rename ചെയ്യുക. | ||
05:12 | “Personal Finance Tracker.ods” ഫയൽ വീണ്ടും തുറക്കാം. | ||
05:18 | linked image കാണാൻ കഴിയുന്നില്ല. | ||
05:22 | linked path ഒരു എറർ കാണിക്കുന്നു. | ||
05:25 | ഈ ലിങ്ക് ഡിലീറ്റ് ചെയ്യുന്നു. | ||
05:28 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസൈൻമെന്റ് ചെയ്യുക. | ||
05:32 | ഒരു Calc ഷീറ്റിൽ ഒരു ലിങ്ക് ആയി ഇമേജ് ഇൻസേർട്ട് ചെയ്യുക. സേവ് ചെയ്തിട്ട് ക്ലോസ് ചെയ്യുക. | ||
05:38 | ഇമേജ് സൂക്ഷിചിട്ടുള്ള ഫോൾഡറിൽ പോയി അത് ഡിലീറ്റ് ചെയ്യുക. | ||
05:43 | Calc ഫയലിൽ ഈ ഇമേജ് ഇപ്പോഴും കാണാൻ കഴിയുമോ എന്ന് അത് തുറന്ന് പരിശോധിക്കുക. | ||
05:49 | ഇപ്പോൾ image ഫോൾഡറിലേക്ക് ഇമേജ് തിരികെ പേസ്റ്റ് ചെയ്യുക. | ||
05:53 | Calc ഫയലിൽ ഇമേജ് കാണാമോ എന്ന് പരിശോധിക്കുക. | ||
05:57 | “Standard” ടൂൾ ബാറിന് താഴെയുള്ള ഒരു പുതിയ ടൂൾബാർ ശ്രദ്ധിക്കുക. | ||
06:02 | ഇതാണ് “Picture” ടൂൾ ബാർ. | ||
06:04 | “Picture” ടൂൾ ബാറിന്റെ മുകളിൽ ഇടത് വശത്ത് കാണുന്ന “Filter” ബട്ടണ്‍ ഇമേജിന്റെ look മാറ്റുന്നതിനായി വിവിധ ഓപ്ഷനുകൾ നല്കുന്നു. | ||
06:13 | CTRL, Z പ്രസ് ചെയ്ത് ഇത് അണ്‍ഡു ചെയ്യാം. | ||
06:18 | ഇമേജിനെ grayscale, black-and-white അല്ലെങ്കിൽ watermark ആക്കുന്നതിനുള്ള ഓപ്ഷനുകൾ “Graphics mode” ബട്ടണിൽ ഉണ്ട്. | ||
06:26 | “Picture” ടൂൾ ബാറിലെ മറ്റ് ഓപ്ഷനുകൾ പിന്നീട് നോക്കാം. | ||
06:32 | അടുത്തതായി ഒരു clipboard ൽ നിന്ന് ഇമേജ് ഇൻസേർട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. | ||
06:37 | Clipboardൽ സ്റ്റോർ ചെയ്തിട്ടുള്ള ഇമേജ് ഒരു LibreOffice സ്പ്രെഡ് ഷീറ്റിൽ നിന്ന് മറ്റൊന്നിലേക്ക് കോപ്പി ചെയ്യാം. | ||
06:44 | ഒരു പുതിയ സ്പ്രെഡ് ഷീറ്റ് സൃഷ്ടിച്ച് അതിന് “abc.ods” എന്ന പേര് നല്‍കുക. | ||
06:50 | ഇതാണ് നമ്മുടെ target ഡോക്യുമെന്റ്. | ||
06:53 | “Personal-Finance-Tracker.ods” ഫയലിൽ നമുക്ക് ഒരു ഇമേജ് ഉണ്ട്. | ||
06:59 | ഇതാണ് നമ്മുടെ source ഡോക്യുമെന്റ്. | ||
07:02 | ഇപ്പോൾ കോപ്പി ചെയ്യേണ്ട sourceഫയലിൽ നിന്നും ഇമേജ് സിലക്റ്റ് ചെയ്യുക. | ||
07:06 | ഇമേജ് കോപ്പി ചെയ്യാനായി “CTRL”, “C” കീ കൾ ഒരുമിച്ച് പ്രസ് ചെയ്യുക. | ||
07:11 | ഇമേജ് ഇപ്പോൾ clipboardൽ സേവ് ചെയ്യപ്പെട്ടു. | ||
07:15 | ഇപ്പോൾ “abc.ods” എന്ന target ഡോക്യുമെന്റിലേക്ക് പോകുക. | ||
07:21 | “abc.ods”ൽ ഇമേജ് സേവ് ചെയ്യേണ്ട ലോക്കേഷൻ സിലക്റ്റ് ചെയ്യുക. | ||
07:28 | ഡോക്യുമെന്റിൽ ഇമേജ് സേവ് ചെയ്യാൻ “CTRL”, “V” കീ കൾ ഒരുമിച്ച് പ്രസ് ചെയ്യുക. | ||
07:35 | ഇമേജ് നമ്മുടെ target ഫയലിൽ ഇൻസേർട്ട് ചെയ്തിട്ടുള്ളത് കാണാം. | ||
07:42 | Calc Galleryൽ നിന്ന് ഇമേജ് നേരിട്ട് എങ്ങനെ ഇൻസേർട്ട് ചെയ്യാമെന്ന് ഇപ്പോൾ പഠിക്കാം. | ||
07:48 | സ്പ്രെഡ്ഷീറ്റ് ഇൻസേർട്ട് ചെയ്യാൻ കഴിയുന്ന imageഉം soundഉം “Gallery”ൽ ഉണ്ട്. | ||
07:54 | ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം. | ||
07:57 | സ്റ്റാൻഡേർഡ് ടൂൾ ബാറിൽ “Gallery” ഐക്കണ്‍ ക്ലിക്ക് ചെയ്യുക. | ||
08:01 | മറ്റൊരു രീതിയിൽ, മെനു ബാറിലെ “Tools” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Gallery”. | ||
08:09 | “Gallery”യിലെ ഇമേജുകൾ നോക്കുക. നിങ്ങളുടെ ഡോക്യുമെന്റിൽ ഇൻസേർട്ട് ചെയ്യേണ്ട ഇമേജിൽ ക്ലിക്ക് ചെയ്യുക. | ||
08:18 | “Gallery”ൽ നിന്ന് ഇമേജ് ഡ്രാഗ് ചെയ്ത് സ്പ്രെഡ് ഷീറ്റിൽ ഇൻസേർട്ട് ചെയ്യേണ്ട ഭാഗത്ത് ഡ്രോപ്പ് ചെയ്യുക. | ||
08:26 | “Personal-Finance-Tracker.ods” ഫയലിൽ ഇമേജ് ഇൻസേർട്ട് ചെയ്യപ്പെട്ടത് നിങ്ങൾക്ക് കാണാം. | ||
08:34 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | ||
08:39 | ചുരുക്കത്തിൽ ഇവിടെ പഠിച്ചത് -
വിവിധ രീതിയിൽ ഒരു സ്പ്രെഡ് ഷീറ്റിൽ ഇമേജ് ഇൻസേർട്ട് ചെയ്യുന്നത്. | ||
08:46 | * ഫയലിൽ നിന്ന്
* clipboardൽ നിന്ന് * ഗ്യാലറിയിൽ നിന്ന് | ||
08:52 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. | ||
08:55 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
08:58 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | ||
09:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
09:09 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
09:14 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. | ||
09:19 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. | ||
09:26 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | ||
09:35 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | ||
09:41 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |