LibreOffice-Impress-on-BOSS-Linux/C3/Slide-Master-Slide-Design/Malayalam
From Script | Spoken-Tutorial
Resources for recording Printing a Presentation
Time | Narration |
00.00 | LibreOffice Impress സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.08 | ഇവിടെ പഠിക്കുന്നത്, slidesന് വിവിധ backgroundsഉം layoutsഉം അപ്ലൈ ചെയ്യുന്നത്. |
00.15 | ഇതിനായി ഉപയോഗിക്കുന്നത് GNU Linux Operating System, LibreOffice Suite version 3.3.4. |
00.24 | Background സൂചിപ്പിക്കുന്നത് സ്ലൈഡിന്റെ പ്രതലത്തിൽ കാണുന്ന നിറങ്ങളും effectsഉം ആണ്. |
00.32 | LibreOffice Impressൽ നല്ല ഒരു പ്രസന്റേഷൻ തയ്യാറാക്കുവാൻ ആവശ്യമായ വിവിധ background ഓപ്ഷൻസ് ഉണ്ട്. |
00.38 | നിങ്ങൾക്ക് സ്വയം custom backgroundsഉം സൃഷ്ടിക്കാവുന്നതാണ്. |
00.42 | Sample-Impress.odp എന്ന പ്രസന്റേഷൻ തുറക്കുക. |
00.48 | നമ്മുടെ presentationനായി ഒരു custom background സൃഷ്ടിക്കാം. |
00.52 | presentationലെ എല്ലാ slidesലും ഈ background അപ്ലൈ ചെയ്യാം. |
00.57 | background സൃഷ്ടിക്കുന്നതിനായി Slide Master ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. |
01.02 | Master സ്ലൈഡിൽ വരുത്തുന്ന മാറ്റങ്ങൾ മറ്റ് സ്ലൈഡുകളിലും അപ്ലൈ ചെയ്യപ്പെടുന്നു. |
01.08 | Main മെനുവിൽ View ക്ലിക്ക് ചെയ്യുക, എന്നിട്ട് Master , Slide Master. |
01.15 | Master Slide കാണുന്നു. |
01.17 | ഇപ്പോൾ കാണുന്ന Master View' ടൂൾ ബാർ ശ്രദ്ധിക്കുക. ഇത് നിങ്ങളെ Master Pages,' create, delete അല്ലെങ്കിൽ rename ചെയ്യുവാൻ സഹായിക്കുന്നു. |
01.27 | ഇവിടെ രണ്ട് സ്ലൈഡുകൾ കാണപ്പെടുന്നു. |
01.31 | ഇവ രണ്ടും ഈ പ്രസന്റേഷനിൽ ഉപയോഗിച്ചിരിക്കുന്ന രണ്ട് Master Pages ആണ്. |
01.37 | Tasks paneൽ Master Pages ക്ലിക്ക് ചെയ്യുക. |
01.41 | Used in This Presentation ഫീൽഡ് ഈ പ്രസന്റേഷനിൽ ഉപയോഗിച്ചിരിക്കുന്ന Master slides കാണിക്കുന്നു. |
01.48 | Master slide ഒരു മാതൃകയാണ്. |
01.51 | നിങ്ങൾ ഇവിടെ സെറ്റ് ചെയ്യുന്ന formatting preferences, പ്രസന്റേഷനിലെ മറ്റ് എല്ലാ സ്ലൈഡുകളിലും അപ്ലൈ ചെയ്യപ്പെടുന്നു. |
01.58 | ആദ്യമായി Slides paneൽ നിന്ന് Slide 1 സിലക്റ്റ് ചെയ്യുക. |
02.03 | ഈ പ്രസന്റേഷന് വെള്ള background നല്കാം. |
02.07 | Main മെനുവിൽ Format ക്ലിക്ക് ചെയ്യുക. എന്നിട്ട് Page. |
02.12 | Page Setup ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
02.15 | Background ടാബ് ക്ലിക്ക് ചെയുക. |
02.18 | Fill ഡ്രോപ്പ് ഡൌണ്‍ മെനുവിൽ Bitmap ഓപ്ഷൻ സില്കറ്റ് ചെയ്യുക. |
02.24 | ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്നും Blank സിലക്റ്റ് ചെയ്ത് OK കൊടുക്കുക. |
02.29 | സ്ലൈഡിന്റെ background ഇപ്പോൾ വെള്ളയാണ്. |
02.32 | ശ്രദ്ധിക്കുക, നിലവിലുള്ള ടെക്സ്റ്റിന്റെ നിറം ഈ backgroundൽ വ്യക്തമല്ല. |
02.38 | എല്ലായിപ്പോഴും backgroundൽ വ്യക്തമായി കാണുവാൻ കഴിയുന്ന നിറം തിരഞ്ഞെടുക്കുക. |
02.43 | ടെക്സ്റ്റിന്റെ നിറം കറുപ്പ് ആക്കി മാറ്റാം. ഇത് വെള്ള backgroundൽ text നന്നായി കാണുവാൻ സഹായിക്കുന്നു. |
02.52 | ആദ്യം ടെക്സ്റ്റ് സിലക്റ്റ് ചെയ്യുക. |
02.55 | Main മെനുവിൽ Format ക്ലിക്ക് ചെയ്ത് Character സിലക്റ്റ് ചെയ്യുക. |
02.59 | Character ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
03.02 | Character ഡയലോഗ് ബോക്സിൽ Font Effects ടാബ് ക്ലിക്ക് ചെയ്യുക. |
03.08 | Font Color ഡ്രോപ്പ് ഡൌണിൽ Black സിലക്റ്റ് ചെയ്യുക. |
03.12 | OK കൊടുക്കുക. |
03.15 | ടെക്സ്റ്റ് ഇപ്പോൾ കറുപ്പ് നിറത്തിൽ കാണുന്നു. |
03.18 | ഇപ്പോൾ സ്ലൈഡിന് ഒരു നിറം കൊടുക്കാം. |
03.21 | Context മെനുവിനായി സ്ലൈഡിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. എന്നിട്ട് Slide Page Setup. |
03.27 | Fill ഡ്രോപ്പ് ഡൌണ്‍ മെനുവിൽ ഓപ്ഷൻ കളർ സിലക്റ്റ് ചെയ്യുക. Blue 8 സിലക്റ്റ് ചെയ്ത് OK ക്ലിക്ക് ചെയ്യുക. |
03.36 | നമ്മൾ സിലക്റ്റ് ചെയ്ത ഇളം നീല നിറം സ്ലൈഡിൽ കാണുന്നത് ശ്രദ്ധിക്കുക. |
03.42 | ട്യൂട്ടോറിയൽ പൌസ് ചെയ്ത് ഈ അസൈൻമെന്റ് ചെയ്യുക. ഒരു പുതിയ Master Slide സൃഷ്ടിച്ച് backgroundൽ ചുവപ്പ് നിറം നല്കുക. |
03.52 | ഈ presentationൽ മറ്റ് designsഉം ചേർക്കുന്നതെങ്ങനെ എന്ന് നോക്കാം. |
03.57 | ഉദാഹരണത്തിന് നിങ്ങളുടെ പ്രസന്റേഷനിൽ ഒരു ചിഹ്നം ചേർക്കണമെന്നിരിക്കട്ടെ. |
04.01 | നിങ്ങളുടെ സ്ക്രീനിന് താഴെയുള്ള Basic Shapes ടൂൾ ബാറിൽ നോക്കുക. |
04.06 | വൃത്തം, സമ ചതുരം, ചതുരം, ത്രികോണം, ഓവൽ തുടങ്ങിയ അടിസ്ഥാന രൂപങ്ങൾ വരയ്ക്കാൻ ഇത് ഉപയോഗിക്കുന്നു. |
04.16 | സ്ലൈഡിന്റെ Title areaയിൽ ഒരു ചതുരം വരയ്ക്കാം. |
04.21 | Basic Shapes ടൂൾ ബാറിൽ Rectangle ക്ലിക്ക് ചെയ്യുക. |
04.25 | Title areaയിൽ മുകളിലെ ഇടത് കോണിലേക്ക് cursor നീക്കുക. |
04.31 | capital Iയോട് കൂടിയ ഒരു plus sign നിങ്ങൾക്ക് കാണാം. |
04.36 | ഇടത് മൗസ് ബട്ടണ്‍ അമർത്തി പിടിച്ച് ഡ്രാഗ് ചെയ്ത് കൊണ്ട് ഒരു rectangle വരയ്ക്കുക. |
04.41 | ഇനി ബട്ടണ്‍ വിടുക. |
04.44 | ഒരു ചതുരം വരയ്ക്കപ്പെട്ടു. |
04.47 | ചതുരത്തിലെ എട്ട് handles ശ്രദ്ധിക്കുക. |
04.50 | Handles അല്ലെങ്കിൽ control points സിലക്റ്റ് ചെയ്ത ഒബ്ജക്റ്റിന്റെ വശങ്ങളിലായി കാണുന്ന നീല നിറത്തിലുള്ള ചെറിയ സമചതുരങ്ങളാണ്. |
04.58 | ചതുരത്തിന്റെ വലുപ്പം ക്രമീകരിക്കുന്നതിനായി ഈ control പോയിന്റ്‌സ് ഉപയോഗിക്കാം. |
05.03 | cursor control pointന് മുകളിൽ വയ്ക്കുമ്പോൾ cursor double-sided arrow ആയി മാറുന്നു. |
05.10 | ഇത് control point ചലിപ്പിക്കാൻ കഴിയുന്ന ദിശകൾ സൂചിപ്പിക്കുന്നു. |
05.17 | title area മുഴുവനായും ഉൾകൊള്ളാത്ത വിധത്തിൽ ചതുരം വലുതാക്കുക. |
05.25 | ഈ രൂപങ്ങൾ ഫോർമാറ്റ് ചെയ്യാനും സാധിക്കും. |
05.28 | Context മെനുവിനായി rectangleൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
05.32 | Rectangle മോഡിഫൈ ചെയ്യുന്നതിനായി ഇവിടെ നിങ്ങൾക്ക് വിവിധ ഓപ്ഷനുകൾ ഉണ്ട്. |
05.37 | Area ക്ലിക്ക് ചെയ്യുക. Area ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
05.43 | Fill ഫീൽഡിലെ ഡ്രോപ്പ് ഡൌണ്‍ മെനുവിൽ Color തിരഞ്ഞെടുക്കുക. |
05.48 | Magenta 4 തിരഞ്ഞെടുത്ത് OK കൊടുക്കുക. |
05.52 | ചതുരത്തിന്റെ നിറം മാറ്റപ്പെട്ടു. |
05.56 | ഇപ്പോൾ ചതുരം ടെക്സ്റ്റിനെ മറയ്ക്കുന്നു. |
05.59 | ടെക്സ്റ്റ് കാണുന്നതിനായി ആദ്യം ചതുരം സിലക്റ്റ് ചെയ്യുക. |
06.03 | Context മെനു തുറക്കാനായി റൈറ്റ് ക്ലിക്ക് ചെയ്യുക. |
06.07 | Arrange ക്ലിക്ക് ചെയ്യുക. എന്നിട്ട് Send to back. |
06.11 | ഇപ്പോൾ ടെക്സ്റ്റ് കാണാൻ കഴിയുന്നു. |
06.15 | ഇവിടെ rectangle ടെക്സ്റ്റിന് പിന്നിലേക്ക് നീക്കപ്പെട്ടു. |
06.18 | Tasks paneൽ Master Pageന്റെ preview ക്ലിക്ക് ചെയ്യുക. |
06.23 | റൈറ്റ് ക്ലിക്ക് ചെയ്ത് Apply to All Slides സിലക്റ്റ് ചെയ്യുക. |
06.27 | Close Master View ബട്ടണ്‍ ക്ലിക്ക് ചെയ്ത് Master View ക്ലോസ് ചെയ്യുക. |
06.32 | ഇപ്പോൾ Masterൽ വരുത്തിയ formatting changes പ്രസന്റേഷനിലെ എല്ലാ സ്ലൈഡുകളിലും അപ്ലൈ ചെയ്യപ്പെടുന്നു. |
06.39 | ചതുരം എല്ലാ പേജിലും കാണുന്നത് ശ്രദ്ധിക്കുക. |
06.45 | സ്ലൈഡിന്റെ layout മാറ്റുന്നതിനെ കുറിച്ച് പഠിക്കാം. |
06.49 | സ്ലൈഡിലെ ഉള്ളടക്കത്തിന്റെ സ്ഥാനം നിശ്ചയിക്കുന്ന place holders pre-format ചെയ്തിട്ടുള്ള slidesന്റെ മാതൃകകളാണ് layouts. |
06.58 | സ്ലൈഡ് layouts കാണുവാനായി റൈറ്റ് പാനലിൽ Layouts ക്ലിക്ക് ചെയ്യുക. |
07.04 | Impressൽ ലഭ്യമായ layouts കാണിക്കുന്നു. |
07.07 | layout thumbnails നോക്കുക. ഒരു layout അപ്ലൈ ചെയ്തതിന് ശേഷം സ്ലൈഡ് എങ്ങനെ കാണപ്പെടും എന്നതിനെ കുറിച്ചുള്ള idea ഇത് നല്കുന്നു. |
07.16 | Titleഉം രണ്ട് columnsഉം ഉള്ള layoutകൾ, ടെക്സ്റ്റ് മൂന്ന് columnsൽ ക്രമീകരിക്കുന്ന layoutകൾ തുടങ്ങി വിവിധ ഫോർമാറ്റുകൾ ലഭ്യമാണ്. |
07.24 | blank layoutsഉം ഉണ്ട്. ഒരു blank layout അപ്ലൈ ചെയ്തതിന് ശേഷം നിങ്ങൾക്ക് വേണ്ട layout രൂപപ്പെടുത്തി എടുക്കാവുന്നതാണ്. |
07.32 | ഒരു layout അപ്ലൈ ചെയ്ത് നോക്കാം. |
07.35 | Potential Alternatives സ്ലൈഡ് സിലക്റ്റ് ചെയ്ത് അതിലെ എല്ലാ ടെക്സ്റ്റുകളും നീക്കം ചെയ്യുക. |
07.43 | വലത് വശത്തെ layout paneൽ നിന്ന് title 2 content over content തിരഞ്ഞെടുക്കുക. |
07.51 | ഇപ്പോൾ സ്ലൈഡിൽ മൂന്ന് ടെക്സ്റ്റ് ബോക്സുകളും ഒരു title areaയും ഉണ്ട്. |
07.56 | നമ്മൾ Master page പേജ് വഴി ഇൻസേർട്ട് ചെയ്ത ചതുരം ഇപ്പോഴും ഉണ്ട് എന്നത് ശ്രദ്ധിക്കുക. |
08.02 | ഈ ചതുരം master slide ഉപയോഗിച്ച് മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. |
08.07 | Master slideലെ സെറ്റിങ്ങുകൾ സ്ലൈഡ് അപ്ലൈ ചെയ്യുന്ന ഫോർമാറ്റിംഗ് മാറ്റങ്ങൾക്കും layoutകൾക്കും മുകളിലാണ്. |
08.15 | ഈ ബോക്സുകളുടെ ഉള്ളടക്കം എന്റർ ചെയ്യാം. |
08.19 | ആദ്യത്തെ ബോക്സിൽ ടൈപ്പ് ചെയ്യുക :Strategy 1 PRO: Low cost CON: slow action |
08.28 | രണ്ടാമത്തെ ബോക്സിൽ ടൈപ്പ് ചെയ്യുക:Strategy 2 CON: High cost PRO: Fast Action |
08.40 | മൂന്നാമത്തെ ബോക്സിൽ ടൈപ്പ് ചെയ്യുക: Due to lack of funds, Strategy 1 is better. |
08.48 | ഇത് പോലെ നിങ്ങൾക്ക് നിങ്ങളുടെ പ്രസന്റേഷന് ഏറ്റവും അനുയോജ്യമായ layout തിരഞ്ഞെടുക്കാവുന്നതാണ്. |
08.54 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. ഇവിടെ പഠിച്ചത് : slidesൽ backgrounds ചേർക്കുന്നത്, slidesൽ layouts ചേർക്കുന്നത്. |
09.03 | ഒരു അസൈൻമെന്റ്, |
09.05 | ഒരു പുതിയ Master Slide സൃഷ്ടിക്കുക. |
09.08 | ഒരു പുതിയ background സൃഷ്ടിക്കുക. |
09.11 | title, content over content Layoutലേക്ക് മാറ്റുക. |
09.15 | Master slideൽ ഒരു layout അപ്ലൈ ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്ന് പരിശോധിക്കുക. |
09.20 | ഒരു പുതിയ സ്ലൈഡ് ഇൻസേർട്ട് ചെയ്ത് blank layout അപ്ലൈ ചെയ്യുക. |
09.25 | ടെക്സ്റ്റ് ബോക്സുകൾ ഉപയോഗിച്ച് അതിൽ columns ചേർക്കുക. |
09.29 | ഈ ടെക്സ്റ്റ് ബോക്സുകൾ ഫോർമാറ്റ് ചെയ്യുക. |
09.32 | ഈ ബോക്സുകളിൽ ടെക്സ്റ്റ് എന്റർ ചെയ്യുക. |
09.36 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09.42 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09.47 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09.56 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
10.02 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
10.14 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10.25 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |