Java/C2/First-Java-Program/Malayalam
From Script | Spoken-Tutorial
Time' | Narration |
00:02 | ആദ്യത്തെ java പ്രോഗ്രാം എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:09 | ഇവിടെ പഠിക്കുന്നത്, |
00:11 | ഒരു ലളിതമായ java പ്രോഗ്രാം എഴുതുന്നത്. |
00:14 | ഈ പ്രോഗ്രാം കംപൈൽ ചെയ്യുന്നത്. |
00:16 | ഈ പ്രോഗ്രാം റണ്‍ ചെയ്യുന്നത്. |
00:19 | javaയിൽ പിന്തുടരുന്ന naming conventions. |
00:23 | ഇവിടെ ഉപയോഗിക്കുന്നത്, Ubuntu version 11.10, jdk 1.6 |
00:32 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി JDK 1.6 ഇൻസ്റ്റോൾ ചെയ്തിരിക്കണം. |
00:39 | ചെയ്തില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:46 | ഇപ്പോൾ നമ്മുടെ ആദ്യത്തെ java പ്രോഗ്രാം എഴുതാം, |
00:51 | അതിനായി ടെർമിനലും ടെക്സ്റ്റ് എഡിറ്ററും ആവശ്യമുണ്ട്. |
00:56 | ഞാൻ ടെക്സ്റ്റ് എഡിറ്റർ ആയി gedit ഉപയോഗിക്കുന്നു. |
01:01 | ആദ്യമായി ടെക്സ്റ്റ് എഡിറ്ററിൽ HelloWorld എന്ന class സൃഷ്ടിക്കുന്നു. |
01:06 | class HelloWorld ടൈപ്പ് ചെയ്യുക. classന്റെ പേരാണ് HelloWorld. |
01:17 | എന്നിട്ട് തുറക്കുന്ന curly ബ്രാക്കറ്റ് Enter അടയ്ക്കുന്ന curly ബ്രാക്കറ്റ്. |
01:24 | ഈ രണ്ട് ബ്രാക്കറ്റുകൾക്ക് ഇടയിലുള്ള കോഡ് HelloWorld classന്റെ ഭാഗമാകുന്നു. |
01:33 | മുകളിലുള്ള Save ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യുക. |
01:37 | ഫയൽ ഇടയ്ക്കിടയ്ക്ക് സേവ് ചെയ്യുന്നത് നല്ല ശീലമാണ്. |
01:43 | Save As ഡയലോഗ് ബോക്സ് കാണുന്നു. |
01:46 | നിങ്ങളുടെ ഫയൽ സേവ് ചെയ്യാനുള്ള ലൊക്കേഷൻ ബ്രൌസ് ചെയ്യുക. |
01:51 | ഇവിടെ home directoryൽ ഞാൻ ഒരു ഫോൾഡർ സൃഷ്ടിക്കുന്നു. |
01:57 | അതിന് Demo എന്ന പേര് നൽകുന്നു. Enter പ്രസ് ചെയ്യുക. |
02:02 | ഈ ഫോൾഡറിനുള്ളിൽ ഫയൽ സേവ് ചെയ്യുക. |
02:08 | Name ടെക്സ്റ്റ് ബോക്സിൽ classന്റെ പേര് ടൈപ്പ് ചെയ്യുക. |
02:13 | Javaയിൽ classന്റെ പേരും ഫയലിന്റെ പേരും ഒന്നായിരിക്കണം. |
02:20 | ഓർക്കുക, നമ്മൾ class HelloWorld ആണ് സൃഷ്ടിച്ചത്. |
02:25 | അതിനാൽ ഈ ഫയൽ HelloWorld dot java എന്ന് സേവ് ചെയ്യാം. |
02:33 | Java ഫയലിന് നൽകുന്ന എക്സ്റ്റൻഷനാണ് Dot java. |
02:39 | എന്നിട്ട് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഫയൽ സേവ് ചെയ്യപ്പെട്ടു. |
02:47 | main method Classനുള്ളിൽ എഴുതുന്നു. |
02:53 | ടൈപ്പ് ചെയ്യുക. |
02:54 | public static void main parentheses പരാൻതീസിസിനുള്ളിൽ String arg Square brackets |
03:10 | Main ഫങ്ഷൻ പ്രോഗ്രാമിന്റെ തുടക്കം സൂചിപ്പിക്കുന്നു. |
03:15 | public, static, void, String arg എന്നിവ തുടർന്നുള്ള ട്യൂട്ടോറിയലുകകളിൽ വിശദമാക്കാം. |
03:23 | എന്നിട്ട് ഒരിക്കൽ കൂടി തുറക്കുന്ന curly ബ്രാക്കറ്റ്. |
03:27 | Enter പ്രസ് ചെയ്യുക. അടയ്ക്കുന്ന curly ബ്രാക്കറ്റ്. |
03:32 | ഈ രണ്ട് curly ബ്രാക്കറ്റിനുള്ളിലെ കോഡ് main methodന്റെ ഭാഗമാണ്. |
03:41 | ഇപ്പോൾ, ടെർമിനലിൽ ഒരു വരി കാണിക്കുന്നതിനുള്ള കോഡ് എഴുതാം. |
03:46 | main methodനുള്ളിൽ ടൈപ്പ് ചെയ്യുക, System dot out dot println parentheses semi-colon. |
03:59 | ഒരു വരി പ്രിന്റ് ചെയ്യാനുള്ള സ്റ്റേറ്റ്മെന്റാണിത്. |
04:05 | പ്രോഗ്രാമിലെ ഒരു വരി അവസാനിപ്പിക്കുന്നതിനായി semi-colon ഉപയോഗിക്കുന്നു. |
04:10 | ഇപ്പോൾ, Javaയോട് എന്താണ് പ്രിന്റ് ചെയ്യേണ്ടത് എന്ന് പറയാം. |
04:13 | പരാൻതീസിസിനുള്ളിൽ ഡബിൾ quotesൽ My first java program exclamation mark. |
04:30 | Save ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യുക. |
04:36 | ടെർമിനലിലേക്ക് പോകാം. |
04:38 | നിങ്ങൾ HelloWorld.java സേവ് ചെയ്ത directoryയിലാണ് നിൽക്കുന്നതെന്ന് ഉറപ്പ് വരുത്തുക. |
04:46 | ശ്രദ്ധിക്കുക, ഞാൻ എന്റെ home directoryയിലാണ് നിൽക്കുന്നത്. |
04:50 | cd സ്പേസ് Demo ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
04:56 | ls |
04:59 | Demo ഫോൾഡറിൽ HelloWorld.java ഫയൽ കാണാം. |
05:06 | കംപൈൽ ചെയ്യാനായി javac Space HelloWorld dot java ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
05:21 | നമ്മൾ സൃഷ്‌ടിച്ച ഫയൽ ഇത് കംപൈൽ ചെയ്യുന്നു. |
05:25 | എറർ ഒന്നും കാണുന്നില്ല, അതായത് ഫയൽ കംപൈൽ ചെയ്യപ്പെട്ടു. |
05:30 | HelloWorld.class ഫയൽ സൃഷ്ടിക്കപ്പെട്ടത് കാണാം. |
05:36 | ഈ ഫയൽ എവിടെ വേണമെങ്കിലും റണ്‍ ചെയ്യാൻ കഴിയുന്നു. |
05:38 | അതായത് ഏത് operating സിസ്റ്റത്തിലും. |
05:41 | Java കംപൈലർ തന്നെ വേണമെന്നില്ല. |
05:45 | അതിനാലാണ് javaയെ “write once, run anywhere” എന്ന് വിശേഷിപ്പിക്കുന്നത്. |
05:51 | വിജയകരമായ compilationന് ശേഷം ഈ കമാൻഡ് ഉപയോഗിച്ച് പ്രോഗ്രാം റണ്‍ ചെയ്യാം. |
05:56 | java (ഇവിടെ c വേണ്ട ) space HelloWorld (dot java extensionഉം വേണ്ട ) Enter കൊടുക്കുക. |
06:07 | ഔട്ട്‌പുട്ട് My first java program! എന്ന് ലഭിക്കുന്നു. |
06:13 | നമ്മുടെ ആദ്യത്തെ java പ്രോഗ്രാം എഴുതി കഴിഞ്ഞു. എഡിറ്ററിലേക്ക് തിരിച്ചു പോവുക. |
06:22 | ഈ സ്റ്റേറ്റ്മെന്റിന്റെ അവസാനത്തുള്ള semi-colon നീക്കം ചെയ്യുക. |
06:27 | Save ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
06:29 | ടെർമിനലിലേക്ക് തിരികെ പോവുക. |
06:33 | javac HelloWorld dot java എന്ന കമാൻഡ് റണ്‍ ചെയ്യുക. |
06:41 | കംപൈലർ ഒരു എറർ കാണിക്കുന്നു. |
06:44 | അഞ്ചാമത്തെ വരിയിൽ semicolon expected എന്ന് പറയുന്നു. |
06:52 | Up arrow എറർ സ്റ്റേറ്റ്മെന്റിലേക്ക് പോയിന്റ് ചെയ്യുന്നു. |
06:57 | എഡിറ്ററിലേക്ക് തിരികെ പോകുക. |
07:01 | Javaയിൽ എല്ലാ സ്റ്റേറ്റ്മെന്റുകളും semicolonൽ അവസാനിക്കുന്നു. |
07:06 | അതിനാൽ അഞ്ചാമത്തെ വരിയിൽ semicolon കൊടുക്കുക. |
07:13 | Save ഐക്കണ്‍ ക്ലിക്ക് ചെയ്യുക. കംപൈൽ ചെയ്യുന്നതിന് മുൻപ് സേവ് ചെയ്തിരിക്കണം. |
07:22 | ടെർമിനലിലേക്ക് തിരിച്ച് പോവുക. |
07:25 | javac HelloWorld dot java ഉപയോഗിച്ച് കംപൈൽ ചെയ്യുക. |
07:32 | ഒരു എററും കാണാത്തതിനാൽ ഫയൽ വിജയകരമായി കംപൈൽ ചെയ്യപ്പെട്ടു. |
07:36 | java HelloWorld കമാൻഡ് ഉപയോഗിച്ച് പ്രോഗ്രാം റണ്‍ ചെയ്യുക. |
07:45 | ഔട്ട്‌പുട്ട് My first java program! എന്ന് കാണുന്നു. |
07:49 | Javaയിൽ എറർ കൈകാര്യം ചെയ്യുന്നതിങ്ങനെയാണ്. |
07:54 | ഈ പരമ്പര പുരോഗമിക്കുമ്പോൾ എററുകളെ കുറിച്ച് നമ്മൾ കൂടുതൽ മനസിലാക്കുന്നതാണ്. |
08:02 | Javaയിലെ naming conventions നോക്കാം. |
08:06 | * Classന്റെ പേര് CamelCaseൽ ആയിരിക്കണം. |
08:10 | * അതായത് ഓരോ പുതിയ വാക്കും uppercaseൽ തുടങ്ങണം. |
08:14 | * ഉദാഹരണം: class HelloWorld, class ChessGame. |
08:19 | helloയുടെ Hഉം Worldന്റെ Wഉം uppercaseൽ ആണ്. |
08:25 | അതുപോലെ Chessന്റേയും Gameന്റേയും Cയും Gയും uppercaseൽ ആണ്. |
08:31 | method name, mixed caseൽ ആയിരിക്കണം. |
08:35 | അതിനർത്ഥം, ആദ്യത്തെ വാക്ക് lower caseൽ തുടങ്ങണം. |
08:39 | തുടർന്നുള്ള എല്ലാ പുതിയ വാക്കുകളും upper caseൽ തുടങ്ങണം. |
08:44 | അത്പോലെ method name ഒരു verb ആയിരിക്കണം. |
08:48 | ഉദാഹരണത്തിന് showString(), main(), goToHelp(). ഇവിടെ showയുടെ s lower caseലും stringന്റെ S uppercaseലും കാണുന്നു. |
09:02 | Variable name അക്കങ്ങളിൽ തുടങ്ങരുത്. |
09:06 | Class, method, variable നെയിമുകൾക്ക് keywords ഉപയോഗിക്കരുത്. |
09:13 | ഉദാഹരണത്തിന് public, private, void, static അങ്ങനെയുള്ള keywords ഉപയോഗിക്കരുത്. |
09:22 | ഇവിടെ ഒരു java പ്രോഗ്രാം എഴുതി കംപൈൽ ചെയ്ത് റണ്‍ ചെയ്യാൻ പഠിച്ചു. |
09:30 | അത്പോലെ javaയിലെ naming conventionsഉം. |
09:35 | സ്വയം വിലയിരുത്താനായി ഇങ്ങനെ പ്രിന്റ് ചെയ്യാനുള്ള java പ്രോഗ്രാം എഴുതുക, Java file name and class name should be same. |
09:47 | ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:58 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:02 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
10:08 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
10:10 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:13 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:17 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
10:25 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10:30 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
10:38 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10:49 | ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
10:51 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |