LibreOffice-Suite-Writer/C2/Inserting-pictures-and-objects/Malayalam

From Script | Spoken-Tutorial
Jump to: navigation, search

Resources for recording Inserting Pictures and Formatting Features

Time Narration
00:00 ലിബ്രെഓഫീസ് റൈറ്റര്‍-ഇന്‍സേര്‍ട്ടിംഗ് ഇമേജസ് നെ കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:06 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഇവയെല്ലാം പഠിക്കും:
00:09 ഒരു ഡോക്കുമന്‍റിലേക്ക് ഒരു ഇമേജ് ഫയലിന്റെ ഇന്‍സേര്‍ട്ടിംഗ്  
00:12 റൈറ്ററില്‍ ടേബിള്‍സ് ഇന്‍സേര്‍ട്ടിംഗ്
00:15 റൈറ്ററില്‍ ഹൈപ്പര്‍ലിങ്ക്സ് ഇന്‍സേര്‍ട്ടിംഗ്
00:18 ഇവിടെ നമ്മള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്സ് 10.04 ഉം ലിബ്രെഓഫീസ് സ്യൂട്ട് വെര്ഷന്‍ 3.3.4 ഉം

ആണ്.

00:29 ലിബ്രെഓഫീസ് റൈറ്ററില്‍ എങ്ങനെയാണ്‍ “ഒരു ഇമേജ് ഫയല്‍ ഇന്‍സേര്‍ട്ട്” ചെയ്യുക എന്ന് പഠിച്ചുകൊണ്ട് നമുക്ക് തുടങ്ങാം.
00:36 നമുക്ക് നമ്മുടെ റസ്യൂം.odt ഫയല്‍ ഓപ്പണ്‍ ചെയ്യാം.
00:39 ഡോക്കുമന്‍റില്‍ ഒരു ഇമേജ് ഇന്‍സേര്‍ട്ട് ചെയ്യുന്നതിനായി, ആദ്യം “റസ്യൂം.odt” ഡോക്കുമന്‍റിനുള്ളില്‍ ക്ലിക് ചെയ്യുക.
00:47 ഇപ്പോള്‍ മെനു ബാറിലെ “ഇന്‍സേര്‍ട്ട്” ഓപ്ഷന്‍ ക്ലിക് ചെയ്യുക, പിന്നീട് “പിക്ചര്‍” ല്‍ ക്ലിക് ചെയ്യുക, അവസാനം  “ഫ്രം ഫയല്‍” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
00:56 ഒരു “ഇന്‍സേര്‍ട്ട് പിക്ചര്‍” ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നതായി നിങ്ങള്‍ക്ക് കാണാം.
01:00 നിങ്ങള്‍ “ലൊക്കേഷന്‍” ഫീല്‍ഡില്‍ ഫയല്‍ നെയിം എഴുതി സിസ്റ്റത്തില്‍ പിക്ചര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ നിന്നും പിക്ചര്‍ തിരഞ്ഞെടുക്കാം.
01:09 നമ്മള്‍ ഒന്നുംസേവ് ചെയ്തിട്ടില്ലാത്തതിനാല്‍, ഡിഫാള്‍ട്ട് ആയി നല്കിയിട്ടുള്ളവയില്‍ നിന്നും ഒരു പിക്ചര്‍ നമ്മള്‍ ഇന്‍സേര്‍ട്ട് ചെയ്യുന്നു.
01:16 അതിനായി ഡയലോഗ് ബോക്സിന്‍റെ ഇടത് വശത്തുള്ള “പിക്ചേര്‍സ്” ഓപ്ഷന്‍ ക്ലിക് ചെയ്യുക.
01:21 ഇപ്പോള്‍ ഇമേജുകളില്‍ ഒന്നില്‍ ക്ലിക് ചെയ്യുക അവസാനമായി “Open” ബട്ടണില്‍ ക്ലിക് ചെയ്യുക.
01:28 ഇമേജ് നിങ്ങളുടെ ഡോക്കുമെന്‍റില്‍ ഇന്‍സേര്‍ട്ടഡ് ആയതായി നിങ്ങള്‍ക്ക് കാണാം.
01:32 നിങ്ങള്‍ക്ക് ഈ ഇമേജ് റിസൈസ് ചെയ്യുവാനും റസ്യൂമിന്‍റെ മുകള്‍ ഭാഗത്തെ വലത് മൂലയിലേക്ക് ഡ്രാഗ് ചെയ്യുവാനും കഴിയും.
01:38 അതിനായി ആദ്യം ഇമേജില്‍ ക്ലിക് ചെയ്യുക. ഇമേജില്‍ കളേര്‍ഡ് ഹാന്‍ഡില്‍സ് പ്രത്യക്ഷപ്പെടുന്നതായി നിങ്ങള്‍ക്ക് കാണാം.
01:44 ഹാന്‍ഡിലുകളിലൊന്നില്‍ കര്‍സര്‍ വച്ച് ഇടത് മൌസ് ബട്ടണ്‍ അമര്‍ത്തുക.
01:50 കര്‍സര്‍ പതിയെ വലിച്ച് ഇമേജ് റിസൈസ് ചെയ്യുക. റിസൈസ് ചെയ്തതിനുശേഷം, ഇമേജില്‍ ക്ലിക് ചെയ്ത് അത് എഡിറ്ററുടെ മുകളിലത്തെ വലത്തെ മൂലയിലേക്ക് ഡ്രാഗ് ചെയ്യുക.
02:01 ഇമേജസ് ഇന്‍സേര്‍ട്ടിംഗ് നടത്തുന്നതിനുള്ള മറ്റ് പൊതു രീതികള്‍ ക്ലിപ് ബോര്‍ഡ് അല്ലെങ്കില്‍ സ്കാനര്‍ ഉപയോഗിക്കുക എന്നതും ഗ്യാലറിയില്‍ നിന്നുള്ളതുമാണ്.
02:09 അടുത്തതായി റൈറ്ററില്‍ എങ്ങനെയാണ് ടേബിള്‍സ് ഇന്‍സേര്‍ട്ട് ചെയ്യുന്നത് എന്ന് നമ്മള്‍ പഠിക്കും.
02:13 ലിബ്രെഓഫീസ് റൈറ്ററിലെ ടേബിള്‍സ് യൂസേര്‍സിനെ അവരുടെ വിവരങ്ങള്‍ ഒരു പട്ടികയുടെ രൂപത്തില്‍ സ്റ്റോര്‍ ചെയ്യുവാന്‍ പ്രാപ്തരാക്കുന്നു.
02:21 നിങ്ങളുടെ ഡോക്കുമെന്‍റില്‍ ഒരു ടേബിള്‍ ഇന്‍സേര്‍ട്ട് ചെയ്യുന്നതിന് ഒന്നുകില്‍ നിങ്ങള്‍ക്ക് ടൂള്‍ ബാറിലെ “ടേബിള്‍” ഐക്കണ്‍ ക്ലിക് ചെയ്ത് ടേബിളിന്റെ സൈസ് തിരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ മെനു ബാറിലെ  “ഇന്‍സേര്‍ട്ട്” ഓപ്ഷനിലൂടെ അത് ചെയ്യുകയോ ചെയ്യാം.
02:36 അപ്പോള്‍ ”Education Details” എന്ന ഹെഡിംഗിന് താഴെ ഒരു ടേബിള്‍ ഇന്‍സേര്‍ട്ട് ചെയ്യുന്നതിനായി, കര്‍സര്‍ ഈ ഹെഡിംഗിന് താഴെ വയ്ക്കുക.
02:44 ഇനി മെനുബാറിലെ “ഇന്‍സേര്‍ട്ട്” മെനുവില്‍ ക്ലിക് ചെയ്ത് പിന്നീട് “ടേബിള്‍സ്” ഓപ്ഷന്‍ ക്ലിക് ചെയ്യുകയും ചെയ്യുക.
02:51 അത് പല ഫീല്‍ഡുകളുള്ള ഒരു ഡയലോഗ് ബോക്സ് ഓപ്പണ്‍ ചെയ്യും.
02:55 “Name” ഫീല്‍ഡില്‍, ടേബിളിന്റെ പേരായി നമുക്ക് “resume table” എന്ന് നല്കാം.
03:01 “സൈസ്” എന്ന ഹെഡിംഗിന് താഴെ “കോളംസിന്‍റെ” എണ്ണം നമുക്ക് “2” തന്നെ എടുക്കാം.
03:06 “റോവ്സ്” ഫീല്‍ഡിലിലെ അപ് വേര്‍ഡ് ആരോയില്‍ ക്ലിക് ചെയ്ത് “റോവ്സ്ന്‍റെ” എണ്ണം “4” ആയി വര്‍ദ്ധിപ്പിക്കാം.
03:11 അങ്ങനെ കോളംസ് ആന്‍ഡ് റോവ്സ് ഫീല്‍ഡില്‍ അപ് ആന്‍ഡ് ഡൌണ്‍ ആരോ ഉപയോഗിച്ച് നമുക്ക് ടേബിളിന്റെ സൈസ് കൂട്ടാനും കുറയ്ക്കാനുമാകും.
03:21 ഇപ്പോള്‍ ഡയലോഗ് ബോക്സിലെ “ഓട്ടോ ഫോര്‍മാറ്റ്” ബട്ടണില്‍ ക്ലിക് ചെയ്യുക
03:25 ഇത് ഒരു പുതിയ ഡയലോഗ് ബോക്സ് തുറക്കുന്നു അവിടെ നിങ്ങള്‍ക്ക് നിങ്ങള്‍ ഇന്‍സേര്‍ട്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ടേബിളിന്റെ ഫോര്‍മാറ്റ് തിരഞ്ഞെടുക്കാം.
03:33 തിരഞ്ഞെടുക്കുന്നതിനായി റൈറ്റര്‍ പല ഓപ്ഷനുകള്‍ നല്‍കുന്നു. നമ്മള്‍ “Format” ഓപ്ഷനു കീഴിലുള്ള “None” ല്‍ ക്ലിക് ചെയ്യുക പിന്നീട് “OK” ബട്ടണ്‍ ക്ലിക് ചെയ്യുക.
03:43 വീണ്ടും “OK” ബട്ടണ്‍ ക്ലിക് ചെയ്യുക
03:45 രണ്ട് കോളങ്ങളും നാല് റോകളുമുള്ള ടേബിള്‍ ഹെഡിംഗിന് താഴെ ഇന്‍സേര്‍ട്ട് ചെയ്യപ്പെട്ടതായി നിങ്ങള്‍ കാണുന്നു.
03:53 ഇപ്പോള്‍ നിങ്ങള്‍ക്ക് ടേബിളിനുള്ളില്‍ എന്ത് വിവരവും ടാബുലര്‍ ആയി എഴുതാം
03:58 ഉദാഹരണത്തിന്‍, ടേബിളിന്റെ ആദ്യ റോയിലെ ആദ്യ കോളത്തിന്റെ സെല്ലിൽ ക്ലിക് ചെയ്യുക.
04:04 നമ്മള്‍ ഇവിടെ “സെക്കസ്ണ്ടറി സ്കൂള്‍ എക്സാമിനേഷന്‍” എന്ന് ടൈപ് ചെയ്യുന്നു.
04:08 ഇനി അടുത്ത സെല്ലില്‍ ക്ലിക് ചെയ്ത് “93 ശതമാനം” എന്ന് എഴുതുന്നു.

അപ്പോള്‍ ഇത് രമേശ് സെക്കസ്ണ്ടറി സ്കൂള്‍ എക്സാമിനേഷനില്‍ രമേശ് 93 ശതമാനം സ്കോര്‍ ചെയ്തു എന്ന് കാണിക്കുന്നു.

04:20 അതുപോലെ, കൂടുതല്‍ നമുക്ക് ടേബിളില്‍ ടൈപ് ചെയ്യുവാനാകും.
04:25 നമ്മള്‍ “Secondary School Examination” എന്നു ടൈപ് ചെയ്ത സെല്ലിന് തൊട്ടു താഴെയുള്ള സെല്ലില്‍ ക്ലിക് ചെയ്യുക
04:31 ഇവിടെ “Higher Secondary School Examination” എന്ന് ടൈപ് ചെയ്ത് അടുത്ത സെല്ലില്‍ നമ്മള്‍ “88 ശതമാനം” എന്ന് എഴുതുന്നു.
04:41 അടുത്ത സെല്ലിലേക്ക് പോകുന്നതിനായി മൂന്നാമത്തെ റോയിലെ ആദ്യ സെല്ലിൽ ക്ലിക് ചെയ്യുക. ടാബ് കീ അമര്‍ത്തിയും നിങ്ങള്‍ക്ക് സെല്ലുകളില്‍ നിന്നും സെല്ലുകളിലേക്ക് പോകാം.
04:52 അതുകൊണ്ട് നമുക്ക് ടാബ് കീ അമര്‍ത്തി “Graduation” എന്ന് ടൈപ് ചെയ്യാം. അടുത്ത സെല്ലില്‍ സ്കോര്‍ ആയി “75%” എന്ന് ടൈപ് ചെയ്യുക.
05:01 അവസാനമായി നമ്മള്‍ അവസാന റോയിലെ ആദ്യ സെല്ലില്‍ ഹെഡിംഗ് ആയി “പോസ്റ്റ് ഗ്രാഡുവേഷന്‍” എന്നും അടുത്ത സെല്ലില്‍ സ്കോര്‍ ആയി “70ശതമാനം” എന്നും എഴുതി.
05:12 അപ്പോള്‍ എഡ്യൂക്കേഷന്‍ ഡിട്ടയില്‍സ് ഉള്ള ടേബിള്‍ റസ്യൂമില്‍ ഉള്‍പ്പെട്ടു എന്ന് നമുക്ക് കാണാം.
05:18 നമുക്ക് കര്‍സര്‍ ടേബിളിന്റെ അവസാന സെല്ലിലേക്ക് കൊണ്ടുവരാം
05:24 ഇപ്പോള്‍ നമുക്ക് ടേബിളിന്‍റെ അവസാന റോയ്ക്ക് തൊട്ട് താഴെ ഒരു റോ കൂടി കൂട്ടി ചേര്‍ക്കണമെന്നുണ്ടങ്കില്‍, കീ ബോര്‍ഡിലെ “ടാബ്” കീ അമര്‍ത്തുക.
05:33 ഒരു പുതിയ റോ ഇന്‍സേര്‍ട്ട് ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം.
05:37 ടേബിളിന്റെ ഇടത് വശത്ത് നേടിയ ഡിഗ്രി ആയി നമ്മള്‍ “Phd” എന്ന് ടൈപ് ചെയ്യുന്നു, കൂടാതെ വലതു വശത്ത് കിട്ടിയ മാര്‍ക്സ് ആയി “65%” എന്നും ടൈപ് ചെയ്യുന്നു.
05:49 അപ്പോള്‍, കര്‍സര്‍ അവസാന സെല്ലില്‍ ആയിരിക്കുമ്പോള്‍ ഒരു റോ യ്ക്ക് താഴെ മറ്റൊരു പുതിയ റോ കൂട്ടി ചേര്‍ക്കുവാന്‍ “ടാബ്” കീ വളരെ ഉപകാരപ്രദമാണ് എന്ന് നമ്മള്‍ കണ്ടു.
06:00 Tab ഉം Shift+Tab ഉം ഉപയോഗിച്ച്, ഒരുവന് ടേബിളിലെ ഒരു സെല്ലില്‍ നിന്നും മറ്റൊരു സെല്ലിലേക്ക് പോകാവുന്നതാണ്.
06:07 ടേബിളുകളിലുള്ള മറ്റൊരു പ്രധാന സവിശേഷതയാണ് “Optimal Column Width” ഓപ്ഷന്‍ ഇത് സെല്ലുകളിലുള്ള ഉള്ളടക്കത്തിനനുസരിച്ച് കോളത്തിന്റെ വീതി ഓട്ടോമാറ്റിക് ആയി ക്രമീകരിക്കുന്നു.
06:18 ടേബിളിന്റെ രണ്ടാമത്തേയോ അല്ലങ്കില്‍ വലത് വശത്തേയോ കോളത്തില്‍ ഈ ഫീച്ചര്‍ ബാധകമാക്കുന്നതിനായി, ആദ്യം കര്‍സര്‍ രണ്ടാമത്തെ കോളത്തില്‍ എവിടെയെങ്കിലും വയ്ക്കുകയോ ക്ലിക് ചെയ്യുകയോ ചെയ്യുക.
06:30 ഇപ്പോള്‍ നമുക്ക് കര്‍സര്‍ അവസാന സെല്ലിലെ “65%” എന്ന ടെക്സ്റ്റിന്റെ അവസാനം വയ്ക്കാം.
06:35 ഇപ്പോള്‍ മെനു ബാറിലെ “Table” മെനുവില്‍ ക്ലിക് ചെയ്യുക പിന്നീട് “Autofit” ഓപ്ഷനിലേക്ക് പോവുക.
06:42 സ്ക്രീനില്‍ പ്രത്യക്ഷപെടുന്ന മെനുവില്‍,“Optimal Column Width” ഓപ്ഷന്‍ ക്ലിക് ചെയ്യുക.
06:49 കോളത്തിലെ സെൽസിന്റെ ഉള്ളടക്കത്തിന് അനുസൃതമായി

കോളത്തിന്റെ വീതി ഓട്ടോമാറ്റിക് ആയി ക്രമീകരിക്കപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം.

06:58 ഇതുപോലെ, നമുക്ക് ടേബിളിലെ ഏത് കോളത്തിലും ഇത് ചെയ്യുവാന്‍ കഴിയും.
07:02 നിങ്ങള്‍ക്ക് നിങ്ങളുടെ ടേബിളിന് പല തരത്തിലുള്ള ബോര്‍ഡറുകളും തിരഞ്ഞെടുക്കുവാനാകും – ഒരു ബോര്‍ഡറും ഇല്ലാത്തത് തുടങ്ങി, അകത്തും പുറത്തും ബോര്‍ഡറോട് കൂടിയത് അല്ലെങ്കില്‍ ടേബിളിന്‍റെ പുറം ബോര്‍ഡര്‍ മാത്രം എന്നിങ്ങനെ.
07:15 ഇതിനായി, മെയിന്‍ മെനുവിലെ ടേബിള്‍ ടാബ് സെലക്ട് ചെയ്യുക, പിന്നീട് ഉചിതമായ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിനായി ടേബിള്‍ പ്രോപ്പര്‍ട്ടിസ് ഓപ്ഷന്‍, ബോര്‍ഡേര്‍സ് ടാബ്.
07:25 അടുത്തതായി റൈറ്ററില്‍ എങ്ങനെയാണ് ഹൈപ്പര്‍ലിംഗ്സ് ഉണ്ടാക്കുന്നത് എന്ന് നമ്മള്‍ കാണും.
07:30 ഹൈപ്പര്‍ലിംഗ്സ് പിന്തുടരുന്ന ഒരു യൂസര്‍ ഹൈപ്പര്‍ടെക്സ്റ്റിലേക്ക് പോകും അല്ലങ്കില്‍ ബ്രൌസ് ചെയ്യും എന്ന് കരുത്തുന്നു.
07:35 ഒരു ഹൈപ്പര്‍ലിംഗ് വായനക്കാരന് നേരിട്ട് പിന്തുടരുവാന്‍ കഴിയുന്ന അല്ലെങ്കില്‍ ഓട്ടോമാറ്റിക് ആയി പിന്തുടരുന്ന ഒരു ഡോക്കുമെന്‍റിന്‍റെ സൂചനയാണ്.
07:43 ഒരു ഹൈപ്പര്‍ലിംഗ് ഒരു ഡോക്കുമെന്‍റിനെ മുഴുവനായോ അല്ലെങ്കില്‍ അതിലുള്ള ഒരു ഭാഗത്തേക്കോ വിരല്‍ ചൂണ്ടുന്നു.
07:49 ഫയലില്‍ ഒരു ഹൈപ്പര്‍ലിംഗ് ഉണ്ടാക്കുന്നതിനു മുന്‍പ്, ആദ്യം നമ്മള്‍ ഹൈപ്പര്‍ലിംഗ് ചെയ്യേണ്ട ഒരു ഫയല്‍ ഉണ്ടാക്കുക.
07:56 അതിനായി, ടൂള്‍ ബാറിലെ “New” ഐക്കണ്‍ ക്ലിക് ചെയ്യുക.
08:00 പുതിയഒരു ടെക്സ്റ്റ് ഡോക്കുമന്‍റ് തുറക്കുന്നു. ഇനി നമുക്ക് ഈ പുതിയ ഡോക്കുമെന്‍റില്‍ “Hobbies” നായി ഒരു ടേബിള്‍ ഉണ്ടാക്കാം.
08:06 അപ്പോള്‍ നമ്മള്‍ ഹെഡിംഗ് ആയി എഴുതുന്നു “ഹോബീസ്”.
08:09 എന്‍റര്‍ കീ അമര്‍ത്തുക.
08:11 ഇനി നമുക്ക് ഒന്നിന് താഴെ മറ്റൊന്നായി കുറച്ച് ഹോബീസ് എഴുതാം “Listening to music”, ”Playing table tennis” & “Painting” എന്നിങ്ങനെ.
08:20 നമുക്ക് ഈ ഫയല്‍ സേവ് ചെയ്യാം
08:24 ടൂള്‍ ബാറിലെ “Save” ഐക്കണില്‍ ക്ലിക് ചെയ്യുക. “നെയിം” ഫീല്‍ഡില്‍ നമുക്ക് ഫയല്‍ നെയിം ആയി “hobby”എന്നെഴുതാം.
08:30 “സേവ് ഇന്‍ ഫോള്‍ഡര്‍” ലെ ഡൌണ്‍ ആരോയില്‍ ക്ലിക് ചെയ്യുകയും പിന്നീട് and click on the “ഡസ്ക് ടോപ്” ഓപ്ഷന്‍ ക്ലിക് ചെയ്യുകയും ചെയ്യുക. ഇനി “സേവ്” ബട്ടണില്‍ ക്ലിക് ചെയ്യുക.
08:40 അപ്പോള്‍ ഫയല്‍ ഡസ്ക് ടോപ്പില്‍ സേവ്ഡ് ആയി.
08:43 ഇപ്പോള്‍ നമ്മള്‍ ഈ ഫയല്‍ ക്ലോസ് ചെയ്യുന്നു. ഇനി നമുക്ക് ഫയല്‍ “resume.odt” യില്‍ ഒരു ഹൈപ്പര്‍ലിംഗ് ഉണ്ടാക്കാം, അത് ഈ ഡോക്കുമന്‍റ് ഓപ്പണ്‍ ചെയ്യും.
08:53 ഇപ്പോള്‍ നമ്മള്‍ വിദ്യാഭ്യാസ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ടേബിളിന് താഴെ ഹെഡിംഗ് ആയി “HOBBIES” എന്ന് എഴുതുന്നു.
09:00 “HOBBIES” എന്ന ടെക്സ്റ്റ് ഹൈപ്പര്‍ലിംഗ് ആക്കുന്നതിന്, ആദ്യം കര്‍സര്‍ ഹെഡിംഗ് ആയ “HOBBIES”ലൂടെ പതിയെ വലിച്ച് ടെക്സ്റ്റ് സെലക്ട് ചെയ്യുക.
09:09 ഇനി മെനു ബാറിലെ “ഇന്‍സേര്‍ട്ട്” മെനുവില്‍ ക്ലിക് ചെയ്യുക പിന്നീട് “ഹൈപ്പര്‍ലിംഗ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക
09:15 ഒരു  ഡയലോഗ് ബോക്സ് തുറക്കുന്നു, അതില്‍ “ഇന്‍റര്‍നെറ്റ്”,”മെയില്‍സ് ആന്‍ഡ് ന്യൂസ്”,”ഡോക്കുമന്‍റ്” ആന്‍ഡ് “ന്യൂ  ഡോക്കുമന്‍റ്” എന്നിങ്ങനെയുള്ള ഓപ്ഷനുകളുണ്ട്.
09:24 നമ്മള്‍ ടെക്സ്റ്റ് ഡോക്കുമെന്‍റിലേക്കാണ് ഹൈപ്പര്‍ലിംഗ് ഉണ്ടാക്കുന്നത് എന്നതിനാല്‍, നമ്മള്‍ “ഡോക്കുമന്‍റ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുന്നു.
09:30 ഇപ്പോള്‍ “പാത്ത്” ഫീല്‍ഡിലെ  “Open file” ബട്ടണ്‍ ക്ലിക് ചെയ്യുക.
09:36 ഇനി നമുക്ക് നമ്മള്‍ ഉണ്ടാക്കിയ പുതിയ ഡോക്കുമന്‍റ് ആക്സസ് ചെയ്യുന്നതിനായി ഡയലോഗ് ബോക്സിലുള്ള “ഡസ്ക് ടോപ്” ഓപ്ഷനില്‍ ക്ലിക് ചെയ്യാം.
09:44 ഇപ്പോള്‍ “hobby.odt” ഓപ്ഷനില്‍ ക്ലിക് ചെയ്യുക പിന്നീട് “ഓപ്പണ്‍” ബട്ടണില്‍ ക്ലിക് ചെയ്യുക.
09:52 “പാത്ത്” ഫീള്‍ഡില്‍ ഫയലിലേക്കുള്ള പാത്ത് ഇന്‍സേര്‍ട്ട് ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം.
09:57 “അപ്ലേ” ഫീള്‍ഡിലും പിന്നീട് “ക്ലോസ്” ബട്ടണിലും ക്ലിക് ചെയ്യുക.
10:02 “ഹോബീസ്” എന്ന ടെക്സ്റ്റ് നീല നിറത്തിലായതായും അണ്ടര്‍ലൈന്‍ ചെയ്യപ്പെട്ടതായും നിങ്ങള്‍ക്ക് കാണാം. ടെക്സ്റ്റ് ഇപ്പോള്‍ ഒരു ഹൈപ്പര്‍ലിംഗ് ആണ്.
10:11 ഇനി കര്‍സര്‍ ഹെഡിംഗ് “ഹോബീസ്” ല്‍ വയ്ക്കുക, പിന്നീട് “Control” കീയും ഇടത് മൌസ് ബട്ടണും ഒരേ സമയം അമര്‍ത്തുക.
10:19 ഹോബീസ് ഉള്‍ക്കൊള്ളുന്ന ഫയല്‍ ഓപ്പണായതായി നമുക്ക് കാണാം.
10:23 ഇതേപോലെ നിങള്‍ക്ക് ഇമേജസ്കള്‍ക്കും വെബ് സൈറ്റുകള്‍ക്കും ഹൈപ്പര്‍ലിംഗുകള്‍ ഉണ്ടാക്കാന്‍ കഴിയും  
10:30 ഇത് നമ്മെ ലിബ്രെഓഫീസ് റൈറ്റര്‍നെ കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിന്‍റെ അന്ത്യത്തിലെത്തിക്കുന്നു.
10:35 ചുരുക്കത്തില്‍ നമ്മള്‍ പഠിച്ചത്:
10:37 ഒരു ഡോക്കുമെന്‍റില്‍ ഒരു ഇമേജ് ഫയല്‍ ഇന്‍സേര്‍ട്ട് ചെയ്യുവാന്‍.
10:39 Iറൈറ്ററില്‍ ടേബിള്‍ ഇന്‍സേര്‍ട്ട് ചെയ്യുവാന്‍
10:42 റൈറ്ററില്‍ ഹൈപ്പര്‍ലിംഗ്സ് ഇന്‍സേര്‍ട്ട് ചെയ്യുവാന്‍
10:48 കോംപ്രിഹെന്‍സീവ് അസൈന്‍മെന്‍റ്
10:50 ഓപ്പണ്‍ “practice.odt”
10:53 ഫയലില്‍ ഒരു ഇമേജ് ഇന്‍സേര്‍ട്ട് ചെയ്യുക.
10:57 3 റോകളും 2 കോളങ്ങളും ഉള്ള ഒരു ടേബിള്‍ ഇന്‍സേര്‍ട്ട് ചെയ്യുക.
11:01 ഫയലിലെ ഒരു ഇമേജ് ക്ലിക് ചെയ്യുമ്പോള്‍ “www.google.com” വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുവാനുള്ള ഒരു ഹൈപ്പര്‍ലിംഗ് ഉണ്ടാക്കുക.
11:11 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. അത് സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
11:17 നിങ്ങള്‍ക്ക് നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്ത് കാണാം.
11:22 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് ടീം സ്പോക്കണ്‍ ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വര്‍ക്ക് ഷോപ്സ് നടത്തുന്നു.
11:27 ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു.
11:31 കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
11:37 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്‍റെ ഭാഗമാണ്.
11:41 ഇതിനെ പിന്‍തുണക്കുന്നത് നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവണ്‍മെന്‍റ് ഓഫ് ഇന്‍ഡ്യ.
11:50 ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍  

സ്പോക്കണ്‍ ഹൈഫന്‍ ട്യൂട്ടോറിയല്‍ dot org slash NMEICT hyphen Intro യില്‍ ലഭ്യമാണ്

12:00 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ശാലു ശങ്കര്‍ (Shalu Sankar), IIT Bombay

ഞങ്ങളോടൊപ്പം ചേര്‍ന്നതിന് നന്ദി

Contributors and Content Editors

Devisenan, Gaurav, Nancyvarkey, Shalu sankar