Java/C2/Logical-Operations/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time' Narration
00:02 Javaയിലെ Logical Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:11 logical operators ഉപയോഗിച്ച് ഒന്നിലധികം expressions പരിശോധിക്കുന്നത്. കൂടാതെ പരാൻതീസിസ് ഉപയോഗിച്ച് മുൻഗണന ക്രമത്തെ മറികടക്കുന്നത്.
00:20 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu 11.10,

JDK 1.6

Eclipse 3.7

00:30 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Javaയിലെ relational operators അറിഞ്ഞിരിക്കണം.
00:35 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:40 ഒന്നിലധികം conditions പരിശോധിക്കുന്നതിന് logical operators ഉപയോഗിക്കുന്നു.
00:48 Javaയിൽ ലഭ്യമായ logical operators ഇവയാണ്.
00:54 and, or, not. ഓരോന്നും വിശദമായി പരിശോധിക്കാം. Eclipseലേക്ക് പോകുക.
01:04 ഇവിടെ നമുക്ക് Eclipse IDEയും ബാക്കിയുള്ള കോഡിന് ആവശ്യമായ ഘടനയും ഉണ്ട്.
01:10 LogicalOperators എന്ന class സൃഷ്ടിച്ച് അതിൽ main method ചേർത്തിട്ടുണ്ട്.
01:15 ചില വേരിയബിളുകൾ സൃഷ്ടിക്കുന്നു.
01:20 boolean b ;
01:23 conditionsന്റെ ഫലം bൽ സ്റ്റോർ ചെയ്യുന്നു.
01:29 int age is equal to 11
01:35 int weight is equal to 42
01:42 നമുക്ക് ഒരു വ്യക്തിയുടെ പ്രായവും ഭാരവും അറിയാം.
01:46 നമ്മൾ ആ വ്യക്തിയുടെ പ്രായം 18ന് താഴെയാണോയെന്നും ഭാരം കുറഞ്ഞത്‌ 40kgയെങ്കിലും ഉണ്ടോ എന്നും പരിശോധിക്കുന്നു.
01:52 ഇത് എങ്ങനെ ചെയ്യുമെന്ന് നോക്കാം.
01:57 b is equal to age less than 18 ampersand ampersand weight greater than equal to 40
02:19 ഈ സ്റ്റേറ്റ്മെന്റിൽ രണ്ട് expressionsഉം അതിന് ഇടയിൽ ഇരട്ട ampersand ചിഹ്നവും ഉണ്ട്.
02:24 ഇത് പ്രായം 18ൽ താഴെയാണോ എന്നും ഭാരം 40ന് സമമോ അതിൽ കൂടുതലോ ആണോ എന്നും പരിശോധിക്കുന്നു.
02:31 ഇതിനെ and ഓപ്പറേഷൻ എന്ന് പറയുന്നു.
02:35 ഇപ്പോൾ bയുടെ മൂല്യം പ്രിന്റ്‌ ചെയ്യാം.
02:40 System dot out dot println(b);
02:48 സേവ് ചെയ്ത് റണ്‍ ചെയ്യുക.
02:56 രണ്ട് കണ്‍ഡിഷനുകളും satisfy ചെയ്യുന്നതിനാൽ ഔട്ട്‌പുട്ട് true ആണെന്ന് കാണാം.
03:02 ഒരു കണ്‍ഡിഷൻ satisfy ചെയ്യാത്ത രീതിയിൽ “weight”ൽ മാറ്റം വരുത്തി കോഡ് വീണ്ടും റണ്‍ ചെയ്യുക.
03:08 42നെ 32 ആക്കുക.
03:14 സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:21 ഇപ്പോൾ ഔട്ട്‌പുട്ട് false ആണ്.
03:24 എന്തെന്നാൽ, പ്രായം 18ൽ താഴെ എന്ന കണ്‍ഡിഷൻ ശരിയാകുന്നു.
03:29 പക്ഷേ ഭാരം 40ന് സമമോ അതിനെക്കാൾ കൂടുതലോ ആകണം എന്ന കണ്‍ഡിഷൻ satisfy ചെയ്യുന്നില്ല.
03:34 ഫലം true ആകാൻ, രണ്ട് കണ്‍ഡിഷനുകളും true ആക്കേണ്ട സാഹചര്യങ്ങളിൽ ആണ് and ഉപയോഗിക്കുന്നത്.
03:39 അതിനാലാണ് ഔട്ട്‌പുട്ട് false ആയത്.
03:43 ഇങ്ങനെ ഇരട്ട ampersand ചിഹ്നം ഉപയോഗിച്ച് and ഓപ്പറേഷൻ നടത്താം.
03:53 ഇനി ഏതെങ്കിലും ഒരു കണ്‍ഡിഷൻ മാത്രം satisfy ചെയ്താൽ മതി എന്ന സാഹചര്യത്തിൽ എങ്ങനെയെന്ന് നോക്കാം.
03:59 അതായത് ആദ്യത്തെ കണ്‍ഡിഷനോ അല്ലെങ്കിൽ രണ്ടാമത്തെ കണ്‍ഡിഷനോ true ആയാൽ മതി.
04:05 ഇതിന് or ഓപ്പറേറ്റർ ഉപയോഗിക്കുന്നു.
04:09 നേരത്തേയുള്ള കണ്‍ഡിഷൻ നീക്കം ചെയ്യാം.
04:15 ടൈപ്പ് ചെയ്യുക
04:17 age less than equal to 15 pipe pipe weight less than equal to 30
04:35 ഇവിടെ രണ്ട് കണ്‍ഡിഷനുകളും അവയ്ക്ക് ഇടയിൽ ഇരട്ട pipe ചിഹ്നവും ഉണ്ട്.
04:40 ഈ സ്റ്റേറ്റ്മെന്റ്, തന്നിട്ടുള്ള രണ്ട് കണ്‍ഡിഷനുകളിൽ ഏതെങ്കിലും ഒന്നെങ്കിലും satisfy ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നു.
04:46 ഔട്ട്‌പുട്ട് കാണുന്നതിനായി കോഡ് റണ്‍ ചെയ്യാം. സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:54 ഔട്ട്‌പുട്ട് True ആണെന്ന് കാണുന്നു.
04:57 എന്തെന്നാൽ or ഓപ്പറേഷന്, andനെ പോലെ രണ്ട് കണ്‍ഡിഷനുകളും ശരിയാകണമെന്ന് നിർബന്ധമില്ല.
05:03 ഇതിന് ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയായാൽ മതി.
05:06 അതിനാൽ ഭാരത്തിന്റെ കണ്‍ഡിഷൻ satisfy ചെയ്തില്ലെങ്കിലും പ്രായത്തിന്റെ കണ്‍ഡിഷൻ satisfy ചെയ്യുന്നതിനാൽ ഔട്ട്‌പുട്ട് true എന്ന് കിട്ടുന്നു.
05:18 രണ്ട് കണ്‍ഡിഷനുകളും false ആകത്തക്ക വിധത്തിൽ “age” മാറ്റം വരുത്താം.
05:25 11നെ 17 ആക്കുക.
05:30 സേവ് ചെയ്ത് റണ്‍ ചെയ്യുക.
05:36 ഇപ്പോൾ ഔട്ട്‌പുട്ട് false ആണ്, എന്തെന്നാൽ രണ്ട് കണ്‍ഡിഷനുകളും തെറ്റാണ്.
05:41 ഈ രീതിയിൽ, ഇരട്ട PIPE ചിഹ്നം ഉപയോഗിച്ച് or ഓപ്പറേഷൻ നടത്തുന്നു.
05:50 ഇപ്പോൾ നമുക്ക് വ്യക്തിയുടെ പ്രായം 15ൽ കൂടുതൽ ആണോയെന്നും ഭാരം 30kgയിൽ കൂടുതൽ ആണോയെന്നും പരിശോധിക്കാം.
05:57 അതായത്, ഇപ്പോഴത്തേതിന് നേരെ വിപരീതമായ കണ്‍ഡിഷൻ.
06:03 ഇതിനായി not ഓപ്പറേഷൻ ഉപയോഗിക്കുന്നു.
06:07 ആദ്യം കണ്‍ഡിഷൻ പരാൻതീസിസിന് ഉള്ളിലാക്കുക.
06:17 കണ്‍ഡിഷന് മുൻപിൽ ഒരു exclamation മാർക്ക്‌ ചേർക്കുക.
06:25 Exclamation മാർക്ക്‌ ഉപയോഗിക്കുമ്പോൾ പരാൻതീസിസിന് ഉള്ളിലുള്ളതിന്റെ നേരെ വിപരീതമായ കണ്‍ഡിഷൻ പരിശോധിക്കുന്നു.
06:32 നേരത്തേലത്തെ ഔട്ട്പുട്ട് false ആയതിനാൽ ഇപ്പോൾ അത് true ആയിരിക്കണം. നമുക്ക് നോക്കാം.
06:38 സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:44 ഔട്ട്‌പുട്ട് നേരത്തെയുള്ളതിന് വിപരീതം ആണെന്ന് കാണാം.
06:48 ഈ രീതിയിൽ, Exclamation mark ഉപയോഗിച്ച് not ഓപ്പറേഷൻ നടത്തുന്നു. ഇനി പ്രായം 15 ൽ കുറവായ അല്ലെങ്കിൽ പ്രായം 18ൽ കുറവായതും ഭാരം 40 kgയിൽ കുറവായതുമായ ആൾക്കാരെ കണ്ടെത്തണം എന്ന് കരുതുക.
07:04 ഈ കണ്‍ഡിഷൻ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.
07:07 നേരത്തേയുള്ള കണ്‍ഡിഷൻ നീക്കം ചെയ്ത് ടൈപ്പ് ചെയ്യുക.
07:12 age less than 15
07:15 or age less than 18
07:24 and weight less than 40
07:33 ഈ കണ്‍ഡിഷൻ ആശയ കുഴപ്പം ഉണ്ടാക്കുന്നതായി കാണാം.
07:36 അതായത്, or ഓപ്പറേഷൻ ആണോ and ഓപ്പറേഷൻ ആണോ മുൻപേ നടക്കുന്നത് എന്ന് മനസിലാകുന്നില്ല.
07:42 ഇത് ഓപ്പറേറ്ററിന്റെ മുൻഗണന ക്രമത്തിന് അനുസരിച്ചാണ്.
07:46 ഇത്തരം സാഹചര്യങ്ങളിൽ കണ്‍ഡിഷൻ വ്യക്തമാകുന്നതിനും മുൻഗണന ക്രമം മറി കടക്കുന്നതിനുമായി പരാൻതീസിസ് ഉപയോഗിക്കുന്നു.
07:53 അതിനാൽ പരാൻതീസിസ് ചേർക്കുന്നു.
08:06 കോഡ് സേവ് ചെയ്ത് റണ്‍ ചെയ്യുക.
08:13 ഇവിടെ, പ്രായം 15നെക്കാൾ കുറവ് എന്ന ആദ്യത്തെ കണ്‍ഡിഷൻ ശരിയല്ലെങ്കിലും
08:20 പ്രായം 18ൽ കുറവും ഭാരം 40ൽ കുറവും എന്ന രണ്ടാമത്തെ കണ്‍ഡിഷൻ ശരിയാണ്.
08:27 അതിനാൽ ഔട്ട്‌പുട്ട് True ആണ്.
08:30 Expression വ്യക്തമാക്കുന്നതിനും സംശയം ഒഴിവാക്കുന്നതിനും പരാൻതീസിസ് ഉപയോഗിക്കുക.
08:36 ഇങ്ങനെയാണ് നമ്മൾ ഒന്നിലധികം കണ്‍ഡിഷനുകൾ പരിശോധിക്കുന്നതിന് logical operators ഉപയോഗിക്കുന്നത്.
08:44 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:47 ഇവിടെ പഠിച്ചത്, logical operators, logical operators ഉപയോഗിച്ച് ഒന്നിലധികം കണ്‍ഡിഷനുകൾ പരിശോധിക്കുന്നത്.
08:54 പരാൻതീസിസ് ഉപയോഗിച്ച് മുൻഗണന ക്രമം മാറ്റുന്നത്.
09:00 ഒരു അസ്സൈൻമെന്റ്,
09:02 ഇവിടെ കാണിച്ചിരിക്കുന്ന രണ്ട് expressionsഉം ഒരേ അർത്ഥം ഉള്ളവയാണോ എന്ന് കണ്ടെത്തുക.
09:10 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:18 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:23 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:30 കൂടുതൽ വിവരങ്ങൾക്കായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
09:36 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:40 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:46 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:52 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan