LibreOffice-Impress-on-BOSS-Linux/C3/Custom-Animation/Malayalam
From Script | Spoken-Tutorial
Resources for recording
Time | Narration |
00.00 | Impressലെ Custom Animation എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.07 | ഇവിടെ പഠിക്കുന്നത്, Impressലെ Custom Animation. |
00.12 | ഇതിനായി ഉപയോഗിക്കുന്നത് GNU Linux Operating System, LibreOffice Suite version 3.3.4. |
00.21 | ആദ്യം Sample-Impress.odp എന്ന പ്രസന്റേഷൻ തുറക്കുക. |
00.26 | Slides paneൽ Potential Alternatives thumbnail ക്ലിക്ക് ചെയ്യുക. |
00.32 | ഈ സ്ലൈഡ് ഇപ്പോൾ Main paneൽ കാണിക്കുന്നു. |
00.36 | custom animation ഉപയോഗിച്ച് നമ്മുടെ പ്രസന്റേഷൻ ആകർഷകമാക്കുന്നത് എങ്ങനെയെന്ന് നോക്കാം. |
00.43 | സ്ലൈഡിൽ ഇടത് വശത്ത് ആദ്യത്തെ ടെക്സ്റ്റ് ബോക്സ് സിലക്റ്റ് ചെയ്യുക. |
00.47 | ഇതിനായി ടെക്സ്റ്റിൽ ക്ലിക്ക് ചെയ്ത ശേഷം കാണുന്ന ബോർഡറിൽ ക്ലിക്ക് ചെയ്യുക. |
00.54 | Impress വിൻഡോയ്ക്ക് വലത് വശത്ത്, Tasks pane ൽ Custom Animation ക്ലിക്ക് ചെയ്യുക. |
01.01 | Add ക്ലിക്ക് ചെയ്യുക. |
01.03 | Custom Animation ഡയലോഗ് ബോക്സ് കാണുന്നു. |
01.07 | Entrance ടാബ് ആണ് കാണുന്നത് ശ്രദ്ധിക്കുക. |
01.10 | ഒരു ഐറ്റം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വിധം നിയന്ത്രിക്കുന്നത് Entrance ടാബ് ആണ്. |
01.15 | ഈ സീരീസിലെ തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ മറ്റ് ടാബുകളെ കുറിച്ചും പഠിക്കാം. |
01.21 | Basic ന് താഴെ Diagonal Squares തിരഞ്ഞെടുക്കുക. |
01.25 | നിങ്ങളുടെ animation പ്രത്യക്ഷപ്പെടുന്ന വേഗത നിയന്ത്രിക്കുവാനും നിങ്ങൾക്ക് കഴിയും. |
01.30 | Speed field ൽ ഡ്രോപ്പ് ഡൌണ്‍ ബോക്സ് ക്ലിക്ക് ചെയ്യുക. Slow സിലക്റ്റ് ചെയ്തിട്ട് OK ക്ലിക്ക് ചെയ്യുക. |
01.37 | animations options സെറ്റ് ചെയ്യാനുള്ളതാണ് Effect ഫീൽഡ്. |
01.43 | Effect ഫീൽഡിന് താഴെയുള്ള ബോക്സ് പ്രസന്റേഷനിൽ ചേർത്തിട്ടുള്ള animations കാണിക്കുന്നു. |
01.51 | നമ്മുടെ ആദ്യത്തെ animation, animation പട്ടികയിൽ ചേർക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധിക്കുക. |
01.56 | സ്ക്രോൾ ഡൌണ്‍ ചെയ്ത് Play ക്ലിക്ക് ചെയ്യുക. |
02.00 | നിങ്ങൾ സിലക്റ്റ് ചെയ്തിട്ടുള്ള എല്ലാ animationന്റേയും preview, Main paneൽ play ചെയ്യുന്നു. |
02.08 | ഇപ്പോൾ സ്ലൈഡിൽ നിന്ന് രണ്ടാമത്തെ ടെക്സ്റ്റ് ബോക്സ് സിലക്റ്റ് ചെയ്യുക. Custom Animationൽ Add' ക്ലിക്ക് ചെയ്യുക. |
02.18 | Custom Animation ഡയലോഗ് ബോക്സിൽ Basic Animationൽ നിന്ന് Wedge സിലക്റ്റ് ചെയ്യുക. |
02.25 | speed Medium ആയി സെറ്റ് ചെയ്യുക. OK ക്ലിക്ക് ചെയ്യുക. |
02.31 | ഈ animation ബോക്സിൽ ചേർക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധിക്കുക. |
02.36 | ഈ പട്ടികയിലെ animationകൾ നിങ്ങൾ അവ സൃഷ്ടിച്ച ക്രമത്തിൽ ആയിരിക്കും. |
02.42 | രണ്ടാമത്തെ animation സിലക്റ്റ് ചെയ്ത് Play ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
02.47 | ഒന്നിൽ കൂടുതൽ animationകളും previewൽ ചേർക്കാവുന്നതാണ്. |
02.51 | ഇതിനായി animation സിലക്റ്റ് ചെയ്യുമ്പോൾ Shift കീ അമർത്തി പിടിക്കുക. |
02.57 | Play ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ സിലക്റ്റ് ചെയ്തിട്ടുള്ള എല്ലാ animationന്റേയും preview play ആകുന്നു. |
03.05 | ഇപ്പോൾ മൂന്നാമത്തെ ടെക്സ്റ്റ് ബോക്സ് സിലക്റ്റ് ചെയ്യുക. Layoutsൽ Add ക്ലിക്ക് ചെയ്യുക. |
03.12 | Entrance ടാബിൽ Basicൽ നിന്ന് Diamond സിലക്റ്റ് ചെയ്യുക. |
03.17 | speed Slow ആയി സെറ്റ് ചെയ്ത് OK ക്ലിക്ക് ചെയ്യുക. |
03.22 | ഓരോ animationഉം ചില ഡിഫാൾട്ട് properties ഉണ്ട്. |
03.26 | Change Order ബട്ടണുകൾ ഉപയോഗിച്ച് നിങ്ങൾക്ക് animationന്റെ orderൽ മാറ്റം വരുത്താവുന്നതാണ്. |
03.32 | ഓരോ animationന്റേയും default properties പരിശോധിച്ച് അവ എങ്ങനെ മാറ്റം വരുത്തുമെന്ന് നോക്കാം. |
03.40 | പട്ടികയിൽ ആദ്യത്തെ animationൽ ഡബിൾ ക്ലിക്ക് ചെയ്യുക. ഇതാണ് Diagonal Squares ഓപ്ഷൻ. |
03.46 | Effects Options ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
03.50 | ഡിഫാൾട്ടായി Effects ടാബ് ആണ് കാണുന്നത്. |
03.54 | Settingsന് താഴെയുള്ള Direction ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്യുക. From right to top സിലക്റ്റ് ചെയ്യുക. |
04.01 | അതായത് animation വലത് വശത്ത് നിന്ന് ആരംഭിച്ച് പതുക്കെ മുകളിലേക്ക് നീങ്ങുന്നു. |
04.08 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാനായി OK ക്ലിക്ക് ചെയ്യുക. |
04.12 | നിങ്ങൾ ചേർത്ത animation കാണുന്നതിനായി Play ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
04.17 | ഈ animationൽ വീണ്ടും ഡബിൾ ക്ലിക്ക് ചെയ്യുക. Effect Options ഡയലോഗ് ബോക്സ് കാണുന്നു. |
04.24 | Timing ടാബ് ക്ലിക്ക് ചെയ്യുക. |
04.26 | Delay ഫീൽഡിൽ delay 1.0 sec ആയി വർദ്ധിപ്പിക്കുക. അതായത് animation 1 sec കഴിഞ്ഞു തുടങ്ങുന്നു. OK ക്ലിക്ക് ചെയ്യുക. |
04.39 | ഇപ്പോൾ ആദ്യത്തെ animation സിലക്റ്റ് ചെയ്യാം. |
04.43 | Play ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
04.45 | animationൽ നിങ്ങൾ വരുത്തിയ മാറ്റങ്ങൾ നിരീക്ഷിക്കുക. |
04.50 | പട്ടികയിലെ രണ്ടാമത്തെ animationൽ ഡബിൾ ക്ലിക്ക് ചെയ്യുക. ഇതാണ് നമ്മൾ സെറ്റ് ചെയ്ത Wedges ഓപ്ഷൻ. |
04.58 | Effects Options ഡയലോഗ് ബോക്സ് കാണാം. |
05.02 | Text Animation ടാബ് ക്ലിക്ക് ചെയ്യുക. |
05.05 | Text Animation ടാബ് ടെക്സ്റ്റ് animate ചെയ്യാൻ വിവിധ ഓപ്ഷനുകൾ നല്കുന്നു. |
05.10 | Group text ഫീൽഡിൽ By 1st level paragraphs സിലക്റ്റ് ചെയ്യുക. |
05.16 | ഇത് മൂലം ഓരോ bullet pointഉം പ്രത്യേകം പ്രത്യേകം കാണിക്കുന്നു. |
05.20 | അടുത്ത പോയിന്റിലേക്ക് പോകുന്നതിന് മുൻപ് ആദ്യത്തേത് നല്ലവണ്ണം വിശദമാക്കാൻ നിങ്ങൾക്ക് ഈ ഓപ്ഷൻ ഉപയോഗിക്കാം. |
05.28 | OK ക്ലിക്ക് ചെയ്യുക. |
05.29 | Play ക്ലിക്ക് ചെയ്യുക. |
05.32 | ട്യൂട്ടോറിയൽ പൌസ് ചെയ്ത് ഈ അസൈൻമെന്റ് ചെയ്യുക. |
05.36 | വിവിധ animationകൾ സൃഷ്ടിച്ച് ഓരോ animationന്റേയും Effect options പരിശോധിക്കുക. |
05.43 | ഇപ്പോൾ നമ്മൾ ചെയ്ത animation effects കാണുന്നത് എങ്ങനെ എന്ന് നോക്കാം. |
05.48 | Slide Show ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് animation കാണുവാനായി സ്ക്രീനിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക. |
05.59 | animation പ്രസന്റേഷനിലെ ചില ബുദ്ധിമുട്ടുള്ള പോയിന്റുകൾ പ്രത്യേകം വിശധമാക്കുവാൻ വളരെ സഹായമാണ്. |
06.09 | എന്നാൽ animation കൂടുതലായാൽ അത് പ്രതിപാദിക്കുന്ന subjectൽ നിന്ന് മാറി പോകാൻ സാദ്ധ്യതയുള്ളതിനാൽ, അങ്ങനെ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. |
06.20 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06.23 | ഇവിടെ പഠിച്ചത് Custom animation, Effect options. |
06.30 | ഒരു അസൈൻമെന്റ്. |
06.33 | മൂന്ന് bullet points ഉള്ള ഒരു ടെക്സ്റ്റ് ബോക്സ് സൃഷ്ടിക്കുക. |
06.36 | ഈ ടെക്സ്റ്റ് line by line ആയി പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഇത് animate ചെയ്യുക. |
06.41 | animation play ചെയ്യുക. |
06.44 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06.51 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06.55 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07.04 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07.11 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07.22 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07.33 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |