GIMP/C2/Comics/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:18 Meet The GIMP എന്ന വിഷയത്തിലുള്ള സ്പോക്കൺ ട്യൂട്ടോറിയലിലേക്കു സ്വാഗതം
00:21 എൻറ്റെ പേര് റുഡോൾഫ് സ്റ്റെയ്നോർട്ട്. നോർത്തേൺ ജർമനിയിലെ ബ്രെമെനിൽ നിന്നാണ് ഞാൻ ഇത് റെക്കോർഡ് ചെയ്യുന്നത്.
00:27 ആദ്യമായി ചെയ്യാൻ പോകുന്നത് ഞാൻ സ്ഥിരമായി പറയാൻ മറന്നു പോകുന്ന കാര്യങ്ങളാണ് .
00:34 ഇമേജിൽ എന്തെങ്കിലും ചെയ്യുന്നതുന്നതിനു മുൻപായി അതിനെ save ചെയ്യാൻ ഞാൻ എപ്പോളും മറക്കുന്നു.
00:45 അതുകൊണ്ടു ഞാൻ File, Save as ഇൽ പോകുന്നു കൂടാതെ ഇതിനെ സേവ് ചെയ്യുന്നു.
01:05 "comic.xcf".
01:12 ‘xcf’ എന്നത് GIMP നേറ്റീവ് ഫയൽ ഫോർമാറ്റ് ആണ് കൂടാതെ ഇത് എല്ലാ ലെയർ വിവരങ്ങളും ഈ ഫയലിൽ സൂക്ഷിക്കുന്നു.
01:22 GIMP യിൽ നിങ്ങൾക്ക് പിന്നീട് ആവശ്യമായി വരുന്ന ഫയലുകൾ JPEG അല്ലെങ്കിൽ 'tif' എന്ന് ഫോർമാറ്റിൽ ഒരിക്കലും സേവ് ചെയ്യരുത്.
01:30 വേറെ ഏതൊരു ഫോർമാറ്റിലേക്കു വേണമെങ്കിലും നിങ്ങൾക്കു export ചെയ്യാം പക്ഷെ കൂടുതലായി എന്തെങ്കിലും ചെയ്യണമെങ്കിൽ 'XCF' തന്നെ ഉപയോഗിക്കണം.
01:45 അതിനാൽ , ആദ്യം തന്നെ എനിക്ക് ഇമേജ് ഒരല്പം ക്ലിയർ ആക്കണം.
01:59 ഇവിടെ രണ്ടു പ്രശ്നങ്ങളുണ്ട്. ആദ്യത്തേത് എൻറ്റെ പിന്നിലുള്ള ആളാണ്.
02:15 രണ്ടാമത്തേത് താഴെയുള്ള ഈ ക്ലട്ടെർ ആണ്.
02:21 ഇവിടെയുള്ള ഈ പ്രതിമ നല്ല രീതിയിലായാണ് വച്ചിരിക്കുന്നതെന്നു എനിക്ക് തോന്നുന്നു , അത് ഇമേജിൻറ്റെ കോർണർ പോയിൻറ്റുകളിൽ ഒന്നാണ്.
02:31 അതിനാൽ, ഞാൻ ഈ വസ്തുവിനെ ഇവിടെ നിന്നും എടുത്തു മാറ്റട്ടെ.
02:36 അതുകൊണ്ടു, ഞാൻ ഇമേജിലേക്കു സൂം ചെയ്തു പെൻ റ്റൂൾ സെലക്ട് ചെയ്യുന്നു.
02:50 ഇത് ചെയ്യാൻ ഏറ്റവും നല്ലതു Cloning റ്റൂൾ ആണ് കൂടാതെ എനിക്കിവിടെ കാര്യമായി വർക്ക് ചെയ്യേണ്ടതില്ല കാരണം ഈ ചെറിയ വസ്തുക്കളെല്ലാം തന്നെ ഫൈനൽ ഇമേജിൽ അപ്രത്യക്ഷമാകും.
03:05 അതുകൊണ്ടു ഞാൻ Clone' റ്റൂൾ സെലക്ട് ചെയ്യുന്നു കൂടാതെ Brush ൻറ്റെ സൈസ്ഉം മാറ്റുന്നു.
03:13 ഇനി, ഞാൻ Ctrl അമർത്തി സ്റ്റാർട്ടിങ് പോയിൻറ്റിൽ ക്ലിക്ക് ചെയുന്നു എന്നിട്ടു പെയിന്റ്റ് ചെയ്യാൻ തുടങ്ങുന്നു.
03:24 പക്ഷെ, അത് ചെയ്യാൻ തുടങ്ങുന്നതിനു മുൻപായി ഞാൻ Overlay മോഡിനെ Normal മോഡ് ആക്കുന്നു കൂടാതെ ഇനി നമ്മുക്ക് പെയിൻറ് ചെയ്തു തുടങ്ങാം.
03:42 ഇമേജ് കുറച്ചു ക്‌ളൗടി ആകുന്നു , അതിനാൽ ഞാൻ പെയിൻറ് ചെയ്യാനായി മറ്റൊരു brush സെലക്ട് ചെയ്യുന്നു.
03:57 കൂടാതെ ഇനി ഞാൻ ബോർഡറിൽ പോയി പെയിൻറ് ചെയ്യുന്നു.
04:37 അതിനാൽ, ആ ആൾ പോയിരിക്കുന്നു.
04:41 ഇവിടെയുള്ള ക്ലട്ടർ ഒഴിവായിരിക്കുന്നു.
04:44 എനിക്ക് ഈ ഫ്ലവർ പോട്ട് ഇവിടെ വക്കണം പക്ഷെ ഇവിടെയുള്ള ഈ വസ്തുവിനെ ഒഴിവാക്കണം.
05:03 അടുത്തതായി ഞാൻ ഈ ഫ്ലവർ പോട്ടിൻറ്റെ ബോർഡർ ശരിയാക്കുന്നു.
05:24 ഞാൻ ഈ രീതിയിൽ ഇമേജ് വയ്ക്കുകയാണെങ്കിൽ , നിങ്ങൾക്ക് ക്ലോണിങ്ങിൻറ്റെ അംശങ്ങൾ കാണാം പക്ഷെ ഞാൻ comic മോഡ് ഓൺ ചെയ്യുമ്പോൾ അത് അപ്രത്യക്ഷമാകുന്നു.
05:43 അതുകൊണ്ടു, നമ്മുക്ക് ഈ ഫ്ലവർ പോട്ടിൽ കുറച്ചു വർക്ക് ചെയ്യാം.
06:06 ഇവിടെ നിന്ന് ക്ലോൺ ചെയ്യണമെന്ന് എനിക്ക് തോന്നുന്നു.
06:26 ഇത് ഈ സൂം സ്റ്റെപ്പിൽ അത്ര കോൺവിൻസിങ് ആയി തോന്നുന്നില്ല,പക്ഷെ അത് വർക്ക് ചെയ്യുമെന്ന് എനിക്ക് തോന്നുന്നു.
06:34 കോമിക് ഇമേജിന് അടിസ്ഥാനപരമായി മൂന്നു ഭാഗങ്ങളാണുള്ളത്.
06:39 ആദ്യത്തേത്, കളർ ഇല്ലാത്ത ബ്ലാക്ക് പാച്ചുകൾ അല്ലെങ്കിൽ ഡാർക്ക് പാച്ചുകൾ ആണ് ഇവ ഇമേജിന് സ്ട്രക്ച്ചർ നൽകുന്നു
06:50 അടുത്തത് ഇമേജിലെ ഫോമുകളെയും ഐറ്റങ്ങളെയും നിർവചിക്കുന്ന ലൈനുകളാണ്.
06:57 അടുത്തത് കളറാണ്‌ കൂടാതെ ട്യൂട്ടോറിയലിൽ ഉള്ളതുപോലെ നമ്മൾ പാച്ചുകൾ വച്ച് തുടങ്ങുന്നു.
07:04 അതിനായി,
07:15 ഞാൻ ഈ ലെയറിൽ ഡബിൾ ക്ലിക്ക് ചെയ്യുന്നു കൂടാതെ അതിനെ ink എന്ന് വിളിക്കുന്നു.
07:25 ഞാൻ Threshold റ്റൂൾ സെലക്ട് ചെയ്യുന്നു കൂടാതെ ഇമേജിൽ ക്ലിക്ക് ചെയ്തു ഇൻഫോ വിൻഡോയെ അതിലേക്കു വലിക്കുന്നു.
07:37 ഇവിടെ ഇമേജ് ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്ന് നിങ്ങൾക്ക് കാണാം.
07:43 ഈ റ്റൂൾ ഇമേജിനെ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി ഭാഗിക്കുന്നു.
07:48 ഇവിടെ പിക്സൽ 82 വിനേക്കാളും ലൈറ്റർ ആണെങ്കിൽ റെഡ്, ഗ്രീൻ കൂടാതെ ബ്ലൂ വിൻറ്റെ ആവറേജ് മൂല്യങ്ങളുടെ കോമ്പിനേഷൻ വൈറ്റ് ആകുന്നു.
08:02 കൂടാതെ ലെവൽ 82 വിനേക്കാളും താഴെയാണെങ്കിൽ അത് ബ്ലാക്ക് ആകുന്നു.
08:14 ഇവിടെ നമ്മൾ ആദ്യത്തെ പ്രശ്നത്തെ നേരിടുന്നു.
08:19 ഞാൻ ഈ സ്ലൈഡർ വലിക്കുമ്പോൾ അതിൻറ്റെ എഫ്ഫക്റ്റ് വളരെ ഡാർക്കാണ്.
08:26 ഇവിടെയുള്ള മൂല്യം,129 , എൻറ്റെ മുഖത്തിൻറ്റെ ബാക്കിയുള്ള ഭാഗത്തേക്ക് , ഷോൾഡറിലേക്കു കൂടാതെ പ്രതിമക്കും നല്ലതാകും.
08:40 ഇതിവിടെയുള്ള കണ്ണുകൾക്ക് നല്ലതാണ്
08:48 ഇത് അടുത്ത കണ്ണിനും.
08:53 ഇനി എനിക്ക് ഈ ഇമേജിന് മറ്റൊരു ink ലെയർ ഉപയോഗിക്കേണ്ടിയിരിക്കുന്നു
09:01 അതുകൊണ്ടു, നമ്മുക്ക് ലൈറ്റർ സൈഡിൽ നിന്നും തുടങ്ങാം,
09:14 ഞാൻ ഇതിനെ ഡബിൾ ചെയ്യുന്നു കൂടാതെ Threshold സെലക്ട് ചെയ്യുന്നു എന്നിട്ടു സ്ലൈഡറിനെ താഴോട്ടു വലിക്കുന്നു.
09:29 പക്ഷെ അതിനുമുൻപായി എനിക്ക് മുകളിലത്തെ ലെയറിനെ ഇൻവിസിബിൾ ആക്കണം.
09:46 മുഖത്തിൻറ്റെ ഈ ഭാഗത്തിന് ഈ മൂല്യം നല്ലതാണെന്നു എനിക്ക് തോന്നുന്നു.
09:56 ഞാൻ ഈ ലെയറിൻറെ ഒരു കോപ്പി ഉണ്ടാക്കുന്നു എന്നിട്ടു അതിനെ ഇൻവിസിബിൾ ആക്കുന്നു കൂടാതെ ഞാനിപ്പോൾ ഈ ലെയറിലാണ് വർക്ക് ചെയ്യുന്നത്.
10:08 എനിക്കിവിടെ മിഡിൽ ട്ടേംസ് നോക്കേണ്ടതായുണ്ട്.
10:13 മുഖത്തിൻറ്റെ ഈ ഭാഗത്തു ഇത് നല്ലപോലെ വർക്ക് ചെയ്യുമെന്ന് എനിക്ക് തോന്നുന്നു; അതുകൊണ്ടു ഞാൻ ഇമേജിൽ ഒന്നുകൂടി നോക്കുന്നു.
10:23 ഈ പ്രതിമയും നല്ലതാണ്.
10:26 ഈ ഇമേജിനെ ഇവിടെ നല്ലപോലെ നിർവചിച്ചിരിക്കുന്നു കൂടാതെ എൻറെ കയ്യിനടുത്തുള്ള ലൈൻ ഇൻവിസിബിൾ ആണ് അതിനെ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്ന് വിളിക്കുന്നു.
10:41 ഇത് നല്ലതാണെന്നു എനിക്ക് തോന്നുന്നു കൂടാതെ ഇത് ഇമേജിൽ ഉണ്ടാവുകയും വേണം.
10:49 ഇനി ഞാൻ Threshold റ്റൂൾ സെലക്ട് ചെയ്യുന്നു, ഇവിടെയുള്ള ലൈനിനെ വിസിബിൾ ആക്കുന്നു കൂടാതെ ബ്രൈറ്റ് ഭാഗങ്ങളെ ഒന്നുകൂടി നല്ലതാകാൻ നോക്കുന്നു. അതിനാൽ ഞാൻ ഇതിനെ മുകളിലോട്ടു സ്ലൈഡ് ചെയ്യുന്നു.
11:08 ഇത് നല്ലതായി കാണപ്പെടുന്നു.
11:12 ഇപ്പോളെനിക്ക് ink ലെയറിൻറ്റെ മൂന്ന് കോപ്പി ഉണ്ട്.
11:17 ആദ്യത്തേത് ink light ആണ്
11:28 മുകളിലത്തേതു ink dark ആണ്
11:34 മിഡിൽ ലെയറിനു ഞാൻ inkഎന്ന് പേര് നൽകുന്നു
11:40 ഇനി നമ്മുക്ക് ഈ മൂന്ന് ലെയറുകളും നോക്കിയതിനു ശേഷം ഏതാണ് ഏറ്റവും അധികം ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കണം.
11:49 ink ലെയർ ഒരു നല്ല ബേസ് ആണെന്ന് തോന്നുന്നു കാരണത്തെ ഇതു നല്ലപോലെ ലൈറ്റും നല്ല പോലെ ഡാർക്കും ആണ്.
12:01 അതുകൊണ്ടു, ഞാൻ ഈ ലെയറിനെ താഴേക്ക് ആക്കുന്നു കൂടാതെ ഞാൻ ഡാർക്ക് ലെയറിലേക്കും ലൈറ്റ് ലെയറിലേക്കും ആയി ഒരു layer maskഉം ചേർക്കുന്നു.
12:12 ഞാൻ മുഴുവൻ ട്രാൻസ്പാരെന്റ്റ് ആയ black ഇൽ ഒരു layer mask ചേർക്കുന്നു.
12:18 അതിനാൽ, ഇവിടെയുള്ളതെല്ലാം ഇൻവിസിബിൾ ആകുന്നു.
12:26 ഈ ലൈറ്റ് ലെയറിൻറ്റെ ലെയർ മാസ്കിൽ ഞാൻ white വരയ്ക്കുമ്പോൾ, ഇമേജ് അതിൽ തെളിഞ്ഞു വരും.
12:45 അതുകൊണ്ടു, ഞാൻ Brush റ്റൂൾ Normal മോഡിലും Opacity 100% ആയും സെലക്ട് ചെയ്യുന്നു.
12:55 ഞാൻ ഒരു ഹാർഡ് ബ്രഷ് ആണ് ഉപയോഗിക്കേണ്ടതെന്നു തോന്നുന്നു കൂടാതെ Pressure sensitivity ആയിരിക്കണം അതിൻറ്റെ സൈസ്. അതിനാൽ ഞാൻ ബ്രഷ് സർഫേസിൽ അമർത്തുമ്പോൾ ഡോട്ട് വലുതാകുന്നു.
13:20 എൻറ്റെ foreground കളർ വൈറ്റ് ആണ്.
13:24 നമ്മുക്ക് തുടങ്ങാം.
13:28 മുഖത്തിൻറ്റെ ബാക്കി ഭാഗവും ബ്രൈറ്റൻ ചെയ്യണമെന്ന് എനിക്ക് തോന്നുന്നു.
13:34 ഇമേജിലേക്കു സൂം ചെയ്യാനായി ഞാൻ 1 അമർത്തുന്നു.
13:39 ബ്രഷ് ചെറുതാണെന്ന് എനിക്ക് തോന്നുന്നു , അതിനാൽ ഞാൻ അത് ഒരല്പം കൂട്ടുന്നു.
13:53 അത് നല്ലതായി കാണുന്നു.
14:00 പക്ഷെ അത് ഒരല്പം കൂടുതൽ ബ്രൈറ്റ് ആണ്.
14:05 ഇത് ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് ആണ് ആയിരിക്കേണ്ടത്
14:47 അതിനാൽ, ഞാൻ ‘X’ കീ ഉപയോഗിച്ച് കളർ സ്വിച്ച് ചെയ്യുന്നു കൂടാതെ ഇവിടെ വീണ്ടും പെയിൻറ് ചെയ്യുന്നു.
14:57 പക്ഷെ, ഇതിവിടെ ഉപേക്ഷിക്കാമെന്നു എനിക്ക് തോന്നുന്നു എന്നിട്ടു അതിനു മുകളിൽ അടുത്ത ലെയർ വയ്ക്കാം.
15:14 ഇപ്പോൾ, നമ്മൾ ഏരിയകളെ കുറിച്ചും സ്ട്രക്ച്ചറുകളെ കുറിച്ചും ആണ് കൂടുതൽ ബോധവാന്മാരായിരിക്കുന്നത്. അതിനാൽ ഞാൻ ലൈനുകളെ ഒഴിവാക്കി സ്ട്രക്ച്ചറുകളെ കുറിച്ച് നോക്കേണ്ടിയിരിക്കുന്നു.
15:30 അതിനെ അതുപോലെ തന്നെ ഉപേക്ഷിക്കുക.
15:34 എനിക്ക് മറ്റൊരു ലെയറും കൂട്ടിച്ചേർക്കാം കൂടാതെ ഞാൻ ഡാർക്ക് ഭാഗങ്ങളെ വൈറ്റ് കളർ ഉപയോഗിച്ച് പെയിൻറ് ചെയ്യുന്നു.
15:44 ഇവിടെ കുറച്ചു റിവീൽ ചെയ്യാമോ എന്ന് നമ്മുക്ക് നോക്കാം.
15:51 ഇത് കുറച്ചു കൂടുതലാണെന്നു എനിക്ക് തോന്നുന്നു.
15:56 എനിക്ക് മുഖം ഒരല്പം ഡാർക്ക് ആക്കണം.
16:08 ഇവിടെയും.
16:19 അത് കൂടുതൽ ഡാർക്കാണെന്നു തോന്നുന്നു.
16:31 ഇവിടെ, കുറച്ചു വർക്ക് കൂടി ചെയ്യേണ്ടതായുണ്ട് പക്ഷെ ഞാൻ അത് ഇവിടെ ഉപേക്ഷിക്കുന്നു എന്നിട്ടു ലൈനുകൾ ഉപയോഗിച്ചുള്ള അടുത്ത സ്റ്റെപ്പിന് ശേഷം ഇതിനെ അഡ്ജസ്റ്റ് ചെയ്യുന്നു.
16:46 ഇതിനെ ബ്രൈറ്റ് ആക്കണം
16:49 അതിനാൽ, നമ്മൾ അവിടെയുള്ള എഡിറ്റ് നോക്കുന്നു
16:53 ഈ സ്റ്റെപ്പിൽ, എനിക്ക് കുറച്ചു ലൈനുകൾ ചേർക്കണം കൂടാതെ ഇത് ചെയ്യാനായി Background ലെയറിനെ ഡബിൾ ചെയ്തു അതിനെ മുകളിൽ ആക്കിയതിനു ശേഷം lines എന്ന് പേരും നൽകണം.
17:08 വ്യത്യസ്ത കളറുകളുടെ ബോർഡർ ആണ് ലൈനുകൾ.
17:15 അതിനാൽ, ഞാൻ Filtersഇൽ പോകുന്നു, അവിടെ നമ്മുക്ക് Edge-detect ഉണ്ട് കൂടാതെ ഇവിടെ എനിക്ക് Difference of Gaussian Edge Detectഉം ഉണ്ട്.
17:33 Radius ആണ് പ്രസക്തമായ സ്ലൈഡർ കൂടാതെ നിങ്ങൾ നമ്പർ കുറയ്കുമ്പോൾ ലൈൻ കൂടുതൽ ഫൈൻ ആകുന്നു
17:45 നിങ്ങൾ നമ്പർ കൂടുമ്പോൾ ലൈൻ കൂടുതൽ വൈഡ് ആകുന്നു കൂടാതെ നിങ്ങൾക്കു ഇമേജിൽ കൂടുതൽ ഡീറ്റെയിൽസ് ലഭിക്കുന്നു.
17:56 ഞാൻ 10 നടുത്തു എടുക്കാനിഷ്ടപ്പെടുന്നു പക്ഷെ എനിക്ക് 30 വരെ പോകാം എന്നിട്ടു എനിക്ക് തീരുമാനിക്കാം എവിടെ വച്ച് നിർത്തണമെന്ന്.
18:10 ഞാൻ 30 ലേക്ക് പോകുമ്പോൾ എഡ്ജ് കിട്ടില്ല പക്ഷെ ഏരിയ ലഭിക്കുന്നു കൂടാതെ 12 ഇവിടെ അത് തരുന്നു.
18:27 ഞാൻ 10 സെറ്റിൽ ചെയ്യുന്നു.
18:37 ഞാൻ ഈ ലെയറിൻറ്റെ Layer മോഡിനെ Multiply ആയി സെറ്റ് ചെയ്യുന്നു കൂടാതെ കളർ കൂട്ടുന്നതിനായി എനിക്ക് ഇമേജിലെ വൈറ്റിനെ പിന്നീട് കുറയ്‌ക്കേണ്ടതായുണ്ട്.
18:50 ഇത് നമ്മുക്ക് ഇതുവരെ ശരിയായി കിട്ടിയിട്ടുണ്ടോ എന്ന് നോക്കാം.
18:56 അതിനാൽ, ഞാൻ lines ലെയർ ഓണും ഓഫും ചെയ്യുന്നു കൂടാതെ lines ലെയർ ഓൺ ആയിരിക്കുമ്പോൾ ഇവിടെയൊരു ഡഫനിഷൻ ഉള്ളതായി നിങ്ങൾക്കു കാണാം.
19:08 ഇനി ഞാൻ dark ink' ലെയർ ഡി സെലക്ട് ചെയ്യുന്നു കൂടാതെ light ink ലെയറിനെ കീപ് ചെയ്യുന്നു.
19:20 എനിക്ക് dark ink ലെയറിൽ വേണ്ട സ്ട്രക്ച്ചർ lines ലെയറിൽ വിസിബിൾ ആണ്.
19:30 അതിനാൽ ഞാൻ dark ink ലെയർ സ്വിച്ച് ഓഫ് ചെയ്യുന്നു
19:42 ഈ ലെയറുകൾ ഇവിടെ കമ്പൈൻ ചെയ്യേണ്ട ആവശ്യമില്ലെന്നു എനിക്ക് തോന്നുന്നു.
19:50 എനിക്ക് മാറ്റങ്ങൾ വരുത്താനായി ഞാൻ അതിനെ അതുപോലെ തന്നെ വയ്ക്കുന്നു കൂടാതെ അത് ഫൈനൽ ഇമേജിൽ ഉണ്ടായിരിക്കും.
20:09 അടുത്ത സ്റ്റെപ്, എനിക്ക് ഇവിടെയുള്ള White channel കുറയ്ക്കണം കൂടാതെ ഇത് Levels റ്റൂൾ ഉപയോഗിച്ച് ചെയ്യാം . ഞാൻ ലെവൽ 240 വരെ കുറയ്ക്കുന്നു.
20:28 ഞാൻ ഈ ലെയർ ഓഫ് ചെയ്യുമ്പോൾ,എനിക്ക് ഇവിടെ ഒരു ഗ്രേ ബാക്ക്ഗ്രൗണ്ട് കിട്ടിയതായും കുറച്ചു കളർ ഇൻഫൊർമേഷൻസും നിങ്ങൾക്കു കാണാം.
20:40 ഇമേജിൽ കളർ കിട്ടുന്നതിനായി,ഞാൻ Background ലെയർ കോപ്പി ചെയ്തു colour എന്ന് പേര് നൽകുന്നു എന്നിട്ടു അതിനെ മുകളിൽ വച്ച് ലെയർ മോഡിനെ Colour എന്ന് സെറ്റ് ചെയ്യുന്നു.
21:00 അത് കാണാൻ നല്ലതായി തോന്നുന്നില്ല , അതിനാൽ എനിക്ക് മോഡ് മാറ്റണം.
21:07 ഈ ഇമേജിന് ഇവിടെ ഒരല്പം കളർ കിട്ടിയിരിക്കുന്നു
21:12 പക്ഷെ എനിക്ക് കൂടുതൽ സാച്യുറേഷൻ വേണം, അതുകൊണ്ടു ഞാൻ Background ലെയറിൻറ്റെ ഒരു കോപ്പി ഉണ്ടാക്കുന്നു എന്നിട്ടു അതിനു saturation എന്ന് പേരിടുന്നു.
21:24 ഞാൻ ലെയർ മോഡിനെ saturation എന്ന് സെറ്റ് ചെയ്യുന്നു.
21:29 Saturation മോഡ് ആൾറെഡി വർക്ക് ചെയ്തിരിക്കുന്നു കൂടാതെ അതിൻറ്റെ എഫക്റ്റും നല്ലതാണ്.
21:38 കളറിൽ കൂടുതൽ ഫ്ലാറ്റ്നെസ് വേണ്ടതായിരുന്നു കൂടാതെ കയ്യുകൾ കോമിക് ആയി തോന്നുന്നില്ല
21:47 ഇതെവിടെ നിന്ന് വന്നതാണെന്ന് എനിക്ക് നോക്കണം.
21:51 അതുകൊണ്ടു ഇനി എനിക്ക് ഈ സ്ലൈഡറുകൾ ഉപയോഗിച്ച് തുടങ്ങാം.
21:58 താഴേക്ക് പോകുമ്പോൾ Saturation കുറച്ചു ഫ്ലാറ്റെർ ആകുന്നു എന്നിട്ടു വാട്ടർ കളർ പോലെ കാണുന്നു. അതൊരു സ്ട്രെയ്ന്ജ് എഫ്ഫക്റ്റ് ആണ്.
22:19 ഇനി എനിക്ക് ഈ layers ഉപയോഗിച്ച് തുടങ്ങാം.
22:26 അതിനാൽ ഞാൻ linesലെയർ ഓഫ് ചെയ്യുന്നു അപ്പോൾ ഇത് lines കൊണ്ടുള്ള എഫ്ഫക്റ്റ് അല്ലെന്നും colour ഉം saturationനും മൂലമുള്ളതാണെന്നും നിങ്ങൾക്കു കാണാം.
22:39 ഇപ്പോൾ എനിക്ക് ചില അഡ്ജസ്റ്മെന്റ്സ് ചെയ്യാനാകും കാരണം ഇനിപ്പോളും ഇവിടെ ലെയറുകളുണ്ട്.
22:47 എനിക്ക് ഫേസ് ലൈറ്റൻ ചെയ്യണം, അതിനാൽ ഞാൻ ink light ലെയർ സെലക്ട് ചെയ്യുന്നു, കൂടാതെ foreground കളർ വൈറ്റ് ആയ ഒരു brush ഉം സെലക്ട് ചെയ്യുന്നു.
23:12 ഞാൻ ഇമേജിലേക്കു സൂം ചെയ്യുന്നു.
23:18 ബ്രഷിൻറ്റെ സൈസ് കുറച്ച് അതിനെ ഒരല്പം സ്കെയിൽ ചെയ്യുന്നു എന്നിട്ടു ഞാനിവിടെയുള്ള കണ്ണിനെ പെയിൻറ് ചെയ്യാൻ തുടങ്ങുന്നു.
23:34 അതൊരല്പം കൂടുതലാണ്
23:50 ഇത് നല്ലതായി തോന്നുന്നു .
23:54 ഇനി ഞാൻ ഈ ഭാഗത്തു പെയിൻറ് ചെയ്യുന്നു.
24:00 ഇതൊരല്പം കൂടുതലാണ്
24:03 ഇവിടെയുള്ള ഏരിയ കൾ ചേഞ്ച് ചെയ്തുകൊണ്ട് ഇമേജിൽ നിങ്ങൾക്കൊരുപാടു മോഡിഫിക്കേഷൻസ് ചെയ്യാനാകുമെന്ന് നിങ്ങൾക്കു ഊഹിക്കാമല്ലോ.
24:47 ഇത് ഓക്കേ ആണ്.
24:51 നിങ്ങൾക്കിവിടെ ഒരുപാടു മാറ്റങ്ങൾ വരുത്താം. ഞാൻ റൈറ്റ് ട്രാക്കിൽ ആണോ എന്ന് എനിക്കറിയില്ല.
25:01 പക്ഷെ ഇതുവരെയുള്ളതു എനിക്കിഷ്ട്ടപ്പെട്ടു
25:06 നമുക്കിനി എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കാം.
25:10 ആദ്യത്തെ കാര്യം, നമുക്ക് lines കൂടാതെ വേറെയും ലേയറുകൾ ഉപയോഗിക്കാനാവും
25:18 അതുകൊണ്ട് ഞാൻ lines സ്വിച്ച് ഓഫ് ചെയ്തപ്പോൾ വളരെ വിചിത്രമായ കളറുകൾ കിട്ടുന്നു, കാരണം എനിക്കിപ്പോൾ വീണ്ടും വെളുത്ത ബാക്‌ഗ്രൗണ്ട് ലഭിച്ചിരിക്കുന്നു
25:31 അതുകൊണ്ട് മറ്റൊരു ലെയർ ചേർത്ത് അതിനെ white ആയി സെറ്റ് ചെയ്തശേഷം Multiply മോഡ് ഉപയോഗിച്ച് 240 ഗ്രേ കൊണ്ട് ഫിൽ ചെയ്യുക
25:52 എനിക്കിപ്പോൾ നേരത്തെ lines ഉപയോഗിച്ചപ്പോൾ കിട്ടിയതിനു സമാനമായ ഇമേജ് ലഭിച്ചിരിക്കുന്നു.
25:59 ഞാൻ അതിനെ സ്വിച്ച് ഓൺ ചെയ്യട്ടെ
26:03 എനിക്ക് lines ഉപയോഗിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട് പക്ഷെ ഈ കോമിക് എഫ്ഫക്റ്റ് ഇപ്പോഴും ഉണ്ട്, എനിക്ക് ഇതിൽ ഏതാണ് നല്ലതെന്നു നോക്കാൻ പറ്റും
26:21 നമുക്ക് ചില വ്യത്യസ്തമായ ട്രിക്കുകൾ ചെയ്തുനോക്കാം
26:30 ഞാൻ colour ലയറും saturation ലയറും ഇരട്ടിപ്പിക്കുന്നു, അത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാം.
26:39 ഇവിടെ ഞാൻ ഈ ഇമേജിനെ കുറിച്ചുള്ള വിവരങ്ങൾ കിട്ടാൻ ശ്രമിക്കുന്നു
26:45 അതുകൊണ്ട്, Filters ലെ Blur ലെ Gaussian Blur ലേക്ക് പോവുക
26:53 ഇവിടെ എനിക്ക് നല്ല ഒരു എഫ്ഫക്റ്റ് നൽകുന്ന ഒരു വില തെരഞ്ഞെടുക്കുക
27:08 കളറുകൾ കുറച്ചുകൂടി സ്മൂത്ത് ആയതായി നിങ്ങൾക്ക് കാണാനാവും
27:18 അതുകൊണ്ട്, നമുക്ക് ഇതു saturation കോപ്പിയിലും ചെയ്തു നോക്കാം
27:24 Filters ഇൽ പോയി "Guassian Blur" repeat"" ചെയ്യുക
27:29 ഇപ്പോൾ എനിക്ക് തികച്ചും ഫ്ലാറ്റ് കളറുകളോട് കൂടിയ ഫ്ലാറ്റ് ഇമേജ് ആണ് ലഭിച്ചിരിക്കുന്നത്
27:36 അതുകൊണ്ട് ഞാൻ യഥാർത്ഥ colour സ്വിച്ച് ഓൺ ചെയ്തപ്പോൾ വിചിത്രമായ ഒരു എഫ്ഫക്റ്റ് ലഭിച്ചിരിക്കുന്നു
27:44 നമുക്ക് ഈ ലേയറുകളെ saturation blurred എന്നും colour blurred എന്നും പേര് മാറ്റാം
28:04 ഞാൻ blurred saturation ഉം ബ്ലർ ചെയ്യാത്ത colourഉം ചേർത്താൽ എനിക്ക് കുറച്ചു വിചിത്രമായ നിറങ്ങൾ ലഭിക്കുന്നു
28:16 ഈ മൂക്കിന്റെ ഇവിടെയുള്ള എഫ്ഫക്റ്റ് ഇല്ലായിരുന്നെകിൽ ഇതു നല്ലതായേനെ
28:22 അതുകൊണ്ട് ഇതു വീണ്ടും on ചെയ്യുന്നു അപ്പോൾ എനിക്ക് ഈ എഫ്ഫക്റ്റ് ഇവിടെ ലഭിക്കുന്നു.
28:29 നിങ്ങൾ ബ്ലറിങ്ങ് കുറയ്ക്കുകയാണെങ്കിൽ എന്ത് കിട്ടുമെന്ന് ചിന്തിക്കുക, നിങ്ങൾക്ക് കൂടുതൽ ഷാർപ് ആയ ചിത്രം ലഭിക്കും
28:37 ഇതു ഒരു വലിയ പ്ലേഗ്രൗണ്ട് തന്നെയാണ്
28:40 നിങ്ങൾക്ക് ഇവിടെ ഒരു പാട് സാധ്യതകൾ ഉണ്ട്, എങ്ങിനെ ചെയ്യണം, എന്ത് ചെയ്യണം എന്ത് മാറ്റണം എന്നിങ്ങനെ
28:50 ഇങ്ങിനെ ചെയ്യുന്നത് രസകരമായ കാര്യമാണ്
29:09 ഈ യഥാർത്ഥ ട്യൂട്ടോറിയലിന്റെ സൃഷ്ടാവ് ചെയ്തിരിക്കുന്നത് മഹത്തായ ഒരു കാര്യമാണ്
29:24 ഈ ഇമേജിന്റെ രണ്ടു പതിപ്പുകളിലും ഞാൻ സംതൃപ്തനല്ല
29:31 ഈ സ്ട്രക്ച്ചർ ഇവിടെയും ഈ പൂവ് ഇവിടെയും ഈ പ്രതിമയും കുടവും ഇവിടെയും ആയാൽ നന്നായിരിക്കുമെന്ന് തോന്നുന്നു
29:40 മുഖത്തും കയ്യിനു അടുത്തുമുള്ള ഡീറ്റെയിൽസ് എനിക്ക് ഇഷ്ടപ്പെട്ടില്ല, ഇതു കുറച്ചുകൂടി ഫ്ലാറ്റ് ആക്കാമായിരുന്നു
29:49 ഈ ബ്ലർഡ് ഓൺ ഇൽ മുഖത്തും കയ്യിനടുത്തുമുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടെങ്കിലും പൂവ് ഇഷ്ടപ്പെട്ടില്ല, അത് പൂർണ്ണമായും ബ്ലർഡ് ആയി പോയി
30:04 അതുകൊണ്ട് ഇപ്പോൾ എനിക്ക് ഈ രണ്ടു ഇമേജും കൂട്ടിച്ചേർക്കാൻ കഴിയും അതിനായി ഞാൻ colour blurred ഇൽ തുടങ്ങുന്നു കാരണം അതിന്റെ മൊത്തത്തിലുള്ള രൂപം എനിക്ക് saturation blurred നേക്കാൾ ഇഷ്ടപ്പെട്ടു
30:20 പക്ഷെ ഞാൻ എല്ലാ ലേയറുകളും സ്വിച്ച് ഓൺ ചെയ്തു layer mask ഓപ്ഷൻ saturation blurred ലും colour blurred ലും ചേർക്കുന്നു പിന്നീട് Black layer mask ചേർത്ത് പൂർണമായും ട്രാന്സ്പരെന്റ് ആക്കുന്നു
30:37 ഇപ്പോൾ ഞാൻ saturation layer mask ഇൽ വർക്ക് ചെയ്യാൻ തുടങ്ങുന്നു അതുകൊണ്ട് white നെ ഞാൻ എന്റെ foreground കളർ ആയി സെലക്ട് ചെയ്ത ശേഷം ഞാൻ ഇവിടെ Paintbrush സെലക്ട് ചെയ്യുന്നു
30:51 ഇനി ഞാൻ പെയിന്റ് ചെയ്യാൻ തുടങ്ങുന്നു
30:55 കുറച്ചുകൂടി ഫ്ലാറ്റ് ആവേണ്ട സ്ഥലങ്ങളിൽ എല്ലാം ഞാൻ പെയിന്റ് ചെയ്യുന്നു
31:04 ഇതു ഇപ്പോൾ കുറച്ചു വ്യത്യസ്തമായി തോന്നുന്നു കാരണം ഞാൻ colour layer സ്വിച്ച് ഓൺ ചെയ്തിട്ടുണ്ട്
31:46 ഇപ്പോൾ ഞാൻ Shift+ctrl+A പ്രെസ്സ് ചെയ്ത് എല്ലാം സെലക്ട് ചെയ്തശേഷം Ctrl + C ഉപയോഗിച്ചു കോപ്പി ചെയ്തു ഇമേജിൽ പോയി Ctrl + V അമർത്തി, ഈ Floating Selection ഇൻസേർട് ചെയ്യാനുള്ള ഇടത്ത് ക്ലിക്ക് ചെയ്ത് Ctrl + H ഓ ഇല്ലെങ്കിൽ ആങ്കർ ലെയർ ഉപയോഗിച്ചോ കോപ്പി ചെയ്യാം
32:20 ഇപ്പോൾ നിങ്ങൾക്ക് ഈ ലെയർ മാസ്കുകൾ കൂടി കോപ്പി ചെയ്യാനാവും പക്ഷെ ഈ ഇമേജ് ഞാൻ ഇവിടെ നിർത്തുന്നു
32:32 ഇതു വളരെ നല്ല എക്സാമ്പിൾ ആണെന്ന് തോന്നുന്നു, അവസാനം സ്ലൈഡർസ് ഉപയോഗിച്ച് കുറച്ചു ശ്രമങ്ങൾ നടത്താം
32:54 നമുക്ക് ഇതിനെ ഉപസംഹരിക്കാം
32:57 നിങ്ങൾ ആദ്യം ഇമേജ് ലെയർ കോപ്പി ചെയ്തു threshold ടൂൾ ഉപയോഗിച്ച് ഒരു inked ഇമേജ് നിർമിക്കുക
33:05 നിങ്ങൾക്ക് കൂടുതൽ കറുത്തതായോ ഇരുണ്ടതായോ കാണേണ്ട ഭാഗങ്ങൾ നോക്കുക
33:10 പിന്നീട് നിങ്ങൾ ബേസ് ഇമേജ് വീണ്ടും കോപ്പി ചെയ്തു edge detect ഫിൽറ്ററോട് കൂടിയ ഒരു line layer ഉണ്ടാക്കുകയും ലെയർ മോഡിനെ Multiply ലേക്ക് സെറ്റ് ചെയ്യുകയും ചെയ്യുക
33:29 ഈ ലെയറിൽ നിങ്ങൾ Levels ടൂൾ ഉപയോഗിച്ചു ഏകദേശം 240 കുറച്ചു വൈറ്റ് ഇൽ നിന്നും ഗ്രേ യിലേക്ക് കുറയ്ക്കുക
33:42 പിന്നീട് വീണ്ടും ബേസ് ഇമേജിനെ കോപ്പി ചെയ്ത് ഒരു 'colour layer ഉണ്ടാക്കുക '
33:49 colour മോഡിനെ Colour ലേക്ക് സെറ്റ് ചെയ്യുക
33:56 അവസാനമായി നിങ്ങൾ ബേസ് ഇമേജ് കോപ്പി ചെയ്തു ഒരു saturation ലെയർ ഉണ്ടാക്കി ലെയർ മോഡിനെ Saturation ലേക്ക് സെറ്റ് ചെയ്യുക, ഇനി നിങ്ങൾക്ക് വിവിധ ലേയറുകളുടെയോ ചില ലേയറുകളുടെയോ opacity മാറ്റി ശ്രമിക്കാവുന്നതാണ്
34:20 ശ്രമിച്ചുകൊണ്ട് ഇരിക്കുക, റിസൾട്ട് മിശ്രിതമാണെങ്കിലും ചിലതു മികച്ചതാണ്
34:32 http://meetthegimp.org ഇൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. നിങ്ങൾക്കു ഒരു കമെൻറ്റ് അയക്കണമെങ്കിൽ info@meetthegimp.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. ഗുഡ് ബൈ.
34:49 ഈ സ്പോക്കൺ ട്യൂട്ടോറിയലിനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രജൂന വത്സലൻ.

Contributors and Content Editors

Sunilk