Linux/C2/Working-with-Linux-Process/Malayalam
From Script | Spoken-Tutorial
Time | Narration |
0:00 | വര്ക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
0:05 | ഞാന് ഉപയോഗിക്കുന്നത് ഉബണ്ടു 10.04. |
0:09 | നിങ്ങള്ക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചും കമാന്ഡ്സ് നെ കുറിച്ചും ഇപ്പോള് തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങള് വിചാരിക്കുന്നു. |
0:16 | നിങ്ങള്ക്ക് താത്പര്യമുണ്ടെങ്കില്, അത് താഴെ പറയുന്ന വെബ്സൈറ്റില്, മറ്റൊരു സ്പോക്കണ് ട്യൂട്ടോറിയല് ലഭ്യമാണ്. http://spoken-tutorial.org/ |
0:28 | ലിനക്സ് കേസ് സെന്സിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലില് ഉപയോഗിച്ചിട്ടുള്ള എല്ലാ കമാന്ഡ്സും ലോവര് കേസില് ഉള്ളവയാണ്. |
0:38 | എന്താണ് ഒരു പ്രോസസ് എന്ന് മനസിലാക്കുന്നതിനായി ഞാന് ഒരു ലഘു വിശദീകരണം തരാം. |
0:42 | ലിനക്സില് റണ് ചെയ്യുന്ന എന്തും ഒരു പ്രോസസ് ആണ്. |
0:46 | നമ്മുടെ കമാന്ഡ്സ് റണ് ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന ഷെല് ഒരു പ്രോസസ് ആണ്. |
0:51 | നമ്മള് ടെര്മിനലില് ടൈപ് ചെയ്യുന്ന കമാന്ഡ്സ് അവ റണ് ചെയ്തുകൊണ്ടിരിക്കുമ്പോള് പ്രോസസസ് ആണ്. |
0:56 | നിങ്ങള് ഈ ട്യൂട്ടോറിയല് കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഒരു പ്രോസസ് ആണ്. |
1:00 | നിങ്ങള് സ്പോക്കണ് ട്യൂട്ടോറിയല് വെബ്സൈറ്റ് ഓപ്പണ് ചെയ്ത റണ്ണിംഗ് ആയ ബ്രൌസര് ഒരു പ്രോസസ് ആണ് |
1:05 | റണ് ചെയ്തുകൊണ്ടിരിക്കുന്ന ഷെല് സ്ക്രീപ്റ്റ്സ് പ്രോസസസ് ആണ് അതുപോലെ |
1:11 | ഒരു പ്രോസസ് നെ എക്സിക്യൂട്ട് ചെയ്യപ്പെട്ട, അതായത്, നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം എന്ന് നിര്വചിക്കുവാനാകും. |
1:17 | പ്രോസസസ് നമ്മെ പോലെയാണ്. അവ ജനിക്കുന്നു. അവ മരിക്കുന്നു. അവക്ക് മാതാപിതാക്കളും കുട്ടികളുമുണ്ട്. |
1:28 | ആദ്യം നമുക്ക് ഷെല് പ്രോസസ്നെ കുറിച്ച് പഠിക്കാം. |
1:31 | നമ്മള് സിസ്റ്റത്തില് ലോഗിന് ചെയ്യുമ്പോള് തന്നെ ലിനക്സ് കെര്ണലില് ഷെല് പ്രോസസ് ആരംഭിക്കുന്നു. |
1:36 | ലിനക്സ് കെര്ണല് എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്ര ഭാഗമാണ് എന്ന് ഈ അവസരത്തില് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. |
1:43 | ഇതില് ലിനക്സിനെ പ്രവര്ത്തിപ്പിക്കുന്ന ഏറ്റവും അത്യാവശ്യമായ ഘടകങ്ങള് ഉള്ക്കൊള്ളുന്നു. ഷെല് ആണ് മറ്റെല്ലാ യൂസര് കമാന്ഡ് പ്രോസസസും സൃഷ്ടിക്കുന്നത് അല്ലെങ്കില് അവക്ക് ജന്മം നല്കുന്നത്. |
1:53 | നമുക്ക് ഒരു ടെര്മിനല് തുറക്കാം |
1:57 | നമുക്ക് ടെര്മിനലില് കമാന്ഡ് പ്രോംപ്റ്റ് ഒരു ഡോളര് സൈനിന്റെ രൂപത്തില് കാണാം. |
2:03 | ഇതാണ് ഷെല് പ്രോസസിന്റെ ജോലി. |
2:07 | ഇപ്പോള് നമുക്ക് ഏതെങ്കിലും ഒരു കമാന്ഡ് ടൈപ് ചെയ്യാം, ഉദാഹരണമായി “date” ഇനി എന്റര് അമര്ത്തുക. |
2:13 | നമ്മള് ഇത് ചെയ്താലുടന് ഷെല് പ്രോസസ് ഡേറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രോസസ് നിര്മിക്കുന്നു. |
2:18 | ഇപ്പോള് ഷെല് പ്രോസസ് ഡേറ്റ് പ്രോസസിന് ജന്മം നല്കി കഴിഞ്ഞതിനാല്, നമുക്ക് ഷെല് പ്രോസസ്
ഡേറ്റ് പ്രോസസിന്റെ മാതാവാണ് എന്ന് പറയുവാന് കഴിയും പറയാം, കൂടാതെ ഡേറ്റ് പ്രോസസ് ഷെല് പ്രോസസിന്റെ കുട്ടിയാണെന്നും. |
2:30 | ഒരിക്കല് ഡേറ്റ് പ്രോസസ് സിസ്റ്റം തീയതിയും സമയവും കാണിച്ച് കഴിഞ്ഞാല് അത് മരിക്കും. |
2:40 | ഒരു ഷെല്ലിന് മറ്റൊരു ഷെല് പ്രോസസിന് ജന്മം നല്കാനുമാകും. ഒരു പ്രോസസിന് ജന്മം നൽകുന്നതോ അല്ലെങ്കില് ഒരു പ്രോസസ് ഉണ്ടാക്കുന്നതിനെ പ്രോസസ് സ്പോണിംഗ് എന്നും വിളിക്കാറുണ്ട്. |
2:50 | മറ്റൊരു ഷെല് പ്രോസസ് സ്പോണ് ചെയ്യുന്നതിനായി, ടെര്മിനലിലേക്ക് പോകുക “sh” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക. |
3:00 | ടെര്മിനലില് ഒരു പുതിയ പ്രോംപ്റ്റ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് കാണാം. നമ്മുടെ ഒറിജിനല് ഷെല്, നമുക്കതിനെ ഷെല് 1 വിളിക്കാം, ഒരു കുട്ടി ഷെല്ലിന് അല്ലെങ്കില് ഒരു സബ് ഷെല്ലിന് ജന്മം നല്കിയിരിക്കുന്നു, നമുക്കതിനെ ഷെല് 2 എന്ന് വിളിക്കാം. |
3:13 | ഇപ്പോള് നിങ്ങള്ക്ക് ഈ പുതിയ കമാന്ഡ് പ്രോംപ്റ്റ് ലും ഒരു കമാന്ഡ് റണ് ചെയ്യുവാന് കഴിയും. |
3:20 | ഇപ്പോള് കമാന്ഡ് പ്രോംപ്റ്റ് ല് “ls” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക. നമുക്ക് ഫയലുകളുടേയും ഡയറക്ടറികളുടേയും ഒരു ലിസ്റ്റ് കാണാം. |
3:32 | ഇപ്പോള് ls എന്ന പേരിലുള്ള ഒരു പുതിയ പ്രോസസ് ഉണ്ടായി. |
3:35 | ഇവിടെ, ഷെല് 2 ആണ് ls ന്റെ മാതാവ്, ഷെല് 1, ls ന്റെ ന്റെ മുത്തശ്ശിയാണ്. ls ഷെല് 2 ന്റെ കുട്ടിയാണ്,
ഷെല് 2 ആകട്ടെ സ്വയം ഷെല് 1 ന്റെ കുട്ടിയുമാണ്. |
3:56 | ഷെല് 2 അവസാനിപ്പിക്കുവാന് പുതിയ പ്രോംപ്റ്റ് ല് വെറുതെ “exit” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക. |
4:04 | അത് ഷെല് 2 അവസാനിപ്പിക്കും കൂടാതെ നമ്മള് നമ്മുടെ ഒറിജിനല് കമാന്ഡ് പ്രോംപ്റ്റ് ലേക്ക് മടങ്ങി വരികയും ചെയ്യും. |
4:12 | നമ്മളും പ്രോസസസും തമ്മിലുള്ള താരതമ്യ പഠനം തുടരുമ്പോള്, നമുക്കറിയാം നമ്മളോരുത്തര്ക്കും നമ്മെ തിരിച്ചറിയുന്നതിനുള്ള ചില സവിശേഷ ഗുണങ്ങളുണ്ട്. അത് നമ്മുടെ പേര്, മാതാപിതാക്കളുടെ പേര്, ജനന തീയതി, പാന് കാര്ഡ് നം. മുതലായവ ആകാം. |
4:26 | അതുപോലെ പ്രോസസസിനും ചില സവിശേഷതകളുണ്ട് PID(Process ID), PPID(Parent Process ID), തുടങ്ങിയ സമയം മുതലായവ പോലെ. |
4:38 | ഭൂരിഭാഗം സവിശേഷതകളും ഒരു പ്രോസസ് ടേബിളില് കെര്ണല് ആണ് മെയിന്റയിന് ചെയ്യുന്നത് |
4:43 | PID എന്ന് വിളിക്കപ്പെടുന്ന ഒരു യൂണിക്ക് ഇന്റജര് കൊണ്ട് ഓരോ പ്രോസസും യൂണിക്കലി ഐഡന്റിഫൈഡ് ആണ്. പ്രോസസ് ജനിക്കുമ്പോള് തന്നെ കെര്ണല് PID അലോട്ട് ചെയ്യുന്നു. |
4:51 | P1 എന്ന ഒരു പുതിയ പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID യെ P1പ്രോസസിന്റെ PPID എന്ന് വിളിക്കുന്നു. |
5:00 | പ്രോംപ്റ്റില് കറന്റ് സെല്ലിന്റെ PID കാണുന്നതിനായി “echo space dollar dollar” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക. |
5:11 | ഒരു നമ്പര് കാണിക്കുന്നു. അതാണ് കറന്റ് സെല്ലിന്റെ PID. |
5:23 | പ്രോസസസിനെ കുറിച്ച് സംസാരിക്കുമ്പോള് നമ്മള് വളരെയധികം ഉപയോഗിക്കുന്ന ഒരു കമാന്ഡ് ആണ് ps കമാന്ഡ്. |
5:29 | ps അല്ലെങ്കില് പ്രോസസ് സ്റ്റാറ്റസ് എന്നത് സിസ്റ്റത്തില് റണ് ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസസ് കാണിക്കുന്ന ഒരു കമാന്ഡ് ആണ്. |
5:34 | നമ്മള് ഓപ്ഷന്സ് ഒന്നുമില്ലാതെ ഈ കമാന്ഡ് റണ് ചെയ്താല് എന്താണ് സംഭവിക്കുക എന്ന് നോക്കാം. |
5:40 | ഇപ്പോള് കമാന്ഡ് പ്രോംപ്റ്റില് “ps” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക. |
5:47 | ഈ രീതിയില് നമ്മള് സാധാരണയായി കാണുന്നത് യൂസറുടെ ഉടമസ്ഥതയിലുള്ള പ്രോഗാം റണ് ചെയ്യുന്ന എല്ലാ പ്രോസസൂകളുടേയും ലിസ്റ്റ് ആണ്. |
5:54 | നിങ്ങള്ക്ക് പ്രോസസിന്റെ പേര് CMD ഹെഡിംഗിന് താഴെ കാണാനാകും. |
5:58 | ഇവ കൂടാതെ നിങ്ങള്ക്ക് PID, TTY അല്ലങ്കില് പ്രോസസ് റണ് ചെയ്യുന്ന കണ്സോള്,TIME |
6:06 | അതായത് ആകെ പ്രോസസ് അല്ലെങ്കില് പ്രോസസ് തുടങ്ങി കഴിഞ്ഞതിനു ശേഷമുള്ള സമയം എന്നിവ കൂടി കാണാം. |
6:12 | എന്റെ മെഷീനില് ഇത് രണ്ട് പ്രോസസസ് ഡിസ്പ്ലേ ചെയ്യുന്നു. |
6:16 | ഒന്ന് bash ആണ്, നമ്മള് ഉപയോഗിക്കുന്ന ഷെല് പ്രോസസ്. മറ്റൊന്ന് ps പ്രോസസ് തന്നെയാണ്. |
6:25 | ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഷെല് പ്രോസസിന്റെ PID, echo സ്പേസ് ഡോളര് കമാന്ഡ് കാണിക്കുന്നത് തന്നെയാണ് എന്നതാണ്. |
6:35 | നമ്മള് ഒരു സബ്ഷെല് സ്പാണ് ചെയ്യുകയാണെങ്കില്, എന്താണ് സംഭവിക്കുക എന്ന് നോക്കാം. ടെര്മിനലില് “sh” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക. |
6:42 | ഇപ്പോള് പുതിയ ലൈനില് പ്രത്യക്ഷമാകുന്ന പുതിയ പ്രോംപ്റ്റില്, “ps” എന്ന് ടൈപ് ചെയ്ത് എന്റര് അമര്ത്തുക. |
6:51 | ഇപ്പോള് ലിസ്റ്റില് നമുക്ക് 3 പ്രോസസസ് കാണാം. sh എന്ന പ്രോസസ് കൂട്ടിച്ചേര്ക്കപ്പെട്ടിരിക്കുന്നു. |
6:57 | ഇവിടേയും bash പ്രോസസിന്റെ PID മുന്പുള്ളത് തന്നെയാണെന്നത് ശ്രദ്ധിക്കുക. |
7:05 | അടുത്തതായി നമ്മള് കാണുവാന് പോകുന്നത് പോലെ ps പല ഓപ്ഷനുകളോടെയാണ് വരുന്നത്. നമ്മള് കാണുന്ന ആദ്യ ഓപ്ഷനില് ലിസ്റ്റ് ചെയ്യപ്പെട്ട പ്രോസസിനുള്ള കൂടുതല് ആട്രിബ്യൂട്ട്സ് ഡിസ്പ്ലേ ചെയ്യുന്നു. |
7:13 | ഇപ്പോള് പ്രോംപ്റ്റില് ടൈപ് ചെയ്യുക“ps space minus f” പിന്നീട് എന്റര് അമര്ത്തുക. അത് വീണ്ടും മുന് കേസിലേത് പോലെ മൂന്ന് പ്രോസസസ് ലിസ്റ്റ് ചെയ്യുന്നു. |
7:28 | ബാഷ്, sh കൂടാതെ ps -f. |
7:31 | കൂടുതല് ആട്രിബ്യൂട്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നതാണ് ഏക വ്യത്യാസം. |
7:36 | UID പ്രോസസ് സ്റ്റാര്ട്ട് ചെയ്ത യൂസറുടെ യൂസര് നെയിം നല്കുന്നു. കൂടാതെ അത് പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID ആയ PPID കൂടി കാണിക്കുന്നു. |
7:47 | ഉദാഹരണമായി ബാഷ് പ്രോസസ് sh പ്രോസസിന്റെ പേരന്റ് ആണ്, അതിനാല് ബാഷിന്റെ PID sh പ്രോസസിന്റെ PPID തന്നെയാണ്. |
8:00 | അതുപോലെ. sh പ്രോസസ് ps പ്രോസസിന്റെ പേരന്റ് ആകയാല്, sh പ്രോസസിന്റെ PID ps -f പ്രോസസിന്റെ PPID തന്നെയാണ്. |
8:17 | C പ്രോസസ് അല്ലങ്കില് യൂട്ടിലൈസേഷനു വേണ്ടി നിലകൊള്ളുന്നു. നിലവില്, അത് പ്രോസസിന്റെ ഉപയോഗത്തിന്റെ അല്ലെങ്കില് പ്രോസസിന്റെ ലൈഫ് ടൈമിന്റെ ശതമാനമൂല്യത്തിന്റെ പൂര്ണ്ണ സംഖ്യയാണ്. |
8:26 | ഉപയോഗം നിസ്സാരമാണ് എന്നതിനാല്, ഈ കേസില് അത് 0 ഡിസ്പ്ലേ ചെയ്യുന്നു. |
8:32 | STIME ഫീല്ഡ് പ്രോസസ് ആരംഭിച്ച സമയം നല്കുന്നു, ബാക്കിയുള്ളവ നമ്മള് ഇപ്പോള് തന്നെ ps റണ് ചെയ്തപ്പോള് കണ്ടതാണ്. |
8:42 | പ്രോസസസ് രണ്ട് തരത്തിലുണ്ട് : ആദ്യത്തേത് യൂസേര്സ് തുടങ്ങുന്ന യൂസര് പ്രോസസസ്.. |
8:49 | ഉദാഹരണമായി 'ps' അല്ലെങ്കില് അക്കാരണത്താല് ടെര്മിനലില് നമ്മള് റണ് ചെയ്യുന്ന ഭൂരിഭാഗം കമാന്ഡ്സും |
8:54 | രണ്ടാമത്തേതാണ് സിസ്റ്റം പ്രോസസസ്. സിസ്റ്റം സ്റ്റാര്ട്ട്-അപ് ആകുന്ന സിസ്റ്റം തുടങ്ങുന്നത് അല്ലെങ്കില് യൂസര് ലോഗിന് സമയത്ത് തുടങ്ങുന്നത് |
9:05 | സിസ്റ്റം പ്രോസസിന്റെ ഉദാഹരണം ബാഷ് ആകാം. |
9:09 | ചിലപ്പോള് നമുക്ക് എല്ലാ പ്രോസസസും കാണുവാന് താത്പര്യമുണ്ടാകും - സിസ്റ്റം പ്രോസസസും അതോടൊപ്പം യൂസര് പ്രോസസസും. |
9:17 | അതിനാല് മൈനസ് e ഉപയോഗിക്കുക അല്ലെങ്കില് ക്യാപിറ്റല് A ഓപ്ഷന്. |
9:23 | ടെര്മിനലിലേക്ക് പോയി പ്രോംപ്റ്റില് “ps space minus e” എന്ന് ടൈപ് ചെയ്യുക പിന്നീട് എന്റര് അമര്ത്തുക. |
9:32 | നമുക്ക് ഒരു പ്രോസസസ് ന്റെ ഒരു വലിയ ലിസ്റ്റ് കാണാം |
9:35 | ഒരു മള്ട്ടിപ്പിള് ഡിസ്പ്ലേ കിട്ടുന്നതിനായി പ്രോംപ്റ്റില് ടൈപ് ചെയ്യുക. |
9:40 | “ps space minus e space vertical bar space more” പിന്നീട് എന്റര് അമര്ത്തുക |
9:52 | നമ്മള് മുന്പ് കണ്ടത് പോലെ മോര് ഒരു വിന്ഡോയില് കൊള്ളുന്ന അത്രയും പ്രോസസസ് ലിസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നു. |
9:58 | നമ്മള് എന്റര് അമര്ത്തുന്നതനുസരിച്ച് നമ്മള് പ്രോസസസിന്റെ ലിസ്റ്റിലൂടെ സ്ക്രോള് ചെയ്യുന്നു. |
10:03 | ഈ ലിസ്റ്റിലെ ആദ്യ പ്രോസസ് രസകരമാണ്. ഇതിനെ init പ്രോസസ് എന്ന് വിളിക്കുന്നു. |
10:09 | ഈ പ്രോസസില് നിന്നുമാണ് ഏതാണ്ട് മറ്റ് എല്ലാ പ്രോസസസും സ്പോണ് ചെയ്യപ്പെടുന്നത്.. |
10:12 | ഇതിന്റെ PID 1 ആണ് |
10:16 | പ്രോംപ്റ്റിലേക്ക് മടങ്ങുന്നതിനായി q അമര്ത്തുക. |
10:24 | അങ്ങനെ, ഈ ട്യൂട്ടോറിയല്, നമ്മള് പ്രോസസ്, ഷെല് പ്രോസസ്, സ്പാണിംഗ് ഓഫ് പ്രോസസ്, പ്രോസസ് ആട്രിബ്യൂട്ട്സ്, വിവിധ ടൈപ് പ്രോസസസ് എന്നിവയെ കുറിച്ച് പഠിച്ചു. |
10:37 | നമ്മള് ps കമാന്ഡിന്റെ ഉപയോഗം കൂടി പഠിച്ചു. ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
10:45 | സ്പോക്കണ് ട്യൂട്ടോറിയല്സ് പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര് പ്രോജക്ടിന്റെ ഭാഗമാണ്. ഇതിനെ പിന്തുണക്കുന്നത് നാഷണല് മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ഐസിടി, എംഎച്ച്ആര്ഡി, ഗവണ്മെന്റ് ഓഫ് ഇന്ത്യ. . |
10:55 | ഇതിനെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെയുള്ള ലിങ്കില് ലഭ്യമാണ്. |
11:07 | ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay.
ങ്ങളോടൊപ്പം ചേര്ന്നതിന് നന്ദി. |