Health-and-Nutrition/C2/General-guidelines-for-Complementary-feeding/Malayalam
From Script | Spoken-Tutorial
|
|
00:02 | കോംപ്ലിമെന്ററി ഫീഡിങ് ( പൂരക ഭക്ഷണം)നുള്ള മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:09 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ താഴെ പറയുന്നവ പഠിക്കും |
00:14 | 6 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് പൂരക ഭക്ഷണം ആരംഭിക്കുന്നതിന്റെ പ്രാധാന്യം |
00:19 | 6 മുതൽ 24 മാസം വരെ പ്രായമായ കുഞ്ഞുങ്ങൾക്ക് കോംപ്ലിമെന്ററി ഫീഡിംഗ് നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ. |
00:27 | നമുക്ക് തുടങ്ങാം . |
00:29 | ഒരു കുഞ്ഞിന് ജനിച്ച മുതൽ 6 മാസം വരെ പ്രത്യേകമായി മുലയൂട്ടണം. |
00:37 | 6 മാസം പ്രായം എന്നത് കുഞ്ഞിന്റെ ജീവിതത്തിന്റെ ആറാം മാസത്തിന്റെ തുടക്കം എന്നതല്ല അർത്ഥമാക്കുന്നത് . |
00:45 | കുട്ടി 6 മാസം പൂർത്തിയാക്കി ഏഴാം മാസം ആരംഭിക്കുന്ന താണ്. |
00:52 | ഈ പ്രായത്തിൽ, ഒരു കുഞ്ഞിന് തുടർച്ചയായ മുലയൂട്ടൽ മാത്രം പോരാ . |
00:59 | മുലപ്പാലിനൊപ്പം പോഷകസമൃദ്ധമായ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവും കുഞ്ഞിന് കൊടുക്കണം . |
01:06 | ഈ ഭക്ഷണത്തെ പൂരക ഭക്ഷണം എന്ന് വിളിക്കുന്നു. |
01:11 | ഇത് 6 മാസം മുതൽ 24 മാസം വരെ പ്രായമുള്ള കുഞ്ഞിന് കൊടുക്കണം . |
01:18 | ഇത് കുഞ്ഞിനെ ഉയരം arogyam, ബുദ്ധി എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്നു. |
01:26 | 6 മാസം പ്രായമാകുമ്പോൾ പൂരക ഭക്ഷണം ആരംഭിക്കേണ്ടത് പ്രധാനമാണ്. |
01:33 | അല്ലെങ്കിൽ അത് കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും തടസ്സമാകും. |
01:39 | പിന്നീടുള്ള പ്രായത്തിൽ കുഞ്ഞ് കട്ടിയായ ഭക്ഷണം നിരസിക്കാനും സാധ്യതയുണ്ട്. |
01:47 | പൂരക ഭക്ഷണം മുലയൂട്ടലിനെ പിന്തുണയ്ക്കുന്നു എന്ന് ഓർക്കുക . |
01:53 | അതിനാൽ, കുറഞ്ഞത് 2 വയസ്സ് വരെ മുലയൂട്ടൽ തുടരണം. |
02:00 | രീതി |
02:02 | സ്ഥിരത |
02:04 | പൂരക ഭക്ഷണത്തിന്റെ അളവ് എന്നിവ കുഞ്ഞിന്റെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. |
02:10 | ഓരോ പ്രായക്കാർക്കും പ്രത്യേക ശുപാർശകൾ ഉണ്ട്. |
02:16 | ഇതേ സീരീസ് ലെ മറ്റൊരു ട്യൂട്ടോറിയലിൽ അവ വിശദമായി ചർച്ചചെയ്യുന്നു. |
02:23 | ഇപ്പോൾ, എല്ലാ പ്രായക്കാർക്കുമുള്ള പൂരക ഭക്ഷണത്തിനുള്ള പ്രധാന നിർദ്ദേശങ്ങൾ നോക്കാം . |
02:31 | ഒരുപുതിയ ഭക്ഷണം ആദ്യം കുഞ്ഞിന് മാത്രം പ്രത്യേകം കൊടുക്കണം . |
02:37 | പിന്നീട് ഇത് മറ്റ് ഭക്ഷണങ്ങളുമായി സംയോജിപ്പിക്കണം. |
02:42 | കുഞ്ഞിന് ഈ പ്രത്യേക ഭക്ഷണത്തിന് അലർജിയുണ്ടോ എന്ന് വിലയിരുത്താൻ ഇത് സഹായിക്കും. |
02:48 | നല്ല പോഷകാഹാരത്തിന് പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. |
02:54 | ഓരോ നാലു ദിവസം കൂടുമ്പോഴും കുഞ്ഞിന്റെ ഭക്ഷണത്തിൽ ഓരോ പുതിയ ഭക്ഷണം ചേർക്കുക. |
03:01 | മുമ്പ് നൽകിയ ഭക്ഷണത്തോടൊപ്പം 1 ടേബിൾ സ്പൂൺ പുതിയ ഭക്ഷണവും തുടങ്ങുക |
03:08 | അതിന്റെ അളവ് ക്രമേണ വർദ്ധിപ്പിക്കുക. |
03:12 | എല്ലാ 8 ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നുമുള്ള പോഷക സമൃദ്ധമായ ഭക്ഷണം ക്രമേണ ചേർക്കണം. |
03:20 | ധാന്യങ്ങൾ, വേരുകൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയാണ് ആദ്യത്തെ ഭക്ഷണ ഗ്രൂപ്പ്. |
03:27 | പയർവർഗ്ഗങ്ങൾ, വിത്തുകൾ, അണ്ടിപ്പരിപ്പ് എന്നിവയാണ് രണ്ടാമത്തെ ഗ്രൂപ്പ്. |
03:32 | മൂന്നാമത്തെ ഗ്രൂപ്പ് പാൽ ഉൽപന്നങ്ങളാണ് |
03:37 | നാലാമത്തെ ഗ്രൂപ്പ് മാംസം, മത്സ്യം, ചിക്കൻ എന്നിവയാണ്. |
03:42 | അഞ്ചാമത്തെ ഗ്രൂപ്പാണ് മുട്ട. |
03:46 | വിറ്റാമിൻ A സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ആറാമത്തെ ഗ്രൂപ്പാണ്. |
03:52 | ഏഴാമത്തെ ഗ്രൂപ്പ് മറ്റ് പഴങ്ങളും പച്ചക്കറികളുമാണ്. |
03:57 | അവസാനമായി, മുലയൂട്ടൽ എട്ടാമത്തെ ഗ്രൂപ്പാണ്, പക്ഷേ ഏത് ഏറ്റവും പ്രധാനപ്പെട്ടത് ആണ് . |
04:04 | ഇത് ദിവസവും മറ്റ് ഭക്ഷണ ഗ്രൂപ്പുകൾക്കൊപ്പം ഉൾപ്പെടുത്തണം. |
04:11 | എല്ലാ 8 ഭക്ഷണ ഗ്രൂപ്പുകളും ഒരു കുഞ്ഞിന്റെ ഭക്ഷണത്തിൽ ഉൾപ്പെട്ടിരിക്കണം. |
04:17 | കുഞ്ഞിന്റെ ഭക്ഷണക്രമത്തിൽ ഈ ഗ്രൂപ്പുകളിൽ 5-ൽ കുറവാണെങ്കിൽ, ഇത് വലിയ ഒരു പ്രശ്നമാണ്. |
04:24 | ഉടനടി ഇത് ശരിയാക്കണം. |
04:28 | ചില കുഞ്ഞുങ്ങൾക്ക് മുലപ്പാൽ തീരെ ലഭ്യമാകില്ല . |
04:33 | ഓരോ ദിവസവും ഭക്ഷണത്തിൽ ശേഷിക്കുന്ന 7 ഗ്രൂപ്പുകളിൽ നിന്നുള്ള ഭക്ഷണം ഉൾപ്പെടുത്തുക. |
04:40 | കൂടാതെ, പ്രതിദിനം 500 മില്ലി മൃഗങ്ങളുടെ പാലും 2 അധിക ധാന്യങ്ങളും അവർക്ക് നൽകുക. |
04:49 | മൃഗങ്ങളുടെ പാൽ കുഞ്ഞിന് നൽകുന്നതിന് മുമ്പ് എല്ലായ്പ്പോഴും തിളപ്പിക്കുക. |
04:55 | ഇപ്പോൾ, കുഞ്ഞിന്റെ ഭക്ഷണത്തിൽ പുതിയ ഭക്ഷണ ഗ്രൂപ്പുകൾ ചേർക്കുന്നതിനുള്ള ക്രമം ചർച്ച ചെയ്യാം. |
05:02 | ആദ്യത്തെ 5 ഗ്രൂപ്പുകളിൽ നിന്ന് പൂരക ഭക്ഷണം മുലപ്പാലിനൊപ്പം, നൽകാൻ ആരംഭിക്കുക. |
05:09 | 6 മാസം കഴിയുമ്പോൾ കുഞ്ഞിന് ഉയർന്ന അളവിൽ പോഷകങ്ങൾ ആവശ്യമാണ്. |
05:16 | എന്നിരുന്നാലും, ആദ്യ ദിവസങ്ങളിൽ നൽകാവുന്ന ഭക്ഷണത്തിന്റെ അളവ് വളരെ ചെറുതാണ്. |
05:24 | അതിനാൽ, ആദ്യത്തെ 5 ഗ്രൂപ്പുകളിൽ നിന്നുള്ള പോഷക സമൃദ്ധമായ ഭക്ഷണം നൽകാം. |
05:31 | ഈ ഭക്ഷണങ്ങളിൽ പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. |
05:38 | കുഞ്ഞിന്റെ ഉയരം , പേശീ വികസനം എന്നിവക്ക് അവ പ്രധാനമാണ്. |
05:45 | നല്ല കൊഴുപ്പുകൾ കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തിന് പ്രധാനമാണ്. |
05:50 | ഈ ഭക്ഷണങ്ങൾക്ക് ശേഷം, പച്ചക്കറികളും പഴങ്ങളും നൽകാൻ തുടങ്ങുക . |
05:57 | പച്ചക്കറികളിലും പഴങ്ങളിലും വിറ്റാമിനുകളും ധാതുക്കളും കൂടുതലൽ അടങ്ങിയിട്ടുണ്ട് . |
06:03 | എന്നിരുന്നാലും, ആദ്യത്തെ 5 ഗ്രൂപ്പുകളെപ്പോലെ പ്രോട്ടീനിലും കൊഴുപ്പിളെയും പോലെ സമൃദ്ധമെല്ല. |
06:11 | അതിനാൽ, ഭാരം കുറയുകയോ നിശ്ചലമാവുകയോ ചെയ്യാതിരിക്കാൻ അവ പിന്നീട് ആരംഭിക്കണം |
06:18 | പഴങ്ങൾ രുചികരമായതും മധുരമുള്ളതുമാണ് |
06:23 | മധുരം രുചിക്ക് മുമ്പ് കുഞ്ഞുങ്ങൾ പലതരം രുചികൾ പരീക്ഷിക്കുന്നത് പ്രധാനമാണ്. |
06:31 | വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നത് കൂടുതൽ ഭക്ഷണങ്ങൾ കഴിക്കാൻ കുഞ്ഞുങ്ങളെ സഹായിക്കുന്നു. |
06:37 | ഇത് പിന്നീട് തിരഞ്ഞു പിടിച്ചു ഭക്ഷണം മാത്രം കഴിക്കുന്നത് സാധ്യത കുറയ്ക്കുന്നു. |
06:44 | അതിനാൽ, മറ്റെല്ലാ തരം ഭക്ഷണങ്ങളും ചേർത്തതിന് ശേഷം പഴങ്ങൾ കുഞ്ഞിന്റെ ഭക്ഷണത്തിൽ ചേർക്കുക . |
06:51 | ദിവസത്തിൽ ഒന്നോ രണ്ടോ തവണ പുതിയ, അതാതു കാലത്തുള്ള , പ്രാദേശികമായാ പഴങ്ങൾ നൽകുന്നത് ഉത്തമ മാണ് . |
06:59 | സ്ഥിര ഭക്ഷണത്തിന് ശേഷം പഴം മധുരപലഹാരമായി നൽകാം. |
07:05 | പഴം പാലിലും കുഞ്ഞിന്റെ സ്ഥിര ഭക്ഷണത്തിലും കലർത്തരുത്. |
07:11 | ഈ പ്രായക്കാർക്ക് പഴങ്ങളുടെ ജ്യൂസ് ശുപാർശ ചെയ്യുന്നില്ല. |
07:16 | വീടുകളിൽ തയ്യാറാക്കിയതും റെഡിമെയ്ഡ് പഴങ്ങളുടെ ജ്യൂസും ഇതിൽ ഉൾപ്പെടുന്നു. |
07:23 | 2 വർഷം വരെ മുലയൂട്ടൽ തുടരുക. |
07:28 | കുഞ്ഞിനെ ശ്വാസം മുട്ടിക്കുന്ന കഠിനമായ ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കുക. |
07:34 | മുഴുവൻ പരിപ്പ്, മുന്തിരി, ചിക്കൻ, വേവിക്കാത്ത കാരറ്റ് കഷണങ്ങൾ എന്നിവ അത്തരം ഭക്ഷണങ്ങൾക്ക് ഉദാഹരണങ്ങളാണ്. |
07:44 | പുവീട്ടിൽ ഉണ്ടാക്കിയ വേവിച്ച ഭക്ഷണം വൃത്തിയോട് കൂടിയ തയ്യാറാക്കിയതാണ് കുഞ്ഞിന് ഏറ്റവും നല്ലത് |
07:51 | കുട്ടിക്കുള്ള ഫുഡ് സംഭരിക്കണമെങ്കിൽ, സുരക്ഷിതമായ അത് സൂക്ഷിക്കുന്നതിനെ കുറിച്ചുള്ള ഞങ്ങളുടെ ട്യൂട്ടോറിയൽ കാണുക. |
07:57 | കുട്ടിക്കുള്ള ഭക്ഷണം സുരക്ഷിതമായി തയ്യാറാക്കുന്നതും വിളമ്പുന്നതും ഇതേ ട്യൂട്ടോറിയലിൽ ചർച്ചചെയ്യുന്നു. |
08:06 | കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
08:10 | 6 മാസം പ്രായമുള്ള കുഞ്ഞിനു ഭക്ഷണത്തോടൊപ്പം തിളപ്പിച്ചതും തണുത്തതുമായ വെള്ളവും നൽകാം. |
08:18 | 30 മുതൽ 60 മില്ലി വരെ വെള്ളം ദിവസത്തിൽ രണ്ടുതവണ കൊടുക്കുക . |
08:25 | ചൂടുള്ള കാലാവസ്ഥയിൽ കുഞ്ഞിന്റെ ആവശ്യമനുസരിച്ച് ഇത് വർദ്ധിപ്പിക്കണം. |
08:31 | മുലപ്പാലും വെള്ളവും ഒരു കുഞ്ഞിന് ഏറ്റവും മികച്ച പാനീയ ങ്ങളാണ് |
08:37 | എങ്കിലും അവ സമയത്ത് കൊടുക്കണം . |
08:42 | ഭക്ഷണത്തിന് മുമ്പ് ഒരു കുഞ്ഞിന് മുലയൂട്ടുന്നതിന് മുൻപോ വെള്ളം നൽകുകയോ ചെയ്യരുത്. |
08:48 | വിശക്കുന്ന കുഞ്ഞ് പുതിയ ഭക്ഷണസാധനങ്ങൾ പരീക്ഷിക്കാൻ കൂടുതൽ സാധ്യതയുണ്ട്. |
08:54 | ഭക്ഷണത്തിന് 20 മുതൽ 30 മിനിറ്റ് വരെ കുഞ്ഞിന് മുലയൂട്ടാം അല്ലെങ്കിൽ വെള്ളം കൊടുക്കാം . |
09:02 | ഒരു കുഞ്ഞ് ന്റെ ശരിയായ വളർച്ചക്ക് ആവശ്യമായ പൂരക ഭക്ഷണം ആവശ്യമാണ്. |
09:08 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.ചേർന്നതിന് നന്ദി. |