Java/C2/Constructor-overloading/Malayalam
From Script | Spoken-Tutorial
Time | Narration |
00:03 | Javaയിലെ constructor overloading എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, |
00:10 | എന്താണ് constructor overloading |
00:13 | constructor overload ചെയ്യുന്നത്. |
00:16 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu version 11.10 OS Java Development Environment 1.6 Eclipse 3.7.0 |
00:27 | ഈ ട്യൂട്ടോറിയലിനായി |
00:30 | eclipse ഉപയോഗിച്ച് Javaയിൽ constructor സൃഷ്ടിക്കുവാൻ അറിഞ്ഞിരിക്കണം. |
00:34 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:40 | എന്താണ് constructor overloading? |
00:43 | ഒരു classൽ ഒന്നിലധികം constructors ഡിഫൈൻ ചെയ്യുമ്പോൾ |
00:46 | അവ parametersന്റെ എണ്ണത്തിലോ ടൈപ്പിലോ വ്യത്യസ്ഥമായിരിക്കണം. |
00:50 | ഇപ്പോൾ constructor എങ്ങനെ overload ചെയ്യാമെന്ന് നോക്കാം. |
00:54 | eclipseൽ രണ്ട് വേരിയബിളുകളും ഒരു methodഉം ഉള്ള Student എന്ന ക്ലാസ്സ് ഉണ്ട്. |
01:03 | ആദ്യമായി, ഒരു parameterized constructor സൃഷ്ടിക്കുന്നു. |
01:07 | ടൈപ്പ് ചെയ്യുക, Student പരാൻതീസിസിനുള്ളിൽ int number comma String the_name |
01:26 | curly ബ്രാക്കറ്റിനുള്ളിൽ, ടൈപ്പ് ചെയ്യുക roll_number is equal to number. |
01:38 | name is equal to the_name |
01:46 | അതായത്, ഇവിടെ രണ്ട് parameters ഉള്ള ഒരു constructor ഉണ്ട്. |
01:51 | ഈ constructorനെ കാൾ ചെയ്യാം. |
01:53 | അതിനായി, main methodൽ ടൈപ്പ് ചെയ്യുക new Student parentheses semi colon |
02:03 | ഒരു എറർ കാണുന്നു, constructor Student is undefined. |
02:10 | എന്തെന്നാൽ നമ്മൾ രണ്ട് parameters ഉള്ള constructor ആണ് ഡിഫൈൻ ചെയ്തത്. |
02:16 | എന്നാൽ, നമ്മൾ കാൾ ചെയ്യുന്നത് Parameters ഇല്ലാത്ത constructorനെയാണ്. |
02:22 | അതായത് നമ്മൾ arguments പാസ് ചെയ്യണം. |
02:25 | പരാൻതീസിസിനുള്ളിൽ ടൈപ്പ് ചെയ്യുക 22 comma ഡബിൾ quotesൽ Ram. |
02:33 | എറർ തിരുത്തപ്പെട്ടതായി കാണാം. |
02:36 | method കാൾ ചെയ്യാം. |
02:38 | അതിനായി newന് മുൻപ് ടൈപ്പ് ചെയ്യുക Student s is equal to new student. |
02:45 | ഇപ്പോൾ object s ഉപയോഗിച്ച്, studentDetail() എന്ന method കാൾ ചെയ്യുന്നു. |
02:53 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
02:58 | ഔട്ട്പുട്ടിൽ, 22ഉം Ramഉം കാണാം. |
03:03 | ഇപ്പോൾ parameter ഇല്ലാത്ത constructor ഡിഫൈൻ ചെയ്യാം. |
03:07 | ടൈപ്പ് ചെയ്യുക, Student parentheses |
03:12 | curly ബ്രാക്കറ്റിനുള്ളിൽ roll_number is equal to 0 |
03:21 | name is' equal to ഡബിൾ quotesൽ hypen. അതായത് ഒരു പേരും ഇല്ല. |
03:30 | ഇപ്പോൾ parameters ഇല്ലാത്ത constructor കാൾ ചെയ്യാം. |
03:35 | ടൈപ്പ് ചെയ്യുക Student s1 is equal to new Student parentheses semicolon. |
03:47 | നമ്മൾ parameter ഇല്ലാതെ constructor ഡിഫൈൻ ചെയ്തിട്ടുള്ളതിനാൽ, ഇപ്പോൾ ഒരു എററും കാണുന്നില്ല. |
03:55 | എന്നിട്ട്, s1 dot studentDetail |
04:01 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:04 | ഔട്ട്പുട്ടിൽ default constructor കാൾ ചെയ്യപ്പെടുമ്പോൾ zeroഉം dash കാണുന്നു. |
04:11 | ഇതാണ് constructor overloading. |
04:13 | നമുക്ക് വ്യത്യസ്ഥ parameter ഉള്ള രണ്ട് constructor ഉണ്ട്. |
04:17 | രണ്ട് constructorന്റേയും പേര് ഒന്ന് തന്നെയാണ്. |
04:20 | എന്നാൽ parameterന്റെ എണ്ണവും ടൈപ്പിനും അനുസരിച്ച് constructor കാൾ ചെയ്യപ്പെടുന്നു. |
04:26 | constructor overloadingന്റെ പ്രയോജനം എന്താണെന്ന് നോക്കാം. |
04:30 | രണ്ട് parameters ഉള്ള constructor കാൾ ചെയ്യണമെന്ന് കരുതുക. |
04:35 | ടൈപ്പ് ചെയ്യുക Student s3= new Student(); |
04:51 | പരാൻതീസിസിനുള്ളിൽ, ആദ്യം name argument, പിന്നെ roll number നൽകുന്നു എന്ന് കരുതുക. |
04:58 | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. |
04:59 | ഡബിൾ quotesൽ Raju comma 45 |
05:08 | ഒരു എറർ കാണുന്നു, constructor student with the parameter String comma int is undefined. |
05:18 | ഈ Constructor ഡിഫൈൻ ചെയ്യാം. |
05:22 | ടൈപ്പ് ചെയ്യുക Student പരാൻതീസിസിനുള്ളിൽ String the_name comma int r_no |
05:42 | ഇവിടെ ആദ്യത്തെ parameter stringഉം രണ്ടാമത്തേത് intഉം ആണ്. |
05:52 | എന്നിട്ട്, curly ബ്രാക്കറ്റിനുള്ളിൽ, roll_number is equal to r_no. |
06:05 | name is equal to the_name. |
06:15 | പ്രോഗ്രാം സേവ് ചെയ്യുക. |
06:18 | ഇപ്പോൾ, എറർ തിരുത്തപ്പെട്ടതായി കാണാം. |
06:22 | method കാൾ ചെയ്യാം. |
06:24 | s3 dot studentDetail. |
06:29 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
06:35 | ഔട്ട്പുട്ടിൽ 45ഉം Rajuഉം കാണുന്നു. |
06:40 | അതായത്, ഇവിടെ constructor കാൾ ചെയ്യുമ്പോൾ, നമ്മൾ പാസ് ചെയ്യുന്ന parametersനെ കുറിച്ച് ആലോചിക്കേണ്ടതില്ല. |
06:47 | എന്തെന്നാൽ, നമ്മൾ വിവിധ parameters ഓട് കൂടിയ ഒന്നിലധികം constructor ഡിഫൈൻ ചെയ്തിട്ടുണ്ട്. |
06:54 | അതിനാൽ, ശരിയായ constructor overloaded ചെയ്യപ്പെടുന്നു. |
06:57 | ഇപ്പോൾ, ഒരു parameter ഉള്ള constructor കൂടി ഡിഫൈൻ ചെയ്യാം. |
07:02 | അതായത് roll number. |
07:05 | ടൈപ്പ് ചെയ്യുക Student പരാൻതീസിസിനുള്ളിൽ int num. |
07:16 | curly ബ്രാക്കറ്റിനുള്ളിൽ roll_number is equal to num |
07:25 | name is equal to no name |
07:33 | ഇപ്പോൾ constructor കാൾ ചെയ്യാം. |
07:43 | ടൈപ്പ് ചെയ്യുക Student s4 is equal to new Student ഇപ്പോൾ 61 എന്ന ഒറ്റ argument പാസ് ചെയ്യുന്നു. |
08:04 | എന്നിട്ട് s4 dot studentDetail |
08:10 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
08:14 | ഔട്ട്പുട്ടിൽ roll number, 61 എന്നും name, no name എന്നും കിട്ടുന്നു. |
08:21 | new എക്സിക്യൂട്ട് ചെയ്യുമ്പോൾ ശരിയായ overloaded constructor കാൾ ചെയ്യപ്പെടുന്നത് കാണാം. |
08:27 | Parametersന് അനുസരിച്ച് ശരിയായ constructor overload ചെയ്യപ്പെടുന്നു. |
08:33 | ഇങ്ങനെയാണ് constructor overloading ചെയ്യുന്നത്. |
08:40 | ഇവിടെ പഠിച്ചത്, |
08:42 | constructor overloadingനെ കുറിച്ച് |
08:45 | constructor overload ചെയ്യുന്നതും അതിന്റെ ഉപയോഗവും. |
08:50 | അസൈൻമെന്റ്, Employee classൽ ഒന്നിലധികം constructors സൃഷ്ടിച്ച് constructor overload ചെയ്യുക. |
08:58 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
09:00 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:06 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:09 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:12 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09:15 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:17 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:20 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
09:26 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:30 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:35 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:43 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
09:46 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |