Java/C2/Primitive-type-conversions/Malayalam
From Script | Spoken-Tutorial
Time' | Narration |
00:01 | Javaയിലെ Type Conversion എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | * ഒരു ഡേറ്റ ടൈപ്പിൽ നിന്ന് മറ്റൊന്നിലേക്ക് ഡേറ്റയെ മാറ്റുന്നത് |
00:13 | * രണ്ട് തരത്തിലുള്ള കണ്‍വേർഷൻ, implicit conversion, explicit conversion |
00:18 | * stringsനെ numbers ആക്കി മാറ്റുന്നത്. |
00:23 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu 11.10 JDK 1.6 Eclipse 3.7 |
00:33 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Javaയിലെ data types നെ കുറിച്ച് അറിഞ്ഞിരിക്കണം. |
00:38 | അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:47 | ഡേറ്റയെ ഒരു ഡേറ്റ ടൈപ്പിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നതിനെ Type conversion എന്ന് പറയുന്നു. |
00:53 | ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം. |
00:55 | Eclipseലേക്ക് പോകാം. |
01:02 | ഇവിടെ eclipse IDE യും ബാക്കിയുള്ള കോഡ് എഴുതുന്നതിനുള്ള ഘടനയും ഉണ്ട്. |
01:07 | TypeConversion എന്ന class സൃഷ്ടിച്ച് അതിൽ main method ചേർത്തിട്ടുണ്ട്. |
01:13 | ഇപ്പോൾ കുറച്ച് വേരിയബിളുകൾ സൃഷ്ടിക്കാം. |
01:19 | int a equal to 5
float b b equal to a |
01:33 | ഇവിടെ സൃഷ്ടിച്ച രണ്ട് വേരിയബിളുകളിൽ a, ഇന്റിജറും b, floatഉം ആണ്. |
01:39 | എന്നിട്ട് ഇന്റിജർ മൂല്യം ഒരു float വേരിയബിളിൽ സ്റ്റോർ ചെയ്യുന്നു. |
01:43 | flaot വേരിയബിൾ ഇപ്പോൾ എന്താണ് ഉൾകൊള്ളുന്നത് എന്ന് നോക്കാം. |
01:48 | System dot out dot println (b); ' |
01:58 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
02:07 | 5 എന്ന ഇന്റിജർ 5.0 എന്ന float ആയി മാറിയത് കാണാം. |
02:13 | ഇത്തരത്തിലുള്ള കണ്‍വേർഷനെ implicit conversion എന്ന് പറയുന്നു. |
02:17 | അതിന്റെ പേര് നിർദേശിക്കുന്നത് പോലെ, മൂല്യം സ്വയമേ തന്നെ ഡേറ്റ ടൈപ്പിന് അനുസൃതമായി മാറുന്നു. |
02:24 | ഇതേ മാർഗത്തിലൂടെ ഇപ്പോൾ floatനെ int ആക്കി മാറ്റാം. |
02:30 | 5 നീക്കം ചെയ്യുന്നു. float b equal to 2.5f. b, aയിൽ സ്റ്റോർ ചെയ്തിട്ട് aയുടെ മൂല്യം പ്രിന്റ് ചെയ്യുന്നു. |
02:50 | ഫയൽ സേവ് ചെയ്യുക. |
02:56 | ഇവിടെ ഒരു എറർ കാണുന്നു. |
03:00 | എറർ സന്ദേശം ഇങ്ങനെയാണ്, Type mismatch: cannot convert from float to int. |
03:06 | അതായത്, Implicit conversionനിൽ intൽ നിന്ന് floatലേക്ക് മാറ്റാനേ കഴിയൂ. തിരിച്ച് സാധ്യമല്ല. |
03:13 | float നെ int ആക്കി മാറ്റുവാൻ explicit conversion ഉപയോഗിക്കുന്നു. |
03:17 | ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. |
03:23 | അതിന് വേണ്ടി, വേരിയബിളിന് മുന്നിലായി int പരാൻതീസിസിൽ കൊടുക്കുക. |
03:34 | ഈ സ്റ്റേറ്റ്മെന്റിന്റെ അർത്ഥം വേരിയബിൾ bയിലെ ഡേറ്റയെ int ഡേറ്റ ടൈപ്പിലേക്ക് മാറ്റിയതിന് ശേഷം aയിൽ സ്റ്റോർ ചെയ്യുക. |
03:43 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:51 | float ടൈപ്പിലുള്ള മൂല്യം int ആയി മാറിയത് കാണാം. |
03:56 | പക്ഷേ, ഡേറ്റ ടൈപ്പിന് അനുയോജ്യമായ രീതിയിൽ ഡേറ്റയിലും മാറ്റം വരുന്നു. |
04:01 | ഡേറ്റയെ intൽ നിന്ന് float ആക്കുന്നതിനും Explicit conversion ഉപയോഗിക്കുന്നു. |
04:07 | നേരത്തേ പറഞ്ഞ ഉദാഹരണം നോക്കാം. |
04:10 | int a =5, float b, b = (float) a |
04:32 | System.out.println(b); |
04:36 | ഇവിടെ ഇന്റിജറിനെ float ആക്കാൻ Explicit conversion ഉപയോഗിക്കുന്നു. |
04:42 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:51 | int മൂല്യം float മൂല്യം ആയി മാറിയത് നമുക്ക് കാണാം. |
04:58 | ഒരു characterനെ integer ആക്കുമ്പോൾ എന്ത് സംഭവിക്കും എന്ന് നോക്കാം. |
05:06 | int a, char c equal to സിംഗിൾ quotesനുള്ളിൽ 'm'; |
05:24 | a equal to '(int) c |
05:32 | System dot out dot println ' (a); |
05:36 | character mനെ ഒരു ഇന്റിജർ ആക്കിയിട്ട് മൂല്യം പ്രിന്റ് ചെയ്യുന്നു. |
05:43 | സേവ് ചെയ്ത് റണ്‍ ചെയ്യട്ടെ. |
05:53 | ഔട്ട്പുട്ട്, mന്റെ ascii മൂല്യമായ 109 ആണെന്ന് കാണാം. |
05:58 | അതായത് ഒരു charനെ int ആക്കി മാറ്റുമ്പോൾ അതിന്റെ ascii മൂല്യം ആണ് സ്റ്റോർ ചെയ്യുന്നത്. |
06:03 | ഒരു ഡിജിറ്റ് ഉപയോഗിച്ച് ഇത് ചെയ്ത് നോക്കാം. |
06:06 | char c = digit 5 |
06:11 | സേവ് ചെയ്യുക. റണ്‍ ചെയ്യുക. |
06:18 | ഔട്ട്പുട്ട്, 5 എന്ന സംഖ്യക്ക് പകരം character ‘5’ന്റെ ascii മൂല്യമായ 53 ആണെന്ന് കാണാം. |
06:26 | ആ സംഖ്യ തന്നെ കിട്ടുന്നതിനായി, ഒരു string ഉപയോഗിച്ചിട്ട് അതിനെ ഇന്റിജർ ആക്കി മാറ്റണം. |
06:31 | ഇത് എങ്ങനെ ചെയ്യുമെന്ന് നോക്കാം. |
06:33 | മെയിൻ ഫങ്ഷൻ വൃത്തിയാക്കുക. |
06:38 | ടൈപ്പ് ചെയ്യുക |
06:40 | String sHeight equal to double quotesൽ 6. അതായത് Heightന്റെ string രൂപം. |
06:58 | int h equal to int of sHeight, അതായത് explicit conversion. |
07:11 | System dot out dot println h. ഫയൽ സേവ് ചെയ്യുക. |
07:27 | 6 എന്ന മൂല്യമുള്ള ഒരു string വേരിയബിൾ സൃഷ്ടിച്ചിട്ട് അതിനെ ഇന്റിജർ ആക്കി മാറ്റുവാൻ ശ്രമിക്കുന്നു. പക്ഷേ ഇവിടെ ഒരു എറർ കാണുന്നു. |
07:37 | എറർ സന്ദേശം ഇങ്ങനെയാണ്, Cannot cast from String to int. |
07:42 | അതായത് stringsനെ മാറ്റുന്നതിനായി implicit അല്ലെങ്കിൽ explicit കണ്‍വേർഷൻ ഉപയോഗിക്കുവാൻ കഴിയില്ല. |
07:48 | അതിനായി മറ്റ് മാർഗങ്ങൾ സ്വീകരിക്കണം. നമുക്ക് അവ പരിശോധിക്കാം. |
07:58 | int sHeight നീക്കം ചെയ്തിട്ട് Integer dot parseInt sHeight ടൈപ്പ് ചെയ്യുക. |
08:21 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
08:29 | മൂല്യം ഇന്റിജർ ആയി മാറ്റുവാൻ വിജയകരമായി സാധിച്ചു എന്ന് കാണാം. |
08:35 | ഇതിനായി ഇന്റിജർ moduleലെ parseInt method ഉപയോഗിക്കുന്നു. |
08:41 | 6543 എന്നിങ്ങനെ ഒന്നിലധികം അക്കങ്ങൾ ഉണ്ടെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം. |
08:49 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
08:55 | വീണ്ടും, string ടൈപ്പിലുള്ള അക്കങ്ങൾ ഇന്റിജർ ആയി മാറുന്നത് കാണാം. |
09:03 | string, ഒരു floating പോയിന്റ് സംഖ്യ ആണെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം. |
09:10 | 6543 നെ 65.43 എന്ന് മാറ്റുക. ഇപ്പോൾ string ടൈപ്പിലുള്ള floating പോയിന്റ് നമ്പറിനെ ഇന്റിജർ ആക്കി മാറ്റാം. |
09:22 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
09:31 | ഇവിടെ ഒരു എറർ കാണുന്നു. അതായത് ഒരു flaoting പോയിന്റ് സംഖ്യ ഉൾകൊള്ളുന്ന stringനെ ഇന്റിജർ ആക്കി മാറ്റുവാൻ സാധിക്കില്ല. |
09:41 | ഇതിനെ float ആക്കി മാറ്റണം. അത് എങ്ങനെ ചെയ്യുമെന്ന് നോക്കാം. |
09:45 | ആദ്യമായി ഡേറ്റ ടൈപ്പ് float ആയിരിക്കണം. |
09:51 | രണ്ടാമതായി, float . Parsefloat ഉപയോഗിക്കണം. |
10:07 | ഒരു floating പോയിന്റ് സംഖ്യ ഉൾകൊള്ളുന്ന string നെ യഥാർത്ഥ floating പോയിന്റ് സംഖ്യ ആക്കുവാൻ float classലെ Parsefloat method ഉപയോഗിക്കുന്നു. |
10:18 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. Floating പോയിന്റ് സംഖ്യ ഉൾകൊള്ളുന്ന string വിജയകരമായി floatingപോയിന്റ് സംഖ്യ ആക്കി മാറ്റപ്പെട്ടത് കാണാം. |
10:33 | ഇങ്ങനെയാണ് implicit, explicit കണ്‍വേർഷനുകൾ നടന്നത് .. അത് പോലെ stringsനെ numbers ആക്കുന്നത്. |
10:45 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
10:48 | ഇവിടെ പഠിച്ചത്, എപ്രകാരം ഡേറ്റയെ ഒരു ടൈപ്പിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാം. |
10:54 | implicit, explicit കണ്‍വേർഷൻ കൊണ്ട് അർത്ഥമാക്കുന്നത്. |
10:57 | stringനെ numbers ആക്കി മാറ്റുന്നത്. |
11:01 | ഒരു അസ്സൈൻമെന്റ്, Integer.toString, Float.toString. എന്നിവയെ കുറിച്ച് വായിച്ചിട്ട് അവ എന്താണ് ചെയ്യുന്നത് എന്ന് മനസിലാക്കുക. |
11:14 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
11:20 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
11:23 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
11:27 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:31 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:34 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
11:40 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
11:44 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11:50 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:55 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |