LibreOffice-Suite-Calc/C2/Introduction-to-LibreOffice-Calc/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 സ്പോക്കണ്‍ ട്യൂട്ടോറിയലില്‍ LibreOffice Calc ന്റെ ആമുഖത്തിലേയ്ക്ക് സ്വാഗതം
00:06 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഇവയെല്ലാം പഠിക്കും:
00:08 LibreOffice Calc ലേയ്ക്കുള്ള ആമുഖം
00:12 LibreOffice Calc ലുള്ള വ്യത്യസ്ത ടൂള്‍ബാറുകള്‍
00:16 Calc ല്‍ എങ്ങനെയാണ്‌ പുതിയ പ്രമാണം ഒരു ഡോക്യുമെന്റ് തുറക്കേണ്ടത്
00:18 നിലവിലുള്ള ഒരു ഡോക്യുമെന്റ് എങ്ങനെയാണ്‌ തുറക്കേണ്ടത്.
00:21 Calc ല്‍ എങ്ങനെയാണ്‌ ഒരു ഡോക്യുമെന്റ് സേവും ക്ലോസും ചെയ്യുക.
00:26 LibreOffice Suite ന്‍റെ ഒരു സ്പ്രെഡ്ഷീറ്റ് ഘടകമാണ്‌ LibreOffice Calc.
00:32 Writer പ്രധാനമായും ടെക്സ്റ്റ് വിവരങ്ങളുമായി ബന്ധപ്പെടുന്നതുപോലെ, സ്പ്രെഡ്ഷീറ്റ് പ്രധാനമായും ഇടപെടുന്നത് സംഖ്യാ വിവരങ്ങളുമായാണ്‌.
00:40 അക്കങ്ങളുടെ ഭാഷയ്ക്കുള്ള ഒരു സോഫ്റ്റ്വെയറാണ്‌ ഇതെന്ന് പറയാം
00:44 Microsoft Office Suite ലെ Microsoft Excel ലിന്‌ തത്തുല്യമാണെന്ന് പറയാം.
00:49 ഇത് സൗജന്യവും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുമാണ്‌. അതിനാൽ ഇത് പകര്‍ത്തുകയോ വീണ്ടും ഉപയോഗിക്കുകയോ സൗജന്യമായി വിതരണം ചെയ്യുകയോ ചെയ്യാം
00:57 LibreOffice സ്യൂട്ട് ഉപയോഗിക്കാന്‍, നിങ്ങള്‍ക്ക് Microsoft Windows 2000 അല്ലെങ്കില്‍ അതിന്റെ ഉയര്‍ന്ന പതിപ്പുകളായ MS Windows XP അല്ലെങ്കില്‍ MS Windows 7 കൂടാതെ നിങ്ങള്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റമായി GNU/Linux ഉം ഉപയോഗിക്കാവുന്നതാണ്‌.
01:14 ഇവിടെ നമ്മൾ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉബുണ്ടു ലിനക്സ്‌ 10.04 ഉം ലിബ്ര ഓഫീസി സ്യുട്ട് വേർഷൻ 3.3.4 ഉപയോഗിക്കുന്നു .
01:26 നിങ്ങളുടെ സിസ്റ്റത്തില്‍ LibreOffice Suite ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, Calc എന്നത് Synaptic Package Manager ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്
01:35 Synaptic Package Manager നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, സൈറ്റിലുള്ളUbuntu Linux ട്യൂട്ടോറിയലുകള്‍ സന്ദര്‍ശിച്ച് LibreOffice Suite സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഡൌണ്‍ലോഡ് ചെയ്യുക.
01:50 LibreOffice Suite ന്‍റെ ആദ്യ ട്യൂട്ടോറിയലില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്‌.
01:56 ഓര്‍മ്മിക്കുക,Calcനുവേണ്ടി ഇന്സ്റ്റാള്‍ ചെയ്യുമ്പോള്‍ “Complete” ഇന്‍സ്റ്റാളേഷന്‍ ഉപയോഗിക്കുക.
02:01 LibreOffice Suite നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് സ്ക്രീനിന്‍റെ മുകളില്‍ ഇടതുഭാഗത്തായി “Applications” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Office” അവസാനം“LibreOffice” എന്നിവ വഴി ഇത് ഉപയോഗിക്കാവുന്നതാണ്‌.
02:17 വ്യത്യസ്തLibreOfficeഘടകങ്ങളോടൊപ്പം പുതിയൊരു ഡയലോഗ് ബോക്സ് തുറക്കുന്നു.
02:22 LibreOffice Calc ആക്സസ്സ് ചെയ്യാനായി, പുതിയ ഡയലോഗ് ബോക്സിലുള്ള “Spreadsheet” ഘടകം ക്ലിക്ക് ചെയ്യുക.
02:30 ഇത് പ്രധാന Calc window യില്‍ ഒരു ശൂന്യമായ ഡോക്യുമെന്റ് തുറക്കും.
02:35 ഇനി നമുക്ക് Calc window യുടെ പ്രധാന ഘടകങ്ങള്‍ പഠിക്കാം.
02:40 Calcലുള്ള പ്രമാണത്തെയാണ്‌ ഡോക്യുമെന്റിനെയാണ്‌ വര്‍ക്ക്ബുക്ക് എന്ന് വിളിക്കുന്നത്. ഒരു വര്‍ക്ക്ബുക്കില്‍ സ്പ്രെഡ്ഷീറ്റുകളെന്ന് വിളിക്കപ്പെടുന്ന വിളിക്കുന്ന ഒരുപാട് ഷീറ്റുകളുണ്ടാകും.
02:48 ഓരോ സ്പ്രെഡ്ഷീറ്റിലും സെല്ല്സ് ഉണ്ടാകും അവ വരികളും നിരകളുമായി ക്രമീകരിച്ചിരിക്കുന്നു. ഓരോ വരിയും ഒരു അക്കം കൊണ്ടും നിര ഒരു അക്ഷരം കൊണ്ടും തിരിച്ചറിയാം.
02:58 ഒരു പ്രത്യേക സെൽ, വരിയുടെയും നിരയുടെയും മദ്ധ്യവര്‍ത്തിയായി വന്നാല്‍ അതിന്റെ നിലവിലെ വരി സംഖ്യയും കൂടാതെ അക്ഷരത്തിന്‍റെ കോളം കൊണ്ടാണ്‌ തിരിച്ചറിയുക.
03:09 സെൽസിനു പാഠം, സംഖ്യകള്‍, സൂത്രവാക്യങ്ങള്‍, കൂടാതെ മറ്റൊരുപാട് വിവരങ്ങളും ഉള്‍ക്കൊള്ളാനും അവയെ പ്രദര്‍ശിപ്പിക്കാനും മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
03:18 ഓരോ സ്പ്രെഡ്ഷീറ്റിനും ഒരുപാട് ഷീറ്റ്സ് ഉണ്ടാകും അതായത് ഒരു മില്യണിലധികം വരികളും ആയിരത്തിലധികം നിരകളും, അതുവഴി ഒരു ഷീറ്റില്‍ ഒരു ബില്യണിലധികം അല്ലെങ്കില്‍ നൂറ് കോടിയിലധികം കള്ളികളും സാദ്ധ്യമാണ്‌.
03:33 Calc window യ്ക്ക് പലതരം ടൂള്‍ബാറുകളുണ്ട്, അതായത് ടൈറ്റില്‍ ബാര്‍, മെനു ബാര്‍, സ്റ്റാന്‍റേര്‍ഡ് ടൂള്‍ബാര്‍, ഫോര്‍മാറ്റിംഗ് ബാര്‍, ഫോര്‍മുല ബാര്‍, കൂടാതെ സ്റ്റാറ്റസ്സ് ബാര്‍ എന്നിവ.
03:45 ഈ ടൂള്‍ബാറുകളല്ലാതെ, ഇതില്‍ അധികമായി രണ്ട് കാര്യങ്ങള്‍ കൂടിയുണ്ട്, പേരിനവ, മുകളില്‍ “Input line” കൂടാതെ “Name box” എന്നിവയാണ്‌.
03:54 ടൂള്‍ബാറുകളില്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഓപ്ഷനുകളുണ്ട്, അവ നമ്മള്‍ ട്യൂട്ടോറിയലുകള്‍ പുരോഗമിക്കുമ്പോള്‍ പഠിക്കും.
04:02 സ്പ്രെഡ്ഷീറ്റിന്‍റെ താഴെ ഇടതുഭാഗത്തായി മൂന്ന് ടാബുകള്‍ നിങ്ങള്‍ക്ക് കാണാം, അവ “Sheet1”, “Sheet 2” കൂടാതെ “Sheet 3” എന്നിവയാണ്‌.
04:13 ഈ ടാബുകള്‍ ഓരോ വ്യക്തിഗതമായ ഷീറ്റുകളും ആക്സസ്സ് ചെയ്യാന്‍ അനുവദിക്കുന്നു, കാണാവുന്ന ഷീറ്റിന്‌ വെളുത്ത ടാബായിരിക്കും ഉണ്ടാവുക.
04:21 മറ്റൊരു ഷീറ്റ് ടാബില്‍ ക്ലിക്ക് ചെയ്യുക വഴി ആ പ്രത്യേക ടാബ് തുറക്കും. അതിന്റെ ടാബ് വെളുത്തനിറമാകും.
04:28 സ്പ്രെഡ്ഷീറ്റിന്‍റെ പ്രധാന വിഭാഗം എന്നത് ഡാറ്റ ഒരു ഗ്രിഡിന്‍റെ രൂപത്തില്‍ വ്യത്യസ്ത കള്ളികളില്‍ നല്‍കിയിട്ടുള്ളതാണ്‌. ഓരോ കള്ളിയും ഒരു വരിയുടെയും നിരയുടേയും സമ്പര്‍ക്കത്തിലാണ്‌.
04:41 കോളത്തിന്റെ മുകളിൽ റോയുടെ ഇടത്ത് അവസാനമായി അക്ഷരങ്ങളും അക്കങ്ങളും നിരയായുള്ള ചാര നിറത്തിലുള്ള ബോക്സുകളുണ്ട്, ഇവയാണ്‌ കോളത്തിന്റെയും റോയുടെയും തലകെട്ടുകൾ
04:53 കോളങ്ങൾ ആരംഭിക്കുന്നത് “A” യിലും തുടര്‍ന്ന് അത് വലത്തേയ്ക്ക് പോവുകയും നിരകള്‍ “1” ല്‍ ആരംഭിച്ച് താഴേയ്ക്ക് പോവുകയും ചെയ്യും.
05:01 ഈ കോളങ്ങലുടെയും റോകളുടെയും തലകെട്ടുകൾ സെല്‍ റെഫറന്‍സുകള്‍ രൂപീകരിക്കുകയും അവ “Name Box” മേഖലയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.
05:07 Calcലെ വ്യത്യസ്ത ഘടകങ്ങളെക്കുറിച്ച് പഠിച്ചതിന് ശേഷം നമ്മളിനി LibreOffice Calc ല്‍ പുതിയൊരു ഡോക്യുമെന്റ് എങ്ങനെയാണ്‌ തുറക്കുക എന്ന് പഠിക്കും.
05:17 സ്റ്റാന്‍റേര്‍ഡ് ടൂൾബാറിലെ “New” ഐക്കണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് പുതിയൊരു ഡോക്യുമെന്റ് തുറക്കാം അല്ലെങ്കില്‍ മെനു ബാറിലെ “File” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും അവസാനം “Spreadsheet” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക. ചെയ്യാം.
05:33 രണ്ട് അവസരങ്ങളിലും പുതിയ Calc window തുറക്കുന്നതായി നിങ്ങള്‍ക്ക് കാണാം.
05:39 സ്പ്രെഡ്ഷീറ്റില്‍ ഇനി എങ്ങനെയാണ്‌ “Personal Finance Tracker” നിര്‍മ്മിക്കുക എന്ന് നമുക്കിനി പഠിക്കാം.
05:45 സ്പ്രെഡ്ഷീറ്റിലെ കുറച്ച് കള്ളികളില്‍ ഡാറ്റ എങ്ങനെയാണ്‌ എന്‍റര്‍ ചെയ്യുക എന്ന്നമുക്കിനി കാണാം.
05:50 A1 എന്ന് പരാമര്‍ശിച്ചിട്ടുള്ള സ്പ്രെഡ്ഷീറ്റിലെ കള്ളിയില്‍ ക്ലിക്ക് ചെയ്യുക.
05:56 നമുക്ക് ഹെഡിംഗ് “SN” എന്ന് ടൈപ്പ് ചെയ്യാം. ഇതിനർഥം സ്പ്രെഡ്ഷീറ്റിലുള്ള ഇനങ്ങളുടെ സീരിയല്‍ നമ്പറുകളെ അത് പ്രതിനിധാനം ചെയ്യുന്നു എന്നാണ്‌.
06:05 ഇനി B1 എന്ന് പരാമര്‍ശിച്ചിട്ടുള്ള കള്ളിയില്‍ ക്ലിക്ക് ചെയ്യുകയും“Items” എന്ന് ഹെഡിംഗ് നല്കുക.
06:11 ഈ സ്പ്രെഡ്ഷീറ്റില്‍ നമ്മളുപയോഗിക്കുന്ന എല്ലാ ഇനങ്ങളുടെ പേരുകളും ഈ ഹെഡിംഗിന് കീഴിലായിരിക്കും.
06:18 അതുപോലെതന്നെ, കള്ളികളായ C1, D1, E1, F1,G1 എന്നിവയില്‍ ഒന്നിനു ശേഷം ഒന്നായി ക്ലിക്ക് ചെയ്യുക എന്നിട്ട് “Cost”, “Spent”, “Received”, “Date”,“Account” എന്ന ഹെഡിംങ്ങുകൾ ടൈപ്പ് ചെയ്യുക.
06:33 നമ്മള്‍ ഈ കള്ളികളിലേയ്ക്കെല്ലാം വിവരങ്ങള്‍ പിന്നീട് നല്‍കുന്നതായിരിക്കും.
06:39 ഒരിക്കല്‍ സ്പ്രെഡ്ഷീറ്റ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ നിങ്ങളത് ഭാവിയിൽ ഉപയോഗത്തിനായി സേവ് ചെയ്യണം.
06:44 ഈ ഫയല്‍ സേവ് ചെയ്യാൻ, മെനു ബാറിലെ “File” ക്ലിക്ക് ചെയ്യുകയും “Save As” ക്ലിക്ക് ചെയ്യുകയും ചെയ്യുക.
06:51 സ്ക്രീനില്‍ ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു, അതില്‍ നിങ്ങളുടെ പേര്‌ “Name” ഫീൽഡിന് കീഴിലായി നല്‍കുക.
06:59 അതിനാല്‍ ഫയലിന്‍റെ പേര്‌ “Personal Finance Tracker” എന്ന് നല്‍കുക.
07:04 “Name” ഫീൽഡിന് കീഴില്‍ നിങ്ങള്‍ക്ക് “Save in folder” മേഖലയുണ്ടാകും. അതില്‍ നിങ്ങള്‍ക്ക് ഫയല്‍ സേവ് ചെയ്യാനുള്ള ഫോള്‍ഡര്‍ നാമം നല്‍കേണ്ടതുണ്ട്.
07:14 അതിനാല്‍“Save in folder” മേഖലയിലെ താഴേയ്ക്കുള്ള ആരോ ക്ലിക്ക് ചെയ്യുക.
07:18 ഫോള്‍ഡര്‍ ഓപ്ഷനുകളുടെ ഒരു പട്ടിക പ്രത്യക്ഷപ്പെടുന്നു. ഇവിടെ നമുക്ക് ഫയല്‍ സേവ് ചെയ്യപ്പെടേണ്ട ഫോള്‍ഡര്‍ നാമം തിരഞ്ഞെടുക്കാം.
07:26 നമ്മള്‍“Desktop” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നു.
07:28 അതിനാല്‍ ഫയല്‍ ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യപ്പെടും.
07:34 ഇനി ഡയ്ലോഗ് ബോക്സിലെ “File type” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
07:37 ഇത് ഫയല്‍ ടൈപ്പ് ഓപ്ഷനുകളുടെ ഒരു പട്ടിക കാണിക്കുന്നു അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫയലുകള്‍ സേവ് ചെയ്യാന്‍ സാധിക്കുന്ന ഫയല്‍ എക്സ്റ്റന്‍ഷനുകള്‍ കാണിക്കുന്നു.
07:46 LibreOfficeCalcലുള്ള ഡിഫാൾട്ട് ഫയല്‍ “ODF Spreadsheet” ആണ്‌, ഇത് “dot ods” നുള്ള എക്സ്റ്റന്‍ഷനുകള്‍ ലഭ്യമാക്കുന്നു.
07:56 ODF എന്നാല്‍ Open Document Format എന്നത് ഓപ്പണ്‍ സ്റ്റാന്‍റേര്‍ഡ് എന്നതാണ്‌.
08:01 dot odsഫോര്‍മാറ്റില്‍ സേവ് ചെയ്യുന്നത് കൂടാതെ അത് LibreOffice Calc ല്‍ തുറക്കുകയും ചെയ്യാം, കൂടാതെ നിങ്ങള്‍ക്ക് ഫയലുകള്‍ dot xml, dot xlsx,dot xlsഎന്നീ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യുകയും MS Office Excel programവഴി അവ തുറക്കാന്‍ സാധിക്കുകയും ചെയ്യും.
08:20 മിക്ക പ്രോഗ്രാമുകളിലും തുറക്കുന്ന മറ്റൊരു പ്രസിദ്ധമായ ഫയല്‍ എക്സ്റ്റന്‍ഷന്‍ dot csv ആണ്‌.
08:28 ഇത് സാധാരണയായി ഉപയോഗിക്കുന്നത് ടെക്സ്റ്റ് ഫയല്‍ ഫോര്‍മാറ്റില്‍ സ്പ്രെഡ്ഷീറ്റില്‍ ഡാറ്റ ശേഖരിക്കാനാണ്‌, ഇത് ഫയല്‍ വലിപ്പം വളരെയേറെ കുറയ്ക്കുകയും അനായാസമായി അത് കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്യും.
08:38 നമ്മള്‍ ഇനി “ODF Spreadsheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നു
08:43 നിങ്ങള്‍ക്ക്“ODF Spreadsheet കൂടാതെ ബ്രാക്കറ്റുകള്‍ക്കുള്ളില്‍, dot ods” എന്നിവ“File type” ഓപ്ഷന്‌ അടുത്തായി പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി നിങ്ങള്‍ക്ക് കാണാം.
08:53 “Save” ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
08:55 ഇത് നിങ്ങളെ Calc window യിലേയ്ക്ക് തിരികെ കൊണ്ടുപോവുകയും അത് ടൈറ്റില്‍ ബാറിലെ നിങ്ങളുടെ ഇഷ്ടപ്പെട്ട എക്സ്റ്റന്‍ഷനുകളിലേയ്ക്ക് പോവുകയും ചെയ്യും.
09:03 മുകളില്‍ ചര്‍ച്ച ചെയ്ത ഫോര്‍മാറ്റുകള്‍ കൂടാതെ, സ്പ്രെഡ്ഷീറ്റ് “dot html” ഫോര്‍മാറ്റിലും അതായത് വെബ് പേജ് ഫോര്‍മാറ്റിലും സേവ് ചെയ്യാവുന്നതാണ്‌.
09:13 ഇത് മുമ്പ് വിശദീകരിച്ചതുപോലെത്തന്നെയാണ്‌ നടക്കുന്നത്. .
09:18 അതിനാല്‍ മെനു ബാറിലുള്ള “File” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തിട്ട് പിന്നീട് “Save As” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
09:24 ഇനി”File Type” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക പിന്നീട്, ബ്രേസുകള്‍ക്കുള്ളില്‍ OpenOffice dot org Calc എന്നുള്ള “HTML ഡോക്യുമെന്റ്ൽ”ക്ലിക്ക് ചെയ്യുക.
09:36 ഈ ഓപ്ഷന്‍ ഡോക്യുമെന്റ് ന് “dot html” എക്സ്റ്റന്‍ഷന്‍ നല്‍കുന്നു.
09:41 “Save” ബട്ടണ്‍ ക്ലിക്ക് ചെയ്യുക
09:44 ഇനി ഡയലോഗ് ബോക്സിലെ “Ask when not saving in ODF format” ഓപ്ഷന്‍ ചെക്ക് ചെയ്യുക.
09:50 അവസാനമായി “Keep Current Format” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
09:54 നിങ്ങള്‍ക്കിപ്പോള്‍ ഡോക്യുമെന്റ് dot html ല്‍ എക്സ്റ്റൻഷനോടെ സേവ് ചെയ്തതായി.
10:00 ഈഫോര്‍മാറ്റ് ഉപയോഗിക്കുന്നത് നമ്മുടെ സ്പ്രെഡ്ഷീറ്റ് ഒരു വെബ്പേജ് ആയി ഉപയോഗിക്കേണ്ടി വരുമ്പോഴും അത് ഒരു വെബ് ബ്രൌസര്‍ പ്രോഗ്രാം വഴി മാത്രമേ തുറക്കാനാകൂ എന്നുമുള്ള അവസ്ഥയിലാണ്‌.
10:10 ഈ ഡോക്യുമെന്റ്നെ അനായാസമായി PDF ഫോര്‍മാറ്റിലേയ്ക്ക് എക്സ്പോര്‍ട്ട് ചെയ്യാം,അതിന്‌ “Export Directly as PDF” എന്ന സ്റ്റാന്‍റേര്‍ഡ് ടൂള്‍ബാറിലെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. മുമ്പത്തെപ്പോലെ,
10:20 നിങ്ങള്‍ സേവ് ചെയ്യാനാഗ്രഹിക്കുന്ന ലൊക്കേഷന്‍ തിരഞ്ഞെടുക്കുക.
10:24 പകരം നിങ്ങള്‍ക്കത് മെനു ബാറിലെ “File” ഓപ്ഷനില്‍ ക്ലിക്ക്ചെയ്ത് ‘Export as pdf” ഓപ്ഷനുപയോഗിച്ചും ചെയ്യാം.
10:33 പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സില്‍ “Export” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും “Save” ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
10:40 ഒരു PDFഫയല്‍ സൃഷ്ടിക്കപ്പെടും.
10:44 File കൂടാതെ Close എന്നിവയില്‍ ക്ലിക്ക് ചെയ്ത് അടയ്ക്കുക.
10:50 Libre Office Calc ല്‍ നിലവിലുള്ള ഒരു ഡോക്യുമെന്റ് എങ്ങനെയാണ്‌ തുറക്കുക എന്ന് നമുക്കിനി പഠിക്കാം.
10:56 നിലവിലുള്ള ഡോക്യുമെന്റ് തുറക്കാന്‍, മുകളിലുള്ള മെനു ബാറില്‍ “File” മെനു ക്ലിക്ക് ചെയ്യുക തുടര്‍ന്ന് “Open” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
11:06 സ്ക്രീനില്‍ ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.
11:09 നിങ്ങള്‍ ഡോക്യുമെന്റ് സേവ് ചെയ്ത ഫോള്‍ഡര്‍ ഇതാ.
11:14 അതിനാല്‍ ഡയലോഗ് ബോക്സിന്‍റെ മുകളില്‍ ഇടതുഭാഗത്തായുള്ള ചെറിയ പെന്‍സില്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അതിന്‍റെ പേര്‌ “Type a file name”.
11:23 ഇത് ഒരു “Location Bar” മേഖല തുറക്കുന്നു.
11:25 ഇവിടെ നിങ്ങള്‍ തിരയുന്ന ഫയലിന്‍റെ പേര്‌ ടൈപ്പ് ചെയ്യുക.
11:30 അതിനാല്‍ നമ്മള്‍ ഫയലിന്‍റെ പേര്‌ “Personal Finance Tracker” എന്ന് ടൈപ്പ് ചെയ്യുന്നു.
11:35 ഇനി പ്രത്യക്ഷപ്പെടുന്ന ഫയല്‍ നേമുകളുടേ പട്ടികയില്‍ നിന്നും, “Personal Finance Tracker dot ods” തിരഞ്ഞെടുക്കുക.
11:43 ഇനി “Open” ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
11:45 Personal Finance Tracker.ods ഫയല്‍ തുറക്കുന്നത് നിങ്ങള്‍ക്ക് കാണാം.
11:51 പകരം, നിങ്ങള്‍ക്ക് നിലവിലുള്ള ഒരു ഫയല്‍ മുകളിലുള്ള ടൂള്‍ബാറിലെ “Open” ഐക്കണില്‍ ക്ലിക്ക് ചെയ്ത് തുറക്കുകയും അതേ തരത്തില്‍ തുടര്‍ന്നുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യാം.
12:02 നിങ്ങള്‍ക്ക് ഫയല്‍ “dot xls” കൂടാതെ “dot xlsx” എക്സ്റ്റന്‍ഷനുകളിലും തുറക്കാം. അവ Microsoft Excel  കൊണ്ട് Calc ല്‍ ഉപയോഗിക്കാനായുള്ളതാണ്‌.
12:13 അടുത്തതായി നിങ്ങള്‍ എങ്ങനെ ഒരു ഫയല്‍ പുതുക്കുക എന്നും അതേ ഫയല്‍ നെയ്മിനു കീഴില്‍ തന്നെ സേവ് ചെയ്യുക എന്നും കാണാം.
12:20 ഇനി നമുക്ക് ഹെഡ്ഡിംഗ്സ് ബോള്‍ഡ് ചെയ്തും അവയുടെ ഫോണ്ട് വലിപ്പം കൂട്ടിയും പരിഷ്കരിക്കാം.
12:26 A1 എന്ന് പരാമര്‍ശിച്ചിട്ടുള്ള സെല്‍ ആദ്യം ക്ലിക്ക് ചെയ്യുക. “SN”, “Cost”, “Spent”, “Received”, “Date” കൂടാതെ “Account” ഹെഡ്ഡിംഗ്സ് ഇടത്‌ മൌസ് ബട്ടന്‍ ക്ലിക് ചെയ്തു അതിലൂടെ വലിച്ചു കൊണ്ട് സെലെക്ട് ചെയ്യുക.
12:42 ഇത് അ വാക്കുകളെ തിരഞ്ഞെടുക്കുകയും ഹൈലൈറ്റ് ചെയ്യുകയും ചെയ്യും. ഇനി ഇടത്തേ മൌസ് ബട്ടണ്‍ വിടുക. വാക്കുകള്‍ ഇപ്പോഴും ഹൈലൈറ്റ് ചെയ്തിരിക്കണം. ഇനി സ്റ്റാന്‍റേര്‍ഡ് ടൂള്‍ബാറിലെ “Bold”ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
12:56 അതുവഴി ഹെഡ്ഡിംഗ്സ് ബോള്‍ഡാകുന്നു.
12:59 ഇനി നമുക്ക് ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം വര്‍ദ്ധിപ്പിക്കാം.
13:03 ഇനി നമുക്ക് ഹെഡിംഗ് ങ്ങുകൾ തിരഞ്ഞെടുക്കുകയും ഫീൽഡിലെ ടൂള്‍ബാറിലെ “Font Size” ക്ലിക്ക് ചെയ്യുകയും ചെയ്യാം.
13:09 ഡ്രോപ്ഡൌണ്‍ മെനുവില്‍, നമുക്ക് “14” തിരഞ്ഞെടുക്കാം.
13:13 ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം വര്‍ദ്ധിക്കുന്നതായി നിങ്ങള്‍ക്ക് കാണാം.
13:17 ഇനി നമുക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്ട് ശൈലി മാറ്റാം.
13:21 “Font Name” ഫീൽഡിലെ ഡൌണ്‍ ആരോയിൽ ക്ലിക്ക് ചെയ്യുകയും എന്നിട്ട് ഫോണ്ട് പേരായി “Bitstream Charter” തിരഞ്ഞെടുക്കുകയും ചെയ്യുക.
13:31 ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തിയതിനു ശേഷം,“Save” ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
13:36 നിങ്ങള്‍ ഡോക്യുമെന്റ് സേവ് ചെയ്തു കഴിയുകയും അത് അടക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, മെനു ബാറിലുള്ള “File” മെനുവില്‍ ക്ലിക്ക് ചെയ്തിട്ട് “Close” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
13:46 ഇത് നിങ്ങളുടെ ഫയല്‍ അടയ്ക്കുന്നു.
13:50 ഇത് നമ്മെ LibreOfficeCalcനെക്കുറിച്ചുള്ള കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
13:54 ചുരുക്കത്തില്‍ നമ്മള്‍ പഠിച്ചത്:
13:57 LibreOfficeCalc നെക്കുറിച്ചുള്ള ആമുഖം.
14:01 LibreOfficeCalc ലെ വ്യത്യസ്ത ടൂള്‍ബാറുകള്‍.
14:04 Calc ല്‍ പുതിയൊരു പ്രമാണം എങ്ങനെ തുറക്കണം.
14:07 നിലവിലുള്ള ഒരു ഡോക്യുമെന്റ് എങ്ങനെ തുറക്കണം.
14:10 Calc ല്‍ ഒരു പ്രമാണം തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത് എങ്ങനെ?.
14:14 കോമ്പ്രഹെന്‍സീവ് അസൈന്‍മെന്‍റ്,Calc ല്‍ പുതിയൊരു പ്രമാണം തുറക്കുക
14:20 Spreadsheet Practice.ods” എന്ന പേരില്‍ അത് സേവ് ചെയ്യുക,
14:25 ഹെഡിംഗ് ങ്ങുകൾ “Serial number”, “Name”, “Department” കൂടാതെ “Salary” എന്നിങ്ങനെ എഴുതുക.
14:31 ഹെ ഡിംഗ്ങ്ങു കൾക് അടിവരയിടുക. ഹെഡിംഗ്ങ്ങുകളുടെ ഫോണ്ട് വലിപ്പം 16 ലേയ്ക്ക് വര്‍ദ്ധിപ്പിക്കുക. ഫയല്‍ അടയ്ക്കുക.
14:39 താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക
14:42 ഇത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
14:45 നിങ്ങൾക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ , നിങ്ങൾക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം.
14:49 സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്ട് ടീം
14:52 സ്പോക്കണ്‍ ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തുന്നു.
14:59 ഓണ്‍ലയിൻ ടെസ്റ്റ് പാസാകുന്നവർക്ക് സെർടിഫികറ്റെസ് നല്കുന്നു.
15:00 കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
15:05 സ്പോക്കണ് ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്,
15:10 ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
15:17 ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങൾക്ക്
15:21 സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ്.
15:28 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.

ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി .

Contributors and Content Editors

Pratik kamble, Sakinashaikh, Shalu sankar