GIMP/C2/Two-Minutes-Edit/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:23 Meet The GIMP എന്ന സ്പോകൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:25 എന്റെ പേര് റോൾഫ് സ്റ്റെയ്നർട് , ഞാൻ ഇതു രേഖപ്പെടുത്തുന്നത് നോർത്തേൺ ജർമ്മനിയിലേ ബ്രെമനിൽ നിന്നാണു.
00:31 അപ്പോൾ, ഇവിടെ ഉള്ള ഈ ഇമേജിനു എന്താണ് പ്രശ്നം?
00:35 ഈ ബോർഡിൽ എന്താണുള്ളതെന്നു ശരിയായി കാണുവാൻ സാധിക്കുന്നില്ലാ.
00:39 അതുകൊണ്ട്, എനിക്ക് വേണ്ടത് ഈ എഴുത്തുകൾ ഇവിടെ പോപ്പ്ഔട്ട് ചെയ്യുകയാണ്.
00:44 എനിക്ക് വേണ്ടത് ആകാശം അങ്ങനെ തന്നെ നിർത്തുകയാണ്, അതുകൊണ്ട് ഞാൻ ഈ layer ഇരട്ടിപ്പിച്ചതിനു ശേഷം Curves ടൂൾ തിരഞ്ഞെടുക്കുന്നു.
00:56 എന്നിട്ട് ഇമേജിന്റെ ഈ ഭാഗത്തെക്ക് നോക്കുക .
01:02 ഞാൻ കർവ് നേർത്തതായി കിട്ടാനായി അതിനെ മുകളിലേക്ക് വലിച്ചു .
01:10 ഇതു നന്നായി കാണുന്നു., ഇപ്പോൾ ഞാൻ ഇവിടെ കുറച്ചു ഇരുണ്ടു കിട്ടാനായി ഈ കറുത്ത പോയിന്റ കുറച്ചും കൂടെ മുകളിലോട്ടു വലിക്കുകയാണ്.
01:19 എനിക്ക് തോന്നുന്നു ഇത് ശരിയാവുമെന്ന്‌.
01:25 ഇപ്പോൾ എനിക്കു വേണ്ടത് സൈയിൻ ബോർഡിൽ എഴുതിയിരിക്കുന്നത് താഴെയുള്ള ഇമേജിൽ കൊണ്ടു വരികയാണ്.
01:32 അതുകൊണ്ട് ഞാൻ ഒരു " layer mask" തിരഞ്ഞെടുത്തിട്ട് " black" കൊണ്ട് ലേയർ മാസ്ക് നിറച്ചു
01:43 ഇപ്പോൾ, ഞാൻ എന്റെ പഴയ ഇമേജിലേക്ക് മടങ്ങി വന്നിട്ടു വെളുത്ത ബോഡറോടു കൂടിയ layer mask- ൽ പണി ചെയ്യുകയാണ്
01:54 ഇപ്പോൾ ഞാൻ ഇവിടെ paint ടൂൾ സെലക്ട് ചെയ്യുകയാണ്.
02:00 എന്നിട്ടു white എന്റെ foreground colour ആയി സെലക്ട് ചെയ്തു.
02:05 ഞാൻ ഒരു brush സെലക്ട് ചെയ്തിട്ടു അത് വലുതാക്കി.
02:12 ഇപ്പോൾ ഞാൻ ലെയർ മാസ്കിൽ പെയിന്റ ചെയ്യുകയാണ്.
02:18 ഒരുപക്ഷെ എനിക്ക് ഇമേജിലേക്ക് സൂം ചെയ്യേണ്ടി വരും.
02:25 ഇതാണ് നല്ലത്.
02:27 അത് കൊള്ളാം.
02:31 എന്റെ കീ ഇൻഡിക്കേറ്ററിൽ അമർന്നിരിക്കുന്ന കീകൾ നിങ്ങൾക്ക് കാണാൻ സാധിക്കും.
02:37 ഇതു മികച്ചതായി കാണുന്നു
02:40 ഇപ്പോൾ ഞാൻ വീണ്ടും ഈ ലേയർ ഇരട്ടിപ്പിച്ചിട്ടു, Overlay മോഡ് സെലക്ട് ചെയ്യതിട്ടു, പശ്ചാത്തലത്തിൽ കുറച്ചു കൂടുതൽ പോപ്പ് ലഭിക്കാനായി Opacity കുറച്ചു.
03:03 എനിക്ക് തോന്നുനു ഇത് ഇപ്പോൾ നന്നായിട്ടുണ്ടെന്നു .
03:07 ഇപ്പോൾ ഞാൻ ഈ ഇമേജ് സേവ് ചെയ്യാൻ തയ്യാറാണ്.
03:12 ഇവിടെ ഞാൻ പകർപ്പിൽ ആണ് ജോലി ചെയ്യുന്നത്, അതു കൊണ്ട് എനിക്ക് വെറുതെ "Save" - ൽ ക്ലിക് ചെയ്യാം അല്ലെങ്കിൽ Ctrl + S പ്രസ് ചെയ്യാം പിന്നെ തീർച്ചയായും എനിക്ക് ഈ ലയറുകൾ എല്ലാം ഇവിടെ സേവ് ചെയ്യണ്ടാ, ഞാൻ ഇത് JPEG ഇമേജ് ആയിട്ടാണ് സേവ് ചെയ്യുന്നത്.
03:32 ഈ ഇമേജിനെ വെബിലേക്ക് അപ് ലോഡ് ചെയ്യണമെങ്കിൽ അതിന്റെ വലിപ്പത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമുണ്ട്. അതിനാൽ ഞാൻ Image, Scale Image-ൽ പോയിട്ട് Width 600 ആയി കുറക്കുകയാണ് .
03:58 ഇപ്പോൾ ഞാൻ ഇതിനെ അൽപ്പം കൂടി ഷാർപ്പൻ ചെയ്യണം. അതിനായി ഞാൻ Filters >> Enhance >> Sharpen-ലേക് പോകുന്നു.
04:20 ഞാൻ ഇമേജിൽ ഉള്ള കലാപരമായ സ്വാധീനം പരിശോധിച്ചു, ഇവിടെ നിങ്ങൾക്ക് കുറച്ചു വെളിച്ചം കാണാം
04:38 ഇപ്പോൾ ഞാൻ ഇതിനെ ഒരു പകർപ്പായി സേവ് ചെയ്യുകയാണ്.
04:44 ഞാൻ അതിനു small എന്നു പേരിട്ടു Save ചെയ്യതു.
04:50 ഈ ഇമേജ് ഞാൻ പൂർത്തിയാക്കി.
04:53 എഡിറ്റിംഗ് ചെയ്യുമ്പോൾ എപ്പോഴും നിങ്ങൾ രണ്ടു കാര്യങ്ങൾ ഓർക്കണം.
04:58 ഒന്നാമത്തെ എന്തെന്നാൽ, നിങ്ങൾക്ക് ഇമേജിന്റെ ഒരു ഭാഗം മാറ്റി , ബാക്കി അങ്ങനെ തന്നെ നിർത്തണം എന്നാണെങ്കിൽ പിന്നെ ആ layer ന്റെ ഒരു പകർപ്പ് എടുക്കുക എന്നിട്ട് നിങ്ങൾക്ക് വേണ്ട മാറ്റങ്ങൾ വരുത്തുക, അതിനു ശേഷം ഒരു layer mask വെയ്ക്കുക.
05:15 കറുപ്പ് ഇമേജിനെ മറയ്ക്കുന്നു, വെളുപ്പ് അതിൽ ഉള്ള വസ്തുകൾ വെളിപ്പെടുത്തുന്നു.
05:22 രണ്ടാമത്തെ കാര്യം, നിങ്ങൾ Overlay മോഡിൽ അതിന്റെ മുകളിൽ രണ്ടാമത്തെ ലെയർ വെച്ചാൽ ഇമേജിനു നല്ല നിറവും ദ്യശ്യവും ഉണ്ടാകും.
05:33 വളരെ വേഗത്തിൽ എഡിറ്റ് ചെയ്യതു കിട്ടാനുള്ള രണ്ടു തന്ത്രങ്ങളാണു ഇത് .
05:41 ഈ ഇമേജിൽ നിങ്ങൾക്ക് കുറഞ്ഞപക്ഷം രണ്ടു പ്രശ്നങ്ങൾ കാണാൻ സാധിക്കും.
05:46 ആദ്യമായി, ഞാൻ ഈ ആളുകളുടെ കാലുകൾ മുറിച്ചു മാറ്റി ,അത് അവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായിട്ടുണ്ടാകുമായിരുന്നു.
05:55 രണ്ടാമത്തെ പ്രശ്നം എന്തെന്നാൽ ഞാൻ ക്യാമറ മുകളിലേക്കായി പിടിച്ചതു കൊണ്ട് ഈ കെട്ടിടങ്ങൾ ഇമേജിലേക്കു വീഴുന്നു.
06:08 ഞാൻ Perspective ടൂൾ സെലക്ട് ചെയ്തു.
06:15 ഞാൻ Direction ഡയലോഗിലുള്ള Corrective (Backward) സെലക്ട് ചെയ്തിട്ട് Grid ആയി Preview സെലക്ട് ചെയ്തു -
06:23 എനിക്ക് ഒരു Outline അലെങ്കിൽ Image സെലക്ട് ചെയ്യാം പക്ഷെ ഞാൻ Grid ആണ് സെലക്ട് ചെയ്തത്.
06:30 ഞാൻ ഇമേജിൽ ക്ലിക് ചെയ്തപ്പോൾ എനിക്ക് അത്ര ഉപകാരപ്രദമല്ലാത്ത വിവരമടങ്ങിയ ഈ ഇൻഫോ വിൻഡോ ആണ് കിട്ടിയത്.
06:38 അതുകൊണ്ട് ഞാൻ അതു പുറത്തെടുത്തു, ഇപ്പോൾ എനിക്ക് ഇവിടെ ഈ ഗ്രിഡ് ഉണ്ട് . ഞാൻ ചെയ്യേണ്ടത് ഈ ഗ്രിഡ് ലൈനുകളെ ഇമേജിലുള്ള ഈ വെർട്ടിക്കൽസുമായി അലൈൻ ചെയ്യുകയാണ്.
06:52 ഈ ഗ്രിഡ് ലൈനുകൾ ഔട്ട്പുട്ട് ഇമേജിൽ ഒന്നുകിൽ വെർട്ടിക്കൽ ആയോ അല്ലെങ്കിൽ ഹെറിസോണ്ടലായോ ആയിരിക്കും, മുകളിലുള്ള ഈ ലൈൻ ഇമേജിന്റെ മുകളിൽ ആയിരിക്കും.
07:02 അതു കൊണ്ട് ഞാൻ ഇത് ഇവിടെ വലിക്കുകയാണ്.
07:07 ഞാൻ ഇമേജിൽ ചുറ്റും നോക്കി എനിക്കു തോന്നുന്നു ഇതു തികച്ചും ശരിയാണെന്നു.
07:41 ഇപ്പോൾ ഞാൻ Transformപ്രസ്സ് ചെയ്തു,
07:45 നമ്മുക്ക് ഇതു മാറുന്നതു വരെ കാത്തിരിക്കണം.
07:51 അത് കഴിഞ്ഞു.
07:55 ഇപ്പോൾ നിങ്ങൾക്ക് ഇവിടെ രണ്ടാമത്തെ പ്രശ്നം കാണാം.
08:00 ഈ ലാൻഡ് മികച്ചതല്ല.
08:03 അതിനാൽ എനിക്ക് ഈ ഇമേജ് ക്രോപ്പ് ചെയ്യണം.
08:16 ഞാൻ എന്റെ Crop ടൂളിലേക്ക് പോകുന്നു.
08:19 എനിക്ക് വേണ്ടത് വശത്തിൽ ഉള്ള കെട്ടിടം ക്രോപ്പ് ചെയ്യതു മാറ്റി ഇതു മാത്രം അവിടെ വിടുകയാണ്.
08:28 അതു സ്ക്വയർ പോലെ ഉണ്ട്. അതിനാൽ ഞാൻ Fixed Aspect ratio ക്ലിക് ചെയ്തിട്ടു അതു 1 ബൈ 1 ആകി വച്ചു ( 1: 1)
08:40 ഇപ്പോൾ എനിക്ക് സ്ക്വയർ crop ഉണ്ട്.
08:45 ഇമേജിലേക്ക് ആളുകളെ നിലനിർത്തുന്നത്.
08:51 എനിക്കു തോന്നുന്നു ഈ ക്രോപ്പ് മതിയാകുമെന്ന് .
08:56 അതിൽ ക്ലിക് ചെയ്യുക, ഇതാണ് അതു .
09:00 ഇപ്പോൾ ഞാൻ Curves ടൂൾ സെലക്ട് ചെയതു.
09:04 ഉയർന്ന ലൈനുകളെ അൽപ്പം കൂടി ഉയർത്തി അതിന്റെ പ്രകാശവ്യതിയാനം കൂട്ടുന്നു.
09:19 ഇപ്പോൾ, ഈ ഇമേജും പൂർത്തിയാക്കി.
09:24 ഇതാണ് അടുത്ത ഇമേജ്.
09:27 അപ്പോൾ, ഈ ഇമേജിൽ എന്താണ് ചെയ്യേണ്ടതു ?
09:37 ഞാൻ Rotate ടൂൾ സെലക്ട് ചെയ്യതിട്ടു 1 അമർത്തി കൊണ്ട് ഇമേജിലേക്ക് സൂം ചെയ്യതു.
09:49 ഇവിടെ, ഞാൻ നോക്കുന്നത് ഇമേജിന്റെ മധ്യ ഭാഗത്ത് ഒരു നല്ല വെർട്ടിക്കൽ വിഭാഗത്തിനായിട്ടാണ്, Direction-ൽ ഞാൻ സെലക്ട് ചെയ്തത് Corrective (Backward) റൊട്ടേഷനാണ്.
10:04 ഞാൻ Cubic Interpolation സെലക്ട് ചെയ്തിട്ടു Preview ആയി ഞാൻ Grid സെലക്ട് ചെയ്തു.
10:12 ഇപ്പോൾ, ഞാൻ ഗ്രിഡ് ലൈനുകൾ കിട്ടാനായി ഇമേജിൽ ക്ലിക് ചെയ്തു, ഇപ്പോൾ ഞാൻ ഈ ലൈനുകൾ വീടിന്റെ വെർട്ടിക്കൽ ഘടനയുമായി അലൈൻ ചെയ്യുകയാണ്.
10:24 എനിക്കു തോന്നുന്നു ഇതാണ് അതെന്ന്.
10:28 എനിക്ക് ഇവിടെ ഈ തുറന്നിരിക്കുന്ന ചെറിയ വിൻഡോ കാണിക്കുന്നത് 2.90 ഡിഗ്രിസ് എന്നാണ്. ഞാൻ Rotate-ൽ ക്ലിക് ചെയ്തിട്ടു അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു.
10:40 അത് കഴിഞ്ഞു.
10:44 ശരിക്കും, അതു മികച്ചതായിട്ടുണ്ട്.
10:48 ഇവിടെ ധാരാളം വൈരൂപ്യമുള്ളതായി നിങ്ങൾക്കു കാണാം , ഞാൻ അതു ശരിയാക്കാനാണ് നോക്കേണ്ടത്, പക്ഷെ ഇപ്പോൾ ഞാൻ ഈ ഇമേജ് ക്രോപ്പ് ചെയ്യുകയാണ്.
11:07 എനിക്കു തോന്നുന്നു ഇത് ശരിയാണെന്നു .
11:13 എനിക്കു തോന്നുന്നു ഞാൻ ഇമേജ് ശരിക്കും തിരിച്ചിട്ടില്ല എന്നു .
11:23 ശരിക്കും..! ഞാൻ ആവശ്യത്തിന്നു തിരിച്ചിട്ടില്ലാ , ഞാൻ ശരിക്കുള്ള സ്ഥാനം സെലക്ട് ചെയ്തിട്ടില്ലാ.
11:34 അതു കൊണ്ട് ,നമ്മുക് ഇത് വീണ്ടും ചെയ്യാം.
11:39 ഞാൻ Ctrl + Z പ്രസ്സ് ചെയ്യതു ചുവടുകൾ undo ചെയ്യതു.
12:00 വീണ്ടും ഞാൻ Rotate ടൂൾ സെലക്ട് ചെയ്യ്തു.
12:10 നേരത്തേ തന്നെ സെലക്ട് ചെയ്തു വച്ചിരിക്കുന്ന സെറ്റിങ്ങ്സ് ഒന്നും ഞാൻ മാറ്റുന്നില്ല. ഇപ്പോൾ ഞാൻ ഇമേജിന്റെ മധ്യം ഇവിടെ ഈ ടിവി ടവറുമായി സെറ്റ് ചെയ്യുകയാണ്.
12:34 ഇപ്പോൾ ഇത് ടി വി ടവറുമായി അലൈൻ ചെയ്യുകയാണ്.
12:41 ടി വി ടവറാണു ഇമേജിന്റെ പ്രാധാന്യമുള്ള ഭാഗം , അതു കൊണ്ട് അതു നേരെ അല്ലെങ്കിൽ ഇമേജ് നേരെയായതായി തോന്നില്ല.
12:59 ഇതു നല്ലതായി തോന്നുന്നു.
13:01 ഇപ്പോൾ ഞാൻ Crop ടൂൾ എടുത്തിട്ട്, അധികം നെഗറ്റീവ് സ്പേസ് ഇല്ലാത്ത ഒരു ക്രോപ്പ് തിരഞ്ഞെടുത്തു.
13:26 ഇനി അവസാനത്തെ കാര്യം, ഒരുപക്ഷെ curves ന്റെ അൽപ്പം, ഇമേജിൽ കുറച്ചു കൂടി പ്രകാശവ്യതിയാനം കൊണ്ടുവരാനായിട്ടു.
13:44 ഇത് ഓകെ ആണ്, ഇപ്പോൾ ഞാൻ ഈ ഇമേജ് പൂർത്തിയാക്കി.
13:50 ഈ ഇമേജ് പോർട്രൈയറ്റ് മോഡിൽ ആയിരിക്കണം അതിനാൽ ഇത് എനിക്ക് ഇവിടെ വ്യത്യാസപ്പെടുത്തണം.
13:59 ഞാൻ Image >> Transform-ൽ Rotate 90 degree anticlockwise-ൽ പോയി.
14:08 ഇപ്പോൾ എനിക്ക് എന്റെ ഇമേജ് റൊട്ടേറ്റ്‌ ആയി കിട്ടിയിരിക്കുന്നു.
14:11 നമ്മൾ 90 ഡിഗ്രിയിൽ ഇമേജ് തിരിക്കുമ്പോൾ അതു ഗുണമേന്മ നഷ്ടപ്പെടാതെ ആവണം, അത് JPEG ഇമേജിൽ പ്രത്യേകിച്ചും പ്രധാനപ്പെട്ടതാണ്.
14:28 ഇപ്പോൾ നമ്മുക്ക് ഈ ഇമേജിൽ അൽപ്പം കൂടി പ്രകാശവ്യതിയാനം കൊണ്ടു വരാം അതിനായി ഞാൻ ഉപയോഗിക്കുന്നത് Curves ടൂൾ ആണ്.
14:37 നിങ്ങൾക്ക് Levels ടൂളോ മറ്റേതങ്കിലുമോ ഉപയോഗിക്കാം, പക്ഷെ എനിക്ക് തോന്നുന്നത്, എനിക്ക് curves ടൂളാണ് മികച്ചത് എന്നാണ്.
14:44 ഒരു നേരിയ ‘S’ .കർവ് മാത്രം അതിൽ ഇട്ടാൽ മതിയാകും, എനിക്കു തോന്നുന്നത് നമ്മൾ ചെയ്യതു കഴിഞ്ഞുവെന്നാണ്. അതിനാൽ ഞാൻ ഈ ഇമേജ് save ചെയ്യുന്നു.
14:59 ഇനി, അടുത്ത ഇമേജ്.
15:01 എല്ലാം ഒന്നിച്ചു ചേർക്കുന്നതിനു , നിങ്ങളുടെ ഇമേജ് വേഗം എഡിറ്റ് ചെയ്യാനായി നിങ്ങൾക്ക് ചില അടിസ്ഥാന ടൂളുകളുടെ ആവശ്യമുണ്ട്
15:10 ആദ്യം Rotate ടൂൾ
15:13 Corrective മോഡും, Preview ആയി Grid - ഉം ഉപയോഗിക്കുക വെർട്ടികൽസോ ഹെറിസോണ്ടൽസോ ആയി ഗ്രിഡ് അലൈൻ ചെയ്യുക.
15:24 പിന്നെ ലൈനുകൾ ചലിപ്പിക്കാനായി നിങ്ങൾക്കു വേണ്ടത് Perspective ടൂൾ ആണ്
15:31 വീണ്ടും Corrective മോഡും Grid ഉം ഉപയോഗിക്കുക , ഗ്രിഡിനെ വെർട്ടിക്കൽസും ഹെറിസോണ്ടൽസുമായി അലൈൻ ചെയ്യുക.
15:48 ഇമേജിന്റെ പ്രകാശവ്യതിയാനവും ലഘുത്വവും തിരുത്തുന്നതിനായി Curves ടൂൾ സെലക്ട് ചെയ്യതിട്ടു ‘S’ കർവ് പ്രയോഗിക്കുക. മിക്കവാറും സംഭവങ്ങളിലും അതു സാഹായകരമാണ്. അല്ലെങ്കിൽ ചില സംഭവങ്ങളിൽ, നിങ്ങൾകു വേണ്ടത് മൃദുവായ ഇമേജ് ആണെങ്കിൽ പിന്നെ തലകീഴായ ‘S’ കർവ്, നിങ്ങൾക്ക് ഇവിടെ പുറത്തു യാഥാർത്ഥതിലുള്ള മൂടൽമഞ്ഞ് കാണാം.
16:23 Image >> Transform മെനുവിൽ പോയി അവിടെ നിങ്ങൾക്ക് ഇമേജ് rotate ചെയ്യുവാനും ഔട്ട്പുട്ട് സൈസ് scale ചെയ്യുവാനും സാധിക്കും.
16:37 അവസാനമായി, വേഗത്തിൽ എഡിറ്റ് ചെയ്യാനായി Filters പ്രധാനമാണ്.
16:43 Enhance ലേകും Sharpenലേകും പോകുക.
16:47 ഒരുപാടു ടൂളുകൾ പ്രയോഗിച്ചു കഴിയുമ്പോൾ, ഉദാഹരണത്തിനായി റൊട്ടേറ്റിംഗ് അല്ലെങ്കിൽ ട്രാൻസ്ഫർമേഷൻ ടൂൾ , പെർസ്പെക്റ്റീവ് ടൂൾ അല്ലെങ്കിൽ റിസയിസിങ്ങ് , ഇമേജ് മൃദുലമായി കിട്ടും.
17:02 ഷാർപ്പനിങ്ങ് കൊണ്ട് നിങ്ങൾക് അതു വീണ്ടും ചെയ്യാം.
17:08 നിങ്ങൾ layers -ഉം ആയി പരിചിതമാകണം
17:15 ആദ്യം, ലെയറിനെ ഇരട്ടിപ്പിക്കാം. ഉദാഹരണത്തിനായി Overlay മോഡിൽ അല്ലെങ്കിൽ മറ്റു മോഡുകളിൽ എന്താണ് സംഭവിക്കുന്നത് എന്നു പരിശോധിക്കാം.
17:26 സമഗ്ര പഠനത്തിനുള്ളത് ഇനിയും ഒരു പാടുണ്ട്, അധികം വൈകാതെ ഞാൻ അത് പൂർത്തിയാകാം
17:33 ഓരോ പ്രാവശ്യം ഞാൻ Layer മോഡ് വ്യത്യാസപെടുത്തുമ്പോഴും എനിക്കു കിട്ടുന്നത് തികച്ചും വ്യത്യസ്ഥമായ ഇമേജാണെന്നു നിങ്ങൾക്കു കാണാൻ സാധിക്കും .
17:41 നിങ്ങൾക്ക് ഇമേജിന്റെ ഒരു ഭാഗം മാത്രം വ്യത്യാസപ്പെടുത്തിയാൽ മതിയെങ്കിൽ ഒരു layer mask കൂട്ടി ചേർത്ത്, ഇമേജിൽ നിങ്ങൾക്ക് കാണേണ്ട വസ്തു വെള്ള കൊണ്ട് നിറക്കുക
17:58 നിങ്ങൾക്കു കാണാണ്ടാത്ത വസ്തു കറുപ്പിലും.
18:05 ഗ്രേ ഭാഗീകമായി കാണാൻ സാധിക്കും, അത് സുതാര്യമാണ്.
18:12 ഈ ആഴ്ചയിലേക്ക് ഇത് മതി എന്ന് എനിക്ക് തോന്നുന്നു.
18:17 നിങ്ങളെ വീണ്ടും അടുത്ത ആഴ്ച കാണാം എന്നു ഞാൻ പ്രതീക്ഷിക്കുന്നു. വിട.
18:25 ഇത് പ്രാജുന വത്സലൻ, സ്പോകൺ ട്യൂട്ടോറിയൽ പ്രോജക്ടിനു വേണ്ടി ഡബ് ചെയ്യുന്നു.

Contributors and Content Editors

Sunilk