GIMP/C2/Adjusting-Colours-with-Curves-Tool/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:24 Meet the GIMP ലേക്ക് സ്വാഗതം.
00:26

ഇന്നത്തെ ട്യൂട്ടോറിയൽ raw പരിവർത്തനമല്ല, മറിച്ച് ഒരു യഥാർത്ഥ ഷോ ചെയ്യുമ്പോൾ അവസാനത്തെ ട്യൂട്ടോറിയലിൽ നിന്ന് ചില തെറ്റുകൾ തിരുത്തുവാനുമുള്ള ഒരു പുതിയ കോഡിങ് ആണ്.

00:40 ഈ ചിത്രത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
00:44 ഷോ റെക്കോർഡ് ചെയ്യുമ്പോൾ ഞാൻ ചില മാറ്റങ്ങൾ വരുത്തി.
00:50 ടൽ അല്പം നിശബ്തമായി എന്ന് നിങ്ങൾ കാണുമ്പോൾ അത് നിർവചിക്കപ്പെട്ടിട്ടില്ലാത്ത വെറും ചാരമാണ്, മറ്റു ലെയറിനോടൊപ്പം Sea ലെയർ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ , കടലിൽ കുറച്ചു നിർവചനമുണ്ടെന്ന് കാണാം.
01:17 ഞാൻ ലെയർ മാസ്ക് നോക്കിയാൽ, എനിക്ക് കാണിക്കേണ്ട ഏരിയ ഒരു ഗ്രേ layer mask ഉപയോഗിച്ചുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.
01:30 അതുകൊണ്ടു, നമുക്ക് ഈ ഘട്ടം വീണ്ടും ചെയ്യാം.
01:37 Sea ലെയർ ഞാൻ ഡിലീറ്റ് ആക്കി Background ലെയറിന്റെ ഒരു പകർപ്പും ഉണ്ടാക്കി.
01:44 ഞാൻ ലെയറിനെ Sea എന്ന് പേരിട്ടു അതിനെ Sky ഇന്റെ താഴെയും Land ഇന്റെ മുകളിലും ആയി സ്ഥാപിക്കാം.
01:57 ഞാൻ എനിക്കു ഉണ്ടായിരുന്ന ലെയറിൽ പ്രവർത്തിച്ചിരുന്നെങ്കിൽ, നല്ല ഫലം ലഭിക്കുമായിരുന്നില്ല. കാരണം കടൽ അല്പം ഇരുണ്ടതാക്കാൻ ഞാൻ curves ടൂളാണ് ഉപയോഗിച്ചത്
02:10 അതിനൊപ്പം, ആ ലേയറിൽ ഉണ്ടായിരുന്ന ധാരാളം കളർ ഇൻഫർമേഷൻ ഞാൻ നശിപ്പിച്ചു. ഒരു മെച്ചപ്പെട്ട ഫലം ഇവിടെ ലഭിക്കും.
02:24 ഇപ്പോൾ ഞാൻ വീണ്ടും ഒരു layer mask 'ലെയർ മാസ്ക് Sea ലെയറിലേക്ക് ചേർക്കുന്നു, ഞാൻ Gray scale copy of the layer ഉപയോഗിച്ച് ആഡ് ചെയ്യും .
02:35 ഞാൻ Show layer mask ക്ലിക്ക് ചെയ്തിട്ട് ലെയർ മാസ്ക് എഡിറ്റു ചെയ്യുന്നു.
02:41 ഞാൻ Curves' ടൂൾ ഉപയോഗിച്ചു, ഇത് താഴേക്കു വലിച്ചു കൊണ്ട് അതേ നടപടി തന്നെ ആവർത്തിക്കും, എന്നാൽ ഈ സമയം ഞാൻ ഈ അപ്പർ കർവ് മുകളിലേക്ക് വലിക്കും .
03:01 ഇപ്പോൾ കടലിന്റെയും ആകാശത്തിൻറെയും പ്രദേശത്തു ഏകദേശം വെളുത്ത നിറവും ലാൻഡിന്റെ പ്രദേശത്തു ഏകദേശം ബ്ലാക്കും ഉള്ള ഒരു ലെയർ മാസ്ക്ക് എനിക്ക് ഉണ്ട്.
03:12 ഇവിടെ കാണാതായ ചില സ്ട്രകച്ചർ ശരിയാക്കാൻ, Brush ടൂൾ തിരഞ്ഞെടുത്ത് ഒരു വലിയ ബ്രഷ് ചൂസ് ചെയ്തു ലാൻഡ് ഏരിയ ബ്ലാക്ക് കൊണ്ട് പെയിന്റ് ചെയ്യാൻ തുടങ്ങുന്നു.
03:30 കടൽ ലെയർ കറുപ്പ് നിറത്തിൽ പെയിന്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, foreground ഉം background colour ഉം ഞാൻ കൈമാറ്റം ചെയ്യുകയാണ്
03:39 കടൽ ഏരിയയിൽ പോയി വെളുത്ത നിറത്തിൽ പെയിന്റിംഗ് ആരംഭിക്കുക, ഞാൻ ഇത് അൽപ്പം മൃദുവായി ചെയ്യണം എന്ന് കരുതുന്നു.
03:56 ഇവിടെയുള്ള ഈ ഏരിയ വളരെ നല്ലതായിരുന്നു. നിങ്ങൾക്ക് പിന്നീട് അത് ശരിയാക്കാൻ കഴിയും
04:04 അതിനാൽ, സോഫ്റ്റ് ബ്രഷ് തിരഞ്ഞെടുത്ത് നമുക്ക് ഇവിടെ ഈ എഡ്ജ് നല്ലതായി ലഭിക്കുന്നുണ്ടോ എന്ന് നോക്കാം.
04:21 ഞാൻ Show Layer Mask അപ്രാപ്തമാക്കുമ്പോൾ , കരയും കടലും തമ്മിലുള്ള ബോർഡറിൽ നമ്മുക് സ്‌ട്രെച് സീൻ കാണാൻ സാധിക്കും
04:32 നമുക്ക് ഇമേജിലേക്ക് സൂം ചെയ്യാം, ലെയർ മാസ്കും ലെയറും ഒന്നിച്ച് പ്രവർത്തിക്കാത്ത ഒരു ഹാലോ നിങ്ങൾക്ക് കാണാം ഞാൻ അതിൽ പിന്നീട് പ്രവർത്തിക്കാം.
04:50 ഇപ്പോൾ ഞാൻ Shift + Ctrl + E ഉപയോഗിച്ച് ഫുൾ ഇമേജിലേക്ക് പോവുന്നു.
04:58 Curves ടൂൾ തിരഞ്ഞെടുത്ത് layer mask തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ഞാൻ മുഴുവൻ ചിത്രവും കാണുന്നതിന് Sky ലെയർ ഉൾപ്പെടുത്തിയിരിക്കുന്നു, ഇപ്പോൾ ഞാൻ ഇമേജിൽ ക്ലിക്കുചെയ്യുന്നു. കർവ്‌സ് കൊണ്ട് കളിക്കുന്നു.
05:28 ഇപ്പോൾ കടലും കരയും തമ്മിലുള്ള ഹാലോ നിങ്ങൾക്ക് കാണാൻ കഴിയും, ലാൻഡ് ഇല്ലാതാവുന്നു എന്നാൽ കടൽ വീണ്ടും ഡൽ ആവുന്നു .
05:40 എന്നാൽ കർവിനെ ഇവിടേക്ക് വലിച്ചു ഇവിടെ ഒരു വ്യക്തമായ കടൽ കിട്ടുന്നു
05:52 ഞാൻ അത് അധികം ചെയ്യാൻ പാടില്ലെന്നാണ് കരുതുന്നത്.
06:07 എനിക്ക് കടലിൽ സൂര്യന്റെ തിളക്കം, മേഘങ്ങളുടെ നിഴൽ, തിരകളുടെ വ്യത്യസ്ത തരം ഘടനകൾ, ഒരു ബിറ്റ് നീല നിറം എന്നിവയെ കാണാൻ സാധിക്കുന്നുണ്ട്
06:22 ആകാശത്തിന്റെ എഡ്ജിൽ തിളക്കമുള്ള സ്റ്റഫ് കൊണ്ട് ഒരു ചെറിയ പ്രശ്നം ഉണ്ട്, കാരണം ആകാശം വളരെ തിളക്കമുള്ളതാണ്, പിന്നീടുള്ള ഘട്ടങ്ങളിൽ എനിക്ക് ആ പ്രശ്നം പരിഹരിക്കാൻ കഴിയും.
06:41 ശരി, എനിക്ക് Curves tool എന്നതിന്റെ പ്രഭാവം Opacity slider ഉപയോഗിച്ച് ക്രമീകരിക്കാം. ഒരു നല്ല എഫക്ടിനു അത് കുറച്ചു കുറയ്ക്കുന്നതാവും നല്ലത് .
06:58 മുഴുവൻ അമൗണ്ടിലേക്കും പോയതിനു ശേഷം സ്ലൈഡർക്കൊപ്പം താഴോട്ട് പോകണം, ​​കാരണം നിങ്ങൾ താഴോട്ട് പോവുമ്പോളായിരിക്കും ഈ എഫ്ഫക്റ്റ് നന്നായി കാണാൻ സാധിക്കുക
07:17 നമ്മുക്ക് ശരിയായ അമൗണ്ട് എളുപ്പത്തിൽ തീരുമാനിക്കാം
07:22 ഈ ഭാഗം കൊണ്ട് ഞാൻ കൂടുതൽ പ്രവർത്തിച്ചുവെന്ന് തോന്നുന്നു. അതുകൊണ്ട് ഞാൻ സ്ലൈഡർ താഴേക്ക് സ്ലൈഡു ചെയ്യുന്നു, ഇത് ശരിയാണെന്ന് ഞാൻ കരുതുന്നു.
07:36 എവിടെ നിന്നാണ്ചക്രവാളത്തിൽ ഈ തിളക്കമാർന്ന സ്റ്റഫ് വരുന്നത്?
07:40 ഞാൻ Sky ലെയർ ഡി-സെലക്ട് ചെയ്തു പരിശോധിക്കുകയും ചെയ്തു, എന്നാൽ ഇത് അതുകൊണ്ടൊന്നുമല്ല .
07:46 അതുകൊണ്ട്, Sea ലെയർ ഞാൻ ഡി-സെലക്ട് ചെയ്യുന്നു, അത് Sea ലെയർ കൊണ്ടാണ് താനും
07:52 ഇവിടെ ഈ ഭാഗം ഞാൻ കറുപ്പിക്കേണ്ടതുണ്ട്
07:55 അതിനുവേണ്ടി ഞാൻ Gradient ടൂൾ ഉപയോഗിക്കുന്നു.
07:59 ഞാൻ layer mask തിരഞ്ഞെടുത്തു, ഇപ്പോൾ ടൂൾ ബോക്സിൽ നിന്നും Gradient ടൂൾ തെരഞ്ഞെടുക്കുക, ലാൻഡ് ഭാഗം വൈറ്റും ആകാശം ബ്ലാക്കും ആണ് വേണ്ടത്. ഇവിടെ ബോർഡറും വേണം
08:21 gradient പൂർണ്ണ വെള്ളയോടെ ആരംഭിക്കുകയും കറുപ്പു നിറത്തിൽ അവസാനിക്കുകയും ചെയ്യുന്നു..
08:29 അങ്ങനെ ഞാൻ ഈ ഭാഗത്തേക്ക് സൂം ചെയ്തു. ഞാൻ Gradient ടൂൾ തിരഞ്ഞെടുത്ത് ഇവിടുന്നു തുടങ്ങുന്നു
08:38 ലൈൻ ഉണ്ടാക്കുന്ന സമയത്ത്, ഒരു നേർരേഖ കിട്ടുവാനായി Ctrl കീയും ഇടത് മൌസ് ബട്ടണും അമർത്തി വലിചു ബട്ടൺ ഇവിടെ വിടുക.
08:53 നോക്കൂ, ഇത് പ്രവർത്തിച്ചു! ചക്രവാളത്തിലെ പ്രകാശം പോയിരിക്കുന്നു. ലാൻഡിന്റെ ലെയർ മാസ്കും പോയതായി നിങ്ങൾക്ക് കാണാം.
09:06 മുഴുവൻ ചിത്രവും നോക്കാം, കൂടാതെ നമ്മുടെ എല്ലാ എഡിറ്റുകളും പോയതായും നിങ്ങൾക്ക് കാണാം
09:18 അതുകൊണ്ട്, ഇവിടെ ചക്രവാളത്തിൽ ഇടപെടുന്നതിനുള്ള നല്ല മാർഗ്ഗം ഇതല്ല. അതിനാൽ ഞാൻ ഈ സ്റ്റെപ് ഇവിടെ ആൻടു ചെയ്യുന്നു.
09:27 ഇപ്പോൾ, ആദ്യം ഒരു ദീർഘചതുരം തിരഞ്ഞെടുത്ത് layer mask' തിരഞ്ഞെടുത്തിട്ടുണ്ടോ എന്നും പരിശോധിക്കുക. ശേഷം

ആകാശത്തിന്റെ ഭാഗത്ത് ദീർഘചതുരം വരയ്ക്കുക.

09:41 ഇപ്പോൾ ചതുരം വരച്ചപ്പോൾ ഞാൻ അതിനുള്ളിൽ എഡിറ്റ് ചെയ്യുവാൻ കഴിയും, ലെയർ മാസ്കിന്റെ ബാക്കി ഭാഗം ബാധിക്കപ്പെടില്ല.
09:54 ഇപ്പോൾ ഞാൻ വീണ്ടും അതേ പ്രൊസീജർ തന്നെ ചെയ്യുന്നു..
10:00 ഇവിടെ തെളിച്ചമുള്ള ഭാഗത്ത് സൂം ചെയ്ത് Layer Mask. തിരഞ്ഞെടുക്കുക.
10:07 എനിക്ക് കറുപ്പ് മുകളിലും വെളുപ്പ് താഴെയുമായി വേണം. അത് കൊണ്ട് ഞാൻ ഇവിടെ നിന്ന് തുടങ്ങാം, നേരെ ചക്രവാളത്തിലേക്ക്. ഇപ്പോൾ കടൽ വെളുത്തതും നിലവും ആകാശവും കറുത്തതുമായി നിങ്ങൾക്ക് കാണാം
10:33 'Shift + ctrl + A' , എല്ലാ തെരഞ്ഞെടുപ്പുകളും പ്രവർത്തന രഹിതമാക്കുന്നു, 'shift + ctrl + E" 'മുഴുവൻ ചിത്രത്തിലേക്കും തിരിച്ചു പോകുന്നു,
10:52

Land ലെയറിനു വേണ്ടി ചെയ്തതു പോലെ Sky ലെയർ എഡിറ്റുചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

11:01

Sky ലെയർ ഇരട്ടിപ്പിക്കുക, Overlay മോഡിലേക്ക് മാറുക.

11:08

ഇത് വളരെ കൂടുതലാണ്. അതുകൊണ്ട് Opacity സ്ലൈഡർ കുറച്ചു ഞാൻ താഴേക്ക് വലിക്കുന്നു. നമുക്ക് ആകാശത്തിനു കുറച്ചു കൂടി കോൺട്രാസ്റ് ലഭിക്കുന്നു.

11:22 എനിക്ക് തോന്നുന്നു ഇപ്പോൾ ഒരു കാര്യത്തിലൊഴികെ ചിത്രം ഏകദേശം തയ്യാറാണ്. .
11:29 ഇവിടുത്തെ ഈ വീടിന്റെ ചുമർ വളരെ ഇരുണ്ടതാണ്.
11:33 'Dodging and burning' ന്റെ ഒരു കേസ് ആണ് ഇത്.
11:38 Dodgging and burning എന്നത് ഇരുണ്ട റൂമിലെ ദിനങ്ങളിൽ നിന്നുള്ള ഒരു പദമാണ്. അതിൽ നിങ്ങൾക്ക് നിങ്ങളുടെ കയ്യോ, പേപ്പറോ അല്ലെങ്കിൽ മറ്റെന്തെങ്കിലും എൻലാർജറിന്റെയും ഫോട്ടോഗ്രാഫിക് പേപ്പറിന്റെയും നടുവിലുള്ള എൻലാർജറിന്റെ ലൈറ്റ് ബീമിൽ വെച്ച് ചിത്രം ഡോഡ്ജ് ചെയ്യാവുന്നതാണ്. അതിനു വിപരീതമായാണ് ബർണിങ് .
12:02

അവിടെ ഒരു പേപ്പർ എടുത്ത് അതിൽ ഒരു പ്രത്യേക രൂപത്തിൽ ഒരു ദ്വാരം ഉണ്ടാക്കി ചിത്രത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വെളിച്ചം വീശിക്കുക.

12:15 ഏതു സമയത്തു ഏതു സ്റ്റെപ് ചെയ്യണമെന്ന് മനസിലാക്കുക വളരെയധികം ശ്രമകരമായ ജോലിയാണ്. അതിനായി നിങ്ങൾക്ക് ഒരു പാട് പേപ്പർ ഷീറ്റുകൾ വേണ്ടി വരും. നിങ്ങൾക്ക് അത്തരമൊരു പ്രക്രിയ കാണണമെങ്കിൽ Well Photographer എന്ന സിനിമ കാണാൻ ഞാൻ ശുപാർശ ചെയ്യുന്നു.
12:36 ഇത് ജെയിംസിനെ പറ്റിയുള്ള ഒരു സിനിമ ആണ്. ഇതൊരു ഭയങ്കര സിനിമ ആണ്. ഇതിലെങ്കിൽ പോലും ഒരു ഇരുണ്ട ചേംബർ കാണാം.
12:45 തീർച്ചയായും ഞാൻ നിങ്ങൾക്ക് ഈ സിനിമ നിർദേശിക്കും
12:49 നമുക്ക് 'Dodging and burning' പ്രക്രിയകൾ നോക്കാം
12:52 ഇവിടെ നമുക്ക് ടൂൾബോക്സിൽ ഒരു Dodge and Burn tool ഉണ്ട്, എന്നാൽ ലെയർ ഉപയോഗിച്ച് വീണ്ടും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
13:02 ഞാൻ ഒരു ലെയർ കൂടി ചേർത്തിരിക്കുന്നു. അത് വെളുത്ത നിറം കൊണ്ട് ഫിൽ ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
13:09 ഞാൻ കളർ ചാനലിലേക്ക് പോയി ചാര നിറത്തിനായി 50% മറ്റു ചാനലിനായി 128% എന്നിങ്ങനെ നിലനിർത്തുന്നു.
13:21 ഈ ചാരനിറം 50% ചാരനിറം ആണ്. ഞാൻ layer mode ൽ നിന്ന് Overlay ലേക്ക് മാറുന്നു. ഒന്നും സംഭവിക്കുന്നില്ലെന്നു നിങ്ങള്ക്ക് കാണാം.
13:35 ഇപ്പോൾ ഞാൻ നിറങ്ങൾ കറുപ്പും വെളുപ്പുമായി സ്വിച്ച് ചെയ്യുന്നു. ശേഷം brush സെലക്ട് ചെയ്യുന്നു.
13:45 ഈ ബ്രഷ് വലിപ്പം ശരിയാണ്. പക്ഷേ ഞാൻ Opacity കുറയ്ക്കുന്നു. ഏകദേശം 30 ശതമാനമോ മറ്റോ .
13:55 ഇപ്പോൾ ഞാൻ ഒരു പുതിയ ലയർ സെലക്ട് ചെയ്തെന്നു ഉറപ്പു വരുത്തി കളർ വെള്ളയായും കളർ കറുപ്പായും മാറ്റുന്നു. ശേഷം ഇവിടുത്തെ ചുമർ പെയിന്റ് ചെയ്യാൻ തുടങ്ങുന്നു.
14:19 ഒരുപക്ഷേ കംപ്രഷൻ അതിന്റെ പ്രവർത്തനം ചെയ്തതായും ചുമരിന്റെ പാർശ്വ ഭാഗം തിളങ്ങുന്നതായും നിങ്ങൾക്ക് കാണാൻ സാധിക്കും.
14:36 ഈ പ്രക്രിയയെ 'dodging' എന്നു വിളിക്കുന്നു. കാരണം ഞാൻ ഫോട്ടോഗ്രാഫിക് പേപ്പറിൽ വെളിച്ചം സൂക്ഷിക്കുന്നു, അതിനാൽ മതിൽ പ്രകാശം ലഭിക്കുന്നു. അതിനാൽ ചുമർ കൂടുതൽ തിളങ്ങുന്നു.
14:49

layer ലേക്ക് നോക്കിയാൽ ഇവിടെ ഒരു വൈറ്റ് ഏരിയ ഉണ്ടെന്ന് നിങ്ങൾക്ക് കാണാം. ചിത്രത്തിൽ കുറച്ചു മങ്ങിയ മറ്റു ഭാഗങ്ങൾ ഉള്ളതായും കാണാം.

15:03 ഉദാഹരണത്തിന് തീരത്തിനടുത്തുള്ള പാറകൾ.
15:09

മികച്ച വഴി ഇമേജിലേക്ക് സൂം ചെയ്യുകയാണ്. അപ്പോൾ എനിക്ക് കാണാൻ പറ്റുന്നു ഞാൻ ചുമർ കൂടുതൽ തിളങ്ങുന്നത് ആക്കിയിരിക്കുന്നു.JPEG കംപ്രഷൻ കാരണം ഘടനയെല്ലാം ഏതാണ്ട് പോയിരിക്കുന്നു.

15:25 അത് എനിയ്ക്കു കളർ സ്വിച്ച് ചെയ്തു ശരിയാക്കാൻ പറ്റും. അതിനുള്ള എളുപ്പവഴി കീ ‘X’ കീ ആണ്. ഇവിടെ അത് കുറച്ചു ഇരുണ്ടത് ആക്കാം.
15:44 ഞാൻ Opacity സ്ലൈഡർ കുറച്ചു താഴേക്ക് വലിക്കുന്നു. ഇപ്പോൾ ഇത് ശരിയായി.
15:54 ചക്രവാളം വളരെ വ്യക്തമാണ്. അതുകൊണ്ട് ആ ഭാഗം വരയ്ക്കുന്നതിന് ബ്രഷിന്റെ സർക്കിൾ സൈസ് ഞാൻ ക്രമീകരിക്കുകയും ചിത്രത്തിന്റെ ആ ഭാഗത്തെ കറുപ്പിക്കുന്നതിനായി കറുത്ത നിറം ഉപയോഗിക്കുകയും ചെയ്യുന്നു.
16:34 'X' കീ ഉപയോഗിച്ച് നിറം മാറ്റിക്കൊണ്ട് ഇമേജിൽ പ്രവർത്തിക്കാൻ എനിക്ക് കഴിയും, അത് അൽപം ഇരുണ്ടതാക്കാനും സാധിക്കും.
16:53 അത് വളരെയേറെ ആയിരുന്നു എന്ന് തോന്നുന്നു ഞാൻ അവിടെ എന്താണ് ചെയ്യാൻ പോകുന്നത് എന്ന്ണെ എനിക്ക് ഉറപ്പില്ല ന്നാണ്.
17:00 അതുകൊണ്ടു, ഞാൻ ഈ സ്റ്റെപ് undo ചെയ്യുന്നു
17:03 layer' ഉണ്ടാക്കിയ ടെക്‌നിക് നിങ്ങള്ക്ക് കാണാം , അതിനെ ഇടത്തരം ചാരനിറത്തിലായി, ഓരോ ചാനലിനും 128% ഉം layer mode നെ Overlay മോഡ് 'എന്നാക്കി മാറ്റുകയും ചെയ്തു.
17:17 ഇടത്തരം ചാരനിറവും Overlay മോഡ് ഒന്നും ചെയ്യുന്നില്ല .വെളുത്തതോ കറുപ്പോ ഉപയോഗിച്ച് നിങ്ങള്ക്ക് ഇമേജിലേക്ക് പെയിന്റ് ചെയ്യാം .
17:26 വെള്ള നിറത്തിലുള്ള പെയിന്റിംഗ് സമയത്ത്, നിങ്ങൾ ചിത്രം ശകലം ബ്രൈറ്ററായി ആക്കുന്നു; മറിച്ചു കറുപ്പുകൊണ്ട് ഇരുണ്ടതാക്കുന്നു
17:36 എഡിറ്റിംഗിനൊപ്പം ഈ ചിത്രം ശരിക്കും പൂർത്തിയായിക്കഴിഞ്ഞു.
17:42 ഞാൻ ഇന്നു ചെയ്ത പരിഷ്കാരങ്ങളിൽ നിങ്ങളിൽ ചിലർ ഒരു തെറ്റ് കണ്ടുപിടിക്കുന്നത് വരെ ഞാൻ അതിൽ വീണ്ടും പ്രവർത്തിക്കില്ല.
17:53 ഞാൻ അത് ചെയ്തില്ലെന്ന് കരുതുന്നു, layer നെ Dodge and Burn എന്ന് പേരിടുന്നു.
18:10 ഇന്നത്തേക്ക് ഇത് മതിയാവും .
18:13 നിങ്ങൾ ഒരു അഭിപ്രായം അയയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, info@meetthegimp.org ൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് http://meetthegimp.org ലേക്ക് പോകൂ
18:33 നിങ്ങളിൽ നിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
18:36 നിങ്ങൾ എന്താണ് ഇഷ്ടപ്പെട്ടതെന്ന് എനിക്ക് പറഞ്ഞു തരൂ, എനിക്ക് എന്ത് മികച്ചതാക്കാം, ഭാവിയിൽ നിങ്ങൾ എന്ത് കാണാൻ ആഗ്രഹിക്കുന്നതെന്നും ..
18:46 സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിന് വേണ്ടി പ്രജുണ വൽസലൻ ഡബ്ബ്ആ ചെയ്യുന്നു.

Contributors and Content Editors

Sunilk