Java/C2/Switch-Case/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:02 Javaയിലെ Switch case എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:06 ഇവിടെ പഠിക്കുന്നത്, javaയിൽ switch case construct ഉപയോഗിക്കുന്നത്.
00:11 ഇതിനായി ഉപയോഗിക്കുന്നത്

Ubuntu v 11.10 JDK 1.6 Eclipse 3.7.0

00:21 ഇതിനായി javaയിലെ if else സ്റ്റേറ്റ്മെന്റ് അറിഞ്ഞിരിക്കണം.
00:25 അറിയില്ലെങ്കിൽ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക.
00:32 ഒരു വേരിയബിളിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ട പ്രവർത്തികൾക്ക് switch case ഉപയോഗിക്കുന്നു.
00:39 switch case സ്റ്റേറ്റ്മെന്റിന്റെ ഘടന ഇതാണ്.
00:44 നമുക്ക് ഇത് ഉപയോഗിക്കാം.
00:47 Eclipse തുറന്ന് വച്ചിട്ടുണ്ട്.
00:49 SwitchCaseDemo എന്ന ക്ലാസ്സ്‌ സൃഷ്ടിച്ചിട്ടുണ്ട്.
00:53 ഇപ്പോൾ ചില വേരിയബിളുകൾ ചേർക്കുന്നു.
00:57 മെയിൻ methodനുള്ളിൽ int ടൈപ്പിലുള്ള day എന്ന വേരിയബിൾ സൃഷ്ടിക്കുന്നു.
01:02 മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക, int day equal to 3 semi-colon.
01:12 type StringdName എന്ന ഒരു വേരിയബിൾ സൃഷ്ടിക്കുന്നു.
01:18 String dNameനെ nullൽ initialize ചെയ്യുന്നു.
01:25 ആഴ്ച്ചയിലെ ദിവസങ്ങളുടെ പേര് dName വേരിയബിൾ ഉൾകൊള്ളുന്നു.
01:34 day, എത്രാമത്തെ ദിവസം എന്ന കാര്യം സ്റ്റോർ ചെയ്യുന്നു.
01:36 ഇപ്പോൾ switch case' സ്റ്റേറ്റ്മെന്റ് ടൈപ്പ് ചെയ്യാം. അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക.
01:43 switch ബ്രാക്കറ്റിനുള്ളിൽ day , എന്നിട്ട് തുറക്കുന്ന curly ബ്രാക്കറ്റ്... എന്റർ.
01:52 ഈ സ്റ്റേറ്റ്മെന്റ് ഏത് വേരിയബിളാണ് casesന്റെ പരിഗണനയിൽ ഉള്ളത് എന്ന് പറയുന്നു.
01:59 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക.
02:01 case 0 colon
02:04 അടുത്ത വരിയിൽ dName equal to ഡബിൾ quotesൽ Sunday semicolon
02:14 എന്നിട്ട് അടുത്ത വരിയിൽ break
02:17 ഈ സ്റ്റേറ്റ്മെന്റ് പറയുന്നത് day, 0 ആണെങ്കിൽ dNameന് Sunday കൊടുക്കുന്നു.
02:26 ഓരോ caseന്റെ അവസാനവും ഒരു break സ്റ്റേറ്റ്മെന്റ് കൊടുക്കാൻ ശ്രദ്ധിക്കുക.
02:31 Break സ്റ്റേറ്റ്മെന്റ് ഇല്ലെങ്കിൽ switch-case വളരെ സങ്കീർണ്ണമായി പ്രവർത്തിക്കുന്നു.
02:35 ഇത് ട്യൂട്ടോറിയലിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ വിശദമാക്കുന്നു.
02:40 ഇത് പോലെ ശേഷിക്കുന്ന caseകളും ടൈപ്പ് ചെയ്യുന്നു.
02:45 അടുത്ത വരിയിൽ case 1 colon ടൈപ്പ് ചെയ്യുക.
02:50 അടുത്തതായി dName equal to ഡബിൾ quotesനുള്ളിൽ Monday semicolon
02:56 അടുത്ത വരിയിൽ break
02:58 എന്നിട്ട് case 2 colon
03:01 അടുത്തതായി dName equal to Tuesday എന്നിട്ട് semicolon
03:06 അടുത്ത വരിയിൽ break
03:08 എന്നിട്ട് case 3 colon
03:12 അടുത്തതായി dName equal to ഡബിൾ quotesൽ Wednesday എന്നിട്ട് semicolon
03:18 അടുത്ത വരിയിൽ break
03:20 എന്നിട്ട് case 4 colon
03:24 അടുത്ത വരിയിൽ dName equal to ഡബിൾ quotesൽ Thursday എന്നിട്ട് semicolon
03:32 എന്നിട്ട് break
03:24 എന്നിട്ട് അടുത്ത വരിയിൽ case 5 colon
03:37 dName equal to ഡബിൾ quotesൽ Friday എന്നിട്ട് semicolon
03:41 എന്നിട്ട് break
03:43 case 6 colon
03:47 അടുത്ത വരിയിൽ dName equal to ഡബിൾ quotesൽ Saturday എന്നിട്ട് semicolon
03:55 എന്നിട്ട് break semicolon
03:59 ബ്രാക്കറ്റുകൾ അടയ്ക്കുക
04:03 കോഡ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ ഒരു പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു.
04:07 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക System dot out dot println ബ്രാക്കറ്റിനുള്ളിൽ dName എന്നിട്ട് semicolon.
04:16 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:20 Ctrl S, Ctrl F11 keyകൾ പ്രസ്‌ ചെയ്യുക.
04:25 ഔട്ട്‌പുട്ട് case 3യുമായി ബന്ധപ്പെട്ട് Wednesday, എന്ന് കിട്ടുന്നു.
04:31 day യുടെ മൂല്യത്തിൽ മാറ്റം വരുത്തി ഫലം പരിശോധിക്കാം.
04:35 അതിനാൽ 3നെ 0 ആക്കുക.
04:38 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:40 ഔട്ട്‌പുട്ട് case 0യുമായി ബന്ധപ്പെട്ട് Sunday എന്ന് കിട്ടുന്നു.
04:46 വേരിയബിളിന്റെ മൂല്യവുമായി ബന്ധപ്പെട്ട് ഒരു caseഉം ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
04:52 day equal to -1 എന്ന് മാറ്റുക. സേവ് ചെയ്ത് ഫയൽ റണ്‍ ചെയ്യുക.
04:58 ഇവിടെ ഔട്ട്‌പുട്ടും കിട്ടുന്നില്ല എന്ന് കാണാം.
05:01 എന്നാൽ മറ്റ് എല്ലാ മൂല്യങ്ങൾക്കുമായി ഒരു case ഉണ്ടാകുന്നത് നന്നായിരിക്കും.
05:06 അതിനായി default keywordഉപയോഗിക്കുന്നു.
05:09 അവസാനത്തെ caseന് ശേഷം ടൈപ്പ് ചെയ്യുക.
05:12 default colon
05:14 അടുത്ത വരിയിൽ dName equal to ഡബിൾ quotesൽ Wrong Choice എന്നിട്ട് semicolon
05:24 അടുത്ത വരിയിൽ break semicolon
05:27 case default; എന്ന് പറയാറില്ല.
05:30 keyword default മാത്രം ഉപയോഗിച്ചത് ശ്രദ്ധിക്കുക.
05:34 കോഡ് റണ്‍ ചെയ്യട്ടെ . സേവ് ചെയ്ത് ഫയൽ റണ്‍ ചെയ്യുക.
05:38 ഡിഫാൾട്ട് case എക്സിക്യൂട്ട് ചെയ്ത് Wrong choice എന്ന സന്ദേശം പ്രിന്റ്‌ ചെയ്യുന്നത് കാണാം.
05:45 മറ്റൊരു random സംഖ്യ കൊടുക്കാം.
05:48 -1നെ 15 ആക്കുക.
05:51 വീണ്ടും ഡിഫാൾട്ട് case എക്സിക്യൂട്ട് ചെയ്യപ്പെട്ടത് കാണാം.
05:57 Break സ്റ്റേറ്റ്മെന്റ് നീക്കം ചെയ്താൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
06:01 day = 15നെ day = 4 ആക്കുക.
06:07 day =4മായി ബന്ധപ്പെട്ട break സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക.
06:12 സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:15 case 4 ആയിരുന്നിട്ടും, നമുക്ക് Thursdayക്ക് പകരം Friday എന്ന ഔട്ട്‌പുട്ട് കിട്ടുന്നു.
06:20 switch caseന്റെ പ്രവർത്തന രീതി മൂലമാണ് ഇങ്ങനെ സംഭവിച്ചത്.
06:24 ആദ്യം day യുടെ മൂല്യം 0ത്തിനോട് താരതമ്യം ചെയ്യുക.
06:29 എന്നിട്ട് 1 നോട് പിന്നെ 2നോട് അങ്ങനെ എല്ലാ സാധ്യമായ caseകളും.
06:34 ഒരു തുല്യത കണ്ടെത്തിയാൽ, തുടർന്നുള്ള എല്ലാ caseകളും എക്സിക്യൂട്ട് ചെയ്യുന്നു.
06:42 ഇവിടെ, ഇത് case 4ന് ശേഷം case 5 എക്സിക്യൂട്ട് ചെയ്യുന്നു.
06:47 case 5ൽ break സ്റ്റേറ്റ്മെന്റ് ഉള്ളതിനാൽ case execution തുടരുന്നില്ല.
06:53 ഇത്തരം തെറ്റുകൾ ഒഴിവാക്കാൻ, ഓരോ caseലും break സ്റ്റേറ്റ്മെന്റ് ചേർക്കുക.
06:57 നേരത്തേ നീക്കം ചെയ്ത break സ്റ്റേറ്റ്മെന്റ് ചേർക്കുന്നു.
07:00 break semicolon ടൈപ്പ് ചെയ്യുക.
07:05 കോഡ് റണ്‍ ചെയ്യട്ടെ.
07:08 ഇപ്പോൾ case 4 മാത്രം എക്സിക്യൂട്ട് ചെയ്യപ്പെട്ടു എന്ന് കാണാം.
07:13 ചട്ട പ്രകാരം, തെറ്റുകൾ ഒഴിവാക്കുവാൻ എല്ലാ caseലും break സ്റ്റേറ്റ്മെന്റ് കൊടുക്കുക.
07:20 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:22 ഇവിടെ പഠിച്ചത് , switch case construct ഉപയോഗിക്കുന്നതിനെ പറ്റിയും break സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നതിനെ പറ്റിയും.
07:30 ഒരു അസ്സൈൻമെന്റ്, name, gender എന്ന വേരിയബിളുകൾ ഉള്ള ഒരു പ്രോഗ്രാം എഴുതുക . അതിൽ പുരുഷൻമാർക്ക് വേണ്ടി “Hello Mr....” എന്നും സ്ത്രീകൾക്ക് വേണ്ടി “Hello Ms...” എന്നും പ്രിന്റ്‌ ചെയ്യാൻ switch case സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക.
07:44 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:53 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:58 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു..
08:06 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:12 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:17 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:22 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:31 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Gaurav, PoojaMoolya, Pratik kamble