C-and-C++/C2/If-And-Else-If-statement/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:02 C, C++ലെ conditional statements എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്,
00:11 എങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യാം.
00:14 എങ്ങനെ ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യാം.
00:16 ഉദാഹരണത്തിലൂടെ ഇത് നോക്കാം.
00:19 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും നോക്കാം.
00:25 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Operating system version 11.10.
00:31 gcc, g++ Compiler version 4.6.1
00:38 കണ്‍ഡിഷൻ സ്റ്റേറ്റ്മെന്റിന്റെ ആമുഖത്തോടെ തുടങ്ങാം.
00:43 പ്രോഗ്രാം execution ന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത്, അതിലെ "സ്റ്റേറ്റ്മെന്റ്" ആണ്.
00:49 ഏത് കോഡ് എക്സിക്യൂട്ട് ചെയ്യണമെന്ന്‌ തീരുമാനിക്കാൻ ഇത് സഹായിക്കുന്നു.
00:55 കണ്‍ഡിഷനുകൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കാന്‍ കഴിയുന്നു.
01:00 എന്നിട്ട്, ഒരു സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ ഒരു കൂട്ടം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യാൻ സാധിക്കുന്നു.
01:07 if സ്റ്റേറ്റ്മെന്റിന്റെ ഒഴുക്കിനെ കുറിച്ച് മനസിലാക്കാം.
01:13 ഇവിടെ കണ്‍ഡിഷൻ ശരിയാണെങ്കിൽ, statement1 എക്സിക്യൂട്ട് ചെയ്യുന്നു.
01:20 കണ്‍ഡിഷൻ തെറ്റാണെങ്കിൽ statement2 എക്സിക്യൂട്ട് ചെയ്യുന്നു.
01:29 else if സ്റ്റേറ്റ് മെന്റിന്റെ ഒഴുക്ക് നോക്കാം.
01:32 ഇവിടെ, condition1 ശരിയാണെങ്കിൽ, statement1എക്സിക്യൂട്ട് ചെയ്യുന്നു.
01:41 condition1 തെറ്റാണെങ്കിൽ, മറ്റൊരു കണ്‍ഡിഷൻ ആയ condition2 പരിശോധിക്കുന്നു.
01:49 condition2 ശരിയാണെങ്കിൽ, statement3 എക്സിക്യൂട്ട് ചെയ്യുന്നു.
01:54 condition2 തെറ്റാണെങ്കിൽ, statement2 എക്സിക്യൂട്ട് ചെയ്യുന്നു.
02:02 പ്രോഗ്രാമിലേക്ക് പോകാം.
02:06 എഡിറ്ററിൽ നേരത്തെ തന്നെ കോഡ് ടൈപ്പ് ചെയ്തിട്ടുണ്ട്.
02:09 അത് തുറക്കട്ടെ.
02:13 നമ്മുടെ ഫയലിന്റെ പേര് ifstmt.c
02:18 ഈ പ്രോഗ്രാമിൽ രണ്ട് അക്കങ്ങളുടെ തുക കണക്ക് കൂട്ടുകയും ചില കണ്‍ഡിഷനുകൾ പരിശോധിക്കുകയും ചെയ്യുന്നു.
02:26 ഇപ്പോൾ കോഡ് വിശദീകരിക്കാം.
02:30 ഇതാണ് നമ്മുടെ header file
02:34 ഇത് main function
02:38 a, b, sum എന്നിങ്ങനെ മൂന്ന് integer വേരിയബിളുകൾ declare ചെയ്യുന്നു.
02:46 ഇവിടെ user input ആവശ്യപ്പെടുന്നു.
02:49 User, a യുടെയും b യുടെയും മൂല്യം നല്കുന്നു.
02:52 മൂല്യങ്ങൾ യഥാക്രമം വേരിയബിൾ aയിലും വേരിയബിൾ bയിലും സ്റ്റോർ ചെയ്യുന്നു.
02:58 Consoleല്‍ നിന്ന് ഡേറ്റ, scanf() function റീഡ് ചെയ്യുന്നു.
03:02 എന്നിട്ട് അവ അതിന്റെ വേരിയബിളുകളിൽ സ്റ്റോർ ചെയ്യുന്നു.
03:06 scanf() ലെ format specifier data type അറിയുവാൻ സഹായിക്കുന്നു.
03:10 അതായത് ഇവിടുത്തെ  %d integer data typeനെ സൂചിപ്പിക്കുന്നു.
03:18 aയുടെയും b യുടെയും തുക കാണുന്നു.
03:22 ഇതിന്റെ ഫലം sumല്‍ സ്റ്റോർ ചെയ്യുന്നു.
03:25 എന്നിട്ട് ഫലം പ്രിന്റ്‌ ചെയ്യുന്നു.
03:29 ഇതാണ് if statement
03:30 ഇവിടെ "sum” 20നെക്കാൾ വലുതാണോ എന്ന കണ്‍ഡിഷൻ പരിശോധിക്കുന്നു.
03:36 കണ്‍ഡിഷൻ ശരിയാണെങ്കിൽ, Sum is greater than 20” എന്ന് പ്രിന്റ്‌ ചെയ്യുന്നു.
03:42 ഈ വരികൾ കമന്റ്‌ ചെയ്യുന്നു.
03:48 ഇതാണ് നമ്മുടെ return statement.
03:51 Save ക്ലിക്ക് ചെയ്യുക.
03:53 ആദ്യം നമുക്ക് if സ്റ്റേറ്റ്മെന്റിന്റെ execution നോക്കാം.
03:58 ടെർമിനൽ വിന്ഡോ തുറക്കാനായി Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്യുക.
04:09 കംപൈൽ ചെയ്യാനായി gcc space ifstmt dot c space -o space if ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
04:20 എക്സിക്യൂട്ട് ചെയ്യാൻ ./ifടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക.
04:26 Enter the value of a and b എന്ന് കാണിക്കുന്നു.
04:31 10, 12 എന്നീ മൂല്യങ്ങൾ നല്കുന്നു.
04:38 ഔട്ട്‌പുട്ട്, Sum of a and b is 22. Sum is greater than 20 എന്ന് കാണുന്നു.
04:45 പ്രോഗ്രാമിലേക്ക് തിരികെ വരാം.
04:48 നമുക്ക് മറ്റൊരു കണ്‍ഡിഷൻ നോക്കാം.
04:52 ഇവിടെ കമന്റ്‌ നീക്കം ചെയ്യാം.
04:56 കമന്റ്‌ ഇവിടെ നല്കുന്നു.
05:00 Save ക്ലിക്ക് ചെയ്യുക.
05:03 ഇതാണ് നമ്മുടെ else-if സ്റ്റേറ്റ്മെന്റ്.
05:05 Sum 10നെക്കാൾ വലുതാണോ എന്ന കണ്‍ഡിഷൻ പരിശോധിക്കുന്നു.
05:11 കണ്‍ഡിഷൻ ശരിയാണെങ്കിൽ, Sum is greater than 10 and less than 20 പ്രിന്റ്‌ ചെയ്യുന്നു.
05:18 ടെർമിനലിലേക്ക് തിരിച്ചു വരിക.
05:20 കംപൈൽ ചെയ്യുക.
05:23 എക്സിക്യൂട്ട് ചെയ്യുക.
05:26 Enter the value of a and b എന്ന് കാണിക്കുന്നു.
05:30 10, 2 എന്നീ മൂല്യങ്ങൾ നല്കുന്നു.
05:35 ഔട്ട്‌പുട്ട്, Sum of a and b is 12
05:38 Sum is greater than 10 and less than 20 എന്ന് കാണിക്കുന്നു.
05:42 Prompt വൃത്തിയാക്കാം.
05:44 പ്രോഗ്രാമിലേക്ക് തിരികെ വരാം.
05:48 കമന്റുകൾ നീക്കം ചെയ്യുന്നു. സേവ് ക്ലിക്ക് ചെയ്യുക.
05:56 മുകളിലത്തെ രണ്ട് കണ്‍ഡിഷനും തെറ്റാണെങ്കിൽ Sum is less than 10 എന്ന് പ്രിന്റ്‌ ചെയ്യുന്നു.
06:04 ഇതാണ് else statement.
06:07 ഇപ്പോൾ എക്സിക്യൂട്ട് ചെയ്ത് കാണാം, ടെർമിനലിലേക്ക് തിരികെ വരിക.
06:11 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
06:18 Enter the value of a and b കാണിക്കുന്നു.
06:22 3, 5 എന്നീ മൂല്യങ്ങൾ നല്കുന്നു.
06:27 ഔട്ട്‌പുട്ട്, sum of a and b is 8.
06:31 Sum is less than 10 കാണുന്നു.
06:34 നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം.
06:38 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
06:41 ഇവിടെ if സ്റ്റേറ്റ്മെന്റിന്റെ അവസാനം ഒരു semicolon കൊടുക്കുന്നു.
06:47 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. Save ക്ലിക്ക് ചെയ്യുക.
06:50 എക്സിക്യൂട്ട് ചെയ്യാം. ടെർമിനലിലേക്ക് തിരികെ വരിക.
06:53 നേരത്തേതു പോലെ കംപൈൽ ചെയ്യുക.
06:56 else without a previous if എന്ന എറർ കാണുന്നു.
07:02 പ്രോഗ്രാമിലേക്ക് തിരികെ വരാം. ഇത് syntax error ആണ്.
07:07 if statementന് ശേഷം semicolon ഇടാൻ പാടില്ല.
07:10 if ഇല്ലാതെ else if സ്റ്റേറ്റ്മെന്റ് പ്രവർത്തിക്കില്ല.
07:16 തെറ്റ് തിരുത്താം ഇവിടെ semicolon ; നീക്കം ചെയ്യുക.
07:22 Save ക്ലിക്ക് ചെയ്യുക.
07:25 എക്സിക്യൂട്ട് ചെയ്യട്ടെ, ടെർമിനലിലേക്ക് തിരികെ വരിക.
07:29 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
07:35 aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവശ്യപ്പെടുന്നു.
07:37 3ഉം 6ഉം മൂല്യങ്ങൾ നല്കുന്നു.
07:43 ഔട്ട്‌പുട്ട്,
07:45 Sum of a and b is 9. Sum is less than 10 എന്ന് കാണുന്നു.
07:52 ഇതേ പ്രോഗ്രാം എങ്ങനെ C++ൽ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം.
07:57 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
07:59 ഇവിടെ ചില മാറ്റങ്ങൾ വരുത്താം.
08:03 Shift, Ctrl, S ഒരുമിച്ച് പ്രസ്‌ ചെയ്യുക.
08:11 dot cpp എന്ന extensionനോടെ ഫയൽ സേവ് ചെയ്യാം. Save ക്ലിക്ക് ചെയ്യുക.
08:20 header file, iostream എന്ന് മാറ്റുക.
08:26 using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്താം.
08:30 “search for and replace text”, ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
08:35 printfന് പകരം cout സ്റ്റേറ്റ്മെന്റ് കൊടുക്കാം.
08:40 Replace all ക്ലിക്ക് ചെയ്ത് Close ചെയ്യുക.
08:46 ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുന്നു.
08:49 scanfന് പകരം cin സ്റ്റേറ്റ്മെന്റ് കൊടുക്കുക.
08:54 cin, രണ്ട് അടയ്ക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
09:00 C++ല്‍ read ചെയ്യാൻ cin>> function ഉപയോഗിക്കുന്നു.
09:05 format specifiers ഡിലീറ്റ് ചെയ്യുക.
09:09 comma, ampersand & നീക്കം ചെയ്യുക.
09:12 ഇവിടെ കോമ നീക്കംചെയ്ത്, രണ്ട് അടയ്ക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
09:17 വീണ്ടും ampersand, അടയ്ക്കുന്ന ബ്രാക്കറ്റുകള്‍ നീക്കം ചെയ്യുക. Save ക്ലിക്ക് ചെയ്യുക.
09:25 ഇവിടെ അടയ്ക്കുന്ന ബ്രാക്കറ്റുകളും കോമയും നീക്കം ചെയ്യുക.
09:31 'backslash n', 'format specifier എന്നിവ നീക്കം ചെയ്യുക.
09:37 രണ്ട് തുറക്കുന്ന ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക.
09:42 വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്ത് ഡബിൾ quotesനുള്ളിൽ backslash n “\n” ടൈപ്പ് ചെയ്യുക.
09:49 ഇവിടെയും അടയ്ക്കുന്ന ബ്രാക്കറ്റുകൾ നീക്കം ചെയ്യുന്നു.
09:53 ഇവിടങ്ങളിലും അടയ്ക്കുന്ന ബ്രാക്കറ്റുകൾ നീക്കം ചെയ്യുക.
09:59 Save ക്ലിക്ക് ചെയ്യുക.
10:02 എക്സിക്യൂട്ട് ചെയ്യാം.
10:04 ടെർമിനലിലേക്ക് തിരിച്ചു വരിക, prompt വൃത്തിയാക്കാം.
10:10 കംപൈൽ ചെയ്യാൻ g++ space ifstmt.cpp space -o space if1 ടൈപ്പ് ചെയ്യുക.
10:20 ഇവിടെ ifstmt.c യുടെ ഔട്ട്‌പുട്ട് ഫയൽ ആയ if നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് if1 ഉപയോഗിച്ചത്.
10:31 Enter പ്രസ്‌ ചെയ്യുക.
10:32 എക്സിക്യൂട്ട് ചെയ്യാനായി ./if1 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
10:39 Enter the value of a and b. ഇവിടെ 20 ഉം 10 ഉം കൊടുക്കുന്നു.
10:48 ഔട്ട്‌പുട്ട്, Sum of a and b is 30 എന്ന് കാണുന്നു.
10:52 Sum is greater than 20 എന്ന് കാണുന്നു.
10:56 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
10:59 സ്ലൈഡിലേക്ക് തിരികെ വരാം.
11:02 ചുരുക്കത്തിൽ
11:04 ഇവിടെ പഠിച്ചത്, if സ്റ്റേറ്റ്മെന്റ്. ഉദാഹരണം if(condition)
11:11 else if സ്റ്റേറ്റ്മെന്റ്. ഉദാഹരണം else if(condition)
11:17 ഒരു അസ്സിഗ്ന്മെന്റ്
11:18 a, bയെക്കാൾ വലുതോ ചെറുതോ എന്ന് പരിശോധിക്കുന്ന പ്രോഗ്രാം എഴുതുക.
11:24 സൂചന: if സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുക.
11:28 a, b, c ല്‍ ഏതാണ് വലുത് എന്ന് പരിശോധിക്കുന്ന പ്രോഗ്രാം എഴുതുക.
11:34 സൂചന: else-if സ്റ്റേറ്റ് മെന്റ് ഉപയോഗിക്കുക.
11:38 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
11:41 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
11:44 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11:48 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
11:50 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:54 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:57 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
12:04 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
12:09 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
12:15 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
12:20 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya