C-and-C++/C4/Function-Call/Malayalam

From Script | Spoken-Tutorial
Revision as of 12:15, 25 May 2014 by Devisenan (Talk | contribs)

Jump to: navigation, search
Time Narration
00.01 C , C++ ലെ Function calls എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.07 ഇവിടെ പഠിക്കുന്നത്, പല തരത്തിലുള്ള function calls.
00.13 call by value.
00.14 call by reference
00.16 ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം
00.19 ഇതിനായി ഉപയോഗിക്കുന്നത്,Ubuntu Operating system version 11.10
00.26 gcc , g++ Compiler version 4.6.1
00.31 function call by value ന്റെ ആമുഖത്തോടെ തുടങ്ങാം
00.35 ഫങ്ഷന് arguments പാസ്‌ ചെയ്യുന്ന രീതിയാണിത് .
00.40 നമ്മൾ ഒരു വേരിയബിളിന്റെ value പാസ്‌ ചെയ്യുമ്പോൾ , ഫങ്ഷനിലേക്ക് പാസ്‌ ചെയ്യുന്നതിന് മുൻപ് അത് ആ വേരിയബിളിന്റെ ഒരു പകർപ്പ് സൃഷ്ടിക്കുന്നു
00.48 function ഉള്ളിൽ arguments ൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ , function ഉള്ളിൽ മാത്രം നിലനിൽക്കുന്നു .
00.54 ഇത് function ന് പുറമേ ബാധിക്കുന്നില്ല
00.58 Function call by value ന് ഒരു പ്രോഗ്രാം കാണാം
01.02 എഡിറ്ററിൽ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട് ,അത് തുറക്കട്ടെ
01.08 നമ്മുടെ ഫയലിന്റെ പേര് callbyval.c.
01.13 ഈ പ്രോഗ്രാമിൽ ഒരു അക്കത്തിന്റെ ത്രിവര്‍ഗ്ഗംകാണുന്നു .ഇപ്പോൾ കോഡ് വിശദികരിക്കട്ടെ
01.19 ഇത് ഹെഡർ ഫയൽ
01.21 ഇവിടെ int x argument ഉള്ള function cubeഉണ്ട്
01.27 ഈ ഫങ്ഷനിൽ x ന്റെ ത്രിവര്‍ഗ്ഗം കണ്ടിട്ട് x ന്റെ മൂല്യം റിട്ടേണ്‍ ചെയ്യുന്നു .
01.33 ഇത് മെയിൻ ഫങ്ഷൻ
01.36 ഇവിടെ nന് 8 എന്ന മൂല്യം നല്കുന്നു. nഒരു ഇന്റിജർ വേരിയബിളാണ്
01.43 എന്നിട്ട് function “cube” കാൾ ചെയ്യുന്നു .
01.45 n ന്റെ മൂല്യവും n ന്റെ ത്രിവർഗവും പ്രിന്റ്‌ ചെയ്യുന്നു .
01.49 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്
01.52 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ
01.54 Ctrl, Alt , Tഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ വിൻഡോ തുറക്കുക
02.02 കംപൈൽ ചെയ്യാൻ gcc space callbyval.c space hyphen o space valടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
02.12 ./val (dot slash val) ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക
02.16 ഔട്ട്‌പുട്ട് Cube of 8 is 512കാണുന്നു
02.23 function call by reference നോക്കാം.
02.26 സ്ലൈഡിലേക്ക് തിരിച്ചു പോകാം
02.29 ഫങ്ഷനിലേക്ക് argumentsപാസ്‌ ചെയ്യാനുള്ള മറ്റൊരു രീതിയാണിത്‌.
02.33 ഇത് മൂല്യത്തിന് പകരം argumentന്റെ address കോപ്പി ചെയ്യുന്നു.
02.39 ഒരു ഫങ്ഷന് ഉള്ളിലെ argumentsൽ വരുന്ന മാറ്റങ്ങൾ പുറത്തും ബാധിക്കുന്നു.
02.45 ഇതിൽ argumentsനെ പോയിന്റർ ടൈപ്പ് ആയി ഡിക്ലയർ ചെയ്യുന്നു .
02.50 function call by reference ന് ഒരു ഉദാഹരണം നോക്കാം.
02.54 ശ്രദ്ധിക്കുക ,നമ്മുടെ ഫയലിന്റെ പേര് callbyref.c
02.59 stdio.hഹെഡർ ഫയൽ ആണ്
03.03 എന്നിട്ട് 'swap ഫങ് ഷൻ
03.06 ഈ ഫങ്ഷൻ വേരിയബിളിന്റെ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു
03.10

aയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു അത് പോലെ തിരിച്ചും.

