Linux/C2/General-Purpose-Utilities-in-Linux/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | ഹായ്, ലിനക്സിലെ General Purpose Utilities -നെ കുറിച്ചുള്ള സ്പോക്കെന്‍ ടുട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഈ ടുട്ടോറിയലിലില്‍ അടിസ്ഥാനപരവും അതെ സമയം ഏറ്റവും അധികം ഉപയോഗിക്കുന്നതുമായ Linux- ലെ ചില commands - കളെയാണ് നമ്മള്‍ ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്. |
00:14 | ഇതിന്റെ പ്രധാന ഉദ്ദേശ്യം Linux-ല്‍ ജോലി ചെയ്യാന്‍ ഒരു നല്ല തുടക്കം നിങ്ങള്‍ക്കു നല്‍കുക എന്നതാണ്. |
00:21 | ആദ്യമായി നമ്മള്‍ കാണാന്‍ പോകുന്നത് echo command ആണ്. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം linux commands- കള്‍ case sensitive ആണ് എന്നതാണ്. |
00:29 | case sensitive അല്ല എന്ന് സൂചിപ്പിക്കാത്ത പക്ഷം ഇവിടെ എല്ലാ command- കളും അതിന്റെ options -കളും small letters - ല്‍ ആണ്. |
00:36 | മെസേജുകള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഈ command ഉപയോഗിക്കുന്നത്. Terminal- ലിലേക്ക് പോകുക. |
00:43 | Ctrl Alt t എന്ന കമാന്‍ഡ് ഒരു terminal ubuntu- വില്‍ തുടങ്ങാന്‍ സഹായിക്കും. |
00:48 | ഈ command ഒരുപക്ഷെ എല്ലാ unix systems- ത്തിലും പ്രവര്‍ത്തിക്കില്ലായിരിക്കും. |
00:52 | ഒരു terminal തുറക്കുന്നതിനുള്ള നടപടിക്രമം മുന്‍പേതന്നെ മറ്റൊരു spoken tutorial- ലില്‍ വിശദീകരിച്ചിട്ടുള്ളതാണ്. |
00:58 | echo space Hello World എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
01:08 | ഇത് Hello World എന്ന സന്ദേശം സ്ക്രീനില്‍ പ്രിന്റ് ചെയ്യും. |
01:14 | ഒരു variable -ന്റെ മൂല്യം പ്രദര്‍ശിപ്പിക്കുന്നതിനും നമുക്ക് echo command ഉപയോഗിക്കാം. |
01:19 | prompt -ല്‍ echo space dollar SHELL എന്ന് ക്യാപ്പിറ്റലില്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
01:30 | ഇത് output- ചെയ്യുന്നത് ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന shell നെയാണ്. |
01:36 | escape sequences-സും നമ്മുക്ക് echo command-ന്റെ ഒപ്പം ഉപയോഗിക്കാം. |
01:42 | ഇതിനു വേണ്ടി Linux -ല്‍ -e( ഹൈഫെന്‍ ഇ) option നമുക്ക് ഉപയോഗിക്കെണ്ടുന്നതായി ഉണ്ട്. |
01:46 | പൊതുവായ escape sequences -ല്‍ ടാബ് -നുവേണ്ടി \t (backslash t) , പുതിയ ലൈനിന് വേണ്ടി \n കൂടാതെ ഉപയോഗിക്കുമ്പോള്‍ prompt അതെ നിരയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ കാരണമാകുന്ന \c എന്ന escape sequence-ഉം ഉള്‍കൊള്ളുന്നു. |
02:03 | എന്തെങ്കിലും എന്റര്‍ ചെയ്യുന്നതിന് മുന്‍പ് ഒരു സന്ദേശം prompt ചെയ്യാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇത് ഉപയോഗപ്രദമാണ്. prompt -ല്‍ ടൈപ്പ് ചെയ്യുക.T
echo space minus e സിംഗിള്‍ quot-നുള്ളില്‍ back slash എന്ന command കൊടുത്തു എന്റര്‍ അമര്‍ത്തുക. |
02:32 | ‘enter a command' എന്ന് പ്രിന്റ് ചെയ്തതിനുശേഷം അതെ നിരയില്‍ തന്നെ prompt പ്രത്യക്ഷപെടുന്നതായി നമുക്ക് കാണാം. |
02:38 | Linux Kernel- ലിന്റെ ഏതു പതിപ്പാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും. |
02:43 | ഇതും, നമ്മുടെ machine-ന്റെ മറ്റു പല സ്വഭാവവിശേഷതകളും അറിയുന്നതിനായി name command നമുക്കുണ്ട്. uname space hyphen എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
02:58 | എന്താണ് നിങ്ങളുടെ username എന്നറിയുവാന്‍ who space am space I എന്ന് prompt-ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
03:11 | ഇത് യഥാര്‍ത്ഥത്തില്‍, നിങ്ങളുടെ സിസ്റ്റം ഒരു multiuser സിസ്റ്റം ആണെങ്കില്‍ സിസ്റ്റം -ത്തില്‍ ഇപ്പോള്‍ ലോഗിന്‍ ചെയ്തിട്ടുള്ള എല്ലാ users- ന്റെയും പേരു ചേര്‍ത്തിരിക്കുന്ന പട്ടികയുള്ള who command -ല്‍ നിന്നും വരുന്നതാണ്. |
03:21 | ചിലപ്പോള്‍ നിങ്ങളുടെ ലോഗിന്‍ പാസ്‌വേര്‍ഡില്‍ compromise ചെയ്യുകയോ ചിലപ്പോള്‍ മാറ്റം വരുത്തുകയോ ചെയ്യേണ്ടതായി വരും. |
03:28 | ഇതിനുവേണ്ടി നമുക്ക് passwd command ഉണ്ട്.
p-a-s-s-w-d എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
03:37 | നിങ്ങള്‍ ഈ command ടൈപ്പ് ചെയ്യുമ്പോള്‍ നിലവിലുള്ള പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യുവാന്‍ നിങ്ങളോട് ആവശ്യപെടും. |
03:43 | ഇവിടെ ഞാന്‍ എന്റെ സിസ്ടത്തിന്റെ നിലവിലുള്ള പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യുന്നു.. |
03:48 | അതു ശരിയായി എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ പുതിയ പാസ്സ്‌വേര്‍ഡ് എന്റര്‍ ചെയ്യുക. ഉറപ്പു വരുത്തുന്നതിനായി ഇത് വീണ്ടും എന്റര്‍ ചെയ്യുക. |
04:02 | പക്ഷെ നമ്മുടെ നിലവിലുള്ള പാസ്സ്‌വേര്‍ഡ് മറന്നുപോയാല്‍ നമ്മള്‍ എന്ത് ചെയ്യും? |
04:06 | അപ്പോഴും നമ്മള്‍ക്ക് നിലവിലുള്ള പാസ്സ്‌വേര്‍ഡ് അറിയാതെ തന്നെ പാസ്സ്‌വേര്‍ഡ് മാറ്റുവാന്‍ കഴിയും. പക്ഷെ root user-ക്ക് മാത്രമേ അതു ചെയ്യുവാന്‍ കഴിയൂ. |
04:14 | ഇനി ആരാണ് root user? |
04:18 | ഈ കമ്പ്യൂട്ടറില്‍ പ്രത്യേക അധികാരങ്ങള്‍ ഉള്ള ഒരു ആള്‍ ആണ് ഇത്. |
04:22 | സാദൃശ്യം വരച്ചു കാട്ടാനായി നമുക്ക് പറയാം root user എന്നത് Windows-ല്‍ Administrator status ഉള്ള ഒരു user -നു തുല്യമാണ്. |
04:30 | system-ത്തിന്റെ തീയതിയും സമയവും അറിയാന്‍ നമുക്ക് താല്പര്യം ഉണ്ടായിരിക്കാം.ഇതിനുവേണ്ടി നമുക്ക് date command ഉണ്ട്. |
04:36 | terminal-ലില്‍ ഡേറ്റ് എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
04:42 | ഇത് നിങ്ങളുടെ ഇപ്പോഴത്തെ സിസ്റ്റത്തിന്റെ സമയവും തീയതിയും കാണിച്ചു തരും. |
04:45 | നമ്മള്‍ കാണുന്നതുപോലെ date command തീയതിയും സമയവും കൂടിയാണ് തരുന്നത്. ഇത് വളരെ ഉപയോഗപ്രദവും കൂടാതെ വിവിധ
options -ഉം ഉള്ള ഒരു utility ആണ്. |
04;54 | prompt -ല്‍ date space plus 'percent' sign ക്യപിടല്‍ T എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
05:07 | ഇത് നമുക്ക് മണിക്കൂര്‍, മിനിറ്റ് സെക്കന്റ് (hh:mm:ss)എന്ന ഘടനയിലുള്ള സമയം മാത്രം നല്‍കുന്നു. |
05:12 | prompt-ല്‍ date space plus 'percentage sign- നിനൊപ്പo സ്മോള്‍ h എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
05:23 | ഇത് മാസത്തിന്റെ പേരു നല്‍കുന്നു. |
05:25 | prompt -ല്‍ date space plus percentage sign സ്മോള്‍ m എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
05:38 | ഇത് വര്‍ഷത്തിലെ മാസത്തിനെ സംഖ്യാപരമായ ഘടനയില്‍ നല്‍കുന്നു. ഇവിടെ 02 എന്ന് കാണിക്കുന്നത് ഫെബ്രുവരി മാസത്തെയാണ്. നിങ്ങള്‍ക്കു ലഭിക്കുന്ന ഔട്പുട്ട് അനുസരിച്ച് ഇതിനെ താരതമ്യം ചെയ്യുക. |
05:50 | prompt-ല്‍ date space plus percentage sign സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
06:01 | ഇത് ഇപ്പോഴത്തെ വര്‍ഷത്തിന്റെ അവസാന രണ്ട് അക്കങ്ങള്‍ നല്‍കുന്നു. |
06:05 | ഈ option-നുകളെ കൂട്ടിചേര്‍ക്കുവാനും നമുക്ക് കഴിയും.ഉദാഹരണത്തിനു prompt -ല്‍ date space plus within double quotes percentage സ്മോള്‍ h percentage സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
06:34 | ഇവിടെ കാണിക്കുന്നത് February 11 എന്നാണ്. |
06:39 | ഇതുമായി ബന്ധപ്പെട്ട മറ്റൊരു command cal ആണ്. ഇത് അത്ര സാധാരണം അല്ലെങ്കിലും ഏതു വര്‍ഷത്തിന്റെയും
ഏതു മാസത്തിന്റെയും കലണ്ടര്‍ കാണാന്‍ നിങ്ങളെ സഹായിക്കുന്നു. |
06:48 | ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടര്‍ കാണാന്‍ prompt -ല്‍ ‘cal’ എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
06:56 | ഏതെങ്കിലും ഒരു പ്രത്യേക മാസത്തിന്റെ കലണ്ടര്‍ കാണണമെങ്കില്‍, ഉദാഹരണത്തിനു december 2070, promp -ല്‍ ‘ cal space 12 space 2070' എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
07:13 | ഇത് ഡിസംബര്‍ 2070- ന്റെ കലണ്ടര്‍ നമുക്ക് തരുന്നു. |
07:19 | കൂടുതല്‍ പഠിക്കുനതിനുമുന്പു നമുക്ക് files -നെയും directories- യെക്കുറിച്ചും പരിചയപെടാം. |
07:26 | Linux -ല്‍ മിക്കവാറും എല്ലാം ഫയല്‍ ആണ്. അപ്പോള്‍ എന്താണ് ഒരു ഫയല്‍ ? |
07:34 | യഥാര്‍ത്ഥ ജീവിതത്തില്‍ file എന്നത് നമ്മുടെ ഡോക്യുമെന്റ്സും പേപ്പറും സൂക്ഷിക്കാന്‍ പറ്റുന്ന ഇടത്തെയാണ്. അതുപോലെ തന്നെ ഒരു Linux file എന്നത് information -നുകളെ സൂക്ഷിക്കുന്നതിനുള്ള ഒരു container ആണ്. |
07:48 | അടുത്തതായി എന്താണ് ഒരു directory? |
07:52 | ഒരു directory എന്നത് files -ന്റെയും മറ്റു (sub)directories - കളുടെയും ഒരു ശേഖരം ആണ് എന്ന് മനസിലാക്കാം. |
07:58 | ചിട്ടയായ രീതിയില്‍ നമ്മുടെ file-കളെ ക്രമപ്പെടുത്താന്‍ ഒരു directory നമ്മളെ സഹായിക്കുന്നു. |
08:04 | Windows- ലെ folder-കള്‍ക്ക് സമം ആണിത്. |
08:08 | Linux system- തിലേക്കു നമ്മള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ default ആയി ഒരു home directory-യില്‍ ആണ് ചെല്ലുന്നത്. home directory കാണുന്നതിനായി prompt- ല്‍ echo space dollar ക്യാപിറ്റലില്‍ HOME എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
08:27 | അടുത്ത command നമ്മള്‍ ഇപ്പോള്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന directory ഏതെന്നു കാണുവാന്‍ സഹായിക്കുന്നു. present working directory എന്ന് വ്യക്തമാക്കുന്ന pwd ആണ് ഇത്. prompt-ല്‍ pwd എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
08:42 | ഒരിക്കല്‍ directory -യെ പറ്റി മനസിലാക്കിയാല്‍ പിന്നെ ആ directory -ല്‍ ഉള്ള files-കളെയൂം സബ് directory-കളെയൂം പറ്റി അറിയാന്‍ നമ്മള്‍ ആഗ്രഹിക്കും.ഇതിനു വേണ്ടി നമുക്ക് ls command ഉപയോഗിക്കാം. ഇത് വളരെയധികം വിപുലമായി Unix-ലും Linux-ലും ഉപയോഗിക്കുന്ന command ആണ്. |
08:56 | ls command ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
09:01 | ഇപ്പോള്‍ ഈ output നിരീക്ഷിക്കുക. |
09:04 | Files-ഉം subdirectory-കളും സാധാരണയായി വ്യത്യസ്ത കളറിലാണ് കാണിച്ചിരിക്കുന്നത്. |
09:08 | ls എന്നത് വളരെയധികം ഉപയോഗമുള്ള command-ഉം പല options-കളുള്ളതും ആണ്. അതില്‍ ചിലതിനെ നമുക്ക് ഇപ്പോള്‍
കാണാം. prompt-ല്‍ ls space minus minus all എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
09:24 | ഇത് ഹിഡന്‍ files അടക്കം എല്ലാ files-കളും കാണിച്ചു തരുന്നു.( ഇവിടെ ഹിഡന്‍ files എന്ന് പറയുന്നതു filenames ഡോട്ട് (.) -നാല്‍ ആരംഭിക്കുന്നതിനെയാണ്). |
09:33 | നമുക്ക് file-കളെ കാണുക മാത്രമല്ല കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ നമ്മുക്ക് minus l (എല്‍) option ഉപയോഗിക്കാം. |
09:40 | command ls space minus സ്മോള്‍ l (എല്‍) എന്ന് മാത്രം ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
09:50 | ഇത് നമ്മള്‍ക്ക് file അനുമതികള്‍, file owner-ന്റെ പേര്, അവസാന ഭേദഗതിയുടെ സമയം, bytes-ലുള്ള file -ന്റെ വലിപ്പം മുതലായവ തരുന്നു. ഈ option- ന്റെ fields-നെ പറ്റിയുള്ള വിവരണം ഈ ടുടോരിയലിന്റെ സാദ്ധ്യതകള്‍ക്കും അപ്പുറത്താണ്. |
10:06 | ls -നെ പല options-ന്റെയും കൂടെ ഉപയോഗിക്കാനും പറ്റും, അതു നമുക്ക് പിന്നീട് കാണാം. |
10:11 | ഈ വിവരണങ്ങളെല്ലാം സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനു പകരം ഒരു file-ല്‍ ശേഖരിച്ചു വയ്ക്കാന്‍ പറ്റും. ചുരുക്കത്തില്‍
ഏതു command-ന്റെയും output ഈ വിധത്തില്‍ നമ്മള്‍ക്ക് ഒരു file-ല്‍ ശേഖരിച്ചു വയ്ക്കുവാന്‍ കഴിയും. |
10:23 | right angle bracket-ഉം file-ന്റെ പേരും പിന്നീടു വരുന്നത് പോലെ command ടൈപ്പ് ചെയ്യുക. ഉദാഹരണത്തിനു ls space minus സ്മോള്‍ l space right angle bracket space fileinfo എന്ന് എഴുതി എന്റര്‍ അമര്‍ത്തുക. |
10:46 | ഇപ്പോള്‍ എല്ലാ file-കളും directory-കളുടെ വിവരങ്ങളും fileinfo എന്ന് പേരുള്ള file-ല്‍ രേഖപ്പെടുത്തും. |
10:54 | പക്ഷെ ഈ file- ന്റെ ഉള്ളടക്കം എപ്രകാരം നമുക്ക് കാണാന്‍ പറ്റും? ഇതിനായി നമുക്ക് cat കമാന്‍ഡ് ഉണ്ട്. cat space and file നെയിം ടൈപ്പ് ചെയ്യുക. ഇവിടെ ഇത് fileinfo ആണ്. എന്നിട്ട് എന്റര്‍ അമര്‍ത്തുക. |
11:12 | ഇപ്പോള്‍ നമുക്ക് അതിന്റെ ഉള്ളടക്കം കാണാം. യഥാര്‍ത്ഥത്തില്‍ cat -ന്റെ മറ്റൊരു പ്രധാന ഉപയോഗം ഒരു file ഉണ്ടാക്കുവനാണ്. ഇതിനായി prompt -ല്‍ cat space right angle bracket space filename, ഉദാഹരണത്തിനു file1 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
11:36 | ഇപ്പോള്‍ നമ്മള്‍ എന്റര്‍ അമര്‍ത്തുമ്പോള്‍ command user-ല്‍ നിന്നും input-നായി കാത്തിരിക്കും. |
11:42 | എന്തുതന്നെ നമ്മള്‍ ടൈപ്പ് ചെയ്താലും അതു file-ല്‍ എഴുതപ്പെടും. അതുകൊണ്ട് എന്തെങ്കിലും വാചകം ടൈപ്പ് ചെയ്യുക. |
11:50 | ഇപ്പോള്‍ input-ന്റെ അവസാനം ആയി എന്ന് സൂചിപ്പിക്കുവാനായി എന്റര്‍ കീ അമര്‍ത്തുക. |
11:56 | ഇപ്പോള്‍ Ctrl,D key കള്‍ ഒരുമിച്ചമര്‍ത്തുക. |
12:05 | file1 എന്ന പേരില്‍ ഒരു file അവിടെ മുന്‍പേ തന്നെ നിലനില്കുന്നു എങ്കില്‍ user input ഈ file-ല്‍ എഴുതപ്പെടും. |
12:13 | നിലവിലുള്ള file1 എന്ന ഒരു file-ന്റെ അടിയില്‍ കൂട്ടിച്ചേര്‍ക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ prompt -ല്‍ cat space double right angle bracket space file1 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
12:36 | നമുക്ക് ചര്‍ച്ച ചെയ്യപ്പെടാവുന്നതായ മറ്റു പല command-കളും അവിടെയുണ്ട്, പക്ഷെ നമുക്ക് തല്ക്കാലം ഇത്രയും കൊണ്ട് നിര്‍ത്താം.യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള എല്ലാ command-കള്‍ക്കുപോലും ഇവിടെ പരാമര്‍ശിക്കപ്പെടാത്തതായ നിരവധി option-കളും സാധ്യതകളും ഉണ്ട്. |
12:50 | ഇത് നമ്മളെ ഈ സ്പോകെന്‍ ടുടോരിയലിന്റെ അവസാന ഭാഗതെതിച്ചിരുക്കുകയാണ്. സ്പോക്കണ്‍ ടുട്ടോറിയലുകള്‍, ടോക്ക് ടൂ എ ടീച്ചര്‍ പ്രൊജക്റ്റിറ്റിന്റെ ഭാഗമാണ്. ഇത് ICT -യിലൂടെ നാഷണല്‍ മിഷന്‍ ഓണ്‍ എജുകേഷനാല്‍ സഹായം ചെയ്യപ്പെട്ടിരിക്കുന്നു. |
13:02 | ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്. |
13:10 | ഈ സ്ക്രിപ്റ്റ് നല്‍കിയിരിക്കുന്നത് സൗമ്യ ആണ്. ഇത് ഇല്‍ നിന്നും സൈന്‍ ഓഫ് ചെയ്യുന്നു . നന്ദി . നമസ്കാരം. |