Linux/C2/Working-with-Linux-Process/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
0:00 വർക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
0:05 ഞാൻ ഉപയോഗിക്കുന്നത് ഉബണ്ടു 10.04.
0:09 നിങ്ങൾക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചും കമാൻഡ്സിനെ കുറിച്ചും ഇപ്പോള് തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു.
0:16 നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, അത് താഴെ പറയുന്ന വെബ്സൈറ്റിൽ, മറ്റൊരു സ്പോക്കണ്‍ ട്യൂട്ടോറിയൽ ലഭ്യമാണ്. http://spoken-tutorial.org/
0:28 ലിനക്സ് കേസ് സെൻസിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാൻഡ്സും ലോവർ കേസിൽ ഉള്ളവയാണ്.
0:38 എന്താണ് ഒരു പ്രോസസ് എന്ന് മനസിലാക്കുന്നതിനായി ഞാൻ ഒരു ലഘു വിശദീകരണം തരാം.
0:42 ലിനക്സിൽ റണ്‍ ചെയ്യുന്ന എന്തും ഒരു പ്രോസസ് ആണ്.
0:46 നമ്മൾ കമാൻഡ്സ് റണ്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന ഷെൽ ഒരു പ്രോസസ് ആണ്.
0:51 നമ്മൾ ടെർമിനലിൽ ടൈപ് ചെയ്യുന്ന കമാൻഡ്സ് അവ റണ്‍ ചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രോസസസ് ആണ്.
0:56 നിങ്ങൾ ഈ ട്യൂട്ടോറിയൽ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഒരു പ്രോസസ് ആണ്.
1:00 നിങ്ങൾ സ്പോക്കണ്‍ ട്യൂട്ടോറിയൽ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത റണ്ണിംഗ് ആയ ബ്രൌസർ ഒരു പ്രോസസ് ആണ്
1:05 റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന ഷെൽ സ്ക്രീപ്റ്റ്സ് പ്രോസസസ് ആണ് അതുപോലെ
1:11 ഒരു പ്രോസസിനെ എക്സിക്യൂട്ട് ചെയ്യപ്പെട്ട, അതായത്, നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം എന്ന് നിർവചിക്കുവാനാകും.
1:17 പ്രോസസസ് നമ്മെ പോലെയാണ്. അവ ജനിക്കുന്നു. അവ മരിക്കുന്നു. അവയ്ക്ക് മാതാപിതാക്കളും കുട്ടികളുമുണ്ട്.
1:28 ആദ്യം നമുക്ക് ഷെല് പ്രോസസിനെ കുറിച്ച് പഠിക്കാം.
1:31 നമ്മൾ സിസ്റ്റത്തിൽ ലോഗിന് ചെയ്യുമ്പോൾ തന്നെ ലിനക്സ് കെര്ണലിൽ ഷെൽ പ്രോസസ് ആരംഭിക്കുന്നു.
1:36 ലിനക്സ് കെര്ണൽ എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്ര ഭാഗമാണ് എന്ന് ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
1:43 ഇതിൽ ലിനക്സിനെ പ്രവർത്തിപ്പിക്കുന്ന ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഷെൽ ആണ് മറ്റെല്ലാ യൂസർ കമാൻഡ് പ്രോസസസും സൃഷ്ടിക്കുന്നത് അല്ലെങ്കിൽ അവയ്ക്ക് ജന്മം നല്കുന്നത്.
1:53 നമുക്ക് ഒരു ടെർമിനൽ തുറക്കാം
1:57 നമുക്ക് ടെർമിനലിൽ കമാൻഡ്സ് പ്രോംപ്റ്റ് ഒരു ഡോളർ സൈനിന്റെ രൂപത്തിൽ കാണാം.
2:03 ഇതാണ് ഷെൽ പ്രോസസിന്റെ ജോലി.
2:07 ഇപ്പോൾ നമുക്ക് ഏതെങ്കിലും ഒരു കമാൻഡ് ടൈപ് ചെയ്യാം, ഉദാഹരണമായി “date” ഇനി എന്റർ അമർത്തുക.
2:13 നമ്മൾ ഇത് ചെയ്താലുടൻ ഷെൽ പ്രോസസ് ഡേറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രോസസ് നിർമിക്കുന്നു.
2:18 ഇപ്പോൾ ഷെൽ പ്രോസസ് ഡേറ്റ് പ്രോസസിന് ജന്മം നല്കി കഴിഞ്ഞതിനാൽ, നമുക്ക് ഷെൽ പ്രോസസ്

ഡേറ്റ് പ്രോസസിന്റെ മാതാവാണ് എന്ന് പറയാം, കൂടാതെ ഡേറ്റ് പ്രോസസ് ഷെൽ പ്രോസസിന്റെ കുട്ടിയാണെന്നും.

2:30 ഒരിക്കൽ ഡേറ്റ് പ്രോസസ് സിസ്റ്റം തീയതിയും സമയവും കാണിച്ച് കഴിഞ്ഞാൽ അത് മരിക്കും.
2:40 ഒരു ഷെല്ലിന് മറ്റൊരു ഷെല് പ്രോസസിന് ജന്മം നൽകാനാകും. ഒരു പ്രോസസിന് ജന്മം നൽകുന്നതോ അല്ലെങ്കിൽ ഒരു പ്രോസസ് ഉണ്ടാക്കുന്നതിനെ പ്രോസസ് സ്പോണിംഗ് എന്നും വിളിക്കാറുണ്ട്.
2:50 മറ്റൊരു ഷെൽ പ്രോസസ് സ്പോണ്‍ ചെയ്യുന്നതിനായി, ടെർമിനലിലേക്ക് പോകുക “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
3:00 ടെർമിനലിൽ ഒരു പുതിയ പ്രോംപ്റ്റ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് കാണാം. നമ്മുടെ ഒറിജിനൽ ഷെൽ, നമുക്കതിനെ ഷെൽ 1 എന്ന് വിളിക്കാം, ഒരു കുട്ടി ഷെല്ലിന് അല്ലെങ്കിൽ ഒരു സബ് ഷെല്ലിന് ജന്മം നല്കിയിരിക്കുന്നു, നമുക്കതിനെ ഷെൽ 2 എന്ന് വിളിക്കാം.
3:13 ഇപ്പോൾ നിങ്ങൾക്ക് ഈ പുതിയ കമാൻഡ് പ്രോംപ്റ്റിലും ഒരു കമാൻഡ് റണ്‍ ചെയ്യുവാൻ കഴിയും.“ls” എന്ന കമാൻഡ് നമുക്ക് പുതിയ കമാൻഡ് പ്രോംപ്റ്റിൽ കൊടുക്കാം
3:20 ഇപ്പോൾ കമാൻഡ് പ്രോംപ്റ്റിൽ “ls” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. നമുക്ക് ഫയലുകളുടേയും ഡയറക്ടറികളുടേയും ഒരു ലിസ്റ്റ് കാണാം.
3:32 ഇപ്പോൾ ls എന്ന പേരിലുള്ള ഒരു പുതിയ പ്രോസസ് ഉണ്ടായി.
3:35 ഇവിടെ, ഷെൽ 2 ആണ് lsന്റെ മാതാവ്, ഷെൽ 1, lsന്റെ മുത്തശ്ശിയാണ്. ls ഷെൽ 2ന്റെ കുട്ടിയാണ്,

ഷെൽ 2 ആകട്ടെ സ്വയം ഷെൽ 1ന്റെ കുട്ടിയുമാണ്.

3:56 ഷെൽ 2 അവസാനിപ്പിക്കുവാന് പുതിയ പ്രോംപ്റ്റിൽ വെറുതെ “exit” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
4:04 അത് ഷെൽ 2 അവസാനിപ്പിക്കും കൂടാതെ നമ്മൾ നമ്മുടെ ഒറിജിനൽ കമാൻഡ് പ്രോംപ്റ്റിലേക്ക് മടങ്ങി വരികയും ചെയ്യും.
4:12 നമ്മളും പ്രോസസസും തമ്മിലുള്ള താരതമ്യ പഠനം തുടരുമ്പോൾ, നമുക്കറിയാം നമ്മളോരുത്തർക്കും നമ്മെ തിരിച്ചറിയുന്നതിനുള്ള ചില സവിശേഷ ഗുണങ്ങളുണ്ട്. അത് നമ്മുടെ പേര്, മാതാപിതാക്കളുടെ പേര്, ജനന തീയതി, പാൻ കാർഡ് നം. മുതലായവ ആകാം.
4:26 അതുപോലെ പ്രോസസസിനും ചില സവിശേഷതകളുണ്ട് PID(Process ID), PPID(Parent Process ID), തുടങ്ങിയ സമയം മുതലായവ പോലെ.
4:38 ഭൂരിഭാഗം സവിശേഷതകളും ഒരു പ്രോസസ് ടേബിളിൽ കെര്ണൽ ആണ് മെയിന്റയിൻ ചെയ്യുന്നത്
4:43 PID എന്ന് വിളിക്കപ്പെടുന്ന ഒരു യൂണിക്ക് ഇന്റജർ കൊണ്ട് ഓരോ പ്രോസസും യൂണിക്കലി ഐഡന്റിഫൈഡ് ആണ്. പ്രോസസ് ജനിക്കുമ്പോൾ തന്നെ കെര്ണല് PID അലോട്ട് ചെയ്യുന്നു.
4:51 P1 എന്ന പുതിയ പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID യെ P1പ്രോസസിന്റെ PPID എന്ന് വിളിക്കുന്നു.
5:00 പ്രോംപ്റ്റിൽ കറന്റ് സെല്ലിന്റെ PID കാണുന്നതിനായി “echo space dollar dollar” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
5:11 ഒരു നമ്പർ കാണിക്കുന്നു. അതാണ് കറന്റ് സെല്ലിന്റെ PID.
5:23 പ്രോസസസിനെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വളരെയധികം ഉപയോഗിക്കുന്ന ഒരു കമാൻഡ് ആണ് ps കമാൻഡ്.
5:29 ps അല്ലെങ്കിൽ പ്രോസസ് സ്റ്റാറ്റസ് എന്നത് സിസ്റ്റത്തിൽ റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസസ് കാണിക്കുന്ന ഒരു കമാൻഡ് ആണ്.
5:34 നമ്മൾ ഓപ്ഷൻസ് ഒന്നുമില്ലാതെ ഈ കമാൻഡ് റണ് ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.
5:40 ഇപ്പോൾ കമാന്ഡ് പ്രോംപ്റ്റിൽ “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
5:47 ഈ രീതിയിൽ നമ്മൾ സാധാരണയായി കാണുന്നത് യൂസറുടെ ഉടമസ്ഥതയിലുള്ള പ്രോഗാം റണ്‍ ചെയ്യുന്ന എല്ലാ പ്രോസസൂകളുടേയും ലിസ്റ്റ് ആണ്.
5:54 നിങ്ങൾക്ക് പ്രോസസിന്റെ പേര് CMD ഹെഡിംഗിന് താഴെ കാണാനാകും.
5:58 ഇവ കൂടാതെ നിങ്ങൾക്ക് PID, TTY അല്ലങ്കിൽ പ്രോസസ് റണ്‍ ചെയ്യുന്ന കണ്‍സോൾ,TIME
6:06 അതായത് ആകെ പ്രോസസ് അല്ലെങ്കിൽ പ്രോസസ് തുടങ്ങി കഴിഞ്ഞതിനു ശേഷമുള്ള സമയം എന്നിവ കൂടി കാണാം.
6:12 എന്റെ മെഷീനിൽ ഇത് രണ്ട് പ്രോസസസ് ഡിസ്പ്ലേ ചെയ്യുന്നു.
6:16 ഒന്ന് bash ആണ്, നമ്മൾ ഉപയോഗിക്കുന്ന ഷെൽ പ്രോസസ്. മറ്റൊന്ന് ps പ്രോസസ് തന്നെയാണ്.
6:25 ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഷെൽ പ്രോസസിന്റെ PID, echo സ്പേസ് ഡോളർ കമാൻഡ് കാണിക്കുന്നത് തന്നെയാണ് എന്നതാണ്.
6:35 നമ്മൾ ഒരു സബ്ഷെൽ സ്പാണ്‍ ചെയ്യുകയാണെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് നോക്കാം. ടെർമിനലിൽ “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
6:42 ഇപ്പോൾ പുതിയ ലൈനിൽ പ്രത്യക്ഷമാകുന്ന പുതിയ പ്രോംപ്റ്റിൽ, “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
6:51 ഇപ്പോൾ ലിസ്റ്റിൽ നമുക്ക് 3 പ്രോസസസ് കാണാം. sh എന്ന പ്രോസസ് കൂട്ടി ച്ചേർക്കപ്പെട്ടിരിക്കുന്നു.
6:57 ഇവിടേയും bash പ്രോസസിന്റെ PID മുൻപുള്ളത് തന്നെയാണെന്നത് ശ്രദ്ധിക്കുക.
7:05 അടുത്തതായി നമ്മൾ കാണാൻ പോകുന്നത് പോലെ ps പല ഓപ്ഷനുകളോടെയാണ് വരുന്നത്. നമ്മൾ കാണുന്ന ആദ്യ ഓപ്ഷനിൽ ലിസ്റ്റ് ചെയ്യപ്പെട്ട പ്രോസസിനുള്ള കൂടുതൽ ആട്രിബ്യൂട്ട്സ് ഡിസ്പ്ലേ ചെയ്യുന്നു.
7:13 ഇപ്പോൾ പ്രോംപ്റ്റിൽ ടൈപ് ചെയ്യുക“ps space minus f” പിന്നീട് എന്റർ അമർത്തുക. അത് വീണ്ടും മുൻ കേസിലേത് പോലെ മൂന്ന് പ്രോസസസ് ലിസ്റ്റ് ചെയ്യുന്നു.
7:28 ബാഷ്, sh കൂടാതെ ps -f.
7:31 കൂടുതൽ ആട്രിബ്യൂട്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നത് ഏക വ്യത്യാസം.
7:36 UID പ്രോസസ് സ്റ്റാർട്ട് ചെയ്ത യൂസറുടെ യൂസർ നെയിം നല്കുന്നു. കൂടാതെ അത് പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID ആയ PPID കൂടി കാണിക്കുന്നു.
7:47 ഉദാഹരണമായി ബാഷ് പ്രോസസ് sh പ്രോസസിന്റെ പേരന്റ് ആണ്, അതിനാൽ ബാഷിന്റെ PID sh പ്രോസസിന്റെ PPID തന്നെയാണ്.
8:00 അതുപോലെ. sh പ്രോസസ് ps പ്രോസസിന്റെ പേരന്റ് ആകയാൽ, sh പ്രോസസിന്റെ PID ps -f പ്രോസസിന്റെ PPID തന്നെയാണ്.
8:17 C പ്രോസസ് അല്ലങ്കിൽ യൂട്ടിലൈസേഷനു വേണ്ടി നിലകൊള്ളുന്നു. നിലവിൽ, അത് പ്രോസസിന്റെ ഉപയോഗത്തിന്റെ അല്ലെങ്കിൽ പ്രോസസിന്റെ ലൈഫ് ടൈമിന്റെ ശതമാനമൂല്യത്തിന്റെ പൂർണ്ണ സംഖ്യയാണ്.
8:26 ഉപയോഗം നിസ്സാരമാണ് എന്നതിനാൽ, ഈ കേസിൽ അത് 0 ഡിസ്പ്ലേ ചെയ്യുന്നു.
8:32 STIME ഫീല്ഡ് പ്രോസസ് ആരംഭിച്ച സമയം നൽകുന്നു, ബാക്കിയുള്ളവ നമ്മൾ ഇപ്പോൾ തന്നെ ps റണ്‍ ചെയ്തപ്പോൾ കണ്ടതാണ്.
8:42 പ്രോസസസ് രണ്ട് തരത്തിലുണ്ട് : ആദ്യത്തേത് യൂസേര്സ് തുടങ്ങുന്ന യൂസർ പ്രോസസസ്..
8:49 ഉദാഹരണമായി 'ps' അല്ലെങ്കിൽ അക്കാരണത്താൽ ടെര്മിനലിൽ നമ്മൾ റണ്‍ ചെയ്യുന്ന ഭൂരിഭാഗം കമാൻഡ്സും
8:54 രണ്ടാമത്തേതാണ് സിസ്റ്റം പ്രോസസസ്. സിസ്റ്റം സ്റ്റാര്ട്ട്-അപ് ആകുന്ന സിസ്റ്റം തുടങ്ങുന്നത് അല്ലെങ്കിൽ യൂസര് ലോഗിൻ സമയത്ത് തുടങ്ങുന്നത്
9:05 സിസ്റ്റം പ്രോസസിന്റെ ഉദാഹരണം ബാഷ് ആകാം.
9:09 ചിലപ്പോൾ നമുക്ക് എല്ലാ പ്രോസസസും കാണുവാന് താത്പര്യമുണ്ടാകും - സിസ്റ്റം പ്രോസസസും അതോടൊപ്പം യൂസര് പ്രോസസസും.
9:17 അതിനാൽ മൈനസ് e ഉപയോഗിക്കുക അല്ലെങ്കിൽ ക്യാപിറ്റല് A ഓപ്ഷൻ.
9:23 ടെര്മിനലിലേക്ക് പോയി പ്രോംപ്റ്റിൽ “ps space minus e” എന്ന് ടൈപ് ചെയ്യുക പിന്നീട് എന്റര് അമര്ത്തുക.
9:32 നമുക്ക് ഒരു പ്രോസസസിന്റെ ഒരു വലിയ ലിസ്റ്റ് കാണാം
9:35 ഒരു മൾട്ടിപ്പിൾ ഡിസ്പ്ലേ കിട്ടുന്നതിനായി പ്രോംപ്റ്റിൽ ടൈപ് ചെയ്യുക.
9:40 “ps space minus e space vertical bar space more” പിന്നീട് എന്റർ അമർത്തുക
9:52 നമ്മൾ മുൻപ് കണ്ടത് പോലെ മോർ ഒരു വിൻഡോയിൽ കൊള്ളുന്ന അത്രയും പ്രോസസസ് ലിസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നു.
9:58 നമ്മൾ എന്റർ അമർത്തുന്നതനുസരിച്ച് നമ്മള് പ്രോസസസിന്റെ ലിസ്റ്റിലൂടെ സ്ക്രോൾ ചെയ്യുന്നു.
10:03 ഈ ലിസ്റ്റിലെ ആദ്യ പ്രോസസ് രസകരമാണ്. ഇതിനെ init പ്രോസസ് എന്ന് വിളിക്കുന്നു.
10:09 ഈ പ്രോസസിൽ നിന്നുമാണ് ഏതാണ്ട് മറ്റ് എല്ലാ പ്രോസസസും സ്പോണ്‍ ചെയ്യപ്പെടുന്നത്..
10:12 ഇതിന്റെ PID 1 ആണ്
10:16 പ്രോംപ്റ്റിലേക്ക് മടങ്ങുന്നതിനായി q അമർത്തുക.
10:24 അങ്ങനെ, ഈ ട്യൂട്ടോറിയലിൽ, നമ്മൾ പ്രോസസ്, ഷെൽ പ്രോസസ്, സ്പാണിംഗ് ഓഫ് പ്രോസസ്, പ്രോസസ് ആട്രിബ്യൂട്ട്സ്, വിവിധ ടൈപ് പ്രോസസസ് എന്നിവയെ കുറിച്ച് പഠിച്ചു.
10:37 നമ്മൾ ps കമാൻഡിന്റെ ഉപയോഗം കൂടി പഠിച്ചു. ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
10:45 സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവണ്മെന്റ് ഓഫ് ഇന്ത്യ. .
10:55 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.

http://spoken-tutorial.org/NMEICT-Intro.

11:07 ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay.

Contributors and Content Editors

Desicrew, Devisenan