03.15 ഈ ഫങ്ഷനിൽ പാസ് ചെയ്യുന്നarguments, pointer typeആണ്
03.21 ഇവിടെ നമ്മൾ tഎന്ന ഇന്റിജർ വേരിയബിൾ ഡിക്ലയർ ചെയ്യുന്നു
03.25 aയുടെ മൂല്യം tൽ സ്റ്റോർ ചെയ്യുന്നു
03.28 എന്നിട്ട് bയുടെ മൂല്യം aൽ സ്റ്റോർ ചെയ്യുന്നു
03.32 എന്നിട്ട് tയുടെ മൂല്യം bൽ സ്റ്റോർ ചെയ്യുന്നു
03.37 ഇത്പോലെ ഈ മൂല്യങ്ങൾ പരസ്പരം മാറ്റുന്നു .
03.40 ഇത് മെയിൻ ഫങ്ഷൻ
03.42 ഇവിടെ i,jഎന്നീ രണ്ട് ഇന്റിജർ വേരിയബിളുകൾ ഡിക്ലയർ ചെയ്തിട്ടുണ്ട്
03.49 iയുടേയും jയുടേയും മൂല്യങ്ങൾ യൂസർ ഇൻപുട്ട് ആയി സ്വീകരിക്കുന്നു
03.53 Ampersand iഉം Ampersand j ഉം i യുടേയും j യുടേയും മെമ്മറി അഡ്രസ്‌ നൽകുന്നു.
03.59 ആദ്യമായി നമ്മൾ swapping ന് മുൻപ് മൂല്യങ്ങൾ പ്രിന്റ്‌ ചെയ്യുന്നു
04.04 എന്നിട്ട് "swap” ഫങ്ഷൻ കാൾ ചെയ്യുന്നു .
04.06 swappingന് ശേഷം മൂല്യങ്ങൾ പ്രിന്റ്‌ ചെയ്യുന്നു.
04.10 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്
04.13 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ
04.16 ടെർമിനലിലേക്ക് തിരിച്ചു പോകാം
04.19 കംപൈൽ ചെയ്യാൻ gcc space callbyref dot c space hyphen o space refടൈപ്പ് ചെയ്ത്‌ എന്റർ പ്രസ് ചെയ്യുക
04.29 dot slash ref ടൈപ്പ് ചെയ്ത്‌ എന്റർ കൊടുക്കുക
04.33 enter the values കാണുന്നു.ഇവിടെ 6ഉം 4ഉം കൊടുക്കുക.
04.40 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു , before swapping 6 and 4
04.44 After swapping 4 and 6
04.48 ഇതേ പ്രോഗ്രാം C++ൽ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം
04.53 ഇവിടെയുള്ള കോഡ് നോക്കാം
04.57 Function call by referenceനുള്ള രണ്ടാമത്തെ പ്രോഗ്രാം ഇതാണ് ..
05.01 നമ്മുടെ ഫയലിന്റെ പേര് callbyref.cpp
05.06 കോഡിലേക്ക് പോകട്ടെ
05.08 iostream എന്ന ഹെഡർ ഫയലിതാണ്
05.12 ഇവിടെ std namespaceഉപയോഗിക്കുന്നു
05.16 C++ലും ഫങ്ഷൻ ഡിക്ലറേഷൻ ഇതേ പോലെയാണ്
05.19 ഇവിടെ ampersand x ഉം ampersand y ഉം ഉപയോഗിച്ച് arguments പാസ്‌ ചെയ്യുന്നു .
05.25 ഇത് x ന്റേയും yയുടേയും മെമ്മറി അഡ്രസ്‌ നല്കുന്നു.
05.29 എന്നിട്ട് മൂല്യങ്ങൾ swapചെയ്യുന്നു
05.32 കോഡിന്റെ ബാക്കി ഭാഗം Cകോഡിന് സമാനമാണ്
05.36 printf, scanfസ്റ്റേറ്റ്മെന്റുകൾക്ക് പകരം യഥാക്രമം cout,cin കൊടുക്കുക
05.44 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ ,ടെർമിനലിലേക്ക് തിരിച്ചു വരിക
05.48 കംപൈൽ ചെയ്യാൻ g++ space callbyref.cpp space hyphen o space ref1 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
06.00 dot slash ref1 ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക
06.05 ഇങ്ങനെ കാണുന്നു
06.07 Enter values of a and b
06.10 4,3 എന്നീ മൂല്യങ്ങൾ നൽകുന്നു
06.13 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു
06.15 Before swapping a and b 4 and 3
06.19 After swapping a and b 3 and 4
06.23 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
06.26 സ്ലൈഡിലേക്ക് പോകാം
06.30 ചുരുക്കത്തിൽ ,ഇവിടെ പഠിച്ചത്
06.32 Function call by value
06.34 function call by reference
06.37 ഒരു അസ്സിഗ്ന്മെന്റ്
06.38 call by value ഉപയോഗിച്ച് C++ ൽ ഒരു അക്കത്തിന്റെ ത്രിവർഗം കാണാനുള്ള പ്രോഗ്രാം എഴുതുക .
06.42 Using call by value in C++.
06.46 ഇവിടെ ലഭ്യമായ വീഡിയോ കാണുക
06.49 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
06.52 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
06.56 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
06.58 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07.01 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07.05 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
07.11 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07.15 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
07.23 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
07.27 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.
07.31 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya