Java/C2/Primitive-type-conversions/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time' Narration
00:01 Javaയിലെ Type Conversion എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 * ഒരു ഡേറ്റ ടൈപ്പിൽ നിന്ന് മറ്റൊന്നിലേക്ക് ഡേറ്റയെ മാറ്റുന്നത്
00:13 * രണ്ട് തരത്തിലുള്ള കണ്‍വേർഷൻ: implicit conversion, explicit conversion
00:18 * stringsനെ numbers ആക്കി മാറ്റുന്നത്.
00:23 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu 11.10

JDK 1.6

Eclipse 3.7

00:33 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Javaയിലെ data typesനെ കുറിച്ച് അറിഞ്ഞിരിക്കണം.
00:38 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:47 ഡേറ്റയെ ഒരു ഡേറ്റ ടൈപ്പിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നതിനെ Type conversion എന്ന് പറയുന്നു.
00:53 ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം.
00:55 Eclipseലേക്ക് പോകാം.
01:02 ഇവിടെ eclipse IDEയും ബാക്കിയുള്ള കോഡ് എഴുതുന്നതിനുള്ള ഘടനയും ഉണ്ട്.
01:07 TypeConversion എന്ന class സൃഷ്ടിച്ച് അതിൽ main method ചേർത്തിട്ടുണ്ട്.
01:13 ഇപ്പോൾ കുറച്ച് വേരിയബിളുകൾ സൃഷ്ടിക്കാം.
01:19 int a equal to 5

float b

b equal to a

01:33 ഇവിടെ സൃഷ്ടിച്ച രണ്ട് വേരിയബിളുകളിൽ a, ഇന്റിജറും b, floatഉം ആണ്.
01:39 എന്നിട്ട് ഇന്റിജർ മൂല്യം ഒരു float വേരിയബിളിൽ സ്റ്റോർ ചെയ്യുന്നു.
01:43 float വേരിയബിൾ ഇപ്പോൾ എന്താണ് ഉൾകൊള്ളുന്നത് എന്ന് നോക്കാം.
01:48 System dot out dot println (b);
01:58 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
02:07 5 എന്ന ഇന്റിജർ 5.0 എന്ന float ആയി മാറിയത് കാണാം.
02:13 ഇത്തരത്തിലുള്ള കണ്‍വേർഷനെ implicit conversion എന്ന് പറയുന്നു.
02:17 അതിന്റെ പേര് നിർദേശിക്കുന്നത് പോലെ, മൂല്യം സ്വയമേ തന്നെ ഡേറ്റ ടൈപ്പിന് അനുസൃതമായി മാറുന്നു.
02:24 ഇതേ മാർഗത്തിലൂടെ ഇപ്പോൾ floatനെ int ആക്കി മാറ്റാം.
02:30 5 നീക്കം ചെയ്യുന്നു. float b equal to 2.5f. b, aയിൽ സ്റ്റോർ ചെയ്തിട്ട് aയുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു.
02:50 ഫയൽ സേവ് ചെയ്യുക.
02:56 ഇവിടെ ഒരു എറർ കാണുന്നു.
03:00 എറർ സന്ദേശം ഇങ്ങനെയാണ്, Type mismatch: cannot convert from float to int.
03:06 അതായത്, Implicit conversionനിൽ intൽ നിന്ന് floatലേക്ക് മാറ്റാനേ കഴിയൂ. തിരിച്ച് സാധ്യമല്ല.
03:13 floatനെ int ആക്കി മാറ്റുവാൻ explicit conversion ഉപയോഗിക്കുന്നു.
03:17 ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
03:23 അതിന് വേണ്ടി, വേരിയബിളിന് മുന്നിലായി int പരാൻതീസിസിൽ കൊടുക്കുക.
03:34 ഈ സ്റ്റേറ്റ്മെന്റിന്റെ അർത്ഥം വേരിയബിൾ bയിലെ ഡേറ്റയെ int ഡേറ്റ ടൈപ്പിലേക്ക് മാറ്റിയതിന് ശേഷം aയിൽ സ്റ്റോർ ചെയ്യുക.
03:43 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:51 float ടൈപ്പിലുള്ള മൂല്യം int ആയി മാറിയത് കാണാം.
03:56 പക്ഷേ, ഡേറ്റ ടൈപ്പിന് അനുയോജ്യമായ രീതിയിൽ ഡേറ്റയിലും മാറ്റം വരുന്നു.
04:01 ഡേറ്റയെ intൽ നിന്ന് float ആക്കുന്നതിനും Explicit conversion ഉപയോഗിക്കുന്നു.
04:07 നേരത്തേ പറഞ്ഞ ഉദാഹരണം നോക്കാം.
04:10 int a =5, float b, b = (float) a
04:32 System.out.println(b);
04:36 ഇവിടെ ഇന്റിജറിനെ float ആക്കാൻ Explicit conversion ഉപയോഗിക്കുന്നു.
04:42 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:51 int മൂല്യം float മൂല്യം ആയി മാറിയത് നമുക്ക് കാണാം.
04:58 ഒരു characterനെ integer ആക്കുമ്പോൾ എന്ത് സംഭവിക്കും എന്ന് നോക്കാം.
05:06 int a, char c equal to സിംഗിൾ quotesനുള്ളിൽ 'm';
05:24 a equal to '(int) c
05:32 System dot out dot println ' (a);
05:36 character mനെ ഒരു ഇന്റിജർ ആക്കിയിട്ട് മൂല്യം പ്രിന്റ്‌ ചെയ്യുന്നു.
05:43 സേവ് ചെയ്ത് റണ്‍ ചെയ്യട്ടെ.
05:53 ഔട്ട്‌പുട്ട്, mന്റെ ascii മൂല്യമായ 109 ആണെന്ന് കാണാം.
05:58 അതായത് ഒരു charനെ int ആക്കി മാറ്റുമ്പോൾ അതിന്റെ ascii മൂല്യം ആണ് സ്റ്റോർ ചെയ്യുന്നത്.
06:03 ഒരു ഡിജിറ്റ് ഉപയോഗിച്ച് ഇത് ചെയ്ത് നോക്കാം.
06:06 char c = digit 5
06:11 സേവ് ചെയ്യുക. റണ്‍ ചെയ്യുക.
06:18 ഔട്ട്‌പുട്ട്, 5 എന്ന സംഖ്യക്ക് പകരം character ‘5’ന്റെ ascii മൂല്യമായ 53 ആണെന്ന് കാണാം.
06:26 ആ സംഖ്യ തന്നെ കിട്ടുന്നതിനായി, ഒരു string ഉപയോഗിച്ചിട്ട് അതിനെ ഇന്റിജർ ആക്കി മാറ്റണം.
06:31 ഇത് എങ്ങനെ ചെയ്യുമെന്ന് നോക്കാം.
06:33 മെയിൻ ഫങ്ഷൻ വൃത്തിയാക്കുക.
06:38 ടൈപ്പ് ചെയ്യുക
06:40 String sHeight equal to double quotesൽ 6. അതായത് Heightന്റെ string രൂപം.
06:58 int h equal to int of sHeight, അതായത് explicit conversion.
07:11 System dot out dot println h. ഫയൽ സേവ് ചെയ്യുക.
07:27 6 എന്ന മൂല്യമുള്ള ഒരു string വേരിയബിൾ സൃഷ്ടിച്ചിട്ട് അതിനെ ഇന്റിജർ ആക്കി മാറ്റുവാൻ ശ്രമിക്കുന്നു. പക്ഷേ ഇവിടെ ഒരു എറർ കാണുന്നു.
07:37 എറർ സന്ദേശം ഇങ്ങനെയാണ്, Cannot cast from String to int.
07:42 അതായത് stringsനെ മാറ്റുന്നതിനായി implicit അല്ലെങ്കിൽ explicit കണ്‍വേർഷൻ ഉപയോഗിക്കുവാൻ കഴിയില്ല.
07:48 അതിനായി മറ്റ് മാർഗങ്ങൾ സ്വീകരിക്കണം. നമുക്ക് അവ പരിശോധിക്കാം.
07:58 int sHeight നീക്കം ചെയ്തിട്ട് Integer dot parseInt sHeight ടൈപ്പ് ചെയ്യുക.
08:21 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
08:29 മൂല്യം ഇന്റിജർ ആയി മാറ്റുവാൻ വിജയകരമായി സാധിച്ചു എന്ന് കാണാം.
08:35 ഇതിനായി ഇന്റിജർ moduleലെ parseInt method ഉപയോഗിക്കുന്നു.
08:41 6543 എന്നിങ്ങനെ ഒന്നിലധികം അക്കങ്ങൾ ഉണ്ടെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
08:49 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
08:55 വീണ്ടും, string ടൈപ്പിലുള്ള അക്കങ്ങൾ ഇന്റിജർ ആയി മാറുന്നത് കാണാം.
09:03 string, ഒരു floating പോയിന്റ്‌ സംഖ്യ ആണെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
09:10 6543 നെ 65.43 എന്ന് മാറ്റുക. ഇപ്പോൾ string ടൈപ്പിലുള്ള floating പോയിന്റ്‌ നമ്പറിനെ ഇന്റിജർ ആക്കി മാറ്റാം.
09:22 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
09:31 ഇവിടെ ഒരു എറർ കാണുന്നു. അതായത് ഒരു floating പോയിന്റ്‌ സംഖ്യ ഉൾകൊള്ളുന്ന stringനെ ഇന്റിജർ ആക്കി മാറ്റുവാൻ സാധിക്കില്ല.
09:41 ഇതിനെ float ആക്കി മാറ്റണം. അത് എങ്ങനെ ചെയ്യുമെന്ന് നോക്കാം.
09:45 ആദ്യമായി ഡേറ്റ ടൈപ്പ് float ആയിരിക്കണം.
09:51 രണ്ടാമതായി, float . Parsefloat ഉപയോഗിക്കണം.
10:07 ഒരു floating പോയിന്റ്‌ സംഖ്യ ഉൾകൊള്ളുന്ന stringനെ യഥാർത്ഥ floating പോയിന്റ്‌ സംഖ്യ ആക്കുവാൻ float classലെ Parsefloat method ഉപയോഗിക്കുന്നു.
10:18 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. Floating പോയിന്റ്‌ സംഖ്യ ഉൾകൊള്ളുന്ന string വിജയകരമായി floatingപോയിന്റ്‌ സംഖ്യ ആക്കി മാറ്റപ്പെട്ടത് കാണാം.
10:33 ഇങ്ങനെയാണ് implicit, explicit കണ്‍വേർഷനുകൾ നടന്നത്. അത് പോലെ stringsനെ numbers ആക്കുന്നത്.
10:45 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
10:48 ഇവിടെ പഠിച്ചത്, എപ്രകാരം ഡേറ്റയെ ഒരു ടൈപ്പിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാം.
10:54 implicit, explicit കണ്‍വേർഷൻ കൊണ്ട് അർത്ഥമാക്കുന്നത്.
10:57 stringനെ numbers ആക്കി മാറ്റുന്നത്.
11:01 ഒരു അസ്സൈൻമെന്റ്, Integer.toString, Float.toString എന്നിവയെ കുറിച്ച് വായിച്ചിട്ട് അവ എന്താണ് ചെയ്യുന്നത് എന്ന് മനസിലാക്കുക.
11:14 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക.
11:20 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
11:23 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11:27 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:31 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:34 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
11:40 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
11:44 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
11:50 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11:55 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan