Health-and-Nutrition/C2/Cross-cradle-hold/Malayalam

From Script | Spoken-Tutorial
Revision as of 13:55, 7 August 2020 by Debosmita (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 മുല ഊട്ടുന്നതിനുള്ള Cross Cradle hold എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്കു സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത് - മുല ഊട്ടുന്ന സമയത് ഒരു അമ്മ മുലയെയും കുഞ്ഞിനേയും എങനെ പിടിക്കണം
00:16 മുലയൂട്ടുന്നതിന് മുന്പ് അമ്മ ക്കു വേണ്ട തയാർ എടുപ്പുകൾ
00:20 ക്രോസ്സ് ക്രാഡിൽ ഹോൾഡ് നു വേണ്ടി ഘട്ടം ഘട്ടമായുള്ള നടപടിക്രമം.
00:24 നമുക്ക് തുടങ്ങാം.
00:26 ലോകമെമ്പാടുമുള്ള അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സമയം പലതരത്തിൽ പിടിക്കുന്നു
00:32 മുലയൂട്ടലിന്റെ മുഴുവൻ സമയവും അമ്മയും കുഞ്ഞും സുഗകരാമായി ഇരിക്കുന്നതാണ് ഏറ്റവും നല്ല മുല ഊട്ടുന്ന രീതി
00:43 കുഞ്ഞിന് അമ്മയുടെ മാറിടത്തിലേക്കു നന്നായി അറ്റാച്ച്മെന്റ് ഉണ്ടായിരിക്കണം
00:48 ആവശ്യത്തിനു പാൽ കിട്ടണം
00:51 Cross Cradleഹോൾഡ്' എന്ന പേരിൽ അറിയപ്പെടുന്ന ഒന്ന് നമുക്ക് പഠിക്കാം
00:56 കുഞ്ഞിന്റെ ശരീരത്തിന്റെ പൂർണ്ണ നിയന്ത്രണം

മുലകൾക്ക് സപ്പോർട് ആഴമേറിയ മുല ഊട്ടൽ കിട്ടാൻ എന്നിവ ക്രാഡിൽ ഹോൾഡ് ആണ് ഏറ്റവും മികച്ചത്-

01:06 കുഞ്ഞിനെ മുല ഊട്ടുന്നതിനുമുമ്പ് അമ്മ അവളുടെ കൈകൾ കഴുകി ഉണക്കണം .
01:12 അമ്മ തിളപ്പിച്ച് ആറിയ ഒരു ഗ്ലാസ് വെള്ളം കുടിക്കണം.
01:16 മുലയൂട്ടുന്ന അമ്മമാർ പ്രതിദിനം 750 മുതൽ 850 മില്ലി ലിറ്റർ പാൽ വരെ ഉത്പാദിപ്പിക്കുന്നു.
01:24 അതുകൊണ്ടുതന്നെ, അവർ ദിവസവും വെള്ളം കുടിക്കുന്ന തിന്റെ അളവ് വർദ്ധിപ്പിക്കേണ്ടതുണ്ട്.
01:29 അടുത്തതായി അമ്മയുടെ പൊസിഷനുകളെ കുറിച്ച് ചർച്ച ചെയ്യാം.
01:33 അമ്മ തറയിലോ കിടക്കയിലോ കാലുകൾ കുറുകെ വച്ച് ഇരിക്കുക
01:38 അല്ലെങ്കിൽ, അവളുടെ കാൽ പാദങൾ നിലത്തു തോടും വിധം കസേരയിൽ ഇരിക്കുക
01:43 കസേര വളരെ ഉയർന്നതാണെങ്കിൽ അവളുടെ പാദം നിലത്തു തൊടുന്നില്ല എങ്കിൽ ഒരു ചെറിയ സ്റ്റൂൾ അല്ലെങ്കിൽ തലയിണ നിലത്തു വച്ച് അതിൽ പാദം വെക്കുക .
01:54 ഇരിക്കുമ്പോൾ പുറം വേദന ഒഴിവാക്കാൻ നടു നിവർത്തി ഇരിക്കണം
02:03 അവളുടെ തോളുകൾ ചെരിയാതേയോ വളയാതേയോ നേരെ ഇരിക്കുക
02:08 മുല ഊട്ടുന്ന മുഴുവൻ സമയവും ഈ സ്ഥാനം തന്നെ പിന്തുടരുക
02:13 കുഞ്ഞിനെ മുല ഊട്ടുന്ന സമയത്തു മുല തുറക്കണം
02:19 അവളുടെ ബ്രാ അല്ലെങ്കിൽ ബ്ലൗസ് മുലകൾക്ക് സമ്മർദ്ദം കൊടുക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
02:26 സുഖമായി ശരിക്കു ഇരുന്ന ശേഷം കുഞ്ഞിനെ അമ്മയുടെ അടുത്ത് കൊണ്ടുവരുക.
02:31 അമ്മ കുഞ്ഞിൻറെ ശിരസ്സ് അവളുടെമുല ഊട്ടുന്ന മുല ക്കു നേരെ പിടിക്കണം .
02:39 കുഞ്ഞിന്റെ കാലുകൾ അതേ കൈയിലെ അമ്മയുടെ ഭിത്തിയിൽ വയ്ക്കണം.
02:45 ഈ ചിത്രത്തിൽ അമ്മ, തന്റെ കുഞ്ഞിനെ അവളുടെ വലത് മുലയിൽ നിന്നും മുല കൊടുക്കുന്നു . അതുകൊണ്ടു, കുഞ്ഞിന്റെ കാലുകൾ അവളുടെ ഇടതുതോളിൽ തൂങ്ങി കിടക്കുന്നു
02:57 അവളുടെ കുഞ്ഞിന്റെ ശിരസിന്റെ താഴത്തെ ഭാഗം പിടിക്കാൻ അവൾ ഇടതു കൈയിലെ തള്ള വിരലുകളും വിരലുകളും ഉപയോഗിക്കുന്നു.
03:05 കുഞ്ഞിനെ പിടിയ്ക്കാൻ കൂടുതൽ സപ്പോർട് ആവശ്യമെങ്കിൽ കുഞ്ഞിൻറെ കീഴിൽ അവളുടെ മടിയിൽ ഒരു തലയിണ വയ്ക്കാം .
03:15 ഒരിക്കലും നടു കുനിച്ചു കൊണ്ട് അമ്മ മുല കുഞ്ഞിന്റെ അടുത്ത് കൊണ്ടുവരരുത് എന്ന് ഓർമ്മിക്കുക.
03:21 ഇത് അവൾക്ക് അസ്വസ്ഥത ഉണ്ടാക്കുകയും വേദനിക്കുകയും ചെയ്യും.
03:26 അമ്മ നടു നിവർത്തി കുഞ്ഞിനെചിരിച്ചു കൊണ്ട് എല്ലായ്പ്പോഴും കുഞ്ഞിനെ മുലയുടെ അടുത്ത് കൊണ്ട് വരണം
03:33 അടുത്തതായി, അമ്മയുടെ തള്ള വിരലുകളുടെയും വിരലുകളുടെയും കൃത്യമായ സ്ഥാനം നോക്കാം.
03:39 അമ്മയുടെ തള്ളവിരൽ കുഞ്ഞിൻറെ ഒരു ചെവിക്കു പിന്നിലും മറ്റേ വിരലുകൾ മറ്റേ ചെവിക്ക് പിന്നിലും ആകണം
03:46 അമ്മ തള്ളവിരലുകൾ അല്ലെങ്കിൽ കൈവിരലുകൾ കുഞ്ഞിൻറെ ചെവിയിൽ നിന്നും കഴുത്തിലേക്ക് നീക്കാൻ അവൾ പാടില്ല.
03:52 അമ്മ അവളുടെ കൈത്തണ്ട കുഞ്ഞിന്റെ തോളിൽ വെയ്ക്കണം
03:56 അമ്മ കുഞ്ഞിൻറെ ശിരസ്ൽ അവളുടെ കൈകൊണ്ട് മർദ്ദം പ്രയോഗിക്കരുത്.
04:04 ഇത് മുല ഊറ്റുകുമ്പോൾ കുഞ്ഞിന് ആശ്വാസം നൽകും.
04:08 അടുത്തതായി കുഞ്ഞിന്റെ ശരീരം എങ്ങനെകൃത്യമായി പിടിക്കണം എന്നു പഠിക്കാം.
04:15 അമ്മയുടെ ശരീരത്തിന് നേരെ കുഞ്ഞിൻറെ വയറ്റിൽ മൃദുവായി അമർത്തണം.
04:20 അവരുടെ ശരീരം തമ്മിലുള്ള ദൂരം കുറയുന്നത് കുട്ടിക്കു മുലയുടെ അടുത്ത് എത്തുന്നതിനു എളുപ്പം ആക്കും .
04:26 പിന്നെ, കുഞ്ഞിനു നന്നായി പാല് കുടിയ്ക്കാൻ എളുപ്പമാകും.
04:32 ശിശുവിന്റെ ശരീര ഘടന രണ്ടാമത്തെ പോയിന്റ് ആണ്.
04:37 എല്ലായ്‌പോഴും ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ തലയും കഴുത്തും ശരീരവും എല്ലായ്പ്പോഴും നേർരേഖയിലായിരിക്കണം
04:43 എന്നാൽ, മുലയൂട്ടൽ സമയത്ത് പല അമ്മമാരും കുഞ്ഞിന്റെ തല വശങ്ങളിലേക്ക് തിരിയ്ക്കാറുണ്ട് .
04:50 ഇത് മുലയൂട്ടുമ്പോൾ കുഞ്ഞിന് അസ്വസ്ഥത നൽകുന്നു
04:55 മുലയൂട്ടുന്ന സമയത്ത് കുഞ്ഞിൻറെ തല, കഴുത്ത്, ശരീരം എല്ലായ്പ്പോഴും നേർരേഖയിലായിരിക്കണം.
05:01 ഇത് കുഞ്ഞിനു പാൽ ഇറക്കുന്നതിനു എളുപ്പമാക്കും.
05:05 ഇനി മൂന്നാമത്തെ പോയിന്റിലേക്ക് അഥായത്‌ കുഞ്ഞിന്റെ ശരീരത്തിന്റെ പൊസിഷൻ
05:10 അമ്മ കുഞ്ഞിൻറെ മുഴുവൻ ശരീരത്തിനും സപ്പോർട് കൊടുക്കണം .
05:14 അല്ലെങ്കിൽ കുഞ്ഞിന് ശരിയായി പാൽ കുടിക്കാൻ കുഞ്ഞ് ഒരുപാട് പരിശ്രമം നടത്തേണ്ടിവരും.
05:22 അടുത്തതായി, കുഞ്ഞിന്റെ മൂക്കിൻറെയും താടിയുടെയും സ്ഥാനം നോക്കാം.
05:28 കുഞ്ഞിൻറെ മൂക്ക് മുലക്കണ്ണിന് നേരെ ആയിരിക്കണം
05:33 കുഞ്ഞിന്റെ താടി മുന്നോട്ടു നീങ്ങണം, മുലയോട് ചേർന്നിരിക്കണം
05:38 ഇത് കുഞ്ഞ് പാൽ കുടിക്കുന്ന സമയത്തു ഏരിയോള യുടെ താഴത്തെ ഭാഗത്ത് നിന്ന് കൂടുതൽ കിട്ടാൻ സഹായിക്കുന്നു
05:45 അങനെ താഴ്ന്ന താടിയെല്ലും കൂടുതൽ പാൽ കുടിക്കാൻ ഉപയോഗിക്കും.
05:51 ശ്രദ്ധിക്കുക, ഏരിയോള മുലക്കണ്ണ് നു ചുറ്റും ഉള്ള ഇരുണ്ട ഭാഗമാണ് .
05:57 ഇപ്പോൾ കുഞ്ഞിന്റെ പൊസിഷൻ ശരി ആണ്. ഇനി മുല എങ്ങനെ പിടിക്കാം എന്ന് പഠിക്കാം.
06:04 അമ്മ മറ്റേ കൈയിലെ വിരലുകൾ ഉപയോഗിച്ച്, താഴെ നിന്ന് U ആകൃതിയിലു അവളുടെ മുല പിടിയ്ക്കണം
06:12 ഈ ചിത്രത്തിൽ അമ്മ തന്റെ വലതു മുല വലതു കൈ കൊണ്ട് പിടിച്ചിരിക്കുന്നു .
06:19 തള്ള വിരലിന്റെയും വിരലുകളുടെയും ശരിയായ സ്ഥാനം മനസിലാക്കാൻ അമ്മയുടെ വലതു മുലയിൽ മുലക്കണ്ണ് ഒരു ഘടികാരത്തിന്റെ മദ്ധ്യത്തിലെന്ന പോലെ സങ്കൽപ്പിക്കുക.
06:31 അമ്മ ഈ ക്ലോക്കിൽ 9'O ക്ലോക്ക് പൊസിഷനിൽ അവളുടെ വലത് തള്ള വിരൽ വയ്ക്കുക.
06:38 അവളുടെ വലതുകൈലെ ചൂണ്ടുവിരലും മധ്യവിരലും 3'O ക്ലോക്ക് പൊസിഷനിൽ വയ്ക്കണം .
06:46 എപ്പോഴും വിരലുകൾ കുഞ്ഞിന്റെ ചുണ്ടിനു സമാന്തരമായിരിക്കണം.

എന്തുകൊണ്ട്?

06:51 ലളിതമായ ഉദാഹരണത്തിലൂടെ നമുക്ക് ഇത് മനസിലാക്കാം.
06:56 നാം ഒരു വടാ പാവ് അല്ലെങ്കിൽ ബർഗറോ കഴിക്കുമ്പോൾ നമ്മുടെ വായും ചുണ്ടും തിരശ്ചീനമായി തുറക്കുന്നു.
07:02 ഒരു വലിയ ബൈറ്റ് എടുക്കാൻ വടാ പാവ് അല്ലെങ്കിൽ ബർഗർ തിരശ്ചീനമായി പിടിയ്ക്കുന്നു .
07:08 ഇവിടെ, തള്ളവിരലും കൈവിരലുകളും ചുണ്ടിനു സമാന്തരമായി വയ്ക്കുന്നു.
07:12 വടാ പാവ് അല്ലെങ്കിൽ ബർഗർ ലംബമായി പിടിക്കുന്നെങ്കിൽ, നമുക്ക് ഒരു വലിയ ബൈറ്റ് എടുക്കാൻ കഴിയില്ല.
07:19 ഇതേപോലെ, കുഞ്ഞിൻറെ ചുണ്ടുകളുടെ ദിശ നിരീക്ഷിക്കുക.
07:25 ചുണ്ടുകൾ ഇവിടെ ലംബമായാണ് . അതിനാൽ, തള്ളവിരലും വിരലുകളും കൈമാറ്റവും മുലയിൽ ലംബമായി വയ്ക്കണം.
07:34 ഇത് കുഞ്ഞിനെ ഏരിയോളയുടെ ഒരു വലിയ ഭാഗം എടുക്കാൻ സഹായിക്കും.
07:39 കുഞ്ഞിന്റെ ചുണ്ടില് നിന്ന് സമാന്തരമായി വയ്ക്കുന്ന പുറമെ , അമ്മയുടെ തള്ളവിരലും വിരലുകളും എല്ലായ്പ്പോഴും മുലക്കണ്ണിൽ നിന്ന് മൂന്നു വിരലുകള് ദൂരത്തിൽ ആകണം .
07:50 വീണ്ടും, ഒരു വടാ പാവ് അല്ലെങ്കിൽ ബർഗർ കഴിക്കുമ്പോൾ , അത് വളരെ അടുത്താണെങ്കിൽ, വലിയ ബൈറ്റ് എടുക്കാൻ വായ യെ തടസ്സപ്പെടുത്തും
08:00 വളരെ അകലെ പിടിച്ചാൽ അത് നമ്മുടെ വായ ക്കു അനുയോജ്യമായി ശരിയായി രൂപത്തിൽ കിട്ടില്ല .
08:07 അതുകൊണ്ട്, ഒരു വലിയ ബൈറ്റ് എടുക്കാൻ ശരിയായ ദൂത്തിൽ പിടിയ്ക്കണം .
08:12 ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ , മുലക്കണ്ണ് ൽ നിന്ന് 3 വിരലുകളുടെ ദൂരമാണ് കുഞ്ഞിനു ഏറ്റവും അനുയോജ്യം
08:20 ഈ ദൂരം അമ്മയുടെ കൈവിരലുകൾ കുഞ്ഞിനെ ഏരിയോളയുടെ വലിയ ഭാഗം എടുക്കാൻ തടസപ്പെടുത്തില്ല .
08:29 അമ്മ മുലക്കണ്ണിൽ അമർത്തി പിടിക്കരുത് .അത് പാൽ കുറയ്ക്കുന്നു .
08:35 കൂടുതൽ പാൽ കിട്ടാൻ അമ്മയ്ക്ക് ഏരിയോളക്കു താഴെയുള്ള പാൽ കെട്ടി നിൽക്കുന്ന ഭാഗത്തു അമർത്തണം
08:42 കുഞ്ഞിനെ ആഴത്തിൽ അടുപ്പിക്കാൻ സഹായിക്കുന്നതിന് മുല കൃത്യമായി ആകൃതിയിൽ വയ്ക്കണം ചെയ്തിരിക്കുന്നു.
08:49 അമ്മയുടെ തള്ളവിരൽ കുഞ്ഞിന്റെ മൂക്കു ഇരിക്കുന്ന മുലയുടെ സൈഡിൽ നിന്നും മുലക്കണ്ണിലേക്ക് 3 വിരലുകൾ ദൂരത്തിൽ വേണം.
08:59 അമ്മയുടെ 2 വിരലുകൾ കുഞ്ഞിന്റെ താടി ഇരിക്കുന്ന മുലയുടെ സൈഡിൽ നിന്നും ന് 3 വിരലുകൾ ദൂരത്തിൽ വേണം.
09:09 വടാ പാവ് അല്ലെങ്കിൽ ബർഗറിന്റെ ഉദാഹരണത്തിലേക്ക് തിരിച്ചു പോകാം
09:13 ഒരു വലിയ കടി എടുക്കാൻ വടാ പാവ് അല്ലെങ്കിൽ ബർഗർ ശരിയായി പിടിച്ചു നമ്മൾ അത് അമർത്തി പിടിക്കുന്നു
09:21 അതുപോലെ , താഴെ നിന്ന് ഒരു U ആകൃതിയിൽ, അമ്മ അവളുടെ മുലയെ അമർത്തണം
09:28 ഇത് കുഞ്ഞിനെ മുലയുടെ വലിയ ഭാഗം എടുക്കാൻ സഹായിക്കും.
09:34 ഓർക്കുക, ഒരു V ഷേപ്പിൽ അവളുടെ മുല അമർത്തി പിടിയ്ക്കരുത്
09:39 V ഷേപ്പിൽ അമർത്തുന്നത് മൂലയ്ക്ക് വേദനയും മുലക്കണ്ണിൽ നിന്ന് മാത്രം പാൽ കുടിയ്ക്കാനും കാരണമാകും
09:45 ഒരു പോലെ തള്ളവിരലും വിരലുകളും കൊണ്ട് മുല അമർത്തുക .
09:52 അല്ലെങ്കിൽ, മുലക്കണ്ണ് ഒന്നുകിൽ വലത്തോട്ടോ ഇടത്തോ ഭാഗത്തേയ്ക്ക് മാറുകയും അത് കുഞ്ഞിന് ശരിയായ അറ്റാച്ച്മെന്റ് കിട്ടില്ല
10:00 മുല ഒരിക്കലും വശത്തു നിന്ന് വലിച്ചു കുട്ടിയുടെ അടുത്ത് കൊണ്ട് വരരുത്
10:08 എപ്പോഴും കുഞ്ഞിനെ മുലയുടെ അടുത്ത് കൊണ്ട് വരിക .
10:12 ഇപ്പോൾ, കുഞ്ഞിന് ക്രോസ്സ് ക്രാഡില് പോലെ ആണ് പിടിച്ചിരിക്കുന്നത് . ശരിയായി മുലയൂട്ടാൻ തയ്യാറാണ്.
10:18 ഈ പരമ്പരയിലെ മറ്റൊരു ട്യൂട്ടോറിയലിൽ ശരിയായ കുഞ്ഞിന് ശരിയായി പാൽ കിട്ടുന്ന രീതികൾ വിശദ്ധീകരിക്കും
10:24 കുഞ്ഞിനെ ശരിയായി പാൽ കിട്ടുന്നുവെങ്കിലും മുല വളരെ വലുത് അല്ല എങ്കിലും വളരെ അമ്മ അവളുടെ കൈയിൽ നിന്ന് മുല വിട്ടു താഴെ നിന്ന് കുഞ്ഞിന് സപ്പോർട് കൊടുക്കണം .
10:40 ഈ പൊസിഷനിൽ അമ്മ അവളുടെ കൈകൾ അവളുടെ ശരീരത്തിനു അടുത്തുകൊണ്ടുവരണം.
10:46 മുലയൂട്ടുന്ന സമയത്ത് ഇത് അവൾക്കു ആശ്വാസകരമായിരിക്കും
10:50 ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിയിരിക്കുന്നു.
10:54 ഇത് ഐ.ഐ.ടി ബോംബേ'യിൽ നിന്ന്വിജി നായർ . പങ്കു ചേരുന്നതിനു നന്ദി

പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Debosmita, Vijinair