PERL/C3/Exception-and-error-handling-in-PERL/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time
Narration
00:01 Exception and error handling in PERLഎന്ന വിഷയത്തിലുള്ള Spoken Tutorial ലേക്കു സ്വാഗതം
00:06 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കാന്‍ പോകുന്നത്:

Catch പിഴവുകൾ കൂടാതെ exceptionsകൈകാര്യം ചെയ്യുന്നതെങ്ങനെയെന്നാണ്.

00:12 ഈ ട്യൂട്ടോറിയലിനു വേണ്ടി ,ഞാന്‍ ഉപയോഗിക്കുന്നത്:

Ubuntu Linux 12.04 ഓപറേറ്റിങ്ങ് സിസ്റ്റവും, Perl 5.14.2, കൂടാതെ gedit ടെക്സ്റ്റ് എഡിറ്ററും ആണ്

00:23 നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു ടെക്സ്റ്റ് എഡിറ്റര്‍ വേണമെങ്കിലും ഉപയോഗിക്കാം
00:27 ഈ ട്യൂട്ടോറിയൽ മനസ്സിലാക്കാനായി നിങ്ങള്‍ക്കു Perl പ്രോഗ്രാമ്മിങ്ങില്‍ അടിസ്ഥാന വിവരം ഉണ്ടായിരിക്കേണ്ടതാണ്.
00:32 അതില്ലെങ്കില്‍ Perl നെ കുറിച്ചുള്ള ഉചിതമായ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ കാണുവാന്‍ spoken tutorial വെബ്സൈറ്റ്സ ന്ദര്‍ശിക്കുക.
00:39 ഒരു errorസംഭവിക്കുമ്പോൾ , സാധാരണയായുള്ള എക്സിക്യൂഷൻ വഴിയിൽ നിന്നും Exception handling പ്രോഗ്രാമിനെ വ്യതിചലിപ്പിക്കുന്നു.
00:47 application അവസാനിപ്പിക്കാതെ പ്രോഗ്രാമിനെ വീണ്ടെടുക്കാനായി Error handling സഹായിക്കുന്നു.
00:53 നമ്മുക്ക് പലരീതിയിൽ പിഴവുകൾ കണ്ടെത്താനും തിരിച്ചറിയാനും കഴിയും. ഇൽ സാധാരണയായി ഉപയോഗിക്കുന്ന കുറച്ചു രീതികളെക്കുറിച്ചു നോക്കാം.
01:01 മറ്റു നടപടികൾ ഒന്നും എടുക്കാതെ ഒരു മുന്നറിയിപ്പ് സന്ദേശം നൽകാനായി warn ഫങ്ക്ഷൻ ഉപയോഗിക്കുന്നു.
01:07 dieഫങ്ക്ഷൻ എക്സിക്യൂഷൻ അവസാനിപ്പിച്ചശേഷം error messageപ്രദർശിപ്പിക്കുന്നു
01:13 ഞാൻ മുന്നേകൂട്ടി സേവ് ചെയ്തുവച്ചിട്ടുള്ള ഒരു മാതൃക പ്രോഗ്രാം ഉപയോഗിച്ചുകൊണ്ട് die ഫങ്ക്ഷനെക്കുറിച്ചു നമ്മുക്ക് മനസ്സിലാക്കാം.
01:20 terminal തുറക്കുക , എന്നിട്ടു gedit die dot pl ampersand എന്നു ടൈപ്പ് ചെയ്യുക, അതിനു ശേഷം Enter അമര്‍ത്തുക.
01:29 ഇത് 'die.pl' ഫയലിലെ കോഡ് ആകുന്നു. നമുക്കിനി ഈ കോഡ് മനസ്സിലാക്കാം
01:35 ഇവിടെ നമ്മൾ divideഎന്നൊരു ഫങ്ക്ഷൻ നിർവചിച്ചിരിക്കുന്നു, അത് രണ്ടു input parameters നെ എടുക്കുന്നു.

അതായതു dollar numerator കൂടാതെ dollar denominator.

01:46 ഫങ്ക്ഷനിലേക്കു parameter list അയക്കാൻ ഉപയോഗിക്കുന്ന ഒരു special variable ആണ് At the rate underscore (@_).
01:53 denominator പൂജ്യം ആകുമ്പോൾ, die ഫങ്ക്ഷൻ സ്ക്രിപ്റ്റിൽ നിന്നും പുറത്തു വരും.
01:57 അത് ഉപയോക്താവിന് വായിക്കാനുള്ള error message നെ പ്രദർശിപ്പിക്കും, അല്ലെങ്കിൽ ഔട്ട്പുട്ടിനെ പ്രിൻറ്റ് ചെയ്യും
02:05 function call പ്രസ്താവനകൾ ഇവയാകുന്നു.
02:08 രണ്ടാമത്തെ ഘടകം പൂജ്യമല്ലാത്തതിനാൽ,ആദ്യത്തെ രണ്ടു പ്രാവശ്യം ഫങ്ക്ഷൻ എക്സിക്യൂട്ട് ചെയ്യപ്പെടും.
02:15 മൂന്നാമത്തെ തവണ denominatorൻറ്റെ  വില പൂജ്യമായതുകൊണ്ടു  die ഫങ്ക്ഷൻ എക്സിക്യൂട്ട് ചെയ്യപ്പെടും.
02:23 die ഫങ്ക്ഷൻ സ്ക്രിപ്റ്റിനെ നിറുത്തുന്നതിനാൽ അവസാനത്തെ divideഫങ്ക്ഷൻ എക്സിക്യൂട്ട് ചെയ്യപ്പെടില്ല
02:29 പ്രോഗ്രാം സേവ് ചെയ്യാൻ Ctrl + S അമർത്തുക
02:32 നമുക്കിനി പ്രോഗ്രാം executeചെയ്യാം
02:35 terminal ലേക്കു തിരിച്ചുപോയി, perl die dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക.
02:43 ഔട്ട്പുട്ട് ഇവിടെ കാണുന്ന പോലെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

"Can't divide by zero!"

02:49 പ്രോഗ്രാമിൻറ്റെ die പ്രസ്താവനയിൽ കൊടുത്തിട്ടുള്ള പിഴവുണ്ട് എന്ന സന്ദേശം ഇതാകുന്നു
02:54 അടുത്തതായി eval ഫങ്ക്ഷൻ പിഴവ് കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നമ്മുക്ക് നോക്കാം
03:00 run-time errorകൾ അല്ലെങ്കിൽ exceptionനുകൾ കൈകാര്യം ചെയ്യുന്നതിനായി eval ഫങ്ക്ഷൻ ഉപയോഗിക്കുന്നു
03:06 ഉദാഹരണത്തിന്, out of memory, divide by zero പോലുള്ള built-in error കൾ അല്ലെങ്കിൽ ഉപയോക്താവ് നിർവ്വചിച്ചിട്ടുള്ള പിഴവുകൾ
03:14 സാധാരണയായി eval ഫങ്ക്ഷനു വേണ്ടി ഉപയോഗിക്കുന്ന സിൻറ്റാക്സ് ഇവിടെ കാണിച്ചിരിക്കുന്നു.
03:19 എന്തെങ്കിലും പിഴവുണ്ടെങ്കിൽ , അതിനെ സൂചിപ്പിക്കുന്ന സന്ദേശം സൂക്ഷിക്കാനായി dollar exclamation($!) special variableഉപയോഗിക്കുന്നു.
03:25 അല്ലെങ്കിൽ , dollar exclamation( $!) ഒരു ശൂന്ന്യ stringനെ സൂക്ഷിക്കുന്നു. അതിൻറ്റെ അർഥം ഇത് falseഎന്ന് വിലയിരുത്തപ്പെടുന്നു എന്നതാണ്.
03:33 ഒരു മാതൃക പ്രോഗ്രാം ഉപയോഗിച്ചുകൊണ്ട് eval ഫങ്ക്ഷനെക്കുറിച്ചു നമ്മുക്ക് മനസ്സിലാക്കാം. terminal. ലേക്ക് പോകാം
03:40 gedit eval dot pl ampersand എന്നു ടൈപ്പ് ചെയ്യുക, അതിനു ശേഷം Enter അമര്‍ത്തുക.
03:47 സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന കോഡ് അതേ പോലെ eval dot pl എന്ന ഫയലിൽ ടൈപ്പ് ചെയ്യുക. ആ കോഡ് ഞാനിപ്പോൾ വിശദീകരിക്കാം
03:54 ഇവിടെ നമ്മുടെ ഉദാഹരണത്തിൽ , open FILE നു “test.dat”എന്ന ഫയൽ തുറക്കാൻ പ്രയാസമുണ്ടെങ്കിൽ, അത് die പ്രസ്താവനയെ വിളിക്കുന്നു .
04:05 system error message അവസാന eval ബ്ലോക്കിൽ നിന്നും dollar exclamation ( $!) വേരിയബിളിലേക്കു Perl നൽകുന്നു
04:13 ഫയൽ സേവ് ചെയ്യാൻ Ctrl + S അമർത്തുക.
04:17 terminal ലേക്കു തിരിച്ചുപോയി, perl eval dot pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക.
04:25 സിസ്റ്റം എറർ സന്ദേശം ഇവിടെ കാണിച്ചിരിക്കുന്ന പോലെ പ്രദർശിപ്പിച്ചിരിക്കുന്നു.
04:30 നമുക്കിനി മറ്റൊരു ഉദാഹരണം നോക്കാം. ഇത്തവണ, '$@' (dollar at the rate) ഉപയോഗിച്ച് eval ഫങ്ക്ഷനിൽ നിന്നും വന്നിട്ടുള്ള ഒരു പിഴവുണ്ടെന്നുള്ള ഒരു സന്ദേശം നമ്മുക്ക് നോക്കാം
04:40 നമുക്കിനി eval dot pl ഫയലിലേക്കു തിരിച്ചു പോകാം.
04:44 സ്ക്രീനില്‍ കാണിച്ചിരിക്കുന്ന കോഡ് അതേ പോലെ ടൈപ്പ് ചെയ്യുക.
04:48 നമ്മൾ എന്ന averageഫങ്ക്ഷനിലേക്കു ഇൻപുട്ട് ഘടകങ്ങളായി $total, $count എന്നിവയെ അയക്കുന്നു
04:56 count പൂജ്യമാണെങ്കിൽ നമ്മുക്കൊരു errorകിട്ടാനുള്ള സാധ്യതയുണ്ട്.
05:00 ഇവിടെ അത് dieപ്രസ്താവന ഉപയോഗിച്ചുകൊണ്ട് കൈകാര്യം ചെയ്തിരിക്കുന്നു.
05:04 eval നിന്നും തിരിച്ചുവന്നിട്ടുള്ള പിഴവുണ്ടെന്ന സന്ദേശത്തെ $@ ( dollar at the rate)ഉപയോഗിച്ച് പ്രദർശിപ്പിച്ചിരിക്കുന്നു
05:11 അതല്ലെങ്കിൽ അത് Averageമൂല്യത്തെ പ്രിൻറ്റ് ചെയ്യുന്നു.
05:15 ഫയൽ സേവ് ചെയ്യാൻ Ctrl + S അമർത്തുക. നമുക്കിനി പ്രോഗ്രാം executeചെയ്യാം.
05:22 terminal ലേക്കു തിരിച്ചുപോയി, perl eval.pl എന്നു ടൈപ്പ് ചെയ്യുക, എന്നിട്ടു Enter അമര്‍ത്തുക.
05:31 ഔട്ട്പുട്ട് ഇവിടെ കാണുന്ന പോലെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു
05:35 ഇതോടുകൂടി ഈ ട്യൂട്ടോറിയല്‍ അവസാനിക്കുന്നു. നമ്മുക്ക് ഉപസംഹരിക്കാം.
05:41 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിച്ച കാര്യങ്ങള്‍: പിഴവുകൾ എങ്ങനെ കണ്ടുപിടിക്കാം, എക്സെപ്ഷൻസ് എങ്ങനെ കൈകാര്യം ചെയ്യാം.
05:47 ഒരു അസൈൻമെൻറ്റ് എന്ന നിലയിൽ താഴെ പറയുന്നത് ചെയ്യുക. നിങ്ങളുടെ Linuxമെഷിനിൽ 'emp.txt' എന്ന ഫയൽ അഞ്ച് employeeപേരുകൾ ഉപയോഗിച്ച് ഉണ്ടാക്കുക.
05:57 'emp.txt' എന്നതി ൻറ്റെ അനുമതി READ മാത്രം എന്നാക്കുക
06:02 കുറിപ്പ് : change permissionഓപ്ഷനെ കുറിച്ചുള്ള ഉചിതമായ Linux സ്പോക്കണ്‍ ട്യൂട്ടോറിയല്‍ കാണുവാന്‍ spoken tutorial വെബ്സൈറ്റ് സന്ദര്‍ശിക്കുക.
06:10 'emp.txt' ഫയലിനെ WRITE മോഡിൽ തുറക്കാനായി ഒരു Perl പ്രോഗ്രാം എഴുതുക, എന്നിട്ട് അതിലേക്കു കുറച്ചു എംപ്ലോയീ പേരുകൾ കൂട്ടിച്ചേർക്കുക.
06:19 open/write പ്രക്രിയ പരാജയപെടുകയാണെങ്കിൽ , "eval", ഉപയോഗിച്ച് ഉചിതമായ പിഴവുണ്ടെന്ന സന്ദേശം പ്രിൻറ്റ് ചെയ്യുക.
06:26 താഴെ കാണുന്ന ലിങ്കിലുള്ള വീഡിയോ ഈ Spoken Tutorial പ്രൊജെക്റ്റ് വിശദീകരിക്കുന്നു. നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
06:33 ഈ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജെക്റ്റ് ടീം സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ഉപയോഗിച്ച് ശില്പശാലകള്‍ നടത്തുന്നു, ഓണ്‍ലൈന്‍ പരീക്ഷ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റും നല്‍കുന്നുണ്ട്.
06:42 കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങള്‍ക്ക് എഴുതുക
06:46 ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മാനവശേഷിവിഭവ വകുപ്പിന്റെ നാഷണല്‍ മിഷന്‍ ഓണ്‍ എജ്യുക്കേഷന്‍ ത്രൂ ഐ സി ടി സംരഭത്തിന്റെ പിന്തുണയോടെയാണു്‌ നടത്തുന്നതു്‌.
06:53 ഈ ദൗത്യത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
06:58 ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പ്രജൂന വത്സലൻ വിടവാങ്ങുന്നു.

Contributors and Content Editors

Sunilk