Digital-Divide/C2/Getting-to-know-computers/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | കംപ്യൂട്ടറുകളെ കുറിച്ച് അറിയുന്നതിനുള്ള സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:09 | ഒരു കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ, |
00:11 | അത് പോലെ അവ ബന്ധിപ്പിക്കുന്നതിനെ കുറിച്ച്. |
00:15 | പ്രധാനമായും രണ്ട് തരത്തിലുള്ള കംപ്യൂട്ടറുകൾ ഉണ്ട്. |
00:18 | Desktopഅല്ലെങ്കിൽ Personal Computerഉം Laptopഉം. |
00:23 | ഇക്കാലത്ത് tablet PCs അല്ലെങ്കിൽ tabsഉം പ്രചാരത്തിലുണ്ട്. |
00:31 | ഒരു കംപ്യൂട്ടറിന്റെ പ്രവർത്തികൾ |
00:33 | ഒരു കംപ്യൂട്ടറിന് പ്രധാനമായും അഞ്ച് പ്രവർത്തികൾ ആണ് ഉള്ളത്. |
00:40 | ഇത് input വഴി ഡേറ്റ അല്ലെങ്കിൽ നിർദേശങ്ങൾ സ്വീകരിക്കുന്നു. |
00:45 | യൂസറിന്റെ ആവശ്യാനുസരണം ഡേറ്റ process ചെയ്യുന്നു. |
00:50 | ഡേറ്റ സ്റ്റോർ ചെയ്യുന്നു. |
00:52 | outputന്റെ രൂപത്തിൽ ഫലങ്ങൾ തരുന്നു. |
00:56 | കംപ്യൂട്ടറിനുള്ളിലെ എല്ലാ operationനുകളും നിയന്ത്രിക്കുന്നു. |
01:01 | ഒരു കംപ്യൂട്ടറിന്റെ അടിസ്ഥാന ഘടന ഈ block diagramത്തിൽ കാണിക്കുന്നു. |
01:08 | Input unit |
01:09 | Central Processing unit |
01:11 | ' Output unit |
01:14 | ഒരു കംപ്യൂട്ടർ സിസ്റ്റത്തിലേക്ക് dataയും programsഉം എന്റർ ചെയ്യുന്നതിന് Input unit സഹായിക്കുന്നു. |
01:23 | ചില input devices- Keyboard, mouse, camera, scanner. |
01:31 | Central Processing unit |
01:33 | ഗണിതകവും യുക്തിപരവുമായ ഓപ്പറേഷനുകൾ നടത്തുകയും, |
01:38 | dataയും നിർദേശങ്ങളും സ്റ്റോർ ചെയ്യുകയും ചെയ്യുന്നു. |
01:41 | സാധാരണയായി ഒരു Central Processing unit അല്ലെങ്കിൽ CPU ഇത് പോലെയിരിക്കും. |
01:48 | ഈ unitന്റെ മുൻ വശത്തും പുറകിലും ധാരാളം portകൾ ഉണ്ട്. |
01:53 | അവയെ കുറിച്ച്, കുറിച്ച് കഴിഞ്ഞ് പഠിക്കാം. |
01:57 | ഇത് dataഉം നിർദേശങ്ങളും വീകരിച്ച് അവ പ്രോസസ് ചെയ്ത് output അല്ലെങ്കിൽ ഫലങ്ങൾ തരുന്നു. |
02:05 | ഒരു പ്രവർത്തനം നടത്തുന്നതിനെ processing എന്ന് പറയുന്നു. |
02:11 | storage unitൽ dataയോടും നിർദേശങ്ങളോടും ഒപ്പം output സ്റ്റോർ ചെയ്യുന്നു. |
02:18 | ഡേറ്റയിൽ നിന്നും റിസൾട്ടും കാണാൻ സഹായിക്കുന്ന യൂണിറ്റിനെ output unit എന്ന് പറയുന്നു. |
02:26 | ചില output devices- Monitor, printer |
02:33 | സാധാരണയായി ഒരു ഡെസ്ക്ടോപ്പ് കംപ്യൂട്ടറിന് നാല് ഭാഗങ്ങള്‍ ഉണ്ട്. |
02:38 | Monitor |
02:39 | CPU |
02:40 | Keyboard |
02:41 | Mouse |
02:43 | camera, printer, scanner എന്നിവയും ഒരു കംപ്യൂട്ടറുമായി ഘടിപ്പിക്കാം. |
02:50 | ഇതാണ് monitor അല്ലെങ്കിൽ computer screen. |
02:55 | ഇത് ഒരു TV screen പോലെയാണ്. |
02:57 | ഇതാണ് ഒരു കംപ്യൂട്ടറിന്റെ ദൃശ്യങ്ങൾ സാധ്യമാക്കുന്ന unit. |
03:02 | ഇത് കംപ്യൂട്ടറിന്റെ user interface കാണിക്കുന്നു. |
03:05 | * കീ ബോർഡും മൗസും ഉപയോഗിച്ച് ഒരാൾക്ക് വിവിധ പ്രോഗ്രാമുകൾ ഓപ്പണ്‍ ചെയ്യുവാനും കംപ്യൂട്ടറുമായി സമ്പർക്കം പുലർത്തുവാനും കഴിയുന്നു. |
03:13 | ഒരു കംപ്യൂട്ടറിലേക്ക് text, characters, commands എന്നിവ എന്റർ ചെയ്യുന്നത് keyboardലൂടെയാണ്. |
03:21 | ഇതാണ് computer mouse. |
03:24 | സാധാരണയായി ഇതിന് രണ്ട് clickable ബട്ടണുകളും അതിനടിയിൽ ഒരു scroll ബട്ടണും ഉണ്ടായിരിക്കും. |
03:31 | പല പ്രവർത്തികൾക്കും മൗസിന്റെ ഇടത്തേ ബട്ടണ്‍ ആണ് ഉപയോഗിക്കുന്നത്. |
03:35 | മൗസിന്റെ വലത്തേ ബട്ടണ്‍ short cuts പോലുള്ള അത്ര സാധാരണമല്ലാത്ത പ്രവർത്തികൾക്കാണ് ഉപയോഗിക്കുന്നത്. |
03:43 | മുകളിലേക്കോ താഴേക്കോ സ്ക്രോൾ ചെയ്യുന്നതിന് scroll button ഉപയോഗിക്കുന്നു. |
03:49 | കംപ്യൂട്ടറുമായി സമ്പർക്കം പുലർത്തുന്നതിന് keyboard കൂടാതെയുള്ള മാർഗം ആണ് computer mouse. |
03:57 | ഇപ്പോൾ CPUന്റെ വിവിധ ഭാഗങ്ങൾ കാണാം. |
04:02 | CPUവിന് മുന്നിൽ വ്യക്തമായി കാണപ്പെടുന്ന ബട്ടണ്‍ ആണ് POWER ON സ്വിച്ച്. |
04:08 | കംപ്യൂട്ടർ ഓണ്‍ ചെയ്യാനായി ഈ സ്വിച്ചിൽ പ്രസ് ചെയ്യണം. |
04:14 | ഇവിടെ ഒരു reset ബട്ടണും ഉണ്ട്. ആവശ്യമെങ്കിൽ കംപ്യൂട്ടർ restart ചെയ്യുവാൻ ഇത് സഹായിക്കുന്നു. |
04:21 | അത് പോലെ മുൻവശത്ത് രണ്ടോ അതിൽ അധികമോ USB portsഉം ഒരു DVD/CD-ROM reader-writer ഉം കാണാം. |
04:30 | കംപ്യൂട്ടറിൽ pen-drives കണക്ട് ചെയ്യുന്നതിന് USB ports ഉപയോഗിക്കുന്നു. |
04:35 | ഒരു DVD അല്ലെങ്കിൽ CD റൈറ്റ് അല്ലെങ്കിൽ റീഡ് ചെയ്യുന്നതിന് DVD/CD-ROM reader-writer ഉപയോഗിക്കുന്നു. |
04:43 | ഇപ്പോൾ കംപ്യൂട്ടറിന്റെ പുറക് വശം നോക്കാം. |
04:48 | കംപ്യൂട്ടറിന്റെ മറ്റ് ഉപകരണങ്ങളുമായി CPU കണക്റ്റ് ചെയ്യുന്നതിന് ഈ ports ഉപയോഗിക്കുന്നു. |
04:55 | അതിനായി cables ഉപയോഗിക്കുന്നു. |
04:58 | CPUവിന് ഉള്ളിൽ ധാരാളം ഘടകങ്ങൾ ഉണ്ട്. |
05:02 | കംപ്യൂട്ടർ ഓണ്‍ ആയിരിക്കുമ്പോൾ ഇത് പ്രവർത്തിക്കുന്നത് മൂലം ചൂടാകുന്നു. |
05:08 | പുറകിലുള്ള ഫാനുകൾ പ്രവർത്തിച്ച് ഇവയെ തണുപ്പിക്കുന്നു. |
05:14 | അല്ലെങ്കിൽ overheating CPUവിനെ കേട് വരുത്തുകയും ഡേറ്റ നഷ്ടപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്നു. |
05:21 | ഇത് case cooling fan ആണ്. |
05:23 | ഇത് CPUവിന്റെ ഊഷ്മാവ് സാധാരണ നിലയിലാക്കുകയും overheating തടയുകയും ചെയ്യുന്നു. |
05:30 | Power Supply Unit, PSU കംപ്യൂട്ടറിന് വേണ്ട പവർ നല്കുന്നു. |
05:37 | വിവിധ ഘടകങ്ങൾ CPUവുമായി ബന്ധിപ്പിക്കുന്നതെങ്ങനെ എന്ന് പഠിക്കാം. |
05:42 | ഇവിടെ കാണുന്നത് പോലെ എല്ലാ componentsഉം ടേബിളിൽ വയ്ക്കുക. |
05:46 | എല്ലാ cablesഉം ടേബിളിൽ വയ്ക്കുക. |
05:51 | ആദ്യമായി monitor CPUവുമായി കണക്റ്റ് ചെയ്യാം. |
05:55 | ഇവിടെ കാണുന്നത് പോലെ power cable monitorമായി ഘടിപ്പിക്കുക. |
06:00 | മറ്റേ അറ്റം power supply socketമായി ഘടിപ്പിക്കുക. |
06:04 | ഇതാണ് CPUവിന്റെ power cable. |
06:08 | ഇത് പോലെ CPUവുമായി കണക്റ്റ് ചെയ്യുക. |
06:11 | എന്നിട്ട് power supply socketമായി ബന്ധിപ്പിക്കുക. |
06:14 | അടുത്തതായി keyboard cable CPUമായി ബന്ധിപ്പിക്കുക. |
06:19 | keyboardന്റെ port സാധാരണയായി “purple” നിറത്തിൽ ആയിരിക്കും. |
06:23 | പച്ച നിറത്തിൽ കാണുന്ന portമായി മൗസ് കണക്റ്റ് ചെയ്യുക. |
06:28 | മറ്റൊരു രീതിയിൽ USB keyboardഉം mouseഉം USB portsമായും ബന്ധിപ്പിക്കാം. |
06:35 | ബാക്കിയുള്ള USB portsൽ pen drive, hard disk തുടങ്ങിയവ കണക്റ്റ് ചെയ്യാം. |
06:42 | ഇതാണ് LAN cable. |
06:44 | ഇതാണ് LAN port. |
06:46 | കംപ്യൂട്ടറിനെ നെറ്റ് വർക്കുമായി ബന്ധിപ്പിക്കുന്ന wired connection ആണിത്. |
06:52 | LAN cableന്റെ മറ്റേ അറ്റം modem അല്ലെങ്കിൽ wi-fi routerമായി ബന്ധിപ്പിക്കണം. |
06:58 | wi-fi connections കോൻഫിഗർ ചെയ്യുന്നതെങ്ങനെ എന്ന് മറ്റൊരു ട്യൂട്ടോറിയലിൽ പഠിക്കാം. |
07:03 | LAN port പ്രവർത്തന സജ്ജമാണെങ്കിൽ LED light മിന്നുന്നു. |
07:10 | CPUൽ മറ്റ് serial portsഉം ഉണ്ടെന്ന് നിങ്ങൾക്ക് കാണാം. |
07:15 | PDAs, modem തുടങ്ങിയ serial devices കണക്റ്റ് ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. |
07:21 | CPUവിൽ ചില parallel portsഉം ഉണ്ടെന്ന് കാണാം. |
07:25 | printer, scanner തുടങ്ങിയ ഉപകരണങ്ങളും കണക്റ്റ് ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. |
07:31 | ഇപ്പോൾ audio jacks ശ്രദ്ധിക്കുക. |
07:34 | പിങ്ക് നിറത്തിലെ port microphone ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നു. |
07:38 | നീല നിറത്തിലെ port radio, tape player തുടങ്ങിയവയിൽ നിന്നുള്ള line in കണക്റ്റ് ചെയ്യാൻ ഉപയോഗിക്കുന്നു. |
07:45 | പച്ച നിറത്തിലെ port headphone/speaker അല്ലെങ്കിൽ line out കണക്റ്റ് ചെയ്യാൻ ഉപയോഗിക്കുന്നു. |
07:51 | ഇപ്പോൾ നമ്മൾ എല്ലാ ഉപകരണങ്ങളും കണക്റ്റ് ചെയ്തു. ഇനി കംപ്യൂട്ടർ ഓണ്‍ ചെയ്യാം. |
07:57 | ആദ്യമായി monitorലേയും CPUവിലേയും power supply ബട്ടണുകൾ സ്വിച്ച് ഓണ്‍ ചെയ്യുക. |
08:03 | ഇപ്പോൾ, monitorൽ POWER ON ബട്ടണ്‍ പ്രസ് ചെയ്യുക. |
08:07 | എന്നിട്ട് CPUവിലെ POWER ON സ്വിച്ച് പ്രസ് ചെയ്യുക. |
08:12 | സാധാരണയായി കംപ്യൂട്ടർ ഓണ്‍ ചെയ്യുമ്പോൾ കറുത്ത സ്ക്രീനിൽ വാക്കുകളുടെ ഒരു നിര കാണാം. |
08:18 | കംപ്യൂട്ടറിന്റെ central processing unitനെ കുറിച്ചുള്ള വിവരങ്ങൾ നല്കുന്ന BIOS system ആണിത്. |
08:26 | computer memory, hard disk drives, floppy disk drives തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. |
08:33 | കംപ്യൂട്ടർ ഓണ്‍ ചെയ്യുമ്പോൾ CPUവിന് ആദ്യത്തെ നിർദേശങ്ങൾ നല്കുന്ന സോഫ്റ്റ് വെയർ ആണ് BIOS. |
08:41 | operating system ലോഡ് ചെയ്യുന്ന പ്രോസസിനെ booting എന്ന് പറയുന്നു. |
08:48 | ആവശ്യമായ എല്ലാ പരിശോധനകൾക്കും ശേഷം നിങ്ങൾക്ക് operating system interface കാണാം. |
08:54 | നിങ്ങൾ ഉപയോഗിക്കുന്നത് Ubuntu Linux ആണെങ്കിൽ നിങ്ങൾക്ക് ഈ സ്ക്രീൻ കാണാം. |
08:58 | നിങ്ങൾ ഉപയോഗിക്കുന്നത് Windows ആണെങ്കിൽ നിങ്ങൾക്ക് ഈ സ്ക്രീൻ കാണാം. |
09:02 | ഇപ്പോൾ ഒരു laptop നോക്കാം. |
09:06 | കൊണ്ട് നടക്കാവുന്ന ചെറിയ കംപ്യൂട്ടർ ആണ് Laptops. |
09:09 | ഒരാൾക്ക് മടിയിൽ വച്ച് ഉപയോഗിക്കാൻ പാകത്തിൽ ചെറുതും ഭാരം കുറഞ്ഞതുമാണ് laptop. |
09:16 | അതിനാലാണ് ഇതിനെ 'laptopഎന്ന് വിളിക്കുന്നത്. |
09:18 | desktop computer ന്റെ അതേ ഘടകങ്ങൾ ഇതിനും ഉണ്ട്. |
09:23 | display, |
09:24 | keyboard, |
09:25 | പോയിന്റ് ചെയ്യുന്നതിനും നാവിഗേറ്റ് ചെയ്യുന്നതിനും ഉള്ള touchpad, |
09:29 | CD/DVD reader-writer |
09:32 | ഒരറ്റ യൂണിറ്റിൽ നിർമിച്ചിട്ടുള്ള micഉം speakersഉം. |
09:36 | ഇതിനൊരു lan portഉം USB portsഉം ഉണ്ട്. |
09:40 | laptopനെ projectorമായി ഘടിപ്പിക്കാൻ ഒരു video portഉം ഉണ്ട്. |
09:46 | micന്റേയും headphonesന്റേയും audio jacks അവയുടെ icons ഉപയോഗിച്ച് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. |
09:53 | ഇതാണ് laptopലെ inbuilt ആയ cooling fan. |
09:57 | ഇത് laptopനെ overheatingൽ നിന്ന് സംരക്ഷിക്കുന്നു. |
10:01 | laptopന് പവർ കൊടുക്കുന്നത് ഒരു AC adapterഉം rechargeable batteryഉം ഉപയോഗിച്ചാണ്. |
10:09 | അതിനാൽ ഇതിനെ power sourceൽ നിന്നും മാറ്റി കൊണ്ട് നടക്കാവുന്നതാണ്. |
10:16 | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്, |
10:20 | ഒരു desktopന്റേയും laptopന്റേയും വിവിധ ഭാഗങ്ങൾ. |
10:23 | ഒരു ഡെസ്ക്ടോപ്പിലെ വിവിധ ഘടകങ്ങൾ ബന്ധിപ്പിക്കുന്നത്. |
10:27 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:30 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:34 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
10:37 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:42 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:46 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
10:52 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10:56 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11:01 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:09 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |