Health-and-Nutrition/C2/Cradle-Hold-for-Breastfeeding/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Cradle hold എന്ന സ്‌പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കും-
00:09 ഒരു അമ്മയ്ക്കും കുഞ്ഞിനും വേണ്ട ശരിയായ മുലയൂട്ടൽ തിരഞ്ഞെടുക്കുന്നത്
00:15 മുലയൂട്ടുന്നതിനുമുമ്പ് അമ്മയുടെ തയ്യാറെടുപ്പ്
00:18 Cradle hold.എങ്ങനെ.
00:22 നമുക്ക് ആരംഭിക്കാം.

അമ്മമാർ പലതരം ഹോൾഡുകൾ ഉപയോഗിച്ച് കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നു. മുമ്പത്തെ ട്യൂട്ടോറിയലിൽ ചർച്ച ചെയ്തതുപോലെ - ഒരു അമ്മയ്ക്കും അവളുടെ കുഞ്ഞിനും ഏറ്റവും മികച്ച രീതിയിൽ

00:39 മുലയൂട്ടുന്ന മുഴുവൻ സമയവും സുഖകരമായി ഇരിക്കുന്നതു ആണ് .
00:45 കുഞ്ഞിന് അമ്മയുടെ മുലയുമായി ആഴത്തിൽ അടുക്കാൻ കഴിയും
00:50 ആവശ്യത്തിന് പാൽ കിട്ടണം .
00:54 Cradle hold.എന്ന് വിളിക്കുന്ന ഒരു ഹോൾഡിനെക്കുറിച്ച് നമുക്ക് പഠിക്കാം.
00:59 കുഞ്ഞി പല കൊടുക്കുന്നതിനുമുമ്പ് അമ്മ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം
01:05 അവളുടെ കൈകൾ ശരിയായി ഉണക്കണം .
01:10 എന്നിട്ട് അവൾ ഒരു ഗ്ലാസ് തിളപ്പിച്ച ആറിയ വെള്ളം കുടിക്കണം.
01:15 മുലയൂട്ടുന്ന അമ്മമാർ ദിവസവും ശരാശരി 750 മുതൽ 850 മില്ലി ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു.
01:22 അതിനാൽ, അവരുടെ ദൈനംദിന ജലത്തിന്റെ ഉപഭോഗം വർദ്ധിപ്പിക്കേണ്ടതുണ്ട്.
01:27 അടുത്തതായി, അമ്മയുടെ സ്ഥാനം ചർച്ച ചെയ്യാം.
01:31 അമ്മ തറയിലോ കട്ടിലിലോ കാലു കുറുകെ വച്ച് ഇരിക്കണം.
01:36 അല്ലെങ്കിൽ ഒരു കസേരയിൽ കാലുകൾ നിലത്ത് കുത്തി ഇരിക്കണം
01:41 കസേര വളരെ ഉയർന്നതാണെങ്കിൽ അവളുടെ കാലുകൾ തറയിൽ എത്തുന്നില്ലെങ്കിൽ
01:47 ഒരു ചെറിയ സ്റ്റൂളിലോ തലയിണകളിലോ തറയിൽ വച്ചുകൊണ്ട് അവൾക്ക് കാലുകൾ വെക്കാൻ കഴിയും.
01:53 ഇരിക്കുമ്പോൾ, അവൾ താഴെ പറയുന്നവ ഉറപ്പാക്കണം -

നടുവേദന ഒഴിവാക്കാൻ പിൻഭാഗം നടു നിവർത്തി ഇരിക്കണം .

02:00 അവളുടെ തോളുകൾ‌ അയവുള്ളതായിരിക്കണം . ഉയർ‌ന്നതോ വളഞ്ഞതോ ആകരുത് .
02:05 കൂടാതെ, മുല ഊട്ടുന്ന മുഴുവൻ ഈ സുഖകരമായ പൊസിഷൻ നിലനിർത്തണം .
02:12 ഇപ്പോൾ, കുഞ്ഞിനെ പാല് കൊടുക്കുന്ന മുല തുറക്കണം .
02:18 അവളുടെ ബ്രായുടെയോ ബ്ലൗസ് ന്റെയോ സിന്റെയോ സമ്മർദ്ദം നെഞ്ചിൽ ഇല്ലെന്നു ഉറപ്പാക്കണം.
02:25 സുഖമായി ഇരുന്ന ശേഷം കുഞ്ഞിനെ അമ്മയുടെ അടു ത്തേക്ക് കൊണ്ടുവരിക.
02:29 അമ്മ മുലപ്പാൽ കുടിക്കുന്ന മുലയുടെ അതേ വശത്തെ കൈകൊണ്ട് പിടിക്കണം.
02:37 ആ കൈത്തണ്ടയിൽ കുഞ്ഞിന്റെ തല സുഖമായി വിശ്രമിക്കണം.
02:44 ഇതേ കൈ ഉപയോഗിച്ച് അമ്മ കുഞ്ഞിന്റെ തല, കഴുത്ത്, ശരീരം എന്നിവയെ പിന്തുണയ്ക്കണം.
02:51 ഈ ചിത്രത്തിലെ അമ്മ, വലത് മുലയിൽ നിന്ന് കുഞ്ഞിന് പാൽ കൊടുക്കുന്നു .
02:56 അതിനാൽ, കുഞ്ഞിന്റെ തല, കഴുത്ത്, ശരീരം എന്നിവയ്‌ക്ക് പിന്തുണകൊടുക്കാൻ അവൾ വലതു കൈ ഉപയോഗിക്കുന്നു
03:04 കുഞ്ഞിന്റെ തല അവളുടെ വലതു കൈമുട്ടിന്റെ കൈത്തണ്ടയിൽ വിശ്രമിക്കുന്നു.
03:10 കുഞ്ഞിനെ ഉയർത്താൻ അമ്മയ്ക്ക് അധിക പിന്തുണ വേണമെങ്കിൽ, കുഞ്ഞിന് കീഴിൽ ഒരു തലയിണ അവളുടെ മടിയിൽ വയ്ക്കാം.
03:19 ഓർമ്മിക്കുക, അമ്മ ഒരിക്കലും കുഞ്ഞിനെ പിന്നിലേക്ക് വളച്ചുകൊണ്ട് മുല കൊണ്ടുവരരുത്.
03:25 ഇത് അവളെ അസ്വസ്ഥ ആക്കുകയും നടുവേദനയ്ക്ക് കാരണമാവുകയും ചെയ്യും.
03:30 അവൾ എല്ലായ്പ്പോഴും നടു നേരെ വച്ച് കുഞ്ഞിനെ അവളുടെ മുല യുടെ അടുത്തേക്ക് കൊണ്ട് വരണം .
03:36 അടുത്തതായി, കുഞ്ഞിന്റെ ശരീരം എങ്ങനെ ശരിയായി സ്ഥാപിക്കാമെന്ന് പഠിക്കാം.
03:42 കുഞ്ഞിന്റെ വയറു അമ്മയുടെ ശരീരം കൊണ്ട് മൃദുവായി അമർത്തണം.
03:47 അവരുടെ ശരീരം തമ്മിലുള്ള കുറഞ്ഞ ദൂരം സ്തനത്തിലെത്താനുള്ള കുഞ്ഞിന്റെ ശ്രമത്തെ കുറയ്ക്കും.
03:54 കുഞ്ഞിന് ആഴത്തിൽ അറ്റാച്ചുചെയ്യുന്നത്തിനു എളുപ്പമാകും.
04:00 പിന്നെ, രണ്ടാമത്തെ പ്രധാന കാര്യം കുഞ്ഞിന്റെ ശരീരം മുഴുവനും പിടിച്ചിരിക്കുന്ന ദിശയാണ്.
04:08 നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ തലയും കഴുത്തും ശരീരവും എല്ലായ്പ്പോഴും ഒരേ ദിശയിലാണെന്ന് നിങ്ങൾ ശ്രദ്ധിച്ചി ട്ടുണ്ടാകും
04:16 എന്നാൽ, മുലയൂട്ടുന്ന സമയത്ത്, കുഞ്ഞിന്റെ തല പലപ്പോഴും പല അമ്മമാരും വശത്തേക്ക് തിരിക്കും.
04:23 ഇത് പാൽ കുടിക്കുന്നതിനു കുഞ്ഞിനെ അസ്വസ്ഥമാക്കും.
04:28 മുലയൂട്ടുന്ന സമയത്ത് കുഞ്ഞിന്റെ തല, കഴുത്ത്, ശരീരം എന്ന്നിവ എല്ലായ്പ്പോഴും ഒരേ ദിശയിലായിരിക്കണം.
04:35 ഇത് കുഞ്ഞിന് പാൽ ഇറക്കുന്നത് എളുപ്പമാക്കും.
04:41 ഇപ്പോൾ ഞങ്ങൾ കുഞ്ഞിന്റെ ശരീരം സ്ഥാപിക്കുന്നതിന്റെ മൂന്നാമത്തെ പോയിന്റ് ൽ ആണ് .
04:46 അമ്മ തന്റെ കുഞ്ഞിന്റെ തല, കഴുത്ത്, ശരീരം എന്നിവ പിന്തുണയ്ക്കണം.
04:51 അല്ലാത്തപക്ഷം കുഞ്ഞിന്മുലയിലേക്ക് ആഴത്തിൽ ബന്ധപ്പെടാൻ വളരെയധികം പരിശ്രമിക്കേണ്ടിവരും.
04:58 അടുത്തതായി, കുഞ്ഞിന്റെ മൂക്കിന്റെയും താടിന്റെയും സ്ഥാനം നോക്കാം.
05:03 കുഞ്ഞിന്റെ മൂക്ക് മുലക്കണ്ണുമായി യോജിക്കുന്നതായിരിക്കണം.
05:07 അവളുടെ താടി മുന്നോട്ടും നെഞ്ചോട് വളരെ അടുത്തും ആയിരിക്കണം.
05:13 വായ പിടിയ്ക്ക്ആ സമയത്തു സമയത്ത് കുഞ്ഞ് ' areola 'യുടെ താഴത്തെ ഭാഗത്ത് കൂടുതൽ എടുക്കുന്നുവെന്ന് ഇത് ഉറപ്പാക്കും
05:19 അതിനാൽ, കൂടുതൽ പാൽ ശരിയായി കുടിക്കാൻ താഴത്തെ താടിയെല്ല് ഉപയോഗിക്കും.


05:26 ദയവായി ശ്രദ്ധിക്കുക - മുലക്കണ്ണിനു ചുറ്റുമുള്ള ഇരുണ്ട പ്രദേശമാണ് Areola
05:32 ഇപ്പോൾ കുഞ്ഞിനെ ശരിയായി പിടിച്ചിരിക്കുന്നു .
05:35 മുല എങ്ങനെ പിടിക്കാം എന്ന് നമുക്ക് നോക്കാം .
05:39 സ്വതന്ത്രമായ മറ്റേ കൈയുടെ വിരലുകൾ ഉപയോഗിച്ച്, അമ്മ അവളുടെ മുലയെ മുകളിൽ നിന്ന് ഒരുU ആകൃതിയിൽ പിടിയ്ക്കണം .
05:48 ഈ ചിത്രത്തിലെ അമ്മ ഇടത് കൈ ഉപയോഗിച്ച് വലത് മുല പിടിക്കും.
05:55 തള്ളവിരലിന്റെയും വിരലുകളുടെയും ശരിയായ സ്ഥാനം മനസിലാക്കാൻ, മുലക്കണ്ണ് അമ്മയുടെ വലത് മുലയിലെ ഒരു ഘടികാരത്തിന്റെ മദ്യ ഭാഗത്തു ആണെന്ന് വിചാരിക്കുക .
06:04 അമ്മ ഇടത് തള്ളവിരൽ ഈ ക്ലോക്കിൽ 3’O ക്ലോക്ക് സ്ഥാനത്ത് സ്ഥാപിക്കണം
06:10 അവളുടെ ഇടത് ചൂണ്ടു വിരലും നടുവിരലും 9 ക്ലോക്ക് സ്ഥാനത്ത് വെയ്ക്കണം
06:18 അമ്മയുടെ വിരലുകൾ എല്ലായ്പ്പോഴും മുല പിടിക്കുന്നത് കുഞ്ഞിന്റെ ചുണ്ടുകളുടെ ദിശയിലായിരിക്കണം.
06:25 എന്തുകൊണ്ട്?ലളിതമായ ഒരു ഉദാഹരണം ഉപയോഗിച്ച് ഇത് മനസിലാക്കാം.
06:30 നമ്മൾ ഒരു വടപാവ് അല്ലെങ്കിൽ ബർഗർ കഴിക്കുമ്പോൾ, നമ്മുടെ ചുണ്ടുകൾ തിരശ്ചീനമായി തുറക്കുന്നു.
06:35 ഒരു വലിയ കടിയെടുക്കാൻ ഞങ്ങൾ വടപാവ് അല്ലെങ്കിൽ ബർഗർ തിരശ്ചീനമായി പിടിക്കുന്നു.
06:40 ഇവിടെ, തള്ളവിരലും വിരലുകളും ചുണ്ടുകളുടെ ദിശയിൽ വച്ചിരിക്കുന്നു .
06:46 നമ്മൾ വടപാവ് അല്ലെങ്കിൽ ബർഗർ ലംബമായി പിടിക്കുകയാണെങ്കിൽ, നമുക്ക് വലിയൊരു കടിയെടുക്കാനാവില്ല.
06:53 അതുപോലെ, കുഞ്ഞിന്റെ ചുണ്ടുകളുടെ ദിശ നിരീക്ഷിക്കുക. ചുണ്ടുകൾ ഇവിടെ ലംബമാണ്.
07:00 അതിനാൽ, വിരലുകളും തള്ളവിരലും നെഞ്ചിൽ ലംബമായി വെക്കണം .
07:06 ഇത് കുഞ്ഞിനെ വായിലെ താഴത്തെ areola യുടെ വലിയൊരു ഭാഗം എടുക്കാൻ സഹായിക്കും.
07:13 കുഞ്ഞിന്റെ ചുണ്ടുകളുടെ ദിശയിലായിരിക്കുന്നതിനു പുറമേ, അമ്മയുടെ തള്ളവിരലും വിരലുകളും എല്ലായ്പ്പോഴും മുലക്കണ്ണിൽ നിന്ന് 3 വിരലുകൾ അകലെയായിരിക്കണം.
07:23 വീണ്ടും, ഒരു വടപാവ് അല്ലെങ്കിൽ ബർഗർ കഴിക്കുമ്പോൾ, നമ്മൾ അത് വളരെ അടുത്ത് പിടിക്കുകയാണെങ്കിൽ, വിരലുകൾ ഒരു വലിയ കടിയെടുക്കുന്നതിൽ നിന്ന് ഞങ്ങളുടെ വായയെ തടയും.
07:34 നമ്മൾ വളരെ അകലെ പിടിക്കുകയാണെങ്കിൽ, അത് നമ്മുടെ വായിൽ ചേരുന്നതിന് ശരിയായി രൂപപ്പെടില്ല.
07:41 അതിനാൽ, ഒരു വലിയ കടിയേറ്റെടുക്കാൻ നമ്മൾ അത് ശരിയായ അകലത്തിൽ പിടിക്കുന്നു.
07:47 അതുപോലെ തന്നെ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം, ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ശരിയായ ദൂരം മുലക്കണ്ണിൽ നിന്ന് 3 വിരലുകളാണ്.
07:55 ഈ ദൂരം അത് ഉറപ്പാക്കും-

അമ്മയുടെ വിരലുകൾ കുഞ്ഞിന്റെ വായിലെ areola യുടെ വലിയൊരു ഭാഗം എടുക്കുന്നതിൽ നിന്ന് തടയുന്നില്ല,

08:05 നൽകുന്ന മുലക്കണ്ണ് അമർത്തരുത് അത് വളരെ കുറച്ച് പാൽ മതമേ നൽകു .
08:11 കൂടുതൽ പാൽ കുടിയ്ക്കുന്നതിനായി അമ്മ ' areola 'ക്കു താഴെയുള്ള വലിയ പാൽ- കുഴികൾ അമർത്തണം.
08:17 ഒപ്പം കുഞ്ഞിനെ ആഴത്തിൽ അടുപ്പിക്കാൻ സഹായിക്കുന്നതിന് മുല ശരിയായി രൂപപ്പെടുത്തിയിരിക്കുന്നു.
08:23 ഓർമ്മിക്കുക - കുഞ്ഞിന്റെ താടി ഉള്ളിടത്ത് അമ്മയുടെ തള്ളവിരൽ മുല യുടെ വശത്തായിരിക്കണം.
08:30 കൂടാതെ, അവളുടെ 2 വിരലുകൾ കുഞ്ഞിന്റെ മൂക്ക് ഉള്ള മുലയുടെ വശത്തായിരിക്കണം.
08:36 നമുക്ക് വട പാവ് അല്ലെങ്കിൽ ബർഗറിന്റെ ഉദാഹരണത്തിലേക്ക് മടങ്ങാം.
08:41 വട പാവ് അല്ലെങ്കിൽ ബർഗർ ശരിയായി പിടിച്ചതിന് ശേഷം, നമ്മൾ എല്ലായ്പ്പോഴും അത് അമർത്തി വലിയൊരു കടി എടുക്കും.
08:48 അതുപോലെ, അമ്മ മുകളിൽ നിന്ന് ഒരു U ആകൃതിയിൽ നെഞ്ചിൽ ചെറുതായി അമർത്തണം.
08:54 ഇത് കുഞ്ഞിനെ വായിലെ താഴത്തെareolaയുടെ വലിയൊരു ഭാഗം എടുക്കാൻ സഹായിക്കും.
09:01 ഓർക്കുക, തലതിരിഞ്ഞ 'V' 'ആകൃതിയിൽ അമ്മ മുല അമർത്തരുത്.
09:07 'V' 'ആകൃതി യിൽ പിടിയ്ക്കുന്നത് മുല പിഞ്ഞി വലിഞ്ഞു നിപ്പിൾ ഫീഡിങ് നു കാരണമാവുകയും ചെയ്യും.
09:14 തള്ളവിരലും വിരലുകളും ഉപയോഗിച്ച് മുലയ്ക്ക് തുല്യ കംപ്രഷൻ ഉണ്ടെന്ന് ഉറപ്പാക്കുക.
09:21 അല്ലെങ്കിൽ, മുലക്കണ്ണ് വലത്തോട്ടോ ഇടത്തോട്ടോ മാറും
09:27 കൂടാതെ കുഞ്ഞിന് സ്തനത്തിൽ ആഴത്തിൽ അടുക്കാൻ കഴിയില്ല.
09:32 ഓർമ്മിക്കുക, ഒരിക്കലും മുല തള്ളി കുഞ്ഞിന്റെ അടുത്തേക്ക്കൊണ്ടുവരരുത്.
09:39 എല്ലായ്പ്പോഴും കുഞ്ഞിനെ മുളയുടെ അടുത്തേക്ക് കൊണ്ടുവരിക.
09:43 ഇപ്പോൾ, കുഞ്ഞ്Cradle holdമുലയൂട്ടലിനായി മുലയുമായി അടുക്കാൻ തയ്യാറാണ്.
09:49 ഇതേ സീരീസ് ലെ മറ്റൊരു ട്യൂട്ടോറിയലിൽ കുഞ്ഞിന്റെ ശരിയായ അറ്റാച്ചുമെന്റ് വിശദീകരിക്കുന്നു.
09:58 കുഞ്ഞിനെമുലയിൽ ആഴത്തിൽ ബന്ധിപ്പിച്ചയുടനെ, മുല വളരെ ഭാരമുള്ളതല്ലെങ്കിൽ
10:05 അമ്മ അവളുടെ മുലയെ കൈയ്യിൽ നിന്ന് വിടണം
10:09 പിന്തുണയ്‌ക്കായി ആ കൈ കുഞ്ഞിന്റെ താഴെ കൊണ്ടുവരിക.
10:14 ഈ സ്ഥാനത്ത്, അമ്മ തന്റെ രണ്ടു കൈകളും ശരീരത്തോട് വളരെ അടുത്ത് കൊണ്ടുവരണം.
10:21 ഇത് മുലയൂട്ടുന്ന സമയത്ത് അവളെ സുഖകരമായി നിലനിർത്തും.
10:26 ഇത് ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് എത്തിക്കുന്നു .
10:29 കണ്ടതിനു നന്ദി.

Contributors and Content Editors

Vijinair