Health-and-Nutrition/C2/Cross-cradle-hold/Malayalam
From Script | Spoken-Tutorial
| Time | Narration |
| 00:01 | മുല ഊട്ടുന്നതിനുള്ള Cross Cradle hold എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്കു സ്വാഗതം. |
| 00:07 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത് - മുല ഊട്ടുന്ന സമയത് ഒരു അമ്മ മുലയെയും കുഞ്ഞിനേയും എങനെ പിടിക്കണം |
| 00:16 | മുലയൂട്ടുന്നതിന് മുന്പ് അമ്മ ക്കു വേണ്ട തയാർ എടുപ്പുകൾ |
| 00:20 | ക്രോസ്സ് ക്രാഡിൽ ഹോൾഡ് നു വേണ്ടി ഘട്ടം ഘട്ടമായുള്ള നടപടിക്രമം. |
| 00:24 | നമുക്ക് തുടങ്ങാം. |
| 00:26 | ലോകമെമ്പാടുമുള്ള അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സമയം പലതരത്തിൽ പിടിക്കുന്നു |
| 00:32 | മുലയൂട്ടലിന്റെ മുഴുവൻ സമയവും അമ്മയും കുഞ്ഞും സുഗകരാമായി ഇരിക്കുന്നതാണ് ഏറ്റവും നല്ല മുല ഊട്ടുന്ന രീതി |
| 00:43 | കുഞ്ഞിന് അമ്മയുടെ മാറിടത്തിലേക്കു നന്നായി അറ്റാച്ച്മെന്റ് ഉണ്ടായിരിക്കണം |
| 00:48 | ആവശ്യത്തിനു പാൽ കിട്ടണം |
| 00:51 | Cross Cradleഹോൾഡ്' എന്ന പേരിൽ അറിയപ്പെടുന്ന ഒന്ന് നമുക്ക് പഠിക്കാം |
| 00:56 | കുഞ്ഞിന്റെ ശരീരത്തിന്റെ പൂർണ്ണ നിയന്ത്രണം
മുലകൾക്ക് സപ്പോർട് ആഴമേറിയ മുല ഊട്ടൽ കിട്ടാൻ എന്നിവ ക്രാഡിൽ ഹോൾഡ് ആണ് ഏറ്റവും മികച്ചത്- |
| 01:06 | കുഞ്ഞിനെ മുല ഊട്ടുന്നതിനുമുമ്പ് അമ്മ അവളുടെ കൈകൾ കഴുകി ഉണക്കണം . |
| 01:12 | അമ്മ തിളപ്പിച്ച് ആറിയ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. |
| 01:16 | മുലയൂട്ടുന്ന അമ്മമാർ പ്രതിദിനം 750 മുതൽ 850 മില്ലി ലിറ്റർ പാൽ വരെ ഉത്പാദിപ്പിക്കുന്നു. |
| 01:24 | അതുകൊണ്ടുതന്നെ, അവർ ദിവസവും വെള്ളം കുടിക്കുന്ന തിന്റെ അളവ് വർദ്ധിപ്പിക്കേണ്ടതുണ്ട്. |
| 01:29 | അടുത്തതായി അമ്മയുടെ പൊസിഷനുകളെ കുറിച്ച് ചർച്ച ചെയ്യാം. |
| 01:33 | അമ്മ തറയിലോ കിടക്കയിലോ കാലുകൾ കുറുകെ വച്ച് ഇരിക്കുക |
| 01:38 | അല്ലെങ്കിൽ, അവളുടെ കാൽ പാദങൾ നിലത്തു തോടും വിധം കസേരയിൽ ഇരിക്കുക |
| 01:43 | കസേര വളരെ ഉയർന്നതാണെങ്കിൽ അവളുടെ പാദം നിലത്തു തൊടുന്നില്ല എങ്കിൽ ഒരു ചെറിയ സ്റ്റൂൾ അല്ലെങ്കിൽ തലയിണ നിലത്തു വച്ച് അതിൽ പാദം വെക്കുക . |
| 01:54 | ഇരിക്കുമ്പോൾ പുറം വേദന ഒഴിവാക്കാൻ നടു നിവർത്തി ഇരിക്കണം |
| 02:03 | അവളുടെ തോളുകൾ ചെരിയാതേയോ വളയാതേയോ നേരെ ഇരിക്കുക |
| 02:08 | മുല ഊട്ടുന്ന മുഴുവൻ സമയവും ഈ സ്ഥാനം തന്നെ പിന്തുടരുക |
| 02:13 | കുഞ്ഞിനെ മുല ഊട്ടുന്ന സമയത്തു മുല തുറക്കണം |
| 02:19 | അവളുടെ ബ്രാ അല്ലെങ്കിൽ ബ്ലൗസ് മുലകൾക്ക് സമ്മർദ്ദം കൊടുക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. |
| 02:26 | സുഖമായി ശരിക്കു ഇരുന്ന ശേഷം കുഞ്ഞിനെ അമ്മയുടെ അടുത്ത് കൊണ്ടുവരുക. |
| 02:31 | അമ്മ കുഞ്ഞിൻറെ ശിരസ്സ് അവളുടെമുല ഊട്ടുന്ന മുല ക്കു നേരെ പിടിക്കണം . |
| 02:39 | കുഞ്ഞിന്റെ കാലുകൾ അതേ കൈയിലെ അമ്മയുടെ ഭിത്തിയിൽ വയ്ക്കണം. |
| 02:45 | ഈ ചിത്രത്തിൽ അമ്മ, തന്റെ കുഞ്ഞിനെ അവളുടെ വലത് മുലയിൽ നിന്നും മുല കൊടുക്കുന്നു . അതുകൊണ്ടു, കുഞ്ഞിന്റെ കാലുകൾ അവളുടെ ഇടതുതോളിൽ തൂങ്ങി കിടക്കുന്നു |
| 02:57 | അവളുടെ കുഞ്ഞിന്റെ ശിരസിന്റെ താഴത്തെ ഭാഗം പിടിക്കാൻ അവൾ ഇടതു കൈയിലെ തള്ള വിരലുകളും വിരലുകളും ഉപയോഗിക്കുന്നു. |
| 03:05 | കുഞ്ഞിനെ പിടിയ്ക്കാൻ കൂടുതൽ സപ്പോർട് ആവശ്യമെങ്കിൽ കുഞ്ഞിൻറെ കീഴിൽ അവളുടെ മടിയിൽ ഒരു തലയിണ വയ്ക്കാം . |
| 03:15 | ഒരിക്കലും നടു കുനിച്ചു കൊണ്ട് അമ്മ മുല കുഞ്ഞിന്റെ അടുത്ത് കൊണ്ടുവരരുത് എന്ന് ഓർമ്മിക്കുക. |
| 03:21 | ഇത് അവൾക്ക് അസ്വസ്ഥത ഉണ്ടാക്കുകയും വേദനിക്കുകയും ചെയ്യും. |
| 03:26 | അമ്മ നടു നിവർത്തി കുഞ്ഞിനെചിരിച്ചു കൊണ്ട് എല്ലായ്പ്പോഴും കുഞ്ഞിനെ മുലയുടെ അടുത്ത് കൊണ്ട് വരണം |
| 03:33 | അടുത്തതായി, അമ്മയുടെ തള്ള വിരലുകളുടെയും വിരലുകളുടെയും കൃത്യമായ സ്ഥാനം നോക്കാം. |
| 03:39 | അമ്മയുടെ തള്ളവിരൽ കുഞ്ഞിൻറെ ഒരു ചെവിക്കു പിന്നിലും മറ്റേ വിരലുകൾ മറ്റേ ചെവിക്ക് പിന്നിലും ആകണം |
| 03:46 | അമ്മ തള്ളവിരലുകൾ അല്ലെങ്കിൽ കൈവിരലുകൾ കുഞ്ഞിൻറെ ചെവിയിൽ നിന്നും കഴുത്തിലേക്ക് നീക്കാൻ അവൾ പാടില്ല. |
| 03:52 | അമ്മ അവളുടെ കൈത്തണ്ട കുഞ്ഞിന്റെ തോളിൽ വെയ്ക്കണം |
| 03:56 | അമ്മ കുഞ്ഞിൻറെ ശിരസ്ൽ അവളുടെ കൈകൊണ്ട് മർദ്ദം പ്രയോഗിക്കരുത്. |
| 04:04 | ഇത് മുല ഊറ്റുകുമ്പോൾ കുഞ്ഞിന് ആശ്വാസം നൽകും. |
| 04:08 | അടുത്തതായി കുഞ്ഞിന്റെ ശരീരം എങ്ങനെകൃത്യമായി പിടിക്കണം എന്നു പഠിക്കാം. |
| 04:15 | അമ്മയുടെ ശരീരത്തിന് നേരെ കുഞ്ഞിൻറെ വയറ്റിൽ മൃദുവായി അമർത്തണം. |
| 04:20 | അവരുടെ ശരീരം തമ്മിലുള്ള ദൂരം കുറയുന്നത് കുട്ടിക്കു മുലയുടെ അടുത്ത് എത്തുന്നതിനു എളുപ്പം ആക്കും . |
| 04:26 | പിന്നെ, കുഞ്ഞിനു നന്നായി പാല് കുടിയ്ക്കാൻ എളുപ്പമാകും. |
| 04:32 | ശിശുവിന്റെ ശരീര ഘടന രണ്ടാമത്തെ പോയിന്റ് ആണ്. |
| 04:37 | എല്ലായ്‌പോഴും ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ തലയും കഴുത്തും ശരീരവും എല്ലായ്പ്പോഴും നേർരേഖയിലായിരിക്കണം |
| 04:43 | എന്നാൽ, മുലയൂട്ടൽ സമയത്ത് പല അമ്മമാരും കുഞ്ഞിന്റെ തല വശങ്ങളിലേക്ക് തിരിയ്ക്കാറുണ്ട് . |
| 04:50 | ഇത് മുലയൂട്ടുമ്പോൾ കുഞ്ഞിന് അസ്വസ്ഥത നൽകുന്നു |
| 04:55 | മുലയൂട്ടുന്ന സമയത്ത് കുഞ്ഞിൻറെ തല, കഴുത്ത്, ശരീരം എല്ലായ്പ്പോഴും നേർരേഖയിലായിരിക്കണം. |
| 05:01 | ഇത് കുഞ്ഞിനു പാൽ ഇറക്കുന്നതിനു എളുപ്പമാക്കും. |
| 05:05 | ഇനി മൂന്നാമത്തെ പോയിന്റിലേക്ക് അഥായത് കുഞ്ഞിന്റെ ശരീരത്തിന്റെ പൊസിഷൻ |
| 05:10 | അമ്മ കുഞ്ഞിൻറെ മുഴുവൻ ശരീരത്തിനും സപ്പോർട് കൊടുക്കണം . |
| 05:14 | അല്ലെങ്കിൽ കുഞ്ഞിന് ശരിയായി പാൽ കുടിക്കാൻ കുഞ്ഞ് ഒരുപാട് പരിശ്രമം നടത്തേണ്ടിവരും. |
| 05:22 | അടുത്തതായി, കുഞ്ഞിന്റെ മൂക്കിൻറെയും താടിയുടെയും സ്ഥാനം നോക്കാം. |
| 05:28 | കുഞ്ഞിൻറെ മൂക്ക് മുലക്കണ്ണിന് നേരെ ആയിരിക്കണം |
| 05:33 | കുഞ്ഞിന്റെ താടി മുന്നോട്ടു നീങ്ങണം, മുലയോട് ചേർന്നിരിക്കണം |
| 05:38 | ഇത് കുഞ്ഞ് പാൽ കുടിക്കുന്ന സമയത്തു ഏരിയോള യുടെ താഴത്തെ ഭാഗത്ത് നിന്ന് കൂടുതൽ കിട്ടാൻ സഹായിക്കുന്നു |
| 05:45 | അങനെ താഴ്ന്ന താടിയെല്ലും കൂടുതൽ പാൽ കുടിക്കാൻ ഉപയോഗിക്കും. |
| 05:51 | ശ്രദ്ധിക്കുക, ഏരിയോള മുലക്കണ്ണ് നു ചുറ്റും ഉള്ള ഇരുണ്ട ഭാഗമാണ് . |
| 05:57 | ഇപ്പോൾ കുഞ്ഞിന്റെ പൊസിഷൻ ശരി ആണ്. ഇനി മുല എങ്ങനെ പിടിക്കാം എന്ന് പഠിക്കാം. |
| 06:04 | അമ്മ മറ്റേ കൈയിലെ വിരലുകൾ ഉപയോഗിച്ച്, താഴെ നിന്ന് U ആകൃതിയിലു അവളുടെ മുല പിടിയ്ക്കണം |
| 06:12 | ഈ ചിത്രത്തിൽ അമ്മ തന്റെ വലതു മുല വലതു കൈ കൊണ്ട് പിടിച്ചിരിക്കുന്നു . |
| 06:19 | തള്ള വിരലിന്റെയും വിരലുകളുടെയും ശരിയായ സ്ഥാനം മനസിലാക്കാൻ അമ്മയുടെ വലതു മുലയിൽ മുലക്കണ്ണ് ഒരു ഘടികാരത്തിന്റെ മദ്ധ്യത്തിലെന്ന പോലെ സങ്കൽപ്പിക്കുക. |
| 06:31 | അമ്മ ഈ ക്ലോക്കിൽ 9'O ക്ലോക്ക് പൊസിഷനിൽ അവളുടെ വലത് തള്ള വിരൽ വയ്ക്കുക. |
| 06:38 | അവളുടെ വലതുകൈലെ ചൂണ്ടുവിരലും മധ്യവിരലും 3'O ക്ലോക്ക് പൊസിഷനിൽ വയ്ക്കണം . |
| 06:46 | എപ്പോഴും വിരലുകൾ കുഞ്ഞിന്റെ ചുണ്ടിനു സമാന്തരമായിരിക്കണം.
എന്തുകൊണ്ട്? |
| 06:51 | ലളിതമായ ഉദാഹരണത്തിലൂടെ നമുക്ക് ഇത് മനസിലാക്കാം. |
| 06:56 | നാം ഒരു വടാ പാവ് അല്ലെങ്കിൽ ബർഗറോ കഴിക്കുമ്പോൾ നമ്മുടെ വായും ചുണ്ടും തിരശ്ചീനമായി തുറക്കുന്നു. |
| 07:02 | ഒരു വലിയ ബൈറ്റ് എടുക്കാൻ വടാ പാവ് അല്ലെങ്കിൽ ബർഗർ തിരശ്ചീനമായി പിടിയ്ക്കുന്നു . |
| 07:08 | ഇവിടെ, തള്ളവിരലും കൈവിരലുകളും ചുണ്ടിനു സമാന്തരമായി വയ്ക്കുന്നു. |
| 07:12 | വടാ പാവ് അല്ലെങ്കിൽ ബർഗർ ലംബമായി പിടിക്കുന്നെങ്കിൽ, നമുക്ക് ഒരു വലിയ ബൈറ്റ് എടുക്കാൻ കഴിയില്ല. |
| 07:19 | ഇതേപോലെ, കുഞ്ഞിൻറെ ചുണ്ടുകളുടെ ദിശ നിരീക്ഷിക്കുക. |
| 07:25 | ചുണ്ടുകൾ ഇവിടെ ലംബമായാണ് . അതിനാൽ, തള്ളവിരലും വിരലുകളും കൈമാറ്റവും മുലയിൽ ലംബമായി വയ്ക്കണം. |
| 07:34 | ഇത് കുഞ്ഞിനെ ഏരിയോളയുടെ ഒരു വലിയ ഭാഗം എടുക്കാൻ സഹായിക്കും. |
| 07:39 | കുഞ്ഞിന്റെ ചുണ്ടില് നിന്ന് സമാന്തരമായി വയ്ക്കുന്ന പുറമെ , അമ്മയുടെ തള്ളവിരലും വിരലുകളും എല്ലായ്പ്പോഴും മുലക്കണ്ണിൽ നിന്ന് മൂന്നു വിരലുകള് ദൂരത്തിൽ ആകണം . |
| 07:50 | വീണ്ടും, ഒരു വടാ പാവ് അല്ലെങ്കിൽ ബർഗർ കഴിക്കുമ്പോൾ , അത് വളരെ അടുത്താണെങ്കിൽ, വലിയ ബൈറ്റ് എടുക്കാൻ വായ യെ തടസ്സപ്പെടുത്തും |
| 08:00 | വളരെ അകലെ പിടിച്ചാൽ അത് നമ്മുടെ വായ ക്കു അനുയോജ്യമായി ശരിയായി രൂപത്തിൽ കിട്ടില്ല . |
| 08:07 | അതുകൊണ്ട്, ഒരു വലിയ ബൈറ്റ് എടുക്കാൻ ശരിയായ ദൂത്തിൽ പിടിയ്ക്കണം . |
| 08:12 | ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ , മുലക്കണ്ണ് ൽ നിന്ന് 3 വിരലുകളുടെ ദൂരമാണ് കുഞ്ഞിനു ഏറ്റവും അനുയോജ്യം |
| 08:20 | ഈ ദൂരം അമ്മയുടെ കൈവിരലുകൾ കുഞ്ഞിനെ ഏരിയോളയുടെ വലിയ ഭാഗം എടുക്കാൻ തടസപ്പെടുത്തില്ല . |
| 08:29 | അമ്മ മുലക്കണ്ണിൽ അമർത്തി പിടിക്കരുത് .അത് പാൽ കുറയ്ക്കുന്നു . |
| 08:35 | കൂടുതൽ പാൽ കിട്ടാൻ അമ്മയ്ക്ക് ഏരിയോളക്കു താഴെയുള്ള പാൽ കെട്ടി നിൽക്കുന്ന ഭാഗത്തു അമർത്തണം |
| 08:42 | കുഞ്ഞിനെ ആഴത്തിൽ അടുപ്പിക്കാൻ സഹായിക്കുന്നതിന് മുല കൃത്യമായി ആകൃതിയിൽ വയ്ക്കണം ചെയ്തിരിക്കുന്നു. |
| 08:49 | അമ്മയുടെ തള്ളവിരൽ കുഞ്ഞിന്റെ മൂക്കു ഇരിക്കുന്ന മുലയുടെ സൈഡിൽ നിന്നും മുലക്കണ്ണിലേക്ക് 3 വിരലുകൾ ദൂരത്തിൽ വേണം. |
| 08:59 | അമ്മയുടെ 2 വിരലുകൾ കുഞ്ഞിന്റെ താടി ഇരിക്കുന്ന മുലയുടെ സൈഡിൽ നിന്നും ന് 3 വിരലുകൾ ദൂരത്തിൽ വേണം. |
| 09:09 | വടാ പാവ് അല്ലെങ്കിൽ ബർഗറിന്റെ ഉദാഹരണത്തിലേക്ക് തിരിച്ചു പോകാം |
| 09:13 | ഒരു വലിയ കടി എടുക്കാൻ വടാ പാവ് അല്ലെങ്കിൽ ബർഗർ ശരിയായി പിടിച്ചു നമ്മൾ അത് അമർത്തി പിടിക്കുന്നു |
| 09:21 | അതുപോലെ , താഴെ നിന്ന് ഒരു U ആകൃതിയിൽ, അമ്മ അവളുടെ മുലയെ അമർത്തണം |
| 09:28 | ഇത് കുഞ്ഞിനെ മുലയുടെ വലിയ ഭാഗം എടുക്കാൻ സഹായിക്കും. |
| 09:34 | ഓർക്കുക, ഒരു V ഷേപ്പിൽ അവളുടെ മുല അമർത്തി പിടിയ്ക്കരുത് |
| 09:39 | V ഷേപ്പിൽ അമർത്തുന്നത് മൂലയ്ക്ക് വേദനയും മുലക്കണ്ണിൽ നിന്ന് മാത്രം പാൽ കുടിയ്ക്കാനും കാരണമാകും |
| 09:45 | ഒരു പോലെ തള്ളവിരലും വിരലുകളും കൊണ്ട് മുല അമർത്തുക . |
| 09:52 | അല്ലെങ്കിൽ, മുലക്കണ്ണ് ഒന്നുകിൽ വലത്തോട്ടോ ഇടത്തോ ഭാഗത്തേയ്ക്ക് മാറുകയും അത് കുഞ്ഞിന് ശരിയായ അറ്റാച്ച്മെന്റ് കിട്ടില്ല |
| 10:00 | മുല ഒരിക്കലും വശത്തു നിന്ന് വലിച്ചു കുട്ടിയുടെ അടുത്ത് കൊണ്ട് വരരുത് |
| 10:08 | എപ്പോഴും കുഞ്ഞിനെ മുലയുടെ അടുത്ത് കൊണ്ട് വരിക . |
| 10:12 | ഇപ്പോൾ, കുഞ്ഞിന് ക്രോസ്സ് ക്രാഡില് പോലെ ആണ് പിടിച്ചിരിക്കുന്നത് . ശരിയായി മുലയൂട്ടാൻ തയ്യാറാണ്. |
| 10:18 | ഈ പരമ്പരയിലെ മറ്റൊരു ട്യൂട്ടോറിയലിൽ ശരിയായ കുഞ്ഞിന് ശരിയായി പാൽ കിട്ടുന്ന രീതികൾ വിശദ്ധീകരിക്കും |
| 10:24 | കുഞ്ഞിനെ ശരിയായി പാൽ കിട്ടുന്നുവെങ്കിലും മുല വളരെ വലുത് അല്ല എങ്കിലും വളരെ അമ്മ അവളുടെ കൈയിൽ നിന്ന് മുല വിട്ടു താഴെ നിന്ന് കുഞ്ഞിന് സപ്പോർട് കൊടുക്കണം . |
| 10:40 | ഈ പൊസിഷനിൽ അമ്മ അവളുടെ കൈകൾ അവളുടെ ശരീരത്തിനു അടുത്തുകൊണ്ടുവരണം. |
| 10:46 | മുലയൂട്ടുന്ന സമയത്ത് ഇത് അവൾക്കു ആശ്വാസകരമായിരിക്കും |
| 10:50 | ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിയിരിക്കുന്നു. |
| 10:54 | ഇത് ഐ.ഐ.ടി ബോംബേ'യിൽ നിന്ന്വിജി നായർ . പങ്കു ചേരുന്നതിനു നന്ദി
പങ്കുചേർന്നതിന് നന്ദി. |