LibreOffice-Suite-Math/C2/Derivatives-Differential-Equations-Integral-Equations-Logarithms/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 LibreOffice Math സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്, Derivativeകൾ, Differential equationകൾ, Integral equationകൾ Logarithms ഉള്ള ഫോർമുലകൾ എന്നിവ എഴുതുന്നത്.
00:17 ഇതിനായി കഴിഞ്ഞ ട്യൂട്ടോറിയലിൽ ഉദാഹരണമായി സൃഷ്ടിച്ച MathExample1.odt എന്ന Writer ഡോക്യുമെന്റ് തുറക്കാം.
00:29 ഇവിടെ ഡോക്യുമെന്റിന്റെ അവസാന പേജിലേക്ക് സ്ക്രോൾ ചെയ്ത് ഒരു പുതിയ പേജിലേക്ക് പോകാനായി Control Enter പ്രേസ്സ് ചെയ്യുക.
00:37 ഇപ്പോൾ “Derivatives and Differential Equations: ” എന്ന് ടൈപ്പ് ചെയ്തിട്ട് രണ്ട് പ്രാവിശ്യം എന്റർ കീ പ്രസ്‌ ചെയ്യുക.
00:45 Mathനെ call ചെയ്യുന്നതിനായി Insert menuൽ ക്ലിക്ക് ചെയ്ത് Object എന്നിട്ട് Formula.
00:54 മുന്നോട്ട് പോകുന്നതിന് മുൻപ് font size 18 point ആക്കുക.
01:00 alignment left ആക്കുക.
01:03 എളുപ്പത്തിൽ വായിക്കാനായി നമ്മുടെ ഉദാഹരണങ്ങൾക്കിടയിൽ newlinesഉം blanklinesഉം ചേർക്കുക.
01:11 ഇപ്പോൾ Derivativesഉം differential equationsഉം എഴുതുന്നതെങ്ങനെ എന്ന് പഠിക്കാം.
01:19 ഈ formulae അല്ലെങ്കിൽ equations Mathൽ എളുപ്പത്തിൽ എഴുതാം.
01:25 ഇവയെ നമുക്കൊരു fraction ആയി തന്നെ കരുതി ‘over’ mark up ഉപയോഗിക്കാം.
01:33 ഉദാഹരണത്തിന്, df by dx എന്ന ഒരു total derivative എഴുതുന്നതിന് Formula Editor വിൻഡോയിലെ mark up 'df over dx' ആണ്.
01:50 partial derivativeനായി ‘partial’ എന്ന വാക്ക് ഉപയോഗിക്കാം. markup del f over del x എന്ന് കാണുന്നു.
02:02 ‘partial’ markupനായി curly ബ്രാക്കറ്റുകൾ ഉപയോഗിക്കേണ്ടതുണ്ട്.
02:08 Partial derivativeന്റെ del അടയാളം Writer gray ബോക്സിൽ ശ്രദ്ധിക്കുക.
02:14 മറ്റൊരു ഉദാഹരണം : ത്വരണത്തേയും ബലത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന Newtonന്റെ രണ്ടാം ചലന നിയമം.
02:26 F is equal to m a.
02:30 ഇതിനെ ഒരു ordinary differential equationന്റെ രൂപത്തിൽ : F of t is equal to m into d squared x over d t squared എന്ന് എഴുതാം.
02:45 ഓരോ operationന്റേയും ഓർഡർ കാണിക്കുന്നതിനായി ഓരോ set culy bracketകൾ ഉപയോഗിച്ചത് ശ്രദ്ധിക്കുക.
02:56 equation സ്ക്രീനിൽ കാണുന്നത് പോലെയാണ്.
03:01 differential equationന് മറ്റൊരു ഉദാഹരണം.
03:05 Newton’s law of cooling.
03:08 ഒരു ഒബ്ജക്റ്റിന്റെ t സമയത്തെ ഊഷ്മാവ് theta of t ആണെങ്കിൽ, differential equation ഇങ്ങനെ എഴുതാം.
03:18 d of theta over d of t is equal to minus k into theta minus S.
03:30 ഇവിടെ S ചുറ്റുപാടുമുള്ള അന്തരീക്ഷത്തിന്റെ ഊഷ്മാവ് ആണ്.
03:35 Writer gray boxലെ equation ശ്രദ്ധിക്കുക.
03:39 ഇപ്പോൾ നമ്മുടെ work സേവ് ചെയ്യാം. Fileൽ പോയി Save ക്ലിക്ക് ചെയ്യുക.
03:45 ഇനി Integral equations എങ്ങനെ എഴുതാമെന്ന് നോക്കാം.
03:50 പുതിയ പേജിലേക്ക് പോകുന്നതിനായി Writer gray ബോക്സിന് പുറത്ത് മൂന്ന് പ്രാവശ്യം സാവധാനത്തിൽ ക്ലിക്ക് ചെയ്യുക.
03:58 എന്നിട്ട് Control Enter പ്രസ്‌ ചെയ്യുക.
04:03 “Integral Equations: ” എന്ന് ടൈപ്പ് ചെയ്യുക.
04:06 എന്റർ രണ്ട് പ്രാവശ്യം പ്രസ്‌ ചെയ്യുക.
04:11 Insert Object menuവിൽ നിന്ന് Math കാൾ ചെയ്യുക.
04:17 font size 18 point ആയി വർദ്ധിപ്പിക്കാം.
04:22 Alignment left ആക്കുക.
04:25 integral അടയാളത്തിനായി formula editor വിൻഡോയിൽ “int” എന്ന markup ഉപയോഗിക്കുക.
04:35 f റിയൽ വേരിയബിൾ xന്റെ ഫങ്ഷനും a, b x-axis ലെ റിയൽ ലൈനിലുള്ള intervalഉം ആണെങ്കിൽ definite integral Integral from a to b f of x dx എന്ന് എഴുതാം.
04:58 integral symbolനായി ‘int’ എന്ന mark up ഉപയോഗിച്ചു.
05:04 a, b എന്ന limits കാണിക്കുന്നതിനായി ‘from’, ‘to’ എന്നീ mark upകൾ ഉപയോഗിച്ചു.
05:13 Writer gray ബോക്സിലെ ഫോർമുല ശ്രദ്ധിക്കുക.
05:17 അടുത്ത ഉദാഹരണമായി ഒരു cuboidന്റെ വ്യാപ്തി കണക്ക് കൂട്ടുന്നതിനുള്ള double integral formula എഴുതാം.
05:26 ഫോർമുല സ്ക്രീനിൽ കാണുന്നത് പോലെയാണ്.
05:30 double integralന് വേണ്ടിയുള്ള mark up ‘i i n t’ ആണ്.
05:38 അത് പോലെ cuboidന്റെ വ്യാപ്തി കാണുന്നതിന് triple integralഉം ഉപയോഗിക്കാവുന്നതാണ്.
05:46 triple integralന് വേണ്ടിയുള്ള mark up ആണ് ‘i i i n t’.
05:52 ഒരു integralന്റെ Limits കാണിക്കുന്നതിനായി subscript mark upഉം ഉപയോഗിക്കാവുന്നതാണ്
06:00 Subscript ഉപയോഗിക്കുമ്പോൾ Math, integralന് താഴെ വലത് വശത്ത് ആ character നല്കുന്നു.
06:06 ഇങ്ങനെ Mathൽ integeral formulaകളും equationകളും എഴുതുന്നതിന് പല മാർഗങ്ങൾ ഉണ്ട്.
06:13 ഇപ്പോൾ logarithms ഉള്ള formulaകൾ എഴുതുന്നത് എങ്ങനെയെന്ന് നോക്കാം.
06:19 ഇത് ഒരു പുതിയ Math gray ബോക്സിൽ അല്ലെങ്കിൽ Math ഒബ്ജക്റ്റിൽ എഴുതാം.
06:24 ‘Logarithms: ‘ എന്ന് ടൈപ്പ് ചെയ്തിട്ട് രണ്ട് പ്രാവശ്യം എന്റർ പ്രസ്‌ ചെയ്യുക.
06:29 വീണ്ടും Math കാൾ ചെയ്യുക.
06:35 font 18 point ആയി മാറ്റുക.
06:39 left align ചെയ്യുക.
06:42 logarithm ഉപയോഗിക്കുന്ന ഒരു ലളിതമായ ഫോർമുല : Log 1000 to the base 10 is equal to 3
06:52 ഇവിടുത്തെ mark up ശ്രദ്ധിക്കുക.
06:55 മറ്റൊരു ഉദാഹരണം: Log 64 to the base 2 is equal to 6.
07:03 ഇപ്പോൾ natural logarithm, integral രൂപത്തിൽ എഴുതുന്നത് നോക്കാം.
07:10 natural logarithm of t is equal to integral of 1 by x dx from 1 to t.
07:20 Mark up സ്ക്രീനിൽ കാണുന്നത് പോലെയാണ്.
07:25 ഉദാഹരണങ്ങൾ സേവ് ചെയ്യുക.
07:29 ഒരു അസൈൻമെന്റ്
07:31 താഴെ കൊടുത്തിട്ടുള്ള derivative formula എഴുതുക:
07:35 d squared y by d x squared is equal to d by dx of ( dy by dx).
07:47 Scalable ബ്രാക്കറ്റുകൾ ഉപയോഗിക്കുക.
07:51 താഴെയുള്ള integral എഴുതുക:
07:53 Integral 0 to 1 {square root of x } dx
08:04 അടുത്തതായി, താഴെയുള്ള double integral എഴുതുക:
08:09 Double integral from T of { 2 Sin x – 3 y cubed + 5 } dx dy
08:23 log x to the power of p to the base b is equal to p into log x to the base b; എന്ന ഫോർമുല ഉപയോഗിച്ച് log 1024 to the base 2 സോൾവ്‌ ചെയ്യുക.
08:41 നിങ്ങളുടെ ഫോർമുലകൾ ഫോർമാറ്റ്‌ ചെയ്യുക.
08:43 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:52 ചുരുക്കത്തിൽ, ഇവിടെ Derivatives ഉം Differential equationsഉം.
08:58 Integral equationsഉം logarithams ഉള്ള ഫോർമുലകളും എങ്ങനെ എഴുതാമെന്ന് പഠിച്ചു.
09:02 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:06 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:13 ഈ പ്രോജക്റ്റ് ഏകോപിപ്പിച്ചത് http://spoken-tutorial.org.
09:18 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:24 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan