LibreOffice-Writer-on-BOSS-Linux/C4/Creating-Newsletter/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | LibreOffice Writerൽ Multiple columns ഉള്ള Newsletter സൃഷ്ടിക്കുന്നതിനെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, LibreOffice Writerൽ newsletters സൃഷ്ടിക്കുന്നതും അതുമായി ബന്ധപ്പെട്ട ചില പ്രവർത്തികളും. |
00:17 | ഇതിനായി ഉപയോഗിക്കുന്നത് GNU Linux 10.04, LibreOffice Suite version 3.3.4 |
00:27 | നിശ്ചിത ഇടവേളകളിൽ വരിക്കാരിലേക്ക് എത്തിക്കുന്ന ഒരു പ്രസിദ്ധീകരണം ആണ് newsletter. ഉദാഹരണത്തിന് ആനുകാലികപ്രസിദ്ധീകരണം, ലഘുലേഖ തുടങ്ങിയവ. |
00:39 | വായനക്കാർക്ക് എളുപ്പത്തിൽ വായിക്കാനായി ഇതിലെ വിവിധ സെക്ഷനുകൾ columns ആയി കൊടുത്തിരിക്കുന്നു. |
00:47 | LibreOffice Writer ഉപയോഗിച്ച് articles വളരെ വേഗത്തിലും എളുപ്പത്തിലും വായിക്കാവുന്ന വിധത്തിലുള്ള newsletters സൃഷ്ടിക്കാൻ കഴിയും. |
00:55 | ഒരു പുതിയ ടെക്സ്റ്റ് ഡോക്യുമെന്റ് തുറക്കുന്നതിനായി “File”, “New”, “Text Document”. |
01:03 | “Newsletter” എന്ന ഫയൽ നെയിമോടെ ഈ ഡോക്യുമെന്റ് സേവ് ചെയ്യുക. |
01:13 | ഇപ്പോൾ “Newsletter” എന്ന ഒരു പുതിയ ടെക്സ്റ്റ് ഡോക്യുമെന്റ് ഉണ്ട്. |
01:17 | ഇനി നമ്മുടെ ഡോക്യുമെന്റിൽ columns ഇൻസേർട്ട് ചെയ്യാം. |
01:20 | അതിനായി ആദ്യം “Format” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Columns”. |
01:27 | താഴെ പറയുന്ന ഓപ്ഷനുകളോട് കൂടിയ ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. |
01:31 | ആവശ്യമുള്ള columnsന്റെ എണ്ണം സിലക്റ്റ് ചെയ്യാൻ. |
01:34 | columnsന്റെ widthഉം spacingഉം സെറ്റ് ചെയ്യാൻ. |
01:37 | അത് പോലെ separator linesന്റെ വിവിധ properties സെറ്റ് ചെയ്യാൻ. |
01:42 | column ഫീൽഡിന്റെ മൂല്യം “2” ആയി വർദ്ധിപ്പിച്ചു കൊണ്ട് newsletter ഡോക്യുമെന്റിനായി രണ്ട് columns സിലക്റ്റ് ചെയ്യുന്നു. |
01:49 | Column ഫീൽഡിന് അരികിലുള്ള അഞ്ച് ഐക്കണുകൾ ലഭ്യമായ എല്ലാ ഫോർമാറ്റുകളുടേയും preview കാണിക്കുന്നു. |
01:56 | രണ്ടാമത്തെ ഫോർമാറ്റിൽ ക്ലിക്ക് ചെയ്യാം. |
01:59 | Column propertyമായി ബന്ധപ്പെട്ട മറ്റെല്ലാ മൂല്യങ്ങളും ഡിഫാൾട്ട് ആയി നില നിർത്താം. |
02:05 | “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
02:08 | ഡിസ്പ്ലേ areaയിൽ രണ്ട് columns ഡിസ്പ്ലേ ചെയ്യുന്നത് കാണാം. |
02:12 | ആദ്യത്തെ കോളത്തിൽ ഒരു article എഴുതാം. |
02:15 | ഇതിന്റെ ഹെഡിംഗ് font size 15ൽ ബോൾഡ് ടെക്സ്റ്റിൽ “Nature” എന്ന് നല്കുന്നു. |
02:21 | എന്നിട്ട് അതിന് താഴെ ഒരു article എഴുതുന്നു. |
02:25 | ആദ്യത്തെ columnന്റെ അവസാനം എത്തുമ്പോൾ cursor സ്വയമേ അടുത്ത കോളത്തിലേക്ക് പോകുന്നത് കാണാം. |
02:33 | നിങ്ങൾക്ക് വേണമെങ്കിൽ ഒരു പിക്ചർ ഇൻസേർട്ട് ചെയ്തിട്ട് column ഫിറ്റ് ചെയ്യുന്ന വിധം resize ചെയ്യാം. |
02:39 | കുറച്ച് സ്ഥലം വിട്ടതിന് ശേഷം നിങ്ങൾക്ക് മറ്റൊരു article എഴുതാം. |
02:46 | bold textൽ font size 15 ആയി “Sports” എന്ന ഹെഡിംഗ് നല്‍കുക. അതിന് താഴെ നമുക്ക് ഒരു article എഴുതാം. |
02:56 | വായനക്കാരന് എളുപ്പത്തിൽ ഒന്നിലധികം articleകൾ വായിക്കാൻ columns സഹായിക്കുന്നു. |
03:02 | നമ്മുടെ article ആദ്യത്തെ കോളത്തിൽ മാത്രം fit ചെയ്യുന്ന വിധത്തിൽ ചില വാചകങ്ങൾ നീക്കം ചെയ്യാം. |
03:08 | എന്നിട്ട് അടുത്ത കോളത്തിലേക്ക് പോകുന്നതിനായി, “Insert” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Manual Break”. |
03:16 | അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ “Column break” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് “OK” ബട്ടണ്‍. |
03:23 | അടുത്ത കോളത്തിലേക്ക് cursor പോകുന്നത് കാണാം. |
03:27 | ഈ കോളത്തിൽ അടുത്ത article എഴുതാം. |
03:31 | formatting ഓപ്ഷനുകളായ “Align left”, “Align right”, ടെക്സ്റ്റിന് “Background Color”, text highlighting എന്നിവ ഉപയോഗിച്ച് ടെക്സ്റ്റ് കൂടുതൽ മനോഹരമാക്കാം. |
03:45 | ഉദാഹരണത്തിന്, background color നൽകേണ്ട ടെക്സ്റ്റിന്റെ ഭാഗം സിലക്റ്റ് ചെയ്യുക. |
03:51 | ടൂൾ ബാറിലെ “Background Color” ഐക്കണിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Green 4”. |
03:59 | നമ്മൾ സിലക്റ്റ് ചെയ്ത ടെക്സ്റ്റിന്റെ background ഇളം നീല നിറം ആയത് കാണാം. |
04:05 | ഇത് പോലെ ടെക്സ്റ്റിന്റെ വിവിധ ഭാഗത്ത് വിവിധ background കളറുകൾ നല്‍കാം. |
04:10 | newsletterൽ banners നൽകുന്നതിനായി Drawing ടൂൾ ബാറിലെ “Text” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
04:18 | എന്നിട്ട് ടെക്സ്റ്റ് ബോക്സ് ഡോക്യുമെന്റിൽ ടെക്സ്റ്റ് ഇല്ലാത്ത ഏതെങ്കിലും ഭാഗത്ത് വയ്ക്കുക. |
04:24 | ടെക്സ്റ്റ് ബോക്സിനുള്ളിൽ ഒരു banner അല്ലെങ്കിൽ ad എന്ന രീതിയിൽ ഏത് ടെക്സ്റ്റും എഴുതാം. |
04:30 | “This is a newsletter” എന്ന് ടൈപ്പ് ചെയ്യുക. |
04:35 | നിങ്ങൾക്ക് ഈ ടെക്സ്റ്റിൽ effectsഉം ചേർക്കാം. |
04:37 | ഉദാഹരണത്തിന്, ആദ്യം ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. എന്നിട്ട് മെനുവിലെ “Text” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |
04:45 | “Text”, “Text Animation” എന്നീ ടാബുകളുള്ള ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
04:50 | “Text Animation” ടാബിൽ ക്ലിക്ക് ചെയ്യുക. |
04:53 | ഈ ടാബിലെ “Effects” ഫീൽഡിൽ വിവിധ ഓപ്ഷനുകളുണ്ട്. |
04:58 | newsletterലെ ടെക്സ്റ്റ് blink ചെയ്യുന്നതിനായി, “Blink” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |
05:04 | “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:07 | ഡോക്യുമെന്റിൽ “This is a newsletter” എന്ന ടെക്സ്റ്റ് ഇപ്പോൾ മിന്നുകയും അണയുകയും ചെയ്തു കൊണ്ടിരിക്കുന്നത് കാണാം. |
05:13 | ഇത് പോലെ വിവിധ effectsഉം graphicsഉം ടെക്സ്റ്റിൽ നൽകാം. |
05:18 | അടുത്ത പേജിൽ ഒരു പുതിയ article എഴുതാനായി, ആദ്യം “Insert” ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
05:25 | എന്നിട്ട് “Manual Break” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
05:29 | അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ “Page break” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:34 | “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:37 | Cursor അടുത്ത പേജിലേക്ക് പോകുന്നത് കാണാം. |
05:40 | നേരത്തേയുള്ള പേജിലെ അതേ column format ആണ് ഇവിടെയുമുള്ളത്. |
05:46 | Articleലെ വാക്കുകളുടെ എണ്ണം പരിശോധിക്കാൻ, ടെക്സ്റ്റിന്റെ ഒരു ഭാഗം സിലക്റ്റ് ചെയ്യുക. |
05:53 | മെനു ബാറിലെ “Tools” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |
05:57 | ഡ്രോപ്പ് ഡൌണ്‍ ബോക്സിലെ “Word Count” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |
06:02 | ഇപ്പോഴത്തെ സിലക്ഷനിലേയും മുഴുവൻ ഡോക്യുമെന്റിലേയും വാക്കുകളുടെ എണ്ണം കാണിക്കുന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
06:10 | ഇതിൽ നമ്മുടെ സിലക്ഷനിലേയും മുഴുവൻ ഡോക്യുമെന്റിലേയും അക്ഷരങ്ങളുടെ എണ്ണവും കാണാൻ സാധിക്കുന്നു. |
06:18 | ഡോക്യുമെന്റ് എഴുതുമ്പോൾ തന്നെ spell check നടത്തുവാൻ സാധ്യമാണ്. |
06:23 | ടൂൾ ബാറിലെ “AutoSpellcheck” ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
06:27 | Article എഴുതുമ്പോൾ ഏതെങ്കിലും spelling mistakes ഉണ്ടെങ്കിൽ Writer സ്വയം ആ വാക്കിന് അടിയിൽ ചുവപ്പ് വര കാണിക്കുന്നു. |
06:37 | ഉദാഹരണത്തിന്, “Cat” എന്ന വാക്ക് “C -A- A -T” എന്ന് എഴുതി സ്പേസ് പ്രസ് ചെയ്യുമ്പോൾ, അതിന് താഴെ ചുവന്ന വര കാണുന്നു. |
06:48 | അത് ശരിയാക്കുമ്പോൾ ചുവപ്പ് വര അപ്രത്യക്ഷമാകുന്നു. |
06:52 | അതായത്, നമ്മൾ കഴിഞ്ഞ ട്യൂട്ടോറിയലിൽ കണ്ട formatting options newslettersലും അപ്ലൈ ചെയ്യാം. |
07:01 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:06 | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്, LibreOffice Writerൽ Newsletters സൃഷ്ടിക്കുന്നതും അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളും |
07:17 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:21 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:24 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:28 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
07:31 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:34 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:38 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:44 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:48 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:00 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:07 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |