GIMP/C2/The-Curves-Tool/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:25 Meet The GIMP എന്ന സ്പോകൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:28 എന്റെ പേര് റോൾഫ് സ്റ്റെയ്നർട് , ഞാൻ ഇതു രേഖപ്പെടുത്തുന്നത് നോർത്തേൺ ജർമ്മനിയിലേ ബ്രെമനിൽ നിന്നാണു.
00:33 ഇപ്പോൾ നമ്മുക്ക് ഇന്നത്തെ ട്യൂട്ടോറിയൽ തുടങ്ങാം.
00:35 ഇതു Curves - നെ പറ്റിയാണ്.
00:37 ആദ്യമായി ഞാൻ ടൂൾ ബോക്സിൽ നിന്നും curves ടൂൾ ആക്റ്റിവേറ്റ് ചെയ്യട്ടേ അതിനുശേഷം ഇമേജിൽ ക്ലിക്ക് ചെയ്യാം
00:44 ഇപ്പോൾ നിങ്ങൾക്ക് Curves ടൂളിൽ ഒരു ഹിസ്റ്റോഗ്രാമും ഇവിടെ ഗ്രേ സ്കെയിലോടു കൂടിയ രണ്ടു ബാറുകളും കാണാൻ സാധിക്കും.
00:58 Curves ടൂളിൽ സെലക്ട് ചെയ്യാനായി Preview, Save, Open ഇത്യാദി ബട്ടനുകൾ ഉണ്ട്.
01:06 പക്ഷെ ഇപ്പോൾ നമ്മൾ Curve ടൂളിൾ ഉള്ള ഗ്രേ സ്കെയിൽ ബാറിൽ മാത്രമെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളു.
01:11 ഇവിടെ ഉള്ള ഈ ബാർ കാണിക്കുന്നത് ഉറവിട ചിത്രത്തിന്റെ വർണ്ണ വ്യാപ്തിയാണ് .
01:20 ഈ ബാറിൽ നമ്മുക് ചില പിക്സലുകൾ വളരെ ഇരുണ്ടതും ചില പിക്സലുകൾ വളരെ തെളിച്ചമുള്ളതും പിന്നെ ഇരുണ്ടതിന്നും തെളിച്ചമുള്ളതിനും ഇടയിൽ ഉള്ള പിക്സലുകളും ഉണ്ട്.
01:33 ഇവിടെ ഉള്ള ഈ സമാന്തരമായ ബാറിൽ 256 വിവിധ നിറങ്ങളുടെ ടോണുകൾ ഉണ്ട്.
01:39 ഈ ബാറിലെ ആദ്യത്തെ പോയിന്റ് ആകുന്ന സീറോ കറുപ്പും അവസാനത്തെ പോയിന്റ് ആകുന്ന 255 വെളുപ്പും ആണ്.
01:49 ഉദാഹരണത്തിനു ഇവിടെ 184 ഗ്രേ ആണ്.
01:53 ഈ ഇമേജിൽ ഒരുപാട് നിറങ്ങൾ ഉണ്ട് ഇവിടെ channels മാറ്റി പല നിറങ്ങളും കാണിച്ചു തരുവാൻ എനിക്ക് സാധിക്കും.
02:01 നമ്മുക്ക് കളർ channel-ൽ ചുവപ്പ് സെലക്ട് ചെയ്യാം അപ്പോൾ നിങ്ങൾക്ക് ഇമേജിൽ ചുവപ്പിന്റെ ടോണസ് കാണാം.
02:07 അതെ പോലെ, നിങ്ങൾക് അതിനെ പച്ചയോ, നീലയോ ആക്കി അതാതു ടോണുകളിൽ വ്യത്യാസപ്പെടുത്താൻ സാധിക്കും .
02:14 ഈ ഇമേജിൽ കൂടുതൽ മുല്യങ്ങൾ അടങ്ങിയിട്ടുള്ള ഗ്രീൻ ചാനലാണ് മുന്നിട്ടുനിൽക്കുന്ന ചാനൽ എന്നത് അത്ര അത്ഭുതാവഹമല്ലാ’
02:24 ഇനി reset channel ക്ലിക് ചെയ്യുക
02:27 ഓരോ ടോണിന്റെയും മുകളിൽ ഉള്ള ഹിസ്റ്റോഗ്രാമിന്റെ കർവ് അതിലെ പ്രകാശഭരിതമായിട്ടുള്ള പിക്സലിന്റെ എണ്ണമാണ് .
02:38 ഈ ടെർമിനലിനും ബാറിലെ ടെർമിനലിനും ഏകദേശം തുല്യമായ സംഖ്യയിലുള്ള പിക്സലുകളുടെ ഒരു മേഘല നമ്മുക് ഇവിടെ ഉണ്ട്.
02:49 ഹിസ്റ്റോഗ്രാം കാണിക്കുന്നത് ഇവിടെ ആണ് ഏറ്റവും കൂടിയ കളർ റേഞ്ച് ഉള്ളത് എന്നാണ്.
02:56 Curves ടൂൾ ആക്ടിവ് ആയിരിക്കുമ്പോൾ നിങ്ങൾക്ക് ഇമേജിലേക്ക് പോകാൻ സാധിക്കുകയും മൗസ് കർസർ ഒരു ചെറിയ ഡ്രോപ്പെർ ആയി മാറുകയ്യും ചെയ്യുന്നു. ഞാൻ ഇവിടെ ക്ലിക് ചെയ്യുമ്പോൾ ഹിസ്റ്റോഗ്രാമിൽ ഉള്ള ലൈൻ ആ പോയന്റലേക്ക് മാറുന്നു
03:10 നിങ്ങൾ ഇമേജിൽ ക്ലിക് ചെയ്തിട്ട് ചുറ്റും നീങ്ങി ഏതു ടോൺ എവിടെ ആണെന്നു അറിയുന്നു.
03:18 ഇപ്പോൾ നമ്മൾ ഇവിടെ ഹൊറിസോണ്ടൽ ബാർ വിവരിച്ചു.
03:22 ഇവിടെ ഇതാണ് ഔട്ട്പുട്ട്
03:26 ഇവിടെയും 256 വ്യത്യസ്ഥമായ മൂല്യങ്ങൾ ഉണ്ട്, അവ ഇമേജ് രൂപപെടുത്തുന്നു.
03:33 ഹോറിസോണ്ടൽ ബാറിൽ അടങ്ങിയ ഡാറ്റ കർവിന്റെ ഉള്ളിൽ ഇട്ടതും വെർട്ടിക്കൽ ബാറിൽ അടങ്ങിയതു പുറത്തേക്ക് ഇട്ടതും ആണ് .
03:44 ഗ്രാഫിനു കുറുക്കെ പോകുന്ന ഇടയിൽ ഉള്ള ഈ വര ആണ് ട്രാൻസ്ലേഷൻ ഫങ്ഷൻ
03:53 ഞാൻ മിഡ് ഗ്രേയിൽ നിന്നും മുകളിലേക്ക് ട്രാൻസ്ലേഷൻ കർവിലേക് പോയിട്ട് പിന്നെ ഞാൻ ഇടത്തുവശത്തുള്ള വെർട്ടിക്കൽ ബാറിലെക് പോകുമ്പോൾ ഞാൻ വീണ്ടും മിഡ് ഗ്രേയിൽ എത്തുന്നു
04:04 ഈ കർവിനെ എനിക്ക് ഇഷ്ടം പോലെ വലിക്കാം, ഞാൻ ഇത് താഴേക്ക് വലിക്കുമ്പോൾ ഇമേജ് ഇരുണ്ടതാകുന്നത് നിങ്ങൾക് കാണാം
04:13 ഇപ്പോൾ ഞാൻ മിഡ് ഗ്രേയിൽ നിന്നും മുകളിൽ കർവിലേക്ക് പോകുമ്പോഴും പിന്നെ ലെഫ്റ്റിലേക്ക് പോകുമ്പോഴും ഞാൻ ഡാർക്ക് ഗ്രേയിൽ എത്തുന്നു.
04:23 നിങ്ങൾക്ക് ഇവിടെ കാണാം Curves ടൂള്ളിന്റെ യഥാർത്ഥത്തിൽ ഉള്ള ഇൻപുട്ട് ലോവർ ബാറും ഔട്ട്പുട്ട് വെർട്ടിക്കൽ ബാറും ആണ്.
04:34 എനിക്ക് ഈ കർവിനെ പല വിധത്തിൽ, പരിമിതികൾ ഇല്ലാത്ത തരത്തിൽ വ്യത്യാസപ്പെടുത്താൻ സാധിക്കും
04:43 ഒരു പരിമിതി എന്തെനാൽ എനിക്ക് കർവിനെ പിന്നിലോട്ട് വലിക്കാൻ സാധിക്കില്ല. ഞാൻ അതു ചെയ്യുന്ന നിമിഷം, Curves ടൂളിലേ പോയിന്റ് നഷ്ടമാക്കുന്നു
04:53 പക്ഷെ എനിക്ക് ഇമേജിൽ തെളിഞ്ഞ പിക്സലുകൾ ഒന്നും കാണെണ്ടാ എന്നാണെങ്കിൽ എനിക്ക് എല്ലാ പോയിന്റ്സും താഴേക്ക് വലിക്കാം പിന്നെ ഇമേജ് ബ്ലാക്ക് ആയിരിക്കും.
05:10 ഇവിടെ ഈ പോയിന്റ മുകളിലേക്ക് വലിച്ചാൽ നിങ്ങൾക്ക് നല്ല തെളിച്ചമുള്ള വസ്തു കാണാം
05:17 വർഷങ്ങൾക്ക് മുമ്പ് ഫാഷനിൽ ഉണ്ടായിരുന്ന ചിത്രങ്ങൾ നിങ്ങൾക്ക് ലഭ്യമാകുന്നതുവരെ നിങ്ങൾക്ക് Curvesടൂൾ ഉപയോഗിച്ച് കളിക്കാം.
05:28 നമ്മുക്ക് കർവിനെ പുനരാരംഭിക്കുന്നതിനായി reset ബട്ടൺ ക്ലിക് ചെയ്യാം, യഥാർത്ഥ കർവ് കിട്ടുകയും ചെയ്യുന്നു.
05:34 Curves ടൂളിൽ linear മോഡ് logarithmic മോഡ് എന്നിങ്ങനെ ചില ബട്ടണുകളും കൂടെ ഉണ്ട്.
05:42 Logarithmic മോഡിൽ നിങ്ങൾക് ചെറിയ മൂല്യങ്ങൾ മുകളിലേക്ക് ഉയർത്തി കിട്ടുന്നു.
05:49 ഇവിടെ Linear മോഡിൽ ഈ ലൈനിന് ഇവിടെ ഉള്ള ലൈയിനിനെകാൾ ഇരട്ടി മൂല്യം ഉണ്ട്.
05:56 Logarithmic മോഡിൽ ഈ ലൈയിൻ 1 ആകാം,ഇത് 10, ഇത് 100 പിന്നെ ഇത് 1000
06:06 ഓരോ ചുവടും നിങ്ങൾക്ക് 10 ഇരട്ടി മൂല്യം തരുന്നും ഇതിന്റെ ഒപ്പം നിങ്ങൾക് കാണാം linear മോഡിൽ ഉള്ള ചെറിയ പിക്സലുകൾ മറക്കപ്പെടുന്നു.
06:17 ഈ മൂലയിൽ നിങ്ങൾക്ക് അതു കാണാൻ സാധിക്കും ; 250-ൽ കൂടുതൽ മൂല്യം ഉള്ള പിക്സലുകൾ ഉണ്ടെന്നു നിങ്ങൾക്ക് പറയാൻ സാധിക്കില്ല
06:27 പക്ഷെ Logarithmicൽ നിങ്ങൾക്ക് മുഴുവൻ വ്യാപ്തിയിലും പിക്സലുകൾ ഉണ്ടെന്നു കാണാം.
06:40 പിന്നെ ഇവിടെ Curve Type എന്നൊരു ബട്ടൺ ഉണ്ട്. ഇതു വരെ ഞാൻ ഇവിടെ ടൂൾ ഉപയോഗിച്ചപ്പോൾ കർവ് വേണ്ടപ്പോൾ കർവ് കിട്ടുകയും ഞാൻ കർവ് റ്റയിപ്പ് മാറ്റുമ്പോൾ എനിക്ക് ശരിക്കും കർവ് വരക്കാൻ സാധിക്കുകയും ഞാൻ ഇന്നു വരെ ഉപയോഗിച്ചിട്ടില്ലാത്ത ചില രസകരമായ വസ്തുതകൾ കിട്ടുകയും ചെയ്യുന്നു.
07:12 പിന്നെ അവിടെ save ഡയലോഗും open ഡയലോഗ് ബട്ടന്നും ഉണ്ട്.
07:17 നിങ്ങൾ കർവുകളിൽ വ്യത്യാസങ്ങൾ വരുത്തി കഴിയുമ്പോൾ പിന്നീടുള്ള ആവശ്യങ്ങൾകു വേണ്ടപ്പോൾ ഉപയോഗിക്കുന്നതിനുമായി നിങ്ങൾക് അതു സേവ് ചെയ്യാം.
07:28 എനിക്ക് ഒരുപാട് കല്യാണങ്ങൾ ഫോട്ടോയിൽ പകർത്തുന്ന ഒരാളേ അറിയാം, വെളുത്ത വസ്ത്രങ്ങളുടെ ഘടനയെ എടുത്തു കാണിക്കാൻ ഉതകുന്ന ഒരു പ്രത്യേക തരം വെള്ളയിൽ ഫയിൻ ട്യൂൺ ചെയ്ത തെളിച്ചമുള്ള ഷോട്ട് കർവ് അയാളുടെ പക്കൽ ഉണ്ടായിരുന്നു.
07:42 ഈ ഇമേജിൽ ഞാൻ എങ്ങനെcurve ടൂൾ ഉപയോഗിക്കും?
07:47 എനിക്ക് ഇമേജിലെ ഇരുണ്ട ഭാഗം കുറച്ചു കൂടെ ഇരുണ്ടതായി കിട്ടണം.
07:52 എനിക്ക് മിഡ് റ്റേമ്സ് അങ്ങനെ തന്നെ വെക്കുകയും തെളിഞ്ഞ ഭാഗം കുറച്ചും കൂടെ തെളിഞ്ഞതാകുകയും വേണം.
08:00 ഇതു ചെയ്യാനായി, എനിക്ക് തോന്നുന്നു ഞാൻ ‘S’ കർവ് ഉപയോഗിക്കുമെന്ന്
08:06 ഞാൻ കർവിന്റെ താഴ്ഭാഗം ഒരൽപ്പം താഴെക്കു വലിക്കുമ്പോൾ നിങ്ങൾക്ക് ഇരുണ്ട ഭാഗങ്ങൾ കൂടുതൽ ഇരുണ്ടതാകുന്നതു കാണാം, ഞാൻ തെളിഞ്ഞ ഭാഗത്തു പോകുകയും കർവിനെ മുകളിലേക് തള്ളുകയും ചെയ്യുമ്പോൾ തെളിഞ്ഞ ഭാഗം കൂടുതൽ തെളിച്ചമുള്ളതാകുന്നു.
08:25 കൂടുതൽ തെളിച്ചതിനായി നിങ്ങൾക്ക് കർവ് അൽപ്പം മുകളിലേക്ക് വലിക്കാം.
08:39 ഞാൻ ok ക്ലിക് ചെയ്യുമ്പോൾ കർവിന്റെ വാല്യൂസ് സൂക്ഷിച്ച് വെക്കപ്പെടുന്നു.
08:44 ഞാൻ ഈ പ്രക്രിയ ഇവിടെ ആവർത്തിക്കുമ്പോൾ നിങ്ങൾക്ക് ഹിസ്റ്റോഗ്രാം വ്യത്യാസപ്പെട്ടിരിക്കുന്നത് കാണാം.
08:52 ഇവിടെ ഇതിനിടയിൽ പിക്സലുകൾ ഒന്നും ഇല്ലെങ്കിൽ മൂല്യങ്ങളും ഇല്ല. ഞാൻ logarithmic മോഡിൽ ക്ലിക് ചെയ്യുമ്പോൾ, അവിടെയും നിങ്ങൾക് കാണാം ചില പിക്സലുകൾക്ക് മൂല്യം ഇല്ല എന്നു .
09:04 ഓരോ പ്രാവശ്യം Curve ടൂൾ ഉപയോഗിക്കുമ്പോഴും ഇമേജിലേ കുറച്ചു പിക്സലുകൾ നിങ്ങൾക്ക് നഷ്ടമാകും
09:12 അതുകൊണ്ട് കർവിനെ മുകളിലേക്ക് വലിച്ചും താഴെക്കു വലിച്ചും വിപരീത രീതിയിൽ കർവ് ഓപറേഷൻ undo ' ചെയ്യാൻ ശ്രമിക്കരുത്.
09:24 Ok ക്ലിക് ചെയ്യുക .ഇപ്പോൾ നിങ്ങൾക് കാണാം അതു കൂടുതൽ മോശമാകുകയും നിങ്ങൾക്ക് ലഭിക്കുന്ന ഇമേജ് കളർ ബാൻഡിങ്ങോടു കൂടിയതുമായിരിക്കും
09:38 അതുകൊണ്ട്, ഒരു മാറ്റം വരുത്താൻ മാത്രം കർവ് ടൂൾ ഉപയോഗിക്കുകയും അതു സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. അല്ലാത്തപക്ഷം നിങ്ങൾക്ക് ഇമേജിലേ പിക്സലുകൾ നഷ്ടമാകുകയും കളർ ബാൻഡിങ്ങോടു കൂടിയ ഇമേജ് ലഭിക്കുകയും ചെയ്യുന്നു.
09:56 ഇത്രയും കൊണ്ട് ഈ ട്യൂട്ടോറിയലിനുള്ളതു ആയിയെന്നു എനിക്ക് തോന്നുന്നു.
10:01 അടുത്ത ട്യൂട്ടോറിയലിൽ നിങ്ങളെ കാണാം എന്നു പ്രതീക്ഷിക്കുന്നു.
10:08 നിങ്ങൾക്കു ഒരു അഭിപ്രായം അറിയി ക്കണം എങ്കിൽ ദയവായി info@meetthegimp.org ലേക്ക് എഴുത്തുക ഞാൻ നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. അതു കൊണ്ട് അഭിപ്രായം എന്റെ ബ്ലോഗിൻ അറിയിക്കുക.
10:23 ഇത് പ്രാജുന വത്സലൻ, സ്പോകൺ ട്യൂട്ടോറിയൽ പ്രോജക്ടിനു വേണ്ടി ഡബ് ചെയ്യുന്നു.

Contributors and Content Editors

Sunilk