Java/C2/Programming-features-Eclipse/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:02 Eclipseന്റെ Programming Features എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 Eclipseന്റെ user- friendly ആയിട്ടുള്ള programming features.
00:15 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.0, JDK 1.6, Eclipse 3.7.0.
00:23 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി,
00:26 നിങ്ങളുടെ സിസ്റ്റത്തിൽ Eclipse ഇൻസ്റ്റോൾ ചെയ്തിരിക്കണം.
00:28 Eclipseൽ ഒരു ലളിതമായ java പ്രോഗ്രാം എഴുതാൻ അറിഞ്ഞിരിക്കണം.
00:32 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:40 Eclipse IDEലെ user friendly ആയിട്ടുള്ള features ഇവയാണ്.
00:44 Auto completion,
00:45 Syntax highlighting,
00:46 Error dialog box,
00:48 Shortcut keys.
00:49 ഇവ ഓരോന്നും നമുക്ക് വിശദമായി പരിശോധിക്കാം.
00:59 Features എന്ന ഒരു ക്ളാസ് സൃഷ്ടിച്ച് അതിൽ main method ഉൾപ്പെടുത്തിയിട്ടുണ്ട്.
01:05 ആദ്യമായി Eclipseലെ ' Auto completion' feature നോക്കാം.
01:10 main method'നുള്ളിൽ തുറക്കുന്ന brace ടൈപ്പ് ചെയ്ത് Enter കൊടുക്കുക.
01:17 അപ്പോൾ ഇത് അടയ്ക്കുന്ന brace സ്വയമേ ചേർക്കുകയും cursorനെ indentationന് ശേഷമുള്ള സ്ഥാനത്ത് കൊണ്ട് വരികയും ചെയ്യുന്നു.
01:25 ഇത് ഒരു ജോടിയിലുള്ള പ്രവർത്തികൾ സ്വയമേ പൂർത്തിയാക്കുന്നു.
01:29 ഉദാഹരണം: parentheses, തുറക്കുന്ന parentheses ടൈപ്പ് ചെയ്യുക.
01:35 അപ്പോൾ Eclipse അടയ്ക്കുന്ന parenthesis സ്വയമേ ചേർക്കുന്നത് കാണാം.
01:42 നമുക്ക് അടയ്ക്കുന്ന parenthesis ഇടുന്ന ശീലം ഉണ്ടെങ്കിൽ, ഇത് അധികം അടയ്ക്കുന്ന paraenthesis ചേർക്കാതെ ശ്രദ്ധിക്കുന്നു.
01:52 ഞാനിപ്പോൾ അടയ്ക്കുന്ന parenthesis ടൈപ്പ് ചെയ്യുന്നു. ശ്രദ്ധിക്കുക, cursor വലത്തേക്ക് നീങ്ങുന്നതല്ലാതെ അധികം parenthesis ചേർക്കുന്നില്ല.
02:02 ഡബിൾ quotesസും ഇത്പോലെ പ്രവർത്തിക്കുന്നു.
02:06 തുറക്കുന്ന quote ടൈപ്പ് ചെയ്യുക. ഇത് സ്വയമേ quotes അടയ്ക്കുന്നു.
02:12 നമുക്ക് അടയ്ക്കുന്ന quote ഇടുന്ന ശീലം ഉണ്ടെങ്കിൽ, ഇത് വീണ്ടും quote ഇടില്ല.
02:19 ഞാനിപ്പോൾ quotes ടൈപ്പ് ചെയ്യുമ്പോൾ, അധികം quotes ചേർക്കപ്പെടാതെ cursor വലത്തേക്ക് നീങ്ങുക മാത്രം ചെയ്യുന്നു.
02:27 കോഡിന്റെ ഘടന നില നിർത്താൻ സഹായിക്കുന്ന വളരെ ഉപയോഗമുള്ള feature ആണ് Auto-completion.
02:32 അത് പോലെയിത് അടയ്ക്കുന്ന braces, parenthesis, quotes തുടങ്ങിയവ ടൈപ്പ് ചെയ്യാൻ മറക്കുന്നത് പോലുള്ള errors ഒഴുവാക്കുന്നു.
02:44 നമ്മൾ പരിശോധിക്കുന്ന അടുത്ത programming feature ആണ് suggestion.
02:48 ഇപ്പോൾ ടൈപ്പ് ചെയ്തതൊക്കെ നീക്കം ചെയ്യുന്നു.
02:54 “hello” എന്ന വാക്ക് പ്രിന്റ്‌ ചെയ്യാനുള്ള ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റ് ടൈപ്പ് ചെയ്യുന്നു. System dot'
03:07 Eclipse ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് കാണിക്കുന്നത് ശ്രദ്ധിക്കുക.
03:11 ഇത് പൂർത്തിയാക്കാൻ വേണ്ടിയുള്ള, err, in, out, console തുടങ്ങിയ നിർദേശങ്ങൾ ഈ പട്ടിക ഉൾകൊള്ളുന്നു.
03:19 താഴേക്ക് സ്ക്രോൾ ചെയ്ത് out തിരഞ്ഞെടുത്ത് Enter കൊടുക്കുക. dot ടൈപ്പ് ചെയ്യുക.
03:28 ഇപ്പോൾ eclipse out moduleൽ നിന്നുള്ള നിർദേശങ്ങൾ നൽകുന്നു.
03:33 താഴേക്ക് സ്ക്രോൾ ചെയ്ത് println() തിരഞ്ഞെടുത്ത് Enter കൊടുക്കുക. parenthesisനുള്ളിൽ quotesൽ Hello ടൈപ്പ് ചെയ്യുക.
03:57 അടുത്തത് Syntax highlighting feature ആണ്.
04:02 public class, public static void എന്നീ keywordകൾ വ്യത്യസ്ഥ നിറത്തിൽ കാണുന്നത് ശ്രദ്ധിക്കുക.
04:09 Hello ഒരു string ആണ് എന്ന് സൂചിപ്പിച്ച് കൊണ്ട് നീല നിറത്തിൽ കാണുന്നു.
04:16 ഈ syntax highlighting feature keywordsനെ കോഡിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നു.
04:27 Eclipse, പ്രോഗ്രാമറെ Errors കണ്ടെത്തുവാനും സഹായിക്കുന്നു.
04:31 ഒരു പ്രോഗ്രാമിലെ error ഇടത് മാർജിനിലെ red cross അടയാളം കൊണ്ട് സൂചിപ്പിക്കുന്നു.
04:36 ഈ പ്രോഗ്രാമിൽ ഒരു എറർ ഉള്ളതായി കാണാം ...mouse എററിന് മുകളിൽ വയ്ക്കുമ്പോൾ, Semicolon ഇല്ല എന്ന് എറർ കാണിക്കുന്നു,അത് പോലെ എറർ തിരുത്തുവാനുള്ള മാർഗവും കാണിക്കുന്നു.
04:57 എറർ തിരുത്താതെ പ്രോഗ്രാം റണ്‍ ചെയ്യാം. റൈറ്റ് ക്ലിക്ക് ചെയ്ത് run as java ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക.
05:12 എറർ ഉണ്ടെന്ന് സൂചിപ്പിക്കുന്ന Error Dialog Box കാണുന്നു. ഇത് proceed ചെയ്യണോ വേണ്ടയോ എന്ന് ചോദിക്കുന്നു.
05:13 നമുക്ക് proceed ചെയ്യാം. എറർ ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഔട്ട്‌പുട്ട് കാണുന്നു.
05:35 problem കണ്‍സോളിൽ എല്ലാ പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും കാണിക്കുന്നു.
05:43 ഒരു semi-colon ചേർത്ത് എറർ തിരുത്താം.സേവ് ചെയ്യാനായി Ctrl, S കൊടുക്കുക.
05:53 Eclipseലെ അടുത്ത programmer friendly ആയിട്ടുള്ള feature shortcut-keys ആണ്.
06:01 സേവ് ചെയ്യുന്നതിനുള്ള Ctrl+Sഉം തുറക്കുന്നതിനുള്ള Ctrl+Oഉം എല്ലാ പ്രോഗ്രാമിലും സാധാരണ ഉപയോഗിക്കുന്ന short keys ആണ്.
06:07 ഇത് പോലെ സാധാരണ ഉപയോഗിക്കുന്ന മറ്റ് ഫങ്ഷനുകൾക്കും eclipseൽ shortcut keys ഉണ്ട്.
06:12 കോഡ് റണ്‍ ചെയ്യുന്നതിന് Control F11.
06:16 ഇത് ശ്രമിച്ച് നോക്കാം. Ctrl അമർത്തി കൊണ്ട് F11 അമർത്തുമ്പോൾ കോഡ് റണ്‍ ചെയ്യുന്നു. ഔട്ട്‌പുട്ട് Hello പ്രിന്റ്‌ ചെയ്യപ്പെട്ടു.
06:27 മറ്റ് ഓപ്ഷനുകൾക്ക് വേണ്ടിയുള്ള shortcut keys മെനുവിൽ നോക്കിയാൽ കിട്ടും. Run ക്ലിക്ക് ചെയ്യുക.
06:33 ഓപ്ഷന്റെ വലത് ഭാഗത്ത്‌ shortcut നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.
06:40 അതായത് Debugനുള്ള shortcut key F11 ആണ്.
06:45 ഇവ eclipseലെ വളരെ കുറച്ച് എന്നാൽ സാധാരണ ഉപയോഗിക്കുന്ന programming features മാത്രമാണ്. കൂടാതെ features തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പരിചയപ്പെടാം.
06:56 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു. ഇവിടെ പഠിച്ചത് eclipse ലെ programming featuresകളായ,
07:04 Auto completion,
07:05 Syntax highlighting,
07:06 Error dialog box,
07:07 Shortcut keys
07:10 ഒരു അസ്സൈന്മെന്റ്,
07:12 “Hello” എന്ന് പ്രിന്റ്‌ ചെയ്യുന്ന ഒരു ക്ളാസോട് കൂടിയ ഒരു ലളിതമായ പ്രോഗ്രാം എഴുതുക.
07:17 ഈ സമയത്ത്, Eclipseലെ എല്ലാ programming features ഉം ഉപയോഗിക്കുക.
07:22 അതിലെ ഫങ്ഷനുകൾ നിരീക്ഷിക്കുക.
07:25 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
07:28 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:30 ഇത് പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:33 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:37 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
07:39 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:42 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:45 കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
07:52 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:56 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:02 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:07 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan