Difference between revisions of "Java/C2/Logical-Operations/Malayalam"
From Script | Spoken-Tutorial
Line 286: | Line 286: | ||
|- | |- | ||
| 09:52 | | 09:52 | ||
− | |ഈ ട്യൂട്ടോറിയല്‍ | + | |ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |
|} | |} |
Revision as of 13:06, 4 July 2014
Time' | Narration |
00:02 | Javaയിലെ Logical Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:11 | logical operators ഉപയോഗിച്ച് ഒന്നിലധികം expressions പരിശോധിക്കുന്നത്. കൂടാതെ പരാൻതീസിസ് ഉപയോഗിച്ച് മുൻഗണന ക്രമത്തെ മറികടക്കുന്നത്. |
00:20 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu 11.10, JDK 1.6 Eclipse 3.7 |
00:30 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Javaയിലെ relational operators അറിഞ്ഞിരിക്കണം. |
00:35 | അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:40 | ഒന്നിലധികം conditions പരിശോധിക്കുന്നതിന് logical operators ഉപയോഗിക്കുന്നു. |
00:48 | Javaയിൽ ലഭ്യമായ logical operators ഇവയാണ്. |
00:54 | and, or, not. ഓരോന്നും വിശദമായി പരിശോധിക്കാം. Eclipseലേക്ക് പോകുക. |
01:04 | ഇവിടെ നമുക്ക് Eclipse IDEയും ബാക്കിയുള്ള കോഡിന് ആവശ്യമായ ഘടനയും ഉണ്ട്. |
01:10 | LogicalOperators എന്ന class സൃഷ്ടിച്ച് അതിൽ main method ചേർത്തിട്ടുണ്ട്. |
01:15 | ചില വേരിയബിളുകൾ സൃഷ്ടിക്കുന്നു. |
01:20 | boolean b ; |
01:23 | conditionsന്റെ ഫലം bൽ സ്റ്റോർ ചെയ്യുന്നു. |
01:29 | int age' is equal to 11 |
01:35 | int weight is equal to 42 |
01:42 | നമുക്ക് ഒരു വ്യക്തിയുടെ പ്രായവും ഭാരവും അറിയാം. |
01:46 | നമ്മൾ ആ വ്യക്തിയുടെ പ്രായം 18ന് താഴെയാണോയെന്നും ഭാരം കുറഞ്ഞത് 40kgയെങ്കിലും ഉണ്ടോ എന്നും പരിശോധിക്കുന്നു. |
01:52 | ഇത് എങ്ങനെ ചെയ്യുമെന്ന് നോക്കാം. |
01:57 | b is equal to age less than 18 ampersand ampersand weight greater than equal to 40 |
02:19 | ഈ സ്റ്റേറ്റ്മെന്റിൽ രണ്ട് expressionsഉം അതിന് ഇടയിൽ ഇരട്ട ampersand ചിഹ്നവും ഉണ്ട്. |
02:24 | ഇത് പ്രായം 18ൽ താഴെയാണോ എന്നും ഭാരം 40ന് സമമോ അതിൽ കൂടുതലോ ആണോ എന്നും പരിശോധിക്കുന്നു. |
02:31 | This operation is called the and operation.
ഇതിനെ and ഓപ്പറേഷൻ എന്ന് പറയുന്നു. |
02:35 | ഇപ്പോൾ bയുടെ മൂല്യം പ്രിന്റ് ചെയ്യാം. |
02:40 | System dot out dot println(b); |
02:48 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
02:56 | രണ്ട് കണ്‍ഡിഷനുകളും satisfy ചെയ്യുന്നതിനാൽ ഔട്ട്പുട്ട് true ആണെന്ന് കാണാം. |
03:02 | ഒരു കണ്‍ഡിഷൻ satisfy ചെയ്യാത്ത രീതിയിൽ “weight”ൽ മാറ്റം വരുത്തി കോഡ് വീണ്ടും റണ്‍ ചെയ്യുക. |
03:08 | 42നെ 32 ആക്കുക. |
03:14 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:21 | ഇപ്പോൾ ഔട്ട്പുട്ട് false ആണ്. |
03:24 | എന്തെന്നാൽ, പ്രായം 18 ൽ താഴെ എന്ന കണ്‍ഡിഷൻ ശരിയാകുന്നു. |
03:29 | പക്ഷേ ഭാരം 40ന് സമമോ അതിനെക്കാൾ കൂടുതലോ ആകണം എന്ന കണ്‍ഡിഷൻ satisfy ചെയ്യുന്നില്ല. |
03:34 | ഫലം true ആകാൻ, രണ്ട് കണ്‍ഡിഷനുകളും true ആക്കേണ്ട സാഹചര്യങ്ങളിൽ ആണ് and ഉപയോഗിക്കുന്നത്. |
03:39 | അതിനാലാണ് ഔട്ട്പുട്ട് false ആയത്. |
03:43 | ഇങ്ങനെ ഇരട്ട ampersand ചിഹ്നം ഉപയോഗിച്ച് and ഓപ്പറേഷൻ നടത്താം. |
03:53 | ഇനി ഏതെങ്കിലും ഒരു കണ്‍ഡിഷൻ മാത്രം satisfy ചെയ്താൽ മതി എന്ന സാഹചര്യത്തിൽ എങ്ങനെയെന്ന് നോക്കാം. |
03:59 | അതായത് ആദ്യത്തെ കണ്ഡിഷനോ അല്ലെങ്കിൽ രണ്ടാമത്തെ കണ്ഡിഷനോ true ആയാൽ മതി. |
04:05 | ഇതിന് or ഓപ്പറേറ്റർ ഉപയോഗിക്കുന്നു. |
04:09 | നേരത്തേയുള്ള കണ്‍ഡിഷൻ നീക്കം ചെയ്യാം. |
04:15 | ടൈപ്പ് ചെയ്യുക |
04:17 | age less than equal to 15 pipe pipe weight less than equal to 30 |
04:35 | ഇവിടെ രണ്ട് കണ്‍ഡിഷനുകളും അവയ്ക്ക് ഇടയിൽ ഇരട്ട pipe ചിഹ്നവും ഉണ്ട്. |
04:40 | ഈ സ്റ്റേറ്റ്മെന്റ്, തന്നിട്ടുള്ള രണ്ട് കണ്ഡിഷനുകളിൽ ഏതെങ്കിലും ഒന്നെങ്കിലും satisfy ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. |
04:46 | ഔട്ട്പുട്ട് കാണുന്നതിനായി കോഡ് റണ്‍ ചെയ്യാം. സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:54 | ഔട്ട്പുട്ട് True ആണെന്ന് കാണുന്നു. |
04:57 | എന്തെന്നാൽ or ഓപ്പറേഷന്, andനെ പോലെ രണ്ട് കണ്‍ഡിഷനുകളും ശരിയാകണമെന്ന് നിർബന്ധമില്ല. |
05:03 | ഇതിന് ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയായാൽ മതി. |
05:06 | അതിനാൽ ഭാരത്തിന്റെ കണ്‍ഡിഷൻ satisfy ചെയ്തില്ലെങ്കിലും പ്രായത്തിന്റെ കണ്‍ഡിഷൻ satisfy ചെയ്യുന്നതിനാൽ ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
05:18 | രണ്ട് കണ്‍ഡിഷനുകളും false ആകത്തക്ക വിധത്തിൽ “age” മാറ്റം വരുത്താം. |
05:25 | 11നെ 17 ആക്കുക. |
05:30 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
05:36 | ഇപ്പോൾ ഔട്ട്പുട്ട് false ആണ്, എന്തെന്നാൽ രണ്ട് കണ്‍ഡിഷനുകളും തെറ്റാണ്. |
05:41 | ഈ രീതിയിൽ, ഇരട്ട PIPE ചിഹ്നം ഉപയോഗിച്ച് or ഓപ്പറേഷൻ നടത്തുന്നു. |
05:50 | ഇപ്പോൾ നമുക്ക് വ്യക്തിയുടെ പ്രായം 15ൽ കൂടുതൽ ആണോയെന്നും ഭാരം 30kgയിൽ കൂടുതൽ ആണോയെന്നും പരിശോധിക്കാം. |
05:57 | അതായത്, ഇപ്പോഴത്തേതിന് നേരെ വിപരീതമായ കണ്‍ഡിഷൻ. |
06:03 | ഇതിനായി not ഓപ്പറേഷൻ ഉപയോഗിക്കുന്നു. |
06:07 | ആദ്യം കണ്‍ഡിഷൻ പരാൻതീസിസിന് ഉള്ളിലാക്കുക. |
06:17 | കണ്‍ഡിഷന്‍ മുൻപിൽ ഒരു exclamation മാർക്ക് ചേർക്കുക. |
06:25 | Exclamation മാർക്ക് ഉപയോഗിക്കുമ്പോൾ പരാൻതീസിസിന് ഉള്ളിലുള്ളതിന്റെ നേരെ വിപരീതമായ കണ്‍ഡിഷൻ പരിശോധിക്കുന്നു. |
06:32 | നേരത്തേലത്തെ ഔട്ട്പുട്ട് false ആയതിനാൽ ഇപ്പോൾ അത് true ആയിരിക്കണം. നമുക്ക് നോക്കാം. |
06:38 | സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:44 | ഔട്ട്പുട്ട് നേരത്തെയുള്ളതിന് വിപരീതം ആണെന്ന് കാണാം. |
06:48 | ഈ രീതിയിൽ, Exclamation mark ഉപയോഗിച്ച് not ഓപ്പറേഷൻ നടത്തുന്നു. ഇനി പ്രായം 15 ൽ കുറവായ അല്ലെങ്കിൽ പ്രായം 18ൽ കുറവായതും ഭാരം 40 kgയിൽ കുറവായതുമായ ആൾക്കാരെ കണ്ടെത്തണം എന്ന് കരുതുക. |
07:04 | ഈ കണ്‍ഡിഷൻ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. |
07:07 | നേരത്തേയുള്ള കണ്‍ഡിഷൻ നീക്കം ചെയ്ത് ടൈപ്പ് ചെയ്യുക. |
07:12 | age less than 15 |
07:15 | or age less than 18 |
07:24 | and weight less than 40 |
07:33 | ഈ കണ്‍ഡിഷൻ ആശയ കുഴപ്പം ഉണ്ടാക്കുന്നതായി കാണാം. |
07:36 | അതായത്, or ഓപ്പറേഷൻ ആണോ and ഓപ്പറേഷൻ ആണോ മുൻപേ നടക്കുന്നത് മനസിലാകുന്നില്ല. |
07:42 | ഇത് ഓപ്പറേറ്ററിന്റെ മുൻഗണന ക്രമത്തിന് അനുസരിച്ചാണ്. |
07:46 | ഇത്തരം സാഹചര്യങ്ങളിൽ കണ്‍ഡിഷൻ വ്യക്തമാകുന്നതിനും മുൻഗണന ക്രമം മറി കടക്കുന്നതിനുമായി പരാൻതീസിസ് ഉപയോഗിക്കുന്നു. |
07:53 | അതിനാൽ പരാൻതീസിസ് ചേർക്കുന്നു. |
08:06 | കോഡ് സേവ് ചെയ്ത് റണ്‍ ചെയ്യുക. |
08:13 | ഇവിടെ, പ്രായം 15നെക്കാൾ കുറവ് എന്ന ആദ്യത്തെ കണ്‍ഡിഷൻ ശരിയല്ലെങ്കിലും |
08:20 | പ്രായം 18ൽ കുറവും ഭാരം 40ൽ കുറവും എന്ന രണ്ടാമത്തെ കണ്‍ഡിഷൻ ശരിയാണ്. |
08:27 | അതിനാൽ ഔട്ട്പുട്ട് True ആണ്. |
08:30 | Expression വ്യക്തമാക്കുന്നതിനും സംശയം ഒഴിവാക്കുന്നതിനും പരാൻതീസിസ് ഉപയോഗിക്കുക. |
08:36 | ഇങ്ങനെയാണ് നമ്മൾ ഒന്നിലധികം കണ്‍ഡിഷനുകൾ പരിശോധിക്കുന്നതിന് logical operators ഉപയോഗിക്കുന്നത്. |
08:44 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
08:47 | ഇവിടെ പഠിച്ചത്, logical operators, logical operators ഉപയോഗിച്ച് ഒന്നിലധികം കണ്‍ഡിഷനുകൾ പരിശോധിക്കുന്നത്. |
08:54 | പരാൻതീസിസ് ഉപയോഗിച്ച് മുൻഗണന ക്രമം മാറ്റുന്നത്. |
09:00 | ഒരു അസ്സൈൻമെന്റ്, |
09:02 | ഇവിടെ കാണിച്ചിരിക്കുന്ന രണ്ട് expressionsഉം ഒരേ അർത്ഥം ഉള്ളവയാണോ എന്ന് കണ്ടെത്തുക. |
09:10 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:18 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:23 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:30 | കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
09:36 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:40 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:46 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:52 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |