Spoken-Tutorial-Technology/C2/Editing-a-spoken-tutorial-using-Movie-Maker/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:04 നമസ്കാരം. CDEEP, IIT Bombay യുടെ spoken tutorial ലേക്ക് ഏവര്ക്കും സ്വാഗതം.
00:11 വിന്ഡോസ് മൂവി മേക്കര് ഉപയോഗിച്ച് എങ്ങനെ ഒരു വീഡിയോ എഡിറ്റ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഈ spoken tutorial വിശദീകരിക്കുന്നത്.
00:19 മൈക്രോസോഫ്ട് വിന്ഡോസ്ന്റെ ഘടകമായ വിന്ഡോസ് മൂവി മേക്കര് ഒരു എഡിറ്റിംഗ് സോഫ്റ്റ്വെയര് ആണ്. ഇത് മൈക്രോസോഫ്ട്ന്റെ ME, XP, Vista എന്നീ വെര്ഷന് കളില് ലഭ്യമാണ്.
00:31 ഇത് നിങ്ങളുടെ കമ്പ്യൂട്ടറില് ലഭ്യമല്ലെങ്കില് സൗജന്യമായി www.microsoft.com/downloads എന്ന വെബ്സൈറ്റില് നിന്നും ഡൌണ്ലോഡ് ചെയ്യാവുന്നതാണ്.
00:42 ഇതിനായി നിങ്ങള്ക്കാവശ്യം ഒരു ഹെഡ് സെറ്റ് അല്ലെങ്കില് സ്പീകെര്സ് .
00:47 പ്രോഗ്രാം ആരംഭിക്കുന്നതിനായി വിന്ഡോസ് മൂവി മേക്കര് icon ഇല് ഡബിള് ക്ലിക്ക് ചെയ്യുക.
00:52 ഇത് നിങ്ങളുടെ സ്ക്രീനില് ഒരു എമ്പ്ടി മൂവി പ്രൊജക്റ്റ് ഓപ്പണ് ചെയ്യും.
00:57 സ്ക്രീനിന്റെ മുകള് ഭാഗത്തായി മെയിന് മെനു കാണാം. മെയിന് മെനുവിലുള്ള options നെ കുറിച്ച് പിന്നീട് വിശദീകരിക്കുന്നതാണ്.
01:05 സ്ക്രീനിന്റെ ഇടതു ഭാഗത്തായി ഒരു മൂവി ടാസ്ക് പാനലും മദ്ധ്യത്തായ് കളക്ഷന് പാനലും വലതു ഭാഗത്തായി ഒരു ഡിസ്പ്ലേ പാനലും കാണാം.
01:17 ആദ്യമായി വിന്ഡോസ് മൂവി മേക്കര് ഉപയോഗിക്കുമ്പോള് നിങ്ങളുടെ കളക്ഷന് പാനല് എമ്പ്ടി ആയിരിക്കും
01:23 പ്രൊജെക്ടിനു വേണ്ട വീഡിയോ ക്ലിപ്സ്, audio naration , music files എന്നിവ ഇമ്പോര്ട്ട് ചെയ്യുമ്പോള് കളക്ഷന് പാനലില് കാണാവുന്നതാണ്.
01:32 എന്നാല് നിങ്ങള് ഈ പ്രോഗ്രാം നേരത്തെ ഉപയോഗിച്ചിട്ടുണ്ടെങ്കില് ഇമ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ള വീഡിയോ ഓഡിയോ ക്ലിപ്സ് കളക്ഷന് പാനലില് ഉണ്ടാകും.
01:42 അടുത്തതായി ctrl + A അമര്ത്തി കളക്ഷന് പാനലില് ഉള്ള എല്ലാ ക്ലിപ്സും സെലക്ട് ചെയ്യുക. ഏതെങ്കിലും ഒരു ക്ലിപ്പില് റൈറ്റ് ക്ലിക്ക് ചെയ്തു ഡിലീറ്റ് option തിരഞ്ഞെടുക്കുക.
01:52 ഇപ്പോള് നിങ്ങള്ക്ക് ഒരു എമ്പ്ടി മൂവി പ്രൊജക്റ്റ് സ്ക്രീനില് ഉള്ളതിനാല് ആവശ്യമുള്ള files വിന്ഡോസ് മൂവി മെക്കരിലോട്ടു ഇമ്പോര്ട്ട് ചെയ്യാവുന്നതാണ്.
01:59 മൂവി ടാസ്ക് പാനലും അനവധി options ഉണ്ട്. അവയില് പ്രധാനം capture video, edit movie, finish movie എന്നിവയാണ്.
02:09 മൂവി മേകിംഗ് ടിപ്സ് എന്നത് ഇതില് പെടുന്ന മറ്റൊരു option ആണ്. capture video ഇല് നിങ്ങള്ക്കു ഇമ്പോര്ട്ട് വീഡിയോ എന്ന option കാണാം.
02:19 ഇത് ക്ലിക്ക് ചെയ്യുക. അല്ലെങ്കില് മെയിന് മെനുവിലുള്ള ഫയല് ക്ലിക്ക് ചെയ്തു ഇമ്പോര്ട്ട് ഇന്ടു കളക്ഷന് തിരഞ്ഞെടുക്കുക.
02:30 ഈ രണ്ടു ചോയ്സും ഇമ്പോര്ട്ട് ഫയല് ടു കളക്ഷന് ടയലോഗ് ബോക്സ് ഓപ്പണ് ചെയ്യും. ഇവിടെ നിങ്ങള് എഡിറ്റ് ചെയ്യുവാന് ഉദ്ദേശിക്കുന്ന വീഡിയോ യുടെ ഫയല് നയിമും പാത്തും കൊടുക്കുക.
02:39 ഞാന് ഈ വീഡിയോ ചൂസ് ചെയ്തു ഇമ്പോര്ട്ട് ബട്ടണ് ക്ലിക്ക് ചെയ്തു. സെലക്ട് ചെയ്ത വീഡിയോ കളക്ഷന് പാനലിലേക്ക് ഇമ്പോര്ട്ട് ചെയ്യുന്നതായി കാണാം.
02:53 വീഡിയോ വളരെ വലുതാണെങ്കില് വിന്ഡോസ് മൂവി മേക്കര് ഇതിനെ ഓട്ടോമാടിക് ആയി ചെറിയ ക്ലിപ്കളായി സ്പ്ലിറ്റ് ചെയ്യുന്നു.
02:58 ctrl + A ഉപയോഗിച്ച് ഈ ക്ലിപ്കളെ സെലക്ട് ചെയ്യാവുന്നതാണ്. അടുത്തതായി ഏതെങ്കിലും ക്ലിപില് റൈറ്റ് ക്ലിക്ക് ചെയ്തു add to time line എന്ന option തിരഞ്ഞെടുക്കുക.
03:12 കളക്ഷന് പാനലിലെ ഓര്ഡര് പോലെ ഈ ക്ലിപ്കള് ടൈം ലൈനില് ആഡ് ചെയ്യുന്നതായി കാണാം.
03:17 ആവശ്യമെങ്കില് ഈ ക്ലിപ്പുകള് ഒന്നൊന്നായി drag and drop ചെയ്തു ടൈം ലൈനിലേക്ക് ആഡ് ചെയ്യാവുന്നതാണ്. എന്നാല് വിന്ഡോസ് വിസ്താ ഉപയോഗിക്കുന്നവര് ശ്രദ്ധിക്കുക.
03:30 വിസ്തയിലെ മൂവി മേക്കര് വീഡിയോ ചെറിയ ക്ലിപ്പുകള് ആക്കുന്നില്ല. ഇതൊരു സിംഗിള് ക്ലിപ്പ് ആയി കളക്ഷന് പാനലില് കാണുന്നു. അതിനാല് വീഡിയോ റൈറ്റ് ക്ലിക്ക് ചെയ്തു ആഡ് ടു ടൈം ലൈന് തിരഞ്ഞെടുക്കുക.
03:39 ഇത് മുഴുവന് വീഡിയോയും ഒരു സിംഗിള് ക്ലിപ്പായി ടൈം ലൈനിലേക്ക് ആഡ് ചെയ്യും.
03:54 ടൈം ലൈനിന്റെ മുകളില് ഉള്ള നീല ചതുരം ശ്രദ്ധിക്കുക. ഫ്രെയിം ഹെഡ് എന്നറിയപ്പെടുന്ന
04:00 ഇത് ടൈം ലൈനില് വീഡിയോയുടെ ആ സമയമുള്ള സ്ഥാനം കാണിക്കുന്നു ഇപ്പോള് ഫ്രെയിം ഹെഡ് default ആയി ടൈം ലൈനിന്റെ തുടക്കത്തിലാണ്.
04:09 ആദ്യ ക്ലിപില് ക്ലിക്ക് ചെയ്യുക. ആദ്യ ക്ലിപ്പ് അഥവാ വീഡിയോയുടെ തുടക്കം ഡിസ്പ്ലേ പാനലില് ഇപ്പോള് കാണാവുന്നതാണ്.
04:19 വീഡിയോ പ്ലേ ചെയ്യപ്പെടുമ്പോള് ഡിസ്പ്ലേ പാനലില് വീഡിയോ കാണാവുന്നതാണ്. ഡിസ്പ്ലേ പാനലിന്റെ താഴെയുള്ള vcr controls നിങ്ങള് ശ്രദ്ധിച്ചിരിക്കും.
04:30 ഇത് വിശദീകരിക്കുന്നതിനു മുന്പ് ഞാന് ഫ്രെയിം ഹെഡ് ഇവിടേയ്ക്ക് മൂവ് ചെയ്യുകയാണ്.
04:38 ഇവിടെ ഉള്ള ആദ്യത്തെ ബട്ടന് pause ബട്ടണ് ആണ്. പ്ലേ മോഡില് ഫ്രെയിം ഹെഡ് മുന്നോട്ടു നീങ്ങുന്നു.
04:46 എന്നാല് pause മോഡില് ഫ്രെയിം ഹെഡ് അപ്പോഴുള്ള സ്ഥാനത്തു തന്നെ നില്ക്കുന്നു.
04:51 രണ്ടാമത്തെ ബട്ടണ് പ്ലായ്ബാക് സ്റ്റോപ്പ് ചെയ്യുവാനുള്ളതാണ്.
04:55 അപ്പോള് ഫ്രെയിം ഹെഡ് ടൈം ലൈന്റെ ആരംഭ സ്ഥാനത്തേക്ക് പോകും.
05:03 ഇപ്പോള് ഞാന് ഫ്രെയിം ഹെഡ് ഇവിടേയ്ക്ക് മൂവ് ചെയ്യുന്നു.
05:15 മൂന്നാമത്തെ ബട്ടണ് ഒരു ക്ലിപ്പ് ഒരു സമയം rewind ചെയ്യുവാനുള്ളതാണ്. ഫ്രെയിം ഹെഡ് അപ്പോള് ഒരു ക്ലിപ്പ് പുറകോട്ടു പോകുന്നതായി കാണാം.
05:21 എന്നാല് ആറാമത്തെ ബട്ടണ് ക്ലിപ്പ് ഒരു സമയം ഫാസ്റ്റ് ഫോര്വേഡ് ചെയ്യുവാനുള്ളതാണ്.
05:25 ഇതേ സമയം ഫ്രെയിം ഹെഡ് ഒരു ക്ലിപ്പ് ഫോര്വേഡ് പോകുന്നതി കാണാം.
05:32 നാലും അഞ്ചും ബട്ടണുകള് rewind ഉം ഫാസ്റ്റ് ഫോര്വേഡ് ഉം ചെയ്യുവാനുപയോഗിക്കുന്നു.
05:40 ഫ്രെയിം ഹെഡ് ഒരു ഫ്രെയിം ഒരു സമയം മൂവ് ചെയ്യുന്നതായി ശ്രദ്ധിക്കുക.
05:49 ഈ കാണുന്ന ബട്ടണ് ആണ് സ്പ്ളിറ്റ് ബട്ടണ്. ഇത് ക്ലിപ്പുകളെ അതായതു ഓഡിയോ/വീഡിയോ ക്ലിപ്പുകളെ ഫ്രെയിം ഹെഡ് ഉള്ള സ്ഥാനത് രണ്ടായി സ്പ്ളിറ്റ് ചെയ്യുന്ന്നു.
06:01 ഒരു ഡെമോ കാണിക്കുന്നു. ഞാന് ഫ്രെയിം ഹെഡ് ഇങ്ങോട്ട് മൂവ് ചെയ്തു സ്പ്ളിറ്റ് ബട്ടണ് ക്ലിക്ക് ചെയ്തു.
06:08 ഇപ്പോള് ക്ലിപ്പ് രണ്ടു ക്ലിപ്പുകളായ് സ്പ്ളിറ്റ് ചെയ്യപ്പെട്ടതായി കാണാം. ഇത് വളരെ ശക്തമായ ഒരു എഡിറ്റിംഗ് ടൂള് ആണ്.
06:18 ഇനി ഞാന് വിശദീകരിക്കാന് പോകുന്നത് ടൈം ലൈനിന്റെ layout നെ ക്കുറിച്ചാണ്.
06:22 ടൈം ലൈന് വീഡിയോ, ഓഡിയോ/മ്യൂസിക്, ടൈറ്റില് ഓവറ്ലേ എന്നീ മൂന്നു തരത്തില് തിരിച്ചിരിക്കുന്നു. വീഡിയോയുടെ അടുത്തുള്ള + ബട്ടണ് ക്ലിക്ക് ചെയ്യുക.
06:35 ഇത് വീഡിയോ ടൈം ലൈനെ expand ചെയ്തു ഓഡിയോ ടൈം ലൈനെ ഡിസ്പ്ലേ ചെയ്യും. ഇത് ഡബ് ചെയ്യുവാന് ഉപയോഗപ്രദമാകും.
06:44 ഡബിങ്ങിനെ ക്കുറിച്ച് വേറൊരു tutorial ഇല് വിശദീകരിച്ചിട്ടുണ്ട്. അത് കാണുക.
06:51 വീഡിയോ ടൈം ലൈനിനെ collapse ചെയ്യുന്നതിനായി വീഡിയോയുടെ അടുത്തുള്ള ബട്ടണ് ക്ലിക്ക് ചെയ്യുക.
06:58 ടൈം ലൈനില് നിരവധി എഡിറ്റിങ്ങിനു സഹായിക്കുന്ന icons കാണാം.
07:06 സൂം ഇന് ബട്ടണ് വീഡിയോ ടൈം ലൈനിനെ സ്ട്രെട്ച് ചെയ്തു വീഡിയോയുടെ ഓരോ ഫ്രൈമിനെയും എഡിറ്റ് ചെയ്യുന്നു.
07:15 സൂം ഔട്ട് ബട്ടണ് വീഡിയോ ടൈം ലൈന് collapse ചെയ്തു മുഴുവന് വീഡിയോയെയും ടൈം ലൈനില് കാണിക്കുന്നു.
07:24 അടുത്ത ബട്ടണ് rewind TIME LINE ബട്ടണ് ആണ്.
07:26 ഇത് ക്ലിക്ക് ചെയ്താല് ഫ്രെയിം ഹെഡ് തുടക്കത്തിലേക്ക് പോകും.
07:32 ഈ പ്ലേ ടൈം ലൈന് ബട്ടണ് ക്ലിക്ക് ചെയ്താല് ഡിസ്പ്ലേ പാനലില് വീഡിയോ ഡിസ്പ്ലേ ആകും.
07:40 പ്ലേ ബട്ടണ് VCR controls ലെ പ്ലേ ബട്ടനെ പോലെ പ്രവര്ത്തിക്കുന്നു. windows movie maker ഇലെ വിവിധ features നെക്കുരിച്ചറിയാന് മൂവി ടാസ്ക് പാനലിലെ മൂവി മേകിംഗ് ടിപ്സ് നോക്കുക.
07:46 വിന്ഡോസ് മൂവി മേക്കര് സ്ക്രീനിന്റെ ബേസിക് ലേ ഔട്ട് ഇപ്പോള് മനസിലായിക്കാണുമല്ലോ
07:57 ഇനി ഒരു വീഡിയോയിലേക്ക് എങ്ങനെ ചില ഭാഗങ്ങള് ആഡ്/റിമൂവ് ചെയ്യുവാന് കഴിയുമെന്ന് നോക്കാം.
08:09 ഇവിടെ ഞാന് സൂം ഇന് ചെയ്യുന്നു. ഇമ്പോര്ട്ട് ചെയ്ത വീഡിയോ പ്ലേ ചെയ്തു എഡിറ്റ് ചെയ്യേണ്ട ഭാഗം മനസിലാക്കുക.
08:25 ഈ വീഡിയോ കുറച്ചു സെകണ്ട്സ് റിമൂവ് ചെയ്യേണ്ടതുണ്ട്.
08:30 അതിനായി ഞാന് ഫ്രെയിം ഹെഡ് ഇങ്ങോട്ട് മൂവ് ചെയ്തു
08:36 ക്ലിപ്പ് പ്ലേ ചെയ്യുന്നു. ഡിലീറ്റ് ചെയ്യേണ്ട ഭാഗത്തിന് മുന്നില് ഫ്രെയിം ഹെഡ് വയ്ക്കുന്നു. തുടര്ന്ന് ക്ലിപ്പ് പ്ലേ ചെയ്യുന്നു. ഡിലീറ്റ് ചെയ്യുന്ന ഭാഗമെത്തുമ്പോള് പോസ് ചെയ്തു
08:42 സ്പ്ളിറ്റ് ബട്ടണ് ക്ലിക്ക് ചെയ്തു.
08:46 ഇപ്പോള് ക്ലിപ്പ് സ്പ്ളിറ്റ് ആയതായി ശ്രദ്ധിക്കുക.
08:50 ഇനി പ്ലേ ബാക്ക് റെസ്യും ചെയ്തതിനു ശേഷം ഡിലീറ്റ് ചെയ്യേണ്ട ഭാഗത്തിന്റെ അവസാനമെത്തുമ്പോള് വീണ്ടും പോസ് ചെയ്തു
08:57 സ്പ്ളിറ്റ് ബട്ടണ് ക്ലിക്ക് ചെയ്യുന്നു. ഡിലീറ്റ് ചെയ്യേണ്ട ഭാഗം ഒരു പ്രത്യേക ക്ലിപ്പ് ആയി ടൈം ലൈനില് കാണാം.
09:04 ഇപ്പോള് ക്ലിപ്പില് ക്ലിക്ക് ചെയ്തു ക്ലിപ്പ് സെലക്ട് ചെയ്തതിനു ശേഷം കീ ബോര്ഡില് ഡിലീറ്റ് ബട്ടണ് അമര്ത്തുക.
09:15 ഒരു ക്ലിപ്പ് ഡിലീറ്റ് ചെയ്തു കഴിഞ്ഞാല് അടുത്ത ക്ലിപ്പ് മുന്നോട്ടു നീങ്ങി മുന്നിലുള്ള ക്ലിപ്പിന്റെ എന്ടുമായ് കൂടിച്ചേരുന്നു.
09:22 വീഡിയോയുടെ തുടര്ച്ച നിലനിര്ത്തുന്നതിന് മൂവി മേക്കര് തന്നെ ഇത് ചെയ്യുന്നു.
09:27 ഒരു ക്ലിപ്പിലെ ഏതെങ്കിലും ഭാഗം ഡിലീറ്റ് ചെയ്താല് വീഡിയോയും ഓടിയോയും ഡിലീറ്റ് ആകും.
09:35 ഇങ്ങനെ ഒരു വീഡിയോയില് നിന്നും ചില ഭാഗങ്ങള് ഡിലീറ്റ് ചെയ്യാവുന്നതാണ്.
09:39 അടുത്തതായി ഒരു വീഡിയോയിലെക്കു എങ്ങനെ എക്സ്ട്രാ ക്ലിപ്പ് ചേര്ക്കുവാന് കഴിയുമെന്ന് ടെമോന്സ്ട്രെട്റ്റ് ചെയ്യുന്നു.
09:44 എനിക്ക് ആഡ് ചെയ്യുവാനുള്ള ചെറിയ ക്ലിപ്പ് കളക്ഷന് പാനലിലേക്ക് ഇമ്പോര്ട്ട് ചെയ്യുന്നതിനായി
09:49 ഇമ്പോര്ട്ട് വീഡിയോ ക്ലിക്ക് ചെയ്യുന്നു. ഞാനീ ഫയല് സെലക്ട് ചെയ്യുന്നു.
09:55 ഞാൻ എന്റെ വീഡിയോ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു ചെറിയ ക്ലിപ്പ്. അങ്ങനെ ഞാൻ വീഡിയോ ക്ലിക്കുചെയ്ത് ശേഖരം പാനലിൽ അത് ഇറക്കുകയും ചെയ്യും.
10:03 ഇമ്പോര്ട്ട് ബട്ടണ് ക്ലിക്ക് ചെയ്യുമ്പോള് കളക്ഷന് പാനലിലേക്ക് ക്ലിപ്പ് ആഡ് ചെയ്യുന്നതി കാണാം.
10:12 ക്ലിപ്പില് ക്ലിക്ക് ചെയ്തു തിരഞ്ഞെടുത്തതിനു ശേഷം ടൈം ലൈനില് എവിടെ ആണോ വേണ്ടത് അവിടേക്ക് ഡ്രാഗ് ചെയ്യുക.
10:19 മൗസ് ബട്ടണ് റിലീസ് ചെയ്തു ക്ലിപ്പ് കറണ്ട് പോസിഷനിലേക്ക് ചേര്ക്കാം.
10:27 ഒരു പുതിയ ക്ലിപ്പ് മറ്റൊരു ക്ലിപ്പിന്റെ തുടക്കത്തിലോ അവസാനഭാഗത്തോ ചേര്ക്കാന് സാധിക്കും.
10:36 എന്നാല് മദ്ധ്യ ഭാഗത്തായി ക്ലിപ്പ് ചേര്ക്കണമെങ്കില് ടൈം ലൈനില് ഉള്ള ക്ലിപ്പ് സ്പ്ളിറ്റ് ചെയ്തു പുതിയ ക്ലിപ്പ് ആഡ് ചെയ്യാം.
10:44 ഇങ്ങനെ വീഡിയോയിലെക്കു എക്സ്ട്രാ ഭാഗങ്ങള് ചേര്ക്കാം. ഇതിലൂടെ ഒന്നോ രണ്ടോ വീഡിയോ ഒരുമിച്ചു ചേര്ക്കുവാന് കഴിയും.
10:52 അടുത്തതായി ഒരു ക്ലിപ്പിന്റെയോ ക്ലിപ്പിന്റെ ചില ഭാഗങ്ങളുടെയോ നീളം എങ്ങനെ കൂട്ടാന് കഴിയും എന്ന് ടെമോന്സ്ട്രെറ്റ് ചെയ്യുന്നു.
11:01 ഡബ് ചെയ്യുമ്പോള് ഇത് വളരെ ഉപയോഗപ്രദമാണ്.
11:04 ചിലപ്പോള് ഡബ് ചെയ്യുവാന് ഉപയോഗിക്കുന്ന ഭാഷയില് വീഡിയോയുടെ ഒറിജിനല് ഭാഷയില് പറഞ്ഞിരിക്കുന്ന കാര്യം വിശദീകരിക്കുവാന് കൂടുതല് വാക്കുകള് വേണ്ടി വരും.
11:13 ഈ സമയം ഓഡിയൊയുമായി synchronize ചെയ്യുവാന് വീഡിയോ ക്ലിപ്പിന്റെ സമയം കൂട്ടേണ്ടി വരും.
11:21 എക്സ്റ്റണ്ടു ചെയ്യേണ്ട ഭാഗം ക്ലിപ്പ് ഡിലീറ്റ് ചെയ്യുന്ന പ്രൊസീജര് അനുസരിച്ച് സെലക്ട് ചെയ്യുക.
11:29 ഇതിവിടെ ടെമോന്സ്ട്രെറ്റ് ചെയ്യുന്നു. ഞാന് ഫ്രെയിം ഹെഡ് ഇവിടെ വയ്ക്കുന്നു. വീഡിയോ സ്പ്ളിറ്റ് ചെയ്യുന്നു. വീഡിയോ പ്ലേ ചെയ്ത ശേഷം പോസ് ചെയ്യുന്നു. വീണ്ടും സ്പ്ളിറ്റ് ബട്ടണ് ക്ലിക്ക് ചെയ്യുന്നു. ക്ലിപ്പ്ഡു ഭാഗം സെലക്ട് ചെയ്യുന്നു. റൈറ്റ് ക്ലിക്ക് ചെയ്തു കോപ്പി ചെയ്യുന്നു. പുതിയ ക്ലിപ്പ് പേസ്റ്റ് ചെയ്യേണ്ട ഭാഗത്ത് ഫ്രെയിം ഹെഡ് വയ്ക്കുന്നു. റൈറ്റ് ക്ലിക്ക് ചെയ്ത ശേഷം പേസ്റ്റ്.
11:56 അല്ലെങ്കില് കീ ബോര്ഡില് ctrl + c കോപ്പി ചെയ്യുവാനും ctrl + v പേസ്റ്റ് ചെയ്യുവാനും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില് വീഡിയോ എത്ര സെക്കണ്ട് വേണമെങ്കിലും എക്സ്റ്റണ്ടു ചെയ്യാവുന്നതാണ്.
12:08 ആവശ്യത്തില് കൂടുതല് സമയം ക്ലിപ്പ് എക്സ്റ്റണ്ടു ചെയ്യുകയും പിന്നീടു ആവശ്യമില്ലാത്ത ഭാഗം കട്ട് ചെയ്തു കളയുകയുമാണ് നല്ലത്.
12:18 മൗസ് മൂവ്മെന്ടു ഇല്ലാത്ത ഒരു ഭാഗം ചൂസ് ചെയ്യുക അല്ലെങ്കില് പുതിയ ക്ലിപില് മൗസ് മൂവ്മെന്ടിന്ടെ റിപ്പട്ടീശന് ഉണ്ടാകാന് സാധ്യതയുണ്ട്.
12:27 ഇത് കാണികള്ക്ക് കണ്ഫ്യൂഷന് ഉണ്ടാക്കും.
12:29 വീഡിയോ എക്സ്റ്റണ്ടു ചെയ്യുവാന് വേണ്ടി കോപ്പിയോ പേസ്ടോ ചെയ്യുമ്പോള് ഇത് ശ്രദ്ധിക്കേണ്ടതാണ്.
12:38 ഇതൊക്കെ ആണ് വിന്ഡോസ് മൂവി മേക്കര്‍ിന്റെ അടിസ്ഥാനപരമായ എഡിറ്റിംഗ് ഫീച്ചേര്സ്.
12:43 വീഡിയോ എഡിറ്റ് ചെയ്യുവാന് ഈ ഫീച്ചേര്സ് ഉപയോഗിക്കാവുന്നതാണ്.
12:49 ഇതോടൊപ്പം എങ്ങനെ ഒരു ഭാഷയില് നിന്നും മറ്റൊരു ഭാഷയിലേക്ക് ഡബ് ചെയ്യാം എന്ന ട്യുട്ടോറിയല് ആവശ്യമായി വന്നേക്കാം.
12:57 ബേസിക് എഡിറ്റിംഗ് ഉം ദാബ്ബിങ്ങും മനസിലാക്കിയാല് അടുത്തതായി വീഡിയോ എഫ്ഫെക്ട്സ്, ട്രസിഷന്, റ്റൈട്ടില്സ്, ക്രെടിട്സ്, ഓഡിയോ, മ്യൂസിക് എന്നിവ വീഡിയോയിലെക്കു ചേര്ക്കുന്നതെങ്ങനെ എന്ന് മറ്റു ട്യുടോറിയാല്സ് നിങ്ങളെ പഠിപ്പിക്കും.
13:13 www.spoken-tutorials.org എന്ന വെബ്സൈറ്റ് റെഫര് ചെയ്യാവുന്നതാണ്. ഈ സൈറ്റില് എല്ലാ ഒപ്പറെറ്റിംഗ് സിസ്ട്ടംസിലെയും സ്പോകെന് ട്യുടോറിയാല്സ്ന്റെ മേകിംഗ്, എഡിറ്റിംഗ്, ഡബ്ബിംഗ് എന്നിവയെ ക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാണ്.
13:32 ഈ ട്യുടോറിയാല് നിങ്ങള്ക്ക് ഉപയോഗ പ്രദമായെന്നു വിശ്വസിക്കുന്നു. നന്ദി നമസ്കാരം.

Contributors and Content Editors

Jyotisolanki, Sneha