Linux-Old/C2/Synaptic-Package-Manager/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
0:00 Synaptic Package Manager എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള സ്പോക്കെന്‍ ടുട്ടൊറിയലിലേക്ക് സ്വാഗതം.
0:06 ഈ ടൂട്ടോറിയലില്‍ Synaptic Package Manager ഉപയോഗിച്ച് ഉബുണ്ടുവില്‍ ആപ്ലിക്കേഷന്‍സ് എപ്രകാരം ഇന്‍സ്റ്റോള്‍ ചെയ്യാം എന്നതാണ് നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്.
0:17 ഇതിനായി ഉബുണ്ടുവിന്‍റെ 10 . 04 ഗിനോം environment ലാണ് ഞാന്‍ ഉപയോഗിക്കുന്നത്.
0:24 Synaptic Package Manager ഉപയോഗിക്കുവാന്‍ administrative rights വേണം.
0:29 Internet connection പ്രവര്‍ത്തനക്ഷമമായിരിക്കണം. നമുക്കാദ്യം Synaptic Package Manager ഓപ്പണ്‍ ചെയ്യാം.
0:36 അതിനുവേണ്ടി ദയവായി System>Administration എന്നതിലേക്ക് പോകണം. അതിനു ശേഷം Synaptic Package Manager-ല്‍ ക്ലിക്ക് ചെയ്യുക.
0:47 പാസ്സ്‌വേര്‍ഡ്‌ ചോദിച്ചുകൊണ്ട് ഒരു "authentication dialog box" ഇവിടെ വരും.
0:55 നമുക്ക് പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്തതിനു ശേഷം എന്‍റര്‍ പ്രസ്‌ ചെയ്യാം.
1:06 നമ്മള്‍ Synaptic Package Manager ആദ്യമായിട്ട് ഉപയോഗിക്കുബോള്‍ ഒരു introduction ഡയലോഗ് ബോക്സ്‌ വരും.
1:13 ഈ Synaptic Package Manager എപ്രകാരമാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വിവരം ഈ ഡയലോഗ് ബോക്സില്‍ ഉണ്ട്.
1:20 ഒരു ആപ്ലിക്കേഷന്‍ അല്ലെങ്ങില്‍ ഒരു പാക്കേജ് ഇന്‍സ്റ്റാള്‍ ചെയുന്നതിനായി Synaptic Package Manager ല്‍, Proxy യും Repository യും നമുക്ക് "configure" ചെയ്യാം. .
1:29 ഇത് ചെയ്യാനായി നമുക്ക് Synaptic Package Manager window - വിലേക്ക് സ്വിച്ച് ചെയ്യാം.
1:36 settings ലേക്ക് പോകുക . അതിനു ശേഷം preferences ല്‍ ക്ലിക്ക് ചെയ്യുക.
1:44 സ്ക്രീനില്‍ കാണുന്ന preference window - ക്ക് ഒരുപാടു tabs ഉണ്ട്. proxy settings "configure" ചെയുന്നതിനായി Network ഇല്‍ ക്ലിക്ക് ചെയ്യുക.
1:55 Proxy സെര്‍വറില്‍ രണ്ട് options ആണുള്ളത്. Direct Connection നും Manual Proxy Connection നും. ഇവിടെ കാണിച്ചിരിക്കുന്നതുപോലെ ഞാന്‍ ഉപയോഗിക്കുന്നത് Manual proxy configuration ആണ്. നിങ്ങള്ക്കു കൂടുതല് പ്രീയമുള്ള option സെലക്ട് ചെയ്യാം, അതിനു ശേഷം authentication ബട്ടണില്‍ "click" ചെയ്യുക. HTTP authentication window സ്ക്രീനില്‍ കാണാം.
2:21 ആവശ്യമെങ്കില്‍ ദയവായി യുസര്‍ നെയിം, പാസ്സ്‌വേര്‍ഡ്‌ നല്‍കി OK-ല്‍ "click" ചെയ്യുക. മാറ്റങ്ങള്‍ വരുത്തുവാന്‍ Apply പ്രസ്‌ ചെയ്യുക. വിന്‍ഡോ ക്ലോസ്‌ ചെയ്യുവാന്‍ OK ല്‍ ക്ലിക്ക് ചെയ്യുക.
2:38 ഇപ്പോള്‍ വീണ്ടും settings ലേക്ക് പോവുക, "Repositories "- ല്‍ ക്ലിക്ക് ചെയ്യുക.
2:46 സോഫ്റ്റ്‌വെയര്‍ source വിന്‍ഡോ നമുക്ക് സ്ക്രീനില്‍ കാണാം.
2:51 ഉബുണ്ടു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാനായിട്ട് ഒരുപാട്‌ sources ഉണ്ട്. "Download from" ഡ്രോപ്പ് ഡൌണ്‍ menu വില്‍ ക്ലിക്ക് ചെയ്യുക. Repositories ന്റെ ലിസ്റ്റ് കാണാന്‍ മൗസ് ബട്ടണ്‍ ഹോള്‍ഡ്‌ ചെയ്യുക.
3:05 "Other " - ലോകത്തിലുള്ള പല servers ന്‍റെയും ലിസ്റ്റ് കാണിക്കുന്നു
3:12 ഈ വിന്‍ഡോ ക്ലോസ്‌ ചെയ്യാന്‍ " Cancel " ക്ലിക്ക് ചെയ്യുക. ഇവിടെ കാണുന്നതുപോലെ ഞാന്‍ ഉപയോഗിക്കുന്നത് " Server for India " ആണ്. ഈ software sources വിന്‍ഡോ ക്ലോസ്‌ ചെയ്യാന്‍ , Close ക്ലിക്ക് ചെയ്യുക.
3:26 ഈ tool എങ്ങനെ ഉപയോഗിക്കാം എന്നു പഠിക്കുന്നതിനായി, ഉദാഹരണമായി ഞാന്‍ ഇപ്പോള്‍ vlc player install ചെയ്യുകയാണ്
3:34 നിങ്ങള്‍ Synaptic Package Manager ആദ്യമായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍, പായ്േകജ് റീലോഡ് ചെയ്യണം. ഇത് ചെയ്യുവാനായി ടൂള്‍ ബാറില്‍ ഉള്ള Reload ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇത് കുറച്ചു seconds എടുത്തേക്കാം. Packages ഇന്റെര്‍നെറ്റിലൂടെ ട്രാന്‍സ്ഫര്‍ ആയി അപ്ഡേറ്റ് ആകുന്നതു നമുക്കിവിടെ കാണാം.
3:59 reload process പൂര്‍ണമാകുമ്പോള്‍, ടൂള്‍ ബാറിലുള്ള quick search box ലേക്ക് പോയി vlc എന്ന് ടൈപ്പ് ചെയ്യാം.
4:14 ഇവിടെ എല്ലാ vlc packages ഉം ലിസ്റ്റു ചെയ്തിരിക്കുന്നതായി നമുക്ക് കാണാം.
4:19 "vlc package" സെലക്ട്‌ ചെയ്യുവാനായി "Check Box"- ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന മെനു ബാറില്‍ നിന്നും "Mark for Installation" എന്ന option select ചെയ്യുക.
4:34 എല്ലാ Repository packages -ഇന്റെയും ലിസ്റ്റ് കാണിക്കുന്ന ഒരു dailogue box പ്രത്യക്ഷപ്പെടും. എല്ലാ Dependencies packages ഉം automatically mark ചെയ്യാന്‍ "Mark" എന്നതില്‍ ക്ലിക്ക് ചെയ്യുക..
4:46 ടൂള്‍ ബാറിലേക്ക് പോയി, "Apply " ബട്ടനില്‍ ക്ലിക്ക് ചെയ്യുക
4:52 ഇന്‍സ്റ്റോള്‍ ചെയ്യേണ്ട പാക്കേജ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു Summary Window പ്രത്യക്ഷപെടും. Installation ആരംഭിക്കുന്നതിനായി Apply ബട്ടനില്‍ ക്ലിക്ക് ചെയ്യുക.
5:05 Install ചെയ്യേണ്ടുന്ന packages ന്‍റെ എണ്ണവും സൈസ്-ഉം അനുസരിച്ച് installation process നു കുറച്ചു സമയം എടുക്കാം. മുന്‍പേ പോലെ കുറച്ചു സമയം എടുത്തേക്കാം.
5:25 installation പൂര്‍ണമാകുമ്പോള്‍ തന്നെ "Downloading Package File" വിന്‍ഡോ ക്ലോസ് ആവും.
5:43 ഇപ്പോള്‍ നമുക്ക് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് കാണാവുനതാണ്
6:00 vlc ഇപ്പോള്‍ ഇന്‍സ്റ്റോള്‍ ആയിരിക്കുന്നതായി കാണാം . ഇപ്പോള്‍ “Synaptic Package Manager” വിന്‍ഡോ ക്ലോസ്‌ ചെയ്യുക.
6:09 vlc player വിജയകരമായി ഇന്‍സ്റ്റോള്‍ ആയോ എന്ന് നമുക്ക് ഇപ്പോള്‍ പരിശോധിക്കാം.
6:15 ഇതിനായി നമുക്ക് Application>Sound & Video എന്നതിലേക്ക് പോകാം .ഇവിടെ vlc media player ലിസ്റ്റ് ചെയ്തിരിക്കുന്നതായി നമുക്ക് കാണാം. ഇത് vlc വിജയകരമായി ഇന്‍സ്റ്റോള്‍ ആയതുകൊണ്ടാണ്. ഇതുപോലെ തന്നെ ഈ “Synaptic Package Manager” ഉപയോഗിച്ചുകൊണ്ട് മറ്റു applications ഉം ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്.
6:36 ഞാന്‍ ചുരുക്കട്ടെ, ഈ ടുട്ടൊറിയലില്‍ നമ്മള്‍ പഠിച്ചത് Synaptic Package Manager ല്‍ proxy ഉം repository ഉം എങ്ങനെ ക്രമീകരിക്കാം എന്നും. കൂടാതെ Synaptic Package Manager ഉപയോഗിച്ച് ഒരു അപ്ലിക്കേഷനൊ, പാക്കേജൊ എപ്രകാരം ഇന്‍സ്റ്റോള്‍ ചെയ്യാം എന്നുമാണ്. .
6:51 ടോക്ക് ടു എ ടീച്ചര്‍ project ന്‍റെ ഒരു ഭാഗമാണ് ഈ സ്പോക്കെന്‍ ടുട്ടൊറിയല്‍. ICT ലൂടെ നാഷണല്‍ മിഷന്‍ ഓണ്‍ എഡുക്കേഷന്‍ ആണ് ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ് http://spoken-tutorial.org/NMEICT-Intro.
7:19 ഈ സ്ക്രിപ്റ്റ് നല്‍കിയിരിക്കുന്നത് ക്രിസ്റ്റോ ജോര്‍ജ് ആണ്. ഇത് ഇല്‍ നിന്നും സൈന്‍ ഓഫ്‌ ചെയ്യുന്നു . നന്ദി . നമസ്കാരം

Contributors and Content Editors

Nancyvarkey, Pravin1389, Sneha, Vijinair