Firefox/C2/Setting-General-Privacy-Options/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:00 Mozilla Firefoxനെ ക്കുറിച്ചുള്ള tutorialലേയ്ക്ക് സ്വാഗതം.
00:04 ഈ tutorialല് നമ്മള് പഠിക്കുക: General preferencesഉം Privacy preferencesഉം സെറ്റ് ചെയ്യുവാൻ.
00:11 ഈ tutorialലിന് വേണ്ടി ഉപയോഗിക്കുന്നത് Ubuntu 10.04ലെ Firefox version 7.0 ആണ്.
00:18 Mozilla Firefoxലെ Preferences ആവർത്തിച്ച് ചെയ്യുന്ന taskകൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു.
00:24 Windowsൽ ഈ വിശേഷ ഗുണങ്ങളെ Options എന്ന് വിളിക്കുന്നു.
00:29 ഉദാഹരണത്തിന്, നമ്മുടെ home page ആയി നമ്മുടെ email login page സെറ്റ് ചെയ്യണമെന്നിരിക്കട്ടെ.
00:33 അതിനായി നമ്മൾ Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യണം.
00:37 windows users Tools എന്നിട്ട് Optionsൽ ക്ലിക്ക് ചെയ്യണം.
00:42 Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ്‌ തുറക്കുന്നു. ഡയലോഗ് ബോക്സിന്റെ മുകളിലായി വിവിധ ടാബുകൾ കാണുന്നു.
00:50 ഓരോന്നിനും വ്യത്യസ്തമായ functionകൾ ഉണ്ട്.
00:53 General panelല് സാധാരണ ഉപയോഗിക്കുന്ന preferences ഉൾകൊള്ളുന്നു. അതായത്: Firefox ഹോം പേജ് set ചെയ്യൽ, file download location set ചെയ്യൽ അങ്ങനെയുള്ളവ.
01:04 നമ്മുടെ home page ആയി gmail എങ്ങനെ സെറ്റ് ചെയ്യാം എന്ന് നോക്കാം.
01:08 Startupന് താഴെ ‘When Firefox starts’ drop down menuല് ‘Show my home page’ സിലക്റ്റ് ചെയ്യുക.
01:16 ഡിഫാൾട്ട് ആയി ‘Mozilla Firefox Start Page’, home page ആയി സെറ്റ് ചെയ്തിരിക്കുന്നു.
01:22 ‘Home Page’ fieldല് ക്ലിക്ക് ചെയ്ത് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക
01:29 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാൻ ക്ലോസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
01:33 നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടും.
01:36 ഇനി Firefox window ക്ലോസ് ചെയ്യുക.
01:40 എന്നിട്ട് ഒരു പുതിയ Firefox window തുറക്കുക.
01:42 Gmail login page ആണ് homepage എന്നത് ശ്രദ്ധിക്കുക.
01:46 അടുത്തതായി Mozilla Firefox എങ്ങനെയാണ് downloads കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കാം.
01:51 Edit എന്നിട്ട് Preferences ക്ലിക്ക് ചെയ്യുക.
01:54 മുമ്പത്തേതുപോലെ, Windows users Tools എന്നിട്ട് Options ക്ലിക്ക് ചെയ്യുക.
01:58 ‘General’ tabല് ക്ലിക്ക് ചെയ്യുക.
02:02 ‘Downloads’ ഓപ്ഷനിൽ ‘Show the Downloads window when downloading a file’ checkbox ചെക്ക്‌ ചെയ്യുക.
02:09 എന്നിട്ട് ‘Save files to’ ബട്ടണ്‍ ചെക്ക്‌ ചെയ്യുക.
02:12 Browse ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡിഫാൾട്ട് ഫോൾഡർ Desktop ആക്കുക.
02:18 Close ബട്ടണില് ക്ലിക്ക് ചെയ്ത് ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
02:24 മുമ്പത്തെപ്പോലെ, നമ്മുടെ settings സ്വയമേ സേവ് ചെയ്യപ്പെടുന്നു.
02:28 Browserന്റെ Search barല് ‘flowers’ എന്ന് ടൈപ്പ് ചെയ്ത് വലതുവശത്തെ magnifying lensല് ക്ലിക്ക് ചെയ്യുക.
02:34 അപ്പോൾ കാണുന്ന ആദ്യ സെര്ച്ച് ഫലത്തില് റൈറ്റ് ക്ലിക്ക് ചെയ്യുക.
02:38 എന്നിട്ട് ‘Save Link As’ല് ക്ലിക്ക് ചെയ്യുക.
02:40 ഡിഫാൾട്ട് ആയി ആ ലിങ്ക് Desktopലേയ്ക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെടും എന്നത് ശ്രദ്ധിക്കുക.
02:46 ‘Save’ല് ക്ലിക്ക് ചെയ്യുമ്പോൾ ഫയല് Desktopലേയ്ക്ക് സേവ് ചെയ്യപ്പെടുന്നു.
02:51 Tabbed browsingമായി ബന്ധപ്പെട്ട preferences, Tabs panelൽ ഉൾകൊള്ളുന്നു.
02:56 Content panel websites എങ്ങനെ ഡിസ്പ്ലേ ചെയ്യാമെന്ന preferences ഉൾകൊള്ളുന്നു.
03:02 Mozilla Firefox ഫയലുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തീരുമാനിക്കാൻ Applications panel നിങ്ങളെ അനുവധിക്കുന്നു.
03:11 ഇത് ഒരു PDF document അല്ലെങ്കിൽ ഒരു audio file ആകാം.
03:13 ഒരു അസൈന്മേന്റായി ഈ ടാബുകളും ഓപ്ഷനുകളും സ്വയം മനസിലാക്കുക.
03:19 Privacy panel നിങ്ങളുടെ web-privacyയുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു.
03:25 Trackingന് താഴെയുള്ള ‘Tell web sites I do not want to be tracked’ ചെക്ക്‌ ചെയ്യാം.
03:30 ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക വഴി നിങ്ങൾക്ക് websiteകളെ നിങ്ങളുടെ browsing രീതിയെ കുറിച്ചുള്ള വിവരങ്ങൾ സ്റ്റോർ ചെയ്യുന്നതിൽ നിന്ന് തടയാം.
03:37 Historyയ്ക്ക് താഴെ, വിവിധ ഓപ്ഷനുകൾ ഉണ്ട്.
03:41 ‘Firefox will’ fieldല് ‘Never remember history’ തിരഞ്ഞെടുക്കുക.
03:45 ഈ ഓപ്ഷന് enable ചെയ്യുക വഴി നിങ്ങളുടെ browsing history നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിക്കുന്നത് തടയാം.
03:53 ‘Clear all current history’ല് ക്ലിക്ക് ചെയ്താല് നിങ്ങളുടെ കംപ്യൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള browsing history നീക്കം ചെയ്യപ്പെടുന്നു.
04:01 Location Barലേക്ക് വരാം.
04:04 ‘When using the location bar, suggest:’ fieldല്, ഡ്രോപ്പ് ഡൌണ്‍ ക്ലിക്ക് ചെയ്ത് ‘Nothing’ തിരഞ്ഞെടുക്കുക.
04:11 ഇത് വഴി, നിങ്ങൾ address barൽ ഒരു പുതിയ URL എന്റർ ചെയ്യുമ്പോൾ, അത് നിർദ്ദേശങ്ങൾ തരുന്നത് ഇല്ലാതാകുന്നു.
04:19 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുവാൻ Close ക്ലിക്ക് ചെയ്യുക.
04:23 ഇപ്പോൾ നിങ്ങളുടെ സ്വകാര്യത പൂര്ണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
04:26 Security panel നിങ്ങളുടെ web browsing സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട preferences ഉൾകൊള്ളുന്നു.
04:32 Sync panel നിങ്ങളെ ഒരു “Firefox Sync” account setup ചെയ്യുവാനോ manage ചെയ്യുവാനോ അനുവധിക്കുന്നു.
04:36 Firefox Sync നമ്മളെ നമ്മുടെ history, bookmarks, passwords എന്നിവ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കാന് അനുവദിക്കുന്നു.
04:45 Advanced Panel ചില പ്രധാനപ്പെട്ട Firefox settings ഉള്ക്കൊള്ളുന്നു.
04:49 ഇതിൽ Firefoxനെ നിയന്ത്രിക്കാൻ ആവശ്യമായ browsing system settingകൾ ഉൾകൊള്ളുന്നു.
04:57 കൂടാതെ നമുക്ക് Network option ഉപയോഗിച്ച് Firefoxൽ internet connection configure ചെയ്യാനും സാധിക്കുന്നു.
05:03 Network ടാബിൽ, Connectionsനു താഴെയുള്ള Settings buttonല് ക്ലിക്ക് ചെയ്യുക.
05:09 ഇത് Connection Settings dialog box തുറക്കുന്നു.
05:11 ഇവിടെ നിങ്ങള്ക്ക് Proxies configure ചെയ്യാന് സാധിക്കും.
05:15 Proxies കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനവും കൂടുതൽ securityയും നല്കുന്നു.
05:21 Defauly ആയി ‘Use system proxy settings’ ബട്ടണ് തിരഞ്ഞെടുത്തിരിക്കുന്നു.
05:26 ഈ option നിങ്ങളുടെ operating systemത്തിന് വേണ്ടി configure ചെയ്തിരിക്കുന്ന settings ഉപയോഗിക്കുന്നു.
05:31 proxy settings നിങ്ങൾക്ക് തന്നെ എന്റർ ചെയ്യുന്നതിനായി Manual proxy configuration radio button ക്ലിക്ക് ചെയ്യുക.
05:38 നിങ്ങള്ക്കിപ്പോള് ഈ fieldsല് proxy settings എന്റര് ചെയ്യാം.
05:42 Close buttonല് ക്ലിക്ക് ചെയ്ത് Connection Settings ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
05:49 വീണ്ടും Close buttonല് ക്ലിക്ക് ചെയ്ത് Preferences അല്ലെങ്കില് Options ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
05:55 നിങ്ങളുടെ settings സ്വയമേ സേവ് ചെയ്യപ്പെടും.
05:58 അവസാനമായി, നമുക്ക് Advanced panelലെ Update tab ഉപയോഗിച്ച് Firefox അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
06:05 ഇതോടെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:08 ഇവിടെ പഠിച്ചത്: General preferences സെറ്റ് ചെയ്യാൻ , Privacy preferences സെറ്റ് ചെയ്യാൻ.
06:15 ഈ അസൈന്മെന്റ് ചെയ്യുക.
06:19 പുതിയൊരു browser window തുറക്കുക.
06:21 home page, spoken-tutorial.org’ലേയ്ക്ക് മാററുക.
06:28 നിങ്ങളുടെ default download ലൊക്കേഷൻ ‘Home Folder’ലേയ്ക്ക് മാറ്റുക.
06:30 കൂടാതെ നിങ്ങളുടെ ‘When using the location bar, suggest:’ setting to History and Bookmarksലേയ്ക്ക് മാറ്റുക.
06:38 ഇവിടെ ലഭ്യമായ video കാണുക.
06:41 ഇതോടെ Spoken Tutorial project അവസാനിച്ചു.
06:45 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം.
06:48 Spoken Tutorial Project Team,
06:50 spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു.
06:54 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു.
06:58 കൂടുതല് വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:04 Spoken Tutorial Project, Talk to a Teacher projectന്റെ ഭാഗമാണ്.
07:07 ഇതിനെ പിന്താങ്ങുന്നത് National Mission on Education, ICT, MHRD, Government of India.
07:12 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇവിടെ ലഭ്യമാണ്.
07:27 ഈ tutorial സമാഹാരിച്ചത് ദേവി സേനൻ, IIT BOMBAY, നന്ദി.

Contributors and Content Editors

Desicrew, Devisenan