LibreOffice-Suite-Calc/C3/Images-and-Graphics/Malayalam

From Script | Spoken-Tutorial
Jump to: navigation, search

Resources for recording

Images and graphics in Calc


Time Narration
00:00 LibreOffice Calc- Inserting images എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 ഒരു ഡോക്യുമെന്റിൽ ഇമേജ് ഇൻസേർട്ട് ചെയ്യുന്നത്.
00:13 ഉദാഹരണം- jpeg, png അല്ലെങ്കിൽ bmp.
00:19 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux version 10.04, LibreOffice Suite version 3.3.4
00:28 സ്പ്രെഡ്ഷീറ്റിൽ ഇമേജുകൾ ചേർക്കുന്ന രീതികൾ, ഇമേജ് ഫയൽ നേരിട്ട് ഇൻസേർട്ട് ചെയ്യുന്നത്.ഒരു ഗ്രാഫിക്സ്‌ പ്രോഗ്രാമിൽ നിന്ന്. ഒരു clipboardന്റെ സഹായത്തൽ ഗ്യാലറിയിൽ നിന്ന്.
00:39 ഓരോന്നിനെ കുറിച്ചും വിശദമായി പഠിക്കാം.
00:43 “Personal-Finance-Tracker.ods” സ്പ്രെഡ് ഷീറ്റ് തുറക്കാം.
00:48 ആദ്യമായി sheet 2 സിലക്റ്റ് ചെയ്യുക.
00:51 നമുക്ക് ഈ ഷീറ്റിൽ ഇമേജുകൾ ഇൻസേർട്ട് ചെയ്യാം.
00:54 ഒരു സെൽ സിലക്റ്റ് ചെയ്തിട്ട് picturesഇൻസേർട്ട് ചെയ്യുന്നതാണ്‌ നല്ലത് ചെയ്യാം.
00:59 നിങ്ങളുടെ കംപ്യൂട്ടറിൽ ഒരു ഇമേജ് നേരത്തേ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ഇൻസേർട്ട് ചെയ്യാനായി ആദ്യം “Insert” ക്ലിക്ക് ചെയ്യുക.
01:06 എന്നിട്ട് “Picture”. “From File” സിലക്റ്റ് ചെയ്യുന്നു.
01:10 ഇപ്പോൾ നിങ്ങൾക്ക് ഇൻസേർട്ട് ചെയ്യേണ്ട ഇമേജ് ലൊക്കേറ്റ് ചെയ്യുക.
01:14 ഞാൻ ഡെസ്ക്ടോപ്പിലെ “Images” ഫോൾഡറിൽ ചില ഇമേജുകൾ സ്റ്റോർ ചെയ്തിട്ടുണ്ട്.
01:20 ഞാൻ “Image1” തിരഞ്ഞെടുക്കുന്നു.
01:24 “Location” ഫീൽഡിൽ നമുക്ക് ഇമേജിന്റെ പേര് കാണാം.
01:28 “Open” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
01:31 സ്പ്രെഡ് ഷീറ്റിൽ ഇമേജ് കാണുന്നത് ശ്രദ്ധിക്കുക.
01:38 ലിങ്ക് ചെയ്ത് കൊണ്ട് മറ്റൊരു picture ഇൻസേർട്ട് ചെയ്യാം.
01:42 ആദ്യം ഒരു പുതിയ സെൽ സിലക്റ്റ് ചെയ്യുക.
01:45 ക്ലിക്ക് ചെയ്യുക, “Insert” “Picture” എന്നിട്ട് “From File” സിലക്റ്റ് ചെയ്യുക. മറ്റൊരു ഇമേജ് സിലക്റ്റ് ചെയ്യാം.
01:55 ഇപ്പോൾ “Image 2” ക്ലിക്ക് ചെയ്യുക.
01:58 ഈ ഇമേജ് നിങ്ങളുടെ ഡോക്യുമെന്റുമായി ലിങ്ക് ചെയ്യുന്നതിന് “Link” ഓപ്ഷൻ ചെക്ക്‌ ചെയ്ത് “Open” ക്ലിക്ക് ചെയ്യുക.
02:05 അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിനുള്ളിൽ “Keep Link” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
02:11 ഇപ്പോൾ picture ഫയലുമായി ലിങ്ക് ചെയ്യപ്പെട്ടു.
02:15 Linking
02:17 നമ്മൾ ഒരു ഫയൽ ലിങ്ക് ചെയ്യുമ്പോൾ:ഈ ഇമേജ് സ്പ്രെഡ് ഷീറ്റ് ഉൾകൊള്ളാത്തതിനാൽ സ്പ്രെഡ്ഷീറ്റ് സേവ് ചെയ്യുമ്പോൾ അതിന്റെ size ചെറുതായിരിക്കും.
02:27 കൂടാതെ ഇത് രണ്ട് ഫയലുകളും പ്രത്യേകം മോഡിഫൈ ചെയ്യാൻ യൂസറിനെ പ്രാപ്തനാക്കുന്നു.
02:32 ഇമേജ് ഫയലിൽ വരുത്തുന്ന എല്ലാ മാറ്റങ്ങളും, സ്പ്രെഡ്ഷീറ്റിൽ ലിങ്ക് ചെയ്തിരിക്കുന്ന ഇമേജിലും പ്രതിഫലിക്കും.
02:39 ഫയലുമായി ലിങ്ക് ചെയ്തിട്ടുള്ള Image 2ന്റെ കളർ greyscale ആക്കാം.
02:46 ഈ ചിത്രം എഡിറ്റ്‌ ചെയ്യാനായി ഞാൻ GIMP ഉപയോഗിക്കുന്നു.
02:50 നിങ്ങളുടെ മെഷീനിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള ഏത് എഡിറ്ററും നിങ്ങൾക്ക് ഉപയോഗിക്കാം.
02:54 ആദ്യം "Personal-Finance-Tracker.ods" സേവ് ചെയ്ത് ക്ലോസ് ചെയ്യട്ടെ.
03:01 അടുത്തതായി, images ഫോൾഡറിലേക്ക് പോകുക.
03:04 "Image 2" സിലക്റ്റ് ചെയ്യുക.
03:06 ഇപ്പോൾ റൈറ്റ് ക്ലിക്ക് ചെയ്ത് Open with GIMP സിലക്റ്റ് ചെയ്യുക.
03:10 Image 2 GIMPൽ തുറക്കുന്നു.
03:13 Pictureനെ കളറിൽ നിന്നും greyscaleലേക്ക് മാറ്റുന്നു.
03:18 ഇപ്പോൾ ഇത് സേവ് ചെയ്ത് ഇമേജ് ക്ലോസ് ചെയ്യുക.
03:22 Personal-Finance-Tracker.ods തുറക്കുക.
03:26 Image 2 ഇപ്പോൾ greyscaleൽ കാണുന്നു.
03:30 പക്ഷേ ലിങ്കിങിന്റെ ഏറ്റവും വലിയ അസൗകര്യം എന്തെന്നാൽ, ഈ സ്പ്രെഡ്ഷീറ്റ് മറ്റൊരു കംപ്യൂട്ടറിലേക്ക് അല്ലെങ്കിൽ യൂസറിന് അയക്കുമ്പോൾ
03:40 സ്പ്രെഡ് ഷീറ്റും ഇമേജ് ഫയലും അയക്കേണ്ടി വരും.
03:44 അതായത് രണ്ട് ഫയലും സ്റ്റോർ ചെയ്തിരിക്കുന്ന ലൊക്കേഷൻ അറിയണം.
03:52 സ്പ്രെഡ് ഷീറ്റിന് വലത് വശത്തേക്ക് ഈ ഇമേജ് നീക്കാം.
03:58 ഒരു സ്പ്രെഡ് ഷീറ്റിൽ ഇമേജ് ഇൻസേർട്ട് ചെയ്യുന്നതിനുള്ള മറ്റൊരു മാർഗം ഇതിനെ സ്റ്റോർ ചെയ്തിരിക്കുന്ന ഫോൾഡറിൽ നിന്ന് സ്പ്രെഡ് ഷീറ്റിലേക്ക് ഡ്രാഗ് ചെയ്യുകയാണ്.
04:09 ഒരു ഇമേജ് ഡ്രാഗ് ചെയ്ത് ഡ്രോപ്പ് ചെയ്യാം.
04:12 ഇപ്പോൾ ഇമേജ് ഫയൽ നിങ്ങളുടെ സ്പ്രെഡ് ഷീറ്റിൽ ആവശ്യമുള്ള സ്ഥലത്തേക്ക് ഡ്രാഗ് ചെയ്ത് ഡ്രോപ്പും ചെയ്യുക.
04:19 നിങ്ങളുടെ ഡോക്യുമെന്റിൽ ഇമേജ് ഇൻസേർട്ട് ചെയ്തതായി നിങ്ങൾക്ക് കാണാം.
04:23 CTRL, Z പ്രസ്‌ ചെയ്ത് ഈ മാറ്റങ്ങൾ അണ്‍ഡു ചെയ്യാം.
04:29 ഇപ്പോൾ ഡ്രാഗ്- ഡ്രോപ്പ് method ഉപയോഗിച്ച് ഇമേജ് ലിങ്ക് ചെയ്യാം.
04:34 ഇത് വളരെ എളുപ്പമാണ്.ഇമേജ് സ്പ്രെഡ്ഷീറ്റിലേക്ക് ഡ്രാഗ് ചെയ്യുമ്പോൾ, “Control” “Shift” കീകൾ പ്രസ്‌ ചെയ്യുക.
04:44 ഇമേജ് ഫയൽ ഇപ്പോൾ ഡോക്യുമെന്റിൽ ലിങ്ക് ചെയ്യപ്പെട്ടു.
04:48 CTRL S കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്ത് Calc ഫയൽ സേവ് ചെയ്യുക.
04:54 ഇപ്പോൾ ഫയൽ ക്ലോസ് ചെയ്യട്ടെ.
04:58 ഇനി ഇമേജ് ലൊക്കേറ്റ് ചെയ്തിട്ടുള്ള ഫോൾഡറിലേക്ക് പോകുക.
05:02 നമ്മൾ ഇൻസേർട്ട് ചെയ്തിട്ടുള്ള “Image 3.jpg” ഇമേജിനെ “Image4.jpg” എന്ന് rename ചെയ്യുക.
05:12 “Personal Finance Tracker.ods” ഫയൽ വീണ്ടും തുറക്കാം.
05:18 linked image കാണാൻ കഴിയുന്നില്ല.
05:22 linked path ഒരു എറർ കാണിക്കുന്നു.
05:25 ഈ ലിങ്ക് ഡിലീറ്റ് ചെയ്യുന്നു.
05:28 ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസൈൻമെന്റ് ചെയ്യുക.
05:32 ഒരു Calc ഷീറ്റിൽ ഒരു ലിങ്ക് ആയി ഇമേജ് ഇൻസേർട്ട് ചെയ്യുക. സേവ് ചെയ്തിട്ട് ക്ലോസ് ചെയ്യുക.
05:38 ഇമേജ് സൂക്ഷിചിട്ടുള്ള ഫോൾഡറിൽ പോയി അത് ഡിലീറ്റ് ചെയ്യുക.
05:43 Calc ഫയലിൽ ഈ ഇമേജ് ഇപ്പോഴും കാണാൻ കഴിയുമോ എന്ന് അത് തുറന്ന് പരിശോധിക്കുക.
05:49 ഇപ്പോൾ image ഫോൾഡറിലേക്ക് ഇമേജ് തിരികെ പേസ്റ്റ് ചെയ്യുക.
05:53 Calc ഫയലിൽ ഇമേജ് കാണാമോ എന്ന് പരിശോധിക്കുക.
05:57 “Standard” ടൂൾ ബാറിന് താഴെയുള്ള ഒരു പുതിയ ടൂൾബാർ ശ്രദ്ധിക്കുക.
06:02 ഇതാണ് “Picture” ടൂൾ ബാർ.
06:04 “Picture” ടൂൾ ബാറിന്റെ മുകളിൽ ഇടത് വശത്ത് കാണുന്ന “Filter” ബട്ടണ്‍ ഇമേജിന്റെ look മാറ്റുന്നതിനായി വിവിധ ഓപ്ഷനുകൾ നല്കുന്നു.
06:13 CTRL, Z പ്രസ്‌ ചെയ്ത് ഇത് അണ്‍ഡു ചെയ്യാം.
06:18 ഇമേജിനെ grayscale, black-and-white അല്ലെങ്കിൽ watermark ആക്കുന്നതിനുള്ള ഓപ്ഷനുകൾ “Graphics mode” ബട്ടണിൽ ഉണ്ട്.
06:26 “Picture” ടൂൾ ബാറിലെ മറ്റ് ഓപ്ഷനുകൾ പിന്നീട് നോക്കാം.
06:32 അടുത്തതായി ഒരു clipboardൽ നിന്ന് ഇമേജ് ഇൻസേർട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
06:37 Clipboardൽ സ്റ്റോർ ചെയ്തിട്ടുള്ള ഇമേജ് ഒരു LibreOffice സ്പ്രെഡ് ഷീറ്റിൽ നിന്ന് മറ്റൊന്നിലേക്ക് കോപ്പി ചെയ്യാം.
06:44 ഒരു പുതിയ സ്പ്രെഡ് ഷീറ്റ് സൃഷ്ടിച്ച് അതിന് “abc.ods” എന്ന പേര് നല്കുക.
06:50 ഇതാണ് നമ്മുടെ target ഡോക്യുമെന്റ്.
06:53 “Personal-Finance-Tracker.ods” ഫയലിൽ നമുക്ക് ഒരു ഇമേജ് ഉണ്ട്.
06:59 ഇതാണ് നമ്മുടെ source ഡോക്യുമെന്റ്.
07:02 ഇപ്പോൾ കോപ്പി ചെയ്യേണ്ട source ഫയലിൽ നിന്നും ഇമേജ് സിലക്റ്റ് ചെയ്യുക.
07:06 ഇമേജ് കോപ്പി ചെയ്യാനായി “CTRL”, “C” കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
07:11 ഇമേജ് ഇപ്പോൾ clipboardൽ സേവ് ചെയ്യപ്പെട്ടു.
07:15 ഇപ്പോൾ “abc.ods” എന്ന target ഡോക്യുമെന്റിലേക്ക് പോകുക.
07:21 “abc.ods”ൽ ഇമേജ് സേവ് ചെയ്യേണ്ട ലോക്കേഷൻ സിലക്റ്റ് ചെയ്യുക.
07:28 ഡോക്യുമെന്റിൽ ഇമേജ് സേവ് ചെയ്യാൻ “CTRL”, “V” കീകൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
07:35 ഇമേജ് നമ്മുടെ target ഫയലിൽ ഇൻസേർട്ട് ചെയ്തിട്ടുള്ളത് കാണാം.
07:42 Calc Galleryൽ നിന്ന് ഇമേജ് നേരിട്ട് എങ്ങനെ ഇൻസേർട്ട് ചെയ്യാമെന്ന് ഇപ്പോൾ പഠിക്കാം.
07:48 സ്പ്രെഡ്ഷീറ്റ് ഇൻസേർട്ട് ചെയ്യാൻ കഴിയുന്ന imageഉം soundഉം “Gallery”ൽ ഉണ്ട്.
07:54 ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം.
07:57 സ്റ്റാൻഡേർഡ് ടൂൾ ബാറിൽ “Gallery” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
08:01 മറ്റൊരു രീതിയിൽ, മെനു ബാറിലെ “Tools” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Gallery”.
08:09 “Gallery”യിലെ ഇമേജുകൾ നോക്കുക. നിങ്ങളുടെ ഡോക്യുമെന്റിൽ ഇൻസേർട്ട് ചെയ്യേണ്ട ഇമേജിൽ ക്ലിക്ക് ചെയ്യുക.
08:18 “Gallery”ൽ നിന്ന് ഇമേജ് ഡ്രാഗ് ചെയ്ത് സ്പ്രെഡ് ഷീറ്റിൽ ഇൻസേർട്ട് ചെയ്യേണ്ട ഭാഗത്ത്‌ ഡ്രോപ്പ് ചെയ്യുക.
08:26 “Personal-Finance-Tracker.ods” ഫയലിൽ ഇമേജ് ഇൻസേർട്ട് ചെയ്യപ്പെട്ടത് നിങ്ങൾക്ക് കാണാം.
08:34 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:39 ചുരുക്കത്തിൽ ഇവിടെ പഠിച്ചത് -

വിവിധ രീതിയിൽ ഒരു സ്പ്രെഡ് ഷീറ്റിൽ ഇമേജ് ഇൻസേർട്ട് ചെയ്യുന്നത്.

08:46 ഫയലിൽ നിന്ന് clipboardൽ നിന്ന് ഗ്യാലറിയിൽ നിന്ന്
08:52 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:55 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:58 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:09 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:14 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:19 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:26 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:35 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:41 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair