C-and-C++/C3/Working-With-2D-Arrays/Malayalam
From Script | Spoken-Tutorial
Time | Narration
|
00:01 | C, C++ ലെ 2Dimensional Arrays എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, |
00:10 | എന്താണ് 2Dimensional array? |
00:13 | ഒരു ഉദാഹരണത്തിലൂടെ ഇത് നോക്കാം. |
00:16 | ഇതിനായി ഉപയോഗിക്കുന്നത്, |
00:18 | Ubuntu Operating System version 11.10, |
00:22 | ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1 |
00:29 | 2 dimensional Arrayയുടെ ആമുഖത്തോടെ തുടങ്ങാം. |
00:33 | row column matrix ലാണ് 2-D arrays സ്റ്റോര്‍ ചെയ്യുന്നത്. |
00:38 | ഇടത്തേ index, row യെ കാണിക്കുന്നു. |
00:41 | വലത്തേ index, coloumn സൂചിപ്പിക്കുന്നു. |
00:44 | C, C++ലെ ഒരു matrixന്റെ അല്ലെങ്കില്‍ array യുടെ ആദ്യത്തെ index എപ്പോഴും പൂജ്യമായിരിക്കും. |
00:52 | ഇവിടെ row column matrixലുള്ള ഒരു 2 Dimensional array കാണാം. |
00:58 | ആദ്യത്തെ index, 0 |
01:01 | 2 dimensional array ഡിക്ലയര്‍ ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
01:04 | ഇതിന്റെ ഘടന |
01:07 | data-type, array യുടെ പേര്, row, column. |
01:13 | ഉദാഹരണം, 2 rows ഉം 3 columns ഉം ഉള്ള “num” എന്ന ഒരു 2 Dimensional array ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
01:21 | ഇപ്പോള്‍ ഒരു ഉദാഹരണം കാണാം. |
01:23 | പ്രോഗ്രാം നേരത്തേ ടൈപ്പ് ചെയ്തിട്ടുണ്ട്, അത് തുറക്കട്ടെ. |
01:28 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് 2d hyphen array dot c |
01:33 | ഈ പ്രോഗ്രാമില്‍ രണ്ട് 2 Dimensional arrayയുടെ elementsന്റെ തുക കാണുന്നു. |
01:41 | കോഡ് വിശദമാക്കട്ടെ. |
01:44 | ഇത് നമ്മുടെ ഹെഡര്‍ ഫയല്‍. |
01:46 | ഇത് മെയിന്‍ ഫങ്ഷന്‍. |
01:49 | ഇവിടെ വേരിയബിളുകള്‍ i, j ഡിക്ലെയര്‍ ചെയ്യുന്നു. |
01:53 | എന്നിട്ട് 3 rowsഉം 4 columnsഉം ഉള്ള num1 ഡിക്ലെയര്‍ ചെയ്യുന്നു. |
01:58 | വീണ്ടും 3 rowsഉം 4 columnsഉം ഉള്ള num2ഉം. |
02:03 | num1, num2 എന്നിവ 2 Dimensional arrays ആണ്. |
02:07 | “num1” matrixന്റെ elements യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു. |
02:13 | elements row-wise ആയി സ്റ്റോര്‍ ചെയ്യുന്നു. |
02:16 | i rowയും j columnവും സൂചിപ്പിക്കുന്നു. |
02:22 | ഈ for loop iയെ പൂജ്യം മുതല്‍ രണ്ട് വരെ run ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോധിക്കുന്നു. |
02:28 | ഈ for loop, 'j'യെ പൂജ്യം മുതല്‍ മൂന്ന് വരെ റണ്‍ ചെയ്യിപ്പിക്കാനുള്ള കണ്‍ഡിഷന്‍ പരിശോധിക്കുന്നു. |
02:33 | ഇത് പോലെ, num 2ന്റെ elements ഉം യൂസര്‍ ഇന്‍പുട്ട് ആയി സ്വീകരിയ്ക്കുന്നു. |
02:40 | ഇവിടെ matrix num1 കാണിക്കുന്നു. |
02:43 | ടെര്‍മിനലില്‍ matrix നിരയിലാക്കുന്നതിനായി percent 3d ഉപയോഗിക്കുന്നു. |
02:49 | ഇവിടെ matrix num2 കാണിക്കുന്നു. |
02:52 | എന്നിട്ട് num1, num2 മെട്രിക്സുകള്‍ തമ്മില്‍ കൂട്ടി ഫലം കാണിക്കുന്നു. |
02:59 | ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്. |
03:01 | സേവ് ക്ലിക്ക് ചെയ്യുക. |
03:05 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ. |
03:07 | Ctrl, Alt, T' ഒരുമിച്ച് പ്രസ് ചെയ്ത് ടെര്‍മിനല്‍ തുറക്കുക. |
03:15 | കംപൈല്‍ ചെയ്യാന്‍ gcc space 2d hypen array dot c space hyphen o space arr' ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക. |
03:28 | എക്സിക്യൂട്ട് ചെയ്യാന്‍ dot slash arr, ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
03:34 | Enter the elements of 3 into 4 array num1 എന്ന് കാണുന്നു. |
03:39 | മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു. |
03:52 | enter the elements of 3 into 4 array num2 കാണുന്നു. |
03:57 | മൂല്യങ്ങള്‍ എന്റര്‍ ചെയ്യുന്നു. |
04:10 | ഔട്ട്‌പുട്ട് കാണുന്നു. |
04:13 | ഇവിടെ num1 matrix കാണാം. |
04:16 | ഇവിടെ num2 matrixഉം. |
04:20 | ഇത് num1ന്റെയും num2ന്റെയും തുക. |
04:24 | ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം. |
04:29 | പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് തുറന്ന് വിശദമാക്കാം. |
04:34 | “2 Dimensional arrays in C++ പ്രോഗ്രാമിതാണ്. |
04:38 | ശ്രദ്ധിക്കുക, നമ്മുടെ ഫയലിന്റെ പേര് 2D hyphen array dot cpp |
04:43 | dot cpp എക്സ്‌റ്റന്‍ഷന്‍ ആണ്. |
04:47 | കോഡ് വിശദമാക്കട്ടെ. |
04:50 | iostream ഹെഡര്‍ ഫയലിതാണ്. |
04:53 | ഇത് using സ്റ്റേറ്റ്മെന്റ്. |
04:56 | ഇത് മെയിന്‍ ഫങ്ഷന്‍ . |
04:58 | C++ ല്‍ ഔട്ട്‌പുട്ട് പ്രിന്റ് ചെയ്യാനായി cout ഉപയോഗിക്കുന്നതിനാല്‍ ഇവിടെ നമുക്ക് cout ഫങ്ഷന്‍ ഉണ്ട്. |
05:06 | എന്നിട്ട് cin ഫങ്ഷന്‍. C++ല്‍ ഒരു വരി റീഡ് ചെയ്യാന്‍ cin ഉപയോഗിക്കുന്നു. |
05:13 | ഇവിടെ 4 spacesന് സമമായ horizontal ടാബിന് വേണ്ടി “/t” ഉപയോഗിക്കുന്നു. |
05:21 | കോഡിന്റെ ബാക്കി ഭാഗം C കോഡിന്റെത് പോലെയാണ്. |
05:25 | സേവ് ക്ലിക്ക് ചെയ്യുക. |
05:27 | എക്സിക്യൂട്ട് ചെയ്യട്ടെ. |
05:28 | ടെര്‍മിനലിലേക്ക് തിരികെ വരിക. |
05:31 | prompt വൃത്തിയാക്കുന്നു. |
05:33 | കംപൈല്‍ ചെയ്യാന്‍ g++ space 2D hypen array dot cpp hyphen o space arr1 ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക. |
05:47 | എക്സിക്യൂട്ട് ചെയ്യാന്‍ dot slash arr1 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക. |
05:52 | ഇവിടെ Enter the elements of 3 into 4 array num1. എന്ന് കാണുന്നു. |
05:57 | മൂല്യങ്ങള്‍ നല്കുന്നു. |
06:07 | Enter the elements of 3 into 4 array num2 എന്ന് കാണുന്നു. |
06:13 | മൂല്യങ്ങള്‍ നല്കുന്നു. |
06:24 | ഔട്ട്‌പുട്ട് കാണുന്നു. |
06:26 | num1, num2 മെട്രിക്സുകള്‍ കാണാം. |
06:31 | ഇത് num1ന്റേയും num2ന്റേയും തുക. |
06:36 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:39 | സ്ലൈഡിലേക്ക് തിരികെ വരാം. ചുരുക്കത്തില്‍, |
06:43 | ഇവിടെ പഠിച്ചത്, |
06:45 | ഒരു 2D arrayല്‍ elements നല്കുന്നത്. |
06:48 | 2D array പ്രിന്റ് ചെയ്യുന്നത്. |
06:50 | 2Dimensional arrayയുടെ തുക കാണുന്നത്. |
06:54 | ഒരു അസ്സൈന്മെന്റ്, |
06:55 | യൂസറില്‍ നിന്ന് ഇന്‍പുട്ട് ആയി 2Dimensional arrays സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക. |
07:01 | അവ വ്യവകലനം ചെയ്ത് ഫലം കാണുക. |
07:05 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:08 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:11 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:15 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
07:17 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:21 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:25 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
07:32 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:36 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:43 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:48 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. |
07:54 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |