Java/C2/Introduction-to-Array/Malayalam

From Script | Spoken-Tutorial
Jump to: navigation, search


Time Narration
00:02 Javaയിലെ Arrays എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്, arrays സൃഷ്ടിക്കുന്നതും അതിലെ elements access ചെയ്യുന്നതും.
00:14 ഇതിനായി ഉപയോഗിക്കുന്നത്

Ubuntu 11.10

JDK 1.6

Eclipse 3.7.0

00:25 ഈ ട്യൂട്ടോറിയലിനായി Javaയിലെ data typesഉം for loopഉം അറിഞ്ഞിരിക്കണം.
00:32 അറിയില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:38 ഡേറ്റകളുടെ ശേഖരത്തെ arrays എന്ന് പറയുന്നു.
00:40 ഉദാഹരണത്തിന്, മാർക്കുകളുടെ പട്ടിക, പേരുകളുടെ പട്ടിക, മഴയുടെ വിവരങ്ങൾ, താപനില.
00:47 ഓരോ elementന്റിനും അതിന്റെ സ്ഥാനത്തിന് അനുസരിച്ച് ഒരു index ഉണ്ടായിരിക്കും.
00:52 elementsന്റെ index ഇങ്ങനെയാണ്..ആദ്യത്തേതിന്റെ 0, രണ്ടാമത്തേതിന്റെ 1.. അങ്ങനെ..
00:59 ഈ ഡേറ്റ എങ്ങനെ സ്റ്റോർ ചെയ്യുമെന്ന് നോക്കാം.
01:03 Eclipseലേക്ക് പോകുക.
01:06 ArraysDemo എന്ന് പേരുള്ള ക്ലാസ്സ്‌ സൃഷ്ടിച്ചിട്ടുണ്ട്.
01:11 Main methodനുള്ളിൽ മഴയുടെ കണക്കുകൾ ചേർക്കാം.
01:16 main ഫങ്ഷനുള്ളിൽ ടൈപ്പ് ചെയ്യുക.
01:18 int rainfall തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന square ബ്രാക്കറ്റുകൾ equal to curly ബ്രാക്കറ്റുകൾക്കുള്ളിൽ ടൈപ്പ് ചെയ്യുക 25, 31, 29, 13, 27, 35, 12 അവസാനമായി semicolon.
01:53 വേരിയബിളിന്റെ പേരായ rainfallന് ശേഷമുള്ള square braces ശ്രദ്ധിക്കുക.
01:58 ഇത് rainfallനെ integersന്റെ ഒരു array ആയി ഡിക്ളയർ ചെയ്യുന്നു.
02:03 arrayയിലെ elementsനെ സൂചിപ്പിക്കുന്നതിനാണ് braces ഉപയോഗിക്കുന്നത്.
02:09 ഇപ്പോൾ ഡേറ്റ access ചെയ്യാം.
02:12 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക.
02:14 System dot out dot println rainfall square ബ്രാക്കറ്റിനുള്ളിൽ 2 ടൈപ്പ് ചെയ്യുക.
02:28 index 2ലുള്ള element ആണ് നമ്മൾ പ്രിന്റ്‌ ചെയ്യുന്നത്.
02:32 അതായത് arrayയിലെ മൂന്നാമത്തെ element ആയ 29.
02:38 സേവ് ചെയ്തിട്ട് പ്രോഗ്രാം റണ്‍ ചെയ്യുക.
02:43 ഔട്ട്‌പുട്ട് മൂന്നാമത്തെ element ആയ 29 ആണെന്ന് കാണാം.
02:49 2ന്റെ സ്ഥാനത്ത് 0 ടൈപ്പ് ചെയ്യുക.
02:56 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:00 ഔട്ട്‌പുട്ട് ആദ്യത്തെ element ആയ 25 ആണെന്ന് കാണാം.
03:07 ഇപ്പോൾ, ആദ്യത്തെ elementന്റിന്റെ മൂല്യത്തിൽ മാറ്റം വരുത്താം.
03:13 ടൈപ്പ് ചെയ്യുക rainfall [0] = 11;
03:27 ഇത് പരിശോധിക്കാം. പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:34 മൂല്യം 11 ആയി മാറിയെന്ന് കാണാം.
03:40 ഇപ്പോൾ ഒരു പ്രത്യേക sizeലുള്ള array അതിലെ elements കൊടുക്കാതെ സൃഷ്ടിക്കുന്നത് എങ്ങനെ എന്ന് നോക്കാം.
03:49 മെയിൻ ഫങ്ഷനിൽ ഉള്ളതെല്ലാം നീക്കം ചെയ്തിട്ട് ടൈപ്പ് ചെയ്യുക.
03:57 int squares [] = new int [10];
04:19 ഈ സ്റ്റേറ്റ്മെന്റ് squares എന്ന, 10 integer elements ഉള്ള ഒരു array സൃഷ്ടിക്കുന്നു.
04:30 ഇപ്പോൾ ഇതിൽ ചില മൂല്യങ്ങൾ ചേർക്കാം.
04:33 ടൈപ്പ് ചെയ്യുക
04:35 squares[0] = 1;
04:43 അടുത്ത വരിയിൽ squares[1] = 4;
04:53 അടുത്തത് squares[2] = 9;
05:04 squares[3] = 16;
05:15 അതായത് നമ്മൾ ആദ്യത്തെ നാല് അക്കങ്ങളുടെ വർഗം എന്റർ ചെയ്തു.
05:20 arrayയുടെ മറ്റ് elements എന്തൊക്കെയാണെന്ന് പരിശോധിക്കാം.
05:26 അതിനായി, arrayയുടെ ആറാമത്തെ മൂല്യം പ്രിന്റ്‌ ചെയ്യാം.
05:30 ടൈപ്പ് ചെയ്യുക System S capital.out.println(squares [5]);
05:56 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. മൂല്യം പൂജ്യം ആണെന്ന് കാണാം.
06:05 ഇതെന്തന്നാൽ നമ്മൾ ഒരു ഇന്റിജർ array സൃഷ്ടിക്കുമ്പോൾ അതിന്റെ മൂല്യങ്ങൾ പൂജ്യമായി intialize ചെയ്യുന്നു.
06:11 അത് പോലെ ഒരു float arrayയുടെ എല്ലാ മൂല്യങ്ങളും 0.0 ആയി intialize ചെയ്യുന്നു.
06:18 arrayയിലേക്ക് ഓരോ മൂല്യവും പ്രത്യേകം ടൈപ്പ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇതിന് പകരം for loop ഉപയോഗിക്കാവുന്നതാണ്.
06:28 ടൈപ്പ് ചെയ്യുക

int n, x ;

for(x = 4; x < 10; x = x + 1){

n = x + 1;

squares [x] = n * n;

}

07:25 ഇവിടെ 4 മുതൽ 9 വരെയുള്ള iterationsൽ, arrayയിലെ ഓരോ മൂല്യവും സെറ്റ് ചെയ്യുന്നു.
07:36 ഔട്ട്പുട്ട് പരിശോധിക്കാം.
07:38 Arrayയിലെ ആറാമത്തെ elementന്റിന്റെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു. സേവ് ചെയ്ത് റണ്‍ ചെയ്യുക.
07:52 ആറാമത്തെ element, 6ന്റെ വർഗമായ 36 ആണെന്ന് കാണാം.
07:57 നമുക്ക് എല്ലാ മൂല്യങ്ങളും for loop ഉപയോഗിച്ച് സെറ്റ് ചെയ്യാവുന്നതാണ്.
08:03 മൂല്യങ്ങൾ പ്രത്യേകം എന്റർ ചെയ്ത വരികൾ നീക്കം ചെയ്യുക..4ന് പകരം 0 കൊടുക്കുക.
08:14 ഇങ്ങനെ 0 മുതൽ 9 വരെയുള്ള indexൽ ബന്ധപ്പെട്ട സംഖ്യകളുടെ വർഗങ്ങൾ elements ആയി സെറ്റ് ചെയ്യുന്നു.
08:21 മൂന്നാമത്തെ elementന്റിന്റെ മൂല്യം പരിശോധിക്കാം.
08:25 5ന് പകരം 2 കൊടുക്കുക.
08:30 സേവ് ചെയ്ത് റണ്‍ ചെയ്യുക.
08:35 Loopൽ മൂന്നാമത്തെ element 9 ആയി സെറ്റ് ചെയ്യപ്പെട്ടത് കാണാം.
08:42 ഇങ്ങനെയാണ് arrays സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്.
08:50 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:53 ഇവിടെ പഠിച്ചത്,
08:55 arrays declare ചെയ്ത് intialize ചെയ്യുന്നത്,
08:58 arrayയിലെ elements, access ചെയ്യുന്നത്.
09:01 അസ്സൈൻമെന്റ്,
09:04 ഒരു ഇന്റിജർ arrayയിലെ elementsന്റെ തുക കാണുക.
09:10 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
09:13 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:19 ഇത് പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:26 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:34 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:40 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:44 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:50 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:57 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan