LibreOffice-Writer-on-BOSS-Linux/C2/Introduction-to-LibreOffice-Writer/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
0:01 ലിബ്രെ ഓഫീസ് റൈറ്ററിന്റെ സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. - ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്:
0:01 റൈററിന്റെ ആമുഖം
0:10 റൈറ്ററിലുള്ള വിവിധ ടൂള് ബാര്സ്
0:13 ഒരു പുതിയ ഡോക്കുമന്റും നിലവിലുള്ള ഡോക്കുമെന്റും തുറക്കുന്നത് എങ്ങനെ
0:17 ഒരു ഡോക്കുമന്റ് സേവ് ചെയ്യുന്നത് എങ്ങനെ കൂടാതെ
0:20 റൈറ്ററില് ഒരു ഡോക്കുമന്റ് ക്ലോസ് ചെയ്യുന്നത് എങ്ങനെ
0:22 ലിബ്രെ ഓഫീസ് സ്യൂട്ടിന്റെ വേഡ് പ്രോസസര് കോമ്പോണന്റ് ആണ് ലിബ്രെ റൈറ്റര്
0:27 ഇത് മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലുള്ള മൈക്രോസോഫ്റ്റ് വേഡിന് സമാനമാണ്.
0:33 ഇത് സൌജന്യമായ ഒരു ഓപ്പണ് സോഴ്സ് സോഫ്റ്റ്വെയര് ആണ്, അതിനാല്, ഇത് നിബന്ധനകളൊന്നുമില്ലാതെ ഷെയര് ചെയ്യുകയും മോഡിഫൈ ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യാം.
0:41 ഇത് സൌജന്യമായി ഷെയര് ചെയ്യാവുന്നതാണെന്നതിനാല്, ഇത് ഷെയര് ചെയ്യുവാന് ലൈസന്സ് ഫീസ് കൊടുക്കേണ്ടതില്ല.
0:47 ലിബ്രെ ഓഫീസ് സ്യൂട്ട് തുടങ്ങുവാന്, നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായി മൈക്രോസോഫ്റ്റ് വിന്ഡോസ് 2000 ഓ MS വിന്ഡോസ് XP അല്ലെങ്കില് MS വിന്ഡോസ് 7 പോലുള്ള അതിന്റെ ഉയര്ന്ന വെര്ഷന്സോ അല്ലെങ്കില് ജി.എന്.യു/ലിനക്സോ ഉപയോഗിക്കാം.
1:04 ഇവിടെ നമ്മള് നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായി GNU/ലിബ്രെ ഓഫീസ് സ്യൂട്ട് വേര്ഷന് 3.3.4 ഉം ആണ് ഉപയോഗിക്കുന്നത്.
1:16 നിങ്ങള്ക്ക് ലിബ്രെ ഓഫീസ് സ്യൂട്ട് ഇന്സ്റ്റാള്ഡ് ആയിട്ട് ഇല്ലെങ്കില്, സൈനാപ്റ്റിക് പാക്കേജ് മാനേജര് ഉപയോഗിച്ച് റൈറ്റര് ഇന്സ്റ്റാള് ചെയ്യുവാനാകും.
1:24 സൈനാപ്റ്റിക് പാക്കേജ് മാനേജരെ കുറിച്ചുള്ള കൂടുതല് വിവരങ്ങള്ക്ക് ദയവായി ലിനക്സ് ട്യൂട്ടോറിയല്സ് റഫര് ചെയ്യുക.
1:24 ഈ വെബ്സൈറ്റിലുള്ള നിര്ദേശങ്ങള് പിന്തുടര്ന്ന് ലിബ്രെ ഓഫീസ് സ്യൂട്ട് ഡൌണ്ലോഡ് ചെയ്യുക.
1:37 ലിബ്രെ ഓഫീസ് സ്യൂട്ടിന്റെ ആദ്യ ട്യൂട്ടോറിയലില് വിശദമായ നിര്ദേശങ്ങള് ലഭ്യമാണ്.
1:43 ഇന്സ്റ്റാളിംഗ് സമയത്ത് റൈറ്റര് ഇന്സ്റ്റാള് ചെയ്യുന്നതിനായി `“Complete Option“ ഉപയോഗിക്കുവാന് ശ്രദ്ധിക്കുക.
1:50 നിങ്ങള്ക്ക് മുന്പ് തന്നെ ലിബ്രെ ഓഫീസ് സ്യൂട്ട് ഇന്സ്റ്റാള്ഡ് ആയി ഉണ്ടെങ്കില്,
1:54 നിങ്ങളുടെ സ്ക്രീനിന്റെ മുകളില് ഇടതു വശത്തെ മൂലയിലെ “ആപ്ലിക്കേഷന്സില്” ക്ലിക്ക് ചെയ്ത് നിങ്ങള്ക്ക് ലിബ്രെ ഓഫീസ് റൈറ്റര് കണ്ടെത്താം
2:02 പിന്നീട് “ഓഫീസ്” ലും അതിനുശേഷം “ലിബ്രെ ഓഫീസ്” ഓപ്ഷനിലും ക്ലിക്ക് ചെയ്യുക.
2:08 വിവിധ ലിബ്രെ ഓഫീസ് കോമ്പോണന്റ്സ് ഉള്ള ഒരു പുതിയ ഡയലോഗ് ബോക്സ് തുറക്കുന്നു.
2:13 ലിബ്രെ ഓഫീസ് റൈറ്റര് ആക്സസ് ചെയ്യുന്നതിനായി, “ടെക്സ്റ്റ് ഡോക്കുമന്റ്” ഓപ്ഷനില് ക്ലിക് ചെയ്യുക, അത് സ്യൂട്ടിന്റെ വേഡ് പ്രോസസര് കോമ്പോണന്റ് ആണ്.
2:23 ഇത് മെയിന് റൈറ്റര് വിന്ഡോയില് ഒരു ശൂന്യമായ ഡോക്കുമന്റ് തുറക്കും.
2:28 ടൈറ്റില് ബാര് പോലെ റൈറ്റര് വിന്ഡോയില് വിവിധ ടൂള് ബാറുകളുണ്ട്.
2:33 മെനു ബാര്,+ സ്റ്റാന്ഡേര്ഡ് ടൂള് ബാര്,
2:36 ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന ഓപ്ഷനുകള് ഫോര്മാറ്റിംഗ് ബാറും സ്റ്റാറ്റസ് ബാറുമാണ്,

ട്യൂട്ടോറിയല്സ് പുരോഗമിക്കുന്നതനുസരിച്ച് അവയെ കുറിച്ച് നമ്മള് പഠിക്കും.

2:47 റൈറ്ററില് എങ്ങനെയാണ് ഒരു പുതിയ ഡോക്കുമന്റ് തുറക്കുക എന്ന് പഠിച്ചുകൊണ്ട് നമുക്ക് ട്യൂട്ടോറിയല് ആരംഭിക്കാം.
2:53 സ്റ്റാന്ഡേര്ഡ് ടൂള് ബാറിലുള്ള “ന്യൂ” ഐക്കണ് ക്ലിക് ചെയ്ത് നിങ്ങള്ക്ക് ഒരു പുതിയ ഡോക്കുമന്റ് തുറക്കാം.
3:00 അല്ലെങ്കില് മെനു ബാറിലെ “ഫയല്” ഓപ്ഷന് ക്ലിക്ക് ചെയ്ത ശേഷം
3:05 “ന്യൂ” ഓപ്ഷനിലും അവസാനം “ടെക്സ്റ്റ് ഡോക്കുമന്റ്” ഓപഷനിലും ക്ലിക്ക് ചെയ്ത്.
3:12 രണ്ടു സാഹചര്യത്തിലും ഒരു പുതിയ റൈറ്റര് വിന്ഡോ തുറക്കുന്നതായി കാണാം.
3:17 ഇപ്പോള് എഴുതാനുള്ള സ്ഥലത്ത് എന്തെങ്കിലും ടെക്സ്റ്റ് ടൈപ് ചെയ്യുക.
3:21 അപ്പോള് നമ്മള് “റെസ്യും” എന്ന് ടൈപ് ചെയ്യുന്നു
3:24 ഒരിക്കല് നിങ്ങള് നിങ്ങളുടെ ഡോക്കുമന്റ് എഴുതി കഴിഞ്ഞാല്, നിങ്ങളത് ഭാവിയിലെ ഉപയോഗത്തിനായി സേവ് ചെയ്യണം.
3:29 ഈ ഫയല് സേവ് ചെയ്യുന്നതിനായി, മെനു ബാറിലെ “ഫയല്” ക്ലിക് ചെയ്യുക
3:33 പിന്നീട് “സേവ് ആസ്” ഓപ്ഷന് ക്ലിക്ക് ചെയ്യുക.
3:36 സ്ക്രീനില് ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു അതില് നിങ്ങള് “നെയിം” ഫീല്ഡിന് കീഴെ നിങ്ങളുടെ ഫയലിനെ പേര് എന്റര് ചെയ്യണം.
3:44 അപ്പോള് ഫയലിന്റെ പേരായി “റെസ്യും” എന്ന് എന്റര് ചെയ്യുക.
3:48 “നെയിം” ഫീല്ഡിന് താഴെ “സേവ് ഇന് ഫോള്ഡര്” ഉണ്ട്.
3:53 ഈ ഫീല്ഡിലാണ് നിങ്ങള് സേവ് ചെയ്ത ഫയല് ഉള്പ്പെടുന്ന ഫോള്ഡറിന്റെ പേര് എന്റര് ചെയ്യേണ്ടത്.
3:58 അതിനാല് “സേവ് ഇന് ഫോള്ഡര് ഫീല്ഡിലെ ഡൌണ് ആരോയില് ക്ലിക് ചെയ്യുക.
4:02 നിങ്ങള്ക്ക് ഫയല് സേവ് ചെയ്യുവാന് കഴിയുന്ന ഫോള്ഡേര്സിന്റെ ഒരു ലിസ്റ്റ് മെനുവില് പ്രത്യക്ഷപ്പെടുന്നു.
4:08 ഇപ്പോള് നമുക്ക് “ഡസ്ക് ടോപ്” ഓപ്ഷനില് ക്ലിക് ചെയ്യാം. ഫയല് ഡസ്ക് ടോപില് സേവ് ചെയ്യപ്പെടും.
4:14 നിങ്ങള്ക്ക് “ബ്രൌസ് ഫോര് അതര് ഫോള്ഡേര്സും” ക്ലിക് ചെയ്യാം.
4:18 എന്നിട്ട് നിങ്ങളുടെ ഡോക്കുമന്റ് നിങ്ങള് സേവ് ചെയ്യാന് ആഗ്രഹിക്കുന്ന ഫോള്ഡര് തിരഞ്ഞെടുക്കാം.
4:23 ഇപ്പോള് ഡയലോഗ് ബോക്സിലെ “ഫയല് ടൈപ്” ക്ലിക്ക് ചെയ്യുക.
4:27 ഇത് കാണിക്കുന്നത്, നിങ്ങളുടെ ഫയല് സേവ് ചെയ്യുവാന് സാധ്യമായ ഒരു കൂട്ടം ഫയല് ടൈപ് ഓപ്ഷനുകളോ അല്ലെങ്കില് എക്സ്റ്റെന്ഷനുകളോ ആണ്.
4:34 ലിബ്രെ ഓഫീസ് റൈറ്ററിലെ ഡിഫാള്ട്ട് ഫയല് ടൈപ് “ODF ടെക്സ്റ്റ് ഡോക്കുമന്റ്” ആണ്. അത് നല്കുന്ന എക്സ്റ്റെന്ഷന് “dot odt” ആയിരിക്കും.
4:45 ODT ഓപ്പണ് ഡോക്കുമന്റ് ഫോര്മാറ്റില് പെടുന്നു, അതു കൂടാതെ ഈ ODF ഫോര്മാറ്റ് ലോകവ്യാപകമായി വേഡ് ഡോക്കുമെന്റ്സിന്റെ ഓപ്പണ് സ്റ്റാന്ഡേര്ഡ് ആയി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.
4:56 ഇത് ഗവണ്മന്റ് ഓഫ് ഇന്ഡ്യ പോളിസി ഓണ് ഓപ്പണ് സ്റ്റാന്ഡേര്ഡ്സ് ഇന് e-ഗവേര്ണസ്’ കൂടി അംഗീകരിച്ചതാണ്.
5:04 ലിബ്രെ ഓഫീസ് റൈറ്റര് കൊണ്ട് ഓപ്പണ് ചെയ്യാവുന്ന dot odt ടെക്സ്റ്റ് ഡോക്കുമന്റ്സായി സേവ് ചെയ്യുന്നതിനു പുറമെ,
5:11 MS ഓഫീസ് വേഡ് പ്രോഗ്രാം ഉപയോഗിച്ച് തുറക്കാവുന്ന dot doc ആയും dot docx ആയും നിങ്ങളുടെ ഫയല് സേവ് ചെയ്യാവുന്നതാണ്.
5:23 കൂടുതല് പ്രോഗ്രാംസും തുറക്കുവാന് ഉപയോഗിക്കുന്ന മറ്റൊരു പ്രശസ്ത ഫയല് എക്സ്റ്റെന്ഷന് ആണ് dot rtf, ഇത് “റിച്ച് ടെക്സ്റ്റ് ഫോര്മാറ്റ്” ആണ്.
5:33 ഇപ്പോള് “ODF ടെക്സ്റ്റ് ഡോക്കുമന്റ്” ഓപ്ഷന് ക്ലിക്ക് ചെയ്യുക.
5:37 നിങ്ങള്ക്ക് ഫയല് ടൈപ് “ODF ടെക്സ്റ്റ് ഡോക്കുമന്റ്”ആണെന്ന് കാണാം, കൂടാതെ ഫയല് ടൈപ് ഓപ്ഷനു തൊട്ടടുത്ത് ബ്രാക്കറ്റില് dot “odt” എന്നും കാണാം.
5:48 ഇപ്പോള് “സേവ്” ബട്ടണ് ക്ലിക് ചെയ്യുക
5:50 ഇത് ടൈറ്റില് ബാറില് നിങ്ങള് തിരഞ്ഞെടുത്ത ഫയല് നെയിമോടും എക്സ്റ്റെന്ഷനോടും കൂടി നിങ്ങളെ റൈറ്റര് വിന്ഡോയിലേക്ക് തിരികെ എത്തിക്കും.
5:58 ഇപ്പോള് നിങ്ങള് റൈറ്റര് വിന്ഡോയില് ടെക്സ്റ്റ് ഡോക്കുമന്റ് എഴുതുവാന് തയാറായി കഴിഞ്ഞു.
6:03 മുകളില് ചര്ച്ച ചെയ്ത ഫോര്മാറ്റുകള്ക്ക് പുറമെ, ഒരു വെബ് പേജ് ഫോര്മാറ്റായ “dot html” ഫോര്മാറ്റിലും റൈറ്റര് ഡോക്കുമന്റ്സ് സേവ് ചെയ്യാവുന്നതാണ്.
6:13 ഇത് ചെയ്യുന്നത് മുകളില് വിശദമാക്കിയ അതേ രീതിയില് തന്നെയാണ്.
6:17 അതിനാല് മെനുബാറിലെ “ഫയല്” ഓപ്ഷനില് ക്ലിക് ചെയ്യുക, പിന്നീട് “സേവ് ആസ്” ഓപ്ഷന് ക്ലിക് ചെയ്യുക.
6:24 ഇപ്പോള് ”ഫയല് ടൈപ്” ഓപ്ഷന് ക്ലിക്ക് ചെയ്യുക, പിന്നീട് “HTML ഡോക്കുമന്റിലും ഓപ്പണ് ഓഫീസ് dot org റൈറ്റര്” ഓപ്ഷനിലും ക്ലിക്ക് ചെയ്യുക.
6:35 ഈ ഓപ്ഷന് ഡോക്കുമെന്റിന് “dot html” എക്സ്റ്റെന്ഷന് നല്കുന്നു.
6:40 “സേവ്” ബട്ടണ്. ക്ലിക് ചെയ്യുക
6:42 ഇപ്പോള് ഡയലോഗ് ബോക്സിലെ “ആസ്ക് വെന് നോട്ട് സേവിംഗ് ഇന് ODF ഫോര്മാറ്റ്” ഓപ്ഷനില് ചെക്ക് ചെയ്യുക.
6:50 അവസാനമായി “കീപ് കറന്റ് ഫോര്മാറ്റ്” ഓപ്ഷന് ക്ലിക് ചെയ്യുക.
6:55 ഡോക്കുമന്റ് dot html എക്സ്റ്റെന്ഷനോട് കൂടി സേവ് ചെയ്തതായി നിങ്ങള്ക്ക് കാണാം.
7:00 സ്റ്റാന്ഡേര്ഡ് ടൂള് ബാറിലെ “എക്സ് പോര്ട്ട് ഡയറക്റ്റ്ലി ആസ് PDF” ഓപ്ഷന് ക്ലിക്ക് ചെയ്തും ഡോക്കുമന്റ് PDF ഫോര്മാറ്റില് എക്സ് പോര്ട്ട് ചെയ്യാവുന്നതാണ്.
7:10 മുന്പ് ചെയ്തപ്പോലെ, സേവ് ചെയ്യാന് നിങ്ങള് ആഗ്രഹിക്കുന്ന ലൊക്കേഷന് തിരഞ്ഞെടുക്കുക.
7:15 മെനു ബാറിലെ “ഫയല്” ഓപ്ഷന് ക്ലിക് ചെയ്ത ശേഷം “എക്സ് പോര്ട്ട് ആസ് pdf” ഓപ്ഷന് ക്ലിക് ചെയ്തും നിങ്ങള്ക്ക് ഇത് ചെയ്യാവുന്നതാണ്.
7:24 പ്രത്യക്ഷമാകുന്ന ഡയലോഗ് ബോക്സില്, ആദ്യം എക്സ് പോര്ട്ടിലും പിന്നീട് സേവ് ബട്ടനിലും ക്ലിക്ക് ചെയ്യുക.
7:32 ഒരു pdf ഫയല് നിര്മ്മിക്കപ്പെടുന്നു
7:35 ആദ്യം ഫയലിലും പിന്നീട് ക്ലോസിലും ക്ലിക് ചെയ്ത് നമുക്ക് ഈ ഡോക്കുമന്റ് ക്ലോസ് ചെയ്യാം.
7:40 ഇനി നമ്മള് എങ്ങനെയാണ് ലിബ്രെ ഓഫീസ് റൈറ്ററില് നിലവിലുള്ള ഒരു ഡോക്കുമന്റ് തുറക്കുക എന്ന് പഠിക്കും.
7:47 നമുക്ക് “റസ്യൂം.odt." എന്ന ഡോക്കുമന്റ് തുറക്കാം.
7:51 നിലവിലുള്ള ഒരു ഡോക്കുമന്റ് തുറക്കുവാന്, മെനുബാറിലെ “ഫയല്” മെനുവില് ക്ലിക്ക് ചെയ്യുക പിന്നീട് “ഓപ്പണ്” ഓപ്ഷന് ക്ലിക്ക് ചെയ്യുക.
8:00 സ്ക്രീനില് ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെട്ടതായി നിങ്ങള്ക്ക് കാണാം..
8:04 ഇവിടെ നിങ്ങള് നിങ്ങളുടെ ഡോക്കുമന്റ് സേവ് ചെയ്ത ഫോള്ഡര് കണ്ടെത്തുക.
8:08 ഡയലോഗ് ബോക്സിന്റെ ടോപ് ലെഫ്റ്റ് കോര്ണറിലെ ചെറിയ പെന്സില് ബട്ടണ് ക്ലിക് ചെയ്യുക.
8:14 അതില് “ടൈപ് എ ഫയല് നെയിം” എന്നുണ്ടാകും.
8:16 ഇത് ഒരു “ലൊക്കേഷന് ബാര്” ഫീല്ഡ് തുറക്കുന്നു.
8:19 ഇവിടെ, നിങ്ങള് തിരയുന്ന ഫയലിന്റെ പേര് ടൈപ് ചെയ്യുക.
8:24 അതിനായി നമ്മള് ഫയലിന്റെ പേര് “റസ്യൂം” എന്ന് എഴുതുന്നു.
8:27 ഇപ്പോള് ഫയലിന്റെ പേരായി റസ്യും ഉള്ളവയുടെ ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നു, “റസ്യും dot odt” തിരഞ്ഞെടുക്കുക.
8:34 ഇപ്പോള് “ഓപ്പണ്” ബട്ടണ് ക്ലിക് ചെയ്യുക.
8:37 ഫയല് റസ്യും.odt തുറന്നതായി നിങ്ങള്ക്ക് കാണാം
8:41 ഇതു കൂടാതെ ടൂള് ബാറില് മുകളിലുള്ള “ഓപ്പണ്” ഐക്കണ് ക്ലിക് ചെയ്ത് നിങ്ങള്ക്ക് നിലവിലുള്ള ഒരു ഫയല് തുറക്കുവാനും മറ്റ് പ്രവര്ത്തനങ്ങള് അതേ രീതിയില് ചെയ്യുവാനും സാധിക്കും.


8:52 സാധാരണയായി മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിയ്ക്കുന്ന “dot doc” ആന്ഡ് “dot docx” എക്സ്റ്റെന്ഷന് ഫയലുകളും റൈറ്ററില് നിങ്ങള്ക്ക് തുറക്കുവാനാകും
9:03 ഇനി എങ്ങനെയാണ് ഒരു ഫയല് മോഡിഫൈ ചെയ്ത് അതേ പേരില് സേവ് ചെയ്യുക എന്ന് നിങ്ങള് കാണും
9:10 ആദ്യം ഇടത് മൌസ് ബട്ടണ് ക്ലിക്ക് ചെയ്ത് ടെക്സ്റ്റ് റെസ്യും സെലക്ട് ചെയ്യുക പിന്നീട് അത് ടെക്സ്റ്റോട് കൂടി

ഡ്രാഗ് ചെയ്യുക.

9:17 ഇത് ടെക്സ്റ്റ് സെലക്ട് ചെയ്യുകയും അത് ഹൈലൈറ്റ് ചെയ്യുകയും ചെയ്യും.. ഇപ്പോള് ഇടത് മൌസ് ബട്ടണ് റിലീസ് ചെയ്യുക.
9:24 ടെക്സ്റ്റ് ഇപ്പോഴും ഹൈ ലൈറ്റഡ് ആയിരിയ്ക്കും.
9:26 ഇപ്പോള് സ്റ്റാന്ഡേര്ഡ് ടൂള് ബാറിലെ “ബോള്ഡ്” ഐക്കണ് ക്ലിക് ചെയ്യുക. ടെക്സ്റ്റ് അപ്പോള് ബോള്ഡ് ആകുന്നു.
9:33 ടെക്സ്റ്റ് പേജിന്റെ സെന്റ്ററിലേക്ക് അലൈന് ചെയ്യുന്നതിനായി, ടൂള് ബാറിലെ “സെന്റേര്ഡ്” ഐക്കണില് ക്ലിക് ചെയ്യുക.
9:41 ടെക്സ്റ്റ്, പേജില് സെന്ട്രലി അലൈന്ഡ് ആയതായി നിങ്ങള്ക്ക് കാണാം.
9:45 ഇപ്പോള് നമുക്ക് ടെക്സ്റ്റിന്റെ ഫോണ്ട് സൈസ് കൂട്ടാം
9:48 അതിന് ടൂള് ബാറിലെ “ഫോണ്ട് സൈസ്” ഫീല്ഡിലെ ഡൌണ് ആരോയില് ക്ലിക്ക് ചെയ്യുക.
9:53 ഡ്രോപ് ഡൌണ് മെനുവില്, നമുക്ക് “14” ല് ക്ലിക് ചെയ്യാം.
9:57 അപ്പോള് ടെക്സ്റ്റിന്റെ ഫോണ്ട് സൈസ് “14” ആയി വര്ദ്ധിച്ചു
10:01 ഇപ്പോള് ~ഫോണ്ട് നെയിം ഫീല്ഡി”ലെ ഡൌണ് ആരോയില് ക്ലിക് ചെയ്ത് ഫോണ്ട് നെയിമായി “UnDotum” തിരഞ്ഞെടുക്കുക.
10:09 ടൂള് ബാറിലെ “സേവ്” ഐക്കണ് ക്ലിക് ചെയ്യുക.
10:13 ഇപ്പോള് മോഡിഫിക്കേഷനുശേഷവും ഫയല് അതേ പേരില് തന്നെ സേവ് ചെയ്യപ്പെട്ടതായി നിങ്ങള്ക്ക് കാണാം.
10:21 ഒരിക്കല് നിങ്ങള് നിങ്ങളുടെ ഡോക്കുമന്റ് സേവ് ചെയ്ത ശേഷം നിങ്ങളത് ക്ളോസ് ചെയ്യുവാന് ആഗ്രഹിക്കുന്നുണ്ടാവണം.
10:25 മെനു ബാറിലെ ഫയല് മെനുവില് ക്ലിക് ചെയ്യുക പിന്നീട് “ക്ലോസ്” ഓപ്ഷന് ക്ലിക്ക് ചെയ്യുക.
10:25 ഇത് നിങ്ങളുടെ ഫയല് ക്ലോസ് ചെയ്യും.
10:33 ഇത് നമ്മെ ലിബ്രെ ഓഫീസ് റൈറ്ററിനെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
10:25 ചുരുക്കത്തില്, നമ്മള് പഠിച്ചത് ഇവയാണ്:
10:43 ഇണ്ട്രോഡക്ഷന് ടു റൈറ്റര്.
10:43 റൈറ്ററിലെ വിവിധ ടൂള് ബാര്സ്
10:45 റൈറ്ററില് എങ്ങനെയാണ് ഒരു പുതിയ ഡോക്കുമന്റും നിലവിലുള്ള ഒരു ഡോക്കുമന്റും തുറക്കുന്നത്.
10:45 റൈറ്ററില് എങ്ങനെയാണ് ഒരു ഡോക്കുമന്റ് സേവ് ചെയ്യുന്നത്.
10:52 റൈറ്ററീല് ഒരു ഡോക്കുമന്റ് ക്ലോസ് ചെയ്യുന്നത് എങ്ങനെ
10:55 കോംപ്രിഹെന്സീവ് അസ്സൈന്മെന്റ്
10:55 റൈറ്ററില് ഒരു പുതിയ ഡോക്കുമന്റ് തുറക്കുക
11:01 അത് “പ്രാക്ടീസ്.odt” എന്ന പേരില് സേവ് ചെയ്യുക.
11:05 “ദിസ് ഈസ് മൈ ഫസ്റ്റ് അസ്സൈന്മന്റ്” എന്ന ടെസ്റ്റ് എഴുതുക.
11:05 ഫയല് സേവ് ചെയ്യുക.
11:05 ടെക്സ്റ്റ് അണ്ടര്ലൈന് ചെയ്യുക.
11:13 ഫോണ്ട് സൈസ് 16 ആക്കി വര്ദ്ധിപ്പിക്കുക
11:13 ഫയല് ക്ലോസ് ചെയ്യുക.
11:18 താഴെയുള്ള ലിങ്കില് ലഭ്യമായ വീഡിയോ കാണുക. അത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
11:24 നിങ്ങള്ക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കില്, നിങ്ങള്ക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം.
11:29 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക് ഷോപ്സ് നടത്തുന്നു. ഓണ്ലൈന് ടെസ്റ്റ് പാസാകുന്നവര്ക്ക് സര്ട്ടിഫിക്കറ്റുകള് നല്കുന്നു.
11:38 കൂടുതല് വിവരങ്ങള്ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
11:45 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര് പ്രോജക്ടിന്റെ ഭാഗമാണ്.
11:48 ഇതിനെ പിന് തുണക്കുന്നത് നാഷണല് മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ഡ്യ.
11:56 ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങള് സ്പോക്കണ് ഹൈഫന് ട്യൂട്ടോറിയല് dot org slash NMEICT hyphen Intro യില് ലഭ്യമാണ്
12:07 ഈ ട്യൂട്ടോറിയല് സമാഹരിച്ചത് രവീന്ദ്രന് മൂവാറ്റുപുഴ
12:07 ഞങ്ങളോടൊപ്പം ചേര്ന്നതിന് നന്ദി

Contributors and Content Editors

Devisenan