C-and-C++/C3/Loops/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration


00:01 C, C++ ലെ Loops എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 for loop,
00:10 while loop
00:12 do…while loop.
00:13 ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00:17 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം.
00:21 ഇതിനായി ഉപയോഗിക്കുന്നത്,
00:24 Ubuntu Operating System version 11.04
00:28 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1
00:34 loopsന്റെ ആമുഖത്തോടെ തുടങ്ങട്ടെ.
00:38 ഒരു കൂട്ടം നിർദേശങ്ങൾ ആവർത്തിച്ച് എക്സിക്യൂട്ട് ചെയ്യുന്നതിന് loop ഉപയോഗിക്കുന്നു.
00:44 ഉദ്ദേശത്തിന് അനുസരിച്ച് ഇവയെ മൂന്നായി തിരിച്ചിരിക്കുന്നു.
00:48 while loop
00:49 do…..while loop
00:51 for loop
00:52 ആദ്യമായി while loop നോക്കാം.
00:56 while loop അതിന്റെ ആരംഭത്തിൽ കണ്‍ഡിഷൻ പരിശോധിക്കുന്നു.
01:00 ഇതിന്റെ ഘടന
01:01 while ( condition )
01:03 ബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ് block.
01:07 do….while loopലേക്ക് പോകാം.
01:09 ഒരു “do..while loop കണ്‍ഡിഷൻ ശരിയാക്കുന്നതിന് മുൻപ് കുറഞ്ഞത്‌ ഒരു തവണയെങ്കിലും എക്സിക്യൂട്ട് ചെയ്യപ്പെടുന്നു.
01:15 ഇതിന്റെ ഘടന
01:17 do ബ്രാക്കറ്റിനുള്ളിൽ സ്റ്റേറ്റ്മെന്റ് block.
01:20 ബ്രാക്കറ്റിന് ശേഷം while ( condition )
01:23 കണ്‍ഡിഷൻ പരിശോധിക്കുന്നത് അവസാന ഭാഗത്താണെന്ന് കാണാം.
01:27 while loopനും do...while loopനും ഒരു ഉദാഹരണം നോക്കാം.
01:32 എഡിറ്ററിൽ നേരത്തേ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്.
01:35 അത് തുറക്കട്ടെ
01:37 നമ്മുടെ ഫയലിന്റെ പേര് while.c.
01:41 ആദ്യത്തെ പത്ത് അക്കത്തിന്റെ സങ്കലനം while loop ഉപയോഗിച്ച് കാണാം.
01:47 കോഡ് വിശദീകരിക്കാം.
01:49 ഇത് നമ്മുടെ ഹെഡർ ഫയൽ.
01:51 മെയിൻ functionനുള്ളിൽ x , y എന്നീ രണ്ട് integer വേരിയബിളുകൾ ഡിക്ളയർ ചെയ്ത് 0ൽ initialize ചെയ്യുന്നു.
01:59 ഇതാണ് while loop.
02:02 x ,10നെക്കാൾ ചെറുതോ അതിന് സമമോ എന്നതാണ് while loop കണ്‍ഡിഷൻ.
02:06 ഇവിടെ xന്റെ മൂല്യം yയുടെതിനോട് കൂട്ടുന്നു.
02:10 സങ്കലനത്തിന് ശേഷമുള്ള മൂല്യം yൽ സൂക്ഷിക്കുന്നു.
02:15 എന്നിട്ട് yയുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു.
02:18 ഇവിടെ xനെ വർദ്ധിപ്പിക്കുന്നു.
02:20 അതായത് വേരിയബിൾ xനോട് 1 കൂട്ടുന്നു.
02:25 ഇതാണ് return സ്റ്റേറ്റ്മെന്റ്
02:27 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
02:30 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുന്നു.
02:39 gcc space while dot c space hyphen o space while ടൈപ്പ് ചെയ്യുക.
02:45 എന്റർ പ്രസ് ചെയ്യുക.
02:47 ./while (dot slash while) ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
02:52 ഔട്ട്‌പുട്ട് കാണുന്നു.
02:54 while loopന്റെ പ്രവർത്തനം നോക്കാം.
02:57 വിൻഡോ resize ചെയ്യട്ടെ.
03:00 ഇവിടെ xന്റേയും yയുടേയും ആദ്യത്തെ മൂല്യം 0.
03:04 ഇത് while കണ്‍ഡിഷൻ.
03:06 x ,10നെക്കാൾ ചെറുതോ അതിന് സമമോയെന്ന് പരിശോധിക്കുന്നു, ഇതിനർഥം xന്റെ മൂല്യം 0 മുതൽ 10 വരെയാകാം.
03:15 എന്നിട്ട് yഉം xഉം കൂട്ടുന്നു, അതായത് 0 അധികം 0, 0 കിട്ടുന്നു.
03:22 yയുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു, ഇവിടെ 0 കിട്ടുന്നു.
03:27 xനെ വർദ്ധിപ്പിക്കുന്നു, ഇതിനർഥം xന്റെ മൂല്യം ഇപ്പോൾ 1.
03:33 വീണ്ടും കണ്‍ഡിഷൻ പരിശോധിക്കുന്നു. 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണ്. കണ്‍ഡിഷൻ true ആയതിനാൽ മൂല്യങ്ങൾ കൂട്ടുന്നു.
03:44 y അതായത്, 0 അധികം x, അതായത് 1. 0 അധികം 1 സമം 1.
03:50 മൂല്യം 1 ആയി പ്രിന്റ്‌ ചെയ്യുന്നു.
03:53 x വീണ്ടും വർദ്ധിപ്പിക്കുന്നു.
03:55 ഇപ്പോൾ xന്റെ മൂല്യം 2.
03:59 കണ്‍ഡിഷൻ വീണ്ടും പരിശോധിക്കുന്നു.
04:01 2, 10നെക്കാൾ ചെറുതോ അതിന് സമമോ ആണ്. കണ്‍ഡിഷൻ true ആണെങ്കിൽ മൂല്യങ്ങൾ കൂട്ടുന്നു, അതായത് 1 അധികം 2,3 കിട്ടുന്നു.
04:11 മൂല്യം 3 ആയി പ്രിന്റ്‌ ചെയ്യുന്നു.
04:13 ഇത് പോലെ x, 10നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നിടത്തോളം ഇത് തുടരുന്നു.
04:20 do….while loop ഉപയോഗിച്ച് ഇതേ പ്രോഗ്രാം നോക്കാം.
04:24 ഇതാണ് പ്രോഗ്രാം.
04:26 നമ്മുടെ ഫയലിന്റെ പേര് do hyphen while dot c .
04:31 ഈ ഭാഗം നേരത്തേയുള്ള പ്രോഗ്രാമിൽ വിശദമാക്കിയിട്ടുണ്ട്.
04:35 അതിനാൽ do...while loop ലേക്ക് പോകാം.
04:38 ഇവിടെ loopന്റെ ബോഡി എക്സിക്യൂട്ട് ചെയ്തതിന് ശേഷം കണ്‍ഡിഷൻ പരിശോധിക്കുന്നു.
04:44 xന്റേയും yയുടേയും മൂല്യങ്ങൾ കൂട്ടിയതിന് ശേഷം സങ്കലന ഫലം yൽ സൂക്ഷിക്കുന്നു.
04:52 പ്രവർത്തന തത്ത്വം while പ്രോഗ്രാമിലേത് പോലെയാണ്.
04:55 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
04:58 ടെർമിനലിലേക്ക് തിരിച്ച് വരിക.
05:00 gcc space do hyphen while dot c space hyphen o space do ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
05:08 dot slash do ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക.
05:12 ഔട്ട്‌പുട്ട് while പ്രോഗ്രാമുമായി സാമ്യമുള്ളതാണെന്ന് കാണാം.
05:16 do...while loopന്റെ പ്രവർത്തനം നോക്കാം.
05:20 വിൻഡോ resize ചെയ്യട്ടെ.
05:22 ഇവിടെ xന്റെയും yയുടെയും മൂല്യം 0.
05:25 ഈ രണ്ടു മൂല്യങ്ങൾ കൂട്ടുമ്പോൾ 0 കിട്ടുന്നു.
05:29 ഇപ്പോൾ yയുടെ മൂല്യം 0.
05:31 മൂല്യം 0 പ്രിന്റ്‌ ചെയ്യുന്നു.
05:33 X,1 ആയി വർദ്ധിപ്പിക്കുന്നു. അതിനർഥം xന്റെ മൂല്യം 1. കണ്‍ഡിഷൻ പരിശോധിക്കുന്നു.
05:42 ആദ്യം loopന്റെ ബോഡി എക്സിക്യൂട്ട് ചെയ്തത് ശ്രദ്ധിക്കുക.
05:45 അപ്പോൾ കണ്‍ഡിഷൻ “false” ആണെങ്കിലും നമുക്ക് ഒരു മൂല്യം ലഭിക്കും. അതായത് 0.
05:52 ഇവിടെ 1,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോധിക്കുന്നു.
05:56 കണ്‍ഡിഷൻ true ആണെങ്കിൽ വീണ്ടും മൂല്യങ്ങൾ കൂട്ടുന്നു.
06:00 ഇപ്പോൾ, 0 അധികം 1.
06:02 എന്നിട്ട് yയുടെ മൂല്യം 1 ആയി പ്രിന്റ്‌ ചെയ്യുന്നു.
06:05 വീണ്ടും x വർദ്ധിപ്പിക്കുന്നു.
06:08 ഇപ്പോൾ xന്റെ മൂല്യം 2.
06:11 2,10നെക്കാൾ ചെറുതോ അതിന് സമമോ ആണെന്ന് പരിശോധിക്കുന്നു.
06:15 ഇവിടേയ്ക്ക് തിരിച്ചു വരുന്നു.
06:17 എന്നിട്ട് മൂല്യങ്ങൾ കൂട്ടുന്നു. 1 അധികം 2 സമം 3.
06:20 yയുടെ മൂല്യം 3 ആയി പ്രിന്റ്‌ ചെയ്യുന്നു.
06:23 ഇത് പോലെ xന്റെ മൂല്യം 10 നെക്കാൾ ചെറുതോ അതിന് സമമോ ആയിരിക്കുന്നത് വരെ കണ്‍ഡിഷൻ പരിശോധിക്കുന്നു.
06:30 ഇതാണ് return സ്റ്റേറ്റ്മെന്റ്.
06:33 ഇവിടെ while കണ്‍ഡിഷൻ semicolonനോടെ അവസാനിക്കുന്നത്‌ ശ്രദ്ധിക്കുക.
06:38 while loopൽ കണ്‍ഡിഷൻ semicolonൽ അവസാനിക്കുന്നില്ല.
06:43 C++ൽ ഈ പ്രോഗ്രാം എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം.
06:48 ഇതാണ് C++ലെ while പ്രോഗ്രാം.
06:52 ലോജിക്കും ഇംബ്ലിമെന്റെഷനും C പ്രോഗ്രാമിലേത് പോലെയാണ്.
06:56 stdio.h header ഫയലിന് പകരം iostream പോലുള്ള ചില മാറ്റങ്ങൾ ഉണ്ട്.
07:04 using സ്റ്റേറ്റ്മെന്റ്, using namespace std ഉൾപ്പെടുത്തുന്നു. printfന് പകരം cout function ഉപയോഗിക്കുന്നു.
07:16 while loopന്റെ ഘടന C പ്രോഗ്രാമിലേത് പോലെയാണ്.
07:21 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
07:23 ടെർമിനലിലേക്ക് തിരികെ വരിക.
07:25 prompt വൃത്തിയാക്കാം.
07:28 എക്സിക്യൂട്ട് ചെയ്യാൻ g++ space while dot cpp space hyphen o space while1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
07:38 dot slash while1 ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക.
07:43 ഔട്ട്‌പുട്ട് Cലെ while പ്രോഗ്രാമിന്റേത് പോലെയാണെന്ന് കാണാം.
07:48 C++ലെ do... while പ്രോഗ്രാം നോക്കാം.
07:52 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരിക.
07:54 ഇവിടേയും header ഫയൽ, using സ്റ്റേറ്റ്മെന്റ്, cout ഫങ്ഷൻ തുടങ്ങിയ ചില മാറ്റങ്ങൾ ഉണ്ട്.
08:03 ബാക്കിയുള്ളവ ഒരേ പോലെയാണ്.
08:06 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
08:08 ടെർമിനലിലേക്ക് തിരികെ വരിക.
08:10 g++ space do hyphen while dot cpp space hyphen o space do1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
08:19 dot slash do1 ടൈപ്പ് ചെയ്യുക. എന്റർ കൊടുക്കുക.
08:23 ഔട്ട്‌പുട്ട്, Cലെ do...while പ്രോഗ്രാമിന്റേത് പോലെയാണ്.
08:28 ഇപ്പോൾ ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം.
08:32 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരിക.
08:35 ഇവിടെ xന്റെ മൂല്യം increment ചെയ്യുന്നില്ല എന്ന് കരുതുക.
08:41 സേവ് ക്ലിക്ക് ചെയ്യുക.
08:42 എന്ത് സംഭവിക്കുന്നു എന്ന് നോക്കുക.
08:44 ടെർമിനലിലേക്ക് തിരികെ വരിക.
08:45 prompt വൃത്തിയാക്കാം.
08:47 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
08:50 Up arrow key രണ്ടു പ്രാവിശ്യം പ്രസ് ചെയ്യുക.
08:54 വീണ്ടും up arrow key കൊടുക്കുക.
08:57 ഔട്ട്‌പുട്ട് കാണുന്നു.
08:59 പൂജ്യങ്ങൾ മാത്രം കാണുന്നു. ഇതിന് കാരണം ലൂപ് അവസാനിപ്പിക്കാനുള്ള കണ്‍ഡിഷൻ ഇല്ലാത്തതാണ്.
09:07 ഇതിനെ infinite loop എന്ന് പറയുന്നു.
09:10 Infinite loopന് സിസ്റ്റം പ്രവർത്തന രഹിതമാക്കുവാൻ കഴിയുന്നു.
09:14 പ്രോഗ്രാം processors time മൊത്തമായി ഉപയോഗിക്കുവാൻ ഇത് കാരണമാകുന്നു.
09:21 പ്രോഗ്രാമിലേക്ക് തിരിച്ചു വന്ന് തെറ്റ് തിരുത്താം.
09:25 x++ ഉം semicolonഉം ടൈപ്പ് ചെയ്യുക.
09:28 സേവ് ക്ലിക്ക് ചെയ്ത് വീണ്ടും എക്സിക്യൂട്ട് ചെയ്യുക.
09:31 ടെർമിനലിലേക്ക് തിരികെ വരിക.
09:33 up arrow key പ്രസ് ചെയ്യുക.
09:38 ഇത് പ്രവർത്തിക്കുന്നു.
09:40 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
09:43 സ്ലൈഡിലേക്ക് തിരിച്ചു വരാം.
09:45 ചുരുക്കത്തിൽ
09:47 ഇവിടെ പഠിച്ചത്,
09:50 while loop
09:51 ഉദാഹരണം: while(x is less than or equal to 10)
09:54 do….while loop
09:56 ഉദാഹരണം: do statement block
09:59 അവസാന ഭാഗത്ത്‌ while കണ്‍ഡിഷൻ.
10:01 ഒരു അസ്സിഗ്ന്മെന്റ്
10:03 for loops ഉപയോഗിച്ച് താഴെ പറയുന്നവ പ്രിന്റ്‌ ചെയ്യാൻ പ്രോഗ്രാം എഴുതുക.
10:07 0 മുതൽ 9 വരെ
10:10 for loopന്റെ ഘടന
10:12 for (variable initialization; variable condition; variable increment or decrement)
10:20 എന്നിട്ട് loopന്റെ ബോഡി
10:24 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10:27 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:30 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
10:33 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10:35 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10:38 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:42 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
10:47 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10:51 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10:58 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11:02 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
11:08 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya