LibreOffice-Suite-Calc/C3/Advanced-Formatting-and-Protection/Malayalam

From Script | Spoken-Tutorial
Jump to: navigation, search

Resources for recording Advanced Formatting and Protection


Time Narration
00:00 LibreOffice Calcലെ Advanced Formattingഉം Protectionഉം എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്, ഒരു സ്പ്രെഡ് ഷീറ്റിന് പാസ്‌ വേർഡ്‌ നല്കുന്നത്. ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു സ്പ്രെഡ് ഷീറ്റിലെ ഒരു ടാബിന് പാസ്‌ വേർഡ്‌ നല്കുന്നത്. databaseന്റെ ranges നിർവചിക്കുന്നത്. Subtotal ഓപ്ഷൻ ഉപയോഗിക്കുന്നത്.Cells validate ചെയ്യുന്നത്.
00:25 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4.
00:35 “Personal-Finance-Tracker.ods” തുറക്കാം.
00:40 ആദ്യമായി ഈ ഫയലിന് പാസ്‌ വേർഡ്‌ നല്കി സംരക്ഷിക്കുന്നതെങ്ങനെ എന്ന് നോക്കാം.
00:44 ഈ പാസ്‌ വേർഡ്‌ അറിയാവുന്ന ആളിന് മാത്രമേ ഫയൽ തുറക്കുവാൻ കഴിയുകയുള്ളൂ.
00:51 മെയിൻ മെനുവിൽ ക്ലിക്ക് ചെയ്യുക File, Save As.
00:55 Save ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.
00:58 അടുത്തതായി Save with password box ചെക്ക്‌ ചെയ്യുക.
01:03 എന്നിട്ട് Save ക്ലിക്ക് ചെയ്യുക.
01:06 നമുക്ക് Save As ഓപ്ഷൻ ഉപയോഗിച്ച് ഇത് മറ്റൊരു ഫയൽ ആയി സേവ് ചെയ്യുകയോ അതേ ഫയലിനെ replace ചെയ്യുകയോ ചെയ്യാം.
01:15 ഇവിടെ ഫയൽ replace ചെയ്യാം.
01:18 Yes ക്ലിക്ക് ചെയ്യുക.
01:20 എന്നിട്ട് പാസ്‌ വേർഡ്‌ എന്റർ ചെയ്യുക.
01:23 confirm ബോക്സിൽ പാസ്‌ വേർഡ്‌ വീണ്ടും എന്റർ ചെയ്തിട്ട് OK ക്ലിക്ക് ചെയ്യുക.
01:30 എന്നിട്ട് Personal-Finance-Tracker.ods ക്ലോസ് ചെയ്യുക.
01:36 ഇപ്പോൾ ഈ ഫയൽ വീണ്ടും തുറന്നു എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
01:41 Enter Password ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു!
01:45 ഇവിടെ നമുക്ക് തെറ്റായ പാസ്‌ വേർഡ്‌ കൊടുക്കാം.
01:48 OK ക്ലിക്ക് ചെയ്യുക.
01:50 നമുക്ക് പാസ്‌ വേർഡ്‌ തെറ്റാണെന്ന എറർ സന്ദേശം ലഭിക്കുന്നു.
01:56 ഇപ്പോൾ ശരിയായ പാസ്‌ വേർഡ്‌ നല്കാം.
01:59 ഫയൽ തുറക്കുന്നു.
02:01 Password ഓപ്ഷൻ നീക്കം ചെയ്യുന്നത് എങ്ങനെ? ഇത് എളുപ്പമാണ്.
02:07 Save with password ഓപ്ഷൻ അണ്‍ ചെക്ക്‌ ചെയ്യുന്നു.
02:10 വീണ്ടും Save ഓപ്ഷൻ ഉപയോഗിക്കുമ്പോൾ ഇത് മറ്റൊരു ഫയൽ ആയി സേവ് ചെയ്യുകയോ അതേ ഫയലിനെ replace ചെയ്യുകയോ ചെയ്യാം.
02:18 ഇവിടെ ഫയൽ replace ചെയ്യാം.
02:21 Yes ക്ലിക്ക് ചെയ്യുക.
02:23 ഈ ഫയൽ ക്ലോസ് ചെയ്തിട്ട് വീണ്ടും തുറക്കുക.
02:27 ഫയൽ തുറക്കുവാൻ നിങ്ങൾക്ക് പാസ്‌ വേർഡിന്റെ ആവശ്യമില്ല.
02:31 ഈ ഫയലിലെ ഓരോ ഷീറ്റുകൾക്കും പാസ്സ് വേർഡ്‌ നല്കുന്നത് എങ്ങനെ എന്ന് നോക്കാം.
02:37 മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക “Tools”, “Protect Document”, “Sheet”.
02:44 “Protect Sheet” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
02:47 ഒരു ഷീറ്റ് സംരക്ഷിക്കുന്നതിനായി, ആദ്യം “Select Locked cells”, “Select Unlocked cells” എന്നീ ഓപ്ഷനുകൾ അണ്‍ ചെക്ക്‌ ചെയ്യുക.
02:56 ഇപ്പോൾ “Password” ഫീൽഡിൽ “abc” ലോവർ കേസിൽ എന്റർ ചെയ്യുക. “Confirm” ഫീൽഡിൽ പാസ്‌ വേർഡ്‌ വീണ്ടും എന്റർ ചെയ്യുക.
03:07 OK ക്ലിക്ക് ചെയ്യുക.
03:08 ഇപ്പോൾ ഒരു cell സിലക്റ്റ് ചെയ്ത് അതിലെ ഡേറ്റ മാറ്റം വരുത്താൻ ശ്രമിക്കുക,
03:15 നമുക്ക് cell സിലക്റ്റ് ചെയ്യാൻ കഴിയുന്നില്ല.
03:18 ഈ Sheet മോഡിഫൈ ചെയ്യാൻ കഴിയില്ല.
03:22 മറ്റ് ഷീറ്റുകൾ നോക്കാം?
03:24 Sheet2 ക്ലിക്ക് ചെയ്യുക.
03:27 ഒരു cell സിലക്റ്റ് ചെയ്ത് അത് എഡിറ്റ്‌ ചെയ്യുവാൻ ശ്രമിക്കുക.
03:30 മറ്റ് ഷീറ്റുകളിലെ cellsഎഡിറ്റ്‌ ചെയ്യാൻ കഴിയുന്നു.
03:35 ആദ്യത്തെ ഷീറ്റിലേക്ക് തിരിച്ച് പോകാം.
03:38 ഇപ്പോൾ ഷീറ്റിന്റെ സംരക്ഷണം മാറ്റാം.
03:41 ഇത് എളുപ്പമാണ്.
03:43 മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Tools”, “Protect Document”, “Sheet”.
03:49 പാസ്‌ വേർഡ്‌ ആവശ്യപ്പെടുന്ന ഒരു ഡയലോഗ് ബോക്സ്‌ പ്രത്യക്ഷപ്പെടുന്നു.
03:53 ഇതിൽ “abc” ചെറിയ അക്ഷരത്തിൽ കൊടുത്തിട്ട് OK ക്ലിക്ക് ചെയ്യുക.
03:59 ഇപ്പോൾ cells സിലക്റ്റ് ചെയ്യാൻ കഴിയുന്നു!
04:03 “Ranges”നെ കുറിച്ച് പഠിക്കാം.
04:06 ഒരു spreadsheetൽ cellsന്റെ range ഡിഫൈൻ ചെയ്ത് അതിനെ ഒരു database ആയി ഉപയോഗിക്കാം.
04:12 ഈ database rangeലെ ഓരോ rowയും ഒരു database record ആണ്.
04:17 ഒരു rowയിലെ ഓരോ cellഉം database ഫീൽഡ് ആണ്.
04:22 ഒരു databaseലേത് പോലെ, ഈ range ൽ നിങ്ങൾക്ക് sortഉം groupഉം searchഉം ചെയ്യുവാനും വിവിധ കണക്ക് കൂട്ടലുകൾ നടത്തുവാനും സാധിക്കുന്നു.
04:30 “Personal-Finance-Tracker.ods”ൽ ഒരു database ഡിഫൈൻ ചെയ്ത് ഡേറ്റ sort ചെയ്യാം.
04:38 ആദ്യമായി databaseൽ ആവശ്യമുള്ള ഐറ്റങ്ങൾ സിലക്റ്റ് ചെയ്യുക.
04:43 “SN” ഹെഡിംഗിന് താഴെയുള്ള മുഴുവൻ ഡേറ്റയും സിലക്റ്റ് ചെയ്യാം. ഡേറ്റ സിലക്റ്റ് ചെയ്യാൻ നമ്മൾ പഠിച്ചിട്ടുണ്ട്.
04:53 ഇപ്പോൾ നമ്മുടെ data baseന് പേര് നല്കാം.
04:56 മെനു ബാറിൽ “Data” ക്ലിക്ക് ചെയ്യുക. എന്നിട്ട് “Define Range”.
05:02 “Name” ഫീൽഡിൽ databaseന്റെ ചുരുക്കെഴുത്തായ “dtbs” ടൈപ്പ് ചെയ്യുക.
05:08 “OK” ക്ലിക്ക് ചെയ്യുക.
05:10 മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Data”, “Select Range”.
05:15 “Select Database Range” ഡയലോഗ് ബോക്സിൽ, “dtbs” ഒരു database ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം.
05:24 “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:27 ഇപ്പോൾ databaseലെ ഡേറ്റ സോർട്ട് ചെയ്യാം.
05:31 മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Data”, “Sort”.
05:35 Sort ഡയലോഗ് ബോക്സിൽ “Sort by” ഫീൽഡ് ക്ലിക്ക് ചെയ്ത് “SN” സിലക്റ്റ് ചെയ്യുക.
05:42 വലത് വശത്ത് നിന്ന് “Descending” സിലക്റ്റ് ചെയ്യുക.
05:47 ആദ്യത്തെ “Then by” ഫീൽഡ് ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് “Cost” സിലക്റ്റ് ചെയ്യുക.
05:54 വീണ്ടും വലത് വശത്ത് നിന്ന് “Descending” സിലക്റ്റ് ചെയ്യുക.
05:58 രണ്ടാമത്തെ “Then by” field ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്യുക. “Spent” സിലക്റ്റ് ചെയ്യുക. എന്നിട്ട് “Descending”
06:07 OK ക്ലിക്ക് ചെയ്യുക.
06:09 “SN” ഹെഡിംഗിന് താഴെയുളള ഡേറ്റ അവരോഹണ ക്രമത്തിൽ sort ചെയ്യുന്നു.
06:15 ഇതേ രീതിയിൽ databaseൽ മറ്റ് operationകളും നടത്താം.
06:21 CTRL+Z പ്രസ്‌ ചെയ്ത് undo ചെയ്താൽ യഥാർത്ഥ ഡേറ്റ ലഭിക്കും.
06:28 ഇപ്പോൾ Calcലെ “Subtotal” ഓപ്ഷൻ എങ്ങനെ ഉപയോഗിക്കും എന്ന് പഠിക്കാം.
06:34 നമുക്ക് ഇഷ്ടമുള്ള ഒരു mathematical function ഉപയോഗിച്ച് വിവിധ ഹെഡിംഗ്സിന് താഴെയുള്ള ഡേറ്റയുടെ മൊത്തം തുക “Subtotal” ഓപ്ഷൻ കണക്ക് കൂട്ടുന്നു.
06:43 “Cost”ന് താഴെയുള്ള ഡേറ്റയുടെ subtotal കണ്ടു പിടിക്കാം.
06:49 ആദ്യം എട്ടാമത്തെ rowയിലെ entry നീക്കം ചെയ്യുക.
06:53 SN മുതൽ ACCOUNT വരെയുളള എല്ലാ ഡേറ്റയും ഒരുമിച്ച് സിലക്റ്റ് ചെയ്യുക.
06:59 അടുത്തതായി, മെനു ബാറിൽ നിന്ന് ക്ലിക്ക് ചെയ്യുക, “Data” “Subtotals”.
07:04 അപ്പോൾ കാണുന്ന Subtotals ഡയലോഗ് ബോക്സിലെ “Group by” ഫീൽഡിൽ നിന്ന് “SN” സിലക്റ്റ് ചെയ്യുക.
07:11 ഇത് serial number അനുസരിച്ച് ഡേറ്റ ഗ്രൂപ്പ്‌ ചെയ്യുന്നു.
07:15 അടുത്തതായി “Calculate subtotals for” ഫീൽഡിൽ “Cost” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
07:21 ഇത് അതിലെ എല്ലാ entriesന്റേയും തുക കാണുന്നു.
07:26 “Use function” ഫീൽഡിന് താഴെ “Sum” തിരഞ്ഞെടുത്ത് OK ക്ലിക്ക് ചെയ്യുക.
07:33 “Costs”ന് താഴെയുള്ള entriesന്റെ മൊത്തം തുക സ്പ്രെഡ് ഷീറ്റിൽ കാണിക്കുന്നത് ശ്രദ്ധിക്കുക.
07:41 ഷീറ്റിന് ഇടത് വശത്ത് മൂന്ന് പുതിയ ടാബുകൾ ഉണ്ട്, “1” ”2” “3”.
07:47 ഈ ടാബുകൾ ഡേറ്റയെ മൂന്ന് വിധത്തിൽ കാണിക്കുന്നു.
07:52 tab 1 ക്ലിക്ക് ചെയ്യുക.
07:54 “Costs”ന് താഴെയുള്ള ഡേറ്റയുടെ മൊത്തം തുക മാത്രം കാണിക്കുന്നു.
08:00 tab “2”ൽ ക്ലിക്ക് ചെയ്യുക.
08:02 “Costs”ന് താഴെയുളള ഡേറ്റയും അതിന്റെ മൊത്തം തുകയും കാണിക്കുന്നു.
08:08 tab “3” ക്ലിക്ക് ചെയ്യുക.
08:11 ഷീറ്റിന്റെ detailed viewഉം “Costs”ന് താഴെയുള്ള ഡേറ്റയുടെ മൊത്തം തുകയും ഇവിടെ കാണാം.
08:18 ഈ ഫയൽ ക്ലോസ് ചെയ്യാം.
08:21 മാറ്റങ്ങൾ Save അല്ലെങ്കിൽ Discard ചെയ്യണോ എന്ന് അന്വേഷിക്കുന്ന മെസ്സേജ് കാണാം.
08:26 Discard ക്ലിക്ക് ചെയ്യുക.
08:28 ഇപ്പോൾ ഫയൽ re-open ചെയ്യാം.
08:31 LibreOffice Calcലെ “Validity” ഓപ്ഷനെ കുറിച്ച് പഠിക്കാം.
08:37 “Validity” ഓപ്ഷൻ സ്പ്രെഡ് ഷീറ്റിലെ ഡേറ്റ validate ചെയ്യുന്നു.
08:41 ഇതിനായി സ്പ്രെഡ്ഷീറ്റിലെ സിലക്റ്റ് ചെയ്യപ്പെട്ട cellsനായി “Validation rules” നല്കുന്നു.
08:49 ഉദാഹരണത്തിന്, “Personal-Finance-Tracker.ods”ൽ, Validation ഉപയോഗിച്ച് വാങ്ങിയ ഐറ്റങ്ങളുടെ mode of payment സ്പെസിഫൈ ചെയ്യാം.
08:59 ഇപ്പോൾ “Date” എന്ന ഹെഡിഗും അതിന്റെ ഉള്ളടക്കവും നീക്കം ചെയ്യുക.
09:04 “Received” എന്ന ഹെഡിംഗിന് അടുത്ത് മറ്റൊരു ഹെഡിംഗ് “M-O-P”-“Mode of Payment” നല്കുക.
09:12 “M-O-P” ഹെഡിംഗിന് താഴെയുള്ള cellല്ലുകൾ “Items” ഹെഡിംഗിലെ entriesലെ mode of payments കാണിക്കുവാൻ ഉപയോഗിക്കാം.
09:21 അതായത് ”Salary”, ”Electricity Bills” അങ്ങനെയുള്ള മറ്റ് componentകൾ.
09:27 ”M-O-P” എന്ന ഹെഡിംഗിന് താഴെയുള്ള ഒഴിഞ്ഞ cellൽ ക്ലിക്ക് ചെയ്യുക.
09:33 ഇവിടെ “Salary”യുടെ mode of payment ആണ് ഉള്ളത്.
09:38 മെനുബാറിൽ ക്ലിക്ക് ചെയ്യുക, “Data” “Validity”.
09:43 “Validity” ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
09:47 “Criteria” ടാബ് ക്ലിക്ക് ചെയ്യുക.
09:50 “Allow” ഫീൽഡ് ഡ്രോപ്പ് ഡൊണിൽ “List” ക്ലിക്ക് ചെയ്യുക.
09:55 “Entries” ബോക്സ്‌ pops-up ചെയ്യുന്നു.
09:58 സിലക്റ്റ് ചെയ്ത cell validate ചെയ്യുമ്പോൾ കാണിക്കുന്ന ഓപ്ഷനുകൾ എന്റർ ചെയ്യാം.
10:05 ആദ്യത്തെ mode of payment ആയി “In Cash” ടൈപ്പ് ചെയ്തിട്ട് “Enter” കീ പ്രസ്‌ ചെയ്യുക.
10:13 രണ്ടാമത്തെ mode of payment ആയി “Demand Draft” ടൈപ്പ് ചെയ്യുക.
10:19 OK ക്ലിക്ക് ചെയ്യുക.
10:21 സിലക്റ്റ് ചെയ്ത cell validate ചെയ്യപ്പെട്ടു.
10:25 ഇപ്പോൾ, അരികിൽ കാണപ്പെടുന്ന ഡൌണ്‍ arrow പ്രസ്‌ ചെയ്യുക.
10:30 “Entries” ബോക്സിൽ നമ്മൾ നല്കിയ Mode of Payments കാണാൻ കഴിയുന്നുണ്ടോ?
10:36 താഴെയുള്ള cells validate ചെയ്യാനായി ആദ്യം ടൂൾ ബാറിലെ “Format Paintbrush” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
10:43 Validate ചെയ്ത cellsന് താഴെയുള്ള cells ലെഫ്റ്റ് മൗസ് ബട്ടണ്‍ പ്രസ്‌ ചെയ്ത് ഡ്രാഗ് ചെയ്ത് കൊണ്ട് സിലക്റ്റ് ചെയ്യുക.
10:53 ഇപ്പോൾ മൗസ് ബട്ടണ്‍ വിടുക.
10:57 സിലക്റ്റ് ചെയ്ത എല്ലാ cellsഉം ഇതേ രീതിയിൽ validate ചെയ്യപ്പെടുന്നു.
11:09 “M-O-P” എന്ന ഹെഡിംഗിന് തൊട്ട് താഴെയുള്ള cell ക്ലിക്ക് ചെയ്യുക. എന്നിട്ട് ഡൌണ്‍ arrowയിൽ ക്ലിക്ക് ചെയ്യുക.
11:17 mode of paymentന്റെ രണ്ട് ഓപ്ഷനുകളും കാണിക്കുന്നു.
11:21 “In Cash” ഓപ്ഷൻ സിലക്റ്റ് ചെയ്യുക.
11:25 ഇതേ രീതിയിൽ നിങ്ങൾക്ക് ഓരോ validated cellൽ നിന്നും “Cash” അല്ലെങ്കിൽ “Demand Draft” സിലക്റ്റ് ചെയ്യാം.
11:36 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
11:42 ചുരുക്കത്തിൽ ഇവിടെ പഠിച്ചത്: ഒരു സ്പ്രെഡ് ഷീറ്റിന് പാസ്‌വേർഡ്‌ നല്കാൻ. ഒരു ഷീറ്റിന് അല്ലെങ്കിൽ ഒരു ടാബിന് പാസ്‌വേർഡ്‌ നല്കാൻ.databaseന്റെ ranges നിർവചിക്കുന്നത്.Subtotals ഉപയോഗിക്കുവാൻ. Cells validate ചെയ്യാൻ.
12:00 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
12:03 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
12:07 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
12:11 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
12:13 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
12:18 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
12:23 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
12:27 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
12:34 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
12:43 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
12:50 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair