C-and-C++/C3/Loops/Malayalam
From Script | Spoken-Tutorial
Time | Narration
| |
00.01 | C, C++ ലെ Loops എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |
00.06 | ഇവിടെ പഠിക്കുന്നത്, | |
00.09 | for loop, | |
00.10 | while loop | |
00.12 | do…while loop. | |
00.13 | ഉദാഹരണത്തിലൂടെ ഇത് നോക്കാം. | |
00.17 | ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം. | |
00.21 | ഇതിനായി ഉപയോഗിക്കുന്നത്, | |
00.24 | Ubuntu Operating System version 11.04 | |
00.28 | ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1 | |
00.34 | loopsന്റെ ആമുഖത്തോടെ തുടങ്ങട്ടെ. | |
00.38 | ഒരു കൂട്ടം നിർദേശങ്ങൾ ആവർത്തിച്ച് എക്സിക്യൂട്ട് ചെയ്യുന്നതിന് loop ഉപയോഗിക്കുന്നു. | |
00.44 | ഉദ്ദേശത്തിന് അനുസരിച്ച് ഇവയെ മൂന്നായി തിരിച്ചിരിക്കുന്നു. | |
00.48 | while loop | |
00.49 | do…..while loop | |
00.51 | for loop | |
00.52 | ആദ്യമായി while loop നോക്കാം. | |
00.56 | while loop അതിന്റെ ആരംഭത്തിൽ കണ്‍ഡിഷൻ പരിശോധിക്കുന്നു. | |
01.00 | ഇതിന്റെ ഘടന | |
01.01 | while ( condition ) | |
01.03 | ബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ് block | |
01.07 | do….while loop ലേക്ക് പോകാം. | |
01.09 | ഒരു “do..while loop കണ്‍ഡിഷൻ ശരിയാക്കുന്നതിന് മുൻപ് കുറഞ്ഞത് ഒരു തവണയെങ്കിലും എക്സിക്യൂട്ട് ചെയ്യപ്പെടുന്നു. | |
01.15 | ഇതിന്റെ ഘടന | |
01.17 | doബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ് block. | |
01.20 | ബ്രാക്കറ്റിന് ശേഷം while ( condition ) | |
01.23 | കണ്‍ഡിഷൻ പരിശോധിക്കുന്നത് അവസാന ഭാഗത്താണെന്ന് കാണാം. | |
01.27 | while loopനും do...while loop നും ഒരു ഉദാഹരണം നോക്കാം. | |
01.32 | എഡിറ്ററിൽ നേരത്തേ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്. | |
01.35 |
അത് തുറക്കട്ടെ | |
01.37 | നമ്മുടെ ഫയലിന്റെ പേര് while.c. | |
01.41 | ആദ്യത്തെ പത്ത് അക്കത്തിന്റെ സങ്കലനം while loop ഉപയോഗിച്ച് കാണാം. | |
01.47 | കോഡ് വിശദികരിക്കാം. | |
01.49 | ഇത് നമ്മുടെ ഹെഡർ ഫയൽ. | |
01.51 | മെയിൻ functionനുള്ളിൽ x , y എന്നീ രണ്ട് integer വേരിയബിളുകൾ declare ചെയ്ത് 0ൽ initialize ചെയ്യുന്നു. | |
01.59 | ഇതാണ് while loop. | |
02.02 | x ,10നെക്കാൾ ചെറുതോ അതിന് സമമോ എന്നതാണ് while loop കണ്‍ഡിഷൻ. | |
02.06 | ഇവിടെ x ന്റെ മൂല്യം y യുടെതിനോട് കൂട്ടുന്നു. | |
02.10 | സങ്കലനത്തിന് ശേഷമുള്ള മൂല്യം yൽ സൂക്ഷിക്കുന്നു. | |
02.15 | എന്നിട്ട് yയുടെ മൂല്യം പ്രിന്റ് ചെയ്യുന്നു. | |
02.18 | ഇവിടെ x നെ വർദ്ധിപ്പിക്കുന്നു. | |
02.20 | അതായത് വേരിയബിൾ x നോട് 1കൂട്ടുന്നു. | |
02.25 | ഇതാണ് return സ്റ്റേറ്റ്മെന്റ് | |
02.27 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. | |
02.30 | Ctrl, Alt , T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു. | |
02.39 | gcc space while dot c space hyphen o space while ടൈപ്പ് ചെയ്യുക. | |
02.45 | എന്റർ പ്രസ് ചെയ്യുക . | |
02.47 | ./while (dot slash while) ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | |
02.52 | ഔട്ട്പുട്ട് കാണുന്നു. | |
02.54 | while loopന്റെ പ്രവർത്തനം നോക്കാം. | |
02.57 | വിൻഡോ resize ചെയ്യട്ടെ. | |
03.00 | ഇവിടെ x ന്റേയും y യുടേയും ആദ്യത്തെ മൂല്യം 0. | |
03.04 | ഇത് while കണ്‍ഡിഷൻ. | |
03.06 | x ,10നെക്കാൾ ചെറുതോ അതിന് സമമോയെന്ന് പരിശോധിക്കുന്നു, ഇതിനർഥം xന്റെ മൂല്യം 0മുതൽ10 വരെയാകാം. | |
03.15 | എന്നിട്ട് y ഉം x ഉം കൂട്ടുന്നു, അതായത് 0 അധികം 0,0 കിട്ടുന്നു. | |
03.22 | yയുടെ മൂല്യം പ്രിന്റ് ചെയ്യുന്നു, ഇവിടെ 0 കിട്ടുന്നു. | |
03.27 | xനെ വർദ്ധിപ്പിക്കുന്നു, ഇതിനർഥം xന്റെ മൂല്യം ഇപ്പോൾ 1. | |
03.33 | വീണ്ടും കണ്‍ഡിഷൻ പരിശോദിക്കുന്നു. 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണ്. കണ്‍ഡിഷൻ trueആണെങ്കിൽ മൂല്യങ്ങൾ കൂട്ടുന്നു. | |
03.44 | y അതായത്, 0 അധികം x, അതായത് 1. 0 അധികം 1 സമം 1. | |
03.50 | മൂല്യം 1 ആയി പ്രിന്റ് ചെയ്യുന്നു. | |
03.53 | x വീണ്ടും വർദ്ധിപ്പിക്കുന്നു. | |
03.55 | ഇപ്പോൾ x ന്റെ മൂല്യം 2. | |
03.59 | കണ്‍ഡിഷൻ വീണ്ടും പരിശോധിക്കുന്നു . | |
04.01 | 2, 10നെക്കാൾ ചെറുതോ അതിന് സമമോ ആണ്. കണ്‍ഡിഷൻ true ആണെങ്കിൽ മൂല്യങ്ങൾ കൂട്ടുന്നു, അതായത് 1അധികം 2,3 കിട്ടുന്നു. | |
04.11 | മൂല്യം 3 ആയി പ്രിന്റ് ചെയ്യുന്നു. | |
04.13 | ഇത് പോലെ x, 10നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നിടത്തോളം ഇത് തുടരുന്നു. | |
04.20 | do….while loop ഉപയോഗിച്ച് ഇതേ പ്രോഗ്രാം നോക്കാം. | |
04.24 | ഇതാണ് പ്രോഗ്രാം. | |
04.26 | നമ്മുടെ ഫയലിന്റെ പേര് do hyphen while dot c . | |
04.31 | ഈ ഭാഗം നേരത്തേയുള്ള പ്രോഗ്രാമിൽ വിശമാക്കിയിട്ടുണ്ട്. | |
04.35 | അതിനാൽ do...while loop ലേക്ക് പോകാം. | |
04.38 | ഇവിടെ loopന്റെ ബോഡി എക്സിക്യൂട്ട് ചെയ്തതിന് ശേഷം കണ്‍ഡിഷൻ പരിശോദിക്കുന്നു. | |
04.44 | xന്റേയും yയുടേയും മൂല്യങ്ങൾ കൂട്ടിയതിന് ശേഷം സങ്കലന ഫലം y ൽ സൂക്ഷിക്കുന്നു. | |
04.52 | പ്രവർത്തന തത്വം while പ്രോഗ്രാമിലേത് പോലെയാണ്. | |
04.55 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. | |
04.58 | ടെർമിനലിലേക്ക് തിരിച്ച് വരുക. | |
05.00 | gcc space do hyphen while dot c space hyphen o space do ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | |
05.08 | dot slash do ടൈപ്പ് ചെയ്യുക.എന്റർ കൊടുക്കുക. | |
05.12 | ഔട്ട്പുട്ട് while പ്രോഗ്രാമുമായി സാമ്യമുള്ളതാണെന്ന് കാണാം. | |
05.16 | do...while loop ന്റെ പ്രവർത്തനം നോക്കാം. | |
05.20 | വിൻഡോ resize ചെയ്യട്ടെ. | |
05.22 | ഇവിടെ xന്റെയും yയുടെയും മൂല്യം 0. | |
05.25 | ഈ രണ്ടു മൂല്യങ്ങൾ കൂട്ടുമ്പോൾ 0 കിട്ടുന്നു. | |
05.29 | ഇപ്പോൾ yയുടെ മൂല്യം 0. | |
05.31 | മൂല്യം 0പ്രിന്റ് ചെയ്യുന്നു . | |
05.33 | X,1 ആയി വർദ്ധിപ്പിക്കുന്നു.അതിനർഥം xന്റെ മൂല്യം 1.കണ്‍ഡിഷൻ പരിശോധിക്കുന്നു. | |
05.42 | ആദ്യം ലൂപ്പിന്റെ ബോഡി എക്സിക്യൂട്ട് ചെയ്തത് ശ്രദ്ധിക്കുക. | |
05.45 | അപ്പോൾ കണ്‍ഡിഷൻ “false” ആണെങ്കിലും നമുക്ക് ഒരു മൂല്യം ലഭിക്കും. അതായത് 0. | |
05.52 | ഇവിടെ 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോധിക്കുന്നു. | |
05.56 | കണ്‍ഡിഷൻ true ആണെങ്കിൽ വീണ്ടും മൂല്യങ്ങൾ കൂട്ടുന്നു. | |
06.00 | ഇപ്പോൾ, 0 അധികം 1. | |
06.02 | എന്നിട്ട് yയുടെ മൂല്യം 1ആയി പ്രിന്റ് ചെയ്യുന്നു. | |
06.05 | വീണ്ടും x വർദ്ധിപ്പിക്കുന്നു. | |
06.08 | ഇപ്പോൾ x ന്റെ മൂല്യം 2. | |
06.11 | 2,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോദിക്കുന്നു. | |
06.15 | ഇവിടേയ്ക്ക് തിരിച്ചു വരുന്നു. | |
06.17 | എന്നിട്ട് മൂല്യങ്ങൾ കൂട്ടുന്നു. 1 അധികം 2 സമം 3. | |
06.20 | yയുടെ മൂല്യം 3ആയി പ്രിന്റ് ചെയ്യുന്നു. | |
06.23 | ഇത് പോലെ x ന്റെ മൂല്യം 10 നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നത് വരെ കണ്‍ഡിഷൻ പരിശോധിക്കുന്നു. | |
06.30 | ഇതാണ് return സ്റ്റേറ്റ്മെന്റ്. | |
06.33 | ഇവിടെ while കണ്‍ഡിഷൻ semicolonനോടെ അവസാനിക്കുന്നത് ശ്രദ്ധിക്കുക. | |
06.38 | while loopൽ കണ്‍ഡിഷൻ semicolonൽ അവസാനിക്കുന്നില്ല. | |
06.43 | C++ ൽ ഈ പ്രോഗ്രാം എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം. | |
06.48 | ഇതാണ് C++ലെ while പ്രോഗ്രാം. | |
06.52 | ലോജിക്കും ഇംബ്ലിമെന്റെഷനും C പ്രോഗ്രാമിലേത് പോലെയാണ് . | |
06.56 | stdio.h header ഫയലിന് പകരം iostream പോലുള്ള ചില മാറ്റങ്ങൾ ഉണ്ട്. | |
07.04 | using സ്റ്റേറ്റ്മെന്റ്, using namespace std ഉൾപ്പെടുത്തുന്നു. printf ' ന് പകരം cout function ഉപയോഗിക്കുന്നു. | |
07.16 | while loop ന്റെ ഘടന C പ്രോഗ്രാമിലേത് പോലെയാണ്. | |
07.21 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. | |
07.23 | ടെർമിനലിലേക്ക് തിരികെ വരുക. | |
07.25 | prompt വൃത്തിയാക്കാം. | |
07.28 | എക്സിക്യൂട്ട് ചെയ്യാൻ g++ space while dot cpp space hyphen o space while1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | |
07.38 | dot slash while1 ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക. | |
07.43 | ഔട്ട്പുട്ട് Cലെ while പ്രോഗ്രാമിന്റേത് പോലെയാണെന്ന് കാണാം. | |
07.48 | C++ലെ do... while പ്രോഗ്രാം നോക്കാം. | |
07.52 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരുക. | |
07.54 | ഇവിടേയും headerഫയൽ, using സ്റ്റേറ്റ്മെന്റ് andcout ഫങ്ഷൻ തുടങ്ങിയ ചില മാറ്റങ്ങൾ ഉണ്ട്. | |
08.03 | ബാക്കിയുള്ളവ ഒരേ പോലെയാണ്. | |
08.06 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. | |
08.08 | ടെർമിനലിലേക്ക് തിരികെ വരുക. | |
08.10 | g++ space do hyphen while dot cpp space hyphen o space do1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | |
08.19 | dot slash do1 ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക. | |
08.23 | ഔട്ട്പുട്ട്, Cലെ do...while പ്രോഗ്രാമിന്റേത് പോലെയാണ്. | |
08.28 | ഇപ്പോൾ ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം. | |
08.32 | ടെക്സ്റ്റ് എഡിറ്ററിലേക്ക് തിരികെ വരുക. | |
08.35 | ഇവിടെ xന്റെ മൂല്യം increment ചെയ്യുന്നില്ല എന്ന് കരുതുക. | |
08.41 | സേവ് ക്ലിക്ക് ചെയ്യുക. | |
08.42 | എന്ത് സംഭവിക്കുന്നു എന്ന് നോക്കുക. | |
08.44 | ടെർമിനലിലേക്ക് തിരികെ വരുക. | |
08.45 | prompt വൃത്തിയാക്കാം. | |
08.47 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. | |
08.50 | Uparrow കീ രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക. | |
08.54 | വീണ്ടും up arrow key കൊടുക്കുക. | |
08.57 | ഔട്ട്പുട്ട് കാണുന്നു. | |
08.59 | പൂജ്യങ്ങൾ മാത്രം കാണുന്നു. ഇതിന് കാരണം ലൂപ് അവസാനിപ്പിക്കാനുള്ള കണ്‍ഡിഷൻ ഇല്ലാത്തതാണ്. | |
09.07 | ഇതിനെ infinite loop എന്ന് പറയുന്നു. | |
09.10 | Infinite loop ന് സിസ്റ്റം പ്രവർത്തന രഹിതമാക്കുവാൻ കഴിയുന്നു. | |
09.14 | പ്രോഗ്രാം processors time മൊത്തമായി ഉപയോഗിക്കുവാൻ ഇത് കാരണമാകുന്നു. | |
09.21 | പ്രോഗ്രാമിലേക്ക് തിരിച്ചു വന്ന് തെറ്റ് തിരുത്താം. | |
09.25 | x++ ഉം semicolonഉം ടൈപ്പ് ചെയ്യുക. | |
09.28 | സേവ് ക്ലിക്ക് ചെയ്ത് വീണ്ടും എക്സിക്യൂട്ട് ചെയ്യുക. | |
09.31 | ടെർമിനലിലേക്ക് തിരികെ വരുക. | |
09.33 | uparrow key പ്രസ് ചെയ്യുക. | |
09.38 | ഇത് പ്രവർത്തിക്കുന്നു. | |
09.40 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | |
09.43 | സ്ലൈഡിലേക്ക് തിരിച്ചു വരാം. | |
09.45 | ചുരുക്കത്തിൽ | |
09.47 | ഇവിടെ പഠിച്ചത്, | |
09.50 | while loop | |
09.51 | ഉദാഹരണം: while(x is less than or equal to 10) | |
09.54 | do….while loop | |
09.56 | ഉദാഹരണം: do statement block | |
09.59 | അവസാന ഭാഗത്ത് while കണ്‍ഡിഷൻ. | |
10.01 | ഒരു അസ്സിഗ്ന്മെന്റ് | |
10.03 | for loops ഉപയോഗിച്ച് താഴെ പറയുന്നവ പ്രിന്റ് ചെയ്യാൻ പ്രോഗ്രാം എഴുതുക. | |
10.07 | 0 മുതൽ 9 വരെ | |
10.10 | for loop ന്റെ ഘടന | |
10.12 | for (variable initialization; variable condition; variable increment or decrement) | |
10.20 | എന്നിട്ട് loopന്റെ ബോഡി | |
10.24 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. | |
10.27 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |
10.30 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | |
10.33 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, | |
10.35 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |
10.38 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |
10.42 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. | |
10.47 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. | |
10.51 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". | |
10.58 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. | |
11.02 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. | |
11.08 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |