C-and-C++/C4/Function-Call/Malayalam
From Script | Spoken-Tutorial
Revision as of 17:10, 28 July 2014 by PoojaMoolya (Talk | contribs)
Time | Narration |
00:01 | C, C++ ലെ Function calls എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, പല തരത്തിലുള്ള function calls. |
00:13 | call by value. |
00:14 | call by reference. |
00:16 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00:19 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Operating system version 11.10 |
00:26 | gcc, g++ Compiler version 4.6.1 |
00:31 | function call by valueന്റെ ആമുഖത്തോടെ തുടങ്ങാം. |
00:35 | ഫങ്ഷന് arguments പാസ് ചെയ്യുന്ന രീതിയാണിത്. |
00:40 | നമ്മൾ ഒരു വേരിയബിളിന്റെ value പാസ് ചെയ്യുമ്പോൾ, ഫങ്ഷനിലേക്ക് പാസ് ചെയ്യുന്നതിന് മുൻപ് അത് ആ വേരിയബിളിന്റെ ഒരു പകർപ്പ് സൃഷ്ടിക്കുന്നു. |
00:48 | ഫങ്ഷനുള്ളിൽ argumentsൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, ഫങ്ഷനുള്ളിൽ മാത്രം നിലനിൽക്കുന്നു. |
00:54 | ഇത് ഫങ്ഷന് പുറമേ ബാധിക്കുന്നില്ല. |
00:58 | Function call by valueന് ഒരു പ്രോഗ്രാം കാണാം. |
01:02 | എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ. |
01:08 | നമ്മുടെ ഫയലിന്റെ പേര് callbyval.c. |
01:13 | ഈ പ്രോഗ്രാമിൽ ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗം കാണുന്നു. ഇപ്പോൾ കോഡ് വിശദീകരിക്കട്ടെ. |
01:19 | ഇത് ഹെഡർ ഫയൽ. |
01:21 | ഇവിടെ int x argument ഉള്ള ഫങ്ഷൻ cube ഉണ്ട്. |
01:27 | ഈ ഫങ്ഷനിൽ xന്റെ ത്രിവര്‍ഗ്ഗം കണ്ടിട്ട് xന്റെ മൂല്യം റിട്ടേണ്‍ ചെയ്യുന്നു. |
01:33 | ഇത് മെയിൻ ഫങ്ഷൻ. |
01:36 | ഇവിടെ nന് 8 എന്ന മൂല്യം നല്കുന്നു. n ഒരു ഇന്റിജർ വേരിയബിളാണ്. |
01:43 | എന്നിട്ട് ഫങ്ഷൻ “cube” കാൾ ചെയ്യുന്നു. |
01:45 | nന്റെ മൂല്യവും nന്റെ ത്രിവർഗവും പ്രിന്റ് ചെയ്യുന്നു. |
01:49 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
01:52 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
01:54 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക. |
02:02 | കംപൈൽ ചെയ്യാൻ gcc space callbyval.c space hyphen o space val ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
02:12 | ./val (dot slash val) ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
02:16 | ഔട്ട്പുട്ട് Cube of 8 is 512 കാണുന്നു. |
02:23 | function call by reference നോക്കാം. |
02:26 | സ്ലൈഡിലേക്ക് തിരിച്ചു പോകാം. |
02:29 | ഫങ്ഷനിലേക്ക് arguments പാസ് ചെയ്യാനുള്ള മറ്റൊരു രീതിയാണിത്. |
02:33 | ഇത് മൂല്യത്തിന് പകരം argumentന്റെ address കോപ്പി ചെയ്യുന്നു. |
02:39 | ഒരു ഫങ്ഷന് ഉള്ളിലെ argumentsൽ വരുന്ന മാറ്റങ്ങൾ പുറത്തും ബാധിക്കുന്നു. |
02:45 | ഇതിൽ argumentsനെ പോയിന്റർ ടൈപ്പ് ആയി ഡിക്ലയർ ചെയ്യുന്നു. |
02:50 | function call by referenceന് ഒരു ഉദാഹരണം നോക്കാം. |
02:54 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് callbyref.c |
02:59 | stdio.h ഹെഡർ ഫയൽ ആണ്. |
03:03 | എന്നിട്ട് swap ഫങ്ഷൻ. |
03:06 | ഈ ഫങ്ഷൻ വേരിയബിളിന്റെ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. |
03.10 | aയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു അത് പോലെ തിരിച്ചും. |
03:15 | ഈ ഫങ്ഷനിൽ പാസ് ചെയ്യുന്ന arguments, pointer type ആണ്. |
03:21 | ഇവിടെ നമ്മൾ t എന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു. |
03:25 | aയുടെ മൂല്യം tൽ സ്റ്റോർ ചെയ്യുന്നു. |
03:28 | എന്നിട്ട് bയുടെ മൂല്യം aൽ സ്റ്റോർ ചെയ്യുന്നു. |
03:32 | എന്നിട്ട് tയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു. |
03:37 | ഇത്പോലെ ഈ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു. |
03:40 | ഇത് മെയിൻ ഫങ്ഷൻ. |
03:42 | ഇവിടെ i, j എന്നീ രണ്ട് ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്തിട്ടുണ്ട്. |
03:49 | iയുടേയും jയുടേയും മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുന്നു. |
03:53 | Ampersand iഉം Ampersand j ഉം iയുടേയും j യുടേയും മെമ്മറി അഡ്രസ് നൽകുന്നു. |
03:59 | ആദ്യമായി നമ്മൾ swappingന് മുൻപ് മൂല്യങ്ങൾ പ്രിന്റ് ചെയ്യുന്നു. |
04:04 | എന്നിട്ട് "swap” ഫങ്ഷൻ കാൾ ചെയ്യുന്നു. |
04:06 | swappingന് ശേഷം മൂല്യങ്ങൾ പ്രിന്റ് ചെയ്യുന്നു. |
04:10 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
04:13 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
04:16 | ടെർമിനലിലേക്ക് തിരിച്ചു പോകാം. |
04:19 | കംപൈൽ ചെയ്യാൻ gcc space callbyref dot c space hyphen o space ref ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
04:29 | dot slash ref ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
04:33 | enter the values കാണുന്നു. ഇവിടെ 6ഉം 4ഉം കൊടുക്കുക. |
04:40 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, before swapping 6 and 4 |
04:44 | After swapping 4 and 6. |
04:48 | ഇതേ പ്രോഗ്രാം C++ൽ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം. |
04:53 | ഇവിടെയുള്ള കോഡ് നോക്കാം. |
04:57 | Function call by referenceനുള്ള രണ്ടാമത്തെ പ്രോഗ്രാം ഇതാണ്. |
05:01 | നമ്മുടെ ഫയലിന്റെ പേര് callbyref.cpp. |
05:06 | കോഡിലേക്ക് പോകട്ടെ. |
05:08 | iostream എന്ന ഹെഡർ ഫയലിതാണ്. |
05:12 | ഇവിടെ std namespace ഉപയോഗിക്കുന്നു. |
05:16 | C++ലും ഫങ്ഷൻ ഡിക്ലറേഷൻ ഇതേ പോലെയാണ്. |
05:19 | ഇവിടെ ampersand xഉം ampersand yഉം ഉപയോഗിച്ച് arguments പാസ് ചെയ്യുന്നു. |
05:25 | ഇത് xന്റേയും yയുടേയും മെമ്മറി അഡ്രസ് നല്കുന്നു. |
05:29 | എന്നിട്ട് മൂല്യങ്ങൾ swap ചെയ്യുന്നു. |
05:32 | കോഡിന്റെ ബാക്കി ഭാഗം C കോഡിന് സമാനമാണ്. |
05:36 | printf, scanf സ്റ്റേറ്റ്മെന്റുകൾക്ക് പകരം യഥാക്രമം cout, cin കൊടുക്കുക. |
05:44 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരിച്ചു വരിക. |
05:48 | കംപൈൽ ചെയ്യാൻ g++ space callbyref.cpp space hyphen o space ref1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
06:00 | dot slash ref1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
06:05 | ഇങ്ങനെ കാണുന്നു. |
06:07 | Enter values of a and b. |
06:10 | 4,3 എന്നീ മൂല്യങ്ങൾ നൽകുന്നു. |
06:13 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു. |
06:15 | Before swapping a and b 4 and 3 |
06:19 | After swapping a and b 3 and 4 |
06:23 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:26 | സ്ലൈഡിലേക്ക് പോകാം. |
06:30 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് |
06:32 | Function call by value. |
06:34 | function call by reference. |
06:37 | ഒരു അസ്സിഗ്ന്മെന്റ് |
06:38 | call by value ഉപയോഗിച്ച് C++ ൽ ഒരു അക്കത്തിന്റെ ത്രിവർഗം കാണാനുള്ള പ്രോഗ്രാം എഴുതുക. |
06:46 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06:49 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06:52 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06:56 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
06:58 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:01 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:05 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
07:11 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:15 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:23 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:27 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
07:31 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |